SCERT KERALA TEXTBOOKS SOLUTIONS & NOTES: Class 9 Chemistry (Malayalam Medium) Chapter 05 ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ
Textbooks Solution for Class 9th Chemistry (Malayalam Medium) | Text Books Solution Chemistry (Malayalam Medium) Chapter 05 ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ  

SCERT Solutions for Class 9 Chemistry Chapterwise
ഈ അദ്ധ്യായം English Medium Notes Click here 
Chemistry Questions and Answers in Malayalam
Class 9 Chemistry Questions and Answers
Chapter 05 ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ 
* കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകത്തെ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ജലത്തില്‍ ലയിപ്പിച്ചാണ് സോഡാ വാട്ടര്‍ നിര്‍മ്മിക്കുന്നത്. 
1. സോഡാ വാട്ടറിന്റെ രാസസൂത്രം എഴുതുക. 
[ H₂SO₄, H₂CO₃, H₂SO₃, HNO₃ ]
2. സോഡാ വാട്ടറിലേക്ക് നീല ലിറ്റ്മസ് പേപ്പര്‍ താഴ്ത്തുമ്പോള്‍ ഉണ്ടാകുന്ന നിറം മാറ്റം എഴുതുക.
3. നിറം മാറ്റത്തിനുള്ള കാരണം എഴുതുക
Ans.
1. H₂CO₃
2. ചുവപ്പു നിറമാകുന്നു
3. ആസിഡുകള്‍ നീല ലിറ്റ്മസിനെ ചുവപ്പാക്കി മാറ്റുന്നു.

a) താഴെ തന്നിരിക്കുന്നവയില്‍ നിന്ന് കൂട്ടത്തില്‍ പെടാത്തത് കണ്ടെത്തി എഴുതുക
[ NaO, MgO, SO, AlO ]
b) ഇത് ജലത്തില്‍ ലയിച്ചുണ്ടാകുന്ന ആസിഡിന്റെ രാസസൂത്രം എഴുതുക.       
c) ഈ ആസിഡ് അയോണുകളായി മാറുന്ന സമവാക്യം എഴുതുക.  
Ans.
1) SO
2) HSO                            
3) HSO₃ ------>H++ HSO -                                     
4. HSO- -------> H+ + SO3² -       
* ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം/ഉത്തരങ്ങള്‍ കണ്ടെത്തുക.
a. ഒരു ലായനിയില്‍ നീല ലിറ്റ്മസ്‌മുക്കിയപ്പോള്‍ അതിന്റെ നിറം മാറിയില്ല. ഈ ലായനി....... ആണെന്ന്‌ഉറപ്പിക്കാം.
(ആസിഡാണ്‌/ആല്‍ക്കലിയാണ്‌/ആസിഡല്ല/ആല്‍ക്കലിയല്ല)
b. ചുണ്ണാമ്പുവെള്ളം ........ (ആസിഡാണ്‌ ആല്‍ക്കലിയാണ്‌/നിര്‍വീര്യലായനിയാണ്‌)
Ans.
a. ആസിഡല്ല. 
b. ആല്‍ക്കലിയാണ്‌.

a) താഴെ തന്നിട്ടുള്ളവയില്‍ നിന്നും കൂട്ടത്തില്‍ പെടാത്തത് കണ്ടെത്തുക
b) ഇതിന്റെ അയോണുകളായി മാറുന്ന സമവാക്യം എഴുതുക.
[ H₂SO₃, H₂CO₃, HNO, H₂SO₄ ]
Ans. HNO
HNO₃ -------> H++NO

* ആദ്യജോടിയിലെ ബന്ധത്തിനനുസരിച്ച്‌ രണ്ടാമത്തേത്‌ പൂര്‍ത്തിയാക്കുക.
a. ആസിഡ് + ലോഹം: ഹൈഡ്രജൻ; ആസിഡ്+കാർബണേറ്റ് :------------
b. ആസിഡ്‌: H+; ആല്‍ക്കലി: ...............
Ans.
a. കാർബൺഡൈയോക്സൈഡ്‌.
b. OH-

* വാചകങ്ങളിലെ വിട്ടുപോയ ഭാഗം പൂര്‍ത്തിയാക്കുക.
a. തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകം ........ ആണ്‌.
b. ആസിഡുകളില്‍ കാണുന്ന പൊതുവായ മൂലകമാണ്‌........
c. കാര്‍ബോണിക്കാസിഡിന്റെ രാസസൂത്രം ....... ആണ്‌.
d. ....... അയോണുകളുടെ സാന്നിധ്യമാണ്‌ ആസിഡുകളുടെ രാസഗുണത്തിനടിസ്ഥാനം.
e. H+ അയോണും ജലതന്‍മാത്രയും ചേര്‍ന്നുണ്ടാകുന്ന അയോണാണ്‌........
Ans.
a. കാർബൺഡൈയോക്സൈഡ്‌
b. ഹൈഡ്രജന്‍. 
c. H₂CO₃
d. H+
e. ഹൈഡ്രോണിയം അയോണ്‍ (HO+

* ഹൈഡ്രോക്ലോറിക്കാസിഡ്‌, നൈട്രിക്കാസിഡ്‌ എന്നിവയുടെ അയോണീകരണ സമവാക്യമെഴുതി ഓരോന്നിലെയും കാറ്റയോണിന്റെയും ആനയോണിന്റെയും പേരെഴുതുക.
Ans. 
1. HCl  → H+ + C¹ -: കാറ്റയോണ്‍: H+ ആനയോണ്‍:  
2. HNO → H+ + NO¹ -:  കാറ്റയോണ്‍: H+ ആനയോണ്‍: NO¹

* മോര്‌, വിനാഗിരി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേരെഴുതുക.
Ans. 
1. ലാക്ടിക്കാസിഡ്‌, 
2. അസറ്റിക്കാസിഡ്‌.

* ആസിഡുകളുടെ ബേസികതയെന്നാലെന്ത്‌? സള്‍ഫ്യൂരിക്കാസിഡിന്റെ ബേസികതയെത്ര?
Ans. ഒരാസിഡ്‌ തന്‍മാത്രയില്‍നിന്നും ലഭ്യമാകുന്ന ഹൈഡ്രജന്‍ അയോണുകളടെ (H+) എണ്ണമാണ്‌ ആ ആസിഡിന്റെ ബേസികത. സള്‍ഫ്യൂരിരിക്കാസിഡിന്റെ ബേസികത രണ്ടാണ്‌.

* ഫോസ്‌ഫോറിക്കാസിഡിന്റെ അയോണീകരണ സമവാക്യമെഴുതി അതിന്റെ ബേസികത കണ്ടെത്തുക.
Ans. 
HPO₄ → 3H+ + PO₄³-
ബേസികത - 3

കാര്‍ബണ്‍ ഡൈ ഓക്സൈഡ് ജലത്തില്‍ ലയിച്ചുണ്ടാകുന്ന ആസിഡാണ്‌ കാര്‍ബോണിക്കാസിഡ്‌. സള്‍ഫര്‍ഡയോക്സൈഡ് ജലത്തില്‍ ലയിച്ചുണ്ടാകുന്ന ആസിഡിന്റെ പേരും രാസസൂത്രവുമെഴുതുക.
Ans. സള്‍ഫ്യൂറസ്‌ ആസിഡ്‌ (H₂SO₃)

* ആസിഡുമഴക്ക്‌ (അമ്ലമഴ) കാരണമാകുന്ന രണ്ട്‌ വാതകങ്ങളുടെ പേരെഴുതുക. 
Ans. NO₂, SO₂

അമ്ലമഴമൂലമുണ്ടാകുന്ന ഏതാനും പാരിസ്ഥിതിക പ്രശ്നങ്ങളെഴുതുക.
Ans. ചെടികള്‍ നശിക്കുന്നു, ജലാശയങ്ങളിലെ മല്‍സ്യങ്ങളുടെയും പവിഴപ്പറ്റുകളുടെയും നാശനത്തിന്‌ കാരണമാകുന്നു,
മാര്‍ബിള്‍ കൊണ്ട്‌നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ടാജ്മഹല്‍ പോലുള്ള പുരാതന നിര്‍മ്മിതികള്‍ നശിക്കുന്നതിന്‌ കാരണമാകുന്നു.

* അമ്ലമഴമൂലമുണ്ടാകുന്ന പാരിസ്ഥിതികപ്രശ്ശത്തെ ചെറുക്കാന്‍ ഏതാനും മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക.
Ans. പെട്രോള്‍, ഡീസല്‍ പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക. ഫോസില്‍ ഇന്ധനങ്ങളില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ പരമാവധിനീക്കം ചെയ്തതിനുശേഷം ഉപയോഗിക്കുക.

* a. സമവാക്യം പൂര്‍ത്തീകരിച്ചെഴുതുക. CaO + HO →...................
b. ഉല്‍പ്പന്നത്തിലേക്ക്‌ ചുവന്ന ലിറ്റ്മസ്‌ ലായനി ചേര്‍ത്താല്‍ എന്തുനിരീക്ഷിക്കും?
Ans.
a.CaO + H₂O →Ca(OH)₂
b. നീലയായിമാറും.

* ഒരു ബീക്കറില്‍ കുറച്ച് ജലം എടുത്തിരിക്കുന്നു.
1. ജലത്തിന്റെ pH മൂല്യം എത്രയാണ് ?
2.ബീക്കറിലെ ജലത്തിലേക്ക് കുറച്ച് കാസ്റ്റിക് സോഡ ചേര്‍ത്ത് pH മൂല്യം പരിശോധിക്കുമ്പോള്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? ഉത്തരം സാധൂകരിക്കുക.
Ans.
1. 7
2. pH മൂല്യം കൂടുന്നു.
കാസ്റ്റിക് സോഡ ഒരു ആല്‍ക്കലി ആയതിനാല്‍ ഈ ലായനിക്ക് ആല്‍ക്കലി സ്വഭാവം ഉണ്ടാകുന്നു.

താഴെ നല്‍കിയിരിക്കുന്ന പട്ടികയിലെ വിട്ടു പോയ ഭാഗങ്ങള്‍ പൂരിപ്പിക്കുക.

രാസസൂത്രം

കാറ്റയോണ്‍

ആനയോണ്‍

Ca3(PO4)2

Ca2+

.....(a).....

NaCl

.....(b).....

Cl-

MgSO4

Mg2+

.....(c).....

NH4Cl

.....(d).....

Cl-

Ans.
1. (PO)³-
2. Na+
3. (SO)²-
4. NH+ 

ചില കാറ്റയോണുകളും ആനയോണുകളും താഴെ പട്ടികയില്‍ നല്‍കിയിരിക്കുന്നു.

Ca²+ , Cl- , NH₄+ , OH -

1. കാറ്റയോണുകള്‍ എഴുതുക.
2. ഇതുപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു ആല്‍ക്കലിയുടെ രാസസൂത്രം എഴുതുക.
Ans.
1. Ca²+ , NH+
2. Ca(OH)₂ / NH₄OH
 
ചില ആസിഡുകളും ആല്‍ക്കലികളും താഴെ പട്ടികയില്‍ നല്‍കിയിരിക്കുന്നു.

  NaOH, Mg(OH)2, HCl, H2SO4, H3PO4

1. ഇതിൽ ട്രൈ ബേസിക് ആസിഡ് ഏത് ?
2. MgSO4 എന്ന ലവണമുണ്ടാകാന്‍ പ്രവര്‍ത്തിപ്പിക്കേണ്ട ആസിഡ് ഇവയില്‍ ഏതായിരിക്കും ?
3. താഴെ നല്‍കിയിരിക്കുന്ന സമവാക്യം പൂര്‍ത്തിയാക്കുക.
.....A ........ + HCl           NaCl + .......B......
Ans.
1. H3PO4                          
2. H2SO4                           
3. A - Na OH                          
B - H2O  

* ആസിഡുകളുടെ അയോണീകരണത്തെ സൂചിപ്പിക്കുന്ന സമവാക്യങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. വിട്ടു പോയ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുക.
H2CO3. ---------> .....P....... + CO32-
HNO3  ---------->  H+ + ......Q.......
a) P, Q ഇവ എഴുതുക.
b) ഇതിലെ മോണോ ബേസിക് ആസിഡ് ഏത് ?
Ans.
1.   P - 2H+ / H+
Q  -  NO3- 
2.   HNO3
ഹൈഡ്രോക്ലോറിക് ആസിഡ് ജലത്തില്‍ ലയിക്കുമ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ രാസസമവാക്യങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
HCl ---------> H+ + Cl -
H+ + H2O ----------->    ......A.......
1. A എന്താണെന്ന് എഴുതുക    
2. H2SO ന്റെ അയോണുകളായി മാറുന്ന സമവാക്യം നല്‍കിയിരിക്കുന്നു. വിട്ടു പോയത് പൂര്‍ത്തിയാക്കുക.
H2SO -------->  H++ ......B.......                        
B ------------->  H++ ......C......    
Ans.
1. H3O + / ഹൈഡ്രോണിയം അയോണ്‍     
2. B - HSO- (ബൈസള്‍ഫേറ്റ് അയോണ്‍)   
C - SO² (സള്‍ഫേറ്റ് അയോണ്‍)      

*** ചുവടെ പട്ടികയില്‍ കെടുത്തിരിക്കുന്ന ഓക്സൈഡുകളെ ആസിഡ് സ്വഭാവമുള്ളവ, ബേസിക് സ്വഭാവമുളളവ എന്നിങ്ങനെ തരം തിരിച്ചെഴുതുക.    

MgO, NO2, K2O, SO2

Ans.
ആസിഡ് സ്വഭാവമുളളവ: NO2, SO2
ബേസിക് സ്വഭാവമുള്ളവ:  K2O, MgO

   * ഓക്സൈഡ് ജലവുമായി പ്രവര്‍ത്തിച്ചുണ്ടാകുന്ന സമവാക്യം ചുവടെ നല്‍കിയിരിക്കുന്നു.
    Cao + H2O --------> ........A.........
1. A എന്താണെന്ന് എഴുതുക.
2. Aയുടെ സ്വഭാവം എന്തായിരിക്കും? തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം എഴുതുക.
Ans.
1. Ca(OH)2 / കാല്‍സ്യം ഹൈഡ്രോക്സൈഡ്
2. ആല്‍ക്കലി ഗുണം
3. ചുവന്ന ലിറ്റ്മസ് പേപ്പര്‍ കാണിക്കുമ്പോള്‍ നിറം നീലയായി മാറുന്നു.

   * ഒരു പരീക്ഷണക്കുറിപ്പ് എഴുതിയത് ശ്രദ്ധിക്കൂ.
    ഒരു ബോയിലിംങ്ങ് ട്യൂബില്‍ കുറച്ച് കാല്‍സ്യം കാര്‍ബണേറ്റ് എടുത്ത് തിസില്‍ ഫണലിലൂടെ ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ക്കുന്നു. പുറത്ത് വരുന്ന വാതകത്തെ നീല ലിറ്റ്മസ് ലായനി ചേര്‍ത്ത ജലത്തിലേക്ക് കടത്തിവിടുന്നു.
1. പുറത്ത് വരുന്ന വാതകം ഏത് ?
2.ഈ വാതകത്തെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം എഴുതുക.
3.ഈ വാതകത്തെ നീല ലിറ്റ്മസ് ലായനി ചേര്‍ത്ത ജലത്തിലേക്ക്കടത്തിവിടുമ്പോഴുള്ള മാറ്റം എന്തായിരിക്കും? കാരണം എഴുതുക
   Ans.
   1.CO2 / കാര്‍ബണ്‍ ഡൈ ഓക്സൈഡ്
   2.തെളിഞ്ഞ ചുണ്ണാമ്പ് വെള്ളത്തെ പാല്‍ നിറമാക്കുന്നു / വാതകത്തിന് സമീപം തീജ്വാല കാണിക്കുമ്പോള്‍ അണയുന്നു. ചുവപ്പ് നിറമാകുന്നു.
   3.ആസിഡ് ഗുണം [ CO2 വാതകം ജലത്തില്‍ ലയിക്കുമ്പോള്‍ ഉണ്ടാകുന്നത് കാര്‍ബോണിക് ആസിഡാണ് ] 

   * ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ നിന്നും ആസിഡുകള്‍ക്ക് യോജിച്ചവ മാത്രം തെരഞ്ഞെടുത്തെഴുതുക.
1. കാര രുചിയുണ്ട്
2. ചുവന്ന ലിറ്റ്മസ് പേപ്പറിന്റെ നിറം നീലയാക്കുന്നു.
3. നീല ലിറ്റ്മസ് പേപ്പറിന്റെ നിറം ചുവപ്പാകുന്നു.
4. പുളി രുചിയുള്ളവയാണ്.
   Ans.
    നീല ലിറ്റ്മസ് പേപ്പറിന്റെ നിറം ചുവപ്പാകുന്നു.
    പുളി രുചിയുള്ളവയാണ്.

   * ചില പദാര്‍ഥങ്ങളും അവയുടെ pH മൂല്യവും ചുവടെ നല്‍കിയിരിക്കുന്നു. ഇവ വിശകലനം ചെയ്ത് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

പദാര്‍ഥങ്ങള്‍

pH മൂല്യം

A

7

B

14

C

2


1. ഇവയില്‍ നിര്‍വീര്യ സ്വഭാവം പ്രകടിപ്പിക്കുന്ന പദാര്‍ത്ഥം ഏതാണ്?
2. സാധാരണയായി ലോഹങ്ങളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ വാതകം ഉണ്ടാക്കുന്നപദാര്‍ഥം ഏത് ?
3. പദാര്‍ഥം Bയും Cയും ചേര്‍ന്നാല്‍ ലഭിക്കുന്ന ഒരു ഉല്‍പ്പന്നത്തിന്റെ പേരെഴുതുക.
4. പദാര്‍ഥം C കാര്‍ബണേറ്റുകളുമായി പ്രവര്‍ത്തിച്ചുണ്ടാകുന്ന വാതകം ഏത് ?
Ans.
1. A                          
2. C                                 
3. H2O                                  
4. CO2    

   * ചില പദാര്‍ഥങ്ങളും അവയുടെ pH മൂല്യവും താഴെ പട്ടികയില്‍ നല്‍കിയിരിക്കുന്നു.

പദാര്‍ഥം

pH മൂല്യം

P

2

Q

13

R

7

1. ഇതിലെ ആസിഡ് ഗുണമുളള പദാര്‍ഥമേത് ?
2. ചുവന്ന ലിറ്റ്മസ് പേപ്പറിന്റെ നിറം നീലയാക്കി മാറ്റുന്ന പദാര്‍ഥം ഇവയില്‍ ഏതാണ് ?
3. pH മൂല്യം കൂടുമ്പോള്‍ H+ അയോണുകളുടെ അളവ് കൂടുമോ / കുറയുമോ ?
4. R എന്ന പദാര്‍ഥത്തിന്റെ സ്വഭാവം എന്തായിരിക്കും ?
Ans.
1. P
2. Q
3. കുറയുന്നു
4. നിര്‍വീര്യ ലായനി (ന്യൂട്രല്‍)

   * ഒരു നിര്‍വീരീകരണ പ്രവര്‍ത്തനം സമവാക്യം ചുവടെ കൊടുത്തിരിക്കുന്നു.
     Ca(OH)2 + H2SO4  ---------> CaSO4 + 2H2O
1. ഈ പ്രവര്‍ത്തനത്തിലെ ആല്‍ക്കലി ഏത്?
2. Mg(OH)2 and HCl മായി പ്രവര്‍ത്തിക്കുന്നതിന്റെ സമവാക്യം എഴുതുക.
3. ആസിഡിന്റെ പൊതുഘടകവും ആല്‍ക്കലിയുടെ പൊതുഘടകവും ചേരുമ്പോഴുണ്ടാകുന്ന ഉല്‍പ്പന്നം ഏത് ?
   Ans.
1. Ca(OH)2
2. Mg (OH)2 + 2HCl  --------> MgCl2 + 2 H2O
3. H2O

ആസിഡും ആല്‍ക്കലിയും തമ്മിലുള്ള പ്രവര്‍ത്തനത്തിന്റെ സമവാക്യം ചുവടെ നല്‍കിയിരിക്കുന്നു.
    Na+OH- + H+Cl-   -------->  NaCl + H2O
1. പ്രവര്‍ത്തനഫലമായി ഉണ്ടായ ലവണം ഏത്?
2. ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതുവായി പറയുന്ന പേര‍് എന്താണ്?
2. HCl ന് പകരം H2SO4 ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ലവണം ഏത് ?
4. ഈ പ്രവര്‍ത്തനത്തിന്റെ സമവാക്യം എഴുതുക.
    Ans.
1. NaCl
2. നിര്‍വീരീകരണം / ന്യൂട്രലൈസേഷന്‍
3. Na2SO(സോഡിയം സള്‍ഫേറ്റ്)
4. 2NaOH + H2SO4 ------------>  Na2SO4 + 2H2O

A കോളത്തിന് യോജിച്ചവ B, C കോളത്തില്‍ നിന്ന് കണ്ടെത്തി എഴുതുക.

A

B

C

ഇന്തുപ്പ്

CaSO4. 2H2O

കുമിള്‍ നാശിനി

തുരിശ്

KCl

സിമന്റിന്റെ സെറ്റിങ്ങ് സമയം നിയന്ത്രിക്കാന്‍

ജിപ്സം

CuSO4 .5H2O

രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ കറിയുപ്പിനു പകരമായി ഉപയോഗിക്കുന്നു.

    Ans.

A

B

C

ഇന്തുപ്പ്

KCl

രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ കറിയുപ്പിനു പകരമായി ഉപയോഗിക്കുന്നു.

തുരിശ്

 

CuSO4 .5H2O

കുമിള്‍ നാശിനി

ജിപ്സം

 

CaSO4. 2H2O

സിമന്റിന്റെ സെറ്റിങ്ങ് സമയം നിയന്ത്രിക്കാന്‍


     * ചില കാറ്റയോണുകളും ആനയോണുകളും താഴെ നല്‍കിയിരിക്കുന്നു.

NH4+, Ca2+ , SO42_

    1. ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു സംയുക്തത്തിന്റെ രാസസൂത്രം എഴുതുക.
2. ഈ ലവണത്തിന്റെ ഒരു ഉപയോഗം എഴുതുക.
   Ans.
    1. (NH4)2SO4 / CaSO
    2. (NH4)2 SO4 - Chemical fertiliser
    CaSO4 - സിമന്റിന്റെ സെറ്റിങ്ങ് സമയം നിയന്ത്രിക്കുന്നതിന്
*  രാസവളമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ലവണമാണ് (NH4)2SO4
   1. ഈ സംയുക്തത്തിലെ ആനയോണ്‍, കാറ്റയോണ്‍ എന്നിവയുടെ പേര് എഴുതുക.
   2. ഇതിലെ ആനയോണ്‍ മഗ്നീഷ്യം അയോണുമായി (Mg2+ചേര്‍ന്നുണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രവും രാസനാമവും എഴുതുക 
A Ans.
   1. ആനയോണ്‍ : സള്‍ഫേറ്റ് അയോണ്‍
      കാറ്റയോണ്‍ : അമോണിയം അയോണ്‍
   2. MgSO- മഗ്നീഷ്യം സള്‍ഫേറ്റ്

   * സോഡിയം സള്‍ഫേറ്റിന്റെ രാസസൂത്രമാണ് Na2SO
    1. ഈ സംയുക്തത്തിലെ ആനയോണ്‍ ഏത്?
2.  ഇതിലെ ആനയോണ്‍ അമോണിയം അയോണുമായി (NH4+) ചേര്‍ന്നുണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എഴുതുക. ഈ സംയുക്തത്തിന്റെ ഒരു ഉപയോഗം എഴുതുക.
Ans.
1. SO42- / സള്‍ഫേറ്റ് അയോണ്‍
2. (NH4)2SOരാസവളം

   * ചില അയോണുകളുടെ പ്രതീകങ്ങള്‍ ബോക്സില്‍ നല്‍കിയിരിക്കുന്നു.

Ca2+, Cl, NH4 , SO4 2-

a) കാറ്റയോണുകളുടെ പേരെഴുതുക
    b) ആനയോണുകളുടെ പേരെഴുതുക
    c) ഇവ സംയോജിച്ചുണ്ടാകുന്ന സംയുക്തങ്ങളുടെ രാസസൂത്രം എഴുതുക.
   Ans.
    a) കാറ്റയോണുകള്‍
     കാല്‍സ്യം അയോണ്‍/ Ca 2+
     അമോണിയം അയോണ്‍/ NH4+
    b) ആനയോണുകള്‍
     ക്ലോറൈഡ് അയോണ്‍/ Cl
     സള്‍ഫേറ്റ് അയോണ്‍ /SO42- 
    c) CaSO4
        CaCl2
       (NH4)2SO4
      NH4Cl

    * തന്നിരിക്കുന്ന രാസസമവാക്യം പരിശോധിച്ച് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
      H2SO4 + Mg(OH)2 --------> MgSO4 + 2H2O
   a) ഈ രാസപ്രവര്‍ത്തനത്തില്‍ ബേസികസ്വഭാവമുള്ള പദാര്‍ഥം ഏത്?
   b) ലവണത്തിന്റെ പേര് എഴുതുക.
   c) ഏത് ആസ‍ിഡും ബേസും തമ്മില്‍ പ്രവര്‍ത്തിച്ചാല്ണ് പൊട്ടാസ്യം നൈട്രേറ്റ് ലവണം ഉണ്ടാകുന്നത്?
    Ans.
    a) മഗ്നീഷ്യം ഹൈഡ്രോക്സൈഡ് / Mg(OH)2
b) മഗ്നീഷ്യം സള്‍ഫേറ്റ് / MgSO4c) 
a) ആസിഡ് - നൈട്രിക് ആസി‍ഡ്/ HNO3
    ബേസ് - പൊട്ടാസ്യം ഹൈഡ്രോക്സൈഡ് / KOH 

   *കൃഷി ചെയ്യുന്നതിനു മുന്‍പായി മണ്ണിന്റെ pH മൂല്യം നിര്‍ണയിക്കേണ്ടത് ആവശ്യമാണ്. ഈ പ്രസ്താവനയുടെ കാരണം വ്യക്തമാക്കുക.
   Ans.
    pH പരിശോധനയിലൂടെ മണ്ണിന്റെ അമ്ല ഗുണവും ക്ഷാരഗുണവും നിര്‍ണ്ണയിക്കാനാവും. ഓരോ വിളയ്ക്കും അനുയോജ്യമായ pH മൂല്യം അനുസരിച്ച് വിളകള്‍ തെരഞ്ഞെടുക്കുവാനും മണ്ണിന്റ pH നിയന്ത്രിക്കുവാനും ഇതു മൂലം കഴിയുന്നു.

* അസിഡിറ്റി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍ എന്തു പേരില്‍ അറിയപ്പെടുന്നു?
    (ആസിഡ് , അന്റാസിഡ് , ആല്‍ക്കലി , ലവണം)
   Ans. അന്റാസിഡ്

    ഒരു ടെസ്റ്റ് ട്യൂബില്‍ ജലം എടുക്കുന്നു. ഇതിലേക്ക് സള്‍ഫര്‍ ഡൈ ഓക്സൈഡ് വാതകം കടത്തി വിടുന്നു.
   a) നീല ലിറ്റ്മസ് പേപ്പര്‍ ലായനിയില്‍ മുക്കുന്നു. നിരീക്ഷണം രേഖപ്പെടുത്തുക.
   b) പ്രവര്‍ത്തനത്തിന്റെ രാസസമവാക്യം എഴുതുക.
   Ans.
    a) നീല ലിറ്റ്മസ് പേപ്പര്‍ ചുവപ്പായി മാറുന്നു.
b)   SO2 + H2O ---------> H2SO3
A കോളത്തില്‍ നല്‍കിയിരിക്കുന്നതിന് യോജിച്ചവ B യില്‍ നിന്നും Cയില്‍ നിന്നും കണ്ടെത്തി എഴുതുക

A

B

C

കോപ്പര്‍ സള്‍ഫേറ്റ്

CaSO4.2H2O

ഗ്ലാസ് നിര്‍മാണം

സോഡിയം കാര്‍ബണേറ്റ്

CuSO4.5H2O

കുമിള്‍ നാശിനി

ജിപ്സം

Na2CO3.10H2O

സിമന്റ് നിര്‍മാണം

   Ans.

A

B

C

കോപ്പര്‍ സള്‍ഫേറ്റ്

CuSO4. 5H2O

കുമിള്‍ നാശിനി

സോഡിയം കാര്‍ബണേറ്റ്

Na2CO3.10H2O

ഗ്ലാസ് നിര്‍മാണം

ജിപ്സം

CaSO4.2H2O

സിമന്റ് നിര്‍മാണം


   ചുവടെ കൊടുത്തിരിക്കുന്നവയില്‍ രാസവളമായി ഉപയോഗിക്കാത്തത് ഏത് ?
[ ( NH4)2SO4, KCl, NaHCO3, NaNO3 ]
Ans.
NaHCO3

   * ചുവടെ കൊടുത്തിരിക്കുന്നവയില്‍ രാസവളമായി ഉപയോഗിക്കുന്നത് ഏത് ?
    ( NaCl, HNO3, (NH4)2SO4, BaCl2 )
    Ans. (NH4)2SO/ അമോണിയം സള്‍ഫേറ്റ്

   * മഗ്നിഷ്യം ക്ലോറൈഡിന്റ രാസസൂത്രം  MgClആണ്.
    a) ഇതിലെ കാറ്റയോണും ആനയോണും ഏതെന്ന് എഴുതുക.
    b) മഗ്നീഷ്യത്തിന്റെ സംയോജകത എത്ര ?
c) c) ഓക്സിജന്റെ സംയോജകത 2 ആയാല്‍ മഗ്നീഷ്യം ഓക്സൈഡിന്റെ രാസസൂത്രം
   Ans.
   a) കാറ്റയോണ്‍ - മഗ്നീഷ്യം അയോണ്‍ /Mg2+
      ആനയോണ്‍ - ക്ലോറൈഡ് അയോണ്‍/Cl-
   b) 2
   c) MgO

   * ഒരു ആസിഡും ആല്‍ക്കലിയും തമ്മില്‍ പ്രവര്‍ത്തിച്ചപ്പോള്‍ മഗ്നീഷ്യം സള്‍ഫേറ്റും ജലവും ലഭിച്ചു.
   1. ഈ രാസപ്രവര്‍ത്തനത്തില്‍ ഉപയോഗിച്ച ആസിഡ് ഏത് ?
   2. ആല്‍ക്കലി ഏത് ?
   Ans.
  1. സള്‍ഫ്യൂരിക് ആസിഡ് / H2SO4
   2. മഗ്നീഷ്യം ഹൈഡ്രോക്സൈഡ് /Mg(OH)2

   ജലത്തിന്റെ pH മൂല്യം എത്ര ?
    (0, 5, 7, 14 )
Ans. 7
 
   സമവാക്യം പൂര്‍ത്തിയാക്കുക
1  1. NaOH + HCl   ---------->  .................. + ................
    2. ഇത്തരം രാസ പ്രവര്‍ത്തനങ്ങള്‍ പൊതുവെ എന്തു പേരില്‍ അറിയപ്പെടുന്നു?
3. ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഔഷധങ്ങളില്‍ ഏത് സ്വഭാവമുള്ള പദാര്‍ഥങ്ങളായിരിക്കും അടങ്ങിയിരിക്കുന്നത് ?
   Ans.
  1. NaCl    +  H2O
   2. നിര്‍വീരീകരണം
   3. ബേസിക് സ്വഭാവം

   * ചില ലായനികളും അവയുടെ pH മൂല്യവും പട്ടികയില്‍ തന്നിരിക്കുന്നു. അവ പരിശോധിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

ലായനി

pH മൂല്യം

A

4

B

7

C

13

D

2

E

8

    1. നിര്‍വീര്യ ലായനി ഏത്?
    2. ആല്‍ക്കലി ഗുണം കൂടിയ ലായനി ഏത്?
    3. ആസിഡ് ഗുണം കൂടിയ ലായനി ഏത് ?
    4. A യും C യും തമ്മില്‍ പ്രവര്‍ത്തിക്കുന്ന രാസപ്രവര്‍ത്തനത്തെ പൊതുവെ ഏത് പേരില്‍ അറിയപ്പെടുന്നു ?
   Ans.
1. B     2.C     3.D    4. നിര്‍വീരീകരണ പ്രവര്‍ത്തനം

ചുവടെ നല്‍കിയിരിക്കുന്ന അയോണിക സമവാക്യം പൂര്‍ത്തിയാക്കുക.
a) H2CO3  ----------->  ...............  +  CO3 2- 
b) KOH  ------------>   K+ +   .............
c) NH4OH ----------->  ...............  +  OH-
d) HNO3 ---------------->  H+ + ...............
Ans.
a) 2H+
b)  OH-
c) NH4+
d) NO3-

a) ചുവടെ കൊടുത്തിരിക്കുന്നവയില്‍ ട്രൈബേസിക് ആസിഡ് ഏത് ?
( H2CO3, HNO3, H3PO4, HCl, H2SO4 )
b) സമവാക്യം പൂര്‍ത്തിയാക്കുക.
H2SO4  ------------>  ...............  + HSO4-
HSO4-   -----------> H+ + ..................
Ans.
a) H3PO4
b) H +
SO2-

ഹൈഡ്രോക്ലോറിക് ആസിഡ് ജലത്തില്‍ ലയിക്കുമ്പോള്‍ നടക്കുന്ന പ്രവര്‍ത്തന സമവാക്യങ്ങള്‍ തരുന്നു. അവ വിശകലനം ചെയ്ത് പൂര്‍ത്തിയാക്കുക.
HCl  ---------------> H+ .................
H+ + H2O ----------> ..................
Ans.
Cl-
H3O+

a) താഴെ കൊടുത്തിരിക്കുന്ന ഓക്സൈഡുകളില്‍ അസിഡിക് ,ബേസിക് സ്വഭാവമുള്ളവ തരം തിരിച്ച് എഴുതുക.
[ CaO, CO2, MgO, SO2‍ ]
b) വ്യവസായ ശാലകളില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പുറന്തളളപ്പെടുന്നവയില്‍ കൂടുതലായി കാണപ്പെടുന്ന വാതകങ്ങള്‍ ഏവ ?
c) ഈ വാതകങ്ങള്‍ ജലത്തില്‍ ലയിക്കുമ്പോള്‍ ലഭിക്കുന്ന ആസിഡുകള്‍ ഏതെല്ലാം ?
Ans.
a) അസിഡിക് സ്വഭാവം - CO2, SO2
    ബേസിക് സ്വഭാവം - CaO, MgO
b)  CO2, SO2, NO2  
c)  കാര്‍ബോണിക് ആസിഡ് (H2CO3), സള്‍ഫ്യൂറസ് ആസിഡ് (H2SO3), നൈട്രിക് ആസിഡ് (HNO3)

ഒരു ടെസ്റ്റ് ട്യൂബില്‍ നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് എടുത്ത് അതിലേക്ക് അല്പം കാല്‍സ്യം കാര്‍ബണേറ്റ് ഇടുന്നു.
a) പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്ന വാതകം ഏത്?
b) ഈ വാതകം ജലത്തില്‍ ലയിപ്പിച്ചാല്‍ കിട്ടുന്ന സംയുക്തം ഏത്?
c) b യില്‍ നടക്കുന്ന  പ്രവര്‍ത്തനത്തിന്റെ സമീകരിച്ച രാസ സമവാക്യം എഴുതുക.
Ans.
a) കാര്‍ബണ്‍ ഡൈ ഓക്സൈഡ്
b) കാര്‍ബോണിക് ആസിഡ് /H2CO3
c) CO+   H2O ---------> H2CO3

* ഏതാനും ഓക്കലൈഡുകള്‍ തന്നിരിക്കുന്നു. K2O, SO2, NO2, P2O₅, MgO,CaO
a. ഇവയിലെ അലോഹര്‍ഓക്ലറൈഡുകളെ കണ്ടെത്തുക.
b. തന്നിട്ടുള്ള ഓക്ലൈഡുകളില്‍ ബേസിക്‌സ്വഭാവം കാണിക്കുന്നവയേതെല്ലാം?
Ans.
a. അലോഹ ഓക്ലൈഡുകള്‍: SO2, NO2, P2O
b. K2O, MgO,CaO

* കാല്‍സ്യം ഹൈഡ്രോക്ലൈഡ്‌, പൊട്ടാസ്യം ഹൈഡ്രോക്ലൈഡ്‌ എന്നിവയുടെ അയോണീകരണസമവാക്യമെഴുതുക.
Ans. 
1. Ca(OH)2  → Ca²+   +2OH-
2. KOH → K¹+ + OH-

* അറീനിയസ്‌ സിദ്ധാന്തം പ്രസ്താവിക്കുക.
Ans. ജലീയലായനികളില്‍ H+ അയോണുകളെ സ്വതന്ത്രമാക്കാന്‍ കഴിയുന്ന പദാര്‍ത്ഥങ്ങളെ ആസിഡുകളെന്നും OHഅയോണുകളെ സ്വതന്ത്രമാക്കാന്‍ കഴിയുന്ന പദാര്‍ത്ഥങ്ങളെ ബേസുകളെന്നും വിളിക്കുന്നു.
* ആസിഡും ആല്‍ക്കലിയും തമ്മില്‍ പ്രവര്‍ത്തിച്ച്‌ അവയുടെ ഗുണങ്ങള്‍ ഇല്ലാതാകുന്ന പ്രവര്‍ത്തനമാണ്‌ നിര്‍വീരീകരണം.
a. സോഡിയം ഹൈഡ്രോക്ലൈഡും നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡും തമ്മിലുള്ള നിര്‍വീരീകരണ പരീക്ഷണം ചെയ്യുമ്പോള്‍ ബ്യൂററ്റിലെടുക്കേണ്ട പദാര്‍ത്ഥമേത്‌?
b. ഏതൊരു നിര്‍വീരീകരണപ്രവര്‍ത്തനത്തിലും പൊതുവായിഉണ്ടാകുന്ന പദാര്‍ത്ഥമേത്‌?
c. ഈ പ്രവര്‍ത്തനത്തിന്റെ രാസസമവാക്യം സമീകരിച്ചെഴുതുക.
Ans.
a. ഹൈഡ്രോക്ലോറിക്കാസിഡ്‌.
b. ജലം. 
c. NaOH + HCl →  NaCl + H2O

* അന്റാസിഡുകളെന്നാലെന്ത്‌?
Ans. ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്ന ഓഷധങ്ങളാണ്‌ അന്റാസിഡുകളെന്നറിയപ്പെടുന്നത്‌.

* മണ്ണില്‍ കര്‍ഷകര്‍ കുമ്മായം ഇടാറുണ്ട്‌. ഇതിനുപിന്നിലെ ശാസ്ത്രമെന്ത്‌?
Ans. മണ്ണിന്റെ അമ്ലത്വം കൂടുമ്പോഴാണ്‌ മണ്ണില്‍ കുമ്മായം വിതറുന്നത്‌. ആല്‍ക്കലിസ്വഭാവമുള്ള കുമ്മായം നിര്‍വീരീകരണപ്രവര്‍ത്തനത്തിലൂടെ മണ്ണിന്റെ അസിഡിറ്റി കുറയ്ക്കുന്നു.

* ഒരു പദാര്‍ത്ഥത്തിന്റെ ആസിഡ്‌/ബേസ്‌ഗുണം കണക്കാക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്‌ pH മൂല്യം കണക്കാക്കല്‍.
a. pH സ്കെയില്‍ ആവിഷ്‌കരിച്ചതാര്‌?
b. pH സ്കെയില്‍ പ്രകാരം pH മൂല്യത്തിന്റെ പരിധിയെത്രയാണ്‌?
c. pH മൂല്യം ഏഴില്‍കൂടുതലായാല്‍ അതിന്റെ രാസസ്വഭാവം എന്തായിരിക്കും?
d. H+ അയോണുകളുടെ ഗാഡത OH- അയോണുകളേക്കാല്‍ കൂടുതലായാല്‍ അതിന്റെ pH മൂല്യം ....... ആയിരിക്കും.
(7 ല്‍ കുറവ്‌/ ഏഴ്‌/ ഏഴില്‍ കൂടുതല്‍)
Ans.
a. സോറന്‍സണ്‍.
b. പൂജ്യം മുതല്‍ 14 വരെ.
c. ബേസിക്‌
d. 7 ല്‍ കുറവ്‌.

* ഒരു കര്‍ഷകന്‍ തന്റെ പുരയിടത്തിലെ മണ്ണപരിശോധിച്ചപ്പോള്‍ അതിന്റെ pH മൂല്യം 10 ആണെന്ന്‌ കണ്ടു. ഈ പുരയിടത്തില്‍ കുമ്മായം ചേര്‍ക്കുന്നതിനെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായമെന്ത്‌?
Ans. pH മൂല്യം 10 ആയതിനാല്‍ ഈ മണ്ണിന്‌ ബേസിക്‌ സ്വഭാവമാണുള്ളത്‌. അതിനാല്‍ ഇതില്‍ ബേസിക്‌ സ്വഭാവമുള്ള കുമ്മായം ചേര്‍ത്താല്‍ മണ്ണിന്റെ ബേസികഗുണം വീണ്ടും വര്‍ധിക്കും. അതിനാല്‍ ഈ മണ്ണില്‍ അസിഡിക്‌ സ്വഭാവമുള്ള രാസപദാര്‍ത്ഥമാണ്‌ ചേര്‍ക്കേണ്ടത്‌.

* മണ്ണില്‍ കുമ്മായം ചേര്‍ക്കുമ്പോള്‍ അതിന്റെ pH മൂല്യം ........ (കൂടും/കുറയും)
Ans. കൂടും.

* മെഗ്നീഷ്യം ഹൈഡ്രോക്കൈഡും സൾഫ്യുരിക്കാസിഡും തമ്മിലുള്ള പ്രവര്‍ത്തനം ഒരു നിര്‍വീരീകരണപ്രവര്‍ത്തനമാണ്‌.
ഈ പ്രവര്‍ത്തനത്തിന്റെ രാസസമവാക്യമെഴുതി ഉല്‍പ്പന്നങ്ങളുടെ പേരെഴുതുക.
Ans. Mg(OH)2 + H2SO4 →   MgSO4 + 2H2O
ഉല്‍പ്പന്നങ്ങള്‍: മെഗ്നീഷ്യംസള്‍ഫേറ്റും ജലവും.

* ആസിഡും ആല്‍ക്കലിയും തമ്മില്‍പ്രവര്‍ത്തിച്ചുണ്ടാകുന്ന പദാര്‍ത്ഥമാണ്‌ ലവണങ്ങള്‍. താഴെ പറയുന്ന ലവണങ്ങള്‍ ഉണ്ടായത്‌ ഏത്‌ ആസിഡും ആല്‍ക്കലിയും ചേര്‍ന്നാണെന്ന്‌ കണ്ടെത്തുക.
i. NaNO3       ii. Al2(SO4)2     iii. K3PO4 
Ans. 
i. സോഡിയം ഹൈഡ്രോക്ലൈഡും (NaOH) നൈട്രിക്കാസിഡും (HNO3)
ii. അലൂമിനിയം ഹൈഡ്രോക്സൈഡും [Al(OH)3] സള്‍ഫ്യൂരിക്കാസിഡും (H2SO4)
iii. പൊട്ടാസ്യം ഹൈഡ്രോക്സൈഡും (KOH) ഫോസ്ഫോറിക്കാസിഡും (H3PO4)

* ലവണങ്ങള്‍ ഉരുകിദ്രാവകമാകുമ്പോള്‍ അവ അയോണുകളായി വേര്‍പിരിയുന്നു. താഴെ സൂചിപ്പിച്ചിരിക്കുന്ന അയോണുകളില്‍നിന്നുമുള്ള പോസിറ്റീവ്‌ അയോണിനെയും (കാറ്റയോണിനെയും) നെഗറ്റീവ്‌ അയോണിനെയും (ആനയോണിനെയും) കണ്ടെത്തുക.
i. കാല്‍സ്യം കാര്‍ബണേറ്റ്‌ (CaCO3
ii. മെഗിനീഷ്യം സള്‍ഫേറ്റ്‌ (MgSO4
iii. പൊട്ടാസ്യം നൈട്രേറ്റ്‌ (KNO3)
iv. അമോണിയം ക്ലോറൈഡ്‌ (NH4Cl). 
v. മെഗ്ഷ്യം ഹൈഡ്രോക്സൈഡ്‌ [ Mg(OH)2
Ans. 
    * താഴെ കൊടുത്തിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക.

ലവണങ്ങളുടെ രാസസൂത്രം കണ്ടെത്തുന്നവിധം ചുരുക്കിയെഴുതുക.
    Ans. 
   (i) കാറ്റയോണിന്റെയും ആനയോണിന്റെയും പ്രതീകങ്ങള്‍ ചേര്‍ത്തെഴുതുക. (ഉദാഹരണം. MgCl)
   (ii) ഓരോ അയോണിന്റെയും ചാര്‍ജുകള്‍ പരസ്പരം മാറ്റി പാദാങ്കമായി എഴുതുക. (ഉദാഹരണം. Mg₁Cl₂)
(  (iii) പാദാങ്കങ്ങള്‍ ലഘൂകരിച്ച്‌ ചെറിയ അംശബന്ധത്തിലെഴുതുക.

   * Ca²+, NH₄+ എന്നീപോസിറ്റീവ്‌ അയോണുകളും Cl-, SO₄²-PO₄³-, എന്നീ നെഗറ്റീവ്‌ അയോണുകളും ചേര്‍ന്ന്‌ ഉണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ ലവണങ്ങളുടെയും പേരും രാസസൂത്രവും എഴുതുക.
   Ans. 
   (i) CaCl₂ : കാല്‍സ്യം ക്ലോറൈഡ്‌. 
   (ii) CaSO₄ : കാല്‍സ്യം സള്‍ഫേറ്റ്‌.
   (iii) Ca₃(PO₄)₂: കാല്‍സ്യം ഫോസ്സ്റേറ്റ്‌. 
   (iv) NH₄Cl: അമോണിയം ക്ലോറൈഡ്‌.
   (v) (NH₄)2SO₄:അമോണിയം സള്‍ഫേറ്റ്‌. 
   (vi) (NH₄)₃PO₄: അമോണിയം ഫോസ്സ്ഫേറ്റ്‌.
Chemistry Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here