Class 10 അദ്ധ്യായം 02 നിലാവുപെയ്യുന്ന നാട്ടുവഴികള്‍: ഓണമുറ്റത്ത്‌ - ചോദ്യോത്തരങ്ങൾ 

Textbooks Solution for Class 10th Malayalam | Text Books Solution Malayalam അടിസ്ഥാന പാഠാവലി: അദ്ധ്യായം 02 നിലാവുപെയ്യുന്ന നാട്ടുവഴികള്‍: ഓണമുറ്റത്ത്‌

SCERT Solutions for Std X Malayalam Chapterwise
അടിസ്ഥാന പാഠാവലി: അദ്ധ്യായം 02 നിലാവുപെയ്യുന്ന നാട്ടുവഴികള്‍: ഓണമുറ്റത്ത്‌
Malayalam Questions and Answers
Class 10 Malayalam Questions and Answers
അടിസ്ഥാന പാഠാവലി: അദ്ധ്യായം 02 നിലാവുപെയ്യുന്ന നാട്ടുവഴികള്‍: ഓണമുറ്റത്ത്‌
അദ്ധ്യായം 2: നിലാവുപെയ്യുന്ന നാട്ടുവഴികള്‍
പാഠഭാഗം : ഓണമുറ്റത്ത്‌-വെലോപ്പിള്ളി ശ്രീധരമേനോന്‍

1. 'ഓണമുറ്റത്ത്‌ എന്ന കവിത ആരുടെ രചനയാണ്‌?
- വൈലോപ്പിള്ളി ശ്രീധരമേനോന്‍

2 'കാച്ചിക്കുറുക്കിയ കവിത' എന്ന വിശേഷിപ്പിക്കുന്നത്‌ ആരുടെ കവിതകളെയാണ്‌.?
- വൈലോപ്പിള്ളി കവിതകള്‍

3. 'ഓണമുറ്റത്ത്‌' എന്ന കവിത ഏത്‌ സമാഹാരത്തില്‍ നിന്നെടുത്തതാണ്‌?
- വിട

4. വൈലോപ്പിള്ളി എഴുതിയ കാവ്യ നാടകം ഏതാണ്‌?
- മൃതസഞ്ജീവനി

5. മലയാളത്തില്‍ 'ശ്രീ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആരാണ്‌?
- വൈലോപ്പിള്ളി ശ്രീധരമേനോന്‍

6. നല്ലതിഥിനമുക്കിനിയാരിതുപോലെ - ഇവിടെ സൂചിപ്പിക്കുന്ന നല്ലതിഥി ആരാണ്‌?
- മഹാബലി മന്നന്‍

7. മധുരോദാരം -എന്നതിന്റെ വിഗ്രഹരൂപം എന്ത്‌?
- മധുരവും ഉദാരവും

8. മലര്‍ക്കളമെഴുതിക്കാത്തോരരചനെ! അടിവരയിട്ട പദത്തിന്റെ അര്‍ത്ഥമെന്ത്‌? ഇവിടെ സൂചിപ്പിക്കുന്ന അരചന്‍ ആരാണ്‌?
- ചക്രവര്‍ത്തി ,മഹാബലി രാജാവ്‌

9. നവരത്നങ്ങളില്‍പ്പെടാത്തത്‌ ഏത്‌? (മുത്ത്‌, മാണിക്യം, വൈഡൂര്യം, സ്വര്‍ണം, ഗോമേദകം, വജ്രം, പവിഴം, പത്മരാഗം, മരതകം, ഇന്ദ്രനീലം)  
- സ്വർണം

10. ഓണപ്പാട്ടുകളോടുള്ള പുതിയ കാലത്തിന്റെ സമീപനം എങ്ങനെയുള്ളതാണ്‌?
- പുതുതലമുറ ഓണപ്പാട്ടുകളെ 'പഴമയിലിഴയുന്നപാട്ട്‌ കളാണ്‌ എന്ന്‌
പരിഹസിക്കുന്നു.പാരമ്പര്യത്തെയും മണ്ണിനെയും കാര്‍ഷിക സംസ്കൃതിയെയും മറക്കുന്നു. വിപണികീഴടക്കിയ ഓണവും ഓണാഘോഷങ്ങളുമാണ്‌ പുതുതലമുറക്ക്‌ ഏറെ പ്രിയം. പുള്ളുവപ്പാട്ടും വീണയുമെല്ലാം പുത്തന്‍പരിഷ്കാരങ്ങള്‍ക്ക്‌ വഴിമാറി.

11. '"ഞങ്ങടെ കൊച്ചുകിനാവുകള്‍ തേടിയലഞ്ഞു
മലര്‍ക്കളമെഴുതിക്കാത്തോരരചനെ'' - ആശയം വ്യക്തമാക്കുക. ?
- മലയാളിയുടെ മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്ന ആഘോഷമാണ്ഓണം. സമത്വസുന്ദരമായ ഒരു നാടിനെക്കുറിച്ചുള്ള മലയാളിയുടെ സ്വപ്നം മഹാബലിയുമായി ബന്ധപ്പെട്ടതാണ്‌.കര്‍ഷകരും അധ്വാനിക്കുന്നവരും ദുരിതമനുഭവിക്കുന്നവരും സമത്വസുന്ദരമായ നാടിനെ സ്വപ്നം കാണുന്നു. അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കി മാവേലിയെ വരവേല്‍ക്കാനായി കാത്തിരിക്കുന്ന മലയാളികള്‍ക്ക്‌, പ്രത്യാശയുടെ പുതുവര്‍ഷമാണ്‌ ഓണക്കാലം തീര്‍ക്കുന്നത്‌.

12. “*കൊഞ്ചലൊടെന്‍പ്രിയമകളാം വീണപ്പെണ്ണും” എന്ന പ്രയോഗം സൂചിപ്പിക്കുന്നത്‌ എന്ത്‌?
- കവിയും കവിതയും തമ്മിലുള്ള ആത്മബന്ധമാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌. പുള്ളവവീണയെ മകളായി കല്പിക്കുന്നു. കവി പുള്ളവനായിമാറുന്നു. മധുരഗാനം പൊഴിക്കുന്ന കവിയുടെ കൈയിലെ വീണ കവിതയാകുന്നു. നാടോടി സംസ്തൃതിയെയും കാര്‍ഷിക പാരമ്പര്യത്തെയും തോറ്റിയുണര്‍ത്തുന്ന കവി ഇവിടെ ഒരു പുള്ളുവനാകുന്നു.

13.“ ഓണക്കാലത്തുണരും ഞാന്‍, തിരു
വോണപ്പാട്ടുകളാണെന്‍ പാട്ടുകള്‍ --- ഈ വരികളുടെ ഔചിത്യം വ്യക്തമാക്കുക.
- ഗൃഹാതുരത്വം നിറയ്ക്കുന്ന ഓണക്കാലത്ത്‌ കവിയും ഉണരുന്നു. ഓണക്കാലത്തെ പ്രകൃതിയും ഓണപ്പാട്ടുകളുടെ ലാളിത്യവും ജീവിതദര്‍ശനവും കവി വൈലോപ്പിള്ളിക്ക്‌ എന്നും പ്രചോദമാകുന്നു. ഓണപ്പാട്ടുകളാണ്‌ കവിയുടെ പാട്ടുകള്‍. എല്ലാവരുടെയും എക്കാലത്തെയും പാട്ടുകളാണവ. ഓണപ്പാട്ടുകാരന്‍ എന്ന്‌ കവി അദ്ദേഹത്തെ സ്വയം വിശേഷിപ്പിക്കുന്നു.

14. 'ഇവരറിയുന്നീലെന്നഭിമാനം' എന്ന കവിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്‌ എന്തെന്ന്‌ വ്യക്തമാക്കുക. ?
- കാവ്യപാരമ്പര്യത്തിലും സംസ്കാരത്തിലും അഭിമാനംകൊള്ളൂന്നു കവി. ആര്‌ തന്നെ പരിഹസിച്ചാലും തളരില്ലെന്ന്‌ കവി പറയുന്നു. അചഞ്ചലവും ആത്മാര്‍ത്ഥവുമാണ്‌ ഗ്രാമ ജീവിത ധന്യതയെക്കുറിച്ചുള്ള കവി സങ്കല്പം.
15. 'പഴമയിലിഴയും പല്ലുകൊഴിഞ്ഞൊരു പാട്ടാ..........
''പരിഷ്ഠാരത്തിന്‍ തിണ്ണയിലുള്ളവര്‍..................... "എന്നീ പ്രയോഗങ്ങള്‍ നല്‍കുന്ന അര്‍ത്ഥസാധ്യതകള്‍ കണ്ടെത്തുക?
- പഴയസംസ്ലാരത്തിനും ഓണസങ്കല്പത്തിനും നാടോടിപ്പാട്ടുകള്‍ക്കും  സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയവും പരിഷ്‌കാരികള്‍ എന്ന്‌ അഭിമാനിക്കുന്നവരുടെ മനോഭാവവും ഇവിടെകാണാം. ഉപഭോഗസംസ്കാരത്തിന്‌ അടിമപ്പെട്ട സമൂഹത്തെയാണ്‌ പരിഷ്കാരത്തിന്റെ തിണ്ണയിലിരിക്കുന്നവര്‍ എന്ന്‌ കവി വിശേഷിപ്പിക്കുന്നത്‌. പാരമ്പര്യത്തിലൂന്നിയ കവിയുടെ പാട്ടിനെ പഴമയിലിഴയുന്ന പല്ലുകൊഴിഞ്ഞൊരു പാട്ടാണെന്ന്‌ പുതുതലമുറ പരിഹസിക്കുന്നു.

16. ഓണക്കാലത്തെ പ്രകൃതി എങ്ങനെയെല്ലാമാണ്‌ അണിയിച്ചൊരുക്കുന്നത്‌?
- ഓണക്കാലത്തെ വരവേല്‍ക്കാന്‍ പ്രകൃതി വളരെ മനോഹരമായാണ്‌ ഒരുങ്ങിനില്‍ക്കുന്നത്‌. തുമ്പ മഴയത്ത്‌ നനഞ്ഞ്‌, മലര്‍ക്കൂട നിറച്ച്‌ വിറച്ചുനില്‍ക്കുന്നു. മുക്കുറ്റി തിരികള്‍ തെറുത്ത്‌ ദീപക്കുറ്റികള്‍ നാട്ടിനില്‍ക്കുന്നു. വയലേലകളുടെ നടുവില്‍ നെയ്യാമ്പല്‍ ഉറങ്ങാതെ പൊല്‍ക്കിഴിയെരിയുന്ന വെള്ളിത്താലമെടുത്ത്‌ നില്‍ക്കുന്നു. കമുക്‌ പൂവരിതൂകുന്നു.മലകള്‍ ചങ്ങലവട്ട തീര്‍ത്തും സൂര്യന്‍ കത്തുന്ന തിരിയായും ഉഷസ്‌ ഓണക്കോടിയുടുത്തും ഗ്രാമീണകന്യകയായിഒരുങ്ങിനില്‍ക്കുന്നു.

17. ''നീളും മലയുടെ ചങ്ങലവട്ടയില്‍
നാളം പാടലവിരലാല്‍ നീട്ടിയു
മോമല്‍ക്കവിളു തുടുത്തും തെല്ലൊരു
നാണത്തോടു പരുങ്ങിയൊരുങ്ങിടു
മോണക്കോടിയുടുത്തൊരുഷസ്സേ '" വരികളിലെ പ്രയോഗഭംഗി കണ്ടെത്തുക?
- ഓണക്കാലത്തെ പ്രഭാതത്തിന്റെ മനോഹരമായ ഒരു വാങ്മയചിത്രമാണ്‌ വരികളില്‍ അവതതരിപ്പിച്ചിരിക്കുന്നത്‌. ചുവന്നു തുടുത്ത്‌, ഓണക്കോടിയുടുത്ത്‌ നാണത്തോടെ പരുങ്ങിയൊരുങ്ങി, ചുവന്നവിരലുകളാല്‍ ചങ്ങലവട്ടയിലെ തിരിനാളം നീട്ടുന്ന ഗ്രാമീണപ്പെണ്‍കിടാവായി ഓണപ്പുലരിയെ വര്‍ണിച്ചിരിക്കുന്നു. ഇവിടെ മലനിരകളെ ചങ്ങലവട്ടയായും സൂര്യനെ അതിനിടയില്‍ തെളിയുന്ന ദീപനാളമായും
വര്‍ണിക്കുന്നു. പ്രഭാതത്തെ , ഓണക്കോടിയുടുത്തൊരുങ്ങി ദീപം തെളിയിക്കുന്ന ഗ്രാമീണകന്യകയുടെ രൂപഭാവചലനങ്ങളോടെ ചിത്രീകരിച്ചിക്കുന്നതിനാല്‍ വരികള്‍ ഏറെ ഹൃദ്യമാകുന്നു.

18. പഴയൊരു പുള്ളവനാണല്ലോ ഞാന്‍ -കവിതന്നെ പുള്ളവനായി അവതരിപ്പിച്ചിരിക്കുന്നതിന്റെ ഓചിത്യം വിശദമാക്കുക. ?
- നാടോടിസംസ്കൃതിയെയും കാര്‍ഷിക പാരമ്പര്യത്തെയും തോറ്റിയുണര്‍ത്തുന്ന കവി ഇവിടെ ഒരു പുള്ളവനാകുന്നു. നാട്ടു നന്മകളെ വിളിച്ചുണര്‍ത്തുന്ന ദൌത്യം കവി ഏറ്റെടുക്കുന്നു. നാടോടി കാവ്യപാരമ്പര്യത്തില്‍ അഭിമാനംകൊള്ളൂന്ന കവി താനും അതിലെ ഒരു കണ്ണിയാണെന്ന്‌ അഭിമാനിക്കുന്നു. പുള്ളുവന്‍ നാടോടി കാവ്യപാരമ്പര്യത്തിന്റെ പ്രതീകമാണ്‌. അധ്വാനത്തില്‍ സംതൃപ്ലി കണ്ടെത്തുന്ന
പുള്ളവനായികവി സ്വയം വിശേഷിപ്പിക്കുന്നു .പാടത്തും പറമ്പിലും അധ്വാനിക്കുന്നവര്‍ക്ക്‌ ആശ്വാസവും ആവേശവുമായി,അവരുടെ പാരമ്പര്യത്തിന്റെ പാട്ടുകാരനാവുകയാണ്‌ വൈലോപ്പിള്ളി. വ്യക്തിപരമായി തന്റെ കവിതക്ക്‌ ലഭിക്കാതെ പോയ അംഗീകാരവും കവിതയോട്‌കാട്ടുന്ന അവഗണനയും വരികളില്‍ നിന്നു വായിച്ചെടുക്കാം.

19. “ പൊന്നിന്‍ചിങ്ങം വന്നുപിറന്നു ക
രഞ്ഞു ചിരിച്ചു കുട്, ഞ്ഞോണത്തിന്‍
മധുരക്കറി മണിവായില്‍ തേച്ചതു
നൊടിനുണച്ചു കളിക്കും----- ഈ വരികളിലെ പ്രയോഗഭംഗി കണ്ടെത്തുക?
- മലയാളിയുടെ മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്ന ആഘോഷമാണ്ഓണം. കരഞ്ഞ്‌ ചിരിച്ച്‌ കാല്‍കുടഞ്ഞ്‌ വായില്‍ മധുരം നൊട്ടിനുണയുന്ന കുഞ്ഞിനെപ്പോലെ പൊന്നിന്‍ ചിങ്ങം വന്നു പിറക്കുന്നു. വറുതിയുടെ കര്‍ക്കടകത്തില്‍ നിന്നും പൊന്നിന്‍ ചിങ്ങത്തിലേക്ക്‌ എത്തുമ്പോള്‍ പ്രകൃതിയിലാകെ പ്രകാശം പരക്കുന്നു. ചിങ്ങമാസത്തെ കുഞ്ഞിനോട്‌ സാദുശ്യപ്പെടുത്തിയിരിക്കുന്നു.കുഞ്ഞിന്റെ കരച്ചിലും ചിരിയും അംഗചലനങ്ങളും പ്രകൃതിയിലുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. ചാറ്റല്‍മഴയെ കുഞ്ഞിന്റെ കരച്ചിലായും ഇളംവെയിലിനെ കുഞ്ഞിന്റെ ചിരിയായും കല്ലിച്ചിരിക്കുന്നു. കുട്ടികളുടെ കൊഞ്ചല്‍ ഏറെ ഹൃദ്യമാണ്‌. മധുരക്കറി മണിവായില്‍ തേച്ചതു നൊട്ടിനുണച്ചു കളിക്കുന്ന കുഞ്ഞിനോട്‌ തോന്നുന്ന അതേ വാത്സല്യം ഓണത്തിനോടും ഓണപ്പാട്ടുകളോടും കവിക്ക്‌ തോന്നുന്നു. ഓണം, ഓണസദ്യ, ഓണക്കളികള്‍ എല്ലാം ചേര്‍ന്ന്‌ തീര്‍ക്കുന്ന സന്തോഷത്തിന്റെ നാളുകളുടെ ഓര്‍മ്മ.

20. വാങ്മയചിത്രങ്ങൾ കൊണ്ട്‌തീര്‍ക്കുന്ന പ്രകൃതിവർണനകള്‍ 'ഓണമുറ്റത്ത്‌' എന്ന കവിതയെ കൂടുതല്‍ ആസ്വാദ്യമാക്കുന്നു.കുറിപ്പ്‌ തയ്യാറാക്കുക?
- ജീവിതത്തിന്റെ കടലിനെ മഷിപ്പാത്രമാക്കി മലയാള കവിതയില്‍ ഉജ്ജല മുഹൂര്‍ത്തങ്ങള്‍ തീര്‍ത്ത വൈലോപ്പിള്ളി ശ്രീധരമേനോന്റെ “വിട' എന്ന കാവ്യസമാഹാരത്തിലെ കവിതയാണ്‌ ഓണമുറ്റത്ത്‌. ഗ്രാമവും ഗ്രാമീണതയും കാര്‍ഷിക സംസ്കൃതിയും അദ്ദേഹത്തിന്റെ കവിതകളിലെ നിറസാന്നിദ്ധ്യമാണ്‌.
വാങ്മയചിത്രങ്ങള്‍കൊണ്ട്‌തീര്‍ക്കുന്ന പ്രകൃതിവര്‍ണനകള്‍ ഓണമുറ്റത്ത്‌ ' എന്ന കവിതയെ ഏറെ ആസ്വാദ്യമാക്കുന്നു.
മഴക്കൊണ്ടാലും മേടുകള്‍ തോറും പാവം തുമ്പകള്‍ പൂക്കൂട നിറച്ച്‌ വിറച്ചുനില്‍ക്കുന്നു. പ്രകൃതിയില്‍ മനുഷ്യഭാവം കല്പിച്ച്‌ തീര്‍ക്കുന്ന ഇത്തരം വാങ്മയചിത്രങ്ങള്‍ കവിതയെ ഹൃദ്യമാക്കുന്നുണ്ട്‌.
തിരികള്‍ തെറുത്ത്‌ കൊളുത്താന്‍ യോജിച്ച മുഹൂര്‍ത്തം നോക്കി, കുഴഞ്ഞ്‌ മടങ്ങിയ കൈവിരലോടെ ദീപക്കുറ്റികള്‍ നാട്ടിനില്‍ക്കുന്ന മുക്കുറ്റികള്‍, അല്പംപോലും ഉറങ്ങാതെ വയലേലകളില്‍ സ്വര്‍ണ്ണനിറത്തിലുള്ള കിഴികള്‍ എരിയുന്ന വെള്ളിത്താലങ്ങളുമായി എമ്പാടും ശോഭിച്ചുനില്‍ക്കുന്നു നെയ്യാമ്പലുകള്‍.
നേരത്തേ (കാലേ) നിലാവു പരന്ന രാത്രിയില്‍ കമുകിന്‍ പൂക്കൂലയരി നിറഞ്ഞ്‌ മനോഹരമായി (തൂമ) എതിരേറ്റുനില്‍ക്കുന്ന വഴിയിലൂടെ ഓണത്തപ്പന്‍ (മഹാബലി) എഴുന്നള്ളുകയായി. രാത്രിയെ ഇവിടെ മനോഹരമായിവര്‍ണ്ണിചിരിക്കുന്നു.
നീളമുള്ള മലയുടെ ചങ്ങലവട്ട (വിളക്ക്‌) യില്‍, തിരിനാളം പാടല (ഇളം ചുവപ്പ്‌ ) നിറമാര്‍ന്ന വിരലാല്‍ നീട്ടിയും മനോഹരമായ കവിളുകള്‍ തുടുത്തും കുറച്ചു (തെല്ലൊരു) നാണത്തോടെ പതുങ്ങി ഒരുങ്ങി ഓണക്കോടി ഉടുത്തുവരുന്ന ഗ്രാമീണകന്യകയായി പ്രഭാതത്തെക്കുറിച്ച്‌ വര്‍ണ്ണിക്കുന്ന ഭാഗവും വാങ്മയചിത്രങ്ങള്‍കൊണ്ട്‌ ഏറെ ഹൃദ്യമാണ്‌.

21. മഞ്ഞാലീറനുടുത്തൊരു പാവനഭാവം
അടിവരയിട്ട പദം വിഗ്രഹിച്ചാൽ
• പാവനവും ഭാവവും
പാവനം കൊണ്ടുള്ള ഭാവം
പാവനമായ ഭാവം
പാവനത്തിന്റെ ഭാവം

22. ഒരുമയുടെയും സമഭാവനയുടേയും സന്ദേശമാണ് ഓണാഘോഷത്തിന്റെ അകക്കാമ്പ്‌ -ഉപന്യാസം 
പ്രധാന ആശയങ്ങൾ 
- ഓണം-മഹാബലി-ഐതിഹ്യം-മാവേലിയുടെ സന്ദേശം
- കേരളീയര്‍ ജാതിഭേദമോ, ദേശഭേദമോ ഇല്ലാതെ ആഘോഷിക്കുന്നു,
- പൂക്കളം- സമത്വസൂചന, വിവിധ പൂക്കള്‍- സുന്ദരമായ പൂക്കളം
- പൂക്കളം, പുത്തന്‍വസ്ത്രം, സദ്യ, തിരുവാതിരക്കളി, തുമ്പിതുള്ളല്‍, നാടന്‍ കലകള്‍, മറ്റ് ഓണക്കളികള്‍, ആഘോഷം
- കൊയ്ത്തുത്സവം-മീനകൊയ്ക്ക്ത്ത് -പുന്നെല്ലരി - മറ്റു കാര്‍ഷിക വിഭവം
- വള്ളംകളി മത്സരങ്ങള്‍-ലോകമെങ്ങുമുള്ള മലയാളികള്‍ ഒന്നിക്കുന്ന സുദിനം
- ഓണം - മാറ്റം
- കൃഷിയില്ല--പച്ചക്കറി അന്യസംസ്ഥാനം-ഓണം പാക്കറ്റിലായി-ഹോട്ടല്‍സംസ്കാരം
- ചാനല്‍ -ഓണം-മലയാളി മടിയന്‍-വിപണികീഴടക്കിയ ഓണം
- വിപണി ഓണം-മെഗാ ഓഫര്‍.-ഡിസ്കൗണ്ട്‌ മേള- പരസ്യം-കമ്പനികള്‍ ലാഭം കൊയ്യുന്നു.
- ഓണക്കളികള്‍-അന്യമായി-ചാനല്‍സംസ്‌കാരം-മലയാളിപങ്കാളിത്തം കുറവ്‌
- മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ-എന്ന ഓണപ്പാട്ട്‌ വര്‍ത്തമാനകാലത്ത്‌ അപ്രസക്തമാകുന്നു 
Malayalam Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here