STD 10 Physics: Chapter 04 പ്രകാശത്തിന്റെ പ്രതിപതനം - ചോദ്യോത്തരങ്ങൾ
Study Notes for Class 10th Physics (Malayalam Medium) Reflection of Light | Text Books Solution Physics (Malayalam Medium) Physics: Chapter 04 പ്രകാശത്തിന്റെ പ്രതിപതനം
👉ഈ അദ്ധ്യായം English Medium Notes Click here
Class 10 Physics : Chapter 04 പ്രകാശത്തിന്റെ പ്രതിപതനം
Reflection of Light - പാഠപുസ്തക ചോദ്യോത്തരങ്ങൾ
1. എന്താണ്‌പ്രകാശം?
- വസ്തുക്കളെ കാണാന്‍ സഹായിക്കുന്ന ഒരു ഊര്‍ജരൂപമാണ് പ്രകാശം.
2. ചിത്രം നിരീക്ഷിക്കുക.
(b) പ്രതിപതനരശ്മി ഏതാണ്?
(c) പതനകോണിന്റെയും പ്രതിപതനകോണിന്റെയും അളവുകള്‍ തമ്മില്‍ ബന്ധമുണ്ടോ?
(d) പതരശ്മിയും പ്രതിപതനരശ്മിയും പതനബിന്ദുവില്‍ നിന്നു ദര്‍പ്പണത്തിനു വരയ്ക്കുന്ന
ലംബവും വ്യത്യസ്ത തലങ്ങളിലാണോ?
ഉത്തരം:
(a) AO
(b) OB
(c) തുല്യമാണ് i=r
(d) അല്ല, മൂന്നും ഒരേ തലത്തിലാണ്
3. പ്രകാശത്തിന്റെ പ്രതിപതനനിയമങ്ങള്‍ എഴുതുക?
- മിനുസമുള്ള പ്രതലങ്ങളില്‍ തട്ടി പ്രകാശം പ്രതിപതിക്കുമ്പോള്‍ പതനകോണും
പ്രതിപതനകോണും തുല്ല്യമായിരിക്കും
- പതനരശമിയും പ്രതിപതനരശ്മിയും പതനബിന്ദുവിലേക്ക് പ്രതിപതലത്തിനു വരയ്ക്കുന്ന ലംബവും ഒരേ തലത്തിലായിരിക്കും
4. ഒരു പ്രകാശബീം വ്യത്യസ്ത സ്വഭാവമുള്ള രണ്ടു പ്രതലങ്ങളില്‍ പതിക്കുമ്പോഴുണ്ടാകുന്ന പ്രതിപതനമാണ് താഴെ.
(b) ചിത്രത്തില്‍ പ്രതിപതനത്തിനുശേഷം പ്രകാശരശ്മികള്‍ സമാന്തരമായാണോ
സഞ്ചരിക്കുന്നത്?
(c) ചിത്രം നിരീക്ഷിച്ച് ഈ പ്രതിപനത്തിന് ഒരു നിര്‍വചനം എഴുതുക?
ഉത്തരം:
(a) ആദ്യത്തേതിന്റെ പ്രതലം മിനുസമുള്ളതാണ്, രണ്ടാമത്തേതിന്റേത് ക്രമരഹിതമാണ്.
(b) രണ്ടാമത്തേതില്‍ പ്രതിപതനശേഷം രശ്മികള്‍ വ്യത്യസ്ത ദിശയില്‍ പ്രതിപതിക്കുന്നു.
(c) ഒരു മിനുസമുള്ള പ്രതലത്തില്‍ പ്രകാശരശ്മികള്‍ സമാന്തരമായി പതിക്കുമ്പോള്‍,
പ്രതിപതനരശ്മികള്‍ സമാന്തരമായിതിരിച്ചുപോകുന്നു, ഇത്തരം പ്രതിപതനത്തെ
ക്രമമായതും പൂര്‍ണ്ണമായതുമായ പ്രതിപതനം എന്നു വിളിക്കുന്നു.
5. ഇവിടെ രൂപപ്പെടുന്ന പ്രതിബിംബങ്ങളുടെ താഴെ കൊടുത്ത സവിശേഷതകളെക്കുറിച്ച് അഭിപ്രായങ്ങള്‍ എഴുതുക.
(b) പ്രതിബിംബം യഥാര്‍ത്ഥമാണോ മിഥ്യയാണോ?
(c) പ്രതിബിംബത്തിന്റെ വലുപ്പം
7. താഴെക്കൊടുത്തിരിക്കുന്ന പട്ടിക നിരീക്ഷിക്കു
(a) വ്യത്യസ്ത ദര്‍പ്പണങ്ങള്‍ക്കു മുമ്പില്‍ വിവിധ സ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന വസ്തുക്കളുടെ പ്രതിബിംബത്തിന്റെ സ്ഥാനം, സവിശേഷതകള്‍ എന്നിവയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.
(Q) F- നും -C യ്ക്കും ഇടയില്‍,യഥാര്‍ത്ഥം,തലകീഴായത്,ചെറുത്
(R) C-യില്‍,യഥാര്‍ത്ഥം,തലകീഴായത്,വസ്തുവിന്റെ അതേ വലുപ്പം
(S) Cയ്ക്കു പുറകില്‍,യഥാര്‍ത്ഥം,തലകീഴായത്,വസ്തുവിനേക്കാള്‍ വലുത്
(T) പ്രതിപതനരശ്മികള്‍ സമാന്തരമായി പോകുന്നു. പ്രതിബിംബം അനന്തതയില്‍
(U) ദര്‍പ്പണത്തിനു പിറകില്‍, മിഥ്യാ,നിവര്‍ന്നത്,വസ്തുവിനേക്കാള്‍ വലുപ്പം കൂടിയ പ്രതിബിംബം
(b) പട്ടിക 4.2 പൂര്‍ത്തിയാക്കി വിശകലനം ചെയ്യുന്നതിലൂടെ ദര്‍പ്പണങ്ങളുമായി ബന്ധപ്പെട്ടു താഴെകൊടുത്ത നിഗമനങ്ങളില്‍ എത്തിച്ചേരാമല്ലോ. ഓരോ നിഗമനവും നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ എഴുതുക?
ഉത്തരം:
8. വീക്ഷണവിസ്തൃതി എന്നാല്‍ എന്ത്?
- ഒരു ദര്‍പ്പണത്തിലൂടെ കാണാന്‍ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യാപ്‌തിയാണ് വീക്ഷണ വിസ്തൃതി.
9. കോണ്‍വെക്സ് ദര്‍പ്പണങ്ങളാണ് വാഹനങ്ങളില്‍ റിയര്‍വ്യൂ മിറര്‍ ആയി ഉപയോഗിക്കുന്നത് എന്തുകൊണ്ട്?
- കോണ്‍വെക്സ് ദര്‍പ്പണത്തിനാണ് ഏറ്റവും കൂടുതല്‍ വീക്ഷണവിസ്തൃതി.
10. താഴെ കാണുന്ന രീതിയില്‍ സാമഗ്രികള്‍ ക്രമീകരിക്കുക, മെഴുകുതിരിയുടെ വ്യക്തമായ പ്രതിബിംബം ലഭിക്കത്തക്കരീതിയില്‍ ദര്‍പ്പണത്തിനു മുന്നില്‍ സ്‌ക്രീന്‍ ക്രമീകരിക്കൂ.
(b) മെഴുകുതിരിയുടെ സ്ഥാനം മാറ്റുമ്പോള്‍ ലഭിക്കുന്ന പ്രതിബിംബത്തിന്റെ സ്ഥാനവും
സവിശേഷതകളും നിരീക്ഷിക്കൂ.
(c) ദര്‍പ്പണത്തില്‍നിന്ന് വസ്തുവിലേക്കുള്ള ദൂരത്തെ u എന്നും ദര്‍പ്പണത്തില്‍നിന്നു
പ്രതിബിംബത്തിലേക്കുള്ള ദൂരത്തെ v എന്നും കണക്കാക്കി അവ അളന്നു പട്ടികയില്‍ രേഖപ്പെടുത്തു. വസ്തുവിന്റെ സ്ഥാനം വ്യത്യാസപ്പെടുത്തി പ്രവര്‍ത്തനം ആവര്‍ത്തിക്കു.
ഉത്തരം:
(a) C യ്ക്കും F നും ഇടയില്‍, യഥാര്‍ത്ഥവും തലകീഴായതും വലുപ്പം വസ്തുവിനേക്കാള്‍ ചെറുതും.
(b) മെഴുകുതിരിയുടെ സ്ഥാനം മാറ്റുന്നതിനനുസരിച്ച് ദർപ്പണത്തിൽ ലഭിക്കുന്ന
പ്രതിബിംബത്തിന്റെ സ്ഥാനവും മാറികൊണ്ടിരിക്കും.
11. ദര്‍പ്പണസൂത്രവാക്യം എന്നാല്‍ എന്ത്?
- ദർപ്പണത്തിൽ നിന്നും വസ്തുവിലേക്കും, പ്രതിബിംബത്തിലേക്കും പിന്നെ
ഫോക്കസിലേക്കുമുള്ള ദൂരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് എഴുതുന്നതിനെ ദര്‍പ്പണസൂത്രവാക്യം എന്ന് പറയുന്നു.
12. ന്യൂ കാര്‍ട്ടീഷ്യന്‍ ചിഹ്നരീതി എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
- ദര്‍പ്പണം, ലെന്‍സ് എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളില്‍ ദൂരം
അളക്കുന്നത് ഗ്രാഫിലെ അക്ഷങ്ങളുടേതിന് സമാനമായാണ്.
* ദര്‍പ്പണത്തിന്റെ പോള്‍, മൂലബിന്ദു (ഒറിജിന്‍ O) ആയികണക്കാക്കിയാണ്
നീളം അളക്കുന്നത്. എല്ലാ അളവുകളും ഒറിജിനില്‍ നിന്നാണ് അളക്കേ
ണ്ടത്.
*O യില്‍ നിന്നു വലത്തോട്ട അളക്കുന്നവ പോസിറ്റീവും എതിര്‍ദിശയില്‍
അളക്കുന്നവ നെഗറ്റീവുമായിരിക്കും.
* X അക്ഷത്തിനു മുകളിലേക്കുള്ള ദൂരം പോസിറ്റീവും താഴേക്കുള്ളത്
നെഗറ്റീവുമായിരിക്കും. പതനരശ്മി ഇടത്തുനിന്നും വലത്തോട്ട് സഞ്ചരി
ക്കുന്നതായി പരിഗണിക്കേണ്ടതാണ്.
13. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന അളവുകള്‍ ന്യൂ കാര്‍ട്ടീഷന്‍ രീതിയില്‍ രേഖപ്പെടുത്തുക.
(a) ദര്‍പ്പണത്തില്‍നിന്നു വസ്തുവിലേക്കുള്ള അകലം (u) - നെഗറ്റീവ്
(b) ദര്‍പ്പണത്തില്‍നിന്നു പ്രതിബിംബത്തിലേക്കുള്ള അകലം (v) - നെഗറ്റീവ്
(c) വസ്തുവിന്റെ ഉയരം (OB) - പോസിറ്റീവ്
(d) പ്രതിബിംബത്തിന്റെ ഉയരം (IM) -നെഗറ്റീവ്
14. ഒരു കോൺകേവ് ദർപ്പണത്തിന്റെ പ്രതിബിംബ രൂപീകരണ ചിത്രമാണ് താഴെ തന്നിരിക്കുന്നത്. ചിത്രം വിശകലനം ചെയ്ത് വിവിധ അളവുകള്‍ ന്യൂ കാര്‍ട്ടീഷ്യന്‍ ചിഹ്നരീതി ഉപയോഗിച്ച് എഴുതുക.
15. (a) 40 cm ഫോക്കസ്‌ദൂരമുള്ള ഒരു കോണ്‍കേവ് ദര്‍പ്പണത്തിനു മുന്നില്‍ 20 cm അകലെയായി വസ്‌തു വച്ചപ്പോള്‍ രൂപീകരിച്ച പ്രതിബിംബത്തിന്റെ സ്ഥാനം കണ്ടെത്തുക. പ്രതിബിംബത്തിന്റെ സ്വഭാവം എന്തായിരിക്കും?
(b) വസ്തുവിന്റെ സ്ഥാനവും പ്രതിബിംബത്തിന്റെ വലുപ്പവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ, താഴെ തന്നിരിക്കുന്ന പട്ടിക പൂര്‍ത്തിയാക്കുക?
16. 5 cm ഫോക്കസ് ദൂരമുള്ള ഒരു കോണ്‍കേവ് ദര്‍പ്പണത്തിന്റെ മുന്നിലായി 8 cm അകലത്തില്‍ ഒരു വസ്തു വയ്ക്കുന്നു. പ്രതിബിംബത്തിന്റെ സ്ഥാനം, ആവര്‍ധനം എന്നിവ കണ്ടെത്തുക. ഒരു ഗ്രാഫ്‌പേപ്പര്‍ ഉപയോഗിച്ച് പ്രതിബിംബ രൂപീകരണത്തിന്റെ രേഖാചിത്രം വരച്ച് പ്രതിബിംബം നിവര്‍ന്നതാണോ തലകീഴായതാണോ എന്ന് കണ്ടെത്തുക.
സവിശേഷത- തലകീഴായത്, യഥാര്‍ത്ഥം
17. ആവര്‍ധനത്തില്‍ നിന്ന് പ്രതിബിംബത്തിന്റെ ഏതൊക്കെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ കഴിയും?
(a) താഴെ തന്നിരിക്കുന്ന ചിത്രങ്ങള്‍ നിരീക്ഷിച്ച് ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതി ഉപയോഗിച്ച് പട്ടിക പൂരിപ്പിക്കുക.
i. ആവര്‍ധനം ഒന്ന് ആയിരിക്കുമ്പോള്‍ വസ്തുവിന്റെ വലുപ്പവും പ്രതിബിംബത്തിന്റെ വലുപ്പവും തുല്യമായിരിക്കും
ii. ആവര്‍ധനം ഒന്നിനേക്കാള്‍ കൂടുതലാണെങ്കില്‍ പ്രതിബിംബം വസ്തുവിനേക്കാള്‍
വലുതായിരിക്കും
iii. ആവര്‍ധനം ഒന്നിനേക്കാള്‍ ചെറുതാണെങ്കില്‍ പ്രതിബിംബത്തിന്റെ വലുപ്പം വസ്തുവിനേക്കാള്‍ ചെറുതായിരിക്കും
iv. ആവര്‍ധനം പോസിറ്റീവ് ആയിരിക്കുമ്പോള്‍ പ്രതിബിംബം തലകീഴായതും
യഥാര്‍ത്ഥവുമായിരിക്കും
v. ആവര്‍ധനം നെഗറ്റീവായിരിക്കുമ്പോള്‍ പ്രതിബിംബം നിവര്‍ന്നതും മിഥ്യയും ആയിരിക്കും.
ഉത്തരം: (a)
(b)
i. ആവര്‍ധനം ഒന്ന് ആയിരിക്കുമ്പോള്‍ വസ്തുവിന്റെ വലുപ്പവും പ്രതിബിംബത്തിന്റെ വലുപ്പവും തുല്യമായിരിക്കും ശരി
ii. ആവര്‍ധനം ഒന്നിനേക്കാള്‍ കൂടുതലാണെങ്കില്‍ പ്രതിബിംബം വസ്തുവിനേക്കാള്‍
വലുതായിരിക്കും ശരി
iii. ആവര്‍ധനം ഒന്നിനേക്കാള്‍ ചെറുതാണെങ്കില്‍ പ്രതിബിംബത്തിന്റെ വലുപ്പം വസ്തുവിനേക്കാള്‍ ചെറുതായിരിക്കും ശരി
iv. ആവര്‍ധനം പോസിറ്റീവ് ആയിരിക്കുമ്പോള്‍ പ്രതിബിംബം തലകീഴായതും
യഥാര്‍ത്ഥവുമായിരിക്കും തെറ്റ്
v. ആവര്‍ധനം നെഗറ്റീവായിരിക്കുമ്പോള്‍ പ്രതിബിംബം നിവര്‍ന്നതും മിഥ്യയും ആയിരിക്കും തെറ്റ്
18. കോൺവെക്സ് ദർപ്പണത്തിന്റെ രണ്ടു ഉപയോഗങ്ങൾ എഴുതുക
(i) റിയർ വ്യൂ മിറർ ആയി വാഹനങ്ങളിൽ ഉപയോഗിക്കുന്നു
(ii) സ്ട്രീറ്റ് ലൈറ്റുകളിൽ ഉപയോഗിക്കുന്നു
19. കോൺവെക്സ് ദർപ്പണം റിയർവ്യൂ മിറർ ആയി വാഹനങ്ങളിൽ ഉപയോഗിക്കാനുള്ള കാരണമെന്ത് ?
- കോൺവെക്സ് ദർപ്പണങ്ങളുടെ വീക്ഷണ വിസ്തൃതി വളരെ കൂടുതലാണ്. അതിനാൽ വസ്തുക്കളുടെ പ്രതിബിംബത്തിന്റെ വലിപ്പം കുറച്ചു ചുറ്റുപാടുകളെ കൂടുതലായി ഉൾക്കൊള്ളുവാൻ ഈ ദർപ്പണത്തിനാകുന്നു. വളരെ വേഗത്തിൽ വാഹനത്തിനു പിന്നിലുള്ള ട്രാഫിക് മനസ്സിലാക്കുവാൻ ഡ്രൈവർക്കു കഴിയുന്നതിനാൽ ഇതു വാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു.
20. വാഹനങ്ങളുടെ റിയര്‍വ്യൂ മിററില്‍ “Objects in the mirror are closer than they appear" എന്ന് എഴുതിവച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?.
- ഒരു കോണ്‍വെക്സ് ദര്‍പ്പണം രൂപീകരിക്കുന്ന പ്രതിബിംബം എല്ലായ്‌പ്പോഴും ചെറുതും നിവര്‍ന്നതുമായിരിക്കും. അതിനാല്‍ റിയര്‍വ്യൂ മിററില്‍ രൂപപ്പെടുന്ന പ്രതിബിംബം കാണുന്ന ഡ്രൈവര്‍ക്ക് പിന്നില്‍നിന്നു വരുന്ന വാഹനങ്ങള്‍ വളരെ അകലത്തിലാണ് എന്ന തോന്നല്‍ ഉണ്ടാകുന്നു. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.
21. വീക്ഷണ വിസ്തൃതി ഏറ്റവും കുറഞ്ഞ ദർപ്പണമേത് ?
- കോൺകേവ് ദർപ്പണം
22. ഒരു ഗോളീയ ദര്‍പ്പണത്തിന്‍റെ 30 സെ.മി അകലെ വസ്തു വെച്ചപ്പോള്‍ ആവര്‍ധനം -1 ആണ് എന്ന് കണ്ടു.
a) പ്രതിബിംബത്തിന്റെ സ്വഭാവങ്ങള്‍ എഴുതുക
b) ഇത് ഏത് തരം ദര്‍പ്പണമായിരിക്കും ?
c) ഈ ദര്‍പ്പണത്തിന്‍റെ മുന്നില്‍ 10 സെ.മി അകലെ വസ്തുവിനെ വെച്ചാല്‍ പ്രതിബിംബത്തിന്‍റെ സ്വഭാവങ്ങള്‍ക്കുണ്ടാകുന്ന മാറ്റം എന്ത്?
d) നിഗമനങ്ങള്‍ സാധൂകരിക്കുക?
ഉത്തരം:
a)- പ്രതിബിംബം യഥാര്‍ത്ഥം, തലകീഴ്, വസ്തുവിന്‍റെ അതേ ഉയരം
b) കോണ്‍കേവ് ദര്‍പ്പണം
c) - പ്രതിബിംബം നിവര്‍ന്നത്, മിഥ്യ, വസ്തുവിനെക്കാള്‍ വലുത്.
d)- ആവര്‍ധനം ഒന്ന് ആയതിനാല്‍ വസ്തു C യില്‍ ആണ്. അതുകൊണ്ട് r = 30 cm, f = 15 cm
10 cm അകലെ വസ്തു എന്നാല്‍ f നും p ക്കും ഇടയില്‍. അപ്പോള്‍ കോണ്‍കേവ് ദര്‍പ്പണത്തിന്‍റെ മറുവശത്ത് നിവര്‍ന്ന, വലിയ, മിഥ്യാ പ്രതിബിംബം കിട്ടുന്നു.
23. ഒരു മരപ്പലകയില്‍ പ്രതിബിംബം കാണാന്‍ സാധിക്കില്ല. എന്നാലതിനെ മിനുസപ്പെടുത്തി പോളിഷ് ചെയ്ത് വെച്ചാല്‍ പ്രതിബിംബം കാണാം. എന്ത്കൊണ്ടാണിത്?
- മരപ്പലകയില്‍ വിസരണ പ്രതിപതനം, മിനുസപ്പെടുത്തിയാല്‍ ക്രമമായ പ്രതിപതനം നടന്ന് സമാന്തര പ്രതിപതന രശ്മികള്‍ ഉണ്ടാവുന്നു.
24. ന്യൂകാർട്ടീഷ്യൻ ചിഹ്ന രീതിയനുസരിച്ച് പ്രതിബിംബത്തിന്റെ ഉയരം നെഗറ്റീവ് ചിഹ്നത്തോടു കൂടി നൽകിയാൽ,ഇതിൽ നിന്നും പ്രതിബിംബത്തിന്റെ എന്തൊക്കെ സവിശേഷതകൾ മനസ്സിലാക്കാൻ സാധിക്കും.?
- യഥാർത്ഥവും, തലകീഴായതുമായ പ്രതിബിംബത്തെ സൂചിപ്പിക്കുന്നു.
- യഥാർത്ഥവും, തലകീഴായതുമായ പ്രതിബിംബത്തെ സൂചിപ്പിക്കുന്നു.
25. സമതല ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
- മിഥ്യയും, നിവർന്നും, വസ്തുവിന്റെ അതേ വലിപ്പമുള്ളതുമാണ്
26. നിവർന്നതും ചെറുതുമായ പ്രതിബിംബം ലഭിക്കുന്നത് ഏത് തരം ദര്‍പ്പണത്തിലാണ്?
- കോണ്‍വെക്സ് ദര്‍പ്പണത്തില്‍
27. ഏത് തരം ദര്‍പ്പണങ്ങളിലാണ് നിവർന്നതും,വലുതുമായ പ്രതിബിംബം ലഭിക്കുന്നത് ?
- കോണ്‍കേവ് ദര്‍പ്പണങ്ങളില്‍
28. ചിത്രം നിരീക്ഷിച്ച് ന്യൂകാർട്ടീഷ്യൻ ചിഹ്നരീതി അനുസരിച്ചു താഴെപ്പറയുന്നവ പൂർത്തിയാക്കുക.
b) വസ്തുവിന്റെ ഉയരം:...............
c) മുഖ്യ അക്ഷത്തില്‍ നിന്നും വസ്തുവിലേക്കുള്ള അകലം:...............
d) മുഖ്യ അക്ഷത്തില്‍ നിന്നും പ്രതിബിംബത്തിൽ ഉള്ള അകലം:................
ഉത്തരം:
a) – 2 cm
b) 5 cm
c) – 100 cm
d) – 30 cm
29. 40cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണം ഉപയോഗിച്ച് വിജയ് , കിരൺ എന്നിവർ ഒരു വസ്തുവിന്റെ പ്രതിബിംബം സ്‌ക്രീനിൽ പതിപ്പിക്കുന്നു . വിജയ് വസ്ത്തുവിനെ ദർപ്പണത്തിൽ നിന്നും 80cm അകലെ വച്ചും കിരൺ 120cm അകലെ വെച്ചും പരീക്ഷണം ചെയ്യുന്നു . വ്യക്തമായ പ്രതിബിംബം ലഭിക്കാൻ ഇവർ ഓരോഉപയോഗിച്ച് വിജയ് , കിരൺ എന്നിവർ ഒരു വസ്തുവിന്റെരുത്തരും സ്ക്രീൻ ദർപ്പണത്തിൽ നിന്നും എത്ര അകലെ വെയ്ക്കണം ?
a) വിജയ്
f = -40cm
u = -80cm
v = ?
1/v+1/u =1/f
1/v = 1/f-1/u
1/v = 1/-40 - 1/-80
= -80cm
സ്ക്രീൻ ദർപ്പണത്തിന്റെ പോളിൽ നിന്നും 80cm അകലെ വയ്ക്കണം .
(b) കിരൺ
f = -40cm
u = -120cm
v = ?
1/v+1/u =1/f
1/v = 1/f-1/u
1/v = 1/-40 - 1/-120
= -60cm
സ്ക്രീൻ ദർപ്പണത്തിന്റെ പോളിൽ നിന്നും 60cm അകലെ വയ്ക്കണം.
30. മുഖം നോക്കുന്നതിനു സാധാരണയായി സമതല ദർപ്പണങ്ങൾ ഉപയോഗിക്കുന്നതെന്തുകൊണ്ട്?
- എല്ലായ്പ്പോഴും പ്രതിബിംബം മിഥ്യയും നിവർന്നതും വസ്തുവിന്റെ അതെ വലുപ്പവുമുള്ളതായതിനാൽ
31. രാധ തന്റെ മുഖം വ്യതസ്തമായ മൂന്നു ദർപ്പണങ്ങളിൽ നോക്കിയപ്പോൾ മുഖത്തിന്റെ വലിപ്പം വ്യത്യാസപ്പെടുന്നതായി കണ്ടു .ഈ വ്യത്യാസം മനസ്സിലാക്കി ദർപ്പണം ഏതെന്നു കണ്ടെത്തുക
(a) മുഖത്തിന്റെ വലുപ്പം വളരെ കൂടുതലായിരുന്നു
(b) മുഖത്തിന്റെ വലുപ്പം വളരെ കുറഞ്ഞതായി കണ്ടു
(c) മുഖം അതേ വലുപ്പത്തിൽ കണ്ടു
ഉത്തരം:
(a) കോൺകേവ് ദർപ്പണം
(b) കോൺവെക്സ് ദർപ്പണം
(c) സമതല ദർപ്പണം
32. ദർപ്പണങ്ങളിൽ ആവർധനം നെഗറ്റീവ് ആയാൽ പ്രതിബിംബത്തിന്റെ സ്വഭാവം എപ്രകാരമായിരിക്കും?
- യാഥാർഥവും തലകീഴായതും.
33. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ അപഗ്രഥിച്ചു ശരിയായവ കണ്ടെത്തി എഴുതുക
(എ) ആവർധനം ഒന്നിനേക്കാൾ കൂടുതലായാൽ പ്രതിബിംബം വസ്തുവിനേക്കാൾ ചെറുതായിരിക്കും
(ബി) ആവർധനം ഒന്നിനേക്കാൾ കൂടുതലായാൽ പ്രതിബിംബം വസ്തുവിനേക്കാൾ വലുതായിരിക്കും
(സി)ആവർധനം പോസിറ്റീവ് ആയിരിക്കുമ്പോൾ പ്രതിബിംബം തലകീഴായതും യാഥാർത്ഥവുമായിരിക്കും
(ഡി) ആവർധനം നെഗറ്റീവ് ആയിരിക്കുമ്പോൾ പ്രതിബിംബം നിവർന്നതും മിഥ്യയുമായിരിക്കും
ഉത്തരം:
(ബി)ആവർധനം ഒന്നിനേക്കാൾ കൂടുതലായാൽ പ്രതിബിംബം വസ്തുവിനേക്കാൾ വലുതായിരിക്കും
34. 20cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിന്റെ മുഖ്യ അക്ഷത്തിൽദര്‍പ്പണത്തില്‍നിന്നും 50 cmഅകലെ 10cmഉയരമുള്ള ഒരു വസ്തുവെയ്ക്കുന്നു . പ്രതിബിംബത്തിന്റെ ഉയരമാകാൻ സാധ്യയുള്ളത് ഏത് ?
( +10 , -10 , +7 , -7 )
ഉത്തരം: -7
35. സോളാർ ഫർണസുകൾ നിമ്മിക്കാൻ കോൺകേവ് ദർപ്പണം ഉപയോഗിക്കുന്നു . എന്നാൽ കോൺവെക്സ് ദർപ്പണം ഉപയോഗിക്കുന്നില്ല . എന്തായിരിക്കും ഇതിനു കാരണം?
- കോൺകേവ് ദർപ്പണത്തിൽ മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന പ്രകാശരശ്മികളും താപ കിരണങ്ങളും പ്രതിപതനത്തതിന് ശേഷം മുഖ്യ അക്ഷത്തിലെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. താപ കിരണങ്ങളുടെ ഈ കേന്ദ്രീകരണം സോളാർ ഫർണസുകളിൽ പ്രയോജനപ്പെടുത്തുന്നു.
എന്നാൽ കോൺവെക്സ് ദർപ്പണത്തിൽ പ്രതിപനത്തിനു ശേഷം ഈ രശ്മികൾ മുഖ്യ അക്ഷത്തിലെ ഒരു ബിന്ദുവിൽ നിന്നും അകലുന്നു. അതിനാൽ ഇത് സോളാർ ഫർണസുകളുടെ നിർമാണത്തിന് അനുയോജ്യമല്ല.
ദര്‍പ്പണങ്ങളില്‍
വിലയിരുത്തൽ ചോദ്യങ്ങൾ
1. ഒരു ദന്തഡോകുടര്‍ പല്ലു പരിശോധിക്കുന്നതിനായി 8 cm ഫോക്കസ് ദൂരമുള്ള ഒരു ദര്‍പ്പണം ഉപയോഗിക്കുന്നു. പല്ലു വ്യക്തമായി കാണുന്നതിന് പല്ലും ദര്‍പ്പണവും തമ്മില്‍ പരമാവധിഎത്ര അകലത്തിനുള്ളിലായിരിക്കണം? നിങ്ങളുടെ അഭിപ്രായത്തിനു കാരണം വിശദീകരിക്കുക. ഡോക്‌ടര്‍ ഉപയോഗിച്ച ദര്‍പ്പണം ഏതുതരം ഗോളീയദര്‍പ്പണമായിരിക്കും.
ഉത്തരം:
- 8 cm കുറവ്
- ദര്‍പ്പണം കോണ്‍കേവ്
- ഡോക്ടര്‍ ഉപയോഗിച്ച ദര്‍പ്പണം കോണ്‍കേവ്, കാരണം ഇത് മാത്രമേ മിഥ്യയും വലുതും നിവര്‍ന്നതുമായ പ്രതിബിംബം ഉണ്ടാക്കുകയുള്ളു
2. ഒരു ഗോളീയദര്‍പ്പണം വസ്തുവിന്റെ 5 cm അകലെയായി അതിന്റെ അഞ്ച് ഇരട്ടി വലുപ്പമുള്ള പ്രതിബിംബം രൂപപ്പെടുത്തുന്നുവെന്നു കരുതുക. അങ്ങനെയെങ്കില്‍ ദര്‍പ്പണം കോണ്‍വെക്സോ കോണ്‍കേവോ എന്ന് നിര്‍ണ്ണയിക്കുക. ദര്‍പ്പണത്തിന്റെ ഫോക്കസ്‌ദൂരം എത്രയായിരിക്കും?
ഉത്തരം:
- വസ്തുവിന് ശേഷം എന്ന് തന്നിരിക്കുന്നതിനാല്‍ പ്രതിബിംബം യഥാര്‍ഥമായിരിക്കും അതിനാല്‍ കോണ്‍കേവ് ദര്‍പ്പണം.
തന്നിരിക്കുന്ന ചോദ്യത്തില്‍ പ്രതിബിംബം വസ്തുവില്‍ നിന്ന് 5 cm അകലെ ആയതിനാല്‍ v=u+5 ഇവിടെ v യ്ക്ക് പകരം 5u എന്ന് കൊടുക്കുക
u = 5u+5
5 = 5u-u, 5 = 4u, u = 5/4 = 1.25cm
ഇനിമുന്‍പ് നമ്മളെഴുതിയ v=u+5 എന്ന സൂത്രവാക്യത്തില്‍ u =1.25m എന്ന് നല്‍കുക
അപ്പോള്‍ v = 1.25 m + 5 = 6.5m എന്നു കിട്ടും
പിന്നീട്,
3. ഒരു മോട്ടോര്‍ബൈക്ക് യാത്രക്കാരന്‍, പിന്നില്‍ വരുന്ന ഒരു കാറിനെ അതിന്റെ യാഥാര്‍ഥ വലുപ്പത്തിന്റെ 1/6 മടങ്ങായി റിയര്‍വ്യു മിററില്‍ കാണുന്നു. ബൈക്കും കാറും തമ്മിലുള്ള യഥാര്‍ഥ അകലം 30 m ആണെങ്കില്‍ റിയര്‍വ്യു മിററിന്റെ വക്രതാ ആരം കണക്കാക്കുക?
ദര്‍പ്പണത്തിന്റെ ഫോക്കസും വക്രതാ ആരവും തമ്മില്‍ ബന്ധപ്പെടുത്തി,
R=2f ഈ സൂത്രവാകൃത്തില്‍
R=2X6=12m
4. ബ്യട്ടിക്ലിനിക്കില്‍ വച്ചിരിക്കുന്ന 72 cm ഫോക്കസ് ദൂരമുള്ള ഒരു ഷേവിങ്‌മിറര്‍ 18 cm അകലെനിന്ന് ഒരാള്‍ ഉപയോഗിക്കുന്നു. ഇയാളുടെ പ്രതിബിംബം എത്ര അകലെയായി രൂപപ്പെടും? പ്രതിബിംബം യാഥാര്‍ഥമോ മിഥ്യയോ? പ്രതിബിംബത്തിന്റെ ആവര്‍ധനം എത്രയായിരിക്കും? ഇത് ഏതുതരം ദര്‍പ്പണമാണ്?
ഉത്തരം: ഷേവിംഗ് മിറര്‍ കോണ്‍കേവ് ദര്‍പ്പണത്തിന് ഉദാഹരണമാണ്
5. 12 cm വ്യാസമുള്ള ഒരു റബ്ബര്‍ പന്ത് പൂര്‍ണമായും അലുമിനിയം ഫോയില്‍കൊണ്ടു പൊതിഞ്ഞു മിനുസമുള്ള പ്രതിപതനതലമാക്കിമാറ്റുക. പന്തിന്റെ കേന്ദ്രത്തില്‍ നിന്നു 12 cm അകലെ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിന്റെ പ്രതിബിംബം എവിടെ രൂപപ്പെടും? പ്രതിബിംബം യാഥാര്‍ഥമോ മിഥ്യയോ?
ഉത്തരം:
പന്തിന്റെ ഉള്‍വശം ആണ് അലുമിനിയം ഫോയില്‍ കൊണ്ട് ഒട്ടിച്ചത് എന്ന് കരുതുക അപ്പോള്‍ ഇത് കോണ്‍കേവ് ദര്‍പ്പണമായി വര്‍ത്തിക്കും
വ്യാസം = -12 cm, വ്യാസത്തിന്റെ പകുതിയാണ് ആരം
ദര്‍പ്പണത്തിന്റെ വക്രതാ ആരം = -6 cm
R = 6 cm
6. പ്രകാശം പ്രതിപതിച്ച് കണ്ണില്‍ പതിക്കുന്നതുമുലമാണല്ലോ നമുക്ക് പുസ്തകം വായിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ പ്രതിബിംബം ഒരു ദര്‍പ്പണത്തിലെന്നപോലെ കാണാന്‍ സാധിക്കാത്തത്‌എന്തുകൊണ്ടാണ്?വിശദീകരിക്കുക.
- പുസ്തകത്തിലെ പേപ്പറുകള്‍ കണ്ണാടിപ്പോലെ മിനുസമുള്ളതല്ല, അതിനാല്‍
ക്രമരഹിതപ്രതിപതനമാണ് ഇവിടെ നടക്കുന്നത്. അതാണ് പ്രതിബിംബം രൂപപ്പെടാത്തത്.
7. സമതലദര്‍പ്പണങ്ങള്‍ രൂപപ്പെടുത്തുന്ന പ്രതിബിംബം യഥാര്‍ഥമോ മിഥ്യയോ? ഇത്തരത്തിലുള്ള ദര്‍പ്പണം തലകീഴായ പ്രതിബിംബം രൂപപ്പെടുത്തുന്ന ഒരു സന്ദര്‍ഭം എഴുതുക.
- മിഥ്യാ പ്രതിബിംബമാണ്
- ഒരു സമതലദര്‍പ്പണം തിരശ്ചീനമായിപിടിച്ച് ആ പ്രതലത്തിന് ലംബമായി ഒരു വസ്തുപിടിച്ചാല്‍ തലകീഴായ പ്രതിബിംബം കാണാം.
👉Physics Textbook (pdf) - Click here
👉ഈ അദ്ധ്യായത്തിന്റെ Work Sheet - നായി ഇവിടെ ക്ലിക്കുക
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments