STD 8 Social Science: Chapter 06 ഭൂപടങ്ങൾ വായിക്കാം - ചോദ്യോത്തരങ്ങൾ 

Textbooks Solution for Class 8th Social Science (Malayalam Medium) Reading Maps | Text Books Solution Social Science (Malayalam Medium) Chapter 06 ഭൂപടങ്ങൾ വായിക്കാം 

👉ഈ അദ്ധ്യായം English Medium ഇവിടെ ക്ലിക്ക് ചെയ്യുക 

Class 8 സാമൂഹ്യ ശാസ്ത്രം - ചോദ്യോത്തരങ്ങൾ 
Chapter 06 ഭൂപടങ്ങൾ വായിക്കാം 

* ഭൂപടങ്ങൾ തയാറാക്കുന്ന ശാസ്ത്രശാഖ എന്തു പേരിൽ അറിയപ്പെടുന്നു?
Ans. കാർട്ടോഗ്രാഫി 

* ഭൂപടം തയാറാക്കുന്ന വ്യക്തി ............. എന്ന പേരിൽ അറിയപ്പെടുന്നു
Ans. കാർട്ടോഗ്രാഫർ

ചുവടെ നല്‍കിയിട്ടുള്ള ചിത്രത്തില്‍ വിട്ടുപോയ ദിശകള്‍ എഴുതിച്ചേര്‍ക്കുക. 
Ans.
(a) NE-North East
(b) SE-SouthEast
(c) S-South
(d) W-West

വിട്ടുപോയവ എഴുതിച്ചേര്‍ക്കുക
(i) കൃഷിഭൂമി : മഞ്ഞ      റോഡ് : ..............a...............
(ii) ഭൗതികഭൂപടം : ഭൂപ്രകൃതിഭൂപടം.     ..........b............. : വ്യാവസായിക ഭൂപടം
(iii) ധരാതലീയ ഭൂപടം : വലിയതോത് ഭൂപടം     അറ്റ് ലസ് ഭൂപടം : .............c................
Ans. a ചുവപ്പ് b സാംസ്കാരിക ഭൂപടം c ചെറിയതോത് ഭൂപടം

ശരിയായ ജോഡി കണ്ടെത്തിയെഴുതുക 
എ) ചെറിയതോത് ഭൂപടം - ചുമര്‍ ഭൂപടം 
ബി) വലിയതോത് ഭൂപടം - അറ്റ്ലസ് ഭൂപടം 
സി) ചെറിയതോത് ഭൂപടം - ധരാതലീയ ഭൂപടം 
ഡി) ചെറിയതോത് ഭൂപടം - കഡസ്ട്രല്‍ ഭൂപടം
Ans. എ) ചെറിയതോത് ഭൂപടം - ചുമര്‍ ഭൂപടം

* വ്യത്യസ്ത തരം ഭൂപടങ്ങളും അവയുടെ ഉപേയോഗങ്ങളും കണ്ടെത്തി എഴുതുക?
Ans.
- രാഷ്ട്രീയ ഭൂപടം - രാജ്യാതിർത്തികൾ മനസ്സിലാക്കുന്നതിന്
- സൈനിക ഭൂപടം - സൈനിക ആവശ്യങ്ങൾക്ക്
- ചരിത്ര ഭൂപടം - ചരിത്ര പഠനത്തിന്
- ജ്യോതിശാസ്ത്ര ഭൂപടം - വാനനിരീക്ഷണത്തിന്
- ഭൂവിനിയോഗ ഭൂപടം - ഭൂവിനിയോഗം മനസ്സിലാക്കുന്നതിന്
- ദിനാവസ്ഥാ ഭൂപടം - കാലാവസ്ഥാ പഠനങ്ങൾക്ക്
- നൈസർഗിക സസ്യജാല ഭൂപടം - നൈസർഗിക സസ്യജാലത്തെക്കുറിച്ചും
അവയുടെ വിതരണത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന്
- വ്യാവസായിക ഭൂപടം - വ്യാവസായിക ആവശ്യങ്ങൾക്ക്
- കാർഷിക ഭൂപടം - വിവിധ കാർഷിക വിളകളെക്കുറിച്ച് മനസ്സിലാക്കുന്നതിന് 

ഒരു ഭൂപടത്തിൽ തന്നെ വിവിധ ആവശ്യങ്ങൾക്കായുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ഉണ്ടാകുന്ന പ്രശ്നമെന്താണ്?
Ans. ആശയക്കുഴപ്പങ്ങൾക്കും അവ്യക്തതകൾക്കും കാരണമാകും

* എന്താണ് തീമാറ്റിക് ഭൂപടങ്ങൾ?
Ans. പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങളെ തീമാറ്റിക് ഭൂപടങ്ങൾ 
എന്നു വിളിക്കുന്നു

തോത് അടിസ്ഥാനമാക്കി പട്ടിക പൂര്‍ത്തിയാക്കുക.
Ans. (1) 25 കി.മീ. (2) 1 സെ.മീ. ന് 1 കി.മീ. (3) 4 സെ.മീ.

ഭൂപടങ്ങളില്‍ തോത് കാണിക്കുന്ന രണ്ട് രീതികളാണ് ചുവടെ.  ഓരോ രീതിയുടെയും മേന്മകള്‍ എഴുതുക. 
(i) ഭിന്നകരീതി (ii) രേഖാരീതി
Ans.
(i) ഭിന്നകരീതി - ഓരോ രാജ്യത്തും നിലവിലുള്ള യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ ഈ ആനുപാതിക അകലത്തെ വായിച്ചെടുക്കാം.
(ii) രേഖാരീതി - ഭൂപടങ്ങള്‍ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുമ്പോള്‍ രേഖാരീതിയിലുള്ള തോതും ആനുപാതികമായി മാറുന്നു.

* ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ ഭൂപടങ്ങളെ തരംതിരിക്കുക. ഓരോന്നിനും രണ്ട് വീതം ഉദാഹരണങ്ങളെഴുതുക
Ans. ഭൗതികഭൂപടം, സാംസ്കാരിക ഭൂപടം
ഉദാ: 
 ഭൗതികഭൂപടങ്ങള്‍ - ഭൂപ്രകൃതി ഭൂപടം, ഭൂവിനിയോഗ ഭൂപടം തുടങ്ങിയവ
 സാംസ്കാരിക ഭൂപടം - രാഷ്ട്രീയഭൂപടം, കാര്‍ഷിക ഭൂപടം തുടങ്ങിയവ 

ഗോപുവിന്റെ വീട് സ്ഥിതി ചെയ്യുന്നത് സ്കൂളിന് വടക്ക് പടിഞ്ഞാറ് ദിശയിലാണെങ്കില്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് വീടിന്റെ ഏത് ദിശയിലാണ്?
Ans. തെക്ക് - കിഴക്ക്

ചുവടെ ചേർത്തിരിക്കുന്ന ഭൗമ വിവരങ്ങൾ ഭൂപടങ്ങളിൽ ചിത്രീകരിക്കുന്നതിന് ഉപയോഗിക്കുന്ന നിറങ്ങൾ ഏതെല്ലാം ?
(a) പാര്‍പ്പിടങ്ങള്‍, (b) തീവണ്ടിപ്പാത (c) കൃഷിയിടങ്ങള്‍ (d) ജലാശയങ്ങള്‍ 
(e) പാറക്കൂട്ടങ്ങള്‍ (f) കുഴല്‍കിണര്‍
Ans. (a) ചുവപ്പ് (b) കറുപ്പ് (c) മഞ്ഞ (d) നീല (e) തവിട്ട് (f) നീല

അറ്റലസ് ഭൂപടങ്ങളെ ചെറിയ തോത് ഭൂപടങ്ങള്‍ എന്നും ധാരാതലീയ ഭൂപടങ്ങളെ വലിയ തോത് ഭൂപടങ്ങള്‍ എന്നും വിളിക്കുന്നതിന്റെ അടിസ്ഥാനമെന്ത്? ഓരോ ഉദാഹരണങ്ങള്‍ കൂടി കണ്ടെത്തുക.
Ans. 
 വലിയ ഭൂപ്രദേശങ്ങളിലെ പ്രധാന വിവരങ്ങള്‍മാത്രം ഉള്‍പ്പെടുത്തി തയാറാക്കുന്ന ഭൂപടങ്ങളാണ് ചെറിയതോത് ഭൂപടങ്ങള്‍ 
ഉദാഹരണം - ചുമര്‍ഭൂപടം, അറ്റ്ലസ് 
 ചെറിയ ഭൂപ്രദേശങ്ങളുടെ വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കുന്ന ഭൂപടങ്ങളാണ് വലിയ തോത് ഭൂപടങ്ങള്‍
ഉദാഹരണം - കഡസ്ട്രല്‍ ഭൂപടങ്ങള്‍

ചുവടെ നല്‍കിയിട്ടുള്ള ഭൂപടങ്ങളെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തുക. 
നൈസര്‍ഗിക സസ്യജാല ഭൂപടം, ഭൂപ്രകൃതി ഭൂപടം, കാലാവസ്ഥ ഭൂപടം, സൈനിക ഭൂപടം, ഭൗതിക ഭൂപടം, സാംസ്കാരിക ഭൂപടം

ഭൗതിക ഭൂപടങ്ങളും സാംസ്കാരിക ഭൂപടങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെ? 
Ans.
 ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായ സവിശേഷതകള്‍ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ഭൗതികഭൂപടങ്ങള്‍
 കൃഷി, വ്യവസായം, അതിര്‍ത്തികള്‍ തുടങ്ങിയ മനുഷ്യനിര്‍മിതമായ സവിശേഷതകള്‍ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് സാംസ്കാരിക ഭൂപടങ്ങള്‍

പ്രത്യേക വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഭൂപടങ്ങളെ എന്തുപേരില്‍ അറിയപ്പെടുന്നു? ഇത്തരത്തില്‍ ഭൂപടങ്ങള്‍ തയാറാക്കേണ്ടതിന്റെ ആവശ്യകതയെന്ത്?
Ans.
 തീമാറ്റിക് ഭൂപടങ്ങള്‍.
• നിരവധി വിവരങ്ങള്‍ ഒരേ ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്നത് ആശയക്കുഴപ്പങ്ങള്‍ക്കും അവ്യക്തതകള്‍ക്കും കാരണമാകും

ക്ലാസ്റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനാതിര്‍ത്തികള്‍ ചിത്രീകരിക്കുവാന്‍ ആവശ്യപ്പട്ടിരിക്കുന്നു. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ഏതുതരം ഭൂപടമാണ് ഇതിനായി നിങ്ങള്‍ ആശ്രയിക്കുക.
 ജ്യോതിശാസ്ത്ര ഭൂപടം, 
 കഡസ്ട്രല്‍ ഭൂപടം, 
 ഭൗതിക ഭൂപടം, 
 രാഷ്ട്രീയ ഭൂപടം
Ans. രാഷ്ട്രീയ ഭൂപടം

ഭൂപടങ്ങളിൽ തോതുകൾ രേഖപ്പെടുത്തുന്നത് മൂന്ന് രീതിയിലാണ്. അവ ഏതെല്ലാം?
Ans.
 പ്രസ്താവനരീതി
 ഭിന്നകരീതി
• രേഖാരീതി

* ഫ്ലോ ചാർട്ട് പൂർത്തിയാക്കുക
Ans.
A. ചെറിയതോത് ഭൂപടങ്ങൾ
B. കഡസ്ട്രൽ ഭൂപടം,ടോപോഗ്രാഫിക്കൽ ഭൂപടം

ചിഹ്നങ്ങളെ തിരിച്ചറിയുക
Ans.
 പോസ്റ്റ് ഓഫിസ്
 പോലീസ്‌സ്റ്റേഷൻ
 പാർപ്പിടങ്ങൾ
• റെയിൽവേ സ്റ്റേഷൻ 
* എന്താണ് തീമാറ്റിക്‌ ഭൂപടങ്ങള്‍ (Thematic maps) ?
Ans. ഒരു ഭൂപടത്തില്‍ത്തന്നെ വിവിധ ആവശ്യങ്ങള്‍ക്കായുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ആ ഭൂപടം ഏറെ ആശയക്കുഴപ്പങ്ങള്‍ക്കും അവ്യക്തതകള്‍ക്കും കാരണമാകും. അതിനാലാണ്‌ വ്യത്യസ്തങ്ങളായ വിവരങ്ങള്‍ വിവിധ ഭൂപടങ്ങളിലായി ചിത്രീകരിക്കുന്നത്‌. ഇത്തരത്തില്‍ പ്രത്യേക വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഭൂപടങ്ങളെ തീമാറ്റിക്‌ ഭൂപടങ്ങള്‍ (Thematic maps) എന്നാണ്‌ അറിയപ്പെടുന്നത്‌. 

* എന്താണ് ഭൗതിക ഭൂപടങ്ങള്‍?
Ans. ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായ സവിശേഷതകള്‍ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ്‌ ഭൗതിക ഭൂപടങ്ങള്‍.

* എന്താണ്സാംസ്കാരിക ഭൂപടങ്ങള്‍ ?
Ans. കൃഷി, വ്യവസായം, രാഷ്ട്രീയ അതിര്‍ത്തികള്‍ മുതലായ മനുഷ്യനിര്‍മ്മിതമായ സവിശേഷതകള്‍ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ്‌ സാംസ്കാരിക ഭൂപടങ്ങള്‍. 

* താഴെ സുൂചിപ്പിച്ചിട്ടുള്ള ഭൂപടങ്ങളെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ ഫ്ളോചാര്‍ട്ട് പൂര്‍ത്തിയാക്കുക.
- രാഷ്ട്രീയ ഭൂപടം                         - ജ്യോതിശാസ്ത്ര ഭൂപടം
- കാര്‍ഷിക ഭൂപടം                         - സൈനിക ഭുപടം
- മണ്ണ്‌ ഭൂപടം                                - ദിനാവസ്ഥാ ഭൂപടം
- വ്യാവസായിക ഭൂപടം                  - ഭൂവിനിയോഗ ഭൂപടം
- കാലാവസ്ഥാ ഭൂപടം                    - ഭൂപ്രകൃതി ഭൂപടം
- നൈസര്‍ഗിക സസ്യജാല ഭൂപടം  -
Ans.
* ഭൗതിക ഭൂപടങ്ങൾ: ഉപയോഗങ്ങൾ

* സാംസ്കാരിക ഭൂപടങ്ങൾ: ഉപയോഗങ്ങൾ  

* ഭൂപടങ്ങൾ തയ്യാറാക്കാനുപയോഗിക്കുന്ന തോതിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ വർഗ്ഗീകരിക്കാം.

* ചെറിയ തോത്‌ ഭൂപടങ്ങള്‍
ലോകം, വന്‍കരകള്‍, രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍ തുടങ്ങിയ വിസ്തൃതമായ പ്രദേശങ്ങളെ ചെറിയൊരു കടലാസില്‍ ചിത്രീകരിക്കേണ്ടി വന്നാല്‍ വളരെക്കുറച്ച്‌ വിവരങ്ങള്‍ മാത്രമെ അവയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളു. വലിയ ഭൂപ്രദേശങ്ങളിലെ പ്രധാന വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി തയാറാക്കുന്ന ഭൂപടങ്ങളാണ്‌ ചെറിയ തോത്‌ ഭൂപടങ്ങള്‍. 

* വലിയതോത് ഭൂപടങ്ങൾ 
ചെറിയ ഭൂപ്രദേശങ്ങളായ വില്ലേജോ വാര്‍ഡോ ആണ്‌ ഭൂപടത്തില്‍ ചിത്രീകരിക്കുന്നതെങ്കില്‍ ഒട്ടേറെ വിവരങ്ങള്‍ അതില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ഇത്തരത്തില്‍ താരതമ്യേന ചെറിയ പ്രദേശങ്ങളുടെ വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് വലിയതോത് ഭൂപടങ്ങൾ.

* അറ്റലസ്‌
വിവിധതരം ഭൂപടങ്ങള്‍ അനുയോജ്യമായ രിതിയില്‍ ക്രമികരിച്ച്‌ പുസ്തക രൂപത്തിലാക്കുന്നതിനെയാണ്‌ അറ്റലസ്‌ എന്നു പറയുന്നത്‌. ഭൂപ്രകൃതി, കാലാവസ്ഥ, സസ്യജാലങ്ങള്‍, മണ്ണിനങ്ങള്‍, ധാതുക്കളുടെ വിതരണം, കൃഷിയിടങ്ങള്‍, ജനസംഖ്യാവിതരണം, നോഡുകള്‍, റെയില്‍വേ പാതകള്‍ മുതലായ സവിശേഷതകളാണ്‌ അറ്റലസില്‍ ഉള്‍ക്കൊള്ളിക്കുന്നത്‌. പഠനാവശ്യങ്ങള്‍ക്കാണ്‌ പ്രധാനമായും അറ്റ്ലസ്‌ ഭൂപടങ്ങള്‍ ഉപയോഗിക്കുന്നത്‌. വിവിധ ഉപയോഗങ്ങള്‍ക്കായി വൃത്യസ്തങ്ങളായ ഉള്ളടക്കങ്ങള്‍ ഉള്‍കെടുത്തിയാണ്‌ വിവിധതരം അറ്റ്ലസുകള്‍ പ്രസിദ്ധികരിക്കുന്നത്‌. സ്കൂള്‍ അറ്റ്ലസ്‌ (School Atlas), Advanced Atlas, പ്രാദേശിക അറ്റ്ലസ്‌ (Regional Atlas), ദേശിയ അറ്റ്ലസ്‌ (National Atlas) എന്നിവ ഉദാഹരണങ്ങളാണ്‌. 

* ചുമര്‍ ഭൂപടങ്ങള്‍ 
കൂടുതല്‍ വലുപ്പത്തില്‍ വ്യക്തമായി വരയ്ക്കപ്പെടുന്നതുകൊണ്ട് ചുമര്‍ ഭൂപടങ്ങള്‍ ക്ലാസ്‌ മുറികളില്‍ ഉപയോഗിക്കാന്‍ വളരെ അനുയോജ്യമാണ്‌. ലോകത്തെ മൊത്തമായോ ഓരോ അര്‍ധഗോളത്തെ പ്രത്യേകമായോ പ്രതിനിധാനം ചെയ്യുന്ന ചുമര്‍ ഭൂപടങ്ങളുണ്ട്. ഒരു രാജ്യത്തിന്റെയോ ഒരു പ്രദേശത്തിന്റെയോ മാത്രമായും ചുമര്‍ ഭൂപടങ്ങള്‍ നിര്‍മിക്കാവുന്നതാണ്‌. ഇവ ആവശ്യാനുസരണം വിവിധ തോതുകളില്‍ വരയ്ക്കാം. ഭൂമിയിലെ ഭൗതികവും സാംസ്‌കാരികവുമായ സവിശേഷതകളാണ്‌ ചുമര്‍ ഭൂപടങ്ങളില്‍ ചിത്രീകരിച്ചിട്ടുള്ളത്‌.

* കഡസ്ട്രല്‍ ഭൂപടങ്ങള്‍ ((Cadastral Maps) 
'പ്രാദേശിക ഭൂസ്വത്തിന്റെ പുസ്തകം' (Register of territorial property) എന്നര്‍ത്ഥമുള്ള “കഡസ്റ്റര്‍" എന്ന ഫ്രഞ്ച്‌ പദത്തില്‍ നിന്നുമാണ്‌ കഡസ്ട്രല്‍” എന്ന പദം രൂപപ്പെട്ടിട്ടുള്ളത്‌. പാടങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകള്‍, ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനാണ്‌ ഇത്തരം ഭൂപടങ്ങള്‍ നിര്‍മിക്കുന്നത്‌. ഭൂനികുതി കണക്കാക്കുന്നതിനും ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു. ഗ്രാമ ഭൂപടങ്ങള്‍ (Village Maps) ഇതിനുദാഹരണമാണ്‌. 

ധരാതലീയ ഭൂപടങ്ങള്‍ (Topographical Maps)
സമഗ്രമായ ഭൂസര്‍വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നവയാണ്‌ ധരാതലീയ ഭൂപടങ്ങള്‍. പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവുമായ എല്ലാ സവിശേഷതകളെയും വളരെ വിശദമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണിവ. ഭൂപ്രദേശങ്ങളുടെ ഉയരം, ഭൂപ്രകൃതി, നദികള്‍, വനങ്ങള്‍, കൃഷിയിടങ്ങള്‍, പട്ടണങ്ങള്‍, ഗതാഗതവാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങള്‍ ഈ ഭൂപടങ്ങളില്‍ ചിത്രീകരിക്കുന്നു. 
ഭൂപടങ്ങളിലെ തോത്‌ (Map Scale)
ഭൂമിയുടെ ഉപരിതലത്തിലെ രണ്ടു ബിന്ദുക്കള്‍ തമ്മിലുള്ള അകലത്തെ ഭൂപടത്തില്‍ രേഖപ്പെടുത്തുന്നതിന്‌ ഉപയോഗിക്കുന്ന ആനുപാതിക അകലമാണ്‌ തോത്‌ ((Map Scale)). ഭൂപടങ്ങളില്‍ തോതുകള്‍ മൂന്നു വിധത്തില്‍ രേഖപ്പെടുത്താവുന്നതാണ്‌.
1. പ്രസ്താവനാരീതി (Statement of Scales)
ഭൂപടത്തിൽ 'ഒരു സെന്റീമീറ്ററിന്‌ 5 കിലോമീറ്റര്‍' എന്ന്‌ ഒരു പ്രസ്താവനയായി തോത്‌ രേഖപ്പെടുത്തുന്നതാണ്‌ പ്രസ്താവനാരീതി. ഭൂപടത്തിലെ ഓരോ സെന്റീമീറ്ററും ഭൂമിയിലെ 5 കിലോമീറ്ററാണ്‌ എന്ന്‌ ഇതിലൂടെ പെട്ടെന്ന്‌ മനസ്സിലാകും. സാധാരണക്കാര്‍ക്കുപോലും എളുപ്പത്തില്‍ മനസ്സിലാക്കാമെന്നതാണ്‌ ഈ രീതിയുടെ മെച്ചം.
ഉദാ: 1 സെന്റിമീറ്ററിന്‌ 10 മീറ്റര്‍ (1cm to 10m)
2. ഭിന്നകരീതി (Representative Fraction)
ഭൂപടത്തിൽ 'ഒരു സെന്റീമീറ്ററിന്‌ 5 കിലോമീറ്റര്‍' എന്ന പ്രസ്താവനയ്ക്ക് പകരം 1:500000 എന്ന അനുപാത രീതിയിൽ തോത് രേഖപ്പെടുത്തുന്നതാണ് ഭിന്നകരീതി.
ഉദാ: 1: 10000 അല്ലെങ്കില്‍ 1/ 10000
3. രേഖാരീതി (Linear Scale)
ഭൂപടങ്ങൾ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുമ്പോൾ തോതിലും ആനുപാതിക മാറ്റം വരുന്നതാണ് രേഖാരീതി. ചിത്രങ്ങൾ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന വൈകല്യം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. (ചിത്രം കാണുക)
ഉദാ: 

ഭൂപടത്തില്‍ ദൂരം എങ്ങനെ അളക്കാം?
i. അളക്കേണ്ട ദൂരം നേര്‍രേഖയിലാണെങ്കില്‍ ഒരു സ്‌കെയില്‍ ഉപയോഗിക്കാം. 
ii. വളഞ്ഞ പാതയുടെയോ നദികളുടെയോ ദുരമാണെങ്കില്‍ ഒരു നൂല്‍ഉപയോഗിച്ച്‌ അളന്നശേഷം അത്‌ സ്‌കെയിലിനോട്‌ ചേര്‍ത്തുവച്ച്‌ കൃത്യമായ ദൂരം കണ്ടെത്താം.
മേല്പറഞ്ഞ രണ്ട്‌ രീതിയിലും കണ്ടെത്തിയത്‌ ഭൂപടത്തിനുള്ളിലെ ദൂരമാണ്‌. യഥാര്‍ത്ഥ ദൂരം കണ്ടെത്തണമെങ്കില്‍ എന്താണ്‌ ചെയ്യേണ്ടത്‌?
അതിന്‌ ഭൂപടത്തില്‍ കണ്ടെത്തിയ ദൂരത്തെ തോതിലെ ആനുപാതിക ദൂരംകൊണ്ട്‌ ഗുണിക്കുകയാണ്‌ വേണ്ടത്‌.
ഉദാഹരണത്തിന്‌,
ഭൂപടത്തിലെ തോത്‌ - 1 സെ.മീറ്ററിന്‌ 5 കി.മീ.
ഭൂപടത്തില്‍ എ മുതല്‍ ബി വരെയുള്ള അകലം 4 സെ.മീ. ആണെന്നിരിക്കട്ടെ.
എങ്കില്‍ എ മുതല്‍ ബി വരെയുള്ള 
യഥാര്‍ത്ഥ ദൂരം - 420 5 കി.മീ. - 20 കി.മീ.

* ഭൂപടങ്ങളിലെ ദിശ (Direction)
ദിശാസൂചകങ്ങളുപയോഗിച്ച്‌ ഭൂപടങ്ങളില്‍നിന്നും യഥാര്‍ഥ ദിശകള്‍ കണ്ടെത്താം.
ദിശ മനസ്സിലാക്കാനെളുപ്പത്തിനായി ഭൂപടങ്ങളിൽ ചുവടെ നൽകിയിരിക്കുന്ന ചിഹ്നങ്ങളും ചേർക്കാറുണ്ട്.

ഭൂപടങ്ങളില്‍ അംഗീകൃത നിറങ്ങളും ചിഹ്നങ്ങളുമാണ്‌ ഉപയോഗിക്കുന്നത്‌.
ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള നിറങ്ങളും ചിഹ്നങ്ങളും ധരാതലീയ ഭൂപടങ്ങളില്‍ ഉപയാഗിക്കുന്നതിനാല്‍ ഓരോ രാജ്യക്കാരും തയ്യാറാക്കുന്ന ധരാതലീയ ഭൂപടങ്ങള്‍ മറ്റുരാജ്യക്കാർക്കും എളുപ്പത്തില്‍ മനസിലാക്കാനും വിശകലനം ചെയ്യാനും സാധിക്കുന്നു. 
* ഭൂപട വായന 
തോത്‌, ദിശ, അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും എന്നിവയെക്കുറിച്ച്‌ മനസ്സിലാക്കിയാല്‍ ഭൂപടവായന സാധ്യമാകും. 

* ഫ്ളോചാർട്ട് 

👉Social Science Notes All Chapters - Click here 
👉Social Science Textbooks (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here