Class 10 Physics: Chapter 05 പ്രകാശത്തിന്റെ അപവര്‍ത്തനം - ചോദ്യോത്തരങ്ങൾ
SCERT Kerala Study Notes for Std X Physics: Chapter 5 Refraction of Light (Malayalam Medium) Questions and Answers | Text Books Solution Physics (Malayalam Medium) Physics: Chapter 05 പ്രകാശത്തിന്റെ അപവര്‍ത്തനം
Class 10 Physics Questions and Answers
Chapter 05 പ്രകാശത്തിന്റെ അപവർത്തനം
പ്രകാശത്തിന്റെ അപവര്‍ത്തനം - പാഠപുസ്തക ചോദ്യോത്തരങ്ങൾ
1. ചിത്രത്തിലേതുപോലെ ഒരു സുതാര്യമായ പാത്രത്തില്‍ മുക്കാല്‍ ഭാഗം ജലമെടുക്കുക. ഒന്നോ രണ്ടോ തുള്ളി പാല്‍ ചേര്‍ക്കുക. ബീക്കറിലെ ജലത്തിനു മുകളില്‍ ഉള്ള ഭാഗത്ത് പുക നിറയ്ക്കുക. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ OHP ഗ്ലാസ്‌ഷീറ്റുകൊണ്ട് അടച്ച് ഒരു ലേസര്‍ ടോര്‍ച്ചില്‍ നിന്നുള്ള പ്രകാശത്തെ ജലത്തിലേക്കു കടത്തി വിടുക. പാതനിരീക്ഷിക്കുക. എന്തു പ്രത്യേകത നിരീക്ഷിക്കുന്നു.
(i) ഇവിടെ പ്രകാശരശ്മി ഏതെല്ലാം മാധ്യമങ്ങളിലൂടെ കടന്നുപോകുന്നു?
(ii) പ്രകാശപാതയ്ക്ക് എന്തു സംഭവിക്കുന്നു?
(iii) പ്രകാശപാതയ്ക്ക് മാറ്റം സംഭവിക്കുന്നത് എവിടെ വച്ചാണ്?
ഉത്തരം:
(i) വായു, ജലം എന്നീ മാധ്യമങ്ങളിലൂടെ പ്രകാശം ചെരിഞ്ഞ് കടന്നുപോയി.
(ii) ചെരിഞ്ഞ്‌കടന്നു പോയതിനാല്‍ പ്രകാശം വളഞ്ഞു.
(iii) മാധ്യമങ്ങളുടെ വിഭജനതലത്തില്‍ വച്ച്
2. എല്ലാ മാധ്യമങ്ങളിലൂടെയും പ്രകാശം കടന്നുപോകുന്നത് ഒരേ വേഗതയിലാണോ? താഴെ തന്നിരിക്കുന്ന പട്ടിക വിശകലനം ചെയ്ത് എഴുതുക?
പട്ടികയില്‍ നിന്നും എത്തിചേര്‍ന്ന നിഗമനങ്ങള്‍,
- വിവിധ മാധ്യമങ്ങളിലെ പ്രകാശവേഗം വ്യത്യസ്തമാണെന്ന് മനസ്സിലാക്കാം.
അതായത് പ്രകാശികസാന്ദ്രത കൂടുമ്പോള്‍ പ്രകാശപ്രവേഗം കുറയും, പ്രകാശികസാന്ദ്രത കൂടിവരുന്ന ക്രമം
1. വായു
2. ജലം
3. ഗ്ലാസ്
4. വജ്രം
3. പ്രകാശത്തിന്റെ അപവര്‍ത്തനത്തിന് നിര്‍വചനം എഴുതുക?
- ഒരു സുതാര്യമാധ്യമത്തില്‍ നിന്നു പ്രകാശികസാന്ദ്രതയില്‍ വ്യത്യാസമുള്ള മറ്റൊരു
മാധ്യമത്തിലേക്കു പ്രകാശം ചരിഞ്ഞു പതിക്കുമ്പോള്‍ മാധ്യമങ്ങളുടെ വിഭജനതലത്തില്‍ വച്ച് അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു.
4. അപവര്‍ത്തനം സംഭവിക്കുന്നതെന്തുകൊണ്ട്?
- മാധ്യമങ്ങളുടെ പ്രകാശികസാന്ദ്രതയിലുള്ള വ്യത്യാസം മുലം പ്രകാശവേഗതയ്ക്കു
വ്യത്യാസം വരുന്നു.
5. താഴെ ചിത്രത്തില്‍ കാണുന്നത് ഗ്ലാസ് സ്ലാബിലൂടെയുള്ള അപവര്‍ത്തനമാണ്
(ii) ലംബത്തിനു പതനരശ്മിക്കും ഇടയിലുള്ള കോണ്‍ ആണ് പതനകോണ്‍ എങ്കില്‍
അപവര്‍ത്തനകോണ്‍ ഏതായിരിക്കും?
(iii) ഇവിടെ പതനകോണ്‍, അപവര്‍ത്തനകോണ്‍ എന്നിവ ഒരു പ്രൊട്രാക്ടര്‍ ഉപയോഗിച്ച് അളന്നു കണ്ടെത്തു.
(iv) വായുവില്‍ നിന്ന് ഗ്ലാസിലേക്കു പോകുമ്പോള്‍ അപവര്‍ത്തന കോണ്‍ പതനകോണിനേക്കാള്‍ കൂടുതലാണോ? കുറവാണോ?
(v) ഗ്ലാസില്‍നിന്ന് വായുവിലേക്കു പോകുമ്പോഴോ?
(vi) വായു, ഗ്ലാസ് എന്നിവയില്‍ ഏതിനാണ് പ്രകാശികസാന്ദ്രത കൂടുതല്‍?
(vii) വായുവില്‍നിന്ന്‌ഗ്ലാസിലേക്കു പോകുമ്പോള്‍ അപവര്‍ത്തനരശ്മി ലംബത്തോട്
അടുക്കുന്നു/അകലുന്നു.
(viii) ഗ്ലാസില്‍നിന്ന് വായുവിലേക്കു പോകുമ്പോഴോ?
(ix) ഈ പരീക്ഷണത്തില്‍ പതനകോണ്‍, അപവര്‍ത്തനകോണ്‍, വിഭജനതലത്തില്‍ പതനബിന്ദുവില്‍ വരച്ച ലംബം എന്നിവ ഒരേ തലത്തിലാണോ സ്ഥിതിചെയ്യുന്നത്?
ഉത്തരം:
(i) QR
(ii) അപവര്‍ത്തന രശ്മിക്കും ലംബത്തിനും ഇടയ്ക്കുള്ള കോണ്‍
(iii) പതനകോൺ = 45⁰, അപവർത്തനകോൺ = 28⁰
(iv) കുറവാണ്
(v) അപവര്‍ത്തനകോണ്‍ കൂടുതല്‍
(vi) ഗ്ലാസിന്
(vii) അടുക്കുന്നു
(viii) അകലുന്നു
(ix) മൂന്നും ഒരേതലത്തിലാണ്
6. ഗ്ലാസ് സ്ളാബിലേക്ക് ലംബമായി പതിക്കുന്ന പ്രകാശരശ്മിക്ക് അപവര്‍ത്തനം സംഭവിക്കുന്നുണ്ടോ?
- ഇല്ല
7. താഴെ തന്നിരിക്കുന്ന ചിത്രങ്ങള്‍ നിരീക്ഷിച്ച് പാഠഭാഗങ്ങളില്‍നിന്ന് നിങ്ങള്‍ രൂപീകരിച്ച ധാരണകളുടെയും അടിസ്ഥാനത്തില്‍ യോജ്യമായ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് പട്ടികയില്‍ രേഖപ്പെടുത്തുക.
8. വരച്ച ചിത്രം ഉപയോഗിച്ച് ഗ്ലാസ്പ്രിസത്തില്‍നിന്നു പുറത്തേക്കുവരുന്ന പ്രകാശരശ്മി എങ്ങോട്ടു ചരിയുന്നു എന്നു കണ്ടെത്താമോ?
ചിത്രത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്,
PQ - പതനകോണ്‍
EF - അപവര്‍ത്തനകോണ്‍
RS - പുറത്തേക്കുപോകുന്ന അപവര്‍ത്തന രശ്മി
* വായുവില്‍ നിന്ന് ഗ്ലാസിലേക്ക്‌പ്രകാശരശ്മി ചരിഞ്ഞ് കടക്കുമ്പോള്‍ ലംബത്തോടടുക്കുന്നു
* ഗ്ലാസില്‍ നിന്ന് വായുവിലേക്കു പ്രവേശിക്കുമ്പോള്‍ ലംബത്തില്‍നിന്ന് അകലുന്നു.
9. ഗ്ലാസ്‌പ്രിസവുമായി ബന്ധപ്പെട്ട നിരീക്ഷണഫലമാണ് താഴെ കൊടുത്തിരിക്കുന്നത്, (Textbook Page: 107, 108)
(a) പട്ടികയില്‍ നിന്നും എന്തെല്ലാം നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും?
(b) പതനകോണിന്റെയും അപവര്‍ത്തനകോണിന്റെയും sin വിലകള്‍ തമ്മിലുള്ള അനുപാതവിലയ്ക്ക് sin i / sin r എന്ത് പ്രത്യേകത കാണുന്നു?
ഉത്തരം:
(a) പതനകോണ്‍ കൂടുന്നതിനനുസരിച്ച് അപവര്‍ത്തനകോണ്‍ കൂടുന്നു.
(b) sin i / sin r ഇത് എല്ലായ്പ്പോഴും ഒരു സ്ഥിരസംഖ്യയായിരിക്കും.
10. അപവര്‍ത്തനനിയമങ്ങള്‍ എഴുതുക?
i. പതനകോണ്‍, അപവര്‍ത്തനകോണ്‍, വിഭജനതലത്തില്‍ പതനബിന്ദുവിലൂടെ വരച്ച ലംബം എന്നിവ ഒരേ തലത്തിലായിരിക്കും.
ii. പതനകോണിന്റെയും അപവര്‍ത്തനകോണിന്റെയും അനുപാതവില ഒരു
സ്ഥിരസംഖ്യയായിരക്കും, ഇതിനെ സ്‌നെല്‍ നിയമം എന്ന് പറയും.11. മാധ്യമത്തിലെ പ്രകാശവേഗവും അപവര്‍ത്തനാങ്കവും
(a) ഒരു മാധ്യമത്തിന്റെ അപവര്‍ത്തനാങ്കം പ്രകാശവേഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.
(b) വായുവിലെ പ്രകാശവേഗവും ഗ്ലാസിലെ പ്രകാശവേഗവും തമ്മിലുള്ള അനുപാതസംഖ്യയുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ഉത്തരം:
(a) തീര്‍ച്ചയായും, ഏത് മാധ്യമത്തിലാണോ അപവര്‍ത്തനാങ്കം കുറവ് ആ മാധ്യമത്തില്‍ പ്രകാശവേഗം കൂടുതലായിരിക്കും. അതായത് അപവര്‍ത്തനാങ്കം പ്രകാശവേഗത്തിന് വിപരീതാനുപാതത്തിലായിരിക്കും
(b) വായു (ശൂന്യതയായും കണക്കാക്കാം)വിലെ പ്രകാശവേഗവും ഗ്ലാസിലെ പ്രകാശവേഗവും തമ്മിലുള്ള അനുപാതസംഖ്യയായും അപവര്‍ത്തനാങ്കത്തെ കണക്കാക്കാം.
12. വായുവിലെ പ്രകാശവേഗവും ശുന്യതയിലെ പ്രകാശവേഗവും തുല്ല്യമായിട്ടാണല്ലോ നമ്മള്‍ കണക്കാക്കുന്നത്, എങ്കില്‍ അത് എത്രയാണ്?
14. ഒന്നാമത്തെ മാധ്യമത്തിലെ പ്രകാശവേഗം v₁ എന്നും രണ്ടാമത്തെ മാധ്യമത്തിലെ പ്രകാശവേഗം v₂ എന്നും സങ്കല്‍പ്പിക്കുക. എങ്കില്‍
(a) മാധ്യമം ഒന്നിനെ അപേക്ഷിച്ച് മാധ്യമം രണ്ടിന്റെ അപവര്‍ത്തനാങ്കം n₂₁, കാണാനുള്ള സൂത്രവാക്യം എഴുതുക?
(b) മാധ്യമം രണ്ടിനെ അപേക്ഷിച്ച് ഒന്നിന്റെ അപവര്‍ത്തനാങ്കം n₁₂, കാണാനുള്ള
സൂത്രവാക്യം എഴുതുക?
(a) ആപേക്ഷിക അപവര്‍ത്തനാങ്കം.
(b) കേവല അപവര്‍ത്തനാങ്കം.
ഉത്തരം:
(a) ഒരു മാധ്യമത്തിന്‌മറ്റൊരു മാധ്യമത്തെ അപേക്ഷിച്ചുള്ള അപവര്‍ത്തനാങ്കത്തെ ആപേക്ഷിക അപവര്‍ത്തനാങ്കം എന്ന് പറയുന്നു.
(b) ശൂന്യതയെ അപേക്ഷിച്ച് ഒരു മാധ്യമത്തിന്റെ അപവര്‍ത്തനാങ്കത്തെ കേവല
അപവര്‍ത്തനാങ്കം എന്നു പറയുന്നു.
16. വായുവിലെ (ശ്രൂന്യതയിലെ) പ്രകാശവേഗം c എന്നും ഒരു മാധ്യമത്തിലെ പ്രകാശവേഗം v എന്നും സങ്കല്‍പ്പിച്ചാല്‍ മാധ്യമത്തിന്റെ,
(b) ഈ മാറ്റത്തിനു കാരണം എന്തായിരിക്കും?
(c) ജലത്തിനു പകരം മണ്ണെണ്ണയോ ടര്‍പന്റൈനോ ഉപയോഗിച്ചാല്‍ നിരീക്ഷണത്തിന് എന്തെങ്കിലും മാറ്റമുണ്ടാവുമോ?
ഉത്തരം :
(a) പെന്‍സില്‍ വളഞ്ഞതായി തോന്നുന്നു.
(b) അപവര്‍ത്തനം.
(c) ഇവിടെ ഒരു മാധ്യമത്തില്‍ നിന്ന്‌മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുന്നതുകൊണ്ടാണ് അപവര്‍ത്തനം ഉണ്ടായത്, ആയതിനാല്‍ ജലത്തിനു പകരം മണ്ണെണ്ണയോ ടര്‍പന്റൈനോ ഉപയോഗിച്ചാലും പെന്‍സില്‍ വളഞ്ഞ് കാണുന്നു പക്ഷെ വളവിന്റെ അളവിന് ചെറിയ വ്യത്യാസം ഉണ്ടാകും.
19. താഴെ കാണുന്ന ചിത്രത്തില്‍ മീനിനെ അമ്പെയ്തപ്പോള്‍ തവളയെ കിട്ടിയതിന്റെ കാരണമെന്താണെന്ന്‌വിശദീകരിക്കുക.
മീനില്‍ നിന്നും പ്രതിപതിച്ച് വരുന്ന പ്രകാശം വിഭജനതലത്തില്‍വച്ച് അപവര്‍ത്തനത്തിന് വിധേയമായതിനാലാണ് മീനിന്റെ ശരിയായ സ്ഥാനം കാണാന്‍ കഴിയാതിരുന്നത്.
20. ഒരു അതാര്യ പാത്രത്തിന്റെ അടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന നാണയത്തെ നോക്കിക്കൊണ്ട് ഒരു കുട്ടിയോട് പിറകോട്ടു നടക്കാന്‍ പറയുന്നു. നാണയം ദൃഷ്ടിയില്‍നിന്ന് അപ്രത്യക്ഷമാകുന്ന സ്ഥലത്തു നില്‍ക്കാന്‍ നിര്‍ദേശിക്കുന്നു. തുടര്‍ന്ന് മറ്റൊരു കുട്ടിയോട് പാത്രത്തിലേക്കു നാണയം ചലിക്കാതെ വെള്ളമൊഴിക്കാന്‍ പറയുന്നു. എന്തു നിരീക്ഷിക്കാന്‍ കഴിയുന്നു?
നാണയം വീണ്ടും കാണുന്നു. ഇതിനു കാരണം പ്രകാശത്തിന്റെ അപവര്‍ത്തനം തന്നെയാണ്.
21. ഒരു വെള്ളക്കടലാസില്‍ പേനകൊണ്ട് കട്ടികൂടിയ ഒരു രേഖവരച്ച് അതിനുമുകളില്‍ ഒരു ഗ്ലാസ് വച്ച് താഴെ കൊടുത്ത നിര്‍ദേശാനുസരണം നിരീക്ഷിക്കുക.
(b) ചിത്രം 5.8(b) യിലേതുപോലെ (ഗ്ലാസ്‌സ്ലാബ് വരയുമായി അല്‍പ്പം ചരിച്ചുവച്ച്) വശത്തു നിന്നു നോക്കുന്നു.
(c) ചിത്രം 5.8(c) യിലേതുപോലെ (നേര്‍മുകളില്‍ നിന്നു നോക്കുക).
ഉത്തരം:
(a) വര ഗ്ലാസ്‌സ്ലാബില്‍ നിന്ന് അല്പം ഉയര്‍ന്നതായി തോന്നുന്നു.
(b) വര ഗ്ലാസ്‌സ്ലാബിന്റെ ഉപരിതലത്തില്‍ വളഞ്ഞ് നില്‍ക്കുന്നതായി കാണാം.
(c) വര ശരിക്കുള്ള സ്ഥാനത്തു തന്നെ കാണാം.
22. നിറയെ വെള്ളമുള്ള ട്രഫില്‍ അടിയില്‍ സ്ഥിതിചെയ്യുന്ന ഒരു നാണയത്തെ ഒരു വശത്തുനിന്നു നോക്കിക്കൊണ്ട് എടുക്കാന്‍ ശ്രമിക്കുക. നാണയം എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്നുണ്ടോ?ശ്രമം വിജയിക്കാത്തതിനു കാരണം എന്തായിരിക്കും?
ഉത്തരം:
കഴിയില്ല. കാരണം നാണയം യഥാര്‍ഥ സ്ഥാനത്തല്ല കാണുന്നത്, അല്പം ഉയര്‍ന്നാണ്‌കാണുന്നത്.
23. നിത്യജീവിതത്തില്‍ അപവര്‍ത്തനം അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഏതെല്ലാം?
ഉത്തരം:
1. ആഴം കൂടിയ ജലാശങ്ങളും മറ്റും ആഴം കുറഞ്ഞതായി കാണുന്നത്.
2. ചൂടുള്ള ദിവസങ്ങളില്‍ ടാറിട്ട റോഡില്‍ വെള്ളമുണ്ടെന്ന് തോന്നുന്നത്.
3. പകുതി വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന വസ്തുക്കള്‍ വളഞ്ഞതായും പൊട്ടിയതായും
തോന്നുന്നത്.
4. രാത്രിയില്‍ ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നുന്നതായി തോന്നുന്നത്.
5. സുര്യോദയത്തിനു മുന്‍പും സൂര്യാസ്തമയത്തിന് ശേഷവും സൂര്യനെ ആകാശത്ത്
അല്പസമയം കാണുന്നത്.
24. ചിത്രത്തില്‍ കാണുന്നതുപോലെ ഒരു സ്ഫടിക ഫ്ളാസ്‌ക്കില്‍ പകുതി ജലം നിറയ്ക്കുക. അതില്‍ ഒരു സ്പൂണ്‍ പാല്‍ ഒഴിക്കുക. ലേസര്‍ ടോര്‍ച്ചില്‍നിന്നുള്ള പ്രകാശം ഫ്ളാസ്‌കിലെ ജലത്തില്‍ പതിപ്പിക്കുക. അപവര്‍ത്തനരശ്മിയുടെ പാത നിരീക്ഷിക്കുക. പതനകോണ്‍ ക്രമേണ വര്‍ധിപ്പിച്ച് അപവര്‍ത്തനരശ്മിക്കുണ്ടാകുന്ന വ്യതിയാനം നിരീക്ഷിക്കു.
(b) ക്രിട്ടിക്കല്‍ കോണ്‍ എന്നാല്‍ എന്ത്?
(c) ജലത്തില്‍നിന്ന് വായുവിലേക്ക്, ക്രിട്ടിക്കല്‍ കോണിനേക്കാള്‍ കൂടിയ പതന കോണില്‍ പ്രകാശം പ്രവേശിച്ചാല്‍ ആ രശ്മിക്ക് അപവര്‍ത്തനം സംഭവിക്കുന്നുണ്ടോ? ഇത് ഏത് പേരിലറിയപ്പെടും?
ഉത്തരം:
(a) 48.6⁰
(b) പ്രകാശരശ്മി പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തില്‍ നിന്ന് പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്കു കടക്കുമ്പോള്‍ അപവര്‍ത്തനകോണ്‍ 90⁰ ആവുന്ന സന്ദര്‍ഭത്തിലെ പതനകോണാണ് ക്രിട്ടിക്കല്‍ കോണ്‍.
(c) ഇല്ല, ഇതിനെ പൂര്‍ണ്ണാന്തരപ്രതിപതനം എന്ന് പറയുന്നു.
25. പൂര്‍ണ്ണാന്തരപ്രതിപതനം എന്നാല്‍ എന്ത്?
- പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തില്‍നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കല്‍
കോണിനേക്കാള്‍ കൂടിയ പതനകോണില്‍ പ്രകാശരശ്മി പ്രവേശിക്കുമ്പോള്‍ ആ രശ്മി
അപവര്‍ത്തനത്തിന് വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നതാണ് പൂര്‍ണ്ണാന്തരപ്രതിപതനം.
26. ചിത്രത്തില്‍ അക്വേറിയത്തിന്റെ അടിത്തട്ട് ജലോപരിതലത്തില്‍ പ്രതിപതിക്കുന്നത് എന്തുകൊണ്ടാണ്?
27. വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രകാശപാത തന്നിരിക്കുന്നു. ചിത്രങ്ങള്‍ വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തു.
(ii) ഗ്ലാസിന്റെ ക്രിട്ടിക്കല്‍ കോണ്‍ എത്രയാണ്?
(iii) ജലത്തില്‍നിന്നു 45⁰ കോണളവില്‍ വായുവിലേക്കു പതിക്കുന്ന പ്രകാശത്തിന് പൂര്‍ണ്ണാന്തരപ്രതിപതനം സംഭവിക്കുമോ? എന്തുകൊണ്ട്?
ഉത്തരം:
(1) ചിത്രം (a), ചിത്രം (e)
(ii) 42⁰
(iii) ഇല്ല, പതനകോണ്‍ ക്രിട്ടിക്കല്‍ കോണിനേക്കാള്‍ കൂടിയാല്‍ മാത്രമേ പൂര്‍ണ്ണാന്തരപ്രതിഫലനം സംഭവിക്കൂ.
28. നിത്യജീവിതത്തില്‍ പൂര്‍ണ്ണാന്തരപ്രതിപതനത്തിന്റെ പ്രായോഗിക ഉപയോഗങ്ങള്‍ എഴുതുക?
1. എന്‍ഡോസ്‌കോപ്പ്- ചികിത്സാരംഗത്ത്.
2. ഒപ്റ്റിക്കല്‍ ഫൈബര്‍.-വാര്‍ത്താവിനിമയരംഗത്ത്
3. വാഹനങ്ങളിലും ഹൈവേകളിലും ഉപയോഗിക്കുന്ന റിഫ്ളക്ടർ
4. വജ്രം പ്രത്യേക ആകൃതിയില്‍ മുറിച്ചെടുക്കുന്നത് പൂര്‍ണ്ണാന്തരപ്രതിപതനം
പ്രയോജനപ്പെടുത്തി കൂടുതല്‍ തിളക്കമുണ്ടാകുന്നതിനാണ്.
5. പ്രിസം ബൈനോകുലറുകള്‍, സ്പെക്ട്രോസ്‌കോപ്പ്, പെരിസ്‌കോപ്പ് തുടങ്ങിയവയില്‍
6. മരീചിക എന്ന പ്രതിഭാസം
29. ചിത്രം നിരീക്ഷിക്കുക.
(b) മുകളില്‍ കാണിച്ചിരിക്കുന്ന ഉപകരണത്തിന്റെ ഘടന എഴുതുക? ഇതിന് മറ്റു
ലോഹചാലകങ്ങളില്‍നിന്നുള്ള വ്യത്യാസമെന്ത്?
ഉത്തരം:
(a) ഒപ്റ്റിക്കല്‍ ഫൈബര്‍
(b) പ്രകാശനാരുകള്‍ (ഒപ്റ്റിക്കല്‍ ഫൈബറുകള്‍) നിര്‍മിച്ചിരിക്കുന്നത് ക്വാര്‍ട്ട്സിന്റെയോ ഗ്ലാസിന്റെയോ കനംകുറഞ്ഞ നാരുകള്‍കൊണ്ടാണ്. ഇതിന്‌പുറത്ത് പ്രകാശികസാന്ദ്രത കുറഞ്ഞ ഒരു മാധ്യമംകൊണ്ടുള്ള ഒരാവരണം അതിനുപുറത്ത് പ്ലാസ്റ്റിക്കിന്റെ ഒരാവരണമുണ്ട്
1) ഊര്‍ജനഷ്ടം കുറവ്
2) സിഗ്നലുകളെ പ്രകാശരൂപത്തില്‍ വളരെ വേഗത്തില്‍ എത്ര ദൂരേക്കും എത്തിക്കാന്‍
കഴിയും
3) ഒരേ സമയം വ്യത്യസ്ത ആവൃത്തിയുള്ള അനേകായിരം സിഗ്നലുകള്‍ അയക്കാന്‍
കഴിയും.
30. ഒരു പുസ്തകത്തില്‍ വീണ വെള്ളത്തുള്ളിയിലൂടെ നോക്കിയപ്പോള്‍ അക്ഷരങ്ങള്‍ക്കു വലുപ്പവ്യത്യാസം ഉള്ളതായി കുട്ടിക്ക് തോന്നുകയും അക്ഷരങ്ങള്‍ക്ക് വലുപ്പം കൂടിയതായി മനസ്സിലാക്കുകയും ചെയ്തു. എന്താണ് ഇതിന് കാരണം?
- ഗോളാകൃതിയിലുള്ള സുതാര്യമാധ്യമങ്ങള്‍ ഒരു ലെന്‍സ്‌പോലെ വര്‍ത്തിക്കുന്നുവെന്ന്
ഇതില്‍ നിന്ന് മനസ്സിലാക്കാം.
31. ലെന്‍സ് എന്നതിന് ഒരു നിര്‍വചനം എഴുതുക? പ്രധാനമായും നാം ഉപയോഗിക്കുന്ന ലെന്‍സ് എത്രവിധം?” ഏതൊക്കെ?
- ഗോളോപരിതലങ്ങളുള്ള ഒരു സുതാര്യമാധ്യമമാണ് ലെന്‍സ്. കോണ്‍വെക്സും കോണ്‍കേവുമാണ് നാം സാധാരണ ഉപയോഗിക്കുന്ന ലെന്‍സുകള്‍.
32. കോണ്‍കേവ്, കോണ്‍വെക്സ് എന്നീ ലെന്‍സുകളുമായി ബന്ധപ്പെട്ട പദങ്ങള്‍ എഴുതുക?
1) പ്രകാശികകേന്ദ്രം
2) വക്രതാകേന്ദ്രം
3) മുഖ്യഅക്ഷം
4) മുഖ്യഫോക്കസ്
5) ഫോക്കസ്ദൂരം
33. കോണ്‍കേവ്, കോണ്‍വെക്സ് എന്നീ ലെന്‍സുകളുമായി ബന്ധപ്പെട്ട പദങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം ?
1. പ്രകാശികകേന്ദ്രം - ഒരു ലെന്‍സിന്റെ മധ്യബിന്ദുവാണ് പ്രകാശികകേന്ദ്രം
2. വക്രതാകേന്ദ്രം - ലെന്‍സിന്റെ വശങ്ങള്‍ ഭാഗങ്ങളായി വരുന്ന സാങ്കല്‍പിക ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് വക്രതാകേന്ദ്രം.
3) മുഖ്യഅക്ഷം - ഒരു ലെന്‍സിന്റെ രണ്ട് വക്രതാകേന്ദ്രങ്ങളേയും ബന്ധിപ്പിച്ച് കൊണ്ട് പ്രകാശികകേന്ദ്രത്തില്‍ കൂടി കടന്നു പോകുന്ന സാങ്കല്പിക രേഖയാണ് മുഖ്യപക്ഷം.
4) മുഖ്യഫോക്കസ് - കോൺവെക്സ് ലെന്‍സിന്റെ മുഖ്യഅക്ഷത്തിനു സമീപവും സമാന്തരവുമായി ലെന്‍സില്‍ പതിക്കുന്ന പ്രകാശരശ്മികള്‍ അപവര്‍ത്തിനുശേഷം മുഖ്യഅക്ഷത്തിലുള്ള ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ കോൺവെക്സ് ലെന്‍സിന്റെ മുഖ്യഫോക്കസ് എന്ന് പറയുന്നു.
- കോണ്‍കേവ് ലെന്‍സിന്റെ മുഖ്യഅക്ഷത്തിനു സമീപവും സമാന്തരവുമായി ലെന്‍സില്‍ പതിക്കുന്ന പ്രകാശരശ്മികള്‍ അപവര്‍ത്തിനുശേഷം പരസ്പരം അകലുന്നു. ഈ രശ്മികള്‍ പതനരശ്മികളുടെ അതേവശത്ത് മുഖ്യഅക്ഷത്തിലുള്ള ഒരു ബിന്ദുവില്‍ നിന്നു പുറപ്പെടുന്നതായി തോന്നുന്നു.
5) ഫോക്കസ്ദൂരം - പ്രകാശികകേന്ദ്രത്തിൽ നിന്ന് മുഖ്യഫോക്കസിലേക്കുള്ള ദൂരമാണ് ഫോക്കസ്ദൂരം ഇതിനെ f എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.
34. കോണ്‍വെക്സ് ലെന്‍സിന്റെ മുഖ്യഅക്ഷത്തിനു സമീപവും സമാന്തരവുമായി ലെന്‍സില്‍ പതിക്കുന്ന പ്രകാശരശ്മികള്‍ അപവര്‍ത്തനത്തിനുശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ എന്താണ്‌വിളിക്കുക?
- കോണ്‍വെക്സ് ലെന്‍സിന്റെ മുഖ്യഫോക്കസ്(യഥാര്‍ത്ഥ ഫോക്കസ്)
35. ഒരു കോണ്‍വെക്സ് ലെന്‍സിന് എത്ര മുഖ്യഫോക്കസുകള്‍ ഉണ്ട്?” എന്തുകൊണ്ട്?
- രണ്ട്, കാരണം കോണ്‍വെക്സ് ലെന്‍സാണെങ്കിലും കോണ്‍കേവ് ലെന്‍സാണെങ്കിലും
രണ്ട് സുതാര്യപ്രതലങ്ങള്‍ ഉണ്ട്.
35. താഴെതന്നിരിക്കുന്ന രണ്ട് ലെന്‍സുകള്‍ തിരിച്ചറിഞ്ഞ്, രണ്ടിന്റെയും മുഖ്യഫോക്കസുകള്‍ വ്യക്തമാക്കുക?
ഉത്തരം:
i. ചിത്രം 5.19 - കോണ്‍വെക്സ് ലെന്‍സ്
ii. ചിത്രം 5.20 - കോണ്‍കേവ് ലെന്‍സ്
i. കോണ്‍വെക്സ് ലെന്‍സ്
കോണ്‍വെക്സ് ലെന്‍സിന്റെ മുഖ്യഅക്ഷത്തിനു സമീപവും സമാന്തരവുമായി ലെന്‍സില്‍ പതിക്കുന്ന പ്രകാശരശ്മികള്‍ അപവര്‍ത്തനത്തിനുശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ മുഖ്യഫോക്കസ്‌എന്ന്‌വിളിക്കുന്നു.
ii. കോണ്‍കേവ് ലെന്‍സ്
കോണ്‍കേവ് ലെന്‍സിന്റെ മുഖ്യഅക്ഷത്തിനു സമീപവും സമാന്തരവുമായി ലെന്‍സില്‍ പതിക്കുന്ന പ്രകാശരശ്മികള്‍ അപവര്‍ത്തിനുശേഷം പരസ്പരം അകലുന്നു.
ഈ രശ്മികള്‍ പതനരശ്മികളുടെ അതേവശത്ത് മുഖ്യഅക്ഷത്തിലുള്ള ഒരു ബിന്ദു
വില്‍നിന്നു പുറപ്പെടുന്നതായി തോന്നുന്നു. ഈ ബിന്ദുവാണ് മുഖ്യഫോക്കസ്.
36. കോണ്‍കേവ് ലെന്‍സിന്റെ മുഖ്യ ഫോക്കസ് മിഥ്യയാണെന്നു പറയാനുള്ള കാരണമെന്ത്?
- കോണ്‍കേവ് ലെന്‍സ് ഉപയോഗിച്ച് പ്രകാശത്തെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍
കഴിയില്ല.
37. ഒരു ലെന്‍സിന്റെ ഫോക്കസ്‌ദൂരം എന്നാല്‍ എന്താണ്?
- പ്രകാശികകേന്ദ്രത്തില്‍നിന്ന് മുഖ്യഫോക്കസിലേക്കുള്ള ദുരമാണ് ഫോക്കസ്‌ദൂരം.
38. ഒരു കോണ്‍വെക്സ് ലെന്‍സിന്റെ ഫോക്കസ് ദൂരം കാണുന്നവിധം എഴുതുക?
- കോണ്‍വെക്സ് ലെന്‍സ് ഉപയോഗിച്ച് വളരെ അകലെയുള്ള വസ്തുവിന്റെ പ്രതിബിംബം സ്ക്രീനില്‍ പതിപ്പിക്കുക. ലെന്‍സും സ്ക്രീനും തമ്മിലുള്ള ദുരം അളക്കുക, അകലെയുള്ള വിവിധ വസ്തുക്കളില്‍ ആവര്‍ത്തിച്ച് അളന്നുകിട്ടുന്ന ദൂരങ്ങളുടെ ശരാശരി കാണുക അതായിരിക്കും കോണ്‍വെക്സ് ലെന്‍സിന്റെ ഫോക്കസ്‌ദൂരം.
39. ചിത്രത്തില്‍ കാണുന്നതുപോലെ, കത്തിച്ച മെഴുകുതിരിക്കു മുമ്പില്‍ മുഖ്യ അക്ഷത്തില്‍ വ്യത്യസ്ത സ്ഥാനങ്ങളില്‍ കോണ്‍വെക്സ് ലെന്‍സ്‌വച്ച് സ്ക്രീന്‍ ക്രമീകരിക്കുക. പ്രതിബിംബ രൂപീകരണം മനസ്സിലാക്കി പട്ടിക പൂരിപ്പിക്കുക.
40. പ്രതിബിംബത്തിന്റെ രേഖാചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചിത്രസഹിതം വ്യക്തമാക്കുക?
ഉത്തരം:
(a) മുഖ്യ അക്ഷത്തിനു സമാന്തരമായി ലെന്‍സിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികള്‍ കേന്ദ്രീകരിക്കുന്നത് എവിടെയായിരിക്കും?
(b) പ്രതിബിംബം രൂപപ്പെടുന്നത് എവിടെയാണ്?
ഉത്തരം:
(a) മറുവശത്ത് മുഖ്യഫോക്കസില്‍.
(b) മുഖ്യഫോക്കസില്‍ തന്നെ.
42. വസ്തു 2F ന് അപ്പുറം വച്ചപ്പോള്‍ കോണ്‍വെക്സ് ലെന്‍സില്‍ പ്രതിബിംബം ഉണ്ടായതിന്റെ രേഖാചിത്രമാണ് താഴെകൊടുത്തിരിക്കുന്നത്.
(b) പ്രതിബിംബത്തിന്റെ സവിശേഷതകള്‍ കുറിക്കുക?
ഉത്തരം:
(a) പ്രതിബിംബം രൂപപ്പെട്ടത് രണ്ട് രശ്മികള്‍ ഉപയോഗിച്ചാണ്.
ഒന്ന്: മുഖ്യഅക്ഷത്തിനു സമാന്തരമായി ലെന്‍സില്‍ പതിച്ചു മുഖ്യഫോക്കസിലൂടെ കടന്നു പോകുന്നു.
രണ്ട്: പ്രകാശികകേന്ദ്രത്തിലൂടെ വ്യതിയാനമില്ലാതെ കടന്നുപോകുന്നു.
ഇവ രണ്ടും കൂടിച്ചേരുന്ന ബിന്ദുവില്‍ പ്രതിബിംബം ഉണ്ടാകുന്നു
(b) പ്രതിബിംബത്തിന്റെ സ്ഥാനം: F നും 2F നും ഇടയില്‍
പ്രതിബിംബത്തിന്റെ സ്വഭാവം: യഥാര്‍ഥം, തലകീഴായത്
പ്രതിബിംബത്തിന്റെ വലുപ്പം: ചെറുത്
43. താഴെതന്നിരിക്കുന്ന രേഖാചിത്രങ്ങള്‍ പൂര്‍ത്തിയാക്കുക,പ്രതിബിംബത്തിന്റെ സവിശേഷതകള്‍ എഴുതുക?
44. ഒരു കോണ്‍വെക്സ് ലെന്‍സിന്റെ F നും ലെന്‍സിനുമിടയില്‍ വസ്തു വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിബിംബരൂപീകരണത്തിന്റെ രേഖാചിത്രം വരച്ച്, പ്രതിബിംബത്തിന്റെ സവിശേഷതകള്‍ എഴുതുക.
പ്രതിബിംബത്തിന്റെ സ്വഭാവം:നിവര്‍ന്നത്, മിഥ്യ
പ്രതിബിംബത്തിന്റെ വലുപ്പം: വലുത്
45. കോണ്‍കേവ് ലെന്‍സ് ഉണ്ടാക്കുന്ന ഒരു പ്രതിബിംബത്തിന്റെ ചിത്രീകരണമാണ് താഴെകൊടുത്തിരിക്കുന്നത്, പ്രതിബിംബത്തിന്റെ സ്വഭാവം എപ്രകാരമാണ്?
വസ്തു എവിടെയിരുന്നാലും പ്രതിബിംബം എല്ലായ്‌പ്പോഴും F നും ലെന്‍സിനും ഇടയിലാണ് ഉണ്ടാകുന്നത്. ചെറുതും, മിഥ്യയും, നിവര്‍ന്നതും ആയ പ്രതിബിംബം വസ്തുവിന്റെ അതേ വശത്ത് തന്നെ ലഭിക്കുന്നു.
46.എന്താണ് ന്യൂകാര്‍ട്ടീഷന്‍ ചിഹ്നരീതി?
- ലെന്‍സ്, മിറര്‍ തുടങ്ങിയവയില്‍ ദൂരം അളക്കുന്നതിന് ചിഹ്നം ചേര്‍ക്കേണ്ടതുണ്ട് അതുമായി ബന്ധപ്പെട്ട നിയമങ്ങളെ ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതി എന്ന്‌പറയുന്നു.
1) ലെന്‍സിന്റെ പ്രകാശികകേന്ദ്രം ഒറിജിന്‍ ആയി കണക്കാക്കി കൊണ്ടാണ് നീളം അളക്കുന്നത്.
2) എല്ലാ അളവുകളും മൂലബിന്ദുവില്‍നിന്നാണ് അളക്കേണ്ടത്.
3) പ്രകാശരശ്മി ഇടത്തുനിന്ന് വലത്തോട്ട് സഞ്ചരിക്കുന്നതായി കണക്കാക്കുന്നു.
4) പ്രകാശരശ്മിയുടെ അതേ ദിശയില്‍ അളക്കുന്നവ പോസിറ്റീവും എതിര്‍ദിശയില്‍ അളക്കുന്നവ നെഗറ്റീവും ആയിരിക്കും.
5) X അക്ഷത്തിന് മുകളിലേക്കുള്ള ദൂരം പോസിറ്റീവും താഴേക്കുള്ളത് നെഗറ്റീവും ആയിരിക്കും.
47. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന അളവുകള്‍ ന്യൂകാര്‍ട്ടീഷന്‍ രീതിയില്‍ രേഖപ്പെടുത്തുക.
ലെന്‍സില്‍ നിന്നു വസ്തുവിലേക്കുള്ള അകലം(u)= -25 cm
ലെന്‍സില്‍ നിന്നു പ്രതിബിംബത്തിലേക്കുള്ള അകലം(v) = +100 cm
വസ്തുവിന്റെ ഉയരം(OB) = +1 cm
പ്രതിബിംബത്തിന്റെ ഉയരം(IM)= -4 cm
48. ഒരു ലെന്‍സുമായിബന്ധപ്പെട്ട ദൂരത്തിന്റെ പ്രതീകങ്ങളായ u,v എന്നിവ ഫോക്കസ് ദൂരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാനുള്ള ഒരു പരീക്ഷണം നിര്‍ദേശിക്കുക?
- ഫോക്കസ്‌ദൂരം കണ്ടെത്തിയ ഒരു കോണ്‍വെക്സ് ലെന്‍സ്‌എടുക്കുക. ലെന്‍സില്‍നിന്നു അല്‍പ്പമകലെയായി ഒരു മെഴുകുതിരി കത്തിച്ചു വച്ച് അതിന്റെ വ്യക്തമായ പ്രതിബിംബം സ്ക്രീനില്‍ ലഭിക്കത്തക്ക വിധം ക്രമീകരിക്കുക. തുടര്‍ന്ന് u, v എന്നിവ അളന്ന് ന്യുകാര്‍ട്ടീഷന്‍ ചിഹ്നരീതിയില്‍ പട്ടികയില്‍ രേഖപ്പെടുത്തുക. വസ്തുവിന്റെ സ്ഥാനം മാറ്റി പ്രവര്‍ത്തനം ആവര്‍ത്തിക്കുക.
(a) വസ്തുവിന്റെ ഉയരവും പ്രതിബിംബത്തിന്റെ ഉയരവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
(b) ഇതിനെ വസ്തുവിലേക്കുള്ള ദൂരവും പ്രതിബിംബത്തിലേക്കുള്ള ദൂരവും തമ്മിലുള്ള അനുപാതവുമായി ബന്ധപ്പെടുത്താമോ?
(c) എന്താണ് ആവര്‍ധനം?
ഉത്തരം:
(a) ഉണ്ട് (b) അതേ, രണ്ടും ഒന്നാണ്.
(c) വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിന്റെ ഉയരം എത്ര മടങ്ങാണ് എന്നു സൂചിപ്പിക്കുന്നതാണ് ആവര്‍ധനം.
51. ആവര്‍ധനം ഗണിത രൂപത്തിലെഴുതുക?
ഉത്തരം:52. ചിത്രത്തിലെ കോണ്‍വെക്സ് ലെന്‍സ് രൂപീകരിച്ച പ്രതിബിംബത്തിന്റെ ആവര്‍ധനം കണക്കാക്കുക?
53. നിത്യജീവിതത്തില്‍ ലെന്‍സുകളുടെ ഉപയോഗങ്ങള്‍ എന്തെല്ലാമാണെന്ന് എഴുതുക?
* അക്ഷരങ്ങള്‍ വ്യക്തമായി കാണാന്‍ കണ്ണടകളില്‍.
* വാച്ച് റിപ്പയര്‍ ചെയ്യുന്നവരുടെ കടയില്‍
* മാഗ്നിഫൈയിംഗ് ഗ്ലാസുകളില്‍
* മൈക്രോസ്‌കോപ്പുകളില്‍
* ടെലസ്കോപ്പുകളില്‍
* ക്യാമറകളില്‍
* പ്രോജക്ടറുകളില്‍
* ലെന്‍സിന്റെ പവര്‍
54. ഓരോ ലെന്‍സിനും മുഖ്യഅക്ഷത്തിനു സമാന്തരമായി വരുന്ന പ്രകാശരശ്മികളെ മുഖ്യഫോക്കസില്‍ കേന്ദ്രീകരിക്കാനുള്ള കഴിവ് വ്യത്യസ്തമായിരിക്കും.
(a) കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള ഒരാള്‍ നേത്രവിദഗ്ധനെ കണ്ടപ്പോള്‍ അദ്ദേഹം കണ്ണട
വാങ്ങാനായി നല്‍കിയ കുറിപ്പില്‍ +2D എന്നു രേഖപ്പെടുത്തിയിരിക്കുന്നു, കുറിപ്പില്‍
ഡോക്ടര്‍ സൂചിപ്പിച്ചത് എന്തിനെക്കുറിച്ചാണ്?
(b) ലെന്‍സിന്റെ പവര്‍ എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
(c) കോണ്‍വെക്സ്, കോണ്‍കേവ് ലെന്‍സ് എന്നിവയുടെ ചിഹ്നത്തില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്?
ഉത്തരം:
(a) അയാള്‍ക്ക് ഉപയോഗിക്കാനുള്ള കണ്ണടയുടെ ലെന്‍സിന്റെ പവര്‍.
(b) ഒരു ലെന്‍സിന്റെ മീറ്ററിലുള്ള ഫോക്കസ് ദൂരത്തിന്റെ വ്യുല്‍ക്രമമാണ് ആ ലെന്‍സിന്റെ പവര്‍.
അതായത്, തന്നിരിക്കുന്ന ഫോക്കസ്ദൂരം മീറ്റര്‍ എന്ന യൂണിറ്റിലാണെങ്കില്‍ പവര്‍
കാണാന്‍, p=f/1 എന്നും
അതല്ലാ ഫോക്കസ്ദൂരം തന്നിട്ടുള്ളത് സെന്‍റ്റിമീറ്ററില്‍ ആണെങ്കില്‍ p = 100/f എന്നു
മായിരിക്കും
(c) കോണ്‍വെക്സ് ലെന്‍സിന്റെ പവര്‍ പോസിറ്റീവ്
കോണ്‍കേവ് ലെന്‍സിന്റെ പവര്‍ നെഗറ്റീവ്
55. ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) +25 cm ഫോക്കസ് ദൂരമുള്ള ലെന്‍സിന്റെ പവര്‍ കണക്കാക്കുക?
(b) ഡോക്ടറുടെ കുറിപ്പില്‍ സൂചിപ്പിച്ച +2D എന്തിനെ കുറിച്ചിരിക്കുമെന്ന് അനുമാനിക്കാമല്ലോ. ഏതുതരം ലെന്‍സാണ് ഇത്? ഈ ലെന്‍സിന്റെ ഫോക്കസ്‌ദൂരം
എത്രയായിരിക്കും?
56. അന്തരീക്ഷവായു ചൂടാകുമ്പോള്‍ അതിന്റെ പ്രകാശസാന്ദ്രതയ്ക്ക് എന്തു വ്യത്യാസമാണ് ഉണ്ടാകുന്നത്?
- പ്രകാശസാന്ദ്രത കുറയും
57. വ്യത്യസ്ത പ്രകാശസാന്ദ്രതയിലുള്ള മാധ്യമങ്ങളിലൂടെ പ്രകാശം പതിക്കുമ്പോള്‍ അതിന് എന്തു സംഭവിക്കും?
- പ്രകാശത്തിന് തുടര്‍ച്ചയായി അപവര്‍ത്തനം സംഭവിക്കുന്നു.
58. രാത്രിയില്‍ നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നതായി തോന്നുന്നത് എന്തുകൊണ്ടാണ്?
- അകലെയുള്ള ഒരു നക്ഷത്രത്തില്‍നിന്നു വരുന്ന പ്രകാശം അന്തരീക്ഷത്തിലെ വിവിധ പാളികളിലൂടെ കടന്നുവരുമ്പോള്‍, ഓരോ അന്തരീക്ഷപാളിക്കും വ്യത്യസ്ത
അപവര്‍ത്തനാങ്കമായതുകൊണ്ട്,അതിന്‌തുടര്‍ച്ചയായി അപവര്‍ത്തനം സംഭവിക്കുന്നു.
നക്ഷത്രങ്ങള്‍ വളരെ അകലെയായതിനാല്‍ അത് ഒരു ബിന്ദുസ്രോതസ്സുപോലെ അനുഭവപ്പെടുന്നു. അതില്‍നിന്നു വരുന്ന പ്രകാശരശ്മി അപവര്‍ത്തനം കഴിഞ്ഞു കണ്ണിലെത്തുമ്പോള്‍ മറ്റു പലബിന്ദുക്കളില്‍നിന്നും വരുന്നതുപോലെ തോന്നും. ഇതാണ് നക്ഷത്രത്തിന്റെ മിന്നിതിളക്കത്തിനു കാരണം.
59. നക്ഷത്രങ്ങള്‍ യഥാര്‍ഥത്തില്‍ മിന്നുന്നുണ്ടോ? എന്തുകൊണ്ട്?
- നക്ഷത്രങ്ങള്‍ യഥാര്‍ഥത്തില്‍ മിന്നുന്നില്ല, അന്തരീക്ഷത്തിന്റെ അപവര്‍ത്തനം കൊണ്ടാണ് അങ്ങനെ തോന്നുന്നത്.
60. ഗ്രഹങ്ങള്‍ നക്ഷത്രങ്ങളെപ്പോലെ സ്വയം ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നുണ്ടോ?
- ഇല്ല, സൂര്യനില്‍നിന്നും വരുന്ന പ്രകാശം ഗ്രഹങ്ങളില്‍ തട്ടി പ്രതിപതിച്ചാണ് നമ്മള്‍ അവയെ കാണുന്നത്.
വിലയിരുത്താം
1. വിവിധ പദാര്‍ഥങ്ങളുടെ അപവര്‍ത്തനാങ്കം പട്ടികയില്‍കൊടുത്തിരിക്കുന്നു. പ്രകാശം ഏതു മാധ്യമത്തിലൂടെയാണ് ഏറ്റവും കൂടിയ വേഗത്തില്‍ സഞ്ചരിക്കുന്നതെന്ന് കണ്ടെത്തു.
2. രണ്ടു ലെന്‍സുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷങ്ങളില്‍ ലഭിച്ച പ്രതിബിംബങ്ങളുടെ സ്വഭാവം തന്നിരിക്കുന്നു.
i. നിവര്‍ന്നതും വലുതുമായ മിഥ്യാപ്രതിബിംബം
ii. നിവര്‍ന്നതും ചെറുതുമായ മിഥ്യാപ്രതിബിംബം
(a) ഇവ ഓരോന്നും ഏതുതരം ലെന്‍സുകളാണ്?
(b) ഇവയില്‍ ഏതു ലെന്‍സ് ഉപയോഗിച്ചാണ് വസ്തുവിന്റെ അതേ വലുപ്പത്തിലുള്ള
പ്രതിബിംബം ലഭ്യമാക്കാന്‍ കഴിയുന്നത്? വസ്തുവിന്റെ സ്ഥാനം എവിടെയായിരിക്കും?
ഉത്തരം:(a)
i. കോണ്‍വെക്സ് ലെന്‍സ്
ii. കേണ്‍കേവ് ലെന്‍സ്
(b) കോണ്‍വെക്സ് ലെന്‍സ്
4. ലെന്‍സിന്റെ പവര്‍ എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? പവറിന്റെ SI യൂണിറ്റ് ഏത്?
25 cm ഫോക്കസ്‌ദൂരമുള്ള കോണ്‍കേവ് ലെന്‍സിന്റെ പവര്‍ കണക്കാക്കുക?
- ഒരു ലെന്‍സിന്റെ ഫോക്കസ്‌ദൂരത്തിന്റെ വ്യുല്‍ക്രമത്തിനെയാണ് ആ ലെന്‍സിന്റെ പവര്‍ എന്ന് പറയുന്നത്.
പവറിന്റെ SI യൂണിറ്റ് ഡയോപ്റ്റര്‍
തന്നിരിക്കുന്ന ചോദ്യത്തില്‍ ഫോക്കസ്‌ദൂരം സെന്റി മീറ്ററിലാണ് തന്നിരിക്കുന്നത്
അതിനാല്‍ പവര്‍ കാണാന്‍, P =100/-25 = -4D
5. ചിത്രം നിരീക്ഷിക്കുക. രണ്ടു വ്യത്യസ്ത മാധ്യമങ്ങളില്‍ പ്രകാശരശ്മി പതിക്കുന്നതു
ചിത്രീകരിച്ചിരിക്കുന്നു.
(b) ഏതു മാധ്യമത്തിന്റെ അപവര്‍ത്തനാങ്കമാണ്‌കൂടുതല്‍?
ഉത്തരം:
(a) മാധ്യമം ഒന്നിന്, കാരണം രണ്ട് ചിത്രങ്ങളിലും പതനകോണ്‍ തുല്യമാണെങ്കിലും
അപവര്‍ത്തനകോണ്‍ വ്യത്യാസപ്പെടുന്നു. സാന്ദ്രത കൂടുതലുള്ള മാധ്യമത്തില്‍ പ്രകാശരശ്മി ലംബത്തോട്‌കൂടുതല്‍ അടുക്കുന്നു.
(b) മാധ്യമം ഒന്ന്, പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിന്റെ അപവര്‍ത്തനാങ്കവും കൂടു
തലായിരിക്കും.
6. ഒരു കോണ്‍വെക്സ് ലെന്‍സിന്‌മുന്നില്‍ 30 cm അകലെയായി 3 cm ഉയരമുള്ള ഒരു വസ്തു വച്ചിരിക്കുന്നു. ലെന്‍സിന്റെ ഫോക്കസ്ദൂരം 20 cm.
(a) പ്രതിബിംബത്തിലേക്കുള്ള അകലമെത്ര?
(b) പ്രതിബിംബത്തിന്റെ സ്വഭാവമെന്ത്?
(c) പ്രതിബിംബത്തിന്റെ ഉയരമെന്ത്?
ഉത്തരം:
(a) പട്ടികയില്‍ നല്‍കിയിരിക്കുന്നവയില്‍ ഏറ്റവും കൂടിയ പ്രകാശികസാന്ദ്രതയുള്ള മാധ്യമവും ഏറ്റവും കുറഞ്ഞ പ്രകാശികസാന്ദ്രതയുമുള്ള മാധ്യമവും കണ്ടെത്തി എഴുതുക.
(b) വായുവിലൂടെയുള്ള പ്രകാശത്തിന്റെ പ്രവേഗം 3X10⁸m/ട ആണെങ്കില്‍ മണ്ണെണ്ണയിലൂടെയുള്ള പ്രകാശവേഗം എത്രയായിരിക്കും
(c) വായുവില്‍നിന്ന് വജ്രത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞു പതിക്കുമ്പോള്‍
അപവര്‍ത്തനരശ്മി ലംബത്തോട് അടുക്കുമോ അകലുമോ?
(d) വജൂത്തിന്റെ അപവര്‍ത്തനാങ്കം 2.42 ആണ്. ഇതുകൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്? വജ്രത്തിലൂടെയുള്ള പ്രകാശവേഗം കണക്കാക്കുക.
1. ഗ്ലാസിന്റെ ക്രിട്ടിക്കല്‍ കോണ്‍ 42⁰ ആണ്.
a) ക്രിട്ടിക്കല്‍ കോണ്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
b) ഗ്ലാസ്സിലെ പതനകോണ്‍ 42⁰ ആയിരിക്കുമ്പോള്‍ അപവര്‍ത്തന കോണ്‍ എത്ര?
c) പതനകോണ്‍ 40⁰ ആയിരിക്കുമ്പോള്‍ പ്രകാശത്തിന് സംഭവിക്കുന്ന പ്രതിഭാസം ഏത്? പ്രതിഭാസം നിര്‍വചിക്കുക?
d) പതനകോണ്‍ 45⁰ ആയിരിക്കുമ്പോള്‍ പ്രകാശത്തിന് സംഭവിക്കുന്ന പ്രതിഭാസം ഏത്? പ്രതിഭാസം നിര്‍വചിക്കുക.
ഉത്തരം:
a) പ്രകാശരശ്മി പ്രകാശികസാന്ദ്രതകൂടിയ മാധ്യമത്തില്‍ നിന്ന് പ്രകാശികസാന്ദ്രത കുറഞ്ഞതിലേക്കു കടക്കുമ്പോള്‍ അപവര്‍ത്തന കോണ്‍ 90⁰ ആവുന്ന സന്ദര്‍ഭത്തിലെ പതനകോണാണ് ക്രിട്ടിക്കല്‍ കോണ്‍
b) 90⁰
c) അപവര്‍ത്തനം പ്രകാശം ഒരു സുതാര്യമാധ്യമത്തില്‍ നിന്ന് പ്രകാശിക സാന്ദ്രത വ്യത്യാസമുള്ള മറ്റൊരു സുതാര്യമായി മാധ്യമത്തിലേക്ക് ചരിഞ്ഞു പതിക്കുമ്പോള്‍ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഇതാണ് അപവര്‍ത്തനം
d) പൂര്‍ണ്ണാന്തര പ്രതിപതനം. പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തില്‍ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കല്‍ കോണിനേക്കാള്‍ കൂടിയ കോണളവില്‍ പ്രകാശരശ്മി പതിക്കുമ്പോള്‍ അപവര്‍ത്തനത്തിനു വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നതാണ് പൂര്‍ണ്ണാന്തരപ്രതിപതനം.
2. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റുള്ളവ ശരിയാക്കിയെഴുതുക?
a) മാധ്യമങ്ങളുടെ പ്രകാശികസാന്ദ്രതയിലുള്ള വ്യത്യാസമാണ് അപവര്‍ത്തനത്തിന് കാരണം.
b) പ്രകാശിക സാന്ദ്രതകൂടിയ മാധ്യമത്തില്‍ പ്രകാശവേഗം കുൂടുതലായിരിക്കും.
c) ഗ്ലാസിന്റെപ്രകാശിക സാന്ദ്രത ജലത്തേക്കാള്‍ കുറവാണ്.
d) ശൂന്യതയിലൂടെയുള്ള പ്രകാശം വേഗം 3 x 10⁸m/s ആണ്.
ഉത്തരം:
തെറ്റായ പ്രസ്താവനകള്‍ b, c
b) പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തില്‍ പ്രകാശവേഗം കുറവായിരിക്കും
c) ഗ്ലാസിന്റെ പ്രകാശികസാന്ദ്രത ജലത്തേക്കാള്‍ കടുതലാണ്.
3. ഒരു കോണ്‍വെക്സ് ലെന്‍സിന്റെ 2F ല്‍ ഒരു വസ്തു വച്ചിരിക്കുന്നു. ആവര്‍ധനം എത്ര?
(1 ല്‍ കൂടുതല്‍, 1,1 ല്‍ കുറവ്, പൂജ്യം)
ഉത്തരം: ആവര്‍ധനം = 1
4. ലെന്‍സുകളുടെ പ്രതിബിംബ രൂപീകരണവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകള്‍ ചുവടെ കൊടുത്തിരിക്കുന്നു. അവയെ യഥാര്‍ത്ഥ പ്രതിബിംബവുമായി ബന്ധപ്പെട്ടവ, മിഥ്യപ്രതിബിംബവുമായി ബന്ധപ്പെട്ടവ എന്നിങ്ങനെ പട്ടികപ്പെടുത്തുക?
a) തലകീഴായത്
b) സ്ക്രീനില്‍ പതിപ്പിക്കാന്‍ കഴിയില്ല
c) സ്ക്രീനില്‍ പതിപ്പിക്കാന്‍ കഴിയും
d) പ്രകാശരശ്മികള്‍ യഥാര്‍ത്ഥത്തില്‍ കൂട്ടിമുട്ടമ്പോള്‍ പ്രതിബിംബം രൂപപ്പെടുന്നു
e) നിവര്‍ന്നത്
f) ആവര്‍ധനം നെഗറ്റീവ് ആയിരിക്കും
ഉത്തരം:
യഥാര്‍ത്ഥ പ്രതിബിംബവുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ : a, c, d , f
മിഥ്യാപ്രതിബിംബവുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ : b, e, 5. ഒരു ലെന്‍സമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളാണ് താഴെ ബോക്സില്‍ നല്‍കിയിരിക്കുന്നത്. ഇവ ഉപയോഗിച്ച് താഴെ കൊടുത്തിരിക്കുന്നവയിലെ വിട്ടഭാഗം പൂരിപ്പിക്കുക?
(ഫോക്കസ് ദുരം, മുഖ്യഅക്ഷം, പ്രകാശികകേന്ദ്രം, വക്രതാകേന്ദ്രം, വക്രതാആരം)
a) ഒരു ലെന്‍സിന്റെ മധ്യബിന്ദുവാണ് ...........
b) പ്രകാശിക കേന്ദ്രത്തില്‍ നിന്ന് മുഖ്യഫോക്കസിലേക്കുള്ള ദുരമാണ് ............
c) ലെന്‍സിന്റെ വശങ്ങള്‍ ഭാഗങ്ങളായി വരുന്ന സാങ്കല്‍പ്പിക ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് .............
d) ഒരു ലെന്‍സിന്റെ രണ്ട് വക്രതാകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രകാശിക കേന്ദ്രത്തില്‍ കൂടി കടന്നുപോകുന്ന സാങ്കല്പിക രേഖയാണ് .........
ഉത്തരം:
a) പ്രകാശിക കേന്ദ്രം
b) ഫോക്കസ് ദുരം
c) വക്രതാ കേന്ദ്രം
d) മുഖ്യ അക്ഷം
6. ഒരു കോണ്‍വെക്സ് ലെന്‍സിന്റെ മുഖ്യഅക്ഷത്തിന് സമാന്തരമായി ലെന്‍സില്‍ പതിക്കുന്ന പ്രകാരശ്മികളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ചിത്രം പൂര്‍ത്തിയാക്കി ലെന്‍സിന്റെ മുഖ്യഫോക്കസ് അടയാളപ്പെടുത്തുക.
7. വായുവില്‍ നിന്ന് ഗ്ലാസിലേക്ക് പ്രകാശം ചെരിഞ്ഞ് പ്രവേശിക്കുന്നതിന്റെചിത്രങ്ങള്‍ നല്‍കിയിരിക്കുന്നു. അവയില്‍ ശരിയായ ചിത്രം ഏത്?
ചിത്രം (iii), അപവര്‍ത്തന രശ്മി ലംബത്തോടടുക്കുന്നു.
8. ചിത്രം നിരീക്ഷിക്കുക. A, B എന്നീ മാധ്യമങ്ങളുടെ വിഭജനതലമാണ് XY. മാധ്യമം A യില്‍ നിന്ന് B യിലേക്ക് കടക്കുന്ന പ്രകാശരശ്മിയുടെ പാതയാണ് ചിത്രത്തിലുള്ളത്
(വ്യതിയാനമില്ലാതെ സഞ്ചരിക്കുന്നു, ലംബത്തോട് അടുക്കുന്നു, ലംബത്തില്‍ നിന്ന് അകലുന്നു)
b) മാധ്യമം A, മാധ്യമം B ഇവയില്‍ പ്രകാശിക സാന്ദ്രത കൂടിയ മാധ്യമം ഏത്?
c) പ്രകാശവേഗം ഏത് മാധ്യമത്തിലാണ് കുറവ് ?
ഉത്തരം:
a) ലംബത്തോട് അടുക്കുന്നു.
b) മാധ്യമം B
c) മാധ്യമം B
9. കോണ്‍വെക്സ് ലെന്‍സില്‍ പ്രതിബിംബം രൂപപ്പെടുന്ന വിധം ചിത്രീകരിച്ചിരിക്കുന്നു.
b) ചിത്രത്തിന്റെ സഹായത്തോടെ ആവര്‍ധനം കണക്കാക്കുക?
ഉത്തരം:
10. ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതി അനുസരിച്ച് ഒരു ലെന്‍സുമായി ബന്ധപ്പെട്ട ദൂരങ്ങള്‍ അളക്കുന്ന രീതി നല്‍കിയിരിക്കുന്നു ശരിയായവ തെരഞ്ഞെടുത്തെഴുതുക?
a) എല്ലാ ദൂരവും അളക്കുന്നത് F ല്‍ നിന്നാണ്
b) പതനരശ്മിയുടെ അതേ ദിശയില്‍ അളക്കുന്ന ദൂരങ്ങള്‍ പോസിറ്റീവാണ്.
c) പതനരശ്മികള്‍ വലത്തുനിന്നും ഇടത്തോട്ട് സഞ്ചരിക്കുന്നതായി സങ്കല്പിക്കുന്നു.
d) മുഖ്യഅക്ഷം X അക്ഷമായി സങ്കല്പിക്കുന്നു.
ഉത്തരം:
ശരിയായ പ്രസ്താവനകള്‍ - b, d
Physics Textbook (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments