Class 10 Social Science II: Chapter 02 കാറ്റിന്റെ ഉറവിടം തേടി - ചോദ്യോത്തരങ്ങൾ 

Study Notes for Class 10th Social Science II (Malayalam Medium) In search of the source of wind | Text Books Solution Geography: Chapter 02 കാറ്റിന്റെ ഉറവിടം തേടി 

SCERT Solutions for Class 10 Geography Chapterwise
ഈ അദ്ധ്യായം English Medium Notes Click here

കാറ്റിന്റെ ഉറവിടം തേടി Textual Questions and Answers & Model Questions
1. എന്താണ്‌ അന്തരിക്ഷമര്‍ദം ?
- ഭാമോപരിതലത്തില്‍ അന്തരീക്ഷവായു ചെലുത്തുന്ന ഭാരമാണ്‌ അന്തരീക്ഷ മര്‍ദം.
- അന്തരീക്ഷമര്‍ദത്തിലുണ്ടാവുന്ന വ്യതിയാനങ്ങളാണ്‌ കാറ്റുകള്‍ ഉണ്ടാക്കുന്നതിന്‌ കാരണം.

2. അന്തരീക്ഷമര്‍ദത്തിലെ വ്യതിയാനങ്ങള്‍
- ഒരു ചതുരശ്ര സെന്റിമീറ്ററിന്‌1034 മില്ലിഗ്രാം എന്ന തോതിലാണ്‌ ഭൗമോപരിലത്തില്‍ വായു ചെലുത്തുന്ന ശരാശരിഭാരം.
- അന്തരീക്ഷമര്‍ദം അളക്കുന്നതിനുള്ള ഉപകരണം രസബാരോ മീറ്ററാണ്‌.
- അന്തരീക്ഷമര്‍ദ്ദം അളക്കുന്നതിനുള്ള ഏകകം മില്ലിബാർ, ഹെക്ടോപാസ്കൽ എന്നിവയാണ്‌.
- ശരാശരി അന്തരീക്ഷമര്‍ദത്തില്‍ രസബാരോ മീറ്ററില്‍ രസ നിരപ്പ്‌ 76 cm ആയീരിക്കും.
- അപ്പോഴത്തെ അന്തരീക്ഷ മര്‍ദം 1013.2 മില്ലി ബാര്‍ അഥവാ 1013.2 ഹെക്ടോപാസ്കൽ ആണ്‌.

3. അന്തരീക്ഷമര്‍ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്?
- പ്രദേശത്തിന്റെ ഉയരം,
- ആര്‍ദ്രത,
- താപം
- പ്രദേശത്തിന്റെ ഉയരം, അന്തരീക്ഷത്തിലെ ആര്‍ദ്രത, താപം എന്നിവയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോള്‍ അത്തരീക്ഷമര്‍ദ്ദത്തില്‍ വ്യത്യാസമുണ്ടാകുന്നു.

4. ഉയരവും അന്തരീക്ഷമര്‍ദവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
- ഉയരം കൂടുന്നതിനനുസരിച്ച്‌ അന്തരീക്ഷമര്‍ദ്ദം കുറയുന്നു.
- ഉയരം കൂടുന്നതിനനുസരിച്ച്‌ വായുവിന്റെ അളവ്‌ കുറയുന്നതുകൊണ്ടാണ്‌ മര്‍ദം കുറയുന്നത്‌.
- ഓരോ 10 മീറ്റര്‍ ഉയരത്തിനും 1 മില്ലി ബാര്‍ എന്ന തോതില്‍ മര്‍ദം കുറയുന്നു.
- ഉയരവും അന്തരീക്ഷമര്‍ദവുംവിപരീത അനുപാതത്തിലാണ്‌.

5. താപവും അന്തരീക്ഷമര്‍ദവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
- വായുവിന്‌ ചൂടേല്‍ക്കുമ്പോള്‍ വികസിച്ച്‌ സാന്ദ്രത കുറഞ്ഞ്‌ മുകളിലേക്ക്‌ പോകുന്നു.
- ഇത്‌വായുമര്‍ദം കുറയുന്നതിന്‌ കാരണമാകുന്നു.
- താപവും അന്തരീക്ഷമര്‍ദവും വിപരീതാനുപാതത്തിലാണ്‌.
- പകല്‍ സൂര്യന്റെ ചൂടേറ്റ്‌ വായു ഉയര്‍ന്ന്‌ പോകുന്നതു കൊണ്ട്‌ മര്‍ദം കുറയുന്നു.
- എന്നാല്‍ രാത്രി സൂര്യതാപം ഇല്ലാത്തതിനാല്‍ അന്തരീക്ഷ മര്‍ദം കൂടുന്നു.

6. ആദ്രതയും അന്തരിക്ഷമര്‍ദവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
- അന്തരീക്ഷ വായുവിലെ ജലാംശത്തിന്റെ (നീരാവിയുടെ) അളവാണ്‌ ആര്‍ദ്രത.
- നീരാവിക്ക്‌ വായുവിനെക്കാള്‍ ഭാരം കുറവാണ്‌.
- അന്തരീക്ഷവായുവില്‍ നീരാവിയുടെ അളവ്‌ കൂടുതലാണെങ്കില്‍ മര്‍ദം കുറയുന്നു.
- സൂര്യതാപം ധാരാളം ലഭിക്കുന്ന സമുദ്രതീരങ്ങളില്‍ അര്‍ദ്രത കൂടുതലും മര്‍ദ്ദം കുറവുമായിരിക്കും.
- സമുദ്രതീരത്തു നിന്നും ദൂരെ സ്ഥിതിചെയ്യുന്നസ്ഥലങ്ങളില്‍ ആര്‍ദ്രത കുറവും മര്‍ദം കൂടുതലുമായിരിക്കും.
- അദ്രതയും അന്തരീക്ഷ മര്‍ദവും തമ്മില്‍ വിപരീത അനുപാതത്തിലാണ്‌.

7. ഉച്ചമര്‍ദമേഖലയും (H), ന്യുനമര്‍ദമേഖലയും (L) തമ്മിലുള്ള വ്യത്യാസമെന്ത്?
- ചുറ്റുപാടുകളെ അപേക്ഷിച്ച്‌ ഒരു പ്രദേശത്ത്‌ മര്‍ദം കൂടുതലാണെങ്കില്‍ അവിടെ ഉച്ചമര്‍ദമേഖല എന്നും മര്‍ദ്ദം കുറവാണെങ്കില്‍ ന്യുനമര്‍ദമേഖല എന്നും അറിയപ്പെടുന്നു.

8. എന്താണ് സമമര്‍ദരേഖകള്‍ (Isobars)
- ഒരേ അന്തരീക്ഷമര്‍ദമുള്ള സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട്‌ വരയ്ക്കുന്ന സാങ്കല്‍പ്പിക രേഖകളാണ്‌ സമമര്‍ദരേഖകള്‍
- സമമര്‍ദ രേഖകള്‍ നിരീക്ഷിച്ചാല്‍ ഏതൊരു പ്രദേശത്തെയും അന്തരീക്ഷ മര്‍ദത്തിന്റെ വിതരണക്രമം അനായാസം മനസിലാക്കാം.

9. ആഗോള മര്‍ദ്ദമേഖലകളെകുറിച്ച് വിവരിക്കുക
- ചില അക്ഷാംശങ്ങള്‍ക്കിടയില്‍ അന്തരീക്ഷമര്‍ദം ഏറെക്കുറെ ഒരു പോലെയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാമോപരിതലത്തെ വിവിധ മര്‍ദമേഖലകളായി, തിരിച്ചിരിക്കുന്നു.
- മധ്യരേഖ ന്യുനമര്‍ദ്ദ മേഖല 0°
- ഉപോഷണ ഉച്ചമര്‍ദ മേഖല. 30°N, 30°ട
- ഉപ്ധ്രുവീയ നനമര്‍ദമേഖല 60°N, 60°S
- ധ്രുവീയ ഉച്ചമര്‍ദ്ദ മേഖല. 90°N, 90°S ഇവയെ ആഗോള മര്‍ദ്ദമേഖലകള്‍ എന്നറിയപ്പെടുന്നു.
* മധ്യരേഖാ ന്യനമര്‍ദമേഖല
- വര്‍ഷം മുഴുവന്‍ സൂര്യരശ്മികള്‍ ലംബമായിപതിക്കുന്ന മേഖല.
- ചൂട്‌ കൂടുതലായതിനാല്‍ വായു വികസിച്ച്‌ മുകളിലേക്ക്‌ ഉയരുന്നതിനാല്‍ ന്യൂനമര്‍ദം അനുഭവപ്പെടുന്നു.
- മധ്യരേഖയ്ക്ക്‌ തെക്ക്‌ 5° മുതല്‍ വടക്ക്‌ 5° വരെ,അക്ഷാംശങ്ങളില്‍ സ്ഥിതി ചെയ്യുന്നു.
- വായു ചൂടുപിടിച്ച്‌ മുകളിലേക്ക്‌ ഉയര്‍ന്നു പോകുന്നതിനാല്‍ ഈ മേഖലയില്‍ കാറ്റ്‌ അനുഭവപ്പെടുന്നില്ല.
- അതിനാല്‍ കാറ്റുകളില്ലാത്ത മേഖല എന്നര്‍ത്ഥത്തില്‍ 'നിര്‍വാത മേഖല' (Doldram) എന്നും അറിയപ്പെടുന്നു.
- കാറ്റില്ലാത്തതിനാല്‍ പാൽകപ്പലുകളില്‍ സഞ്ചരിച്ചിരുന്ന യാത്രികര്‍ക്ക്‌ ഈ മേഖല പേടിസ്വപ്നമായിരുന്നു.
* ഉപോഷണ ഉച്ചമര്‍ദമേഖല
- രണ്ട്‌ അര്‍ധഗോളങ്ങളിലും 30° അക്ഷാംശങ്ങളിലാണ്‌ ഈ മേഖല സ്ഥിതി ചെയ്യുന്നത്‌.
- മധ്യരേഖാ പ്രദേശത്തു നിന്നു ചൂടുപിടിച്ച്‌ ഉയരുന്ന വായു ക്രമേണ തണുത്ത്‌ ഭൂഭ്രമണത്തിന്റെ സ്വാധീനത്താല്‍ 30° അക്ഷാംശങ്ങളിലേയ്ക്ക്‌ താഴുന്നു. അങ്ങനെ അവിടെ ഉച്ചമര്‍ദമേഖലയായിമാറുന്നു. 
* ഉപധ്രുവിയ ന്യൂനമര്‍ദമേഖല
- ധ്രുവത്തോട്‌ ഏറെ അടുത്തായതിനാല്‍ ഈ മേഖലയില്‍ വായുവിന്‌ തണുപ്പ്‌ കൂടുതലാണ്‌. എന്നാല്‍ ഭൂമിയുടെ ഭൂമണം മൂലം ഈ മേഖലയിലെ വായു ശക്തമായിചുഴറ്റി എറിയപ്പെടുന്നതിന്നാല്‍ ഇവിടം ന്യുനമര്‍ദമേഖലയായി സ്ഥിതി ചെയ്യുന്നു.
* ധ്രുവീയ ഉച്ചമര്‍ദുമേഖല
- വര്‍ഷം മുഴുവന്‍ കൊടും തണുപ്പനുഭവപ്പെടുന്ന മേഖലയാണിത്‌.
- തണുപ്പായതിനാല്‍ തന്നെ ഇവിടം ഉച്ചമര്‍ദമേഖലയായിരിക്കും.
- സൗരോര്‍ജ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകളും ഭൂമിയുടെ ഭ്രമണവുമാണ്‌ വിവിധ മര്‍ദ്ദമേഖലകളുടെ രൂപീകരണത്തിന്‌ കാരണം.

10. സൂര്യന്റെ അയനവും മര്‍ദമേഖലകളുടെ സ്ഥാനമാറ്റവും
- സൂര്യന്റെ അയനത്തിനനുസരിച്ച്‌ മര്‍ദമേഖലകള്‍ക്കും സ്ഥാനമാറ്റമുണ്ടാക്കുന്നു.
- ഉത്തരായന കാലത്ത്‌ വടക്കോട്ടും, ദക്ഷിണായന കാലത്തില്‍ തെക്കോട്ടും മര്‍ദമേഖലകള്‍ സ്ഥാനം മാറുന്നു.

11. അന്തരീക്ഷമര്‍ദവും കാറ്റുകളും
- ഉച്ചമര്‍ദമേഖലയില്‍ നിന്നും ന്യുനമര്‍ദമേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീനചലനമാണ്‌ കാറ്റുകള്‍. ആഗോളതലത്തിൽ അന്തരീക്ഷമര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ കാറ്റുകള്‍ രൂപം കൊള്ളുന്നതിന്‌ കാരണമാകുന്നു.
- കാറ്റുകള്‍ക്ക്‌ പേരു നല്‍കിയിട്ടുള്ളത്‌ അവ ഏതു ദിശയില്‍ നിന്നു വീശുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌. - ഉദാഹരണം: തെക്കന്‍ കാറ്റ്‌, കടല്‍ക്കാറ്റ്‌, പര്‍വതക്കാറ്റ്‌.
12. കാറ്റിന്റെ വേഗവും ദിശയും നിയന്ത്രിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്?
- മര്‍ദ്ദചരിവ്‌.
- കോറിയോലിസ്‌പ്രഭാവം
- ഘര്‍ഷണം
* മര്‍ദ്ദചരിവ്‌
- തിരശ്ചീന തലത്തില്‍ അനുഭവപ്പെടുന്ന മര്‍ദ്ദവ്യതിയാനമാണ്‌ മര്‍ദ്ദചരിവ്‌.
- തിരശ്ചീനതലത്തില്‍ മര്‍ദ വ്യത്യാസം കൂടുതലാണെങ്കില്‍ അവിടെ മര്‍ദ്ദചരിവ്‌ കൂടുതലാണെന്നു പറയാം. അവിടെ കാറ്റിന്റെ വേഗത കൂടുതലായിരിക്കും.
* കോറിയോലിസ്‌ബലം
- ഭൗമോപരിതലത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കള്‍ക്ക്‌ ഭ്രമണം നിമിത്തം
ഉത്തരാര്‍ധഗോളത്തില്‍ സഞ്ചാര ദിശയ്ക്ക്‌ വലത്തോട്ടും ദക്ഷിണാര്‍ധഗോളത്തില്‍ സഞ്ചാര ദിശയ്ക്ക്‌ ഇടത്തോട്ടും വ്യതിചലനമുണ്ടാകുന്നു. ഇതിന്‌ കാരണമാകുന്ന ബലത്തെ കോറിയോലിസ്‌ബലം എന്നു വിളിക്കുന്നു. മധ്യരേഖാ പ്രദേശത്തു നിന്നു ധ്രുവങ്ങളിലേക്കു പോകുന്തോറും കോറിയോലിസ്‌ബലം വര്‍ദ്ധിക്കുന്നു.
* ഘര്‍ഷണം
- സഞ്ചാര പാതയിലുള്ള തടസങ്ങളാണ്‌ കാറ്റിന്‌ ഘര്‍ഷണമുണ്ടാക്കുന്നത്‌.
- സമുദ്രോപരിതലം, നിരപ്പായ ഭൂപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഘര്‍ഷണം കുറവും കാറ്റിന്റെ വേഗത കൂടുതലുമായിരിക്കും.
- എന്നാല്‍ ദുര്‍ഘടമായ ഭൂപ്രകൃതി, മരങ്ങള്‍ നിറഞ്ഞ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഘര്‍ഷണം കൂടുതലും കാറ്റിന്റെ വേഗത കുറവും ദിശയ്ക്ക്‌ വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നു.

13. ഫെറല്‍ നിയമം എന്നാലെന്താണ്?
- കോറിയോലിസ്‌ബലത്തിന്റെ ഫലമായി കാറ്റുകള്‍ ഉത്തരാര്‍ധഗോളത്തില്‍ സഞ്ചാരദിശക്ക്‌ വലത്തോട്ടും ദക്ഷിണാര്‍ധഗോളത്തില്‍ സഞ്ചാര ദിശയ്ക്ക്‌ ഇടത്തോട്ടും വ്യതിചലിക്കുന്ന എന്ന്‌ അഡ്മിറല്‍ ഫെറല്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അവതരിപ്പിച്ച നിയമമാണ്‌ ഫെറല്‍ നിയമം.

14. മര്‍ദമേഖലകളും കാറ്റുകളും
- ആഗോളതലത്തില്‍ വിവിധ അക്ഷാംശ മേഖലകള്‍ തമ്മില്‍ മര്‍ദ്ദവ്യത്യസങ്ങളുണ്ട്‌.
- ഈ മര്‍ദവ്യത്യാസങ്ങള്‍ കാറ്റുകള്‍ രൂപം കൊള്ളുന്നതിന്‌ കാരണമാകുന്നു.
- കാറ്റുകള്‍ ഉച്ചമര്‍ദമേഖലയില്‍ നിന്ന്‌ നൂനമര്‍ദമേഖലയിലേയ്ക്കാണ്‌ വീശുന്നത്‌.
- ആഗോള മര്‍ദമേഖലകള്‍ക്കിടയില്‍ വീശുന്ന കാറ്റുകളെ ആഗോള വാതങ്ങള്‍ എന്നു വിളിക്കുന്നു.

15. വിവിധ ആഗോള വാതങ്ങള്‍ എവ? ഒരു വിവരണം തയ്യാറാക്കുക.
- വാണിജ്യ വാതങ്ങള്‍
- പശ്ചിമ വാതങ്ങള്‍
- ധ്രുവീയപൂര്‍വവാതങ്ങള്‍
16. വാണിജ്യവാതങ്ങള്‍
- രണ്ട്‌ അര്‍ധഗോളങ്ങളിലെയും ഉപോഷ്ണ് ഉച്ചമര്‍ദ്ദമേഖലകളില്‍ നിന്നും മധ്യരേഖാ
ന്യുനമര്‍ദമേഖലയിലേക്കു നിരന്തരം വീശുന്ന കാറ്റുകളാണ്‌ വാണിജ്യ വാതങ്ങള്‍.
(30°N, 30°S അക്ഷാംശങ്ങളില്‍നിന്നും 0° അക്ഷാംശത്തിലേയ്ക്ക്‌ വീശുന്ന കാറ്റാണ്‌ ഇവ)
- ഉത്തരാര്‍ധഗോളത്തില്‍ വടക്കു കിഴക്കുനിന്നും വീശുന്നതിനാല്‍ ഈ കാറ്റ്‌ വടക്കുകിഴക്കന്‍ വാണിജ്യ വാതമെന്ന്‌ അറിയപ്പെടുന്നു.
- ദക്ഷിണാര്‍ധഗോളത്തില്‍ തെക്കു കിഴക്കുനിന്നും വീശുന്നതിനാല്‍ ഈ കാറ്റ്‌ തെക്കുകിഴക്കന്‍ വാണിജ്യ വാതമെന്ന്‌ അറിയപ്പെടുന്നു.
- ഇരു അര്‍ധഗോളങ്ങളില്‍ നിന്നും വീശുന്ന വാണിജ്യ വാതങ്ങള്‍ കൂടിചേരുന്ന മധ്യരേഖാ ന്യുനമര്‍ദ്ദമേഖല ഇന്റര്‍ ട്രോപ്പിക്കല്‍ കണ്‍വര്‍ജന്‍സ്‌ സോണ്‍ (ITCZ) അഥവാ അന്തര്‍ ഉഷ്ണമേഖലാ സംക്രമണ മേഖല എന്നറിയപ്പെടുന്നു.

17. പശ്ചിമ വാതങ്ങള്‍
- രണ്ട്‌ അര്‍ധഗോളത്തിലും ഉപോഷ്ണ ഉച്ചമര്‍ദ മേഖലയില്‍ നിന്നും (30° അക്ഷാംശങ്ങളില്‍ നിന്നും) ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലകളിലേക്ക്‌ (6൦° അക്ഷാംശങ്ങളിലേയ്ക്ക്‌) വീശുന്ന കാറ്റുകളാണ്‌ പശ്ചിമ വാതങ്ങള്‍.
- കാറ്റിന്റെ ദിശ ഏറെക്കുറെ പടിഞ്ഞാറുനിന്നായതുകൊണ്ട്‌ ഇവയെ പശ്ചിമവാതങ്ങളെന്നു വിളിക്കുന്നു.
- ഭൂഖണ്ഡങ്ങള്‍ കുറവായതിനാല്‍ ദക്ഷിണാര്‍ധ ഗോളത്തിലാണ്‌ പശ്ചിമ വാതങ്ങള്‍ വേഗത്തിലും കൃത്യമായും വീശുന്നത്‌.
- ദക്ഷിണാര്‍ധഗോളത്തിലെ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞുവീശുന്ന പശ്ചിമ വാതങ്ങളെ 'റോറിംഗ്‌ ഫോര്‍ട്ടീസ്‌ ' (40° അക്ഷാംശങ്ങളില്‍), 'ഫ്യുരിയസ്‌ ഫിഫ്റ്റീസ്‌' (50° തെക്ക്‌ അക്ഷാംശങ്ങളില്‍), 'ഷ്റീക്കിംഗ്‌ സിക്സ്റ്റീസ്‌' (50° തെക്ക്‌ അക്ഷാംശങ്ങളില്‍) എന്നിങ്ങനെയാണ്‌ പഴയ കാലനാവികര്‍ വിളിച്ചത്‌.

18. ധ്രുവീയപൂര്‍വവാതങ്ങള്‍
- ധ്രുവീയ ഉച്ചമര്‍ദമേഖലയില്‍ നിന്നും ഉപധ്രുവീയ ന്യുനമര്‍ദ മേഖലയിലേയ്ക്ക്‌ വീശുന്ന കാറ്റുകളാണ്‌ ധ്രുവീയവാതങ്ങള്‍.
- കൊറിയോലിസ്‌ ബലം നിമിത്തം ഇവ രണ്ട്‌ അര്‍ധഗോളങ്ങളിലും കിഴക്കുദിശയില്‍ നിന്നുമാണ്‌ വീശുന്നത്‌. അതിനാല്‍ ഇവ ധ്രുവിയ പൂര്‍വ്വവാതങ്ങള്‍ എന്നറിയപ്പെടുന്നു.
വടക്കേ അമേരിക്ക, വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ ഈ കാറ്റുകള്‍ക്ക്‌ ഗണ്യമായ പങ്കുണ്ട്‌.

19. വാണിജ്യ വാതങ്ങള്‍ തെക്കുകിഴക്ക്‌, വടക്കുകിഴക്ക്‌ ദിശകളില്‍ നിന്നും വീശാന്‍ കാരണമെന്ത്‌?
- കാറ്റുകള്‍ക്ക്‌ ഭൂമിയുടെ ഭൂമണം നിമിത്തമുണ്ടാകുന്ന കോറിയോലിസ്‌ ബലം മൂലം സഞ്ചാര ദിശയ്ക്ക്‌ വൃതിയാനം സംഭവിക്കുന്നു.
- ഉത്തരാര്‍ധഗോളത്തില്‍ വാണിജ്യ വാതങ്ങള്‍ വലത്തോട്ട്‌ ദിശമാറുന്നതിനാല്‍ വടക്ക്‌ കിഴക്ക്‌ ദിശയില്‍ വീശുന്നു.
- ദക്ഷിണാര്‍ധഗോളത്തില്‍ വാണിജ്യ വാതങ്ങള്‍ ഇടത്തോട്ട്‌ ദിശമാറുന്നതിനാല്‍ തെക്ക്‌കിഴക്ക്‌ ദിശയില്‍ വീശുന്നു.

20. കാലികവാതങ്ങള്‍
- നിശ്ചിത ഇടവേളകളില്‍ മാത്രം ആവര്‍ത്തിച്ചുണ്ടാകുന്ന കാറ്റുകളാണ്‌ കാലികവാതങ്ങള്‍.
- മണ്‍സൂണ്‍ കാറ്റുകള്‍
- കരക്കാറ്റ്‌ കടല്‍ക്കാറ്റ്‌
- പര്‍വതക്കാറ്റ്‌ താഴ്വരക്കാറ്റ്‌ എന്നിവ ഉദാഹരണങ്ങളാണ്‌

21. മണ്‍സൂണ്‍ കാറ്റുകള്‍
- മൌസിം എന്ന അറബിപദത്തില്‍ നിന്നാണ്‌ മണ്‍സൂണ്‍ എന്ന പദം ഉണ്ടായത്‌.
കാലത്തിനൊത്ത്‌ ദിശ മാരുന്ന കാറ്റുകള്‍ എന്നാണ്‌ മണ്‍സൂണിന്റെ അര്‍ത്ഥം.
ഒരു വര്‍ഷക്കാലയളവിനുള്ളില്‍ കാറ്റിന്റെ ഗതി വിപരീതമാകുന്ന പ്രതിഭാസമാണ്‌ മണ്‍സൂണ്‍.
22. മണ്‍സൂണിന്റെ രൂപീകരണത്തിന്‌ കാരണമായ ഘടകങ്ങള്‍?
- സൂര്യന്റെ അയനം
- കൊറിയോലിസ്പ്രഭവം
- താപനിലയിലെ വ്യത്യാസങ്ങള്‍

23. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകള്‍
- അച്ചുതണ്ടിന്റെ ചരിവു നിമിത്തം സൂര്യരശ്മികള്‍ ചില മാസങ്ങളില്‍ ഭൂമധ്യരേഖയ്ക്കു വടക്കായിരിക്കും ലംബമായിപതിക്കുക.
- ഉത്തരാര്‍ധഗോളത്തിലെ വേനല്‍ക്കാലത്ത്‌ മധ്യരേഖാ ന്യുനമര്‍ദമേഖല വടക്കോട്ട്‌ നീങ്ങുമ്പോള്‍ തെക്കു കിഴക്കന്‍ വാണിജ്യ വാതങ്ങളും മധ്യരേഖ കടന്ന്‌ വടക്കോട്ടു നീങ്ങും. മധ്യരേഖ കടക്കുന്നതോടെ തെക്കു കിഴക്കന്‍ വാണിജ്യ വാതങ്ങള്‍ കോറിയോലിസ്‌പ്രഭാവം മൂലം ദിശാ വ്യതിയാനം സംഭവിച്ച്‌ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റായിമാറുന്നു. ഉയര്‍ന്ന പകൽച്ചുട് നിമിത്തം കരയുടെ മുകളില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം സമുദ്രോപരിതലത്തിലൂടെ വീശുന്ന ഈ കാറ്റുകളെ അങ്ങോട്ടേക്ക്‌ ആകര്‍ഷിക്കുന്നതും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകള്‍ക്ക്‌ കാരണമാണ്‌.

24. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാറ്റുകള്‍
- ഉത്തരാര്‍ധഗോളത്തിലെ വന്‍കരകള്‍ക്ക്‌ മേല്‍ ശൈത്യകാലത്ത്‌ ഉച്ചമര്‍ദ മേഖലകള്‍ രൂപപ്പെടുന്നതിന്റെ ഫലമായി ഏഷ്യാവന്‍കരക്കു മുകളില്‍ ഉച്ചമര്‍ദവും ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ന്യൂനമര്‍ദവും രൂപം കൊള്ളുന്നു. ഇത്‌വടക്കുകിഴക്കന്‍ വാണിജ്യ വാതങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടയാക്കും. ഇതാണ്‌ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാറ്റുകള്‍.

25. കടല്‍ക്കാറ്റ്‌
- പകല്‍ സമയം കര പെട്ടെന്ന്‌ ചൂടുപിടിക്കുന്നതിന്റെ ഫലമായി കരയോട് ചേര്‍ന്നു കിടക്കുന്ന വായു ചൂട്പിടിച്ച്‌ ഉയരുന്നു. ഇത്‌ ആ പ്രദേശത്തിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളൂുന്നതിനു,കാരണമാകുന്നു. അപ്പോള്‍ താരതമ്യേന തണുത്തവായു കടലിനു മുകളില്‍ നിന്നും കരയിലേയ്ക്ക്‌ വീശുന്നു. ഈ കാറ്റുകളാണ്‌ കടല്‍ക്കാറ്റ്‌ എന്നറിയപ്പെടുന്നത്‌.

26. കരക്കാറ്റ്‌
- രാത്രികാലങ്ങളില്‍ കര കടലിനെ അപേക്ഷിച്ച്‌ പെട്ടെന്നു തണുക്കുന്നതുമൂലം കരയുടെ മുകളില്‍ ഉച്ചമര്‍ദവും കടലിനു മുകളില്‍ ന്യൂനമര്‍ദവും ആയിരിക്കും. ഇത്‌കരയില്‍ നിന്നു കടലിലേയ്ക്ക്‌ കാറ്റു വീശുന്നതിന്ന്‌ കാരണമാകുന്നു. ഇവയാണ്‌ കരക്കാറ്റ്‌. രാത്രിയോടെ ആരംഭിക്കുന്ന കരക്കാറ്റ്‌ പുലര്‍കാലത്തോടെ സജീവമാവുന്നു. സൂര്യോദയത്തോടെ കരക്കാറ്റ്‌ അവസാനിക്കുന്നു.

27. താഴ്‌വരകാറ്റ്‌
- പകല്‍സമയത്ത്‌ പര്‍വ്വത മുകളിലെ വായു ചൂടുപിടിച്ച്‌ ഉയരുന്നതിനാല്‍ താരതമ്യേന ചൂടുകുറഞ്ഞ താഴ്‌വരയില്‍ നിന്നും മുകളിലേക്ക്‌ പര്‍വതചരിവിലൂടെ കാറ്റ്‌ വീശുന്നു.
ഇതാണ്‌ താഴ്‌വരകാറ്റ്‌

28. പര്‍വതക്കാറ്റ്‌
- രാത്രികാലങ്ങങ്ങളില്‍ പര്‍വ്വത മുകളിലെ തണുപ്പു മൂലം വായു തണുക്കുന്നു. തണുത്ത വായുവിന്‌ ഭാരം കൂടുതലായതിനാല്‍ അത്‌ താഴ്‌വരയിലേക്ക്‌ വീശുന്നു. ഇതാണ്‌ പര്‍വതക്കാറ്റ്‌

29. പ്രാദേശിക വാതങ്ങള്‍
- താരതമ്യേന ചെറിയ പ്രദേശത്തു മാത്രമായി അനുഭവപ്പെടുന്ന കാറ്റുകളാണ്‌ പ്രാദേശിക വാതങ്ങള്‍. പ്രാദേശികമായ മര്‍ദ വ്യത്യാസങ്ങള്‍ മൂലമാണ്‌ ഇവ രൂപം കൊള്ളുന്നത്‌. ലോകത്തിന്റെ പല ഭാങ്ങളിലും വിവിധ പേരുകളില്‍ ഇത്തരം കാറ്റുകള്‍ വീശുന്നുണ്ട്‌. ലൂ, മാംഗോഷവര്‍, കാൽബൈശാഖി, ചിനൂക്ക്‌, ഹര്‍മാറ്റൻ, ഫൊന്‍ തുടങ്ങിയവ ഉദാഹരങ്ങള്‍

30. ചിനൂൂക്ക്‌
- വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരിവിലൂടെ വീശുന്ന ഉഷ്ണുക്കാറ്റാണ്‌ ചിനൂക്ക്‌. ഈ കാറ്റിന്റെ ഫലമായി റോക്കി പര്‍വതനിരയുടെ കിഴക്കേ ചരിവിലെ മഞ്ഞുരുകുന്നതിനാല്‍ മഞ്ഞുതീനി എന്നര്‍ത്ഥം വരുന്ന ചിനൂക്ക്‌ എന്നു പേരു ലഭിച്ചു. ശൈത്യത്തിന്റെ കാഠിന്യം കുറയ്ക്കന്നതിനാല്‍ കനേഡിയന്‍ സമതലങ്ങളില്‍ ഗോതമ്പ്‌ കൃഷിക്ക്‌ ഈ കാറ്റ്‌ ഏറെ പ്രയോജനപ്പെടുന്നു.

31. ഫൊന്‍
- ആല്‍പ്ല്‌ പര്‍വതനിരയില്‍ നിന്ന്‌ വടക്കന്‍ താഴ്വാരത്തേക്ക്‌ വീശുന്ന കാറ്റാണ്‌ ഫൊന്‍. ഈ കാറ്റ്‌ താഴ്വാരത്തേക്ക്‌ ഇറങ്ങുമ്പോള്‍ സമ്മര്‍ദം കൊണ്ട്‌ ചൂടാക്കുന്നതിനാല്‍ ആ ഭാഗത്തെ അന്തരീക്ഷത്തിലെ തണുപ്പിന്റെ കാഠിന്യം കുറയാന്‍ കാരണമാകുന്നു.

32. ഹര്‍മാറ്റന്‍
- ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ നിന്ന്‌ പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്ക്‌ വീശുന്നു. പൊതുവെ ഈര്‍പ്പം നിറഞ്ഞ അസുഖകരമായ കാലാവസ്ഥ നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്ക്‌ ഈ കാറ്റ്‌ എത്തുന്നതോടെ കാലാവസ്ഥ മെച്ചപ്പെടുന്നതിനാല്‍ ജനങ്ങള്‍ ഇവയെ ഡോക്ടര്‍ എന്നു വിളിക്കുന്നു.

33. ലൂ
- ഉത്തരേന്ത്യന്‍ സമതലങ്ങളില്‍ വീശുന്ന ഉഷ്ണൂക്കാറ്റാണ്‌ ലൂ. ഉഷ്ണകാലത്ത്‌ രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്ന്‌ വീശുന്ന ഈ കാറ്റ്‌ ഉത്തരേന്ത്യന്‍ സമതലങ്ങളിലെ വേനലിന്റെ തീക്ഷ്ണത വര്‍ധിപ്പിക്കുന്നു.

34. മാംഗോഷവേഴ്സ്  
- ഉഷ്ണകാലത്ത്‌ ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം. ഈ കാറ്റ്‌ മാങ്ങ പഴുക്കുന്നതിന്നും പൊഴിയുന്നതിന്നും കാരണമാകുന്നതിനാലാണ്‌ ഈ കാറ്റിനെ
മാംഗോ ഷവേഴ്സ്‌ എന്ന്‌ വിളിക്കുന്നത്‌.
35. അസ്ഥിരവാതങ്ങള്‍
- ചില പ്രത്യേക അന്തരീക്ഷ അവസ്ഥകളില്‍ രൂപം കൊള്ളുന്നതും തികച്ചും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളോടു കൂടിയതുമായ കാറ്റുകളാണ്‌ അസ്ഥിരവാതങ്ങള്‍.
- ചക്രവാതങ്ങളും, പ്രതിചക്രവാതങ്ങളും അസ്ഥിര വാതങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.

36.  ചക്രവാതങ്ങള്‍
- അന്തരീക്ഷത്തില്‍ ഒരു ന്യുനമര്‍ദ്ദപ്രദേശവും അതിനു ചുറ്റുമായി ഉച്ചമര്‍ദ്ദവും സൃഷ്ടിക്കപ്പെടുന്നതാണ്‌ ചക്രവാതങ്ങള്‍ രൂപം കൊള്ളുന്നതിന്‌ കാരണം. ഇങ്ങനെ രൂപപ്പെടുന്ന ന്യുനമര്‍ദ്ദ കേന്ദ്രത്തിലേക്ക്‌ ചുറ്റുമുള്ള ഉച്ചമര്‍ദപ്രദേശങ്ങളില്‍ നിന്നും
അതിശക്തമായി കാറ്റ്‌ ചുഴറ്റി വീശുന്നു.
- കൊറിയോലിസ്‌പ്രഭാവത്താല്‍ ഉത്തരാര്‍ധഗോളത്തിലെ ചക്രവാതങ്ങള്‍ വീശുന്നത്‌ എതിര്‍ ഘടികാര ദിശയിലാണ്‌.
-ദക്ഷിണാര്‍ദ്ധഗേളത്തില്‍ ചക്രവാതകങ്ങള്‍ വീശുന്നത്‌ ഘടികാര ദിശയിലുമാണ്‌.
- രൂപപ്പെടുന്ന കാലാവസ്ഥാ മേഖലകളെ അടിസ്ഥാനത്തില്‍ ഇവയെ ഉഷ്ണമേഖല ചക്രവാതങ്ങളെന്നും മിതോഷ്ണുമേഖല ചക്രവാതങ്ങള്‍ എന്നും രണ്ടായിതിരിക്കാം.
- 2017 നവംബര്‍ മാസത്തില്‍ ഇന്ത്യന്‍ തീരത്ത്‌ വീശിയ ഓഖി ചുഴലിക്കാറ്റ്‌ ഉഷ്ണമേഖലാ ചക്രവാതമാണ്‌.
- ഉഷ്ണമേഖല സമുദ്ര പ്രദേശത്ത്‌ പ്രത്യേകിച്ച്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടാകുന്ന പ്രാദേശിക മര്‍ദവ്യതിയാനമാണ്‌ ഉഷ്ണമേഖല ചക്രവാതത്തിന്‌ കാരണം.

37. പ്രതിചക്രവാതങ്ങള്‍
- ഉച്ചമര്‍ദ കേന്ദ്രങ്ങളില്‍ നിന്നും ചുറ്റുമുള്ള ന്യൂനമര്‍ദ പ്രദേശങ്ങളിലേക്ക്‌ ശക്തമായി കാറ്റ്‌ ചുഴറ്റി വീശുന്ന പ്രതിഭാസമാണ്‌ പ്രതിചക്രവാതങ്ങള്‍. കൊറിയോലിസ്‌ പ്രഭാവത്താല്‍ ഉത്തരാര്‍ധഗോളത്തില്‍ പ്രതിചക്രവാതം ഘടികാര ദിശയിലും,
ദക്ഷിണാര്‍ധ ഗോളത്തില്‍ എതിര്‍ ഘടികാര ദിശയിലുമാണ്‌. 

പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും.
38. മണ്‍സൂണ്‍ കാററുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ഏവ?
- സൂര്യന്‍റ അയനം
- കോറിയോലിസ് ബലം
- തപനത്തിലെ വ്യത്യാസങ്ങള്‍

39. ശരിയായ പ്രസ്താവന എടുത്തെഴുതുക
a. ഉയരം  കൂടുമ്പോള്‍ മര്‍ദ്ദം കൂടുന്നു.
b. ഉയരം കൂടുമ്പോള്‍  മര്‍ദ്ദവും കുറയുന്നു.
Answer:
b. ഉയരം കൂടുന്തോറും മര്‍ദ്ദം കുറഞ്ഞു വരുന്നു.

40. ചുവടെ നല്‍കിയിരിക്കുന്നതില്‍ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.
a. നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കൂടുതലായിരിക്കും
b. നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും.
c. നിശ്ചിതവ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം വ്യത്യാസമില്ലാതെ തുടരും.
d. നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കുറവാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും
Answer:
b. ഒരു നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും.
 
41. പ്രാദേശികവാതമായ ഹര്‍മാറ്റന്‍ ഡോ.ഹര്‍മാറ്റന്‍ എന്ന് അറിയപ്പെടുന്നതിന്റെ കാരണം
- പടിഞ്ഞാറന്‍ ആഫ്രിക്കയുടെ കാലാവസ്ഥ മെച്ചപ്പെടുത്തുന്നു.

42. വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരുവിലൂടെ വീശുന്ന പ്രാദേശികവാതം ഏതാണ്? ഇവ കനേഡിയന്‍ സമതലത്തിലെ ഗോതമ്പുകൃഷിക്ക് എങ്ങിനെ പ്രയോജനപ്പെടുന്നു?
- ചിനൂക്ക്
- bശൈത്യത്തിന്റെ കാഠിന്യം കുറയ്ക്കുന്നു. 

43. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലെ സമമര്‍ദ്ദരേഖകളുടെ ക്രമമാണ്  A,B ചിത്രങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏത് ചിത്രത്തിലെ മര്‍ദ്ദമേഖലയിലായിരിക്കും കാറ്റിന് വേഗത കൂടുതല്‍?എന്തുകൊണ്ട്?
- ചിത്രം A.
- ചിത്രം 'A'യില്‍ മര്‍ദ്ദമേഖലകള്‍ അടുത്തു കാണപ്പെടുന്നതിനാല്‍ മര്‍ദ്ദചരിവു മാനബലം കൂടുതലായതിനാല്‍ കാറ്റിന്റെ ശക്തിയും കൂടുതലായിരിക്കും.

44. ഏതുതരം കാറ്റുകളെയാണ് ആഗോളവാതങ്ങള്‍ (Planetary winds) എന്നു വിളിയ്ക്കുന്നത്? ആഗോളവാതങ്ങള്‍ക്ക് രണ്ടുദാഹരണങ്ങള്‍ എഴുതുക.
- ആഗോള മര്‍ദ്ദമേഖലകള്‍ക്കിടയില്‍ രൂപപ്പെടുന്ന കാറ്റുകള്‍
- വാണിജ്യവാതം, പശ്ചിമവാതം, ധ്രുവീയവാതം

45. കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകമാണ് കോറിയോലിസ് പ്രഭാവം വിശദീകരിക്കുക.
- ഭൗമോപരിതലത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കള്‍ക്ക് ഭ്രമണം നിമിത്തം ഉത്തരാര്‍ദ്ധഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാര്‍ദ്ധഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാകുന്നു.
- ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം വര്‍ധിക്കുന്നു.

46. ധ്രുവത്തിനോടടുത്ത് 60  ഡിഗ്രി അക്ഷാംശങ്ങളില്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെടാനുള്ള കാരണമെന്ത്? ഈ മര്‍ദ്ദമേഖല ഏതു പേരിലാണ് അറിയപ്പെടുന്നത്?
ഭൂമിയുടെ ഭ്രമണം മൂലം വായു മുകളിലേക്ക് ശക്തമായി ചുഴറ്റി എറിയപ്പെടുന്നു. ഇതുമൂലം ഉപധ്രുവീയ മേഖലയിലുടനീളം ന്യൂനമര്‍ദ്ദം അനുഭവപ്പെടുന്നു.
- ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല

47. ഭൂമിയിലെ മര്‍ദ്ദമേഖലകള്‍ രൂപം കൊള്ളുന്നതിന് കാരണമായ രണ്ട് അടിസ്ഥാന ഘടകങ്ങള്‍ ഏതെല്ലാം?
സൗരോര്‍ജ്ജലഭ്യതയിലെ ഏറ്റക്കുറച്ചിലുകളും ഭൂമിയുടെ ഭ്രമണവും

48. അന്തരീക്ഷമര്‍ദ്ദവും താപവും വിപരീത അനുപാതത്തിലാണ് സമര്‍ത്ഥിക്കുക.
വായു ചൂടുപിടിച്ച് വികസിക്കുമ്പോള്‍ സാന്ദ്രത കുറഞ്ഞ് മുകളിലേക്ക് പോകുന്നതുമൂലം വായു മര്‍ദ്ദം കുറയുന്നു. ഉയര്‍ന്നുപൊങ്ങുന്ന വായു വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ തണുക്കുന്നു. തണുത്ത സാന്ദ്രത കൂടിയ വായു താഴ്ന്നിറങ്ങുന്നത് അന്തരീക്ഷ മര്‍ദ്ദം കൂടുന്നതിന് കാരണമാകുന്നു.

49. തെക്ക് - കിഴക്കന്‍ വാണിജ്യവാതങ്ങള്‍ തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണായി മാറുന്നതിന്റെ രണ്ടു സാഹചര്യങ്ങള്‍ എഴുതുക.
കോറിയോലിസ് പ്രഭാവം.
- ഉയര്‍ന്ന പകല്‍ച്ചൂട് നിമിത്തം കരയുടെ മുകളില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം സമുദ്രോപരിതലത്തിലൂടെ വീശുന്ന കാറ്റുകളെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഏഷ്യാവന്‍കരയിലേക്ക് ആകര്‍ഷിക്കുന്നു.

50. ചുവടെ നല്‍കിയിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്?
a. ഏഷ്യാ വന്‍കരക്ക് മുകളില്‍ ഉച്ചമര്‍ദ്ദവും, ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നത് വടക്കു കിഴക്കന്‍ മണ്‍സൂണിനു കാരണമാകുന്നു.
b. ഏഷ്യാവന്‍കരക്ക് മുകളില്‍ ന്യൂനമര്‍ദ്ദവും ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ഉച്ചമര്‍ദ്ദവും രൂപംകൊള്ളുന്നത് വടക്ക് കിഴക്കന്‍ മണ്‍സൂണിനു കാരണമാകുന്നു.
Answer:
a. ഏഷ്യാ വന്‍കരയ്ക്കു മുകളില്‍ ഉച്ചമര്‍ദ്ദവും, ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നത് വടക്കു കിഴക്കന്‍ മണ്‍സൂണിനു കാരണമാകുന്നു.

51. വാണിജ്യവാതങ്ങള്‍ സംഗമിക്കുന്ന മേഖല ഏതു പേരിലാണ് അറിയപ്പെടുന്നത്?
ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വര്‍ജന്‍സ് സോണ്‍ (ITCZ)

52. തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന ഏത്?
a. മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം വര്‍ധിക്കുന്നു.
b. മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം കുറയുന്നു.
Answer:
a. മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം വര്‍ധിക്കുന്നു.

53. ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.
a. ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഏറിയപങ്കും സമുദ്രമായതിനാല്‍ പശ്ചിമവാതങ്ങള്‍ക്ക് ശക്തി കൂടുതലാണ്.
b. വടക്കേ അമേരിക്ക, വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിര്‍ണ്ണയിക്കുന്നതില്‍ പശ്ചിമ വാതങ്ങള്‍ക്ക് ഗണ്യമായ പങ്കുണ്ട്.
Answer:
a. ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഏറിയപങ്കും സമുദ്രമായതിനാല്‍ പശ്ചിമവാതങ്ങള്‍ക്ക് ശക്തി കൂടുതലാണ്.

54. ആര്‍ദ്രത വര്‍ധിക്കുമ്പോള്‍ മര്‍ദ്ദം കുറയുന്നതിനുള്ള കാരണം എന്ത്?
a. നീരാവിയ്ക്കും വായുവിനും ഒരേ ഭാരമാണ്
b. നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കൂടുതലാണ്
c. നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കുറവാണ്
d. നീരാവിയ്ക്കുും വായുവിനും ഒരേ സാന്ദ്രതയാണ്.
Answer:
c. നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കുറവാണ്





PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here