Class 10 അദ്ധ്യായം 02 നിലാവുപെയ്യുന്ന നാട്ടുവഴികള്‍: കൊച്ചുചക്കരച്ചി- ചോദ്യോത്തരങ്ങൾ   
Textbooks Solution for Class 10th Malayalam | Text Books Solution Malayalam അടിസ്ഥാന പാഠാവലി: അദ്ധ്യായം 02 നിലാവുപെയ്യുന്ന നാട്ടുവഴികള്‍: കൊച്ചുചക്കരച്ചി

Class 10 Malayalam Questions and Answers
അടിസ്ഥാന പാഠാവലി: അദ്ധ്യായം 02 നിലാവുപെയ്യുന്ന നാട്ടുവഴികള്‍: കൊച്ചുചക്കരച്ചി
അദ്ധ്യായം 2: നിലാവുപെയ്യുന്ന നാട്ടുവഴികള്‍
പാഠഭാഗം : കൊച്ചുചക്കരച്ചി - എ.പി. ഉദയഭാനു (ഉപന്യാസം)
നാടാ കൊന്‍റോ കാടാ കൊന്‍റോ
അവലാകെന്റോ മിചൈയാകൊന്‍റോ
എവ്വഴി നല്ലവരാടവര്‍
അവ്വഴി നല്ല്ലൈ വാഴിയ നിലനേ
-പുറനാനൂറ്‌ / ഔവ്വയാര്‍

നാടായാലും കാടായാലും
കുഴിയായാലും കുന്നായാലും
നല്ലവര്‍ പാര്‍ക്കുന്നെങ്കില്‍
നീയും നന്നേ വാഴുക നിലമേ

* നല്ല ചുറ്റുപാട്‌, പ്രകൃതി സൌന്ദര്യം, സ്നേഹമുള്ള മനുഷ്യര്‍
* നല്ല നാട്ടുകാരാണ്‌ നാടിനെ നല്ലതാക്കുന്നത്‌.
* മനുഷ്യരുടെ മോശമായ പ്രവര്‍ത്തനങ്ങള്‍ നാടിനെ മോശമാക്കുന്നു.
- പ്രകൃതിയോടിണങ്ങി ജീവിതം തളിര്‍ത്തുനിന്ന ഒരു ഗ്രാമീണാന്തരീക്ഷം കേരളത്തില്‍ ഉണ്ടായിരുന്നു.
- നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളില്‍ മനുഷ്യരും അവര്‍ വളര്‍ത്തുന്ന ജീവജാലങ്ങളും, സസ്യലതാദികളും ഒരുമിച്ചു കഴിഞ്ഞു.
- ഫലവൃക്ഷങ്ങള്‍ നിറഞ്ഞ പറമ്പുകളും സ്നേഹബന്ധങ്ങള്‍ തഴച്ചുവളര്‍ന്ന അയല്‍പക്കങ്ങളും അവിടെ ഉണ്ടായിരുന്നു.
- അന്ന്‌ ഓണവും വിഷുവും തിരുവാതിരയും ഒക്കെത്തന്നെ പ്രകൃതിയുടെ സര്‍ഗതാളങ്ങളുടെ ജീവിതാവിഷ്ക്കാരമായി ആഘോഷിക്കപ്പെട്ടു. ഇവയെല്ലാം ജനജീവിതത്തെ ആകമാനം, വിശേഷിച്ച്‌ കേരളീയ ബാല്യത്തെ സ്വാധീനിക്കുകയും അര്‍ഥവത്തായ മാനുഷികബന്ധങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്തിരുന്നു.
- ഗൃഹാതുരത്വമുണര്‍ത്തുന്ന ആ നാട്ടിന്‍പുറ കാഴ്ചകളിലേക്കും ജീവിതാനുഭവങ്ങളിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടമാണ്‌ “നിലാവുപെയുന്ന നാട്ടുവഴികള്‍”.

കൊച്ചുചക്കരച്ചി :- ഏ.പി. ഉദയഭാനു - ഉപന്യാസം (പ്രധാനാശയങ്ങള്‍)
* മനുഷ്യനും മരങ്ങളും തമ്മിലുള്ള ബന്ധം അനേകം കൃതികളില്‍ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.

* കഴിഞ്ഞ തലമുറകളില്‍ പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ വസിച്ചിരുന്ന മിക്കവര്‍ക്കും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ള സൌഭാഗ്യങ്ങളിലൊന്നാണ്‌ സമപ്രായക്കാരുമൊത്ത്‌ മാഞ്ചോടുകളിലെ ഒത്തുചേരല്‍.

* മാമ്പഴത്തിന്റെ ഭിന്നമായ സ്വാദ്‌ ആസ്വദിക്കാന്‍ (മാമ്പഴക്കാലം) വിവിധ കളികളില്‍ ഏര്‍പ്പെടല്‍ ഈ ഒത്തുചേരലിന്റെ സൌന്ദര്യാനുഭവമാണ്‌.
മധുരിക്കും ഓര്‍മകളെ
മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകു ഞങ്ങളെയാ-
മാഞ്ചുവട്ടില്‍... മാഞ്ചുവട്ടില്‍...
എന്ന്‌ പാടിപ്പോകുന്നത്‌

*  ഇത്തരം ഓര്‍മകളുടെ ഒരു പങ്കുവെയ്ക്കലാണ്‌ കൊച്ചുചക്കരച്ചി. ഒപ്പം മരം മനുഷ്യന്റെ വിശ്വസ്തനായ സഹജീവിയാണ്‌ എന്ന വിശ്വാസത്തിന്റെ ഉറപ്പിക്കലുമാണ്‌.

- മാമ്പഴം (വൈലോപ്പിള്ളി)
- തേന്മാവ്‌ (വൈക്കം മുഹമ്മദ്‌ ബഷീര്‍)
- മാമ്പഴം (പി.പി. രാമചന്ദ്രന്‍)

* എല്ലാം വെട്ടിവെളുപ്പിക്കുന്ന ഇക്കാലത്ത്‌ മനുഷ്യര്‍ ജീവജാലങ്ങളോട്‌ കാട്ടുന്ന ക്രൂരത ഓര്‍ക്കാനും ഈ പാഠഭാഗം ഉപകരിക്കുന്നു.

* ഏ.പി. ഉദയഭാനുവിന്റെ തറവാട്ടുവീടായ മുല്ലശ്ശേരി പറമ്പിലുണ്ടായിരുന്ന നാട്ടുമാവുകളിലൊന്നായ കൊച്ചുച്ചക്കരച്ചിയുടെ പ്രത്യേകതകളും അതിന്റെ ചോട്ടില്‍ ഒത്തുചേര്‍ന്നിരുന്ന ബാല്യങ്ങളുടെ കളികളുമാണ്‌ ആര്‍ദ്രമധുരമായി വിവരിക്കുന്നത്‌.
അതോടൊപ്പം മാവിനോടും അതിന്റെ പൂക്കളോടുമൊക്കെ കവികള്‍ക്കുള്ള പ്രത്യേകാഭിനിവേശവും ആവിഷ്ക്കരിക്കുന്നു.

* പ്രകൃതിരമണീയമായ കാഴ്ചകളും മറ്റനുഭവങ്ങളും മനോഹരമായ സാഹിത്യാവിഷ്ക്കാരങ്ങളായി മാറുന്നതു കാണാം.

* ലേഖകനും കൊച്ചുച്ചക്കരച്ചിയും അമ്മയുമാണ്‌ ഇതിലെ പ്രധാന കഥാപാത്രങ്ങള്‍.

പ്രധാനാശയങ്ങള്‍
* വൃക്ഷങ്ങള്‍ പലതുണ്ടെങ്കിലും വൃക്ഷങ്ങളില്‍ വച്ചു വൃക്ഷമായത്‌ മാവുതന്നെയാണ്‌.

* ഉണ്ണിമാങ്ങാപ്പരുവം മുതല്‍ മാവിന്‍ചുവട്ടിലെ സദ്യ ആരംഭിക്കുകയായി.

* തിരിഞ്ഞുനോക്കുമ്പോള്‍ എത്രയ്രെത മാവുകളാണ്‌ എന്റെ ഓര്‍മയില്‍ വന്നു നിരന്നുനില്‍ക്കുന്നത്‌.

* ആകാശം ഉരുമ്മി ഒരു മാവുനില്‍ക്കുന്നു. അതിനെ കുരുടിച്ചി എന്നാണ്‌ വിളിക്കുന്നത്‌. മാങ്ങകളുടെ വലുപ്പം, രുചി, ആകൃതി എന്നിവ വെച്ച്‌ മാവുകള്‍ക്ക്‌ പേരിടുന്ന രീതി- ശര്‍ക്കരമാവ്‌, പുളിച്ചി, കോഴിക്കോടന്‍, വെണ്ണീരന്‍.

* പത്തുനാല്‍പ്പത്തഞ്ചു കൊല്ലങ്ങള്‍ക്കപ്പുറത്തു നിന്ന്‌ അതിന്റെ സ്വാദ്‌ നാക്കിന്റെ അറ്റത്ത്‌ വന്നു നിറയുന്നു - അവധിക്കാലം - ബാല്യകാല ഓര്‍മകള്‍ - മാമ്പഴക്കാലം - കളികള്‍.

* ഇന്നു മാങ്ങമരം കാണാത്ത കുട്ടികള്‍ കേരളത്തില്‍ ഉണ്ടാവില്ലെങ്കിലും ഇപ്പറഞ്ഞ പഴയ അപരിഷ്കൃതമട്ടുകള്‍ (മാഞ്ചോട്ടില്‍ നടന്നിരുന്ന നിഷ്കളങ്കമായ വിവിധ കളികള്‍) അവര്‍ അറിയാനിടയില്ല - മാങ്ങാമരം-Mango tree - പരിഷ്ക്കാരത്തിന്റെ വഴിയില്‍ നാട്ടുനന്മകള്‍ വറ്റിപ്പോയത്‌- ഇംഗ്ലീഷ്‌ വിദ്യാഭ്യാസ(മാതൃഭാഷയെ അവഗണിച്ചുത്തോടുള്ള മലയാളിയുടെ അമിതാവേശവും സൂചിപ്പിക്കുന്നു.

* കവികളും - മാവുകളെ സ്നേഹിച്ച കാലം.

* നാട്ടിന്‍പുറത്തെ മാഞ്ചോട്ടിലെ വിവിധ കൊതിയ സമാജത്തില്‍ അഗഗങ്ങളായ കവികള്‍
(മാമ്പഴം- വൈലോപ്പിള്ളി, തേന്മാവ്‌-ബഷീര്‍, മാമ്പഴം-പി.പി. രാമചന്ദ്രന്‍) സൌഹൃദാന്തരീക്ഷത്തില്‍ സാംശീകരിച്ച അനുഭവങ്ങള്‍ മികച്ച സാഹിത്യ രചനകള്‍ക്ക്‌ ഹേതുവായി.

* കാമദേവന്‍ ചൂതസായകനാവുമ്പോള്‍ അങ്ങനയല്ലേ വരു - ചൂതസായകന്‍ കാമദേവനാണ്‌. മാമ്പൂവ്‌ അസ്ത്രമായിട്ടുള്ളവന്‍. കാമദേവന്റെ അമ്പുകള്‍ - അഞ്ച്‌ പുഷ്പങ്ങള്‍. അതിലൊന്ന്‌ ചൂതം (മാമ്പുവ്)
(അശോകം, അരവിന്ദം, നീലോല്പലം, നവമാലിക, ചൂതം-കാമദേവന്റെ അഞ്ച്‌ അമ്പുകള്‍ / അസ്ത്രങ്ങള്‍).

* പൂത്തിരി കത്തിച്ചതുപോലെയുള്ള മാമ്പൂക്കുല ഒടിച്ച്‌ കുസൃതിക്കുട്ടനെപ്പോലെ കവിതാങ്കണത്തില്‍ ഓടിയെത്തിയ വൈലോപ്പിള്ളി (മാമ്പഴം സൂചന).

* അങ്ങനെ വന്നുചേര്‍ന്ന ഏകാന്തത വൃക്ഷലതാദികളോടുള്ള കൂട്ടുകെട്ടിന്‌ കൂടുതല്‍ പ്രേരകമായി- (ഉദയഭാനു അമ്മയോടൊപ്പം തറവാട്ടുവീട്ടില്‍ താമസമാക്കി - ഒറ്റക്ക്‌ കഴിയുന്നത്‌ ഓര്‍ക്കുന്നു).

* വേണ്ടപ്പെട്ടവര്‍ ആരൊക്കെയോ ചേര്‍ന്ന്‌ ആ അത്യാഹിതം തടഞ്ഞു - കൊച്ചുച്ചക്കരച്ചിയെ വെട്ടിനീക്കുന്നത്‌ അത്യാഹിതമായി കാണുന്നു - പ്രകൃതി, വൃക്ഷലതാദികളോട്‌ പഴമക്കാര്‍ക്ക്‌ ഉണ്ടായിരുന്ന സ്നേഹം വെളിവാക്കുന്നു.

* നാവുണ്ടായിരുന്നെങ്കില്‍ കുടുംബത്തിന്റെ കഥ അവള്‍ പറയുമായിരുന്നു.
എന്നാല്‍ സ്വയം ചത്തും മാവിനെ കാത്തുരക്ഷിച്ചു പോന്ന നീറുകള്‍ (പുളിയനുറുമ്പുകള്‍) എന്ന ചാവേറ്റുപട കൊച്ചുച്ചക്കരച്ചിയില്‍ കയറാന്‍ ശ്രമിച്ചവരെ എല്ലാം തോല്‍പിച്ച്‌ ഓടിച്ചുകളഞ്ഞു.

* ജീവജാലങ്ങള്‍ പ്രകൃതി സംരക്ഷണത്തില്‍ വഹിക്കുന്ന പങ്ക്‌.
ചാവേര്‍പട:- ആത്മാഹുതി ചെയ്തും നാടിനെ സംരക്ഷിക്കുന്നവര്‍.
* യുദ്ധകാലമായതോടെ മാവുകള്‍ക്ക്‌ വിലകൂടി. അവരെയും പട്ടാളത്തില്‍ ചേര്‍ത്തിരിക്കുന്നു എന്നാണ്‌ തോന്നുന്നത്‌ - യുദ്ധത്തില്‍ ഉണ്ടാകുന്ന മരണം. യുദ്ധത്തെ തുടര്‍ന്നുണ്ടാകുന്ന ക്ഷാമവും ദാരിദ്ര്യവും - വളപ്പിലെ വലിയ മരങ്ങള്‍ വിറ്റ്‌ ഉപജീവനം കഴിക്കേണ്ട സാഹചര്യം, പട്ടാളത്തില്‍ ചേരുന്നത്‌ പണത്തിനും മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കും വേണ്ടി - (യുദ്ധത്തില്‍ മരിക്കുന്നവരുടെ മൃതദേഹം
ദഹിപ്പിക്കാന്‍ തറവാടുകളിലെ മാവ്‌ ഉപയോഗിച്ചതും സൂചന) - ബഷീര്‍ കഥാപാത്രം ഞാന്‍ പട്ടാളത്തില്‍ പോകും എന്ന്‌ പറയുന്നതും ഓര്‍ക്കുക).

* യുക്തി ഉള്ളിടത്തല്ലേ യുക്തിവാദം ഫലിക്കൂ. ഇവിടെ ഭക്തിയും വിശ്വാസവുമാണ്‌.
കൊച്ചുച്ചക്കരച്ചി വീഴില്ല. വീണാലും അവള്‍ ആപത്തു വരുത്തുകയില്ല എന്ന ഉറച്ച നിലപാടായിരുന്നു അമ്മയ്ക്ക്‌ - പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പരാശ്രിതത്വം.

* എത്ര പറഞ്ഞാലും കാറ്റും മഴയും വന്നാല്‍ അമ്മ ആ അപകടസ്ഥാനത്തു ചെന്നിരുന്നതുതന്നെ - അമ്മയുടെ വിശ്വാസം - പഴമക്കാര്‍ക്ക്‌ വൃക്ഷങ്ങളോടുള്ള അരുമത്വം, പ്രകൃതിയിലുള്ള വിശ്വാസം. 

* കര്‍ക്കടമാസത്തില്‍ കറുത്തവാവിന്‍ നാളില്‍ ആകാശത്തിനു താഴെ തന്റെ ഇലപ്പടര്‍പ്പു കൊണ്ട്‌ മറ്റൊരാകാശം സൃഷ്ടിച്ച്‌ മിന്നാമിനുങ്ങുകളെക്കൊണ്ട്‌ നക്ഷത്ര നിബിഢമായി നില്‍ക്കുന്നത്‌ ആസന്നമായ വേര്‍പാടിന്റെ ബോധത്തേയും വേദനയേയും ഉല്‍ക്കടമാക്കിത്തീര്‍ത്തു. (ഗദ്യഭാഷയുടെ കാവ്യാത്മകത - പ്രകൃതിയില്‍ മനുഷ്യഭാവം).

* തുലാവര്‍ഷക്കാറ്റുകളും കാലവര്‍ഷക്കാറ്റുകളും ആ മുത്തശ്ശിയുടെ നിബിഢവും ശ്യാമളവുമായ തലമുടിയില്‍ കൂടി വിരലോടിച്ചുപോവക മാത്രം ചെയ്തു. തള്ളി ഇട്ടില്ല (ഗദ്യഭാഷയുടെ കാവ്യാത്മകത - പ്രകൃതിയില്‍ മനുഷ്യഭാവം) ഭാഷ, ലാളിത്യം.

* അകാലത്തുള്ള ആ കാറ്റും മഴയും കൊച്ചുച്ചക്കരച്ചിയുടെ ആത്മാവിനെ കൂട്ടിക്കൊണ്ടുപോകാന്‍ പ്രത്യേകം നിയുക്തമായവയായിരുന്നു.

* കൊച്ചുച്ചക്കരച്ചി നേരുള്ള മാവാണ്‌. അവള്‍ ദോഷം വരുത്തുകയില്ല എന്ന അമ്മയുടെ വിശ്വാസം ജയിച്ചു.

* അവിടെ കിളിച്ചുപൊന്തിയ മാവിന്‍തയ്യിനെ കൊച്ചുച്ചക്കരച്ചിയുടെ മകള്‍ എന്ന നിലയില്‍ അമ്മ വാത്സല്യത്തോടെ വളര്‍ത്തി. ഈയാണ്ടില്‍ അതു കായ്ച്ചു. അവള്‍ പുളിച്ചിയാണ്‌. (പുളിച്ചിയാണ്‌ എന്നപ്രയോഗം ശ്രദ്ധേയമാണ്‌. പരസ്പരസ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും വഴിയില്‍ നിന്ന്‌ അകന്ന്‌ നന്മ അന്യമാകുന്ന നാട്ടുവഴികളെ കുറിച്ചുള്ള ധ്വനി. പരസ്പരം കുറ്റം പറഞ്ഞും ഉപദ്രവങ്ങള്‍ ഉണ്ടാക്കിയും നടക്കുന്നവരെ നാട്ടിന്‍പുറങ്ങളില്‍ അവന്‍/അവള്‍ ഒരു പുളിച്ചിയാണ്‌ എന്ന പ്രയോഗം ഉപയോഗിക്കാറുണ്ട്‌. അതോര്‍ക്കുക).

കൊച്ചുചക്കരച്ചിയും മാനുഷിക ഭാവവും
കഥയിലെ ഒരു പ്രധാന കഥാപാത്രമാണ്‌ അവള്‍ എന്നു വിശേഷിപ്പിക്കുന്ന കൊച്ചുചക്കരച്ചി.

* ഓര്‍മകളില്‍ നിന്ന്‌ നിരന്നു നില്‍ക്കുന്ന മാവുകള്‍.

* പലപല മാവുകള്‍ അവരുടെ പ്രത്യേക സ്വഭാവവുമായി ഓടി എത്തുന്നു.

* ഭൂവന വിദിതമായ മാവിന്റെ വംശത്തിലാണ്‌ ഞങ്ങളുടെ കൊച്ചു ചക്കരച്ചി വന്നു പിറന്നത്‌.

* തറവാട്ടില്‍ മാവുകള്‍ പലതുണ്ടായിരുന്നെങ്കിലും കുലശ്രേഷ്ഠകള്‍ ആയിഎണ്ണിയത്‌ രണ്ടെണ്ണത്തിനെയായിരുന്നു.

* മൂത്തവള്‍ വലിയചക്കരച്ചി.

* അധീശ്വരിയെപോലെ നിന്നിരുന്ന കൊച്ചുചക്കരച്ചി.

* എത്രയോ തലമുറകള്‍ ആ വൃദ്ധമുത്തശ്ശിയുടെ കാല്‍ചുട്ടിലിരുന്ന്‌ മധുരം തിന്ന്‌ വളര്‍ന്ന്‌ വൃദ്ധരായി.

* നാവുണ്ടായിരുന്നെങ്കില്‍ കുടുംബത്തിന്റെ കഥ അവള്‍ പറയുമായിരുന്നു.

* യുദ്ധകാലമായതോടെ മാവുകള്‍ക്ക്‌ വിലകൂടി. അവരേയും പട്ടാളത്തില്‍ ചേര്‍ത്തിരുന്നു.

* രോഗഹേതു എന്തുമാട്ടെ, മാരകമായ രോഗം പിടിപെട്ടു.

* തന്റെ ഗൗരവം വിടാതെ അര്‍ധവൃത്താകൃതിയില്‍ ലേശം ഒന്നു തിരിഞ്ഞു നൃത്തംവെക്കുകയും ഒക്കെ ചെയ്യുന്നത്‌.

* തറവാടിന്റെ ആ ചിരബന്ധുവിന്റെ ഗുണങ്ങള്‍.

* മുത്തശ്ശിയുടെ നിബിഢവും ശ്യാമളവുമായ തലമുടികളില്‍ക്കൂടെ വിരലോടിച്ചു പോവുക.

* കൊച്ചുചക്കരച്ചിയുടെ ആത്മാവിനെ കൂട്ടികൊണ്ടുപോകാന്‍ പ്രത്യേകം നിയുക്തമായ കാറ്റും മഴയും.

* കൊച്ചുചക്കരച്ചിയുടെ മകള്‍ എന്ന നിലയില്‍ വാത്സല്യത്തോടെ വളര്‍ത്തി.

* അവള്‍ പുളിച്ചിയാണ്‌.

മാഞ്ചോട്ടിലെ കളികള്‍
* അണ്ണാന്‍ പിറന്നാല്‍- ചുള്ളിക്കമ്പുകള്‍ വിറകാക്കി ഉയര്‍ത്തിയ ഹോമാഗ്നി (ഹോമകുണ്ഡം- സൂചന- ചതുരാകൃതിയില്‍ ഇഷ്ടികകള്‍ ചേര്‍ത്തുവെച്ച്‌ ഹോമത്തിനുവേണ്ടി തയ്യാറാക്കുന്നത്‌) യില്‍ മാങ്ങാനീര്‍ ഹവിസ്സാക്കി (ഉണക്കലരിച്ചോറ്‌ നെയ്യുമായികൂട്ടിക്കുഴച്ച്‌ ഹോമകുണ്ഡത്തില്‍ മന്ത്രോച്ചാരണത്തോടെ അര്‍പ്പിക്കുന്നതിന്‌ തയ്യാറാക്കുന്ന ദ്രവ്യം) ചുള്ളിക്കമ്പുകള്‍ ചതുരത്തില്‍ ഒന്നിനുമുകളില്‍ ഒന്നായ്‌ അടുക്കിവെച്ച്‌ അതില്‍ കരിയിലകള്‍ ഇട്ട്‌ കത്തിക്കുന്നു. അതിലേക്ക്‌ പഴുത്ത മാങ്ങാനീര്‌ തുള്ളി തുള്ളിയായ്‌ വീഴ്ത്തുന്നു.
മാങ്ങ വീഴ്ത്തിത്തരുന്ന അണ്ണാറക്കണ്ണന്റെ പിറന്നാള്‍ ആഘോഷിക്കുന്നതാണീ കളി. ഈ ഹോമപ്പുക ഉയരുമ്പോള്‍ മാവ്‌ കൂടുതല്‍ മാങ്ങപൊഴിക്കുമെന്ന്‌ കുട്ടികള്‍ വിശ്വസിച്ചിരുന്നു. ഓണാട്ടുകര ദേശത്താണ്‌ ഇത്‌ കൂടുതലായി പ്രചാരത്തിലുണ്ടായിരുന്നത്‌.

* ഉണ്ണിയിടല്‍:- മാഞ്ചോട്ടിലെ മറ്റൊരു കളി. ഒത്തുകൂടുന്ന കുട്ടികള്‍ വീണുകിടക്കുന്ന പഴുത്തമാങ്ങയുടെ ഞെട്ടി നുള്ളിയെടുത്ത്‌ മാവിനെനോക്കി വിരലുകള്‍കൊണ്ട്‌ തെറിപ്പിക്കുന്നു. എറിയുമ്പോള്‍ കൊച്ചുണ്ണിപോയിട്ട്‌ വല്യുണ്ണിവായോ എന്ന്‌ ഉറക്കെ വിളിച്ചു പറയും. അപ്പോള്‍ വീഴുന്ന മാങ്ങയുടെ അവകാശം ഉണ്ണിയിടുന്ന ആള്‍ക്കാരാണ്‌.

* ഒരു കാഠറ്റടിച്ചപ്പോള്‍
ഒരു മാങ്ങ വീണപ്പോള്‍
അഞ്ചാറു പിള്ളേര്‍ ചേര്‍ന്ന്‌
ഉന്തായി തള്ളായി
ചക്കരമാമ്പഴം ചപ്പി പിളിയായി - ഇത്തരത്തിലുള്ള പിടിവലികള്‍ ഒഴിവാക്കാന്‍ മാഞ്ചോട്ടിലെ കളികള്‍ സഹായിച്ചിട്ടുണ്ട്‌.

* ഈ ചെന എടുത്തോണ്ട്‌ മറുചെന മാമ്പഴം പാപ്പിക്കു താ
- അപ്പോള്‍ കാറ്റടിച്ചു ആ വരിക്ക മാവിന്റെ മാനത്തുമുട്ടുന്ന കൊമ്പുകളില്‍ പെട്ടിക്കുലകള്‍ കിടക്കുന്നു. ഒരു മാമ്പഴം വീണു. അതു ബാലകൃഷ്ണന്‌ കിട്ടി. മാമ്പഴത്തിന്റെ ഞെട്ട്‌ നുള്ളി മുളിലേക്ക്‌ എറിഞ്ഞ്‌ കൊണ്ട്‌ അവന്‍ പറഞ്ഞു. ഈ ചെന എടുത്തോണ്ട്‌ മറുചെന മാമ്പഴം പാപ്പിക്കു താ ബാലന്‍ ഒപ്പിച്ച കുസൃതിക്ക്‌ പ്രായശ്ചിത്തമായാണ്‌ അവന്‍ മാമ്പഴം പാപ്പിക്കുകൊടുക്കാന്‍ മാവിനോട്‌ പറഞ്ഞത്‌. മറുചെന മാമ്പഴം അവള്‍ക്കു കിട്ടുകയും ചെയ്തു. ബാലനും പാപ്പിയും അയല്‍ക്കാരാണ്‌. അവന്റെ വീടിനു തൊട്ടു പടിഞ്ഞാറേത്‌ അവളുടെ വീടാണ്‌- മാഞ്ചോട്ടിലെ സൌഹൃദങ്ങള്‍ - മാഞ്ചുവട്ടില്‍, തകഴി ശിവശങ്കരപിള്ള

* ഇക്കാറ്റും കാറ്റല്ല മറുകാറ്റും കാറ്റല്ല- മാവേലി കുന്നത്തെ പൂവാലന്‍ കാറ്റേ ഓടിവാ-
- മാവിന്‍ ചുവട്ടില്‍ കുട്ടികള്‍ വായുഭഗവാനെ ആവാഹിക്കാന്‍ കളിച്ചിരുന്ന കളിയാണിത്‌. ഇങ്ങനെ പറയുമ്പോള്‍ വിമനസ്സായി നില്‍ക്കുന്ന മാവിന്റെ ശാഖകളെ ഉലച്ച്‌ കാറ്റ്‌ മാങ്ങ പൊഴിച്ചുതരുമെന്ന്‌ കുട്ടികള്‍ കരുതിയിരുന്നു.  

* അണ്ണാന്‍ കുഞ്ഞുഞ്ഞേ, കാക്ക കഴുവേറീ
- അണ്ണാന്‍ വന്ന്‌ മാങ്ങക്കുലയില്‍ ഇരുന്ന്‌ മാമ്പഴം തിന്നുമ്പോള്‍ ഇടക്കിടയ്ക്ക്‌ മാമ്പഴം പൊഴിഞ്ഞ്‌ വീഴും. അപ്പോള്‍ അണ്ണാന്‍ കുഞ്ഞൂഞ്ഞ്‌ അവര്‍ക്ക്‌ ഇഷ്ടക്കാരനാവുന്നു. കാക്ക വന്ന്‌ മാമ്പഴം കൊത്തുമ്പോഴും പ്രതീക്ഷയോടെയാണ്‌ കുട്ടികള്‍ കാത്തിരിക്കുക. കാത്തിരുന്ന്‌ മുഷിയുമ്പോള്‍ കാക്ക കഴുവേറിയാകുന്നു. അണ്ണാനെ ഇണക്കിയും കാക്കയെ പിണക്കിയും മാങ്ങ കൊത്തി ഇടുവിക്കും. അണ്ണാനും കിളികളും
കൊത്തിയിടുന്ന മാമ്പഴം പെറുക്കിയെടുത്ത്‌ കടിച്ച ഭാഗം പിച്ചാത്തികൊണ്ട്‌ ചെത്തിക്കളഞ്ഞ്‌ മാങ്ങയുടെ അപ്പപ്പൂളിനും, ചെന്നിപ്പൂളിനും വേണ്ടിയുള്ള മാഞ്ചോട്ടിലെ കളിത്തിരക്കുകള്‍ - ഇന്ന്‌ കുട്ടികള്‍ക്ക്‌ അന്യമായി.

* ഏറു മത്സരം :- 
സൂത്രം നോക്കി എറിയല്‍, വലിയ മാവിന്റെ ചുവട്ടില്‍ മാമ്പഴക്കാലത്തെ പ്രധാനവിനോദമായിരുന്നു സൂത്രം നോക്കി എറിയല്‍. കല്ലുകള്‍ ശേഖരിച്ച്‌ മാമ്പഴക്കുല നോക്കി എറിയുന്നതാണ്‌പണി. കിട്ടുന്ന മാമ്പഴവും തടിമരത്തിന്റെ വേരിനോടു ചേര്‍ന്ന പൊത്തുകളില്‍ ഒരുമിച്ച്‌ ചേര്‍ത്തുവെക്കും. ഉച്ചയാവുന്നതോടെ കിട്ടിയ മാമ്പഴങ്ങള്‍ വട്ടയിലയിലോ തേക്കിന്റെ ഇലയിലോ പൊതിഞ്ഞ്‌ ആര്‍പ്പും വിളിയുമായി വീടുകളിലേക്കുള്ള മടക്കം.

* പമ്മിയിരുന്ന്‌ കല്ലെറിയല്‍:- 
മാമ്പഴത്തിനായികാത്തിരിക്കുന്നവരുടെ ഇടയിലേക്ക്‌ ഒളിഞ്ഞിരുന്ന്‌ കല്ലോ,
കേടുവന്ന മാങ്ങയോ വലിച്ചെറിഞ്ഞ്‌ കൂട്ടുകാരെ പറ്റിക്കുന്നതാണിത്‌ മാങ്ങയാണെന്ന്‌ കരുതി എല്ലാവരും ഓടിയെത്തുമ്പോഴാണ്‌ ഉരുളന്‍ കല്ലോ, ചീത്തമാങ്ങയോ ആണ്‌ കാണുക സ്വയം ഇളിഭ്യരായിരിക്കുന്നവരുടെ മുമ്പിലേക്ക്‌ പറ്റിച്ചവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍- മാഞ്ചോട്ടിലെ “പൂര' മായിരിക്കും.

* മാങ്ങ അണ്ടിക്ക്‌ കൂട്ടുപോകുക:- 
മധുര മാമ്പഴത്തിന്റെ നീര്‌ ഈറ്റികൂടിച്ച്‌, അവസാനം മാങ്ങയണ്ടി
മാത്രം ബാക്കിയാകും. കൂട്ടുകാരില്‍ ഒരാളുടെ പേര്‌ വിളിക്കുന്നു. വിളികേട്ടയാളോട്‌ മാങ്ങയണ്ടിക്ക്‌ കൂട്ടു പോകാന്‍ പറഞ്ഞ്‌ അണ്ടി ദൂരേയ്ക്ക്‌ വലിച്ചെറിയുന്നു. വിളികേട്ടവന്‍ പരുങ്ങുന്നു / ചമ്മുന്നു.

* ആനയോ കുതിരയോ.:- പച്ചമാങ്ങ, കറുമുറെ തിന്നുന്ന പ്രായത്തില്‍ അതിനകത്തെ മാങ്ങയണ്ടി കൂടം കെട്ടിയിട്ടുണ്ടാകില്ല. ഇളം പ്രായത്തിലെ അണ്ടി ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയില്‍ പിടിച്ച്‌ മേല്‍പ്പോട്ട്‌ ശക്തിയായി ഞെക്കിവിടുന്നു. മാങ്ങയണ്ടി ഉയരത്തില്‍ കുതിച്ച്‌ ചാടിയാല്‍ കുതിര, അല്ലെങ്കില്‍ ആന.

- മാങ്ങാമരം (Mango Tree) അടിച്ചുവിടുന്ന തീക്ഷ്ണമായ ഉഷ്ണക്കാറ്റില്‍ കരിഞ്ഞുവീഴുന്ന ബാല്യകൗമാരങ്ങള്‍ മാംഗോഫ്രൂട്ടിയില്‍ (Mango Frooti) അഭയം തേടുന്നു.

- മാമ്പഴക്കാലം തീര്‍ത്ത പ്രകൃതിസൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും പാഠങ്ങള്‍ യുവതലമുറയ്ക്ക്‌ ഇന്ന്‌ അന്യമാവുകയാണ്‌. നിലാവുപെയുന്ന നാട്ടുവഴിയില്‍ വേനല്‍ച്ചൂടിന്റെ മാധുര്യം വേണ്ടുവോളം പൊഴിച്ചിടുന്ന ഹൃദ്യമായ ആവിഷ്ക്കാരമായി കൊച്ചുച്ചക്കരച്ചി മാറുന്നു. 
Malayalam Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here