SSLC Chemistry - Chapter 02 വാതക നിയമങ്ങളും മോൾ സങ്കല്പനവും ചോദ്യോത്തരങ്ങൾ  


Class 10 രസതന്ത്രം: വാതകനിയമങ്ങളും മോൾ സങ്കല്പനവും- ചോദ്യോത്തരങ്ങൾ | Text Books Solution Chemistry (Malayalam Medium) Chapter 02 Gas Laws and Mole Concept - 
ഈ അദ്ധ്യായം English Medium Notes Click here


Class 10 Chemistry Questions and Answers - Chapter 02 വാതകനിയമങ്ങളും മോൾ സങ്കല്പനവും  
Study Notes
* വസ്തുക്കളെ നാം ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു ഇതില്‍ വാതകങ്ങളുടെ ഏതാനും ചില സവിശേഷതകള്‍ താഴെ നല്‍കിയിരിക്കുന്നു.
• ഓരോ വാതകങ്ങളും അതിസൂഷ്മങ്ങളായ കണങ്ങളാല്‍ നിര്‍മ്മിതമാണ്‌.
• വാതക തന്മാത്രകള്‍ നിരന്തരമായി എല്ലാ ദിശകളിലേക്കും ചലിച്ചുകൊണ്ടിരുന്നു.
• വാതക തന്മാത്രകളുടെ ക്രമരഹിതമായ സഞ്ചാരത്തിന്റെ ഫലമായി തന്മാത്രകള്‍ തമ്മില്‍ പരസുരം കൂട്ടിമുട്ടുന്നു അതുപോലെ അവ സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ ഭിത്തിയില്‍ കൂട്ടിയിടിക്കുന്നു.
• വാതക തന്മാത്രകളുടെ കൂട്ടിമുട്ടലുകള്‍ ഇലാസ്തികത സ്വഭാവമുള്ളവയാണ്‌.
• വാതക തന്മാത്രകള്‍ തമ്മില്‍ തീരെ ആകര്‍ഷണബലം ഇല്ല.
• വാതക തന്മാത്രയുടെ ആകെ വ്യാപ്തവുമായി താരതമ്യം ചെയ്യുമ്പോള്‍ അതിലെ തന്മാത്രകളുടെ വ്യാപ്തം വളരെ ചെറുതാണ്‌.
- മുകളില്‍ നല്‍കിയ പ്രസ്താവനകളില്‍ നിന്നും നമുക്ക്‌ താഴെയുള്ള നിഗമനങ്ങളില്‍ എത്തിച്ചേരാം.

a) വാതകത്തിന്റെ വ്യാപ്തം: ഒരു വാതകത്തിന്റെ വ്യാപ്തം അത്‌ സ്ഥിതിചെയുന്ന പാത്രത്തിന്റെ വ്യാപ്തം ആയിരിക്കും.
ഒരു ലിറ്റര്‍ വ്യാപ്തമുള്ള ഒരു പാത്രത്തില്‍ നിന്നും ഒരു വാതകം പത്ത്‌ ലിറ്റര്‍ വ്യാപ്തമുള്ള പാത്രത്തിലേക്ക്‌ മാറ്റിയാല്‍ ആ വാതകത്തിന്റെ പുതിയ വ്യാപ്തം10 ലിറ്റര്‍ ആയിരിക്കും.

* ഒരു സിറിഞ്ച്‌ എടുത്ത്‌ അതിന്റെ പിസ്റ്റണ്‍ പിന്നിലേക്ക്‌ വലിച്ചു വയ്ക്കുക. സിറിഞ്ചിന്റെ നോസില്‍ അടച്ചുപിടിച്ചുകൊണ്ട്‌ പിസ്റ്റണ്‍ അമര്‍ത്തിയാല്‍ സിറിഞ്ചിനുള്ളിലെ വായുവിന്റെ വ്യാപ്തത്തിന്‌ എന്തുമാറ്റംഉണ്ടാകുന്നു ?
- സിറിഞ്ചിനകത്തെ വായുവിന്റെ വ്യാപ്തം കുറയുന്നു. 

b) വാതകത്തിന്റെ മര്‍ദ്ദം: ഒരു യൂണിറ്റ്‌ പരപ്പളവില്‍ അനുഭവപ്പെടുന്ന ബലമാണ്‌ മര്‍ദ്ദം.
യൂണിറ്റ്‌ പരപ്പളവിലെ മര്‍ദ്ദം = പ്രതലത്തില്‍ അനുഭവപ്പെടുന്ന ആകെ ബലം 
                                                            പ്രതല പരപ്പളവ്‌
c) വാതകത്തിന്റെ താപനില: ഒരു വാതകത്തെ ചൂടാക്കിയാല്‍ അതിലെ തന്മാത്രകളുടെ ഗതികോര്‍ജം കൂടുകയും തന്മാത്രകള്‍ വളരെ വേഗത്തില്‍ സഞ്ചരിക്കുകയും ചെയ്യും.
ഒരു പദാര്‍ത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോര്‍ജത്തിന്റെ അളവാണ്‌ അതിന്റെ താപം.

* വാതക നിയമങ്ങള്‍:
വാതകങ്ങളുടെ വ്യാപ്തം, താപനില, മര്‍ദ്ദം, എന്നിവയെ അടിസ്ഥാനമാക്കി ശാസ്ത്രജ്ഞര്‍ രൂപീകരിച്ച നിയമങ്ങളാണ്‌ വാതക നിയമങ്ങള്‍.
A) ബോയിൽ നിയമം: 
താപനില സ്ഥിരമായിരക്കുന്ന സമയത്ത്‌ ഒരു നിശ്ചിത മാസ്‌ വാതകത്തിന്റെ വ്യാപ്തവും മര്‍ദ്ദവും വിപരീതാനുപാതത്തിലായിരിക്കും.
മര്‍ദുത്തെ 'P' എന്നും വ്യാപ്തത്തെ 'V' എന്നും സൂചിപ്പിച്ചാല്‍
PxV = ഒരു സ്ഥിര സാംഖ്യ
V α 1 /P → mathematical expression.    
P xV= A constant → mathematical equation. 
P₁V₁=P₂V₂ → practical equation 
മുകളില്‍ നല്‍കിയിരിക്കുന്ന 2 ചിത്രങ്ങളില്‍ ചിത്രം A യുടെ മര്‍ദ്ദം 1 atm വ്യാപ്തം1 ലിറ്ററും ആണ്‌. ചിത്രം B യില്‍ ഉള്ളപോലെ മര്‍ദ്ദം 2 atm ആക്കിമാറ്റിയപ്പോള്‍ അതിന്റെ വ്യാപ്തം 0.5 ലിറ്റര്‍ ആയിമാറി.(atm മര്‍ദ്ദത്തിന്റെ യൂണിറ്റ്‌ ആണ്‌) അതായത്‌ മര്‍ദ്ദവും വ്യാപ്തവും വിപരീതാനുപാതത്തിലാണ്‌.
(മര്‍ദ്ദം കൂടുമ്പോള്‍ വ്യാപ്തം കുറയുകയും, വ്യാപ്തം കൂടുമ്പോള്‍ മര്‍ദ്ദം കുറയുകയും ചെയ്യുന്നു)
ഉദാ: അക്വാറിയത്തിന്റെ ചുവട്ടില്‍ നിന്നുയരുന്ന വായു കുമിളയുടെ വലിപ്പം മുകളിലേക്കെത്തും തോറും കൂടിവരുന്നു.

* ഒരു അക്വേറിയത്തിലെ ചുവട്ടില്‍ നിന്നും ഉയരുന്ന വായു കുമിളയുടെ വലുപ്പം മുകളിലേക്ക്‌ വരുന്തോറും കൂടി വരുന്നു. കാരണമെന്ത്‌ ?
ഇവിടെ താപനില സ്ഥിരമാണ്‌. മുകളിലേക്ക്‌ വരുന്തോറും പുറമെയുള്ള മര്‍ദം കുറഞ്ഞുവരുന്നു. അതനുസരിച്ച്‌ വാതകത്തിന്റെ വ്യാപ്തം കൂടുന്നു.
B) ചാള്‍സ്‌ നിയമം:
മര്‍ദ്ദം സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ്‌ വാതകത്തിന്റെ വ്യാപ്തം കെല്‍വിന്‍ സ്കെയിലിലെ താപനിലക്ക്‌ നേര്‍ അനുപാതത്തിലായിരിക്കും. വ്യാപ്തത്തെ V എന്നും താപനിലയെ T എന്നും സൂചിപ്പിച്ചാല്‍ V / T ഒരു സ്ഥിരസംഖ്യ ആയിരിക്കും
V / T - സ്ഥിര സംഖ്യ
V₁ /  T₁=V₂ / T₂
• വായു നിറച്ച ബലൂണുകള്‍ വെയിലത്ത്‌ വെച്ചാല്‍ പൊട്ടുന്നു.
• വേനല്‍ കാലങ്ങളില്‍ വാഹനങ്ങളുടെ ടയറുകളില്‍ അമിതമായി വായു നിരക്കാറില്ല.

* റബര്‍ അടപ്പുള്ള ഈര്‍പ്പരഹിതമായ ഒരു കുപ്പി (ഇന്‍ജെക്ഷന്‍ മരുന്നിന്റെ കുപ്പി) എടുക്കുക . റബര്‍ അടപ്പില്‍ കാലിയായ ഒരു റീഫില്‍ ട്യൂബ്‌ ഉറപ്പിച്ചു നിര്‍ത്തുക . ട്യൂബിന്റെ താഴെ അഗ്രത്തില്‍ ഒരു തുള്ളി മഷി കയറ്റി കുപ്പി അടയ്ക്കുക. ഈ സജ്ജീകരണത്തെ ചെറു ചൂടുവെള്ളത്തില്‍ മുക്കി നോക്കുക. എന്താണ്‌ നിരീക്ഷിക്കുന്നത്‌ ? 
മഷി ട്യൂബിലൂടെ മുകളിലേക്ക്‌ ഉയരുന്നു. 
എന്താണിതിനു കാരണം ?
ചൂടാക്കുമ്പോള്‍ കുപ്പിയ്ക്കുള്ളിലെ വായുവിന്റെ വ്യാപ്തം കൂടുന്നു. ഇത്‌ മഷിയെ തള്ളി നീക്കുന്നു .
കുപ്പി പുറത്തെടുത്തു തണുക്കാന്‍ അനുവദിച്ചാല്‍ എന്ത്‌നിരീക്ഷിക്കാം? കാരണമെന്ത്‌?
തണുക്കുമ്പോള്‍ കുപ്പിയ്ക്കുള്ളിലെ വായുവിന്റെ വ്യാപ്തം കുറയുന്നു. അതിനാല്‍ മഷി താഴേയ്ക്ക്‌ നീങ്ങുന്നു.
താപനില കൂടുമ്പോള്‍ വാതകത്തിന്റെ വ്യാപ്തം കൂടുന്നു. താപനില കുറയുമ്പോള്‍ വാതകത്തിന്റെ വ്യാപ്തം കുറയുന്നു

* വായു നിറച്ച ഒരു ബലൂൺ വെയിലത്ത്‌ വെച്ചാൽ അത്‌ കുറച്ചു സമയത്തിനകം പൊട്ടുന്നു. കാരണമെന്ത്‌?
താപനില കൂടുമ്പോള്‍ ബലൂണിനകത്തെ വാതകത്തിന്റെ വ്യാപ്തം കൂടുന്നു . അങ്ങനെ ബലൂണ്‍ പൊട്ടുന്നു. (ചാള്‍സ്‌നിയമം )

C) അവോഗാഡ്രോ നിയമം: 
താപനില, മർദ്ദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ അനുപാതത്തിൽ ആയിരിക്കും. ഇതാണ് അവോഗാഡ്രോ നിയമം നിയമം.

* സൂക്ഷ്മ കണികകളുടെ എണ്ണം കണക്കാക്കുന്നത്‌ എങ്ങനെ?
ഒരേപോലുള്ള കണങ്ങള്‍ അവ കോടിക്കണക്കിന്‌ ഉണ്ടെങ്കില്‍ പോലും അവയുടെ മാസ്‌ കണക്കാക്കിയാല്‍ എണ്ണം കൃത്യമായി കണക്കാക്കാം

* ആപേക്ഷിക അറ്റോമിക മാസ്‌:
ഒരു ആറ്റത്തിന്റെ മാസ്‌ മറ്റൊരു ആറ്റത്തിന്റെ മാസുമായി താരതമ്യം ചെയ്ത്‌ അതിന്റെ എത്ര മടങ്ങാണെന്ന് കണ്ടെത്തിയാണ്‌ സുക്ഷ്മ കണങ്ങളുടെ മാസ്‌ കൃത്യമായി
കണക്കാക്കുന്നത്‌.
കാര്‍ബണ്‍ 12 ആറ്റത്തിന്റെ മാസിന്റെ 12 ല്‍ ഒരു ഭാഗത്തെ ഒരു യുണിറ്റായി പരിഗണിച്ചാണ്‌ മൂലകങ്ങളുടെ മാസ്‌ പ്രസ്താവിക്കുന്നത്‌.
ഗ്രാം അറ്റോമിക മാസും ഗ്രാം മോളിക്യുലാര്‍ മാസും:
A) ഗ്രാം അറ്റോമിക മാസ്‌ 
ഹൈഡ്രജന്‍ (H) എന്ന മൂലകത്തിന്റെ അറ്റോമിക മാസ്‌ 1g ആണ്‌. 1g ഹൈഡ്രജനെ
ഒരുഗ്രാം അറ്റോമിക മാസ്‌ (1 GAM) എന്ന്‌ വിളിക്കുന്നു.
ഇത്‌ പോലെ കാര്‍ബണിന്റെ അറ്റോമിക മാസ്‌ 12 ഉം നൈട്രജന്റെ അറ്റോമിക മാസ്‌
14 ഉം ആണ്‌.
12 ഗ്രാം കാര്‍ബണും 14 ഗ്രാം നൈട്രജനും എടുത്താൽ അത് രണ്ടിനും ഒരുഗ്രാം അറ്റോമിക മാസ്‌ ഉണ്ടായിരിക്കും.
• ഒരു മൂലകത്തിന്റെ അറ്റോമിക മാസ്‌ എത്രയാണോ അത്രയും ഗ്രാം ആ മൂലകത്തിനെ അതിന്റെ ഒരുഗ്രാം അറ്റോമിക മാസ്‌ (1GAM) എന്ന്‌ വിളിക്കുന്നു. ഇതിനെ ഒരു ഗ്രാം ആറ്റം എന്നും ചുരുക്കി വിളിക്കാം.
കാര്‍ബണിന്റെ അറ്റോമിക മാസ്‌ 12 ആണല്ലോ.12 ഗ്രാം കാര്‍ബണ്‍ ഒരുഗ്രാം അറ്റോമിക മാസ്‌ ഉണ്ടായിരിക്കും.
ഒരുഗ്രാം അറ്റോമിക മാസ്‌ ഉള്ള ഏതൊരു മൂലകത്തിലും അവഗാഡ്രോ നമ്പര്‍ (NA)(6.022x10²³) ആറ്റങ്ങളുണ്ടായിരിക്കും.
ഏതൊരു മൂലകത്തിലും അവഗാഡ്രോ നമ്പര്‍ ആറ്റങ്ങളുണ്ടെങ്കില്‍ അതിനെ 1 മോള്‍
എന്ന്‌ വിളിക്കാം.

B) മോളിക്യുലാര്‍ മാസും ഗ്രാം മോളിക്യുലാര്‍ മാസും:
മോളിക്യൂ ലാര്‍ മാസ്‌ കണ്ട്പിടിക്കുന്ന വിധം:
ഉദാ: H₂O 
ഹൈഡ്രജന്റെ അറ്റോമിക മാസ്‌ 1 ഉം ഓക്സിജന്റെ അറ്റോമിക മാസ്‌ 16 ഉം ആണല്ലോ,
H₂O എന്ന സംയുക്തത്തില്‍ 2 ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്സിജന്‍ ആറ്റവുമാണുള്ളത്‌. ആയതിനാല്‍ മോളിക്യൂലാര്‍ മാസ്‌,
2x1 + 1x16 = 2+16 =18 (മോളിക്യുലാര്‍ മാസ്‌-18)
(C₆H₁₂O₆) ഗ്ലൂക്കോസിന്റെ തന്മാത്ര സൂത്രവാക്യമാണ്‌.
ഗ്ലൂക്കോസില്‍,
6 കാര്‍ബണ്‍ ആറ്റങ്ങള്‍
12 ഹൈഡ്രജന്‍ ആറ്റങ്ങള്‍
6 ഓക്സിജന്‍ ആറ്റങ്ങള്‍
ആയതിനാല്‍ മോളിക്യൂലാര്‍ മാസ്‌,
6x12 + 12x1 + 6x16 = 72+12+96 =180 
ഗ്ലൂക്കോസിന്റെ മോളിക്യൂലാര്‍ മാസ്‌ - 180.
* ഗ്രാം മോളിക്യൂലാര്‍ മാസ്‌:
ഒരു സംയുക്തത്തിന്റെ മോളിക്യുലാര്‍ മാസ്‌ എത്രയാണോ അത്രയും തന്നെ ഗ്രാം ആ പദാര്‍ത്ഥത്തിനെ ഒരുഗ്രാം മോളിക്യുലാര്‍ മാസ്‌ (1GMM) എന്ന്‌ പറയുന്നു.
H₂O യുടെ മോളിക്യുലാര്‍ മാസ്‌ 18 ആണ്‌. 18 ഗ്രാം H₂O യെ നമുക്ക്‌ ഒരു GMM ജലം
എന്ന്‌ വിളിക്കാം.
1g GMM ഉള്ള ഏത് പദാര്‍ത്ഥത്തിലും അവഗാഡ്രോ നമ്പര്‍ തന്മാത്രകള്‍ ഉണ്ടായിരിക്കും അവഗാഡ്രോ നമ്പര്‍ തന്മാത്രയുള്ള ഏതൊരു പദാര്‍ത്ഥത്തെയും1 മോള്‍ തന്മാത്രകള്‍ എന്ന്‌ വിളിക്കാം.
ഉദാ: ഓക്സിജന്‍ തന്മാത്രയുടെ മോളിക്യൂ ലാര്‍ മാസ്‌ - 32g
64 g ഓക്സിജനില്‍ എത്ര GMM ഉണ്ടായിരിക്കും? അതില്‍ എത്ര തന്മാത്രകള്‍ ഉണ്ടായിരിക്കും?
GMM=  തന്നിരിക്കുന്നമാസ്‌   =  64𝑔   = 2 GMM 
             മോളിക്യുലാര്‍മാസ്‌      32𝑔   
1 GMM ല്‍ അവഗാഡ്രോ നമ്പര്‍ (6.022x10²³) തന്മാത്രകള്‍ ഉണ്ടായിരിക്കും,
ആയതിനാല്‍ 2 GMM ല്‍ 2x6.022x10²³ തന്മാത്രകള്‍ ഉണ്ടായിരിക്കും.
* വാതകങ്ങളുടെ വ്യാപ്തവും മോളും:
മര്‍ദ്ദവും താപനിലയും സ്ഥിരമായിരിക്കുമ്പോള്‍ ഒരു മോള്‍ ഏതൊരു വാതകമെടുത്താലും അതിലെ തന്മാത്രകളുടെ എണ്ണം തുല്യമായതിനാല്‍ അവയുടെ വ്യാപ്തവും തുല്യമായിരിക്കും. ഇതിനെ വാതകങ്ങളുടെ മോളാര്‍ വ്യാപ്തം എന്ന്‌ പറയുന്നു.
STP യില്‍ സ്ഥിതി ചെയുന്ന ഏതൊരു വാതകത്തിന്റെയും ഒരു മോളിന്‌ 22.4L
വ്യാപ്തമുണ്ടാകും. ഇത്‌ STP യിലെ മോളാര്‍ വ്യാപം എന്നറിയപ്പെടുന്നു
(273 k താപനില,1 atm മര്‍ദ്ദം എന്നിവയെ STP എന്ന്‌ ചുരുക്കി വിളിക്കുന്നു).
ഉദാ: ഓക്സിജന്‍ തന്മാത്രയുടെ മോളിക്യൂലാര്‍ മാസ്‌ - 32g
64 g ഓക്സിജനില്‍ എത്ര GMM ഉണ്ടായിരിക്കും?
അതിന്‌ സ്ഥിതി ചെയ്യാനാവശ്യമായ വ്യാപം കണ്ടക്കാക്കുക?
STP യില്‍ സ്ഥിതിചെയുന്ന വാതകങ്ങളുടെ മോള്‍ എണ്ണം 
= STP യിലെ വ്യാപ്തം (ലിറ്ററില്‍) 
             22.4.L
ആയതിനാല്‍ STP യിലെ വ്യാപ്തം = STP യില്‍ സ്ഥിതി ചെയ്യുന്ന വാതകങ്ങളുടെ മോള്‍ എണ്ണം x 22.4 =2x22.4= 44.8 

വിലയിരുത്തൽ ചോദ്യങ്ങൾ (ടെക്സ്റ്റ് ബുക്സ് ചോദ്യങ്ങൾ - പേജ് 45, 46)

1. താഴെയുള്ള പട്ടികയില്‍ തന്നിരിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുക. (വാതക
ത്തിന്റെ താപനിലയും തന്മാത്രകളുടെ എണ്ണവും സ്ഥിരമാണ്‌)
a) PXV എത്രയെന്ന്‌ കണക്കാക്കുക.
b) ഇത്‌ ഏത്‌ വാതകനിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉത്തരം:
(a) = 8 L atm 
(b) = ബോയില്‍ നിയമം

2. താഴെ തന്നിരിക്കുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്ത്‌ ഏത്‌ വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ വിശദീകരിക്കുക.
a) വായു നിറച്ച ബലൂണ്‍ ജലത്തിനടിയിലേക്ക്‌ താഴ്ത്തുമ്പോള്‍ അതിന്റെ വലുപ്പം കുറയുന്നു.
b) ബലൂണ്‍ ഊതിവീര്‍പ്പിക്കുന്നു.
ഉത്തരം:
(a) = ബോയില്‍ നിയമം 
(b) = അവാഗാഡ്രോ നിയമം

3. ഒരേ താപനിലയിലും മര്‍ദത്തിലും സ്ഥിതിചെയ്യുന്ന വ്യത്യസ്ത വാതകങ്ങളെ
സംബന്ധിച്ച വിവരങ്ങള്‍ ചുവടെ തരുന്നു.
a) പട്ടിക പൂര്‍ത്തിയാക്കുക.
b) ഇവിടെ ഏതു വാതകനിയമമാണ്‌ പ്രയോജനപ്പെടുത്തിയിരിക്കുന്നത്‌?
ഉത്തരം: a)
b) അവാഗാഡ്രോ നിയമം

4. a) STP യില്‍ സ്ഥിതി ചെയുന്ന 112 L CO₂ വാതകത്തിന്റെ മാസ്‌ കണക്കാക്കുക.
(മോളിക്യുലാര്‍ മാസ്‌ - 44)
b) ഇത്രയും CO₂ വിലെ തന്മാത്രകളുടെ എണ്ണമെത്ര?
ഉത്തരം: 
(a) STP യിലെ മോളുകളുടെ എണ്ണം = വാതകത്തിന്റെ STP യിലുള്ള വ്യാപ്തം / 22.4 ലിറ്റര്‍
= 112 ലിറ്റര്‍ /22.4 ലിറ്റര്‍
= 5 മോള്‍ = 5 GMM
മോളുകളുടെ എണ്ണം = തന്നിരിക്കുന്ന മാസ്‌ഗ്രാമില്‍ / GMM
മാസ്‌ഗ്രാമില്‍ = മോളുകളുടെ എണ്ണം x ഗ്രാം മോളിക്യൂലര്‍ മാസ്‌ (GMM)
= 5 x 44 ഗ്രാം
= 220 ഗ്രാം
b) CO₂ തന്മാത്രകളുടെ എണ്ണം = GMM കളുടെ എണ്ണം x 6.022 x 10²³ 
= 5  x  6.022 x 10²³ 

5. STP യില്‍ സ്ഥിതി ചെയ്യുന്ന 170g അമോണിയ വാതകത്തിന്റെ വ്യാപ്തം കണക്കാക്കുക. (മോളിക്യുലാര്‍ മാസ്‌ - 17)
ഉത്തരം: 
മോളുകളുടെ എണ്ണം = തന്നിരിക്കുന്ന മാസ്‌ഗ്രാമില്‍ / ഗ്രാം മോളിക്യൂലര്‍ മാസ്‌ (GMM)
= 170ഗ്രാം / 17 ഗ്രാം

6. താഴെ തന്നിരിക്കുന്നവയില്‍ എത്ര മോള്‍ തന്മാത്രകളുണ്ടെന്ന്‌ കണ്ടെത്തുക.
(GMM - N₂ = 28g, H₂O = 18g)
a) 56g N₂         b) 90g H₂O
ഉത്തരം:  (a) = 2      (b) = 5 

7. അമോണിയയുടെ മോളിക്യുലാര്‍ മാസ്‌ 17 ആണ്‌.
a) അമോണിയയുടെ GMM എത്ര?
b) 170 ഗ്രാം അമോണിയയില്‍ എത്ര മോള്‍ തന്മാത്രകള്‍ അടങ്ങിയിരിക്കുന്നു?
c) ഇത്രയും അമോണിയയില്‍ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണം കണകാക്കുക 
ഉത്തരം: 

8. ഓക്സിജന്റെ മോളിക്യുലാര്‍ മാസ്‌ 32 ആണ്‌.
a) O₂ ന്റെ GMM എത്ര?
b) 64 ഗ്രാം O₂ വില്‍ എത്ര മോള്‍ തന്മാത്രകളുണ്ട്‌? ഇതില്‍ എത്ര തന്മാത്രകളുണ്ട്‌?
c) 64 ഗ്രാം ഓക്സിജനിലുള്ള ആറ്റങ്ങളുടെ എണ്ണം കണക്കാക്കുക.
ഉത്തരം: 
(a) 32 ഗ്രാം
(b) 2, 2,x NA
(c) ഓക്‌സിജന്‍ ആറ്റങ്ങളുടെ എണ്ണം = GMM കളുടെ എണ്ണം x 6.022 x 10²³ 
GAA കളുടെ എണ്ണം = 64 ഗ്രാം / 16 ഗ്രാം = 4
ഓക്‌സിജന്‍ ആറ്റങ്ങളുടെ എണ്ണം 4 x 6.022 x 10²³ 

പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും
 
9. സള്‍ഫ്യൂരിക്കാസിഡ്‌ (H₂SO₄), നൈട്രിക്കാസിഡ് (HNO₃), കാല്‍സ്യം കാര്‍ബണേറ്റ്‌ (CaCO₃), ജലം (H₂O), അമോണിയ (NH₃), കാര്‍ബണ്‍ഡയോക്സൈഡ്‌ (CO₂) എന്നിവയുടെ മോളിക്യുലര്‍ മാസ്‌ കണക്കാക്കുക.
[ആറ്റോമിക മാസ്‌: H -1, S-32, O- 16, N-14, Ca- 40, C-12, Cl – 35.5, Na - 23]
ഉത്തരം:
H₂SO₄: 2x1+1x32+4x16 = 98            
HNO₃: 1x1 +1x14+3x16 = 63   
CaCO₃: 1x40+1x12+3x16 =100
H₂O: 2x1+1x16 = 18                
NH₃: 1x14 + 3x1 = 17             
CO₂: 1x12+2x16 = 44

10. ഒരു മോള്‍ ജലത്തിലെ ജലതന്മാത്രകളുടെ എണ്ണമെത്ര? ഈ സംഖ്യ എന്തുപേരിലാണ്‌ അറിയപ്പെടുന്നത്‌?
ഉത്തരം: 6.022x10²³
11. അവോഗാഡ്രോസാഖ്യ

11. 88 g കാര്‍ബണ്‍ഡയോക്സൈഡിലെ (CO₂) തന്‍മാത്രകളുടെ മോള്‍ എണ്ണം കണക്കാക്കുക.
ഉത്തരം: 88 g കാര്‍ബണ്‍ഡയോക്സൈഡിലെ (CO₂) തന്‍മാത്രകളുടെ മോള്‍ എണ്ണം= 88/44 = 2

12. 2x6.022x10²³ ജലതന്‍മാത്രകളുടെ മാസെത്ര?
ഉത്തരം: ഒരു മോള്‍ ജലത്തിന്റെ (6.022x10²³ ജലതന്‍മാത്രകളുടെ) മാസ്സ്‌ - 18 g
അതുകൊണ്ട്‌ 2x6.022x10²³ ജലതന്‍മാത്രകളുടെ മാസ്‌ = 2 x18 = 36 g

13. STP യില്‍ ശേഖരിച്ചിരിക്കുന്ന 224 L അമോണിയ വാതകത്തിന്റെ മാസെത്ര?
ഉത്തരം:
STP യില്‍ 224 L വാതകത്തിലെ മോള്‍എണ്ണം = 224/22.4  =10
ഒരുമോള്‍ അമോണിയയുടെ മാസ്‌- 17 g
അതുകൊണ്ട്‌ 10 മോള്‍ അമോണിയയുടെ മാസ്‌ = 10x17 =170 g

14. 10 ഗ്രാം ഹൈഡ്രജനില്‍ എത്ര തന്‍മാത്രകളുണ്ടാകും?
ഉത്തരം: 
10 ഗ്രാം ഹൈഡ്രജനിലെ തന്‍മാത്രകളുടെ മോള്‍ എണ്ണം = 10/2 = 5
അതുകൊണ്ട്‌ 10 ഗ്രാം ഹൈഡ്രജനിലെ (5 മോള്‍ ഹൈഡ്രജനിലെ) തന്‍മാത്രകളുടെ എണ്ണം = 5x 6.022x10²³

15. STP യില്‍ 64 ഗ്രാം ഓക്സിജന്‍ വാതകത്തിന്റെ വ്യാപ്തമെത്ര?
ഉത്തരം: 
64 ഗ്രാം ഓക്ലിജനിലെ മോള്‍ എണ്ണം = 64/32 = 2
അതുകൊണ്ട്‌ STP യില്‍ 64 ഗ്രാം ഓക്സിജന്റെ വ്യാപ്ലം =  2x22.4 = 44.8 L

16. 16 ഗ്രാം ഓക്ലിജനില്‍ എത്ര ആറ്റങ്ങളുണ്ടാകും?
ഉത്തരം: 
16 ഗ്രാം ഓക്ലിജനില്‍ ആറ്റങ്ങളുടെ മോള്‍ എണ്ണം = 16/GAM = 16/16 = 1
ഒരു മോള്‍ ആറ്റം ഓക്ലിജനിലെ ആറ്റങ്ങളുടെ എണ്ണം= 1x 6.022x10²³ = 6.022x10²³

17. STP യില്‍ ശേഖരിച്ചിരിക്കുന്ന 22 ഗ്രാം കാര്‍ബണ്‍ഡയോക്സൈഡിന്‌ എത്രലിറ്റര്‍ വ്യാപ്തമുണ്ടാകും?
ഉത്തരം: 
22 ഗ്രാം കാര്‍ബണ്‍ഡയോക്ക്ലൈഡ്‌ = 22/44 = 1/2 മോള്‍.
STP യില്‍ 1/2 മോള്‍ CO₂ ന്റെ വ്യാപ്തം= 1/2 x 22.4 = 11.2 L

18. ഹൈഡ്രജനും ഓക്സിജനും തമ്മില്‍പ്രവര്‍ത്തിച്ച്‌ ജലമായിമാറുന്ന പ്രവര്‍ത്തനത്തിന്റെ സമീകരിച്ച രാസസമവാക്യമാണ്‌ തന്നിരിക്കുന്നത്‌. 
2H₂ + O₂ -----> 2H₂O
a) ഒരുമോള്‍ ഹൈഡ്രജനുപയോഗിച്ച്‌ എത്രമോള്‍ ജലമുണ്ടാക്കാം?
b) രണ്ടുഗ്രാം ഹൈഡ്രജൻ പ്രവര്‍ത്തിക്കാന്‍ എത്രഗ്രാം ഓക്സിജന്‍വേണം?
c) 18 g ജലം ലഭിക്കാന്‍ എത്രഗ്രാം ഓക്സിജന്‍ വേണ്ടിവരും?
d) 2 g ഹൈഡ്രജനും 32 g ഓക്സിജനും തമ്മില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ബാക്കിവരുന്ന അഭികാരകമേത്‌? എത്രഗ്രാം?
e) 36 g ജലം ലഭിക്കാന്‍ ആവശ്യമായ ഹൈഡ്രജന്റെയും ഓക്ലസിജന്റെയും മാസെത്ര?
f) 64 g ഓക്സിജന്‌ പ്രവര്‍ത്തിക്കാന്‍ എത്ര ഗ്രാം ഹൈഡ്രജന്‍ വേണം?
g) 20 g ഹൈഡ്രജനുപയോഗിച്ച്‌ എത്രഗ്രാം ജലമുണ്ടാക്കാം?
h) ഒരുമോള്‍ ഹൈഡ്രജന്‌ പ്രവര്‍ത്തിക്കാന്‍ എത്രമോള്‍ ഓക്സിജന്‍ വേണം?
ഉത്തരം: 
a) ഒരുമോള്‍.
 b) 2 g ഹൈഡ്രജന്‍ =1 മോള്‍. 2 g (ഒരുമോള്‍) ഹൈഡ്രജന്‌ പ്രവര്‍ത്തിക്കാന്‍ 1/2 മോള്‍ ഓക്സിജന്‍ വേണം.
1/2 മോള്‍ ഓക്സിജന്റെ മാസ്സ്‌ = 1/2 x 32 = 16 g.
c) 18 g ജലം - 18/18 = 1 മോള്‍.
അതുകൊണ്ട്‌ 18 g (ഒരുമോള്‍) ജലം ലഭിക്കാന്‍ 1/2 മോള്‍ അഥവാ 16 g ഓക്സിജന്‍ വേണം.
d) 2g ഹൈഡ്രജന്‌പ്രവര്‍ത്തിക്കാന്‍ 16g ഓക്സിജന്‍ മതി. അതിനാല്‍ രാസപ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ 32 ഗ്രാമില്‍നിന്നും 16g പ്രവര്‍ത്തിച്ച്‌ 16g അവശേഷിക്കും.
e) 36g ജലം രണ്ട് മോളാണ്. രണ്ട് മോള്‍ ജലം ലഭിക്കാന്‍ 2 മോള്‍ ഹൈഡ്രജനും 1 മോള്‍ ഓക്സിജനും വേണം. അതായത്‌ 4g ഹൈഡ്രജനും 32g ഓക്സിജനും വേണം.
f) 64g ഓക്ലീജന്‍ = 2 മോള്‍. 2 മോള്‍ ഓക്സിജന്‌ പ്രവര്‍ത്തിക്കാന്‍ 4 മോള്‍ അഥവാ 8ഗ്രാം ഹൈഡ്രജന്‍ വേണം.
g) 20g ഹൈഡ്രജന്‍ - 20/2 = 10 മോള്‍.
10 മോള്‍ ഹൈഡ്രജനുപയോഗിച്ച്‌ 10 മോള്‍ അഥവാ 10 x 18 = 180 g    ജലമുണ്ടാക്കാം.
h) 1/2 മോള്‍
19. സമവാക്യം കാണുക. C + O₂ -----> CO₂
a) 6g കാര്‍ബണിന്‌ കത്താനാവശ്യമായ ഓക്സിജന്റെ മാസ്‌ കണക്കാക്കുക.
b) ഒരുമോള്‍ കാര്‍ബണും ഒരുമോള്‍ ഓക്സിജനും തമ്മില്‍ പ്രവര്‍ത്തിച്ചാല്‍ STP യില്‍ എത്രലിറ്റര്‍ കാര്‍ബണ്ഡയോക്സൈഡ്‌ ലഭിക്കും?
c) 22g കാര്‍ബണ്ഡയോക്സൈഡ്‌ ലഭിക്കാന്‍ എത്രഗ്രാം വീതം കാര്‍ബണും ഓക്സിജനും വേണ്ടിവരും?
d) 24g കാര്‍ബണും 64g ഓക്സിജനും തമ്മില്‍ പ്രവര്‍ത്തിച്ചാല്‍ എത്ര കാര്‍ബണ്ഡയോക്സൈഡ്‌ തന്‍മാത്രകള്‍ ലഭിക്കും?
e) STP യില്‍ ശേഖരിച്ചിരിക്കുന്ന 44.8 ലീറ്റര്‍ ഓക്ലിജനുപയോഗിച്ച്‌ എത്ര ഗ്രാം കാര്‍ബണ്ഡയോക്സൈഡ്‌ ഉണ്ടാക്കാം?
ഉത്തരം:
a) 16 g         
b) 22.4 L    
c) 6g കാര്‍ബണും16g ഓക്സിജനും. 
d) 2x 6.022x10²³
e) 88 g

20. സമവാക്യം കാണുക. N₂ + H₂ -----> NH₃      
a. സമവാക്യം സമീകരിച്ചെഴുതുക.
b. ഒരുമോള്‍ നൈട്രജന്‌ പ്രവര്‍ത്തിക്കാനാവശ്യമായ ഹൈഡ്രജന്റെ മോള്‍ എണ്ണമെത്ര?
c. ഒരുമോള്‍ അമോണിയ ലഭിക്കാന്‍ എത്രമോള്‍ നൈട്രജന്‍ വേണം?
d. STP യില്‍ 44.8 L അമോണിയ ലഭ്യമാക്കാന്‍ ആവശ്യമായ നൈട്രജന്റെയും ഹൈഡ്രജന്റെയും മാസ്‌ കണക്കാക്കുക.
e. 28g നൈട്രജനും 10g ഹൈഡ്രജനും തമ്മില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ എത്ര ഹൈഡ്രജന്‍ തന്‍മാത്രകള്‍ ബാക്കിയാകും?
ഉത്തരം:
a. N₂ + 3H₂ -----> 2NH₃      
b. 3 മോള്‍ ഹൈഡ്രജന്‍.
c.1/2 മോള്‍ 
d. 28g നൈട്രജനും 6g ഹൈഡ്രജനും
e. 28g നൈട്രജന്‌ പ്രവര്‍ത്തിക്കാന്‍ 6g ഹൈഡ്രജന്‍ മതി. അതിനാല്‍ 4g ഹൈഡ്രജന്‍ ബാക്കിവരും. 4g ഹൈഡ്രജനില്‍ 2x 6.022x10²³ തന്‍മാത്രകളുണ്ടാകും.

21. C₆H₁₂O₆ എന്നത്‌ ഗ്ലൂക്കോസിന്റെ രാസസൂത്രമാണ്‌.
a. ഒരു GMM ഗ്ലൂക്കോസ്‌ എത്രഗ്രാം ആണെന്ന്‌ കണക്കാക്കുക.
b. 1/2 ലിറ്റര്‍ 1 മോളാര്‍ ഗ്ലൂക്കോസ്‌ ലായനിയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്‌ തന്‍മാത്രകളുടെ എണ്ണമെത്ര?
c. 45g ഗ്ലൂക്കോസുപയോഗിച്ച്‌ ഒരാള്‍ക്ക്‌ ഗ്ലൂക്കോസിന്റെ 1 മോളാര്‍ ലായനി ഉണ്ടാക്കാന്‍ കഴിയുമോ? വിശദീകരിക്കുക.
ഉത്തരം:
a. 6x12+12x1+6x16 = 180 g
b. 1/2 x 6.022x10²³ = 3.011x10²³  
c. 45g ഗ്ലൂക്കോസ്‌ ഒരു ബീക്കറിലെടുത്ത്‌ അതിലേക്ക്‌ ആവശ്യത്തിന്‌ ജലം ചേര്‍ത്ത്‌ 250 ml ലായനി തയ്യാറാക്കിയാല്‍ അത്‌ ഗ്ലൂക്കോസിന്റെ 1 മോളാര്‍ ലായനിയായിരിക്കും.

22. a. NaCl ന്റെ മോളിക്യൂലര്‍ മാസ്‌കണക്കാക്കുക.
b. കറിയുപ്പിന്റെ ഒരു ലിറ്റര്‍ ലായനിതയ്യാറാക്കാന്‍ എത്ര ഗ്രാം ലീനം വേണ്ടിവരും?
ഉത്തരം:
a. 1x23 + 1x35.5 = 58.5
b. 58.5 g

തുടര്‍പ്രവര്‍ത്തനങ്ങള്‍ (ടെക്സ്റ്റ് ബുക്സ് ചോദ്യങ്ങൾ - പേജ് 46)
23. ഒരു ഗ്രാം ഹീലിയത്തിലടങ്ങിയിരിക്കുന്ന അതേ എണ്ണം ആറ്റങ്ങള്‍ ലഭിക്കാന്‍ കാര്‍ബണ്‍,ഓക്സിജന്‍ എന്നിവ എത്ര ഗ്രാം വീതം എടുക്കണം?
ഉത്തരം:
ഹിലിയത്തിന്റെ അറ്റോമിക മാസ്‌ = 4
4 ഗ്രാം ഹീലിയത്തിലെ ആറ്റങ്ങളുടെ എണ്ണം = 6.022 x 10²³
ഒരു ഗ്രാം ഹീലിയത്തിലെ ആറ്റങ്ങളുടെ എണ്ണം= 6.022 x 10²³ / 4 
കാര്‍ബണിന്റെ അറ്റോമിക മാസ്‌ = 12
6.022 x 10²³ കാര്‍ബണ്‍ ആറ്റങ്ങളുടെ മാസ്‌ 12 ഗ്രാം
6.022 x 10²³ / 4 കാര്‍ബണ്‍ ആറ്റങ്ങളുടെ മാസ്‌ = 12 g / 4 = 3 g
ഓക്‌സിജന്റെ അറ്റോമിക മാസ്‌ = 16g
6.022 x 10²³  ഓക്‌സിജന്‍ ആറ്റങ്ങളുടെ മാസ്‌ [ടി
6.022 x 10²³  / 4 ഓക്‌സിജന്‍ ആറ്റങ്ങളുടെ മാസ്‌ = 16 g / 4 = 4 g
 
24. നല്‍കിയിരിക്കുന്ന സാമ്പിളുകള്‍ ശ്രദ്ധിക്കുക.
(Molecular mass  : He =4 , NH₃ = 17 , N₂ = 28 , H₂SO₄ = 98 , Water = 18)
a. 20 g He
b. STP യിൽ 44.8 L NH₃ 
c. STP യിൽ 67.2 L N₂ 
d. 1 മോൾ H₂SO₄
e. 180 g ജലം 
(a) തന്നിരിക്കുന്ന സാമ്പിളുകളെ തന്മാത്രകളുടെ എണ്ണം കൂടി വരുന്ന രീതിയില്‍ ക്രമീകരിക്കുക.
(b) ഓരോ സാമ്പിളിലെയും ആകെ ആറ്റങ്ങളുടെ എണ്ണത്തിന്റെ ആരോഹണ ക്രമം
എന്തായിരിക്കും?
(c) b ,c, d എന്നിവയുടെ മാസ്‌ എത്ര വീതമായിരിക്കും?
ഉത്തരം:
a. 20 ഗ്രാം ഹീലിയം
GMM കളുടെ എണ്ണം = തന്നിരിക്കുന്ന മാസ്‌ഗ്രാമില്‍ /ഗ്രാം മോളിക്യൂലര്‍ മാസ്‌
                              = 20 ഗ്രാം/ 4 ഗ്രാം = 5
തന്മാത്രകളുടെ എണ്ണം = GMM കളുടെ എണ്ണം x 6.022 x 10²³ = 5 x NA

b. 44.8 ലിറ്റര്‍ NH₃ STP യില്‍
വാതകത്തിന്റെ STP യിലെ മോളുകളുടെ എണ്ണം = STP യിലെ വാതക വ്യാപ്തം ലിറ്ററില്‍ / 22.4 ലിറ്റര്‍
= 44.8 ലിറ്റര്‍ / 22.4 ലിറ്റര്‍ = 2
തന്മാത്രകളുടെ എണ്ണം = മോളുകളുടെ എണ്ണം x 6.022 x 10²³
= 2 x NA
c. 67.2 ലിറ്റര്‍ N₂ STP യില്‍
വാതകത്തിന്റെ STP യിലെ മോളുകളുടെ എണ്ണം = STP യിലെ വാതക വ്യാപ്തം ലിറ്ററില്‍ / 22.4 ലിറ്റര്‍
= 67.2 ലിറ്റര്‍ / 22.4 ലിറ്റര്‍ = 3
തന്മാത്രകളുടെ എണ്ണം = മോളുകളുടെ എണ്ണം x 6.022 x 10²³
= 3 x NA
d. ഒരു മോള്‍ H₂SO₄
തന്മാത്രകളുടെ എണ്ണം = മോളുകളുടെ എണ്ണം x 6.022 x 10²³
= 1 x NA
= NA
e. 180 ഗ്രാം ജലം
GMM കളുടെ എണ്ണം = തന്നിരിക്കുന്ന മാസ്‌ഗ്രാമില്‍ /ഗ്രാം മോളികലര്‍ മാസ്‌
=180 ഗ്രാം/ 18 ഗ്രാം = 10
തന്മാത്രകളുടെ എണ്ണം = മോളുകളുടെ എണ്ണം x 6.022 x 10²³
= 10 x NA
(i) തന്മാത്രകളുടെ എണ്ണം കൂടി വരുന്ന ക്രമം.
1 മോള്‍ H₂SO₄< 44.8 ലിറ്റർ NH₃ STP യില്‍ < 67.2 ലിറ്റര്‍ N₂ STP യില്‍ < 20 ഗ്രാം He <180 ഗ്രാം ജലം
ആറ്റങ്ങളുടെ എണ്ണം
അതുകൊണ്ട്‌,



CHEMISTRY Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here