Class 10 അടിസ്ഥാന പാഠാവലി - നിലാവുപെയ്യുന്ന നാട്ടുവഴികള്‍: കോഴിയും കിഴവിയും - ചോദ്യോത്തരങ്ങൾ  

Textbooks Solution for Class 10th Malayalam | Text Books Solution Malayalam അടിസ്ഥാന പാഠാവലി: അദ്ധ്യായം 02 നിലാവുപെയ്യുന്ന നാട്ടുവഴികള്‍: കോഴിയും കിഴവിയും

SCERT Solutions for Std X Malayalam Chapterwise
അടിസ്ഥാന പാഠാവലി: അദ്ധ്യായം 02 നിലാവുപെയ്യുന്ന നാട്ടുവഴികള്‍: കോഴിയും കിഴവിയും 
Malayalam Questions and Answers
Class 10 Malayalam Questions and Answers
അടിസ്ഥാന പാഠാവലി: അദ്ധ്യായം 02 നിലാവുപെയ്യുന്ന നാട്ടുവഴികള്‍: കോഴിയും കിഴവിയും
അദ്ധ്യായം 2: നിലാവുപെയ്യുന്ന നാട്ടുവഴികള്‍
പാഠഭാഗം : കോഴിയും കിഴവിയും - കാരൂര്‍ നീലകണ്ഠപിള്ള
(ഏറ്റുമാനൂരില്‍ ജനിച്ചു, കഥാകൃത്ത്‌, അധ്യാപകന്‍, നാട്ടിന്‍പുറത്തെ സാധാരണ
മനുഷ്യരുടെ ജീവിതം, അധ്യാപകാനുഭവ കഥകള്‍. കൃതികള്‍- മരപ്പാവകള്‍,
പൂമ്പഴം, പിശാചിന്റെ കുപ്പായം, പൊതിച്ചോറ്‌, ഹരി, ഗൌരി, പഞ്ഞിയും തുണിയും)

* നാട്യം പ്രധാനം നഗരം ദരിദ്രം
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം” - കുറ്റിപ്പുറത്ത്‌ കേശവന്‍ നായര്‍ 
വരികളിലെ ആശയം:
- കളങ്കമില്ലാത്ത(നിഷ്കളങ്കരായ) മനുഷ്യര്‍
- മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍
- അയല്‍പക്ക ബന്ധങ്ങളിലെ ഊഷ്മളത 
- ചരാചരങ്ങളുമായുള്ള ബന്ധം
* നന്മകളാല്‍ സമദ്ധമായ നാട്ടിന്‍പുറങ്ങളാണ്‌ കാരൂര്‍ കഥകളുടെ തട്ടകം
രണ്ടു ഗ്രാമീണ കുടുംബങ്ങള്‍ രാഗദ്വേഷങ്ങളോടെ (സ്‌നേഹംകൊണ്ടുണ്ടായ വൈരാഗ്യം) ജീവിച്ചുപോരുന്ന ഒരു നാട്ടിന്‍പുറം ഈ കഥയിലുണ്ട്‌. തലമുറകളായി പാര്‍ത്തുപോരുന്ന മാര്‍ക്കോസിന്റെയും മത്തായിയുടെയും കുടുംബങ്ങള്‍ പരസ്പരാശ്രയത്വത്തിന്റെ നന്മ പലപ്പോഴും പ്രകാശിപ്പിക്കുന്നുണ്ട്‌. അയല്‍ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാതെ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരാണ്‌ അവര്‍. ഓരാളുടെ കോഴിയെ അയാള്‍തന്നെ കൊന്നാല്‍ അതില്‍ അപകടമില്ല. എന്നാല്‍ കൈയ്യബദ്ധം(കൈകൊണ്ടുള്ള അബദ്ധം)കൊണ്ട്‌ അന്യനാണ്‌ കൊന്നതെങ്കില്‍ അതുണ്ടാക്കുന്ന പുകിലുകള്‍ (പ്രശ്നങ്ങള്‍) വലുതായിരിക്കും.
ബന്ധങ്ങളും കഷ്ടനഷ്ടങ്ങളും വേഗം മറന്നുപോവും. അവിവേകംകൊണ്ട്‌ പല
സാഹസങ്ങള്‍ക്കും മുതിരും. ഇത്തരം ഇരുള്‍നിറഞ്ഞ പരിസ്ഥിതിയില്‍ അനുഭവസമ്പന്നരായ മുതിര്‍ന്നവരുടെ അവസരോചിതമായ ഇടപെടലും ശാസനകളുമാണ്‌ അപകടങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്നത്‌. മത്തായിയുടെ അമ്മച്ചിയുടെ പ്രകാശം നിറഞ്ഞവാക്കുകള്‍, ഗൃഹസ്ഥര്‍ക്ക്‌ (കുടുംബമായി കഴിയുന്നവര്‍ക്ക്‌) എക്കാലത്തും വഴിവിളക്കായിമാറുന്നുണ്ട്‌.
പ്രപഞ്ചത്തിലെ വസ്ത്ക്കളിന്‍മേല്‍ എന്റേത്‌ എന്ന അധികാര ഭാവവും അവയിലൊന്നും അന്യരുടേത്‌ ആവരുത്‌എന്ന ശാഠ്യവുമാണ്‌ ഈ കഥയുടെ ഇതിവൃത്തം. “ലോഭം” എന്ന ജീവിതദോഷമാണിത്‌. ഈ കഥ ചര്‍ച്ചചെയ്യുന്നതും മറ്റൊന്നല്ല. ഈ വിഷയം വളരെ നര്‍മ്മം കലര്‍ത്തി കാരൂര്‍ അവതരിപ്പിക്കുന്നു.
കുടുംബബന്ധങ്ങളിലും, അയല്‍പക്കബന്ധങ്ങളിലും, സാമൂഹ്യബന്ധങ്ങളിലും അകല്‍ച്ചയുടെ തുടര്‍ച്ചയുണ്ടാക്കുന്നത്‌ ലോഭചിന്തകളാണ്‌. വ്യക്തിദ്വേഷം(വൈരാഗ്യം) മുതല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍വരെ നീളുന്ന ലോഭത്തിന്റെ ഭയാനകമായ ലോകം ജീവിതത്തെ നരകമാക്കുന്നു. തന്നില്‍ നിന്ന്‌ തുടങ്ങി തന്നില്‍ ഒടുങ്ങുന്നതാണ്‌ ലോകം എന്ന ഇടുങ്ങിയ ചിന്താഗതിയാണ്‌ ലോഭത്തിലുള്ളത്‌. തലമുറകള്‍ക്ക്‌ മുമ്പേ തുടങ്ങിവെച്ച സ്നേഹോഷ്‌മളമായ ബന്ധങ്ങളെ പണത്തിന്റെ കണക്കില്‍ വിലയിട്ട ലോഭാന്ധതയെ തുറന്നുകാട്ടുകയാണ്‌ ഈ കഥയുടെ ലക്ഷ്യം.
ഗ്രാമജീവിതത്തിന്റെ നിത്യനിര്‍മ്മലമായ വെളിച്ചം തിരിച്ചറിയാനും നാട്ടുനന്മകളുടെ മങ്ങി തുടങ്ങിയ ദീപനാളങ്ങളെ തെളിച്ചുണര്‍ത്താനും ഈ കഥ സഹായിക്കുന്നു. നേര്‍ത്ത നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത കഥാപാത്രങ്ങളുടെ ജീവിത ഭാവങ്ങള്‍ സൂക്ഷ്മതയോടെ ചിത്രീകരിക്കുന്ന കാരൂരിന്റെ വശ്യമായ ആഖ്യാന ശൈലി പരിചയപ്പെടാനും ഈ കഥ (കോഴിയും കിഴവിയും) ഏറെ സഹായിക്കുന്നു.

* അതിന്റെ ജീവന്‍ പോകുന്നത്‌ കാണുമ്പോള്‍ കണ്ണനിറയാത്തത്‌ കണ്ണില്‍കൂടി വരേണ്ടവെള്ളം വായില്‍ ഊറുന്നതു കൊണ്ടാണ്‌.
- കണ്ണിലെ വെള്ളം- ദുഖഃത്തിന്റെ, വേദനയുടെ, സഹാനുഭൂതിയുടെ ചിഹ്നം
- കണ്ണില്‍ വെള്ളം നിറയുന്ന മാനസിക ഭാവങ്ങള്‍ - സ്വയം വേദനിക്കുമ്പോള്‍,
മറ്റുള്ളവരുടെ വേദനയില്‍ ദു:ഖിക്കുമ്പോള്‍
- “ വായില്‍ വെള്ളമൂറുക(ശൈലി)- കൊതി, വിശപ്പ്‌, ആര്‍ത്തി, എന്നിവയെ
സൂചിപ്പിക്കുന്നു.
- കോഴിയിറച്ചിയോടുള്ള കൊതി കോഴിയുടെ വേദനയെ കാണാതിരിക്കാന്‍
പ്രേരിപ്പിക്കുന്നു. ആര്‍ത്തി, സഹാനുഭൂതിയെ തടയുന്നു. സ്വന്തം ഭക്ഷണതാല്‍പര്യം
മറ്റൊരു ജീവനെക്കുറിച്ചുള്ള ചിന്ത ഇല്ലാതാക്കുന്നു.

* മത്തായിയുടെ അമ്മ - കഥാപാത്ര നിരൂപണം
- കേന്ദ്രകഥാപാത്രം - കഠിനാധ്വാനി- അനുഭവ സമ്പന്നമായ ഗ്രാമജീവിതത്തിന്റെ
വെളിച്ചം.
- അമ്മച്ചിയുടെ വാക്കുകള്‍ കഥാന്ത്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു.
- മനസ്സില്‍ നന്മ സുക്ഷിക്കുന്നു. അയല്‍വീട്ടിലെ മാര്‍ക്കോച്ചനെയും സ്‌നേഹിക്കുന്നു.
- ചെറുപ്പത്തിലെ ചങ്ങാത്തം തേഞ്ഞു മാഞ്ഞുപോയ മാര്‍ക്കോസിന്റെയും
മത്തായിയുടെയും ഇടയിലെ വെളിച്ചമായി മാറുന്നു. (നിത്യനിര്‍മലമായ വെളിച്ചം)
- എന്നും നന്മയുടെ പക്ഷത്ത്‌ (കോഴി മോഷണവും കൊലപാതകവുമായി ബന്ധപ്പെട്ട്‌
നടത്തിയ വെളിപ്പെടുത്തല്‍ കഥയെ മാറ്റി മറിക്കുന്നു.)
- ജയിലിലേക്കുള്ള വഴിയില്‍ അമ്മച്ചിയെ (മത്തായിയുടെ അമ്മ) കാണാന്‍
മാര്‍ക്കോസ്‌ എത്തുന്നു. അമ്മച്ചി മാര്‍ക്കോസിനെ കെട്ടിപ്പിടിച്ച്‌ ഉമ്മകൊടുക്കുന്നു.
“എന്റെ മകനേ, ഈ നന്ദികെട്ടവരുടെ ഇടയീന്ന്‌ കര്‍ത്താവ്‌ എന്നെയങ്ങു വിളിച്ചിരുന്നെങ്കില്‍” അമ്മച്ചിയുടെ വാക്കുകള്‍.
* അടിവരയിട്ട പദങ്ങള്‍ക്ക്‌ സമാനമായ മറ്റപദങ്ങള്‍ കണ്ടെത്തുക.
- സംഗതിവളരെ നിസ്സാരമായിരുന്നു
- കാണുക അസഹനീയമാണ്‌

* കൂടുതല്‍ പദങ്ങള്‍
സഹകരണം : നിസ്സഹകരണം ; ശബ്ദം: ........
നശ്വരം : അനശ്വരം ; ലൌകികം: .......
കളങ്കം: ...............  ; ശേഷം: ...........
സാരം: ................  ; സഹനീയം: ...........

* ആശയചോര്‍ച്ച കൂടാതെ ഒറ്റവാക്യമാക്കുക
ഒരു കയ്യാലകൊണ്ട്‌ വേര്‍ത്തിരിക്കപ്പെട്ട രണ്ടുപറമ്പ്‌. കുറേകാലം മുമ്പ്‌ രണ്ടും
ഒന്നായിരുന്നു.
- തൊട്ടടുത്ത്‌ വലിയ പാടമുണ്ട്‌. ആ പാടത്തു പണിക്കു വരുന്നവരൊക്കെ ആ
പെമ്പിള്ളയുടെ കടയില്‍ നിന്നു സാമാനം വാങ്ങും.

* നിങ്ങളുടെ പ്രദേശത്തുള്ള സംസാര ഭാഷയിലേക്ക്‌മാറ്റി എഴുതുക.
- അവരു മൊഖോം വീര്‍പ്പിച്ചോണ്ടാപോയെ
- അതവരെടുത്തോണ്ടു പോകുവായിരിക്കും
- ഞാനിങ്ങേരുടെ കൂടെയൊന്നു പോകുകാ
 ണ്‌

ജീവിതഗന്ധിയായ കഥകളുടെ എഴുത്തുകാരനാണ് കാരൂര്‍. സാധാരണമനുഷ്യരുടെ നിസ്സഹായതയും വേദനയും അദ്ദേഹം ജീവനുള്ള കഥകളാക്കി.
കാരൂര്‍ക്കഥകളെക്കുറിച്ചുള്ള ഈ നിരീക്ഷണത്തിന്റെ സാധുത കോഴിയും കിഴവിയും എന്ന കഥ ആസ്പദമാക്കി വിലയിരുത്തുക

* 'ഉണ്ട ചോറു മറക്കരുത്' - പഴഞ്ചൊല്ലിന്റെ ആശയവുമായി ബന്ധിപ്പിച്ച് കോഴിയും കിഴവിയും എന്ന കഥയിലെ മത്തായി എന്ന കഥാപാത്രത്തിന്റെ മനോഭാവം വിലയിരുത്തുക.

* "രണ്ടയൽപക്ക കുടുംബങ്ങൾ തമ്മിലുള്ള കലഹങ്ങൾക്കുമപ്പുറം സമ്പത്തിന്റെയും മൂല്യങ്ങളുടെയും സംഘർഷമണ് 'കോഴിയും കിഴവിയും' എന്ന കഥ " ഈ പ്രസ്താവനയുടെ വെളിച്ചത്തിൽ കഥയുടെ പ്രമേയം വിലയിരുത്തി കുറിപ്പ് തയാറാക്കുക.

* 1. ''ആ പൂവൻകോഴി ഒരു വിപ്ലവം അഴിച്ചുവിട്ടു. ആ രാത്രി അത് മത്തായിയുടെ തലച്ചോറിനകത്ത് ചിക്കുകയും മാന്തുകയും കൊത്തിപ്പെറുക്കുകയും ചെയ്തു. അടുത്ത പ്രഭാതത്തിൽ അയൽവീടുകളിൽ കോഴി കൂകിയപ്പോൾ ചത്തകോഴി, ദഹിച്ചു പക്വാശയത്തിലെത്തിയ കോഴി, മത്തായി മാർഗേണ കൂകി: ''നോക്കീക്കോ''
2. മർക്കോസ് ക്ഷീണിച്ചപ്പോൾ മത്തായി സഹായിച്ചുതുടങ്ങി.
തന്നിരിക്കുന്ന ഭാഗങ്ങൾ വിശകലനം ചെയ്ത് 'കോഴിയും കിഴവിയുമെന്ന കഥയിലെ ആഖ്യാനശൈലിയുടെ സവിശേഷതകളെക്കുറിച്ച് കുറിപ്പ് തയാറാക്കുക.

* 'നീ കരഞ്ഞതുകൊണ്ട് ഞാൻ തിന്നാതെ വച്ചിരുന്നതാ ഇത്. നീ തിന്നാലേ ഞാനും തിന്നുകൊള്ളൂ.' അവളുടെ മുഖം തെളിഞ്ഞു. 
ഈ കഥയിലെ കുട്ടികൾ മുതിർന്നവർക്കു നൽകുന്ന ജീവിതസന്ദേശമെന്ത്? കണ്ടെത്തി കുറിപ്പു തയാറാക്കുക.

* ഞാനെന്റെ പാട്ടിനു പോയി.
ഞാൻ പാട്ടിനു താളം പിടിച്ചു.
പാട്ടിന് എന്ന പദം രണ്ടു വാക്യത്തിലും ഒരേ അർഥമാണോ പ്രയോഗിച്ചിരിക്കുന്നത്? വ്യക്തമാക്കുക.

* 'മർക്കോസ് പിടിക്കുന്ന ഭാഗത്തിന്റെ എതിരുപിടിക്കുക എന്നത് മത്തായിയുടെ വ്രതമായി'
അടിവരയിട്ട പ്രയോഗത്തിന്റെ സന്ദർഭത്തിന് നല്‍കുന്ന അർഥം ?
•  എപ്പോഴും കുറ്റപ്പെടുത്തുക.
•  ചിലപ്പോൾ എതിർക്കുക.
•  എപ്പോഴും എതിർക്കുക.
• എതിരഭിപ്രായം പറയുക.
Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here