STD 9 Biology: Chapter 04 ഊർജ്ജത്തിനായി ശ്വസിക്കാം -  ചോദ്യോത്തരങ്ങൾ

Textbooks Solution for Class 9 Biology (Malayalam Medium) | Text Books Solution Biology (Malayalam Medium) ജീവശാസ്ത്രം: അദ്ധ്യായം 04 ഊർജ്ജത്തിനായി ശ്വസിക്കാം

👉ഈ അദ്ധ്യായം English Medium Notes Click here
Class 9 Biology Questions and Answers
Chapter 4: ഊർജ്ജത്തിനായി ശ്വസിക്കാം 
WIFS പദ്ധതിയ‍ുടെ ഭാഗമായി സ്ക‍‍ൂള‍ുകളില്‍ ഇര‍ുമ്പടങ്ങിയ ഗ‍ുളികകള്‍ വിതരണം ചെയ്യ‍ുന്നതിന്റെ ആവശ്യകതയെന്ത്?
- ഓക്സിജന്റെ സംവഹനത്തിന് സഹായിക്ക‍ുന്ന ഹീമോഗ്ലോബിന്റെ നിര്‍മ്മാണത്തിന് ഇര‍ുമ്പ് ആവശ്യമാണ്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ക‍ുറഞ്ഞാല്‍ അനീമിയ എന്ന രോഗത്തിന് കാരണമാക‍ും.‍ഇതൊഴിവാക്കാനാണ് WIFS പദ്ധതിയ‍ുടെ ഭാഗമായി സ്ക‍‍ൂള‍ുകളില്‍ ഇര‍ുമ്പടങ്ങിയ ഗ‍ുളികകള്‍ വിതരണം ചെയ്യ‍ുന്നത്.

*  എന്താണ് ശ്വസനം ? 
- ആഹാരത്തില്‍ നിന്നും ര്‍ജം സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ്‌ ശ്വസനം.
- വായുശ്വസനം ( ഓക്സിജന്റെ സഹായത്തോടെ ഊര്‍ജം സ്വതന്ത്രമാക്കുന്ന പ്രക്രിയ )
- അവായുശ്വസനം ( ഓക്സിജന്റെ സഹായമില്ലാതെ ര്‍ജം സ്വതന്ത്രമാക്കുന്ന പ്രക്രിയ)

* മനുഷ്യന്റെ ശ്വസനപ്രക്രിയയിലെ ഘട്ടങ്ങള്‍ ?
* ശ്വാസോഛ്വാസം (ഉച്ഛ്വാസം, നിശ്വാസം) 
* ശ്വസനവാതക വിനിമയം 
* കോശശ്വസനം

* മനുഷ്യശ്വസന വ്യവസ്ഥയുടെ ഭാഗങ്ങള്‍

ഓരോ ശ്വസനികയും ഒരു കൂട്ടം വായുഅറകളിലേക്കാണ്‌ പ്രവേശിക്കുന്നത്‌. വായുഅറകള്‍ ശ്വാസകോശത്തിന്റെ പ്രതലവിസ്തീര്‍ണം വര്‍ദ്ധിപ്പിക്കുന്നതുമൂലം വാതകവിനിമയ നിരക്ക്‌ കൂടുന്നു.

* എന്താണ് പ്ളൂറ?
- ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്നതും പ്ളൂറാദ്രവമടങ്ങിയതുമായ ഇരട്ട സ്തരം.

* നാസാദ്വാരം മുതല്‍ വായു അറകള്‍ വരെ അന്തരീക്ഷവായു സഞ്ചരിക്കുന്ന പാത.

4. ശ്വാസോഛ്വാസം (ഉച്ഛ്വാസവും നിശ്വാസവും)
ഡയഫ്രത്തിന്റെയും (ഔരസാശയത്തെയും ഔരാശയത്തെയും വേര്‍തിരിക്കുന്ന പേശീ പാളി) ഇന്റര്‍ കോസ്റ്റല്‍ പേശികളുടെയും (വാരിയെല്ലുകള്‍ക്കിടയിലെ പേശികള്‍) പ്രവര്‍ത്തനത്തിലൂടെയാണ്‌ ശ്വാസോഛ്വാസം സാധ്യമാവുന്നത്‌.
ഉച്ഛ്വാസവായുവില്‍ ഓക്സിജനും നിശ്വാസവായുവില്‍ CO₂, നീരാവി എന്നിവയും കൂടുതലായിരിക്കും 

* വാതകവിനിമയം
ശ്വാസകോശങ്ങളിലെ വായു അറകളുടെ ഉപരിതലത്തിലുള്ള രക്തലോമികകളിലെ രക്തത്തിലുള്ള അരുണരക്താണുക്കളില്‍ കാണുന്ന ഹീമോഗ്ലോബിനാണ്‌ ഓക്സിജനെ ആഗിരണം ചെയ്യുന്നത്‌. ഇരുമ്പ്‌ അടങ്ങിയ ഹീമോഗ്ലോബിന്‍ ഓക്സിജനെ ആഗിരണം ചെയ്ത്‌ സ്ഥിരത കുറഞ്ഞ ഓക്സീഹീമോഗ്ലോബിന്‍ ആയിസഞ്ചരിച്ച്‌ ടിഷ്യുദ്രവത്തില്‍ കലരുകയും കോശങ്ങളിലെത്തുകയും ചെയ്യുന്നു. 
രക്തത്തില്‍ നിന്നും ഗാഢത കുറഞ്ഞ വായു അറകളിലേക്ക്‌ 
CO₂ ന്റെ ഡിഫ്യൂഷന്‍ നടക്കുന്നു.

* ഓക്സിജന്‍ സംവഹനം ചെയ്യുന്നതിന്‌ അരുണരക്താണുക്കളുടെ ഘടന എത്രമാത്രം അനുയോജ്യമാണ്‌ ?
ഡിസ്‌ക്‌ ആകൃതിയിലുള്ള അരുണ രക്താണുക്കളില്‍ ന്യൂക്ലിയസോ മറ്റു കോശാംഗങ്ങളോ ഇല്ലാത്തതിനാല്‍ ഓക്‌സിജനോട്‌ പ്രതിപത്തിയുള്ള കൂടുതല്‍ ഹീമോഗ്ലോബിന്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. ഒരുമില്ലി ലിറ്റര്‍ രക്തത്തില്‍ ഏതാണ്ട്‌ 45 ലക്ഷം മുതല്‍ 60 ലക്ഷം വരെ അരുണരക്താണുക്കള്‍ ഉണ്ട്‌.

* ഒരു ഹീമോഗ്ലോബിന്‍ തന്‍മാത്രയ്ക്ക്‌ എത്ര ഓക്‌സിജന്‍ തന്‍മാത്രയെ വഹിക്കാനാവും ?
- നാല്‌.

* ഇലക്കറികള്‍ പോലെ ഇരുമ്പ്‌ അടങ്ങിയ വിഭവങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നതിന്റെ പ്രാധാന്യമെന്ത്‌ ? (WIFS ന്റെ ഭാഗമായി ഇരുമ്പ്‌ അടങ്ങിയ ഗുളികകള്‍ തരുന്നതിന്റെ കാരണം?)
- ഇരുമ്പ്‌ അടങ്ങിയ ഹീമോഗ്ലോബിന്‍ ആണ്‌ രക്തത്തിലൂടെ ഓക്സിജന്‍ സംവഹനം ചെയ്യുന്നത്‌.
- അനീമിയ (വിളര്‍ച്ച) ഒഴിവാകാന്‍ ഇരുമ്പ്‌ അടങ്ങിയ വിഭവങ്ങള്‍ കഴിക്കേണ്ടതാണ്‌.

* എന്താണ്‌ അനീമിയ ?
- രക്തത്തില്‍ ഹീമോഗ്ലോബിന്‍ സാധാരണ അളവിലും കുറയുന്ന അവസ്ഥയാണ്‌ അനീമിയ (വിളര്‍ച്ച).
- 100 ml രക്തത്തില്‍ പുരുഷന്‍മാരില്‍ 15g ഉം സ്ത്രീകളില്‍ 13g ഉം എന്നതാണ്‌ ഹീമോഗ്ലോബിന്റെ സാധാരണ അളവ്‌.

* വായു അറകള്‍ മുതല്‍ കോശങ്ങള്‍ വരെ ഓക്സിജന്‍ സഞ്ചരിക്കുന്ന പാത.

* കോശശ്വസനം (Cellular Respiration):
കോശങ്ങളില്‍ വെച്ച്‌ ഓക്സിജന്റെ സഹായത്താല്‍ പോഷകഘടകങ്ങളില്‍ നിന്നും ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കോശശ്വസനം. ഇതിന്‌ രണ്ടു ഘട്ടങ്ങളുണ്ട്‌.

* CO₂ പുറന്തള്ളപ്പെടുന്നതെങ്ങനെ ?
70% CO₂ പ്ലാസ്മയിലെജലത്തില്‍ ലയിച്ച്‌ ബൈകാര്‍ബണേറ്റുകളായും 23% ഹീമോഗ്ലോബിനുമായി ചേര്‍ന്ന്‌ കാര്‍ബമിനോഹീമോഗ്ലോബിനായും പുറന്തള്ളപ്പെടുന്നു. 7% പ്ലാസ്മയിലെ ജലത്തില്‍ ലയിക്കുന്നു.

* പ്രകാശ സംശ്ളേഷണവും ശ്വസനവും - ഒരു താരതമ്യം

* ആന്തരസമസ്ഥിതി പാലനത്തിന്‌ ശ്വസനവ്യവസ്ഥ എപ്രകാരമാണ്‌ സഹായകമാകുന്നത്‌ ?
അധികമുള്ള CO₂ പുറന്തള്ളുന്നതിലൂടെ ശ്വസനവ്യവസ്ഥ ആന്തരസമസ്ഥിതി പാലിക്കാന്‍ സഹായിക്കുന്നു.

* CO₂ അധികരിക്കുന്നതുകൊണ്ടുള്ള ദോഷമെന്ത്‌ ?
അധികം വരുന്ന CO₂ ജലത്തില്‍ ലയിച്ച്‌ കാര്‍ബോണിക്‌ ആസിഡായിമാറും. ഇത്‌ രക്തത്തിന്റെയും കോശദ്രവ്യത്തിന്റെയും അസിഡിറ്റി വര്‍ദ്ധിക്കുന്നതിന്‌ കാരണമാകും.

* അവായുശ്വസനം
ചില ബാക്ടീരിയയും യീസ്റ്റും ഓക്സിജന്റെ സഹായമില്ലാതെ ആഹാരത്തില്‍നിന്നും ഊര്‍ജം സ്വതന്ത്രമാക്കുന്ന പ്രവര്‍ത്തനം (ഫെര്‍മന്റേഷന്‍).
ലാക്റ്റിക്‌ ആസിഡ്‌ ഫെര്‍മന്റേഷന്‍, ആല്‍ക്കഹോള്‍ ഫെര്‍മന്റേഷന്‍ എന്നിവയുടെ ചിത്രീകരണം : 

* കഠിനാദ്ധ്വാനത്തില്‍ ഏര്‍പ്പെടുമ്പോള്‍ പേശീ വേദന ഉണ്ടാകുന്നതിനു കാരണം ?
കഠിനാദ്ധ്വാനത്തില്‍ ഏര്‍പ്പെടുമ്പോള്‍ പേശികളില്‍ ഓക്സിജന്‍ കുറയുകയും അവായു ശ്വസനം നടക്കുകയും ചെയ്യുമ്പോള്‍ പേശീകോശങ്ങളില്‍ ലാക്റ്റിക്‌ ആസിഡ്‌ രൂപപ്പെടുന്നു. ഇത്‌ പേശീവേദന വരുത്തുന്നു.
*ശ്വസനവ്യവസ്ഥയ്ക്ക്‌ തകരാറു വരുത്തുന്ന കാര്യങ്ങള്‍ ?
പുക, പൊടി, മഞ്ഞ്‌, അണുക്കള്‍, രാസവസ്തുക്കള്‍ എന്നിവ ശ്വസിക്കല്‍, പുകവലിശീലം മുതലായവ.

* പുകവലികൊണ്ടുണ്ടാകുന്ന ശ്വാസകോശരോഗങ്ങള്‍ :
- പുകയിലയിലെ കാന്‍സര്‍ജന്യ വസ്തുക്കള്‍ മൂലം ശ്വാസകോശകാന്‍സര്‍.
- പുകയിലയിലെ വിഷവസ്തുക്കള്‍ മൂലം എംഫിസീമ (ഇലാസ്റ്റികത കുറഞ്ഞ്‌ വായുഅറകള്‍ പൊട്ടല്‍).
- പുകയിലയിലെ ടാര്‍, CO₂ മുതലായവ മൂലം ശ്വാസകോശവീക്കം (ബ്രോങ്കൈറ്റിസ്‌). 

* ടൈഡല്‍ വോളിയം, വൈറ്റല്‍ കപ്പാസിറ്റി എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്ത്‌?
- ഒരു സാധാരണ ശ്വാസോഛ്വാസ സമയത്ത്‌ ശ്വാസകോശങ്ങള്‍ക്കകത്തേക്കും പുറത്തേക്കും പോകുന്ന വായുവിന്റെ അളവിനെ ടൈഡല്‍ വോളിയം എന്നുപറയുന്നു. (ഇത്‌ ഏകദേശം 500 ml വരും).
- ശ്വാസകോശങ്ങള്‍ക്ക്‌ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വായുവിന്റെ അളവാണ്‌ വൈറ്റല്‍ കപ്പാസിറ്റി ആയിഉറിയപ്പെടുന്നത്‌. (സ്ത്രീകള്‍ക്ക്‌ ഇത്‌ 3 ലിറ്റര്‍, പുരുഷന്‍മാര്‍ക്ക്‌ 4.5 ലിറ്റര്‍).

* ശ്വാസകോശങ്ങളുടെ വൈറ്റല്‍ കപ്പാസിറ്റി കണക്കാക്കുന്നതിനുള്ള ഉപകരണ സംവിധാനം. 
OR 
വൈറ്റൽ കപ്പാസിറ്റി കണ്ടെത്താൻ ക്ലാസിൽ നടത്താൻ കഴിയുന്ന ഒരു ലഘുപരീക്ഷണം രൂപകൽപന ചെയ്യുക?
മൂടികളുള്ള ണ്ട് പ്ലാസ്റ്റിക് ജാറുകള്‍ എടുക്കുക. ഒന്നാമത്തെ ജാറില്‍ പകുതിയോളം ജലം നിറയ്ക്കുക. U ആകൃതിയിലുള്ള കുഴല്‍ ഇതിനെ രണ്ടാമത്തെ ജാറുമായി ബന്ധിപ്പിക്കുക. ഒന്നാമത്തെ ജാറിന്റെ മൂടിയില്‍ നിന്ന് ഒരു പ്ലാസ്റ്റിക് ട്യൂബ് വായു ഊതിക്കയറ്റുന്നതിനായി സജ്ജീകരിക്കുക. വായു ഊതിക്കയറ്റുമ്പോള്‍ ഒന്നാമത്തെ ജാറില്‍ നിന്ന് ജലം രണ്ടാമത്തെ ജാറിലേയ്ക്ക് നിറയും. ഇത് വൈറ്റല്‍ കപ്പാസിറ്റിയ്ക്ക് ആനുപാതികമായിരിക്കും.

* അമീബ, പാറ്റ, മത്സ്യം എന്നിവയിലെ ശ്വസനോപാധികള്‍? ഇവയില്‍ വാതകവിനിമയം എപ്രകാരമാണ്‌?
- അമീബ - കോശസ്തരത്തിലൂടെ ജലത്തില്‍ നിന്നും നേരിട്ട്‌.
- പാറ്റ - ട്രക്കിയ (ശ്വസനനളികകള്‍) എന്ന കുഴലുകളിലൂടെ വായുവില്‍ നിന്നും നേരിട്ട്‌.
- മത്സ്യം - ഗില്‍ ഫിലമെന്റുകളിലെ രക്തത്തിലേക്ക്‌ ജലത്തില്‍ നിന്നും നേരിട്ട്‌.

* സസ്യങ്ങളിലെ വാതകവിനിമയ സംവിധാനങ്ങള്‍
- ഇലകളിലും ഇളം കാണ്ഡങ്ങളിലുമുള്ള ആസ്യരന്ധ്രങ്ങള്‍ (സ്റ്റൊമാറ്റ).
- കാണ്ഡത്തിലും വേരിലും ഉള്ള ലെന്റിസെല്‍ എന്ന ചെറു സുഷിരങ്ങള്‍. 

* ചിത്രീകരണം നിരീക്ഷിച്ച് ച‍ുവടെയ‍ുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴ‍ുത‍ുക
a) ഉഛ്വാസവേളയില്‍ വായ‍ുഅറകളില‍ും രക്തലോമികകളില‍ും A യ‍ുടെ ഗാഡതാവ്യത്യാസം ഈ പ്രവര്‍ത്തനത്തിന് സഹായകമാക‍ുന്നതെങ്ങനെ?
b) C ഉണ്ടാക‍ുന്നതിന് ‍ അര‍ുണരക്താണ‍ുക്കള‍ുടെ ഘടന എപ്രകാരം അന‍ുയോജ്യമാണ്?
Ans.
(a)ഉഛ്വാസവേളയില്‍ വായ‍ുഅറകളില്‍ ഓക്സിജന്റെ ഗാഡത ക‍ൂട‍ുതല‍ും രക്തലോമികകളില്‍ ഗാഢത ക‍ുറവ‍ുമായിരിക്ക‍ും.തന്‍മ‍ൂലം ഓക്സിജന്‍ വായ‍ുഅറകളില്‍ നിന്ന‍ും രക്തലോമികകളിലേക്ക് വ്യാപിച്ച് ഹീമോഗ്ലോബിന‍ുമായി ക‍ൂടിച്ചേര‍ുന്ന‍ു.
(b) ഓക്സിജനോട് പ്രതിപത്തി ക‍ൂടിയ ഹീമോഗ്ലോബിന്‍ ധാരാളം കാണുന്നു

* 'കോശശ്വസനഫലമായി ര‍ൂപപ്പെട‍ുന്ന കാർബൺ ഡൈയോക്സൈഡ് യഥാസമയം നീക്കം ചെയ്യപ്പെടാതിര‍ുന്നാല്‍ ആന്തരസമസ്ഥിതിയെ പ്രതിക‍ലമായി ബാധിക്ക‍ും' -ഈ പ്രസ്താവനയോട‍ുള്ള നിങ്ങള‍ുടെ പ്രതികരണം എന്ത്?
- ശരീരത്തില്‍ അധികമ‍ുള്ള കാർബൺ ഡൈയോക്സൈഡ് കോശത്തിനകത്ത‍ും പ‍ുറത്ത‍ുമ‍ുള്ള ജലവ‍ുമായി പ്രവര്‍ത്തിച്ച് കാര്‍ബോണിക് ആസിഡ് ര‍ൂപപ്പെട‍ുന്ന‍ു.ഇത് ശരീരത്തിന‍ുള്ളിലെ അസിഡിറ്റി ഉയര്‍ത്ത‍ുന്ന‍ു. തന്‍മ‍ൂലം ആന്തരപരിസ്ഥിതിയില്‍ മാറ്റമ‍ുണ്ടാക‍ുന്ന‍ു.

* പാറ്റ , മത്സ്യം എന്നിവയില്‍ നടക്ക‍ുന്ന ശ്വസനപ്രക്രീയ താരതമ്യം ചെയ്യ‍ുക.
പാറ്റ-ട്രക്കിയയ‍ുടെ സഹായത്തോടെ നേരിട്ട് കലകള‍ുമായി
മത്സ്യം-ശക‍ുലങ്ങള്‍ ഉപയോഗിച്ച് നേരിട്ട് രക്തത്തിലേക്ക്

* പദജോഡിബന്ധം തിരിച്ചറിഞ്ഞ് വിട്ട‍ുപോയഭാഗം പ‍‍ൂരിപ്പിക്ക‍ുക.പദങ്ങള്‍ തമ്മില‍ുള്ള ബന്ധം എഴ‍ുത‍ുക.
പാറ്റ : ട്രക്കിയ
അമീബ : .............
Ans.
കോശസ്തരം, ജീവികള‍ുടെ ശ്വസനോപാധി/ശ്വസനാവയവം

* ചിത്രം നിരീക്ഷിച്ച് ച‍ുവടെയ‍ുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴ‍ുത‍ുക.
(a) ചിത്രത്തില്‍ സ‍ൂചിപ്പിച്ചിട്ട‍ുള്ള പരീക്ഷണത്തിന്റെ ലക്ഷ്യമെന്ത്?
(b) പരീക്ഷണഫലമായി ജാര്‍ 2 ലെ ജലത്തിന്റെ അളവ് ക‍ൂട‍ുന്നത് നല്‍ക‍ുന്ന സ‍ൂചനയെന്ത്? ഇത് ശരീരത്തിന് ഗ‍ുണകരമാക‍ുന്നതെങ്ങനെ?
Ans.
a) വൈറ്റല്‍ കപ്പാസിറ്റി അളക്കല്‍
(b) രണ്ടാമത്തെ ജാറില്‍ വീഴ‍ുന്ന വെള്ളത്തിന്റെ അളവ് വൈറ്റല്‍ കപ്പാസിറ്റിയ്ക്ക് ആന‍ുപാതികമായിരിക്ക‍ും. വൈറ്റല്‍ കപ്പാസിറ്റി ക‍ൂടിയാല്‍ രക്തത്തില്‍ കലര‍ുന്ന ഓക്സിജന്റെ അളവ‍ും തല്‍ഫലമായി ഊര്‍ജോല്‍പാദനവ‍ും വര്‍ദ്ധിക്ക‍ുന്ന‍ു.

* 'കടലില്‍ ക‍ുളിക്കുന്നതിനിടയില്‍ മ‍ുങ്ങിപ്പോയ യ‍ുവാവിനെ ലൈഫ്ഗാര്‍ഡ് രക്ഷപെട‍ുത്തി’-പത്രവാര്‍ത്ത
ഇത്തരം സാഹചര്യങ്ങളില്‍ ഒരാള‍ുടെ ജീവന്‍ രക്ഷിക്കാന്‍ സ്വീകരിക്കേണ്ട പ്രഥമ ശ‍ുശ്ര‍ൂഷ എന്ത്?
- ആപകടത്തില്‍പ്പെട്ടയാളെ എത്രയ‍ും പെട്ടന്ന് വെള്ളത്തില്‍ നിന്ന‍ും പ‍ുറത്തെട‍ുത്ത് ഉള്ളില്‍ കടന്ന വെള്ളം പ‍ുറത്ത‍ുകളയ‍ുകയ‍ും കൃത്രിമ ശ്വാസോഛ്വാസം നല്‍ക‍ുകയ‍ും ചെയ്യ‍ുക.

* പദജോഡി ബന്ധം മനസ്സിലാക്കി വിട്ടുപോയ പദം പൂരിപ്പിയ്ക്കുക.
ഹൃദയം : പെരികാർഡിയം
ശ്വാസകോശം : ........................
Ans. പ്ലൂറ

* താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്ത് ശരിയായവ തെരഞ്ഞെടുക്കുക.
a. ശ്വസനികകൾ തരുണാസ്ഥി വലയങ്ങൾ കൊണ്ട് ബലപ്പെടുത്തിയിരിക്കുന്നു.
b. ശ്വാസകോശങ്ങളിലെ വാതകവിനിമയം നടക്കുന്ന ഭാഗമാണ് പ്ലൂറ.
c. നാസാദ്വാരത്തെയും ഗ്രസനിയെയും ബന്ധിപ്പിക്കുന്ന പാതയാണ് നാസാഗഹ്വരം.
d. ഉദരാശയത്തെയും ഔരസാശയത്തെയും വേർതിരിക്കുന്ന പേശീ നിർമ്മിത ഭിത്തിയാണ് ഡയഫ്രം.
A. a,c എന്നിവ ശരി
B. c,d എന്നിവ ശരി
C. a മാത്രം ശരി
D. b,d എന്നിവ ശരി
Ans. B) c,d എന്നിവ ശരി

* 'ഹൃദയത്തിന് പെരികാർഡിയം എങ്ങനെയാണോ അതുപോലെയാണ് ശ്വാസകോശത്തിന് പ്ലൂറയും.'
ശ്വസനവ്യവസ്ഥയെ ക്കുറിച്ചുള്ള ചർച്ചയ്ക്കിടയിലെ ഒരു കുട്ടിയുടെ അഭിപ്രായമാണിത്. ഈ താരതമ്യത്തിന് അടിസ്ഥാനമുണ്ടോ? സമർത്ഥിക്കുക.
Ans:
ഉണ്ട്.
രണ്ടും ഇരട്ട സ്‌തരം ആണ്.
ഇവ രണ്ട‍ും സംരക്ഷണാവരണങ്ങളാണ്.
ഇരട്ട സ്തരങ്ങള്‍ക്ക് ഇടയ്ക്ക് കാണുന്ന ദ്രവം ഘര്‍ഷണം കുറയ്ക്കുന്നു.

ശ്വാസകോശത്തിലെ വായു അറകളുടെ പ്രത്യേകതകൾ അവയുടെ ധർമ്മത്തിന് എത്രമാത്രം യോജിച്ചതാണ് എന്ന് കണ്ടെത്തി എഴുതുക.
- അതിലോലമായ സ്തര അറകള്‍ ഇലാസ്തിക സ്വഭാവമുള്ളതാണ്.
- വായ‍ുഅറകളെ ആവരണം ചെയ്ത് ധാരാളം രക്തലോമികകള്‍ കാണപ്പെട‍ുന്ന‍ു
- ഒരു നിര കോശഭിത്തിയാണിവയ്ക്ക്.
- ഉള്‍ഭിത്തി സദാസമയവ‍ും ഈര്‍പ്പമുള്ളതായി കാണുന്നു.
- വായു അറകള്‍ ശ്വസന പ്രതല വിസ്തീര്‍ണ്ണം വര്‍ധിപ്പിക്കുന്നു.

* വായു അറകളിൽ നിന്ന് ഓക്സിജൻ ഡിഫ്യൂഷൻ വഴി രക്തത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള കാരണമെന്ത്?
രക്തത്തിലെ ഓക്സിജന്റെ ഗാഢത കുറവ്.
വായു അറകളുടെയും രക്തലോമികകളുടെയും ഭിത്തിയുടെ കനം കുറവ്
വായു അറകളിലെ ഓക്സിജൻ ഗാഢത കൂടുതല്‍.
ഇവയെല്ലാം
Ans.
(d) ഇവയെല്ലാം

* ഓക്സിജന്റെയും കാർബൺ ഡയോക്സൈഡിന്റെയും സംവഹനത്തിൽ ഹീമോഗ്ലോബിന്‍ പങ്കുവഹിക്കുന്നുണ്ടോ?എങ്ങനെ?.
- ഉണ്ട്
- ഓക്സിഹീമോഗ്ലോബിന്റെ രൂപത്തില്‍ ഓക്സിജനേയും കാര്‍ബമിനോ ഹീമോഗ്ലോബിന്റെ രൂപത്തില്‍ കാര്‍ബണ്‍ ഡെ ഓക്സൈഡിയനേയും വഹിക്കുന്നു.

* താഴെതന്നിട്ട‍ുള്ള പട്ടിക അന‍ുയോജ്യമായ രീതിയില്‍ പൂര്‍ത്തിയാക്ക‍ുക.

* ഡയഫ്രം, വാരിയെല്ലുകൾ എന്നിവയുടെ സങ്കോചവികാസങ്ങൾ ശ്വാസോച്ഛ്വാസ പ്രവർത്തനങ്ങളെ എത്രമാത്രം സഹായിക്കുന്നു? നിങ്ങളുടെ നിഗമനങ്ങൾ രേഖപ്പെടുത്തുക.
- ഡയഫ്രം സങ്കോചിക്ക‍ുന്ന‍ു, ഇന്റര്‍കോസ്റ്റല്‍ പേശികള്‍ സങ്കോചിച്ച് വാരിയെല്ലുകള്‍ ഉയരുന്നു, ഔരാസാശയ വ്യാപ്തം കൂടുന്നു - ഉഛ്വാസം
- ഡയഫ്രം പ‍ൂര്‍വ്വസ്ഥിതി പ്രാപിക്ക‍ുന്ന‍ു,ഇന്റര്‍കോസ്റ്റല്‍ പേശികള്‍ സങ്കോചിച്ച് വാരിയെല്ലുകള്‍ താഴുന്നു,ഔരാസാശയ വ്യാപ്തം കുറയുന്നു - നിശ്വാസം

* താഴെ തന്നിരിക്കുന്ന ചിത്രം പകർത്തി വരയ്ക്കുക.
a. അതിൽ ഓക്സിജൻ,കാർബൺ ഡയോക്സൈഡ് എന്നിവയുടെ പ്രവാഹദിശ അടയാളപ്പെടുത്തുക?
b. ശ്വസന വാതകങ്ങളുടെ ഗാഢതവ്യത്യാസം വാതക വിനിമയത്തെ സഹായിക്കുന്നുണ്ടോ? എങ്ങനെ?
Ans.
a) 
b) ഉണ്ട്.
വായു അറയില്‍ ഓക്സിജന്റെ ഗാഢത കൂടുതല്‍. രക്തലോമികയിലേക്ക് ഓക്സിജന്‍ പ്രവേശിക്കുന്നു.
രക്തത്തില്‍ കാര്‍ബണ്‍യോക്‌സൈഡിന്റെ ഗാഢത കൂടുതല്‍. വായുഅറയിലേക്ക് കാര്‍ബണ്‍യോക്‌സൈഡ് പ്രവേശിക്കുന്നു.

* ചിത്രീകരണം പൂർത്തിയാക്കുക.
Ans.
രക്തലോമിക
കാര്‍ബണ്‍ ഡയോ‌ക്‌സൈഡ്

* A,B,C എന്നീ പ‍ുര‍ുഷന്‍മാര‍ുടെ വൈറ്റല്‍ കപ്പാസിറ്റി ചുവടെയ‍ുള്ള ഗ്രാഫില്‍ നൽകിയിരിക്കുന്ന‍ു.
ഗ്രാഫ് വിശകലനം ചെയ്ത് അന‍ുബന്ധമായി നല്‍കിയിരിക്ക‍ുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
a.ആരുടെ വൈറ്റൽ കപ്പാസിറ്റിയാണ് ഏറ്റവും ആരോഗ്യകരമായ നിലയിൽ കാണപ്പെടുന്നത്?
b.വൈറ്റൽ കപ്പാസിറ്റി വർധിപ്പിക്കാൻ നിങ്ങൾക്ക് നൽകാൻ കഴിയുന്ന രണ്ട് നിർദ്ദേശങ്ങൾ എഴുതുക?
Ans.
(a) B
(b)ശരിയായ വ്യായാമം ചെയ്യ‍ുക,പ‍ുകവലി പാടെ ഉപേക്ഷിക്ക‍ുക

* പദജോഡി ബന്ധം പരിശോധിച്ച് വിട്ടപദം പൂരിപ്പിയ്ക്കുക.
കാണ്ഡം : ലെന്റിസെല്‍
ഇലകൾ:.................
Ans. ആസ്യരന്ധ്രം

* അനുയോജ്യമായ വാചകങ്ങൾ ഉപയോഗിച്ച് തന്നിരിക്കുന്ന ഫ്ലോചാർട്ട് ഉചിതമായി പൂർത്തിയാക്കുക.
അരുണരക്താണുക്കള്‍ -ഹീമോഗ്ലോബിന്‍ ഓക്സിജനുമായി സംയോജിച്ച് ഓക്സിഹീമോഗ്ലോബിനാകുന്നു.
കലകളിലെ രക്തലോമികള്‍ - ഓക്സിഹീമോഗ്ലോബിന്‍ വിഘടിച്ച് ഓക്സിജന്‍ സ്വതന്ത്രമാകുന്നു.

"ഇരുമ്പ് അടങ്ങിയ പച്ചക്കറികള്‍, മത്സ്യം തുടങ്ങിയവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ശ്വസനവ്യവസ്ഥയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്”.
മേൽപ്പറഞ്ഞ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? സാധൂകരിക്കുക.
Ans.
ഉണ്ട്,ഹീമോഗ്ലോബിന്‍ നിര്‍മ്മിക്കാനാവശ്യമായ പ്രധാനഘടകമാണ് ഇരുമ്പ് . ശ്വസനപ്രവര്‍ത്തനത്തില്‍ ഓക്സിജന്റെ വിനിമയത്തില്‍ ഹിമോഗ്ലോബിന്‍ അത്യാവശ്യമാണ്.

* താഴെതന്നിട്ട‍ുള്ളപട്ടിക പൂർത്തിയാക്കുക.

* പദജോഡി ബന്ധം എഴുതുക.
a. ഗ്ലൈക്കോളിസിസ് : കോശദ്രവ്യം
ക്രബ്സ് പരിവൃത്തി : .....................
b. ഗ്ലൈക്കോളിസിസ് : 2 ATP
ക്രബ്സ് പരിവൃത്തി : .....................
Ans.
a. മൈറ്റോകോണ്‍ഡ്രിയ
b. 28 ATP

* പദജോഡികളുടെ ബന്ധം മനസ്സിലാക്കി വിട്ട‍ുപോയ പദം പൂർത്തിയാക്കുക.
വൈറ്റൽ കപ്പാസിറ്റി : 4.5 ലിറ്റർ
ടൈഡല്‍ വോളിയം : ...................
Ans.  ½ ലിറ്റര്‍

* ഉഛ്വാസവുമായി ബന്ധമില്ലാത്തത് ഏത്?
(a)ഡയഫ്രം പ‍ൂര്‍വ്വസ്ഥിതി പ്രാപിക്ക‍ുന്ന‍ു.
(b)ഔരസാശയം വ്യാപ്തം കൂടുന്നു.
(c)ഔരസാശയമർദം കുറയുന്നു.
(d)വാരിയെല്ലുകൾ ഉയരുന്നു.
Ans. a) ഡയഫ്രം പ‍ൂര്‍വ്വസ്ഥിതി പ്രാപിക്ക‍ുന്ന‍ു.

* ശ്വസനവുമായി ബന്ധപ്പെട്ട് താഴെതന്നിട്ട‍ുള്ള രാസസമവാക്യം പൂർത്തിയാക്കുക.
Ans.
(a)ഗ്ല‍ൂക്കോസ് /ഓക്സിജന്‍  
(b)ഓക്സിജന്‍ /ഗ്ല‍ൂക്കോസ്  
(c)കാര്‍ബണ്‍ ഡൈഓക്സൈഡ് / ജലം
(d)ജലം /കാര്‍ബണ്‍ ഡൈഓക്സൈഡ്

* പദജോഡികളുടെ ബന്ധം മനസ്സിലാക്കി വിട്ട‍ുപോയ പദം പൂർത്തിയാക്കുക.
ഓക്സിജൻ + ഹീമോഗ്ലോബിൻ : ഓക്സീ ഹീമോഗ്ലോബിൻ
കാർബൺ ഡൈഓക്സൈഡ് + ഹീമോഗ്ലോബിൻ: ............................
Ans. കാര്‍ബമിനോഹീമോഗ്ലോബിന്‍
* പദജോഡികളുടെ ബന്ധം മനസ്സിലാക്കി വിട്ട പദം പൂർത്തിയാക്കുക.
ബാക്ടീരിയ : ....................
യീസ്റ്റ് :ആല്‍ക്കഹോള്‍
Ans. ലാക്ടിക് ആസിഡ്

* ചുവടെ കൊടുത്തിരിക്കുന്ന 2 പ്രവർത്തനങ്ങൾ നിരീക്ഷിക്കുക.
പ്രവർത്തനം 1
ഗ്ല‍ൂക്കോസ് +ഓക്സിജന്‍ ----------> കാര്‍ബണ്‍ ഡൈഓക്സൈഡ് + ജലം + ഊര്‍ജം
പ്രവര്‍ത്തനം 2
കാര്‍ബണ്‍ ഡൈഓക്സൈഡ് + ജലം ------------>ഗ്ല‍ൂക്കോസ് +ഓക്സിജന്‍
ഈ രണ്ട് പ്രവർത്തനങ്ങളില്‍ സസ്യങ്ങളിലും ജന്തുക്കളിലും നടക്കുന്ന പ്രവർത്തനം എന്ത്?
സസ്യങ്ങളിൽ മാത്രം നടക്കുന്ന പ്രവർത്തനം ഏത്?
Ans.
a. പ്രവര്‍ത്തനം 1
b. പ്രവര്‍ത്തനം 2

* പദജോഡി ബന്ധം കണ്ടെത്തി വിട്ട‍ുപോയഭാഗം പ‍ൂരിപ്പിക്ക‍ുക
കോശ ശ്വസനം : 30 ATP
ഫെർമെന്റേഷൻ :......................
Ans. 2 ATP

* ഒറ്റപ്പെട്ടത് കണ്ടെത്തി മറ്റുള്ളവയുടെ പൊതുസവിശേഷതകൾ എഴുതുക.
a) എംഫിസീമ, യുറീമിയ, ശ്വാസകോശാർബുദം, ബ്രോങ്കൈറ്റിസ്
b) ശ്വസനി, വായു അറ, പ്ലൂറ, പെരികാർഡിയം
Ans.
a. യുറീമിയ, മറ്റുള്ളവ ശ്വാസകോശ രോഗങ്ങള്‍
b.പെരികാർഡിയം, മറ്റഉള്ളവ ശ്വസനവ്യവസ്ഥയുടെ ഭാഗങ്ങള്‍

* ശ്വസനവുമായി ബന്ധപ്പെട്ട ഏറ്റവും ശരിയായ പ്രസ്താവന ഏത്?
(a)ഓക്സിജനെ ശ്വാസകോശത്തിലേക്ക് എടുക്കൽ.
(b)ഓക്സിജനെ സ്വീകരിച്ച് കാർബൺഡയോക്സൈഡിനെ പുറത്തുവിടല്‍.
(c)ഓക്സിജൻ ഉപയോഗിച്ച് പോഷകങ്ങളിൽ ഊർജ്ജം സ്വതന്ത്രമാക്കി കാർബൺ ഡയോക്സൈഡിന്റെ പുറംതള്ളൽ.
(d)വാരിയെല്ലിന്റെ ഉയർച്ചയും താഴ്ചയും.
Ans. (c) ഓക്സിജൻ ഉപയോഗിച്ച് പോഷകങ്ങളിൽ ഊർജ്ജം സ്വതന്ത്രമാക്കി കാർബൺ ഡയോക്സൈഡിന്റെ പുറംതള്ളൽ.

* താഴെപ്പറയുന്ന പ്രസ്താവനകളിൽ അടിവരയിട്ട ഭാഗത്ത് തെറ്റ‍ുണ്ടെങ്കില്‍ തിരുത്തിയെഴുതുക.
(a)ഹീമോഗ്ലോബിന്‍ നിര്‍മ്മാണത്തിനാവശ്യമായ പ്രധാന ഘടകം ഇര‍ുമ്പ് തന്‍മാത്രകളാണ്.
(b)പാലിൽ ഫെർമെന്റേഷൻ നടന്ന് ആൽക്കഹോൾ ഉത്പാദിപ്പിക്കപ്പെടുന്നു.
(c)ശ്വാസനാളത്തിലെ തരുണാസ്ഥി വലയങ്ങൾ, അവ സദാസമയം തുറന്നിരിക്കാന്‍ സഹായിക്കുന്നു.
(d)ഇലകളിലെ ലെന്റിസെലുകൾ സസ്യങ്ങളിൽ വാതക വിനിമയത്തിന് സഹായിക്കുന്നു.
Ans.
b. പാലിൽ ഫെർമെന്റേഷൻ നടന്ന് ലാക്ടിക്ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നു.
d. ഇലകളിലെ ആസ്യരന്ധ്രങ്ങൾ സസ്യങ്ങളിൽ വാതക വിനിമയത്തിന് സഹായിക്കുന്നു.

* താഴെത്തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
a. എംഫിസിമ വായ‍ുഅറകളെ ബാധിക്ക‍ുന്ന ഒര‍ു രോഗമാണ്.
b. ശ്വാസകോശാർബുദത്തിന് പ്രധാന കാരണം പുകവലിയാണ്.
c. ഗ്ലൈക്കോളിസിസില‍ൂടെ 28 ATPതന്മാത്ര ഊർജ്ജം സ്വതന്ത്രമാക്കുന്നു.
d. ക്രബ്സ് പരിവൃത്തി നടക്കുന്നത് മൈറ്റോകോൺട്രിയയിൽ ആണ്.
1. a,b,c എന്നിവ ശരി
2. a,b, d എന്നിവ ശരി
3. a മാത്രം ശരി
4. a,bഎന്നിവ ശരി
Ans. 2) a,b, dഎന്നിവ ശരി

* പട്ടികയിലെ Aകോളത്തിന് അനുസൃതമായി B,C എന്നീ കോളങ്ങൾ ക്രമീകരിക്കുക

* പട്ടികയിലെ കോളം Aയ്ക്ക് അനുസൃതമായി B,C എന്നിവ ക്രമീകരിക്കുക.

* ശ്വസനവും പ്രകാശസംശ്ലേഷണവും തമ്മിലുള്ള ബന്ധം വിശകലനംചെയ്ത് സൂചനകളുടെ അടിസ്ഥാനത്തിൽ പട്ടിക പൂർത്തിയാക്കുക.

* ചിത്രീകരണം നിരീക്ഷിച്ച് താഴെതന്നിട്ട‍ുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക?
(i) തന്നിരിക്കുന്ന ചിത്രീകരണം എന്തിനെ സൂചിപ്പിക്കുന്നു?
(ii) b യും c യും അനുയോജ്യ വാക്യങ്ങൾ ഉപയോഗിച്ച് പൂർത്തീകരിക്കുക?
Ans.
(i) കാര്‍ബണ്‍ ഡയോക്സൈഡ് സംവഹനം
(ii) (b)ഹീമോഗ്ലോബിനുമായി ചേര്‍ന്ന് കാര്‍ബമിനോ ഹീമോഗ്ലോബിന്‍ രൂപത്തില്‍
(c)രക്തത്തിലെ ജലവുമായി പ്രവര്‍ത്തിച്ച് ബൈകാര്‍ബണേറ്റ് രൂപത്തില്‍

* കോശങ്ങളിൽ ഉണ്ടാകുന്ന കാർബൺ ഡൈഓക്സൈഡ് സംവഹനവുമായി ബന്ധപ്പെട്ട ചിത്രീകരണം തന്നിട്ട‍ുള്ള സ‍ൂചനകള്‍ വിലയിര‍ുത്തി പൂർത്തിയാക്കുക.
(a) 7% ഈ രീതിയില‍ൂടെ സംവഹനം ചെയ്യപ്പെട‍ുന്ന‍ു.
(b) 70% ഈ രീതിയില‍ൂടെ സംവഹനം ചെയ്യപ്പെട‍ുന്ന‍ു.
Ans.
a. രക്തത്തിലെ പ്ലാസ്മയില്‍ ലയിച്ച്.
b. അര‍ുണരക്താണ‍ുവിലെ ജലവുമായി പ്രവര്‍ത്തിച്ച് ബൈകാര്‍ബണേറ്റ് രൂപത്തില്‍.

* "വായു വിമുക്തമായ ടിന്നിലടച്ച ഭക്ഷണം കഴിച്ച ഒരു കുട്ടിക്ക് ബാക്ടീരിയ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധ ഉണ്ടായി". വാര്‍ത്ത
ഈ വാര്‍ത്ത വിശകലനം ചെയ്ത് ച‍ുവടെ തന്നിട്ട‍ുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(a)ഇത്തരം ബാക്ടീരിയകള്‍ ജീവന്‍ നിലനിര്‍ത്ത‍ുന്നതെങ്ങനെ?
(b)ഈ പ്രക്രീയയിലൂടെ നിര്‍മ്മിക്കപ്പെട‍ുന്ന രണ്ട് രാസവസ്തുക്കളുടെ പേര് എഴുതുക?
Ans.
a. അവായുശ്വസനം
b. ലാക്ടിക്ക് ആസിഡ്, ആല്‍ക്കഹോള്‍
* ഇലകൾക്ക് ആസ്യരന്ധ്രങ്ങൾ വഴി ഓക്സിജൻ ലഭിക്കും .എന്നാൽ കാണ്ഡത്തിനും വേരിനും ഓക്സിജൻ ലഭിക്ക‍ുന്നതെങ്ങനെ?
- കാണ്ഡത്തിലും വേരിലും വാതകവിനിമയം നടക്കുന്നത് ലെന്റിസെല്‍ വഴിയാണ്.ലെന്റിസെല്ലിലെ കോശങ്ങള്‍ക്കിടയിലൂടെ ഡിഫ്യൂഷന്‍ വഴിയാണ് ഓക്സിജന്‍,കാര്‍ബണ്‍ ഡൈയോക്സൈഡ് വിനിമയം നടക്കുന്നത്.

* സൂക്ഷ്മജീവികളിലെ അവായുശ്വസനവുമായി ബന്ധപ്പെട്ട ഫ്ലോചാര്‍ട് താഴെ നൽകിയിരിക്കുന്നത് പൂർത്തിയാക്കുക.
Ans.
a. പൈറൂവിക് ആസിഡ്
b. ലാക്ടിക് ആസിഡ്
c. ആല്‍ക്കഹോള്‍, കാര്‍ബണ്‍ ഡൈയോക്സൈഡ്

* മാവ് പുളിപ്പിക്കാൻ നാം യീസ്റ്റ് ചേർക്കാറുണ്ട്. മണിക്കൂറുകൾക്കു ശേഷം മാവ് പുളിച്ചു പൊങ്ങിയതായി കാണുന്നു.
(a)മാവ് പുളിച്ചു പൊങ്ങാൻ ഇടയായതിന്റെ കാരണം എന്തായിരിക്കും?
(b)ഇത്തരം പ്രവർത്തനം എന്ത് പേരില്‍ അറിയപ്പെടുന്നു?
Ans.
a.അവായു ശ്വസനത്തിലൂടെ ആല്‍ക്കഹോള്‍,കാര്‍ബണ്‍ഡയോക്സൈഡ് എന്നിവ ഉണ്ടാകുന്നതിനാല്‍.
b. ഫെര്‍മന്റേഷന്‍

* പാല് പുളിച്ചു തൈരാവുന്നു.
(a)ഈ പ്രവർത്തനത്തില്‍ നടക്കുന്ന രാസപ്രക്രിയയുടെ പേരെന്ത്?
(b)ഈ പ്രവർത്തനം നടത്തുന്ന ബാക്ടീരിയ ഏതാണ്?
(c)ഇത്തരം പ്രവർത്തനത്തിലുണ്ടാകുന്ന ഉത്പന്നം ഏതാണ്?
Ans.
(a)ലാക്ടിക് ആസിഡ് ഫെര്‍മന്റേഷന്‍
(b)ലാക്ടോ ബാസിലസ്
(c)ലാക്ടിക് ആസിഡ്

* തുടർച്ചയായി ഭാരം ചുമക്കേണ്ടിവന്ന ഒരു വ്യക്തിയുടെ കൈകൾക്ക് അമിതമായ ക്ഷീണം അനുഭവപ്പെട്ടതായി കണ്ടു. ഇതിന്റെ കാരണം വിശദീകരിക്കുക?
- പേശികളിലെ ഊര്‍ജോല്‍പ്പാദനം വര്‍ധിക്കുകയും ഓക്സിജന്റെ അളവ് തീരെ കുറയുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ പേശീകോശങ്ങള്‍ ഊര്‍ജം ഉത്പ്പാദിപ്പിക്കുന്നത് അവായുശ്വസനം വഴിയാണ്.തത്ഫലമായി പേശികളില്‍ ലാക്ടിക് ആസിഡ് അടിഞ്ഞ് കൂടുന്നു.

* താഴെ തന്നിട്ട‍ുള്ള പട്ടികയിലെ വിട്ട‍ുപോയഭാഗം പ‍ൂര്‍ത്തിയാക്ക‍ുക.
Ans.
(a) വാതകവിനിമയം നടക്ക‍ുന്ന ഭാഗം
(b) നാസാഗഹ്വരം
(c) ഡയഫ്രം
(d) ശ്വസകോശത്തിലെ ഘര്‍ഷണം ‍ക‍ുറയ്ക്ക‍ുന്ന‍ു

* ശ്വസന വ്യവസ്ഥയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നാം പുലർത്തേണ്ട ശരിയായ ആരോഗ്യ ശീലങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക?
- അനുയോജ്യമായവ എതെങ്കില‍ും മ‍ൂന്ന് ആരോഗ്യ ശീലങ്ങൾ-
- പുകവലി പോലുള്ള ദുശീലങ്ങള്‍ ഒഴിവാക്കുക.
- മലിനീകരിക്കപ്പെട്ട വായു ശ്വസിക്കരുത്.
- വ്യക്തിശുചിത്വം പാലിക്കുക.
- ചുമ, തുമ്മല്‍ എന്നിവ ഏല്‍ക്കരുത്.

* പുകയില ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് പിടിപെടാൻ സാധ്യതയുള്ള ശ്വാസകോശ രോഗങ്ങളുടെ പേര് എഴുതുക
Ans.
എംഫിസിമ,ബ്രോങ്കൈറ്റിസ്,ശ്വസകോശാര്‍ബുദം

* രണ്ട് വ്യക്തികളുടെ ശ്വാസകോശ തകരാറുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
വ്യക്തി A – വായുഅറകളിലെ ശ്വസനപ്രതലവിസ്തീര്‍ണം കുറഞ്ഞ് വൈറ്റല്‍ കപ്പാസിറ്റി കുറയാനിടയാകുന്നു.
വ്യക്തി B – വായു അറകളില്‍ രോഗാണുക്കള്‍ പെരുകി ശ്വാസകോശത്തിന് വീക്കം ഉണ്ടാകുന്നു.
a) A, B എന്നീ വ്യക്തികളുടെ രോഗാവസ്ഥ തിരിച്ചറിയുക.
b) പുകവലി ഈ രോഗാവസ്ഥകള്‍ക്കിടയാക്കുന്നതെങ്ങനെ ?
Ans.
a. A-എംഫിസിമ
B - ബ്രോങ്കൈറ്റിസ്
b. എംഫിസിമ- പുകയിലയിലെ വിഷ പദാര്‍ഥങ്ങള്‍ വായു അറകളുടെ ഇലാസ്തികത നശിപ്പിക്കുന്നതുമൂലം അവ പൊട്ടുന്നത് വായുഅറകളിലെ ശ്വസനപ്രതലവിസ്തീര്‍ണം കുറഞ്ഞ് വൈറ്റല്‍ കപ്പാസിറ്റി കുറയാനിടയാകുന്നു.
ബ്രോങ്കൈറ്റിസ് - പുകയിലയിലെ ടാര്‍,കാര്‍ബണ്‍ മോണോക്സൈഡ് തുടങ്ങിയവ വായുഅറകളില്‍ ശ്ലേഷ്മം അടിഞ്ഞ്കൂടുന്നതിനും രോഗാണുക്കള്‍ പെരുകി വീക്കം ഉണ്ടാകുന്നതിനും കാരണമാകുന്നു.

* പുകവലി ഒരേസമയം ആത്മഹത്യയും കൊലപാതകവും ആണ്. ഈ പ്രസ്താവന വിലയിരുത്തി സാംഗത്യം വ്യക്തമാക്കുക?
Ans.
പുകവലിക്കുന്ന ആള്‍ക്ക് പലതരം ശ്വാസകേശരോഗങ്ങള്‍ ഉണ്ടാകുന്നു.
പുകശ്വസിക്കുന്ന ആള്‍ക്കും ശ്വാസകോശരോഗങ്ങള്‍ രോഗങ്ങള്‍ക്ക് സാധ്യത.
👉 Biology മറ്റ് അദ്ധ്യായങ്ങളുടെ Notes- നായി ഇവിടെ ക്ലിക്കുക 
👉 Biology Textbook (pdf) - Click here

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here