STD 10 Physics: Chapter 02 വൈദ്യുത കാന്തിക ഫലം - ചോദ്യോത്തരങ്ങൾ 

Textbooks Solution for Class 10th Physics (Malayalam Medium) | Text Books Solution Physics (Malayalam Medium) Physics: Chapter 02 Magnetic Effect of Electric Current
Class 10 Physics Questions and Answers - Chapter 02 വൈദ്യുത കാന്തിക ഫലം 
വൈദ്യുത കാന്തിക ഫലം - ചോദ്യോത്തരങ്ങൾ 
1. (a) താഴെ തന്നിരിക്കുന്ന ചിത്രങ്ങള്‍ തിരിച്ചറിയുക
(b) കാന്തികമണ്ഡലരേഖകളുടെ ദിശ എങ്ങനെ തിരിച്ചറിയാം?
(c) ചിത്രത്തില്‍ നല്‍കിയിരിക്കുന്ന കാന്തങ്ങള്‍ തമ്മിലുള്ള പ്രധാനവ്യത്യാസങ്ങള്‍ എന്തെല്ലാം?
ഉത്തരം:
(a) ചിത്രം 2.1 ബാര്‍കാന്തം, ചിത്രം 2.2 വൈദ്യുതകാന്തം
(b) ഒരു കാന്തസൂചി ഉപയോഗിച്ച്‌ കാന്തികമണ്ഡലത്തിന്റെ സാന്നിധ്യവും ധ്രുവതയും
മനസ്സിലാക്കാം
(c) ബാര്‍കാന്തം:
- ബാര്‍കാന്തത്തിന്റെ കാന്തികത സ്ഥിരമാണ്‌
- ബാര്‍കാന്തത്തിന്റെ ധ്രുവത സ്ഥിരമാണ്‌
- ബാര്‍കാന്തം ചതുരാകൃതിയിലാണ്‌
വൈദ്യുതകാന്തം:
- വൈദ്യുതകാന്തത്തിന്റെ കാന്തികത വ്യത്യാസപ്പെടുത്താവുന്നതാണ്‌
- വൈദ്യുതകാന്തത്തിന്റെ ധ്രുവത കറന്റിന്റെ ദിശക്കനുസരിച്ച്‌ മാറുന്നു
- വൈദ്യുതകാന്തം പലരൂപത്തിലും നിര്‍മിക്കാം
 
2. ഈഴ്സ്റ്റഡിന്റെ പരീക്ഷണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ നിരീക്ഷിച്ച്‌ താഴെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം എഴുതുക?
(a) കാന്തസൂചിയുടെ ഉത്തരധ്രുവം വ്യതിചലിച്ച ദിശ നിരീക്ഷിച്ച്‌ പട്ടിക 2.1 പൂര്‍ത്തീകരിക്കുക.
(b) വൈദ്യുതപ്രവാഹദിശ A യില്‍ നിന്ന്‌ B യിലേക്കാവുമ്പോള്‍ ചാലകത്തിലൂടെയുള്ള ഇലക്ട്രോണുകളുകടെ പ്രവാഹം ഏതുദിശയിലായിരിക്കും?
(c) ചാലകം കാന്തസൂചിക്ക്‌ താഴെയാക്കി പരീക്ഷണം ആവര്‍ത്തിച്ച്‌ നിരീക്ഷണം പട്ടിക 2.2 ല്‍ എഴുതു. 

3. മുകളില്‍ മനസ്സിലാക്കിയ പരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി താഴെ പറയുന്നവയ്ക്ക്‌ ഉത്തരം കണ്ടെത്തുക?
(a) കാന്തസൂചി വിഭ്രംശിക്കാനുള്ള കാരണം എന്തായിരിക്കും?
(b) വിഭ്രംശത്തിന്റെ ദിശ വൈദ്യുത പ്രവാഹത്തിന്റെ ദിശയെ ആശ്രയിക്കുന്നുണ്ടോ?
ഉത്തരം:
(a) വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തിനുചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടുന്നു. ഈ കാന്തികമണ്ഡലവും കാന്തസൂചിക്കു ചുറ്റുമുള്ള കാന്തികമണ്ഡലവും തമ്മിലുള്ള പരസ്‌ പരപ്രവര്‍ത്തനഫലമായാണ്‌ കാന്തസൂചി വിഭ്രംശിക്കുന്നത്‌.
(b) ഉണ്ട്‌, കാന്തികമണ്ഡലം രൂപപ്പെട്ടത്‌ വൈദ്യുതപ്രവാഹം ഉള്ളതുകൊണ്ടാണ്‌.

വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തിനുചുൂറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടുന്നു. ഈ കാന്തികമണ്ഡലത്തിന്റെ പ്രത്യേകത
4. ചിത്രം 2.4 ല്‍ കാണുന്ന രീതിയില്‍ ഒരു കാര്‍ഡ്‌ബോര്‍ഡിലൂടെ വൈദ്യുതചാലകം കടത്തി 
ലംബമായി നില്‍ക്കുന്ന വിധത്തില്‍ ക്രമീകരിക്കുക. കാര്‍ഡ്‌ബോര്‍ഡിലൂടെ കടന്നുപോകുന്ന ഭാഗങ്ങള്‍ X,Y എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു.
ഒരു മാഗനെറ്റിക്‌ കോമ്പസിന്റെ സഹായത്താല്‍ കാര്‍ഡ്‌ബോര്‍ഡിലെ ബിന്ദുവായ Xന്‌ ചുറ്റുമുള്ള സ്ഥാനങ്ങളില്‍ ചാലകത്തിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാകുമ്പോഴുള്ള കാന്തിക മണ്ഡലത്തിന്റെ ദിശ അടയാളപ്പെടുത്തി താഴെ തന്നിട്ടുള്ള വര്‍ക്ക്ഷീറ്റ്‌ പൂര്‍ത്തിയാക്കു.
(a) സെര്‍ക്കീട്ടില്‍ A ക്കും B ക്കുമിടയില്‍ വൈദ്യുതപ്രവാഹദിശ A യില്‍ നിന്ന്‌ B യിലേക്കാണോ B യില്‍നിന്ന്‌ A യിലേക്കാണോ?
(b) മാഗ്‌നെറ്റിക്‌ കോമ്പസിലെ ഉത്തര ധ്രുവം നിരീക്ഷിച്ച്‌ X ന്‌ചുറ്റുമുള്ള ഭാഗത്ത്‌ കാന്തിക മണ്ഡലരേഖ പ്രദക്ഷിണദിശയിലാണോ അപ്രദക്ഷിണദിശയിലാണോ ?
ഉത്തരം:
(a) A യില്‍ നിന്ന്‌ B യിലേക്ക്‌
(b) അപ്രദക്ഷിണദിശയില്‍.

ജെയിംസ്‌ക്ലര്‍ക്ക്‌ മാക്‌സ്‌വെല്ലിന്റെ വലതുകൈപെരുവിരല്‍ നിയമം.
5. ജെയിംസ്‌ക്ലര്‍ക്ക്‌ മാക്
സ്‌വെല്ലിന്റെ വലതുകൈപെരുവിരല്‍ നിയമം പ്രസ്ഥാവിക്കുക?
- തള്ളവിരല്‍ വൈദ്യുതപ്രവാഹദിശയില്‍ വരത്തക്കരീതിയില്‍ ചാലകത്തെ വലതു
കൈകൊണ്ട്‌പിടിക്കുന്നതായി സങ്കല്‍പ്പിച്ചാല്‍ ചാലകത്തെ ചുറ്റിപിടിച്ചിരിക്കുന്ന മറ്റു വിരലുകള്‍ കാന്തികമണ്ഡലത്തിന്റെ ദിശയിലാകും.

വലയചാലകം
6. ചിത്രം നിരീക്ഷിച്ച്‌ ഉത്തരം എഴുതുക
(a) ചുരുളിനുള്ളില്‍ കാന്തികമണ്ഡലരേഖകള്‍ ഒരേ ദിശയിലല്ലേ കാണപ്പെടുന്നത്‌?
(b) ചുരുളിലേക്കുള്ള വൈദ്യുതപ്രവാഹദിശ വിപരീതദിശയിലാക്കിയാല്‍ കാന്തികമണ്ഡലരേഖകളുടെ ദിശയില്‍ എന്തു വ്യത്യാസമാണ്‌നിരീക്ഷിക്കാന്‍ കഴിയുന്നത്‌?
(c) വൈദ്യുതപ്രവാഹം പ്രദക്ഷിണദിശയിലാകത്തക്കവിധം കമ്പിച്ചുരുള്‍ നിരീക്ഷിക്കുമ്പോള്‍ കാന്തികമണ്ഡലരേഖകള്‍ എങ്ങനെയാണ്‌ അടയാളപ്പെടുത്തിരിക്കുന്നത്‌?
(d) വൈദ്യുതപ്രവാഹം അപ്രദക്ഷിണദിശയിലാണെങ്കില്‍ കാന്തികമണ്ഡലരേഖകള്‍ കാണപ്പെടുന്നതോ?
ഉത്തരം:
(a) അതെ.
(b) ദിശവിപരീതമാകും.
(c) ചുരുളിനുള്ളിലേക്ക്‌.
(d) ചുരുളിന്‌ പുറത്തേക്ക്‌.

7. വലയചാലകത്തിന്റെ കാന്തികമണ്ഡലത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏവ? അവ എപ്രകാരമാണ്‌ കാന്തികമണ്ഡലത്തെ സ്വാധിനിക്കുന്നത്‌ എന്നും എഴുതുക?
ഉത്തരം:
* കമ്പിചുറ്റുകളുടെ എണ്ണം:
കമ്പിചുറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ കാന്തികമണ്ഡലത്തിന്റെ ശക്തിയും
ആനുപാതികമായികൂടുന്നു.
* വൈദ്യുതപ്രവാഹതീവ്രത:
വൈദ്യുതപ്രവാഹതീവ്രത കൂടിയാല്‍ കാന്തികമണ്ഡലത്തിന്റെ ശക്തിയും വര്‍ധിക്കുന്നു.
* കോറിന്റെ ഛേദതലവിസ്തീര്‍ണ്ണം:
ഛേദതലവിസ്തീര്‍ണ്ണം (കനം) കൂടിയ പച്ചിരുമ്പ്‌ കോര്‍ കൂടുതല്‍ കാന്തികമണ്ഡലം ഉണ്ടാക്കുന്നു.

8. സോളിനോയിഡ്‌
(a) എന്താണ്‌ സോളിനോയ്ഡ്‌?
(b) സോളിനോയ്ഡിനുള്ളില്‍ പച്ചിരുമ്പുകോര്‍വച്ചശേഷം വൈദ്യുതി കടത്തിവിട്ടാല്‍ ഇത്‌ കാന്തമായിമാറുമല്ലോ, ഈ ഉപകരണം ഏതു പേരിലാണറിയപ്പെടുന്നത്‌?
(c) ഒരു മാഗ്‌നെറ്റിക്ക്‌ കോമ്പസ്സിന്റെ സഹായത്താല്‍ സോളിനോയ്ഡിന്റെ രണ്ടഗ്രങ്ങളിലുള്ള കാന്തികതയുടെ പ്രത്യേകത പരിശോധിക്കൂ.
(d) സോളിനോയ്ഡിനുള്ളിലെ പച്ചിരുമ്പ്‌ മാറ്റി പരീക്ഷണമാവര്‍ത്തിച്ചാല്‍ കാന്തസൂുചിയുടെ ചലനത്തില്‍ എന്തു മാറ്റമാണ്‌ കാണുന്നത്‌?
ഉത്തരം:
(a) സര്‍പ്പിളാകൃതിയില്‍ ചുറ്റിയെടുത്ത കവചിതമായ ചാലകമാണ്‌ സോളിനോയ്ഡ്‌.
(b) വൈദ്യുതകാന്തം.
(c) വൈദ്യുതി പ്രവഹിക്കുന്ന സോളിനോയ്ഡില്‍ വൈദ്യുതപ്രവാഹം പ്രദക്ഷിണദിശയില്‍ ആണെങ്കില്‍ ആ അഗ്രം ദക്ഷിണധ്രുവവും അപ്രദക്ഷിണദിശയില്‍ വൈദ്യുതിപ്രവഹിക്കുമ്പോള്‍ ആ അഗ്രം ഉത്തരധ്രുവവുമായിരിക്കും.
(d) കാന്തികമണ്ഡലത്തിന്റെ ശക്തി കുറയുന്നതിനാല്‍ കാന്തസൂചിയുടെ ചലനം കുറവായാരിക്കും. 

വൈദ്യുതിയുടെ കാന്തികഫലത്തിന്റെ ഉപയോഗം
9. മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രം നിരീക്ഷിച്ച്‌ താഴെ തന്നിരിക്കുന്ന 
ചോദ്യങ്ങള്‍ക്ക്‌ ഉത്തരമെഴുതുക?
(a) സ്വിച്ച്‌ ഓണ്‍ ചെയ്യുമ്പോള്‍ ചാലകം ചലിക്കുന്നില്ലേ?
(b) ഇത്‌ ഏത്‌ ദിശയിലേക്കാണ്‌?
(c) ചാലകത്തിന്റെ ചലനദിശയെ ഏതെല്ലാം ഘടകങ്ങളാണ്‌ സ്വാധീനിക്കുന്നത്‌?
ഉത്തരം:
(a) ഉണ്ട്‌
(b) ഫ്‌ളെമിങ്ങിന്റെ ഇടതുകൈനിയമപ്രകാരം, ചൂണ്ടുവിരല്‍ കാന്തികമണ്ഡലത്തെ സൂചിപ്പിക്കുകയും(N to S), കറന്റ്‌ ചാലകത്തിന്റെ A യില്‍ നിന്ന്‌ B യിലേക്ക്‌ പോകുന്നതായും കരുതിയാല്‍ ചാലകത്തില്‍ അനുഭവപ്പെടുന്ന ബലം U ആകൃതിയിലുള്ള കാന്തത്തിന്റെ ഉള്ളിലേക്ക്‌ ആയിരിക്കും.
(c) വൈദ്യുതപ്രവാഹതീവ്രത, കാന്തികമണ്ഡലത്തിന്റെ ദിശ

ഫ്ളെമിങ്ങിന്റെ ഇടതുകൈനിയമം
10. ഫ്ളെമിങ്ങിന്റെ ഇടതുകൈനിയമം പ്രസ്താവിക്കുക?
- ഇടതുകൈയുടെ തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവ പരസ്പരം ലംബമായി പിടിക്കുക. ചൂണ്ടുവിരല്‍ കാന്തികമണ്ഡലത്തിന്റെ ദിശയിലും നടുവിരല്‍ വൈദ്യുതദിശയിലുമായാല്‍ തള്ളവിരല്‍ സൂചിപ്പിക്കുന്നത്‌ ചാലകത്തിന്റെ ദിശയിലും ആയിരിക്കും.

11. മോട്ടോര്‍തത്ത്വം പ്രസ്താവിക്കുക?
- ഒരു കാന്തികമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന സ്വതന്ത്രമായി ചലിക്കാവുന്ന ചാലകത്തിലൂടെ വൈദ്യുതിപ്രവഹിക്കുമ്പോള്‍ ചാലകത്തില്‍ ഒരു ബലം ഉളവാകുകയും അത്‌ചലിക്കുകയും ചെയ്യുന്നു.

12. ഒരു വൈദ്യുതമോട്ടോറിന്റെ ചിത്രമാണ്‌ തന്നിരിക്കുന്നത്‌, ചിത്രം നിരീക്ഷിച്ച്‌ ഭാഗങ്ങള്‍ എഴുതുക?
ഉത്തരം:
N,S - കാന്തികധ്രുവങ്ങള്‍
X,Y - മോട്ടോര്‍ തിരിയുന്ന അക്ഷം
ABCD - ആര്‍മേച്ചര്‍
B1, B2 - ഗ്രാഫൈറ്റ്‌ ബ്രഷുകള്‍
R1, R2 - സ്പ്ലിറ്റ്‌ റിങ്ങുകള്‍
 
13. ഒരു വൈദ്യുതമോട്ടോറിന്റെ ഭാഗങ്ങളായ ആര്‍മേച്ചര്‍, സ്പ്ലിറ്റ്റിങ്‌ കമ്മ്യുട്ടേറ്റര്‍ എന്നിവയെക്കുറിച്ച്‌ ചെറുവിവരണം എഴുതുക?
ഉത്തരം:
ആര്‍മേച്ചര്‍
- പച്ചിരുമ്പുകോറിനു മുകളില്‍ ചുറ്റിയ കമ്പിച്ചുരുളുകളാണ്‌ ആര്‍മേച്ചര്‍.
- ഇത്‌ സ്വതന്ത്രമായി തിരിയത്തക്ക രീതിയില്‍ തിരശ്ചീനമായി കാന്തികമണ്ഡലത്തില്‍
സ്ഥിതി ചെയ്യുന്നു.ഇതിന്റെ AB എന്ന വശത്തും CD എന്ന വശത്തും അനുഭവപ്പെടുന്ന
ബലങ്ങള്‍ വിപരീത ദിശകളിലായിരിക്കും.
- വൈദ്യുതി കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ഈ വിപരീത ബലങ്ങള്‍ കാരണമാണ്‌
ആര്‍മേച്ചര്‍ കാന്തിക മണ്ഡലത്തില്‍ കറങ്ങുന്നത്‌.
സ്പ്പിറ്റ്റിങ്‌ കമ്മ്യൂട്ടേറ്റര്‍
- മോട്ടോറിന്റെ ഭ്രമണം തുടര്‍ച്ചയായി നിലനില്‍ക്കാന്‍ ആര്‍മേച്ചറിലൂടെയുള്ള വൈദ്യുത പ്രവാഹദിശ തുടര്‍ച്ചയായി മാറികൊണ്ടിരിക്കണം. ഓരോ അര്‍ധഭ്രമണത്തിനു ശേഷവും സെര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹദിശ മാറ്റാന്‍ സഹായിക്കുന്നത്‌ സ്പ്ലിറ്റ്റിങ്ങുകളാണ്‌.
- ഇതിനെ സ്പ്ലിറ്റ്റിങ്ങ്‌ കമ്മ്യൂട്ടേറ്റര്‍ എന്നും വിളിക്കുന്നു. 

14. ഒരു ജനറേറ്ററിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. 
a) ചിത്രത്തില്‍ X, A ഇവ എന്തിനെ സൂചിപ്പിക്കുന്നു?  
b) ഈ ഉപകരണത്തില്‍ നടക്കുന്ന ഊര്‍ജമാറ്റമെന്ത്?  
c) ചിത്രത്തില്‍ Y എന്ന ഭാഗത്തിന്റെ ധര്‍മ്മമെന്ത്?  
ഉത്തരം:
a) X സ്ലിപ് റിംഗ് A ആര്‍മേച്ചര്‍ 
b) യാന്ത്രികോര്‍ജം വൈദ്യുതോര്‍ജം 
c) ബാഹ്യസര്‍ക്കീട്ടിലേക്ക് വൈദ്യുതി എത്തിക്കല്‍ 

15. ഒരു പ്രതിരോധവും ഗാല്‍വനോമീറ്ററും 6V ബാറ്ററിയുമായി ബന്ധിച്ചിരിക്കുന്നതാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.
a) ഉപകരണങ്ങള്‍ സര്‍ക്കീട്ടില്‍ ഏതുരീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്?
b) ഈ സര്‍ക്കീട്ടില്‍ ഗാല്‍വനോമീറ്റര്‍ സൂചി വിഭ്രംശിക്കുന്നത് ഏത് ദിശയില്‍  [ ഒരു ദിശയിലേക്കുമാത്രം/  ഇരുദിശകളിലേക്കും ] 
c) ബാറ്ററിമാറ്റി 6V AC നല്‍കിയാല്‍ ഗാല്‍വനോമീറ്റര്‍ സൂചിയുടെ വിഭ്രംശനത്തിന് എന്ത് മാറ്റം ഉണ്ടാകും? എന്തുകൊണ്ട് ?
ഉത്തരം:
a) ശ്രേണിരീതിയില്‍ 
b) ഒരു ദിശയില്‍ 
c) ഇരുദിശയിലും മാറിമാറി വിഭ്രംശിക്കുന്നു. / വൈദ്യുത പ്രവാഹ ദിശ മാറിക്കൊണ്ടിരിക്കുന്നു.   
16. നമ്മുടെ രാജ്യത്ത് വിതരണത്തിനുവേണ്ടി ഉല്പാദിപ്പിക്കുന്ന AC യുടെ ആവൃത്തി 50 Hz ആണ്.
a) AC യുടെ ആവൃത്തി എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് ?  
b)  വൈദുതപ്രവാഹത്തിന്റെ ദിശ 1 സെക്കന്റില്‍ എത്ര തവണ മാറുന്നുണ്ട് ?    
ഉത്തരം:
a) 1 സെക്കന്റില്‍ ഉണ്ടാകുന്ന പരിവൃത്തികളുടെ എണ്ണം 
b) 50 തവണ 

17. ചിത്രത്തില്‍ ഒരു സോളിനോയ്ഡ് ഗാല്‍വനോമീറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരേ ശക്തിയുള്ള കാന്തം ഈ സോളിനോയിഡിലൂടെ  അകത്തേക്കും പുറത്തേക്കും ഒരേ വേഗതയില്‍ ചലിപ്പിക്കുന്നു.
a) ഏത് സോളിനോയിഡിലായിരിക്കും വൈദ്യുതപ്രവാഹതീവ്രത കൂടുതല്‍ ?
b) b, c സര്‍ക്കീട്ടുകളില്‍ കാന്തം സോളിനോയിഡിന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍
ഗാല്‍വനോമീറ്റര്‍ സൂചിയുടെ വിഭ്രംശത്തില്‍ കാണുന്ന മാറ്റം എന്ത്?
ഉത്തരം:
a) a
b) സര്‍ക്കീട്ട് b യിലെ ഗാല്‍വനോമീറ്ററിന്റെ സൂചിയുടെ എതിര്‍ദിശയിലായിരിക്കും സര്‍ക്കീട്ട് c യിലെ ഗാല്‍വനോമീറ്ററിന്റെ സൂചിയുടെ വിഭ്രംശനം

18. ഒരു AC ജനറേറ്ററിന്റെ ആര്‍മേച്ചര്‍കോയില്‍ കാന്തികമണ്ഡലത്തില്‍ ചലിക്കുമ്പോള്‍ പ്രേരിതവൈദ്യുതി ഉണ്ടാകുന്നു.
a) ഈ വൈദ്യുതിയുടെ ദിശ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന നിയമം ഏതാണ്?
b) ഈ നിയമപ്രകാരം ചൂണ്ടൂവിരല്‍ സൂചിപ്പിക്കുന്നത് എന്തിനെയാണ്?
ഉത്തരം:
a) ഫ്ലെമിങ്ങിന്റെ വലതുകൈനിയമം          
b) കാന്തികമണ്ഡലം     

19. പൂര്‍ത്തിയാക്കിയ സര്‍ക്കീട്ടുമായി ബന്ധപ്പെട്ട കാന്തികഫ്ലക്സിന് മാറ്റം വരുമ്പോള്‍ ആ സര്‍ക്കീട്ടില്‍ വൈദ്യുതി പ്രേരിതമാകുന്നു.
a) ഈ പ്രതിഭാസം ഏതുപേരിലറിയപ്പെടുന്നു?
b)  ഇത് പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം ഏത്?
ഉത്തരം:
a) വൈദ്യുതകാന്തിക പ്രേരണം           
b) മൈക്രോഫോണ്‍ /ജനറേറ്റര്‍      
 
20. താഴെ പറയുന്ന പ്രസ്താവനകളില്‍ നിന്നും ശരിയായവ കണ്ടെത്തുക 
a) കാന്തത്തെ സോളിനോയിഡുമായി അടുപ്പിക്കുമ്പോള്‍ സോളിനോയിഡുമായി ബന്ധപ്പെടുന്ന കാന്തികഫ്ലക്സ് കുറയുന്നു.
b) കാന്തത്തെ സോളിനോയിഡുമായി അടുപ്പിക്കുമ്പോള്‍ സോളിനോയിഡുമായി ബന്ധപ്പെടുന്ന കാന്തികഫ്ലക്സ് കൂടുന്നു
c) കാന്തത്തെ സോളിനോയിഡുമായി അടുപ്പിക്കുമ്പോള്‍ സോളിനോയിഡുമായി ബന്ധപ്പെടുന്ന കാന്തികഫ്ലക്സില്‍ മാറ്റമില്ല .
ഉത്തരം:
കാന്തത്തെ സോളിനോയിഡുമായി അടുപ്പിക്കുമ്പോള്‍ സോളിനോയിഡുമായി ബന്ധപ്പെടുന്ന കാന്തികഫ്ലക്സ് കൂടുന്നു

ചലിക്കും ചുരുള്‍ ലൗഡ്‌സ്പീക്കര്‍
21. ലൗഡ്‌സ്പീക്കറിന്റെ ഘടനാചിത്രം ശ്രദ്ധിക്കു, ശേഷം താഴെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ 
ഉത്തരം എഴുതുക?
(a) വോയിസ്‌ കോയില്‍ സ്ഥിതിചെയ്യുന്നത്‌ എവിടെയാണ്‌
(b) ഡയഫ്രം ഏതു ഭാഗവുമായാണ്‌ ബന്ധിപ്പിച്ചിരിക്കുന്നത്‌?
(c) വോയ്‌സ്‌ കോയിലിലേക്ക്‌ വൈദ്യുതി എത്തുന്നതെവിടെ നിന്നാണ്‌?
(d) വോയ്‌സ്‌കോയിലിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ എന്തു സംഭവിക്കും?
ഉത്തരം:
(a) കാന്തികമണ്ഡലത്തില്‍
(b) വോയ്‌സ്‌കോയിലുമായി
(c) മൈക്രോഫോണില്‍ നിന്ന്‌
(d) മോട്ടോര്‍ തത്ത്വമനുസരിച്ച്‌ വോയ്‌സ്‌ കോയില്‍ കമ്പനം ചെയ്യും, തുടര്‍ന്ന്‌ ഡയഫ്രം കമ്പനം ചെയ്യുകയും ശബ്ദമുണ്ടാകുകയും ചെയ്യുന്നു. 

22. ശബ്ദോര്‍ജം വൈദ്യുതോര്‍ജമായി മാറ്റുന്ന ഉപകരണമാണ് ചിത്രത്തില്‍
a. ചിത്രത്തില്‍ A,B ഇവ തിരിച്ചറിയുക
b. ഈ ഉപകരണത്തില്‍ ശബ്ദോര്‍ജം വൈദ്യുതോര്‍ജമായി മാറുന്നതെങ്ങനെ?
ഉത്തരം:
a. A ഡയഫ്രം, B – വോയ്സ് കോയില്‍
b. ശബ്ദം ഡയഫ്രത്തില്‍ തട്ടുന്നു. ഡയഫ്രം കമ്പനം ചെയ്യുന്നു.അതുമായി ബന്ധപ്പെട്ട കാന്തിക മഢ്ഡലത്തില്‍ വച്ചിരിക്കുന്ന വോയിസ്കോയിന്‍ കമ്പനം ചെയ്യുന്നു.ഫക്സ് വ്യതിയാനം സംഭവിക്കുന്നു 

23. ട്രാന്‍സ് ഫോമറുകളെ സംബന്ധിക്കുന്ന ചില ബന്ധങ്ങള്‍ താഴെ തന്നിരിക്കുന്നു. ഇവയില്‍ നിന്നും സ്റ്റെപ്അപ് ട്രാന്‍സ് ഫോമറിനെ സംബന്ധിക്കുന്ന തെരെഞ്ഞെടുത്ത് എഴുതുക
a. Vs > Vp
b. Is < Ip
c. Is > Ip
d. Vp > Vs 
ഉത്തരം:
a, b     

24. താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ പരിശോധിച്ച് തെറ്റുള്ളവയുടെ അടിവരയിട്ട ഭാഗം ആവശ്യമെങ്കില്‍ തിരുത്തി ശരിയായ പ്രസ്താവനയാക്കുക.
a) AC യുടെ ഒരു പരിവൃത്തി ലഭിക്കാന്‍ ആര്‍മേച്ചര്‍ 360⁰കറങ്ങണം
b) 50 Hz ആവൃത്തിയുള്ള AC യില്‍ 25 പരിവൃത്തികള്‍ ഉണ്ട്.
c) AC ജനറേറ്ററില്‍ ആദ്യ ഭ്രമണത്തില്‍ വൈദ്യുതി ഒരു ദിശയിലും അടുത്ത ഭ്രമണത്തില്‍ വിപരീതദിശയിലും വൈദ്യുതി ഉണ്ടാകുന്നു.
ഉത്തരം:
b) 50 Hz ആവൃത്തിയുള്ള AC യില്‍ 50 പരിവൃത്തികള്‍ ഉണ്ട്.
c) AC ജനറേറ്ററില്‍ ആദ്യ അര്‍ദ്ധ ഭ്രമണത്തില്‍ വൈദ്യുതി ഒരു ദിശയിലും അടുത്ത അര്‍ദ്ധ ഭ്രമണത്തില്‍ വിപരീതദിശയിലും വൈദ്യുതി ഉണ്ടാകുന്നു.  

25. പവര്‍ നഷ്ടമില്ലാത്ത ഒരു ട്രാന്‍സ്‌ഫോമറിന്റെ പ്രൈമറിയില്‍ 10000ചുറ്റുകളുണ്ട്. പ്രൈമറി വോള്‍ട്ടത 240 V ഉം വൈദ്യുതപ്രവാഹം 0.2 A ഉം ആണ്. സെക്കന്ററിയില്‍ 0.4 A കറന്റ് ലഭിക്കത്തക്കരീതിയിലാണ് ട്രാന്‍സ്‌ഫോമര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
a) ഇത് ഏത് തരം ട്രാന്‍സ്‌ഫോമറാണ് ?
b) സെക്കന്ററിയിലെ വോള്‍ട്ടതയും ചുറ്റുകളുടെ എണ്ണവും കണ്ടുപിടിക്കുക. 
c) ഈ ട്രാന്‍സ്‌ഫോമറിന്റെ ഔട്ട്പുട്ടില്‍ നിന്ന് ലഭ്യമാകുന്ന പരമാവധി പവര്‍ എത്ര? 
ഉത്തരം:
a) സ്റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്‌ഫോമര്‍ 
b) Vp x Ip = Vs x Is , Vs = 240 x 0.2 / 0.4 = 120 V 
Vs/Vp = Ns/Np 120/240 = Ns/ 10000 Ns = 120 x 10000 / 240 = 50000 nos 
c) P = VI = 240 x 0.2 = 48 W 

26. ഒരു ട്രാന്‍സ് ഫോമറിന്റെ ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത് 
a. ഇത് ഏത് തരം ട്രാന്‍സ് ഫോമറാണ്?
b. സെക്കണ്ടറിയില്‍ കനം കൂടിയ കമ്പിചുറ്റ് ഉപയോഗിക്കാന്‍ കാരമമെന്ത്?
ഉത്തരം:
a. സ്റ്റെപ്ഡൗണ്‍ ട്രാന്‍സ്ഫോമര്‍
b. കറന്റ് അളവ് സെക്കണ്ടറിയില്‍ കൂടുന്നതാണ് 

27. ഒരു കാന്തിക മണ്ഡലത്തില്‍ ഭ്രമണം ചെയ്യുന്ന ആര്‍മേച്ചറിന്റെ രണ്ട് ഘട്ടത്തിലുള്ള രേഖാചിത്രമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
a. ആര്‍മേച്ചര്‍ കോയിലിന്റെ പ്രതലം കാന്തികമണ്ഡലത്തിന് സമാന്തരമായിരിക്കുന്നത് ഏത് ചിത്രത്തിലാണ്?
b.പരമാവധി emf ഉണ്ടാകുന്നത് ഏത് ഘട്ടത്തിലാണ്?
c. ഘട്ടം (i) (ii) താരതമ്യം ചെയ്ത് emf ലെ മാറ്റം വിശദമാക്കുക?
ഉത്തരം:
a. ചിത്രം. ബി 
b. ചിത്രം. ബി 
c. ഘട്ടം (i) ഫ്ലക്സ് വ്യതിയാനം ഇല്ല. അതിനാൽ emf.പൂജ്യം
ഘട്ടം (ii) പരമാവധി ഫ്ലക്സ് വ്യതിയാനം സംഭവിക്കുന്നു. അതിനാൽ പരമാവധിയായിരിക്കും 

28. a) താഴെതന്നിരിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ പേരെഴുതുക. 
a) i- റെസിസ്റ്റര്‍ ( പ്രതിരോധകം ) ii- ഇന്‍ഡക്ടര്‍ 
b) റെസിസ്റ്റര്‍ ഘടിപ്പിച്ച സെര്‍ക്കീട്ട്
റെസിസ്റ്റര്‍(പ്രതിരോധകം) താപരൂപത്തില്‍ വൈദ്യുതി നഷ്ടം ഉണ്ടാക്കുന്നു.

29. കൂട്ടത്തില്‍ പെടാത്തത് കണ്ടെത്തുക. ഉത്തരം സാധൂകരിക്കുക.
മൈക്രോഫോണ്‍, ലൗഡ് സ്പീക്കര്‍, ട്രാന്‍സ്‌ഫോമര്‍‌, ജനറേറ്റര്‍ 
ഉത്തരം:
- ലൗഡ്സ്പീക്കര്‍,
- മറ്റെല്ലാ ഉപകരണങ്ങളും വൈദ്യുതകാന്തികപ്രേരണതത്വം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. 

30. വൈദ്യുതി വിതരണത്തിലെ ചാലക കമ്പികളുടെ വണ്ണം കൂട്ടി പ്രസരണ നഷ്ടം കറയ്കാവുന്നതാണ്.
(a)ഇത്തരത്തില്‍ ചാലക കമ്പികളുടെ വണ്ണം കൂടുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണ്?
(b)പ്രസരണ നഷ്ടം കുുറയ്ക്കുവാനുള്ള മറ്റൊരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക.
ഉത്തരം:
(a) വണ്ണം കൂട്ടിയാല്‍ ഭാരം കൂടുന്നു. വലിയ തൂണുകള്‍ ആവശ്യമായി മാറുന്നു, ചെലവ്കൂ ടുന്നു. 
(b)  കറന്റിന്റെ അളവ് കുറക്കാൻ വോൾട്ടേജ്‌ കൂട്ടുക 
31. ബന്ധംകണ്ടെത്തി പൂരിപ്പിക്കുക
വൈദ്യുതകാന്തിക പ്രേരണം : ചലിക്കും ചുരുൾ മൈക്രോഫോൺ 
മ്യൂച്ചൽ ഇന്‍ഡക്‌ഷൻ:------------------------------------
ഉത്തരം:
- ട്രാൻസ്ഫോർമർ

32. ഒരു ട്രാൻസ്‌ഫോമറിന്റെ പ്രൈമറിയിലെ ചുറ്റുകളുടെ എണ്ണത്തിന്റെ 2 മടങ്ങ് എണ്ണം ചുറ്റുകൾ സെക്കൻഡറിയിൽ ഉണ്ട് എങ്കിൽ
a)ഇത് ഏതുതരം ട്രാൻസ്ഫോമർ ആയിരിക്കും ?
b) ഇതിന്റെ പ്രൈമറിയില്‍ 50 V പ്രയോഗിച്ചാൽ സെക്കൻഡറിയില്‍ ലഭ്യമാകുന്ന വോൾട്ടത എത്രയായിരിക്കും?
c)ഇതിലെ പ്രൈമറി യിയില്‍ കറന്റ് 4 A ആണെങ്കിൽ സെക്കന്ററി കറന്റ് എത്രയായിരിക്കും? 
ഉത്തരം:
a. സ്റ്റെപ്പ് അപ്പ് ട്രാന്‍സ്ഫോമര്‍ 
b. 50 x 2 = 100 V 
c. Vp Ip = Vs Is 
50 x 4 = 100 x Is
Is = 200 /100 = 2 A 

33. ഒരു സ്റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്‍ഫോമറിനെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ തെരഞ്ഞെടുത്തെഴുതുക 
a. പ്രൈമറിയിലും സെക്കന്ററിയിലും കറണ്ട് തുല്യമാണ്.
b. പ്രൈമറിയിലും സെക്കന്ററിയിലും പവര്‍ തുല്യമാണ്.
c. പ്രൈമറിയിലെ കറണ്ട് സെക്കന്ററിയിലെ കറണ്ടിനെ അപേക്ഷിച്ച് കുറവാണ് .
d. സെക്കന്ററിയിലെ കറണ്ട് പ്രൈമറിയിലെ കറണ്ടിനെ അപേക്ഷിച്ച് കുറവാണ്.
ഉത്തരം:
b. പ്രൈമറിയിലും സെക്കന്ററിയിലും പവര്‍ തുല്യമാണ്.
c. പ്രൈമറിയിലെ കറണ്ട് സെക്കന്ററിയിലെ കറണ്ടിനെ അപേക്ഷിച്ച് കുറവാണ് .

34. ചിത്രത്തില്‍ ഒരേ വണ്ണമുള്ള ചെമ്പുകമ്പികള്‍ വ്യത്യസ്ത എണ്ണം ചുറ്റുകളാക്കി നാല് സെര്‍ക്കീട്ടുകളില്‍ ക്രമീകരിച്ചിരിക്കുന്നു. സെര്‍ക്കീട്ടിലെ ബള്‍ബുകളെല്ലാം ഒരേ പവറുള്ളതാണ്. ചിത്രം വിശകലനം ചെയ്ത്  താഴെതന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
a. സെര്‍ക്കീട്ടുകളിലെ സ്വിച്ച് ഓണ്‍ചെയ്ത് വച്ചിരുന്നാല്‍ ഏത് സെര്‍ക്കീട്ടിലെ ബള്‍ബായിരിക്കും പ്രകാശ തീവ്രത ഏറ്റവുംകുറഞ്ഞ് പ്രകാശിക്കുക ? ഉത്തരം സാധൂകരിക്കുക . 
b. എല്ലാ കമ്പിച്ചുരുളുകളിലേക്കും ഒരേ വലിപ്പമുള്ള ഓരോ പച്ചിരുമ്പുകോര്‍ വെച്ചാല്‍ പ്രകാശത്തില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നത് ഏത് സെര്‍ക്കീട്ടിലായിരിക്കും ? എന്തുകൊണ്ട് ? 
ഉത്തരം:
a. സെര്‍ക്കീട്ട് 4 
ചുറ്റുകളുടെ എണ്ണം കൂടുുതലുള്ള എ സി സെര്‍ക്കീട്ടില്‍ സെല്‍ഫ് ഇന്‍ഡക്ഷന്റെ നിരക്ക് കൂടുതലായിരിക്കും /ബാക്ക് ഇ എം എഫ് കൂടുന്നു. 
b. സെര്‍ക്കീട്ട് 4 , പച്ചിരുമ്പ് കോര്‍ കയറ്റിവയ്ക്കുമ്പോള്‍ സെല്‍ഫ് ഇന്‍ഡക്ഷന്റെ നിരക്ക് വീണ്ടും കൂടുന്നു.

35. പവർ നഷ്ടമില്ലാത്ത ഒരു സ്റ്റെപ്പ് അപ്പ് ട്രാൻസ്ഫോമറിന്റെ പ്രൈമറിയിലെ കറന്റ് സെക്കൻഡറിയിലേതിനേക്കാൾ - [കൂടുതലായിരിക്കും, കുറവായിരിക്കും, തുല്യമായിരിക്കും] 
- കൂടുതലായിരിക്കും 

Textbook Questions
1. സ്വതന്ത്രമായി നില്‍ക്കുന്ന ഒരു കാന്തസൂചിയുടെ താഴെക്കൂടി തെക്കു നിന്ന്‌ വടക്കോട്ട്‌ ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നു.
(a) കാന്തസൂചിയുടെ ഉത്തരധ്രുവം ഏതു ദിശയിലാണ്‌തിരിയുക?
(b) ഏതു നിയമം പ്രയോജനപ്പെടുത്തിയാണ്‌ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്‌?
(c) നിയമം പ്രസ്താവിക്കുക?
(d) ചാലകത്തിലൂടെയുള്ള വൈദ്യുതപ്രവാഹം കിഴക്കുപടിഞ്ഞാറുദിശയില്‍ ആയാല്‍ കാന്തസൂചിയുടെ വിഭ്രംശത്തെക്കുറിച്ച്‌ നിങ്ങളുടെ ഹം എന്താണ്‌? കാരണം വിശദമാക്കുക.
ഉത്തരം:
(a) കിഴക്കു ദിശയില്‍
(b) വലതുകൈപെരുവിരല്‍ നിയമം
(c) തള്ളവിരല്‍ വൈദ്യുതപ്രവാഹദിശയില്‍ വരത്തക്കരീതിയില്‍ ചാലകത്തെ വലതു
കൈകൊണ്ട്‌പിടിക്കുന്നതായി സങ്കല്‍പ്പിച്ചാല്‍ ചാലകത്തെ ചുറ്റിപിടിച്ചിരിക്കുന്ന മറ്റു
വിരലുകള്‍ കാന്തികമണ്ഡലത്തിന്റെ ദിശയിലാകും.
(d) വൈദ്യുതപ്രവാഹം കിഴക്കു പടിഞ്ഞാറായാല്‍ കാന്തിമണ്ഡലം തെക്കുവടക്കായിരിക്കും, കോമ്പസും ഉത്തരധ്രുവത്തില്‍ ആയതിനാല്‍ വിഭ്രംശം ഉണ്ടാകില്ല.

2. ഒരു സോളിനോയ്ഡിലൂടെ വൈദ്യുതി കടത്തിവിടുമ്പോഴുണ്ടാകുന്ന ധ്രുവത എങ്ങനെ
കണ്ടെത്താം? വൈദ്യുതവാഹിയായ സോളിനോയ്ഡിന്‌ ചുറ്റുമുള്ള കാന്തശക്തി
വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക.
ഉത്തരം:
(a) വൈദ്യുതി പ്രവഹിക്കുന്ന സോളിനോയ്ഡിനെ ഒരഗ്രത്തു നിന്നു നോക്കുമ്പോള്‍ വൈദ്യുതപ്രവാഹം പ്രദക്ഷിണദിശയില്‍ ആണെങ്കില്‍ ആ അഗ്രം ദക്ഷിണധ്രുവവും
അപ്രദക്ഷിണദിശയില്‍ വൈദ്യുതിപ്രവഹിക്കുമ്പോള്‍ ആ അഗ്രം ഉത്തരധ്രുവവുമായിരിക്കും.
(b)
i. ചുറ്റുകളുടെ എണ്ണം കൂട്ടുക
ii. കറന്റ്‌ വര്‍ധിപ്പിക്കുക
iii. സോളിനോയ്ഡിനുള്ളിലെ കോറിന്റെ കനം കൂട്ടുക

3. ഒരു കവചിതചാലകം AB ഒരു ചുരുളാക്കി വച്ചിരിക്കുന്ന ചിത്രമാണ്‌ കൊടുത്തിരിക്കുന്നത്‌. 
ഇതിലൂടെ A യില്‍ നിന്ന്‌ B യിലേക്ക്‌ വൈദ്യുതി പ്രവഹിക്കുന്നു എന്നു കരുതുക. എങ്കില്‍ 
(a) AB എന്ന ചാലകത്തിലെ ഇലക്ട്രോണുകളുടെ പ്രവാഹദിശ എപ്രകാരമായിരിക്കും?
(b) AB എന്ന ചാലകത്തിനു ചുറ്റുമുള്ള കാന്തികമണ്ഡലത്തിന്റെ ദിശ കണ്ടെത്താന്‍ കഴിയുമോ? ഇതിനു സഹായകമായ നിയമം പ്രസ്താവിക്കുക.
(c) കമ്പിചുരുളിനുള്ളില്‍ കാന്തികമണ്ഡലത്തിന്റെ ദിശ കണ്ടെത്തുന്നതെങ്ങനെയെന്ന്‌
വിശദമാക്കുക.
ഉത്തരം:
(a) 8 യില്‍ നിന്ന്‌ 2 യിലേക്കായിരിക്കും
(b) മേശയില്‍ നിന്ന്‌ പുറത്തേയ്ക്ക്‌.
(c) വലതുകൈപെരുവിരല്‍ നിയമം, തള്ളവിരല്‍ വൈദ്യുതപ്രവാഹദിശയില്‍ വരത്തക്കരീതിയില്‍ ചാലകത്തെ വലതുകൈകൊണ്ട്‌പിടിക്കുന്നതായി സങ്കല്‍പ്പിച്ചാല്‍ ചാലകത്തെ ചുറ്റിപിടിച്ചിരിക്കുന്ന മറ്റു വിരലുകള്‍ കാന്തികമണ്ഡലത്തിന്റെ ദിശയിലാകും.

4. വൈദ്യതി പ്രവഹിക്കുന്ന AB എന്ന ചാലകത്തിനു ചുറ്റുമുള്ള കാന്തികമണ്ഡലത്തിന്റെ ദിശ അടയാളപ്പെടുത്തിയിരിക്കുന്നു. 
മാക്സ്‌വെല്ലിന്റെ വലംപിരി സ്ക്രുനിയമത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യുത പ്രവാഹദിശ 
കണ്ടെത്തി എഴുതുക?
ഉത്തരം: B യില്‍ നിന്ന്‌ B യിലേക്കായിരിക്കും

5. വളരെ നീളം കൂടിയ ഒരു സോളിനോയ്ഡിലൂടെ വൈദ്യുതി പ്രവഹിക്കുന്നു. സോളിനോയ്‌ഡിനുള്ളിലെ കാന്തികമണ്ഡലത്തിന്റെ അളവുമായി ബന്ധപ്പെട്ട്‌ താഴെ തന്നിട്ടുള്ളവയില്‍ ശരിയായവ കണ്ടെത്തി എഴുതുക.
(a) പുജ്യമായിരിക്കും
(b) എല്ലാ ബിന്ദുക്കളിലും ഒരേ അളവിലായിരിക്കും
(c) അഗ്രങ്ങളിലേക്കെത്തുന്തോറും ക്രമമായി കുറയുന്നു
(d) അഗ്രങ്ങളിലേക്കെത്തുന്തോറും ക്രമമായികൂടുന്നു.
ഉത്തരം:
(a)എല്ലാ ബിന്ദുക്കളിലും ഒരേ അളവിലായിരിക്കും

6. ഒരു കാന്തികമണ്ഡലത്തിലൂടെയുള്ള ഇലക്ട്രോണുകളുടെ സഞ്ചാരദിശ അടയാളപ്പെടുത്തിയിരിക്കുന്നു. "കാന്തികമണ്ഡലത്തിന്റെ സ്വാധീനത്താല്‍ ഇലക്ട്രോണുകളില്‍ അനുഭവപ്പെടുന്ന ബലത്തിന്റെ ദിശ പേപ്പറിനുള്ളിലേക്കുള്ള ദിശയിലാണ്‌". ഈ പ്രസ്താവന ശരിയോ? ഫ്‌ളമിങ്ങിന്റെ ഇടതുകൈനിയമത്തിന്റെ സഹായത്താല്‍ വിശദമാക്കുക.
- ശരിയാണ്‌, കാന്തികമണ്ഡലത്തിന്റെ ദിശ, വൈദ്യുതപ്രവാഹദിശ, ബലത്തിന്റെ ദിശ
ഇവ പരസ്പരം ലംബമായിരിക്കും. 

7. ചാലകവലയത്തിനു ചുറ്റുമുണ്ടാകുന്ന കാന്തികമണ്ഡലത്തിന്റെ തീവ്രതയുമായി ബന്ധപ്പെട്ട പരീക്ഷണത്തില്‍ ചാലകവലയം തെക്കുവടക്കു ദിശയില്‍ വച്ചിരിക്കുന്നതു ശ്രദ്ധിച്ചല്ലോ. ഇതിന്റെ ആവശ്യകതയെന്ത് ? 
- ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ സ്വാധീനം കാന്തസൂചിയെ
ബാധിക്കാതിരിക്കാനാണ്‌. അപ്പോള്‍ കാന്തസൂചി സ്വതന്ത്രമായി ചലിക്കുന്നു.

8. ഒരു ഡി,സി മോട്ടോറില്‍ സ്പ്ലിറ്റ്‌ റിങ്‌ കമ്മ്യുട്ടേറില്‍ അര്‍ധവളയങ്ങളാണ്‌ ഉപയോഗിക്കുന്നത്‌, ഇതിന്റെ ആവശ്യകത എന്ത്‌?
- ഓരോ അര്‍ധ ഭ്രമണത്തിനുശേഷവും സെര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹദിശ മാറ്റാന്‍
സഹായിക്കുന്നത്‌ ഇതിന്റെ സഹായത്താലാണ്‌.

9. വൈദ്യുതി പ്രവഹിക്കുന്ന ഒരു സോളിനോയ്ഡിനെ വലിച്ച്‌ ചുരുളുകള്‍ തമ്മിലുള്ള അകലംവര്‍ധിപ്പിക്കുന്നു. ഇതിന്റെ കാന്തശക്തിയില്‍ എന്തു മാറ്റം വരും? വിശദമാക്കുക.
- കാന്തികശക്തി കുറയും, കാരണം യൂണിറ്റ്‌ പരപ്പിലുള്ള ബലരേഖകളുടെ എണ്ണം
കുറയുന്നു.

10. മോട്ടോര്‍ തത്ത്വം പ്രസ്താവിക്കുക. ചാലകത്തിലെ വൈദ്യുതപ്രവാഹദിശയും
കാന്തികമണ്ഡലത്തിന്റെ ദിശയും ഒന്നുതന്നെയായാല്‍ ചാലകത്തിന്റെ ചലനം
എപ്രകാരമായിരിക്കും?
- ഒരു കാന്തികമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന സ്വതന്ത്രമായി ചലിക്കാവുന്ന
ചാലകത്തിലൂടെ വൈദ്യുതിപ്രവഹിക്കുമ്പോള്‍ ചാലകത്തില്‍ ഒരു ബലം ഉളവാകുകയും അത്‌ ചലിക്കുകയും ചെയ്യുന്നു. ചാലകം ചലിക്കുകയില്ല.


Physics Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here