Class 10 Physics: Chapter 03 വൈദ്യുത കാന്തിക പ്രേരണം - ചോദ്യോത്തരങ്ങൾ   

Textbooks Solution for Class 10th Physics (Malayalam Medium) Electro-Magnetic Induction | Text Books Solution Physics: Chapter 03 വൈദ്യുത കാന്തിക പ്രേരണം  
ഈ അദ്ധ്യായം English Medium Notes Click here
Chapter 03 വൈദ്യുത കാന്തിക പ്രേരണം - ചോദ്യോത്തരങ്ങൾ 
1. നിങ്ങള്‍ക്കറിയാവുന്ന ഊര്‍ജരൂപങ്ങളുടെ പേരെഴുതുക?
- സൗരോര്‍ജം
- പ്രകാശോര്‍ജം
- താപോര്‍ജം
- ഗതികോര്‍ജം
- സ്ഥിതികോര്‍ജം
- യാന്ത്രികോര്‍ജം
- കാന്തികോര്‍ജം
- വൈദ്യുതോര്‍ജം
- ശബ്‌ദോര്‍ജം
- ആണവോര്‍ജം
- രാസോര്‍ജം

2. വൈദ്യുതോര്‍ജത്തെ വിവിധ ഊര്‍ജരൂപങ്ങളാക്കി മാറ്റാമെന്ന്‌ അറിയാമല്ലോ, എങ്കില്‍ താഴെ തന്നിരിക്കുന്ന പട്ടിക പൂര്‍ത്തിയാക്കുക.

3. ഏതെല്ലാം ഊര്‍ജരൂപങ്ങളെ വൈദ്യുതോര്‍ജമാക്കി മാറ്റാന്‍ കഴിയും ?
- യാന്ത്രികോര്‍ജം
- രാസോര്‍ജം
- പ്രകാശോര്‍ജം
- കാന്തികോര്‍ജം
- ആണവോര്‍ജം
- താപോര്‍ജം

4. കാന്തികോര്‍ജത്തെ പ്രയോജനപ്പെടുത്തി വൈദ്യുതോര്‍ജം ഉണ്ടാക്കാന്‍ കഴിയുമോ?
ചിത്രത്തില്‍ സൂചിപ്പിച്ചതുപോലെ ഉപകരണങ്ങള്‍ ക്രമീകരിച്ച്‌ കാന്തം സോളിനോയ്ഡിനുള്ളിലേക്കും പുറത്തേക്കും ചലിപ്പിക്കു. ഒരോ പ്രക്രിയയിലും ഗാല്‍വനോമീറ്റര്‍ സൂചിയുംചലനം നിരീക്ഷിക്കുക. നിങ്ങളുടെ നിരീക്ഷണങ്ങള്‍ പട്ടികപ്പെടുത്തുക.
ഉത്തരം: കഴിയും, താഴെ തന്നിരിക്കുന്ന പരീക്ഷണത്തിലൂടെ അത്‌മനസ്സിലാക്കാം.

5. മുകളില്‍ ചെയ്ത പരീക്ഷണം, ശക്തിയേറിയ കാന്തങ്ങള്‍ ഉപയോഗിച്ചും ചുറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചും കാന്തത്തെ സോളിനോയ്ഡിനകത്തേക്കും പുറത്തേക്കും ചലിപ്പിച്ചും ആവര്‍ത്തിക്കുക നിരീക്ഷണഫലത്തിന്റെ അടിസ്ഥാനത്തില്‍ പട്ടിക 3.2 പൂര്‍ത്തിയാക്കുക.  

6. മുകളില്‍ ചെയ്ത പരീക്ഷണത്തിന്റെയും പട്ടികവിശകലനത്തിന്റെയും അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം എഴുതുക?
(a) പരീക്ഷണത്തില്‍ ഗാല്‍വനോമീറ്റര്‍സുചി വിഭ്രംശിച്ചതെന്തുകൊണ്ട്‌?
(b) ഏതെല്ലാം സന്ദര്‍ഭങ്ങളിലാണ്‌ സോളിനോയ്ഡിലൂടെ വൈദ്യുത പ്രവാഹമുണ്ടായത്‌?
(c) ഏതെല്ലാം സന്ദര്‍ഭങ്ങളിലാണ്‌ വൈദ്യുതിയുടെ അളവ്‌ കൂടിയത്‌?
ഉത്തരം:
(d) കാന്തികബലരേഖകളുടെ വ്യതിയാനംകൊണ്ട്‌ ഗാല്‍വനോമീറ്ററിലേക്ക്‌ വൈദ്യുതിയും emfഉം എത്തുന്നു.
(b) സോളിനോയ്ഡിനും കാന്തത്തിനും തമ്മില്‍ ആപേക്ഷികചലനം ഉണ്ടാകുമ്പോള്‍, അതായത്‌കാന്തം സോളിനോയ്ഡിനുള്ളിലേക്കോ പുറത്തേക്കോ ചലിപ്പിക്കുമ്പോള്‍ മാത്രം. രണ്ടും നിശ്ചലമായ അവസ്ഥയില്‍ ഗാല്‍വനോമീറ്റര്‍ സൂചി വിഭ്രംശിക്കില്ല
(c) ചുറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചപ്പോഴും, ശക്തി കൂടിയ കാന്തം ഉപയോഗിച്ചപ്പോഴും,
ആപേക്ഷിക ചലനത്തിന്റെ വേഗം കൂട്ടിയപ്പോഴും.

7. കാന്തവും സോളിനോയ്ഡും ഉപയോഗിച്ചുള്ള പരീക്ഷണത്തിലെ രണ്ടു ഘട്ടങ്ങളാണ്‌ താഴെ ചിത്രത്തില്‍
(a) ഏതു സന്ദര്‍ഭത്തിലാണ്‌ സോളിനോയ്ഡുമായി ബന്ധപ്പെട്ട ഫ്ളക്സ് കുറവ്‌?
(b) ഏതു സന്ദര്‍ഭത്തിലാണ്‌ സോളിനോയ്ഡുമായി ബന്ധപ്പെട്ട ഫ്ളക്സ്‌ കൂടുതല്‍?
(c) പരീക്ഷണം ചെയ്യുമ്പോള്‍ ഏതു സന്ദര്‍ഭത്തിലാണ്‌ സോളിനോയ്ഡുമായി ബന്ധപ്പെട്ട ഫ്ളക്സിന്‌മാറ്റം വരുന്നത്‌?
ഉത്തരം:
(a) ചിത്രം 3.2 (a) കാരണം കാന്തം അകലെ.
(b) ചിത്രം 3.2 (b) കാന്തം സോളിനോയ്ഡിനുള്ളിലായിരിക്കുമ്പോള്‍
(c) കാന്തം ചലിപ്പിക്കുമ്പോള്‍

8. വൈദ്യുതകാന്തികപ്രേരണം പ്രസ്താവിക്കുക?
- ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സില്‍ മാറ്റമുണ്ടാകുന്നതിന്റെ
ഫലമായി ചാലകത്തില്‍ ഒരു emf പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്‌ വൈദ്യു
തകാന്തികപ്രേരണം

9. വൈദ്യുതകാന്തിക പ്രേരണവുമായി ബന്ധപ്പെട്ട്‌ ചാലകത്തില്‍ ഉണ്ടാകുന്ന പ്രേരിത emf നെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം?
- ചുറ്റുകളുടെ എണ്ണം
- കാന്ത ശക്തി
- ചലനവേഗത

10. വൈദ്യുതകാന്തികപ്രേരണവുമായി ബന്ധപ്പെട്ട്‌ ചാലകത്തില്‍ ഉണ്ടാകുന്ന പ്രേരിത വൈദ്യുത പ്രവാഹത്തിന്റെ ദിശ ഏതെല്ലാം ഘടകങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌?
- കാന്തികമണ്ഡലത്തിന്റെ ദിശ
- ചലനദിശ

11. ഫ്ളമിങ്ങിന്റെ വലതുകൈനിയമം പ്രസ്താവിക്കുക?
- ഒരു ചാലകത്തെ കാന്തികമണ്ഡലത്തിനു ലംബമായി ചലിപ്പിക്കുന്നുവെന്ന്‌ കരുതുക. വലതു കൈയിലെ തള്ളവിരല്‍, ചുണ്ടുവിരല്‍, നടുവിരല്‍ എന്നിവ ഒരോന്നും പരസ്പരം ലംബമായി വരത്തക്കവണ്ണം നിവര്‍ത്തുക ഇതില്‍ ചൂണ്ടുവിരല്‍ കാന്തിക മണ്ഡലത്തിന്റെ ദിശയെയും തള്ളവിരല്‍ ചാലകത്തിന്റെ ചലനദിശയേയും സൂചിപ്പിക്കുന്നുവെങ്കില്‍ നടുവിരല്‍ പ്രേരിതവൈദ്യു തിയുടെ ദിശയേയും കുറിക്കുന്നു.

12. താഴെ തന്നിരിക്കുന്ന പട്ടിക ശരിയായ രീതിയില്‍ പൂര്‍ത്തീകരിക്കുക?
13. സെല്ലില്‍ നിന്നും ലഭിച്ച വൈദ്യുതി ഒരേ ദിശയിലും ഒരേ അളവിലുമാണ്‌എങ്കില്‍ വൈദ്യുതകാന്തികപ്രേരണം വഴി ലഭിച്ച വൈദ്യുതിയുടെ പ്രത്യേകതകള്‍ എന്താണ്‌?
ഉത്തരം:
- ദിശ മാറുന്നു
- അളവ്‌ മാറുന്നു

14. പ്രത്യാവർത്തിധാരാവൈദ്യുതി (Alternating Current- AC) യുടേയും നേർധാരാവൈദ്യുതി (Direct Current - DC) യുടേയും നിര്‍വചനമെഴുതി ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എഴുതുക?
പ്രത്യാവർത്തിധാരാവൈദ്യുതി (Alternating Current- AC)
"ക്രമമായ ഇടവേളകളില്‍ തുടര്‍ച്ചയായി ദിശമാറിക്കൊണ്ടിരിക്കുന്ന വൈദ്യുതിയാണ്‌ പ്രത്യാവര്‍ത്തിധാരാ വൈദ്യുതി”
- ഇരുദിശകളിലേക്കും പ്രവഹിക്കുന്നു.
- ഇലക്ട്രോണുകള്‍ ദോലനം ചെയ്യുന്നു.
- സംഭരിക്കാന്‍ കഴിയില്ല.
- ട്രാന്‍സ്‌ഫോമര്‍ ഉപയോഗിച്ച്‌ വോള്‍ട്ടത ഉയര്‍ത്താനും കഴിയും
നേർധാരാവൈദ്യുതി (Direct Current - DC) 
"തുടര്‍ച്ചയായി ഒരേ ദിശയില്‍ പ്രവഹിക്കുന്ന വൈദ്യുതിയാണ്‌ നേര്‍ധാരാ വൈദ്യുതി”
- ഒരേ ദിശയില്‍ പ്രവഹിക്കുന്നു.
- ഇലക്ട്രോണുകള്‍ നെഗറ്റീവില്‍ നിന്ന്‌ പോസീറ്റീവിലേക്കു നീങ്ങുന്നു.
- ബാറ്ററിയില്‍ സംഭരിക്കാന്‍ കഴിയും
- ട്രാന്‍സ്‌ഫോമര്‍ DC യില്‍ പ്രവര്‍ത്തിക്കില്ല.

15. എന്താണ്‌ജനറേറ്റര്‍?
- കാന്തത്തിന്റെയോ കമ്പിച്ചുരുളിന്റെയോ ചലനംമൂലം തുടര്‍ച്ചയായി വൈദ്യുതി ലഭ്യമാക്കുന്ന ഉപകരണമാണ്‌വൈദ്യുത ജനറേറ്റര്‍.
വൈദ്യുതകാന്തികപ്രേരണം എന്ന പ്രതിഭാസം കൊണ്ട്‌, യാന്ത്രികോര്‍ജം വൈദ്യുതോര്‍ജമാക്കിമാറ്റുന്നു.

16. ജനറേറ്ററിന്റെ ഘടന നീരീക്ഷിച്ച്‌ ഭാഗങ്ങള്‍ എടുത്തെഴുതുക? (AC ജനറേറ്റർ)
ഉത്തരം:
ABCD - ആര്‍മേച്ചര്‍
B1, B2 - ബ്രഷ്‌ 
R1 R2 - സ്ലിപ്‌ റിങ്സ്‌

17. ഫ്ളെമിങ്ങിന്റെ വലതുകൈനിയമം അനുസരിച്ച്‌ ജനറേറ്ററുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരമെഴുതുക?
(a) AB എന്ന ഭാഗത്തുണ്ടാവുന്ന പ്രേരിതവൈദ്യുതിയുടെ ദിശ ഏത്‌?
(A യില്‍ നിന്ന്‌ B യിലേക്ക്‌ / B യില്‍ നിന്ന്‌ A യിലേക്ക്‌)
(b) CD എന്ന ഭാഗത്തുണ്ടാവുന്ന പ്രേരിതവൈദ്യുതിയുടെ ദിശ ഏത്‌?
(C യില്‍നിന്ന്‌ D യിലേക്ക്‌ / D യില്‍നിന്ന്‌ C യിലേക്ക്‌
(c) ABCD എന്ന ചുറ്റിലുണ്ടാവുന്ന വൈദ്യുതിയുടെ ദിശ ഏത്‌?
(A യില്‍നിന്ന്‌ D യിലേക്ക്‌ / D യില്‍നിന്ന്‌ A യിലേക്ക്‌)
(d) ബാഹ്യസെര്‍ക്കീട്ടിലൂടെയുള്ള (ഗാല്‍വനോമീറ്ററിലൂടെയുള്ള) വൈദ്യുത പ്രവാഹദിശ ഏത്‌?
( B2 വില്‍നിന്ന്‌ B1 ലേക്ക്‌ /B1 വില്‍നിന്ന്‌ B2 ലേക്ക്‌)
ഉത്തരം:
(a) A യില്‍ നിന്ന്‌ B യിലേക്ക്‌
(b) C യില്‍ നിന്ന്‌ D യിലേക്ക്‌
(c) A യില്‍ നിന്ന്‌ D യിലേക്ക്‌
(d) B2 വില്‍ നിന്ന്‌ B1 ലേക്ക്‌

18. ആര്‍മേച്ചര്‍ 180⁰ അഥവാ ഒരു അര്‍ധ്രഭ്രമണം പൂര്‍ത്തിയാക്കുമ്പോള്‍ AB യുടേയും CD യുടേയും സ്ഥാനം എപ്രകാരമായിരിക്കും
(a) AB യുടെ ചലനദിശ എങ്ങോട്ട്‌?
(b) CD യുടെ ചലനദിശ എങ്ങോട്ട്‌?
(c) ആര്‍മേച്ചറിലുണ്ടാകുന്ന വൈദ്യുതപ്രവാഹദിശ ഏത്‌?
(d) ബാഹ്യസെര്‍ക്കീട്ടിലൂടെയുള്ള (ഗാല്‍വനോമീറ്ററിലൂടെയുള്ള) വൈദ്യുതപ്രവാഹദിശ ഏത്‌
ഉത്തരം:
(a) താഴോട്ട്‌
(b) മുകളിലോട്ട്‌
(c) D യില്‍നിന്ന്‌ A യിലേക്ക്‌
(d) B1 വില്‍നിന്ന്‌ B2 ലേക്ക്‌

19. കാന്തികമണ്ഡലത്തില്‍ ആര്‍മേച്ചര്‍ ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നതിനിടയിലുള്ള വിവിധ ഘട്ടങ്ങളും ആ സന്ദര്‍ഭങ്ങളിലെ emf ന്റെ അളവ്‌ സൂചിപ്പിക്കുന്ന ഗ്രാഫും ചിത്രീകരിച്ചിരിക്കുന്നു. ഗ്രാഫ്‌ അപഗ്രഥിച്ച്‌, താഴെ കൊടുത്തിരിക്കുന്ന പട്ടിക പൂരിപ്പിക്കുക.

20. ഇന്ത്യയില്‍ വിതരണത്തിനുവേണ്ടി ഉല്‍പാദിപ്പിക്കുന്ന AC യുടെ ആവൃത്തി 50 സൈക്കിള്‍ /സെക്കന്റ്‌ അഥവാ 50Hz ആണ്‌.
(a) ആവൃത്തി ഒരു പരിവൃത്തി എന്നതുകൊണ്ട്‌ എന്താണ്‌ അര്‍ഥമാക്കുന്നത്‌, അതിന്റെ യൂണിറ്റ്‌ എന്ത്‌?
(b) 50 Hz ആവൃത്തിയുള്ള AC യില്‍ വൈദ്യുതപ്രവാഹദിശ ഒരു സെക്കന്റില്‍ എത്ര പ്രാവശ്യം വ്യത്യാസപ്പെടുന്നു?
(c) ഒരു AC ജനറേറ്ററിലെ സ്ലിപ് റിങുകളും ബ്രഷും ഒഴിവാക്കാന്‍ എന്തുമാറ്റമാണ്‌ വരുത്തുന്നത്‌?
(d) ഇത്തരത്തില്‍ കറക്കാനാവശ്യമായ യാന്ത്രികോര്‍ജം ലഭിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗമുണ്ട്‌?
ഉത്തരം:
(a) AC ജനറേറ്ററിന്റെ ആര്‍മേച്ചര്‍ ആദ്യ അര്‍ധ ഭ്രമണത്തില്‍ ഒരു ദിശയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രേരിതവൈദ്യുതിയും അടുത്ത അര്‍ധ ഭ്രമണത്തില്‍ വിപരീതദിശയില്‍ ഉല്‍പാദിപ്പിക്കുന്ന പ്രേരിതവൈദ്യുതിയും ചേര്‍ന്നതാണ്‌ ഒരു പരിവൃത്തി.
(b) 100
(c) ജനറേറ്ററിന്റെ കാന്തമാണ്‌ കറക്കുന്നതെങ്കില്‍ സ്ലിപ് റിങുകള്‍ ആവശ്യമില്ല.
(d) ഉയരത്തില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന വൈള്ളം, താപോര്‍ജം, ആണവോര്‍ജം, തിരമാല, കാറ്റ്‌, ജിയോതെര്‍മല്‍ ഊര്‍ജം
21. താഴെ കാണിച്ചിരിക്കുന്ന DC ജനറേറ്ററിന്‌ AC ല്‍നിന്നുള്ള പ്രധാന വ്യത്യാസമെന്ത്‌?
ഉത്തരം: ഇതില്‍ സ്പ്ലിറ്റ്‌ റിങ്‌ കമ്മ്യുട്ടേറ്റര്‍ സംവിധാനമാണ്‌ഉപയോഗിച്ചിരിക്കുന്നത്‌

22. DC ജനറേറ്ററിന്റെ ആര്‍മെച്ചറില്‍ AC കറന്റ്‌ തന്നെയാണ്‌ഉണ്ടാകുന്നതെങ്കിലും അത്‌ ബാഹ്യസെര്‍ക്കീട്ടിലെത്തുമ്പോള്‍ എങ്ങനെയാണ്‌ DC കറന്റ്‌ ആയിമാറുന്നത്‌?
- ഇവിടെ ബ്രഷ്‌ B1 എല്ലായ്‌പ്പോഴും കാന്തികമണ്ഡലത്തില്‍ മുകളിലേക്കു ചലിക്കുന്ന
ആര്‍മെച്ചര്‍ ഭാഗമായും രണ്ടാമത്തെ ബ്രഷ്‌ B2 എല്ലായ്‌പ്പോഴും താഴേക്കു ചലിക്കുന്ന ആര്‍മെച്ചര്‍ ഭാഗമായും ബന്ധപ്പെട്ടിരിക്കുന്നു.തത്ഫലമായി ആര്‍മെച്ചര്‍ കറങ്ങുമ്പോള്‍ AC ഉണ്ടാവുമെങ്കിലും ബാഹ്യസെര്‍ക്കീട്ടില്‍ DC യാണ്‌ ലഭിക്കുക.

23. DC മോട്ടറിന്റെ ഘടനയും DC ജനറേറ്ററിന്റെ ഘടനയും തമ്മിലുള്ള സാമ്യതകള്‍ ഏവ?
സ്ഥിരകാന്തം, ആര്‍മെച്ചര്‍, സ്ലിപ്പ്‌ റിങ്സ്‌, ബ്രഷുകള്‍ എന്നിവ രണ്ടിലും ഒരുപോലെയാണ്‌

24. AC ജനറേറ്റര്‍, ബാറ്ററി, DC ജനറേറ്റര്‍ എന്നിവയില്‍നിന്നുലഭിക്കുന്ന emf ന്റെ ഗ്രാഫിക് ചിത്രീകരണം പട്ടികയില്‍ കൊടുക്കുന്നു. ഗ്രാഫ്‌ നിരീക്ഷിച്ച്‌ വൈദ്യുതിയുടെ പ്രത്യേകതകള്‍ എഴുതുക.

25. ഒരു പച്ചിരുമ്പുകോറിനു മുകളില്‍ കവചിത കമ്പികൊണ്ട്‌ ചുറ്റുകളുണ്ടാക്കുക. ആദ്യത്തെ കമ്പിച്ചുരുളിന്റെ അഗ്രങ്ങളെ ഒരു സെല്ലും സ്വിച്ചുമായും രണ്ടാമത്തെ ചുരുളിന്റെ അഗ്രങ്ങളെ ഒരു ബള്‍ബുമായും ഘടിപ്പിക്കുക.
(a) സ്വിച്ച്‌ തുടര്‍ച്ചയായി ഓണാക്കുകയും ഓഫാക്കുകയും ചെയ്യുക. എന്തു നിരീക്ഷിക്കുന്നു?
(b) സ്വിച്ച്‌ ഓണാക്കിയ അവസ്ഥയില്‍ വച്ചിരുന്നാല്‍ എന്തു നിരീക്ഷിക്കുന്നു?
(c) വൈദ്യുതി കടന്നുപോകുമ്പോള്‍ പച്ചിരുമ്പുകോറിനു ചുറ്റും കാന്തികഫ്ളക്സ്‌ രൂപപ്പെടുമല്ലോ,
i. ഏതെല്ലാം സന്ദര്‍ഭങ്ങളിലാണ്‌ ഫ്ളക്സിന്‌ മാറ്റം ഉണ്ടാകുന്നത്‌?
ii. രണ്ടാമത്തെ കോയിലില്‍ വൈദ്യുതപ്രവാഹമുണ്ടാകുന്നത്‌ ഏതെല്ലാം സന്ദര്‍ഭങ്ങളിലാണ്‌?
ഉത്തരം:
(a) ബള്‍ബ്‌ തുടര്‍ച്ചയായി കത്തുകയും അണയുകയും ചെയ്യുന്നു.
(b) ബള്‍ബ്‌ പ്രകാശിക്കുന്നില്ല.
(c)
i. സ്വിച്ച്‌ ഓണാക്കുമ്പോഴും ഓഫാക്കുമ്പോഴും
ii. DC യ്ക്ക്‌ പകരം പ്രൈമറിയില്‍ AC നല്‍കുക

26. സ്വിച്ച്‌ തുടര്‍ച്ചയായി ഓണ്‍-ഓഫ്‌ ചെയ്യാതെ തന്നെ കാന്തികഫ്ളക്സില്‍ മാറ്റം ഉണ്ടാക്കാന്‍ ഒരു മാര്‍ഗം നിര്‍ദേശിക്കുക?
- DC യ്ക്ക്‌ പകരം AC യാണ്‌ പ്രൈമറി കോയിലില്‍ നല്‍കുന്നതെങ്കില്‍ സെക്കന്ററി കോയിലില്‍ തുടര്‍ച്ചയായി emf പ്രേരണം ചെയ്യപ്പെടും.

27. മ്യൂച്വല്‍ ഇന്‍ഡക്ഷന്‍ പ്രസ്താവിക്കുക.
- സമീപസ്ഥങ്ങളായി സ്ഥിതിചെയ്യുന്ന രണ്ടു കമ്പിച്ചുരുളുകളില്‍ ഒന്നിലെ വൈദ്യുത പ്രവാഹതീവ്രതയിലോ ദിശയിലോ മാറ്റമുണ്ടാകുമ്പോള്‍ അതിനു ചുറ്റുമുള്ള കാന്തികഫ്ളക്സിന്‌ മാറ്റമുണ്ടാകുന്നു. ഇതിന്റെ ഫലമായി രണ്ടാമത്തെ കമ്പിച്ചുരുളിലും ഒരു emf പ്രേരിതമാകുന്നു. ഈ പ്രതിഭാസമാണ്‌മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍

28.എന്താണ്‌ ട്രാന്‍സ്‌ഫോമര്‍?
- മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍ പ്രകാരം പവറില്‍ വ്യത്യാസം വരാതെ AC യുടെ വോള്‍ട്ടത ഉയര്‍ത്താനോ താഴ്ത്താനോ സഹായിക്കുന്ന ഉപകരണമാണ്‌ ട്രാന്‍സ്‌ഫോമര്‍, ഇതു രണ്ടു തരമുണ്ട്‌.

29.  രണ്ടു തരം ട്രാന്‍സ്‌ഫോമര്‍ ഏതോക്കെ? ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എഴുതുക?
- സ്‌റ്റെപ്പ്‌ അപ്‌ ട്രാന്‍സ്‌ഫോമര്‍
- സ്‌റ്റെപ്പ്‌ ഡൌണ്‍ ട്രാന്‍സ്‌ഫോമര്‍

30. ഒരു ട്രാന്‍സ്‌മോഫറുമായി ബന്ധപ്പെട്ട സൂത്രവാക്യങ്ങളെഴുതുക?
ഉത്തരം:

31. മുകളില്‍ കൊടുത്തിരിക്കുന്ന ഒന്നാമത്തെ സൂത്രവാക്യമുപയോഗിച്ച്‌ പട്ടിക 3.7 പൂര്‍ത്തിയാക്കുക

32. 240 V AC യില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രാന്‍സ്‌ഫോമര്‍ ആ സെര്‍ക്കീട്ടിലെ ഒരു ഇലക്ട്രിക്‌ ബെല്ലിന്‌ 8 V വോള്‍ട്ടുത നല്‍കുന്നു. ഇതിന്റെ പ്രൈമറി കോയിലില്‍ 4800 ചുറ്റുകള്‍ ഉണ്ടെങ്കിൽ സെക്കന്‍ഡറിയിലെ ചുറ്റുകളുടെ എണ്ണം കണക്കാക്കുക.

33. 240 V ഇന്‍പുട്ട്‌ വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രാന്‍സ്‌ഫോമറിന്റെ സെക്കന്‍ഡറിയില്‍ 80 ചുറ്റുകളും പ്രൈമറിയില്‍ 800 ചുറ്റുകളുമുണ്ട്‌. ഈ ട്രാന്‍സ്‌ഫോമറിന്റെ ഓട്ട്പുട്ട്‌ വോള്‍ട്ടത എത്ര?

34. പവര്‍ നഷ്ടമില്ലാത്ത ഒരു ട്രാന്‍സ്‌ഫോമറിലെ പ്രൈമറിയില്‍ 5000 ചുറ്റുകളും സെക്കന്‍ഡറിയില്‍ 250 ചുറ്റുകളുമാണുള്ളത്‌. പ്രൈമറിയിലെ വോള്‍ട്ടത 120 V ഉം വൈദ്യുത പ്രവാഹ തീവ്രത 0.1 A ഉം ആണ്‌. സെക്കന്‍ഡറിയിലെ വോള്‍ട്ടതയും കറന്റും കണക്കാക്കുക.

35. താഴെ കൊടുത്ത ബന്ധങ്ങളെ സ്‌റ്റെപ്‌ അപ്‌ / സ്‌റ്റെപ്ഡൌണ്‍ ട്രാന്‍സ്‌ഫോമറുമായി ബന്ധപ്പെടുത്തി 
തരംതിരിക്കുക.

36. താഴെ കൊടുത്ത രണ്ടു പരീക്ഷണങ്ങള്‍ നിരീക്ഷിച്ച്‌ ഉത്തരം പറയുക?
(a) ഏത്‌ സെര്‍ക്കീട്ടിലെ ബള്‍ബിനാണ്‌ പ്രകാശതീവ്രത കുറവ്‌?
(b) ഏതു സെര്‍ക്കീട്ടിലാണ്‌ സോളിനോയ്ഡിനു ചുറ്റും കാന്തികമണ്ഡലമുണ്ടായത്‌?
(c) ഏതു സെര്‍ക്കീട്ടിലാണ്‌ സോളിനോയ്ഡിനുചുറ്റും മാറുന്ന കാന്തിക മണ്ഡലമുണ്ടായത്‌?
(d) എങ്കില്‍ ഏതു സോളിനോയ്ഡിനു ഒരു പ്രേരിത emf തുടര്‍ച്ചയായി സംജാതമാവുക?
ഉത്തരം:
(a) ചിത്രം 3.11 (b)
(b) രണ്ടിലും
(c) ചിത്രം 3.11 (b)
(d) ചിത്രം 3.11 (b)

37. സെല്‍ഫ്‌ ഇന്‍ഡക്ഷന്‍ എന്നാല്‍ എന്ത്‌?
- ഒരു സോളിനോയ്ഡില്‍ വൈദ്യുതി പ്രവഹിക്കുമ്പോഴുണ്ടാകുന്ന ഫ്ളക്സ് വ്യതിയാനം,
അതേ ചാലകത്തില്‍ വൈദ്യുതപ്രവാഹത്തെ എതിര്‍ക്കുന്ന ദിശയില്‍ ഒരു emf (ബാക്ക് emf) ഉണ്ടാക്കുന്നു. ഈ പ്രതിഭാസമാണ്‌ സെല്‍ഫ്‌ ഇന്‍ഡക്ഷന്‍.

38. എന്താണ് ഇന്‍ഡക്ടര്‍?
- സർപ്പിളാകൃതിയില്‍ ചുറ്റിയെടുത്ത കവചിത ചാലകമാണ്‌ ഇന്‍ഡക്ടര്‍

38. എന്തിനാണ്‌ ഇന്‍ഡക്ടറുകള്‍ ഉപയോഗിക്കുന്നത്‌?
- ഒരു സെര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങളെ എതിര്‍ക്കുന്ന കമ്പിച്ചുരുളുകളാണ്‌ ഇന്‍ഡക്ടറുകള്‍. AC സെര്‍ക്കീട്ടില്‍ പവര്‍ നഷ്ടം കൂടാതെ വൈദ്യുതപ്രവാഹം ആവശ്യാനുസരണം കുറയ്ക്കുന്നതിനാണ്‌ ഇന്‍ഡക്ടറുകള്‍ ഉപയോഗിക്കുന്നത്‌. 

39. ഇന്‍ഡകീടറുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം എഴുതുക?
(a) ഇലക്ട്രോണിക്‌ സെര്‍ക്കീട്ടുകളില്‍ ഇന്‍ഡക്ടറുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്‌. ഇതിന്റെ ആവശ്യകത എന്ത്‌?
(b) ഇന്‍ഡക്ടറുകള്‍ക്ക്‌ പകരം AC സെര്‍ക്കീട്ടുകളില്‍ പ്രതിരോധകങ്ങള്‍ ഉപയോഗിച്ചാലുള്ള പ്രശ്‌നം എന്തായിരിക്കും?
(c) DC സെര്‍ക്കീട്ടുകളില്‍ ഇന്‍ഡക്ടറുകള്‍ ഉപയോഗിക്കാറില്ല. കാരണം കണ്ടെത്തി എഴുതുക?
ഉത്തരം:
(a) പവര്‍ നഷ്ടം കൂടാതെ വൈദ്യുതപ്രവാഹം ആവശ്യാനുസരണം കുറയ്ക്കാന്‍ കഴിയും.
(b) താപ രൂപത്തില്‍ ധാരാളം വൈദ്യുതി നഷ്ടപ്പെടും
(c) വ്യത്യാസപ്പെടുന്ന കാന്തികമണ്ഡലം ഉണ്ടാക്കുന്ന സെര്‍ക്കീട്ടില്‍ മാത്രമേ ബാക്ക്‌ emf വഴി സെല്‍ഫ്‌ ഇന്‍ഡക്ഷന്‍ ഉണ്ടാക്കാന്‍ കഴിയൂ അത്‌ AC യില്‍ മാത്രമേയുള്ളൂ. DC യില്‍ അളവിലോ ദിശയിലോ മാറ്റമില്ലാത്ത വൈദ്യുതിയാണ്‌ ഒഴുകുന്നത്‌ അതിനാല്‍ ഇന്‍ഡകുടര്‍ ഒരു ചാലകത്തെപ്പോലെ മാത്രം പെരുമാറുന്നു.
40. താഴെ തന്നിരിക്കുന്ന ചിത്രം വിശകലനം ചെയ്ത്‌ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തു.
(a) ചലിക്കുംചുരുള്‍ മൈക്രോഫോണിന്റെ പ്രധാന ഭാഗങ്ങള്‍ ഏതെല്ലാം?
(b) ഇതില്‍ ചലിക്കുന്ന ഭാഗം ഏത്‌?
(c) ചലനശേഷിയുള്ള ഡയഫ്രത്തിനു മുമ്പില്‍ ശബ്ദം പുറപ്പെടുവിച്ചാല്‍ ഡയഫ്രത്തിനെന്തു സംഭവിക്കും?
(d) അപ്പോള്‍ വോയ്‌സ്‌കോയിലിനെന്തു സംഭവിക്കും?
(e) ഇതിന്റെ ഫലമെന്ത്‌?
ഉത്തരം:
(a) വോയിസ്‌ കോയില്‍, ഡയഫ്രം, സ്ഥിരകാന്തം
(b) ഡയഫ്രവും വോയിസ്‌കോയിലും
(c) കമ്പനം ചെയ്യും
(d) കമ്പനം ചെയ്യും
(e) ഫ്ളക്‌സ്‌വ്യതിയാനം അനുഭവപ്പെടും, emf ഉം കറന്റും പ്രേരിതമാകും.

41. ചലിക്കും ചുരുള്‍ മൈക്രോഫോണിന്റെ പ്രവര്‍ത്തനം വിവരിക്കുക?
- മൈക്രോഫോണിന്‌ മുമ്പില്‍നിന്ന്‌ ശബ്ദം പുറപ്പെടുവിച്ചാല്‍, കോയിലില്‍ ശബ്ദത്തിനനുസൃതമായ വൈദ്യുതസിഗ്നലുകള്‍ സംജാതമാകുന്നു. ഇവ ദുര്‍ബലമായതിനാല്‍ ആംപ്ലിഫയര്‍ ഉപയോഗിച്ച്‌ ശക്തീകരിക്കുന്നു. അതിനുശേഷം ലൗഡ്‌സ്പീക്കറിലേക്ക്‌ അയക്കുന്നു ശബ്ദം പുന:സൃഷ്ടിക്കുന്നു.

42. ചലിക്കും ചുരുള്‍ ലൗഡ്‌സ്പീക്കറും ചലിക്കും ചുരുള്‍ മൈക്രോഫോണും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും എഴുതുക?
സാമ്യത:
* ഡയഫ്രം
* വോയ്‌സ്‌ കോയില്‍
* സ്ഥിരകാന്തം
വ്യത്യാസം:
* മൈക്രോഫോണ്‍: വൈദ്യുത കാന്തികപ്രേരണം
* മൈക്രോഫോണ്‍: ശബ്‌ദോര്‍ജത്തെ വൈദ്യുതോര്‍ജമാക്കിമാറ്റുന്നു.
* ലൗഡ്‌സ്പീക്കര്‍: മോട്ടോര്‍തത്ത്വം
ലൗഡ്‌സ്പീക്കര്‍: വൈദ്യുതോര്‍ജം ശബ്‌ദോര്‍ജമാക്കിമാറ്റുന്നു.

43. വിതരണം ചെയ്യാനുള്ള വൈദ്യുതി വൻതോതില്‍ ഉല്‍പാദിപ്പിക്കുന്ന ജനറേറ്ററുകള്‍ ആണ്‌ AC ജനറേറ്ററുകള്‍, ഇത്തരം ജനറേറ്ററുകള്‍ക്ക്‌ വേണ്ട യാന്ത്രികോര്‍ജം ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഏവ?
- കാറ്റില്‍ നിന്നുള്ള ഊര്‍ജം
- ഇന്ധനം കത്തിച്ചുള്ള താപോര്‍ജം
- അണക്കെട്ടിലെ ജലം
- തിരമാലയില്‍ നിന്നുള്ള ര്‍ജം
- ആണവോര്‍ജം

44. കേരളത്തിലെ പവര്‍ സ്‌റ്റേഷനുകളുടെ പേരെഴുതുക?
- ഇടുക്കി- മൂലമറ്റം
- കുറ്റ്യാടി
- പള്ളിവാസല്‍
- ശബരിഗിരി

45. ഇന്ത്യയില്‍ പവര്‍സ്റ്റേഷനുകളില്‍ സാധാരണയായി എത്ര വോള്‍ട്ടേജിലാണ്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്‌
-11 kv (11000v)

46. വൈദ്യുതിയുടെ പ്രസരണനഷ്ടം എന്നതുകൊണ്ട്‌ എന്താണ്‌ അര്‍ത്ഥമാക്കുന്നത്‌?
- വൈദ്യുതി ദൂരസ്ഥലങ്ങളിലേക്ക്‌ പ്രേഷണം ചെയ്യുമ്പോള്‍ ചാലകത്തില്‍ താപരൂപത്തില്‍ ഊര്‍ജനഷ്ടം ഉണ്ടാകും ഇതിനെ പ്രസരണനഷ്ടം എന്ന്‌ പറയുന്നു.

47. വൈദ്യുതി ദൂരസ്ഥലങ്ങളിലേക്ക്‌ പ്രേഷണം ചെയ്യുമ്പോള്‍ ചാലകത്തില്‍ താപരൂപത്തില്‍ ര്‍ജനഷ്ടം ഉണ്ടാകുന്നു, ഈ താപനഷ്ടം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാം?
- കറന്റ്‌ കുറയ്ക്കുക
- ചാലക കമ്പിയുടെ പ്രതിരോധം കുറയ്ക്കുക

48. പ്രസരണനഷ്ടം കുറയ്ക്കാന്‍ വേണ്ടി താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എന്തുമാറ്റം ഉണ്ടാകും
(a) കറന്റ്‌ പകുതിയായി കുറച്ചാല്‍ താപം എത്ര കുറയും?
(b) കറന്റ്‌ 1/10 ആക്കി കുറച്ചാല്‍ താപം എത്ര കുറയും?
(c) പവറില്‍ വ്യത്യാസം വരാതെ കറന്റ്‌ കുറയ്ക്കാനുള്ള മാര്‍ഗം എന്താണ്‌?
ഉത്തരം:
(a) നാലിലൊന്നായികുറയും
(b) നൂറിലൊന്നായികുറയും
(c) വോള്‍ട്ടേജ്‌ വര്‍ധിപ്പിക്കുക

49. സ്‌റ്റെപ്‌ അപ്‌ ട്രാന്‍സ്‌ഫോമറുകള്‍ എവിടെയാണ്‌ ഉപയോഗിക്കുന്നത്‌?
- പവര്‍ സ്‌റ്റേഷനുകളില്‍
( 220 kv യിലേക്കും, ദൂരത്തിനനുസരിച്ച 110kV, 400kV എന്നിങ്ങനെയും)

50. എവിടെയാണ്‌ സ്‌റ്റെപ്‌ ഡൌണ്‍ ട്രാന്‍സ്‌ഫോമര്‍ ഉപയോഗിക്കുന്നത്‌?
- സബ്‌ സ്‌റ്റേഷനുകളിലും, വിതരണ ട്രാന്‍സ്‌ഫോമറായും

51. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഒരേ വോള്‍ട്ടേജ്‌ ആണോ ഉപയോഗിക്കുന്നത്‌?
- അല്ല,
- ഗാര്‍ഹികാവശ്യത്തിന്‌ 230 V
- വ്യാവസായികാവശ്യത്തിന്‌ 400 V

52. (a) വിതരണ ട്രാന്‍സ്‌ഫോമറിന്റെ ഓട്ട്‌പുട്ടില്‍ എത്ര വയറുകളുണ്ട്‌? പ്രത്യേകതകള്‍ എന്ത്‌
(b) ഭൂമിയില്‍ സ്പര്‍ശിച്ചുകൊണ്ട്‌ ഫെസ്‌ലൈനിൽ തൊടുന്നയാള്‍ക്ക്‌ ഷോക്കേല്‍ക്കുമോ? എന്തുകൊണ്ട്‌?
ഉത്തരം:
(a)
- 4 വയറുകള്‍ ഉണ്ട്‌
- ഒന്ന്‌- ന്യുട്രല്‍, ബാക്കി മൂന്നെണ്ണവും ഫേസുകള്‍
- ഒരു ഫേസിനും ന്യുട്രലിനുമിടയിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം 230 V
- ഏതു രണ്ടു ഫേസിനിടയിലുള്ളതും 400 V
(b) ഷോക്കേല്‍ക്കും, കാരണം ഭൂമിയുടെ വോള്‍ട്ടത 0V ആയിട്ടാണ്‌ നാം മനസ്സിലാക്കിയിരിക്കുന്നത്‌, എന്നാല്‍ ഫേസും ഭൂമിയും തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം 230 V അതിനാല്‍ കറണ്ടിന്‌ ഒഴുക്കുണ്ടാകുന്നു.

53. ചുവടെ തന്നിരിക്കുന്ന ചിത്രം വിശകലനം ചെയ്ത്‌ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം എഴുതുക?
(a) നമ്മുടെ വീട്ടിലേക്കുള്ള വൈദ്യുതലൈന്‍ ആദ്യം ബന്ധിപ്പിക്കുന്നത്‌ ഏത്‌
ഉപകരണത്തിലേക്കാണ്‌?
(b) എര്‍ത്ത്‌ ലൈന്‍ ആരംഭിക്കുന്നത്‌ എവിടെ നിന്നാണ്‌
(c) വാട്ട്‌ അവര്‍ മീറ്റര്‍ ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്ത്‌?
(d) ഏതു ലൈനിലാണ്‌ഫ്യൂസുകള്‍ ഘടിപ്പിച്ചിരിക്കുന്നത്‌?
(e) മെയിന്‍ സ്വിച്ചിന്റെ ധര്‍മം എന്ത്‌? ഇതിന്റെ സ്ഥാനം സെര്‍ക്കീട്ടില്‍ എവിടെയാണ്‌?
(f) ഗൃഹവൈദ്യുതീകരണ സെര്‍ക്കീട്ടില്‍ ഫേസും ന്യുട്രലും അല്ലാത്ത മൂന്നാമത്തെ ലൈന്‍ ഏതാണ്‌?
(g) ഫേസ്‌, ന്യൂട്രല്‍, എര്‍ത്ത്‌ എന്നീ ലൈനുകള്‍ക്ക്‌ ഏതെല്ലാം നിറങ്ങളിലുള്ള വയറുകളാണ്‌ ഉപയോഗിക്കുന്നത്‌?
(h) ത്രീപിന്‍ സോക്കറ്റില്‍ എര്‍ത്ത്‌ വയര്‍ ഘടിപ്പിച്ചിരിക്കുന്നത്‌ എവിടെയാണ്‌?
(i) ഗാര്‍ഹിക ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത്‌ ഏതു രീതീഊ യിലാണ്‌?
ഉത്തരം:
(a) വാട്ട്‌ അവര്‍ മീറ്ററില്‍
(b) വാട്ട്‌ അവര്‍ മീറ്ററില്‍ നിന്നും
(c) ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ അളവ്‌ കണക്കാക്കാന്‍
(d) ഫേസ്‌ ലൈനില്‍
(e) സെര്‍ക്കീട്ട്‌ എല്ലാം ഒരുമിച്ച്‌ ഓഫാക്കാനും ഓണാക്കാനും. വാട്ട്‌ അവര്‍ മീറ്ററിനും
മെയിന്‍ഫ്യുസിനും ശേഷം
(f) എര്‍ത്ത്ലൈന്‍ 
(g) ഫേസ്‌ലൈന്‍-ചുവപ്പ്‌, എര്‍ത്ത്ലൈന്‍-പച്ച, ന്യുട്രല്‍ലൈൻ - കറുപ്പ്‌ / നീല
(h) വണ്ണവും നീളവും കൂടിയ ഭാഗത്ത്‌
(i) സമാന്തരം

54. സമാന്തര രീതിയുടെ മേന്മകള്‍ ഏവ?
- ആവശ്യത്തിന്‌കറന്റ്‌ ലഭിക്കും
- ഓരോ ഉപകരണത്തിനും തുല്യവോള്‍ട്ടത ലഭിക്കും
- രേഖപ്പെടുത്തിയ പവറിനനുസരിച്ച്‌ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കും
- ഉപകരണങ്ങളെ സ്വിച്ച്‌ ഉപയോഗിച്ച്‌ യഥേഷ്ടം നിയന്ത്രിക്കാന്‍ കഴിയും.

55. വൈദ്യുതോര്‍ജം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് .............
- വാട്ട്‌ അവര്‍ മീറ്റര്‍

56. ഏത്‌ യൂണിറ്റിലാണ്‌ വാട്ട്‌ അവര്‍ മീറ്റര്‍ വൈദ്യുതോര്‍ജം അളക്കുന്നത് ?
kWh, ഇതിനെ ഒരു യൂണിറ്റ്‌ എന്നും വിളിക്കുന്നു.

57. 1kWh = ............. J
ഉത്തരം: 3.6X10⁶ J

58. വൈദ്യുതോര്‍ജം കണക്കാക്കാനുള്ള സൂത്രവാക്യം എഴുതുക?

59. ഒരു വീട്ടില്‍ 20 W ന്റെ 5 സി.എഫ്‌.ലാമ്പുകള്‍ 4 മണിക്കുറും 60 W ന്റെ 4 ഫാനുകള്‍ 5 മണിക്കൂറും 100 W ന്റെ ടി.വി. 4 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. എങ്കില്‍, ഒരു ദിവസം വാട്ട്‌ അവര്‍ മീറ്ററില്‍ എത്ര യൂണിറ്റ്‌ ഉപയോഗം രേഖപ്പെടുത്തും?

60. ഗാര്‍ഹിക വൈദ്യുതിവിതരണത്തില്‍ സുരക്ഷിതത്വം ഉറഷാവരുത്തുന്ന മാര്‍ഗങ്ങള്‍ ഏവ?
1. സുരക്ഷാ ഫ്യൂസ്‌
(a) ഗാര്‍ഹിക സെര്‍ക്കീട്ടില്‍ അമിത വൈദ്യുതപ്രവാഹം ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഏതെല്ലാമാണ്‌?
(b) അമിത വൈദ്യുതപ്രവാഹം ഉണ്ടായാല്‍ സെര്‍ക്കീട്ടിനെന്താണ്‌ സംഭവിക്കുക?
(c) ഇത്തരം സാഹചര്യങ്ങളില്‍ ഫ്യൂസ്‌ സെര്‍ക്കീട്ടിനെ സംരക്ഷിക്കുന്നതെങ്ങനെ?
ഉത്തരം:
(a) ഓവര്‍ ലോഡിംഗ്‌, ഷോര്‍ട്ട്‌ സെര്‍ക്ക്യൂട്ട്‌
(b) സെര്‍ക്കീട്ട്‌ ചൂടാവുകയും അത്‌ കത്തുകയും മറ്റ്‌ അപകടങ്ങളിലേക്ക്‌ നയിക്കുകയും ചെയുന്നു.
(c) ഫ്യൂസ്‌ വയറിനു ദ്രവണാങ്കം കുറവായതിനാല്‍ അത്‌ ഉരുകിപൊട്ടുന്നു, സെര്‍ക്കീട്ടിലുണ്ടാകുന്ന വിടവ്‌ വൈദ്യുതപ്രവാഹം നിലയ്ക്കുകയും ചെയ്യും.
2. MCB (Miniature Circuit Breaker), ELCB (Earth Leakage Circuit Breaker) 
(a) എന്താണ്‌ MCB?
(b) എന്താണ്‌ ELCB?
(c) സാധാരണ ഫ്യുസും MCB യും തമ്മിലുള്ള വ്യത്യാസം ഏവ?
(0) ഫ്യുസിനെ അപേക്ഷിച്ച്‌ MCB ക്കുള്ള മേന്മ എന്ത്‌?
(൦) സെര്‍ക്കീട്ടില്‍ ELCB / RCCB യുടെ ധര്‍മം എന്ത്‌?
ഉത്തരം:
(a) സെര്‍ക്കീട്ടില്‍ ഷോര്‍ട്ട്‌ സെര്‍ക്കീട്ട്‌, ഓവർലോഡ്‌ എന്നിവ മൂലം അമിത വൈദ്യുതപ്രവാഹമുണ്ടാകുമ്പോള്‍ MCB സ്വിച്ച്‌ സ്വയം നിയന്ത്രിതമായി സെര്‍ക്കീട്ട്‌ വിഛേദിക്കപ്പെടുന്നു. ഷോര്‍ട്ട്‌ സെര്‍ക്ക്യൂട്ട്‌ ഉണ്ടാവുകയാണെങ്കില്‍ കോയിലില്‍ ശക്തിയേറിയ കാന്തികമണ്ഡലം ഉണ്ടാകുന്നതിന്റെ ഫലമായി ട്രിപ്പാവുകയും സെര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹം വിഛേദിക്കപ്പെടുകയും ചെയ്യുന്നു.
(b) ഇന്‍സുലേഷന്‍ തകരാറുമൂലമോ മറ്റോ സെര്‍ക്കീട്ടില്‍ കറന്റ്‌ ലീക്ക്‌ ഉണ്ടായാല്‍ സെര്‍ക്കീട്ട്‌ വിഛേദിക്കപ്പെടുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യാന്‍ ELCB സഹായിക്കുന്നു. എര്‍ത്ത്‌ വയര്‍ ELCB യുമായി ബന്ധിപ്പിച്ചിരിക്കും.
(c) സാധാരണ ഫ്യുസ്‌
- സാധാരണ ഫ്യുസ്‌ വയര്‍ ഉരുകിപൊട്ടി വൈദ്യുതി നിലയ്ക്കുന്നു. സെര്‍ക്കീട്ട്‌ പരിശോധിച്ചശേഷം പുതിയ ഫ്യൂസ്‌ വയര്‍ വയ്ക്കണം
- വൈദ്യുതിയുടെ താപഫലമനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു.
MCB
- MCB സ്വയം ഓഫാകുന്നു. സെര്‍ക്കീട്ട്‌ പരിശോധിച്ചശേഷം ഓണാക്കിയാല്‍ മതി.
-  വൈദ്യുതിയുടെ കാന്തിക ഫലമനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു.
(d) ഫ്യൂസിനെ അപേക്ഷിച്ച്‌ MCB ക്കുള്ള മേന്മ
- ഉപയോഗിക്കാന്‍ എളുപ്പം
- പഴയ രൂപത്തിലെത്തിക്കാന്‍ എളുപ്പം
- സ്വയം നിയന്ത്രിത പ്രവര്‍ത്തനം
(e) ഇന്‍സുലേഷന്‍ തകരാര്‍ മൂലമോ മറ്റോ സെര്‍ക്കീട്ടില്‍ കറന്റ്‌ ലീക്ക്‌ ഉണ്ടായാല്‍ സെര്‍ക്കീട്ട്‌ ഓട്ടോമാറ്റിക്‌ ആയി വിഛേദിക്കപ്പെടാന്‍ ELCB സഹായിക്കുന്നു.
ഇതുമൂലം വൈദ്യുതസെര്‍ക്കീട്ടോ ഉപകരണമോ ആയി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക്‌ ഷോക്ക്‌ ഏല്‍ക്കുന്നില്ല
- ELCB ക്ക് പകരം കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്ന RCCB ആണ്‌ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌.

61. ത്രീപിന്‍ പ്ലഗും എര്‍ത്തിങും
- ത്രീപിന്‍ പ്ലഗ്‌ ഒരു സുരക്ഷ ഉപകരണമാണ്‌, ഇതു ഇല്ലെങ്കില്‍ ഇന്‍സുലേഷന്‍ തകരാറുമൂലം ഫേസ്‌ ലൈന്‍ ഉപകരണത്തിന്റെ ലോഹചട്ടക്കൂടുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ലോഹചട്ടക്കൂടില്‍ സ്‌പര്‍ശിക്കുന്ന ആള്‍ക്ക്‌ ഷോക്ക്‌ അടിക്കും.
62. ത്രീപിന്‍ പ്ലഗ്‌ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതെങ്ങനെ? ചിത്രം നിരീക്ഷിച്ച് ഉത്തരമെഴുതുക.
(a) E എന്ന പിന്‍ ഏതു ലൈനുമായിട്ടാണ്‌ സമ്പര്‍ക്കത്തില്‍ വരുന്നത്‌?
(b) എര്‍ത്ത്‌ പിന്‍ മറ്റു പിന്നുകളില്‍ നിന്ന്‌ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? എന്തിനാണ്‌ ഇങ്ങനെ വ്യത്യാസപ്പെടുത്തിയിരിക്കുന്നത്‌?
(c) എര്‍ത്ത്‌ ലൈന്‍ ഉപകരണത്തിന്റെ ഏതു ഭാഗവുമായിട്ടാണ്‌ ബന്ധിച്ചിരിക്കുന്നത്‌?
ഉത്തരം:
(a) എര്‍ത്ത്‌ ലൈനുമായിട്ട്‌
(b) എര്‍ത്ത്‌പിന്നിന്‌ വണ്ണവും നീളവും കൂടുതലാണ്‌.
(c) ബാഹ്യസെര്‍ക്കീട്ടുമായി.

63. നിങ്ങള്‍ക്കറിയാവുന്ന ഉപകരണങ്ങളെ AC യില്‍ പ്രവര്‍ത്തിക്കുന്നവ DC യില്‍ പ്രവര്‍ത്തിക്കുന്നവ എന്ന്‌ തരംതിരിക്കുക.
AC യില്‍ പ്രവര്‍ത്തിക്കുന്നവ
- ഫാന്‍
- ലൈറ്റ്‌
- മിക്സി
- ഗ്രൈന്‍ഡര്‍
- ഹീറ്റര്‍
- ഇന്‍ഡക്ഷന്‍ കുക്കര്‍
- മൈക്രോവേവ്‌ ഓവന്‍
- വാഷിംഗ്‌ മെഷിന്‍
- ഇലക്ട്രിക്‌ അയണ്‍
- എയര്‍ കണ്ടീഷണര്‍
 DC യില്‍ പ്രവര്‍ത്തിക്കുന്ന
- കാല്‍ക്കുലേറ്റര്‍
- കമ്പ്യുട്ടര്‍
- ടി.വി
- റേഡിയോ
- വാച്ച്‌
- കളിപ്പാട്ടങ്ങള്‍
- ഡിജിറ്റല്‍ ക്യാമറ
- മോബൈല്‍ ഫോണ്‍
- റിമോട്ട്‌

64. റെക്ടിഫയര്‍ എന്നാല്‍ എന്ത്‌?
- AV യെ DC ആക്കുന്ന ഇലക്ട്രിക്‌ സംവിധാനമാണ്‌ റെക്ടിഫയര്‍

65. വൈദ്യുതാഘാതമേല്‍ക്കാതിരിക്കാന്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ ഏതെല്ലാം?
(1) നനഞ്ഞ കൈകൊണ്ട്‌ വൈദ്യുത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യരുത്‌
(2) സാധാരണ സോക്കറ്റില്‍ പവര്‍ കൂടിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്
(3) ഗൃഹ വൈദ്യുത സെര്‍ക്കീട്ടില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോള്‍ മെയിന്‍സ്വിച്ച്‌, ഇ.എല്‍.സി.ബി എന്നിവ ഓഫ്‌ചെയ്തു എന്ന്‌ ഉറപ്പുവരുത്തേണ്ട
(4) ടേബിള്‍ ഫാന്‍ ഉപയോഗിച്ച്‌ തലമുടി ഉണക്കരുത്‌

66. വൈദ്യുതാഘാതമേല്‍ക്കുന്നയാളിന്‌ പ്രഥമശുശ്രൂഷ നല്‍കേണ്ടതെങ്ങനെ?
- ആദ്യം വൈദ്യുതബന്ധം വിഛേദിക്കുക
- കൃത്രിമശ്വാസം നല്‍ക്കുക
- ശരീരം തിരുമ്മി ചൂടാക്കുക
- നെഞ്ചില്‍ ശക്തിയായി അമര്‍ത്തി ഹൃദയത്തിന്റെ പ്രവര്‍ത്തനം 
- പൂര്‍വസ്ഥിതിയിലാക്കുക
- എത്രയും പെട്ടെന്ന്‌ ആശുപത്രിയിലെത്തിക്കുക

വിലയിരുത്തൽ ചോദ്യങ്ങൾ 
1. വൈദ്യുതകാന്തികപ്രേരണതത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും ഉപകരണങ്ങളുടെ പേരഴുതുക?
- ജനറേറ്റര്‍, ചലിക്കും ചുരുള്‍ മൈക്രോഫോണ്‍, ട്രാന്‍സ്‌ഫോമര്‍, ഇന്‍ഡക്ടര്‍

2. വൈദ്യുതകാന്തികപ്രരണം പരീക്ഷണത്തിലൂടെ തെളിയിക്കാന്‍ ഏതെല്ലാം ഘടകങ്ങള്‍ ആവശ്യമാണ്‌?
- കാന്തം, ചാലക കമ്പിചുരുള്‍, ഗാല്‍വനോമീറ്റര്‍, കണക്ടിങ്‌ വയറുകള്‍

3. വൈദ്യുതകാന്തികപ്രേരണ ഫലമായുണ്ടാവുന്ന പ്രേരിത emf നെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം?
- കമ്പിചുരുളുകളുടെ എണ്ണം
- കാന്തത്തിന്റെ ശക്തി
- കാന്തത്തിന്റെയോ കമ്പിചുരുളിന്റെയോ ചലനവേഗത

4. ഒരു കാല്‍ക്കുലേറ്ററില്‍ നിന്നോ ടി.വി യുടെ റിമോട്ട്‌ കണ്‍ട്രോളില്‍നിന്നോ ഒഴിവാക്കിയ സെല്‍ എടുത്ത്‌ ഒരു ഗാല്‍വനോമീറ്ററുമായി ചുവടെ കൊടുത്ത പ്രകാരം ഘടിപ്പിക്കുക. നിരീക്ഷണം എന്ത്‌?
- ഗാല്‍വനോമീറ്റര്‍ സൂചി ഒരു ദിശയിലേക്ക്‌ വിഭ്രംശിക്കും.

5. നേര്‍ധാരാ വൈദ്യുതിയുടെ സ്രോതസ്സുകളുടെ പേരെഴുതുക?
- DC ജനറേറ്റര്‍, സെല്‍, ബാറ്ററി, സോളാര്‍ പാനല്‍, വൈദ്യുത രാസസെല്‍

6. 
(a) ചിത്രത്തില്‍ നമ്പറിട്ടിട്ടുള്ള ഭാഗങ്ങളുടെ പേരെഴുതുക.
(b) ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനതത്ത്വം പ്രസ്താവിക്കുക
ഉത്തരം:
(a)
i. ഫീല്‍ഡ്‌കാന്തം
ii. ആര്‍മെച്ചര്‍
iii. സ്ലിപ്‌ റിങ്സ്‌
iv. ബ്രഷ്‌
(b) വൈദ്യുതകാന്തികപ്രേരണതത്വം, ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികഫ്ളക്സില്‍ മാറ്റമുണ്ടാകുന്നതിന്റെ ഫലമായി ചാലകത്തില്‍ ഒരു emf പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്‌ വൈദ്യുത കാന്തികപ്രേരണതത്വം

7. നേര്‍ധാരാ വൈദ്യുതിയുടെയും (DC) പ്രത്യാവര്‍ത്തിധാരാ വൈദ്യുതിയുടേയും (AC) പ്രത്യേകതകള്‍ എഴുതുക.
പ്രത്യാവർത്തിധാരാവൈദ്യുതി (Alternating Current- AC)
"ക്രമമായ ഇടവേളകളില്‍ തുടര്‍ച്ചയായി ദിശമാറിക്കൊണ്ടിരിക്കുന്ന വൈദ്യുതിയാണ്‌ പ്രത്യാവര്‍ത്തിധാരാ വൈദ്യുതി”
- ഇരുദിശകളിലേക്കും പ്രവഹിക്കുന്നു.
- ഇലക്ട്രോണുകള്‍ ദോലനം ചെയ്യുന്നു.
- സംഭരിക്കാന്‍ കഴിയില്ല.
- ട്രാന്‍സ്‌ഫോമര്‍ ഉപയോഗിച്ച്‌ വോള്‍ട്ടത ഉയര്‍ത്താനും കഴിയും
നേർധാരാവൈദ്യുതി (Direct Current - DC) 
"തുടര്‍ച്ചയായി ഒരേ ദിശയില്‍ പ്രവഹിക്കുന്ന വൈദ്യുതിയാണ്‌ നേര്‍ധാരാ വൈദ്യുതി”
- ഒരേ ദിശയില്‍ പ്രവഹിക്കുന്നു.
- ഇലക്ട്രോണുകള്‍ നെഗറ്റീവില്‍ നിന്ന്‌ പോസീറ്റീവിലേക്കു നീങ്ങുന്നു.
- ബാറ്ററിയില്‍ സംഭരിക്കാന്‍ കഴിയും
- ട്രാന്‍സ്‌ഫോമര്‍ DC യില്‍ പ്രവര്‍ത്തിക്കില്ല.

8. താഴെകൊടുത്ത AC യുടെ ഗ്രാഫ്‌ വിശകലനം ചെയ്ത്‌ ഏതെല്ലാം സമയത്താണ്‌ emf കൂടുതലും കുറവുമെന്നെഴുതുക.
ഉത്തരം:
- പരമാവധിയാകുന്നത്‌ T/4 (90⁰),3T/4 (270⁰)
- ഏറ്റവും കുറയുന്നത്‌ 0(0⁰, T/2 (180⁰,7 (360⁰)

9. ജനറേറ്റര്‍ ഒരു തരമേ ഉള്ളു - AC ജനറേറ്റര്‍,- ഈ പ്രസ്താവനയോട്‌ നിങ്ങളുടെ പ്രതികരണം എഴുതുക.
- ശരിയല്ല, എന്നാല്‍ ഇവ രണ്ടിന്റെയും ആര്‍മെച്ചറില്‍ ഉണ്ടാകുന്നത്‌ AC കറന്റാണ്‌

10. ജനറേറ്ററിന്റെ രണ്ടു രേഖാചിത്രങ്ങള്‍ താഴെ കൊടുക്കുന്നു.
(a) രണ്ടിന്റെയും ആര്‍മേച്ചറാണ്‌ കറങ്ങുന്നതെങ്കില്‍ ഗാല്‍വനോമീറ്ററില്‍ ലഭിക്കുന്ന വൈദ്യുതിയുടെ പ്രത്യേകത എന്ത്‌?
(b) രണ്ടിന്റെയും ഫീല്‍ഡ്‌കാന്തമാണ്‌ കറങ്ങുന്നതെങ്കില്‍ ഗാല്‍വനോമീറ്ററില്‍ ലഭിക്കുന്ന വൈദ്യുതിയുടെ പ്രത്യേകത എന്ത്‌?
(c) രണ്ടു സന്ദര്‍ഭത്തിലും ലഭിക്കുന്ന വൈദ്യുതിയുടെ ഗ്രാഫ്‌ ചിത്രീകരിക്കുക
ഉത്തരം:
(a) ചിത്രം 1 ല്‍ നിന്ന്‌ DC, ചിത്രം 2 ല്‍നിന്ന്‌ AC
(b) AC ലഭിക്കും
(c) 

11. വൈദ്യുത കാന്തികപ്രേരണം എന്നത്‌?
(a) ഒരു പദാര്‍ഥത്തെ വൈദ്യുത ചാര്‍ജുള്ളതാക്കുന്ന പ്രക്രിയയാണ്‌.
(b) ഒരു കമ്പിച്ചുരുളിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച്‌ കാന്തികമണ്ഡലം സംജാതമാക്കുന്ന പ്രക്രിയയാണ്‌.
(c) ഒരു വൈദ്യുത ജനറേറ്ററിന്റെ ആര്‍മേച്ചര്‍ കറക്കുന്ന പ്രക്രിയയാണ്‌.
(d) ഒരു കാന്തത്തിന്റെയോ കമ്പിച്ചുരുളിന്റെയോ ആപേക്ഷികചലനം മുലം പ്രേരിതവൈദ്യുതി ഉണ്ടാക്കുന്ന പ്രക്രിയയാണ്‌.
ഉത്തരം: ഒരു കാന്തത്തിന്റെയോ കമ്പിച്ചുരുളിന്റെയോ ആപേക്ഷിക്ചലനം മുലം പ്രേരിതവൈദ്യുതി ഉണ്ടാക്കുന്ന പ്രക്രിയയാണ്‌.

12. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ഉപകരണം ഏത്‌?
(a) ജനറേറ്റര്‍
(b) ഗാല്‍വനോമീറ്റര്‍
(c) മോട്ടോര്‍
(d) അമീറ്റര്‍
ഉത്തരം: ജനറേറ്റര്‍

13. AC ജനറേറ്ററും DC ജനറേറ്ററും തമ്മിലുള്ള ഘടനാപരമായ വ്യത്യാസങ്ങളും സാമ്യങ്ങളും എഴുതു
സാമ്യതകള്‍
ആര്‍മെച്ചര്‍, ഫീല്‍ഡ്‌കാന്തം, ബ്രഷുകള്‍
വ്യത്യാസങ്ങള്‍
AC ജനറേറ്ററില്‍ സ്ലിപ്‌ റിങ്ങുകള്‍ ആണ്‌
DC ജനറേറ്ററില്‍ സ്പ്ലിറ്റ്‌ റിങ്ങുകള്‍

14. തെക്കുവടക്കു ദിശയില്‍ തിരശ്ചീനമായി തുക്കിയിട്ടിരിക്കുന്ന ഒരു ചാലകത്തിന്റെ രണ്ടഗ്രങ്ങളും ഗാല്‍വനോമിീറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്നു. കിഴക്കു-പടിഞ്ഞാറു ദിശയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാന്തികമണ്ഡലത്തിലാണ്‌ ചാലകം സ്ഥിതിചെയ്യുന്നത്‌. ചാലകത്തിലൂടെ തെക്കുവടക്കു ദിശയില്‍ പരമാവധി വൈദ്യുതപ്രവാഹമുണ്ടാകണമെങ്കില്‍ ചാലകം ഏതു ദിശയില്‍ ചലിപ്പിക്കണം. ഉത്തരം സാധുകരിക്കുക.
- കിഴക്കു ദിശയില്‍
- താഴേക്ക്‌
- മുകളിലേക്ക്‌
- വടക്കുദിശയില്‍
ഉത്തരം: താഴേക്ക്‌, ഫ്ളെമിങിന്റെ വലതുകൈ നിയമമനുസരിച്ച്‌

15. ഒരേ നീളവും വണ്ണവുമുള്ള ചെമ്പുകമ്പികള്‍ മൂന്ന്‌ സമാന സെര്‍ക്കീട്ടുകളിലും A, B എന്നീ ബിന്ദുക്കളുമായി ബന്ധിപ്പിച്ചിരിക്കുന്നു. സെര്‍ക്കീട്ട്‌ (A) യില്‍ ചെമ്പുകമ്പി ചുരുളാക്കാതെയും (B), (C) എന്നിവയില്‍ ചുരുളാക്കിയും ഉപയോഗിച്ചിരിക്കുന്നു. സെര്‍ക്കീട്ട്‌ നിരീക്ഷിച്ച്‌ താഴെ കൊടുത്ത ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുക.
(a) സെര്‍ക്കീട്ട്‌ (a)യില്‍ സ്വിച്ച്‌ S ഓണ്‍ ചെയ്യുമ്പോള്‍ എന്തു നിരീക്ഷിക്കുന്നു?
(b) സെര്‍ക്കീട്ട്‌ (b) യില്‍ സ്വിച്ച്‌ S ഓണ്‍ ചെയ്യുമ്പോള്‍ ബള്‍ബിന്റെ പ്രകാശതീവ്രതയ്ക്ക്‌ എന്തു വ്യത്യാസമാണ്‌നിരീക്ഷിച്ചത്‌? ഉത്തരം സാധൂകരിക്കുക
(c) സെര്‍ക്കീട്ട്‌ (c) യില്‍ സ്വിച്ച്‌ S ഓണ്‍ ചെയ്യുമ്പോള്‍ ബള്‍ബിന്റെ പ്രകാശതീവ്രതയ്ക്ക്‌ എന്തു വ്യത്യാസമാണ്‌നിരീക്ഷിച്ചത്‌? ഉത്തരം സാധൂകരിക്കുക
ഉത്തരം:
(a) ബള്‍ബ്‌ നല്ല ശോഭയോടെ പ്രകാശം തരുന്നു
(c) തീവ്രതയ്ക്ക്‌മാറ്റമുണ്ടാകുന്നില്ല
(d) പ്രകാശതീവ്രത കുറയുന്നു, കാരണം ബാക്ക്‌ emf ഉണ്ടാകുന്നതിനാല്‍

16. ഒരു ട്രാന്‍സ്‌ഫോമറിന്റെ സെക്കന്‍ഡറിയിലെ വൈദ്യുതപ്രവാഹ തീവ്രത 1 A ഉം പ്രൈമറിയിലെ പ്രവാഹതീവ്രത 0.5 A ഉം ആണ്‌.
(a) ഇത്‌ ഏതുതരം ട്രാന്‍സ്‌ഫോമറാണ്‌?
(b) ഈ ട്രാന്‍സ്‌ഫോമറിന്റെ സെക്കന്‍ഡറിയില്‍ 200 V ലഭിക്കുമെങ്കില്‍ പ്രൈമറിയിലെ വോള്‍ട്ടത എത്രയായിരിക്കും?
(c) ഒരു ട്രാന്‍സ്‌ഫോമറിന്റെ പ്രവര്‍ത്തനതത്വം വിശദീകരിക്കുക.
ഉത്തരം:
(a) സ്‌റ്റെപ്‌ ഡൌണ്‍ ട്രാന്‍സ്‌ഫോമര്‍
(b) 400 V
(c) മ്യുചല്‍ ഇന്‍ഡക്ഷന്‍, സമീപസ്ഥങ്ങളായി സ്ഥിതിചെയ്യുന്ന രണ്ടു കമ്പിച്ചുരുളുകളില്‍ ഒന്നിലെ വൈദ്യുതപ്രവാഹതീവ്രതയിലോ ദിശയിലോ മാറ്റമുണ്ടാകുമ്പോള്‍ അതിനു ചുറ്റുമുള്ള കാന്തിക ഫ്‌ളക്സിന്‌മാറ്റമുണ്ടാകുന്നു. ഇതിന്റെ ഫലമായി രണ്ടാമത്തെ കമ്പിച്ചുരുളിലും ഒരു emf പ്രേരിതമാകുന്നു.

17. മൈക്രോഫോണിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ ബോക്സില്‍ തന്നവ ശരിയായ ക്രമത്തില്‍ എഴുതുക?
ഉത്തരം: ശബ്ദമുണ്ടാകുന്നു---ഡയഫ്രം കമ്പനം ചെയ്യുന്നു---വോയ്സ്‌ കോയില്‍ കമ്പനം---വോയിസ്‌കോയിലില്‍ വൈദ്യുതസിഗ്നലുകള്‍ ഉണ്ടാകുന്നു.

18. ഒരു സ്‌റ്റെപ്‌അപ്‌ ട്രാന്‍സ്‌ഫോമറിന്റെ പ്രൈമറിയിലും സ്‌റ്റെപ്ഡൌണ്‍ ട്രാന്‍സ്‌ഫോമറിന്റെ സെക്കന്‍ഡറിയിലും കട്ടികൂടിയ കവചിത കമ്പികൊണ്ടുള്ള ചുറ്റുകള്‍ ഉപയോഗിച്ചിരിക്കുന്നു. ഇതിന്റെ ആവശ്യകതയെന്ത്‌?
- പവര്‍ വ്യതിയാനമില്ലാതെ പ്രൈമറികോയിലില്‍ നിന്നും സെക്കന്‍ഡറി കോയിലിലേക്ക്‌ വോള്‍ട്ടേജ്‌ കൈമാറ്റം ചെയ്യിപ്പിക്കുന്ന ഉപകരണമാണ്‌ ട്രാന്‍സ്‌ഫോമര്‍, അതിനാല്‍ വോള്‍ട്ടേജ്‌ കുറയുമ്പോള്‍ പവര്‍ വ്യത്യാസപ്പെടാതിരിക്കാന്‍ കറന്റ്‌ കൂടണം അതിനുവേണ്ടി പ്രതിരോധം കുറയ്ക്കാനാണ്‌ കട്ടികൂടിയ കമ്പി ഉപയോഗിക്കുന്നത്‌.

19. വൈദ്യുത ഷോര്‍ട്ട്‌ സെര്‍ക്കീട്ട്‌ സംഭവിക്കുന്ന സാഹചര്യം ഏതാണ്‌?
- ഫേസും ന്യുട്രലും സമ്പര്‍ക്കത്തില്‍ വരുമ്പോള്‍

20. ഗൃഹവൈദ്യുതീകരണത്തില്‍ എര്‍ത്ത്‌ വയറിന്റെ ധര്‍മ്മമെന്ത്‌?
- ഇന്‍സുലേഷന്‍ തകരാറുമൂലം ഉപകരണങ്ങളുടെ ലോഹചട്ടക്കൂട്ടില്‍ വൈദ്യുതി
എത്തിയാല്‍ അതുപയോഗിക്കുന്നയാളിന്‌ ഷോക്കേല്‍ക്കും. ഇങ്ങനെ ലീക്കാകുന്ന വൈദ്യുതിയെ എര്‍ത്ത്‌ വയര്‍ ഭൂമിയിലേക്ക്‌ ഒഴുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

21. ലോഹ ഉപകരണങ്ങള്‍ എര്‍ത്ത്‌ ചെയ്യണം എന്ന്‌ നിഷ്കര്‍ഷിക്കുന്നതെന്തിനാണ്‌?
- ഇത്‌ഒരു സുരക്ഷ മാര്‍ഗം കുടിയാണ്‌, ഇന്‍സുലേഷന്‍ തകരാറുമൂലം ഉപകരണങ്ങളുടെ ലോഹചകട്ടക്കൂട്ടില്‍ വൈദ്യുതി എത്തിയാല്‍ അതുപയോഗിക്കുന്നയാളിന്‌ ഷോക്കേല്‍ക്കും. ഇങ്ങനെ ലീക്കാകുന്ന വൈദ്യുതിയെ എര്‍ത്ത്‌ വയര്‍ ഭൂമിയിലേക്ക്‌ ഒഴുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

22. 1.5 kW -230 V എന്ന്‌ രേഖപ്പെടുത്തിയ ഒരു വൈദ്യുത ഹീറ്റര്‍, 5 ആമ്പിയറേജ്‌ ഫ്യൂസ്‌ ഉള്‍പ്പെടുത്തിയ ഒരു ഗാര്‍ഹിക ശാഖാ സെര്‍ക്കീട്ടില്‍ ഘടിപ്പിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ എന്തു സംഭവിക്കും? വിശദീകരിക്കുക.
ഉത്തരം: I - P/V - 1500 W/230 V = 6.5 A
ഉപകരണത്തിനാവശ്യമായ ഫ്യുസിന്റെ ആമ്പയറേജ്‌ 7A ആണ്‌, 5A ഫ്യൂസ്‌ ഉപയോഗിച്ചാല്‍ ഉപകരണം പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ഫ്യൂസ്‌ ഉരുകി പൊട്ടിപ്പോകും

23. ഗൃഹവൈദ്യുതീകരണത്തില്‍ ശ്രേണിരീതിയില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍ ഏതെല്ലാം?
- സ്വിച്ച്‌, റെഗുലേറ്റര്‍, മെയിന്‍ ഫ്യുസ്‌, മെയിന്‍ സ്വിച്ച്‌, ELCB, MCB

24. വൈദ്യുതോര്‍ജം സംരക്ഷിക്കാന്‍ വീടുകളിലും സ്‌കൂളുകളിലും ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെല്ലാം?
മറ്റ്‌ തരത്തിലുള്ള ബള്‍ബുകള്‍ മാറ്റി LED ലാമ്പുകള്‍ ഉപയോഗിക്കുക
- പകല്‍ സമയത്ത്‌ ലാമ്പുകള്‍ ഓഫാക്കുക
- ആവശ്യം കഴിഞ്ഞാല്‍ ഉപകരണങ്ങള്‍ ഓഫാക്കാൻ മറക്കാതിരിക്കുക.
- റഫ്രിജറേറ്ററിന്റെ ഡോര്‍ അത്യാവശ്യത്തിന്‌മാത്രം തുറക്കുക

25. ചില മൊബൈല്‍ഫോണ്‍ ചാര്‍ജറുകള്‍ക്ക്‌ത്രീപിന്‍ പ്ലഗ്‌ ഉപയോഗിക്കുന്നത്‌ എന്തിനു വേണ്ടിയാണ്‌?
- സാധാരണഗതിയില്‍ ഒരു സോക്കറ്റിലെ എല്ലാ ഹോളുകളും പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ കഷ്ണം
ഉപയോഗിച്ച്‌ സീല്‍ ചെയ്തിട്ടുണ്ട്‌. എര്‍ത്തിങ്‌ ഹോളിലേക്ക്‌ പിന്‍ പ്രവേശിക്കുമ്പോള്‍ എല്ലാ ഹോളുകളും തുറക്കപ്പെടും. ഇതിനുവേണ്ടിയാണ്‌ ചാര്‍ജറുകളില്‍ ഉപയോഗിക്കുന്ന പിന്നുകളുടെ ഭാഗത്ത്‌ എര്‍തിങ്‌ പിന്‍ ഉള്‍പ്പെടുത്തി ത്രീപിന്‍ പ്ലഗ്‌ ആകുന്ന രീതിയില്‍ ഉപയോഗിക്കുന്നത്‌.
👉Physics Textbook (pdf) - Click here 
👉ഈ അദ്ധ്യായത്തിന്റെ Work Sheet - നായി ഇവിടെ ക്ലിക്കുക 

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here