STD 10 സാമൂഹ്യശാസ്ത്രം II: Chapter 05 പൊതുചെലവും പൊതുവരുമാനവും - ചോദ്യോത്തരങ്ങൾ  

Study Notes for Class 10th Social Science II (Malayalam Medium) Public Expenditure and Public Revenue | Economics: Chapter 05 പൊതുചെലവും പൊതുവരുമാനവും 
👉ഈ അദ്ധ്യായം English Medium Notes Click here
Class 10 Economics Questions and Answers
Chapter 05 പൊതുചെലവും പൊതുവരുമാനവും 
1. എന്താണ് പൊതുചെലവ്‌?
സര്‍ക്കാറിന്റെ ചെലവിനെയാണ്‌ പൊതുചെലവ്‌ എന്ന്‌ പറയുന്നത്‌. പൊതുചെലവുകളെ പ്രധാനമായും രണ്ടായി തരംതിരിക്കുന്നു. വികസനച്ചെലവുകള്‍
വികസനേതര ചെലവുകള്‍.

2. ചിത്രങ്ങള്‍ ശ്രദ്ധിക്കുക. അവ സര്‍ക്കാര്‍ നടത്തുന്ന ചില പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ്‌. അവ ഏതൊക്കെയാണ്‌? സര്‍ക്കാരിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുക.
- കുടിവെള്ളവിതരണം
- പരിസ്ഥിതിസംരക്ഷണം
- ക്ഷേമപെന്‍ഷന്‍ വിതരണം
- രാജ്യസുരക്ഷ 
- ക്രമസമാധാനപരിപാലനം 
- റോഡ് നിർമ്മാണം 
- പൊതുവിതരണസമ്പ്രദായം 
- ആരോഗ്യസുരക്ഷ 
- സ്ത്രീകളുടെയും, കുട്ടികളുടെയും സുരക്ഷ 

3. 2010-11 മുതൽ 2016-17 വരെയുള്ള ഇന്ത്യയുടെ പൊതുചെലവ് കാണിക്കുന്ന 
ഗ്രാഫ്‌ ചുവടെ ചേർക്കുന്നു.  ഗ്രാഫ്‌ നിരീക്ഷിച്ച്‌ ഓരോ വര്‍ഷവും പൊതു ചെലവിലുണ്ടായ വര്‍ധനവ്‌ കണ്ടെത്തുക. 
2010 ലെ പൊതുചെലവ് 1197328 കോടി രൂപയായിരുന്നു. 2011-12 ൽ ഇത് 107037 കോടി വർദ്ധിച്ച് 130463 കോടിയായി. 2012-13ൽ ഇത് 106007 കോടി വർദ്ധിച്ച് 141037 കോടിയായി. 2013 -14 ൽ ഇത് 149075 കോടി വർദ്ധിച്ച് 1559447 കോടിയായി. 2014-15ൽ പൊതുചെലവ് 121711 കോടി വർദ്ധിച്ച് 1681158 കോടിയായി. 2015-16ൽ പൊതുചെലവ് 96319 കോടി വർദ്ധിച്ച് 1777477 കോടിയായി. 2016-17ൽ പൊതുചെലവ് 197717 കോടി വർദ്ധിച്ച് 1975194 കോടിയായി.

4. വികസനച്ചെലവുകള്‍, വികസനേതര ചെലവുകള്‍ താരതമ്യം ചെയ്ത് ഓരോന്നിനും ഉദാഹരണങ്ങൾ നൽകുക.
- പൊതുചെലവുകളെ വികസനച്ചെലവുകള്‍ വികസനേതര ചെലവുകള്‍ എന്നിങ്ങനെ തരം തിരിക്കാം. 
വികസനച്ചെലവുകള്‍:- റോഡ്‌, പാലം, തുറമുഖം തുടങ്ങിയവ നിര്‍മിക്കുക, പുതിയ
സംരംഭങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും തുടങ്ങുക മുതലായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചെലവുകളാണ്‌ വികസനച്ചെലവുകളായി കണക്കാക്കുന്നത്‌. 
വികസനേതര ചെലവുകള്‍:- യുദ്ധം, പലിശ, പെന്‍ഷന്‍ തുടങ്ങിയവയ്ക്കുള്ള ചെലവുകളെ വികസനനേതര ചെലവുകളായി കണക്കാക്കുന്നു. 

5. ഇന്ത്യയുടെ പൊതുചെലവ്‌ വര്‍ധിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാം?
- ജനസംഖ്യാ വർദ്ധനവ് 
- പ്രകൃതി ദുരന്തങ്ങള്‍
- പ്രതിരോധച്ചിലവ് വർധിക്കുന്നത് 
- പകര്‍ച്ചാവ്യാധി രോഗങ്ങള്‍
- പെട്ടെന്നുണ്ടാകുന്ന യുദ്ധങ്ങള്‍
- ക്ഷേമ പ്രവര്‍ത്തനങ്ങള്‍
- നഗരവല്‍ക്കരണം
- ജനാധിപത്യ പ്രക്രിയ 
- പണപ്പെരുപ്പം 

6. ഇവ എങ്ങനെ പൊതുചെലവ്‌ വരിധിക്കുനാതിന്‌ കാരണമാകുന്നുവെന്ന്‌ ചർച്ച ചെയ്ത്‌ നിഗമനങ്ങൾ രൂപപ്പെടുത്തുക.
ജനസംഖ്യ കൂടുമ്പോള്‍ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം
തുടങ്ങിയവയ്ക്ക്‌ കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്‌. ഇതിനായി സര്‍ക്കാര്‍ കുടുതല്‍ പണം ചെലവഴിക്കേണ്ടതായി വരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണം, നഗരവൽക്കരണം എന്നിവയുടെ രൂപത്തിൽ സർക്കാർ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു, ഇത് പൊതുചെലവ് സ്വയമേവ വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. പ്രകൃതിദുരന്തങ്ങൾ കൂടുതൽ ചെലവുകൾ ഉണ്ടാക്കുന്നു. തൊഴിലില്ലായ്മയും, തൊഴിലില്ലായ്മ നിയന്ത്രിക്കുന്നതിനും സാമ്പത്തിക, വികസന വ്യവസായവൽക്കരണത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെലവ് ഉയർത്തുന്നു. അങ്ങനെ പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതും വ്യവസായങ്ങളെ സംരക്ഷിക്കുന്നതും പൊതുചെലവ് വർദ്ധിപ്പിക്കുന്നു. 

7. എന്താണ് പൊതുവരുമാനം ?
സര്‍ക്കാറിന്‍റെ വരുമാനത്തെ പൊതുവരുമാനം എന്ന്‌ പറയുന്നു. സര്‍ക്കാര്‍ പ്രധാനമായും രണ്ടു മാര്‍ഗങ്ങളിലൂടെയാണ്‌ വരുമാനം കണ്ടെത്തുന്നത്‌. നികുതി വരുമാനം, നികുതിയേതര വരുമാനം.

8. എന്താണ് നികുതി?
- സര്‍ക്കാരിന്റെ പ്രധാന വരുമാനസ്രോതസ്സാണ്‌ നികുതികള്‍. ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ പൊതുതാല്‍പ്പര്യത്തിനു
വേണ്ടിയുള്ള ചെലവുകള്‍ വഹിക്കാനായി ജനങ്ങള്‍ സര്‍ക്കാരിന്‌ നിര്‍ബന്ധമായും നല്‍കേണ്ട പണമാണ്‌ നികുതി. നികുതി നല്‍കുന്ന വ്യക്തിയെ നികുതിദായകൻ. എന്നു വിളിക്കുന്നു. നികുതികള്‍ രണ്ടു വിധമുണ്ട്‌. പ്രത്യക്ഷനികുതി പരോക്ഷനികുതി.

9. പ്രത്യക്ഷ നികുതിയും പരോക്ഷനികുതിയും തമ്മിലുള്ള വ്യത്യാസമെന്താണ്?
പ്രത്യക്ഷ നികുതി
ആരിലാണോ നികുതി ചുമത്തുന്നത്‌ അയാള്‍ തന്നെ നികുതി അടയ്ക്കുന്നു. 
നികുതിഭാരം നികുതിദായകന്‍ തന്നെ വഹിക്കുന്നു 
- താരതമ്യേന നികുതി പിരിവിന് ചെലവ് കൂടുതൽ 
- പ്രധാനപ്പെട്ട പ്രത്യക്ഷ നികുതികള്‍:- വ്യക്തിഗത ആദായനികുതി, കോര്‍പറേറ്റ്‌ നികുതി
പരോക്ഷനികുതി
ഒരാളില്‍ ചുമത്തപ്പെടുന്ന നികുതിയുടെ ഭാരം മറ്റൊരാളിലേയ്ക്ക്‌ കൈമാറ്റം
ചെയ്യപ്പെടുന്നതാണ്‌ പരോക്ഷനികുതിയുടെ പ്രത്യേകത. 
- നികുതി ഭാരം നികുതിദായകന് അനുഭവപ്പെടുന്നില്ല 
- താരതമ്യേന നികുതി പിരിവിന് ചെലവ് കുറവ് 
- പ്രധാനപ്പെട്ട പരോക്ഷ നികുതികള്‍:- സേവന നികുതി, വിനോദ നികുതി, കേന്ദ്ര എക്സൈസ്‌ ഡ്യൂട്ടി, ആഡംബര നികുതി

10. തന്നിരിക്കുന്ന രസീത്‌ എന്തിന്റെതാണെന്ന്‌ നിങ്ങൾക്ക്‌ അറിയമോ? ഭുനികുതി അടയ്ക്കുന്നത്‌ എവിടെയാണ്‌?
- ഭൂമി നികുതി അടച്ച രസീത്.
- സ്വന്തം വില്ലേജ് ഓഫീസുകളിൽ ഭൂമി നികുതി അടയ്ക്കും

11. കോർപ്പറേറ്റ് ആദായനികുതിയുമായി വ്യക്തിഗത ആദായനികുതി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
വ്യക്തിഗത ആദായനികുതി:-  വ്യക്തികളുടെ വരുമാനത്തിന്മേല്‍ ചുമത്തുന്ന നികുതിയാണ്‌ വ്യക്തിഗത ആദായനികുതി. വരുമാനം കൂടുന്നതിനനുസരിച്ച്‌ നികുതി നിരക്ക്‌ കൂടുന്നു. നിശ്ചിത വരുമാനപരിധിക്ക്‌ മുകളില്‍വരുന്ന തുകയ്ക്കാണ്‌ നികുതി ബാധകമാക്കിയിരിക്കുന്നത്‌. 
കോര്‍പറേറ്റ്‌ നികുതി:- കമ്പനികളുടെ അറ്റ വരുമാനത്തിന്മേല്‍ അഥവാ ലാഭത്തിന്മേല്‍ ചുമത്തുന്ന നികുതിയാണിത്‌.

12. ചില പ്രത്യക്ഷ നികുതികൾ ചുവടെ നൽകുന്നു. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ചുമത്തിയ നികുതികളായി അവയെ തരംതിരിക്കുക
കോര്‍പറേറ്റ്‌ നികുതി, ഭൂനികുതി, തൊഴിൽ നികുതി, സ്റ്റാമ്പ് ഡ്യുട്ടി, വസ്തുനികുതി, വ്യക്തിഗത ആദായ നികുതി
കേന്ദ്രസർക്കാർ - കോര്‍പറേറ്റ്‌ നികുതി, വ്യക്തിഗത ആദായ നികുതി
സംസ്ഥാന സർക്കാർ - സ്റ്റാമ്പ് ഡ്യുട്ടി, ഭൂനികുതി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ - തൊഴിൽ നികുതി, വസ്തുനികുതി

13. സര്‍ക്കാറിന്റെ നികുതിയിതര വരുമാന സ്രോതസ്സുകള്‍ ഏതെല്ലാം? വ്യക്തമാക്കുക. 
- ഫീസ്, പിഴ, പിഴ, ഗ്രാന്റുകൾ, പലിശ, ലാഭം എന്നിവയാണ് നികുതി ഇതര വരുമാനത്തിന്റെ വിവിധ സ്രോതസ്സുകൾ.
ഫീസ്‌:-  സര്‍ക്കാര്‍ സര്‍വീസുകള്‍ക്ക്‌ പ്രതിഫലമായി ഈടാക്കുന്ന തുകയാണ്‌ ഫീസ്‌.
ഉദാഹരണം: ലൈസന്‍സ്‌ ഫീസ്‌, രജിസ്‌ട്രേഷന്‍ ഫീസ്‌
ഫൈനുകളും പെനാല്‍റ്റികളും:-  നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും ശിക്ഷയായി
ഈടാക്കുന്നതാണ്‌ ഫൈനും പെനാൽറ്റിയും.
ഗ്രാന്റ്‌:-  ഒരുപ്രത്യേക ലക്ഷ്യം നിറവേറ്റുന്നതിന്‌ വേണ്ടി സര്‍ക്കാരോ സ്ഥാപനങ്ങളോ നല്കുന്ന സാമ്പത്തിക സഹായമാണ്‌ ഗ്രാന്റുകൾ. ഉദാഹരണമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗ്രാന്റുകൾ നൽകുന്നു.
പലിശ:-  സര്‍ക്കാര്‍ വിവിധ സംരംഭങ്ങൾക്കും, ഏജൻസികൾക്കും, രാജ്യങ്ങൾക്കും  നല്കുന്ന വായ്പങ്ങള്‍ക്ക്‌ സ്വീകരിക്കുന്ന പലിശ സര്‍ക്കാറിന്റെ നികുതിയിതര വരുമാനമാണ്‌.
ലാഭം:-  സര്‍ക്കാർ നടത്തുന്ന വിവിധ സംരംഭങ്ങളില്‍ നിന്നുള്ള അറ്റവരുമാനമാണ് ലാഭം. ഉദാഹരണം ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള വരുമാനം.

14. പ്രത്യക്ഷനികുതി അല്ലെങ്കിൽ പരോക്ഷ നികുതി സാധാരണക്കാരെ ഗുരുതരമായി ബാധിക്കുന്നുണ്ടോ എന്ന് ചർച്ച ചെയ്യുക.
(സൂചന:- നികുതി ഭാരം, വിലവർദ്ധനവ്, വരുമാന അസമത്വം.)
- പ്രത്യക്ഷനികുതിയിൽ നികുതിദായകൻ സ്വയം ഭാരം വഹിക്കുന്നു. അതിനാൽ നികുതിദായകന് നികുതിയുടെ ഭാരം അറിയാമായിരുന്നു. എന്നാൽ ചരക്കുകളുടെ വില ഉയർത്തി പരോക്ഷ നികുതി പിരിച്ചെടുക്കുന്നതിനാൽ നികുതിദായകന് നികുതിയെക്കുറിച്ച് അറിവില്ല. നികുതി ഒഴിവാക്കുക എന്നാൽ ആവശ്യങ്ങൾ ഉപേക്ഷിക്കുക എന്നാണ്. 
പണമടയ്‌ക്കാനുള്ള കഴിവിന്റെ തത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രത്യക്ഷനികുതി. എന്നാൽ പരോക്ഷനികുതി സമ്പന്നർക്കും ദരിദ്രർക്കും ഒരുപോലെ വരുന്നതിനാൽ സാമൂഹികനീതി ഉറപ്പാക്കില്ല. പരോക്ഷനികുതി വർദ്ധനവ് ചരക്കുകളുടെ വിലയിൽ വർദ്ധനവിന് കാരണമായേക്കാം. അതിനാൽ പരോക്ഷനികുതി സാധാരണക്കാരെ കൂടുതൽ ബാധിക്കുന്നുവെന്ന് നമുക്ക് വിലയിരുത്താനാകും.

15. എന്താണ് ചരക്ക്‌ സേവനനികുതി (GST) ?
കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച്‌ 2017 ജൂലൈ 1 മുതല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന ഏകികൃത പരോക്ഷ നികുതി സമ്പ്രദായമാണ്‌ ചരക്ക്‌ സേവനനികുതി അഥവ GST.

16. ജി.എസ്‌.ടിയില്‍ ലയിപ്പിക്കപ്പെട്ട പ്രധാന നികുതികള്‍?
- കേന്ദ്ര എക്സൈസ്‌ ഡ്യൂട്ടി
- സേവനനികുതി
- കേന്ദ്ര വില്‍പ്പന നികുതി
- സംസ്ഥാനമൂല്യവര്‍ദ്ധിത നികുതി
- ആഡംബര നികുതി
- പരസ്യ നികുതി
- പ്രവേശന നികുതി
- വിനോദ നികുതി

17. വിവിധതരം ചരക്ക്‌ സേവനനികുതികള്‍ ഏതെല്ലാം ?
- സെന്‍ട്രല്‍ ജി.എസ്‌.ടി (CGST):- സംസ്ഥാനത്തിനകത്ത്‌ ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ്‌ ചുമത്തുന്ന ജി.എസ്‌.ടിയെ സെന്‍ട്രല്‍ ജി.എസ്‌.ടി എന്ന്‌ പറയുന്നു.
- സംസ്ഥാന ജി.എസ്‌.ടി (SGST):- സംസ്ഥാനത്തിനകത്ത്‌ ക്രയവിക്രയം
ചെയ്യപ്പെടുന്ന ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സംസ്ഥാന ഗവണ്‍മെന്റ്‌ ചുമത്തുതന്ന ജി.എസ്‌.ടിയെ സംസ്ഥാന ജി.എസ്‌.ടി എന്ന്‌ പറയുന്നു.
- ഇന്റഗ്രേറ്റഡ്‌ ജി.എസ്‌.ടി (IGST):- ഒരു സംസ്ഥാനത്തു നിന്ന്‌ മറ്റൊരു സംസ്ഥാനത്തിലേക്ക്‌ ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകള്‍ക്ക്‌ കേന്ദ്ര ഗവണ്‍മെന്റാണ്‌ നികുതി ചുമത്തുന്നത്‌. ഇത്തരം നികുതിയെ ഇന്റഗ്രേറ്റഡ്‌
ജി.എസ്‌.ടി എന്ന്‌ പറയുന്നു. ഇതിലെ സംസ്ഥാനവിഹിതം കേന്ദ്ര ഗവണ്‍മെന്റാണ്‌
നല്‍കുന്നത്‌. 

18. നിലവില്‍ ജി.എസ്‌.ടിയുടെ പരിധിയില്‍ പെടാത്ത ഇനങ്ങള്‍ ഏതെല്ലാം?
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍വൈദ്യുതി, മനുഷ്യ ഉപഭോഗത്തിനുള്ള മദ്യം എന്നിവ ജി.എസ്‌.ടി യില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌.

19. ജി.എസ്‌.ടി സമിതിയും ധര്‍മ്മങ്ങളും. 
- കേന്ദ്രധനകാര്യമന്ത്രി ചെയര്‍മാനായ ജി.എസ്‌.ടി സമിതിയില്‍ സംസ്ഥാന ചുമതലയുള്ള കേന്ദ്ര ധനകാര്യ സഹമന്ത്രിയും സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരും അംഗങ്ങളാണ്‌. സമിതിതാഴെപ്പറയുന്ന കാര്യങ്ങളില്‍ ശുപാര്‍ശകള്‍
നല്‍കുന്നു..
- ജി.എസ്.ടിയില്‍ ലയിപ്പിക്കേണ്ട നികുതികള്‍,സെസ്സുകള്‍,സര്‍ചാര്‍ജ്ജ് എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ നല്കുന്നു.
- ജി.എസ്‌.ടിയുടെ പരിധിയില്‍ വരുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചരക്കുകളും സേവനങ്ങളും നിശ്ചയിക്കുന്നു.
- നികുതി നിരക്കുകള്‍ നിശ്ചയിക്കല്‍
- ഒഴിവാക്കപ്പെട്ടിരിക്കുന്ന ചരക്കുകളും സേവനങ്ങളും ജി.എസ്‌.ടിയില്‍ ഉള്‍പ്പെടുത്തേണ്ട സമയം നിശ്ചയിക്കുന്നു.
- മൊത്തം വിറ്റുവരവിന്റെ അടിസ്ഥാനത്തിലുള്ള നികുതി ഒഴിവിന്റെ പരിധി നിശ്ചയിക്കുന്നു.

20. ജിഎസ്ടി ബില്ലിൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന നാല് അടിസ്ഥാന വിവരങ്ങൾ എഴുതുക.
- ജി.എസ്‌.ടി രജിസ്ട്രേഷന്‍ നമ്പർ 
- വിവിധ നികുതി നിരക്കുകള്‍ 
ജി.എസ്‌.ടി നല്‍കേണ്ടാത്ത ഇനങ്ങള്‍ 
- സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ

21. കേന്ദ്രവും സംസ്ഥാനങ്ങളും സി.ജി.എസ്.ടി (CGST), എസ്.ജി.എസ്.ടി (SGST), ഐ.ജി.എസ്.ടി(IGST) നികുതി വിഹിതങ്ങള്‍ പങ്കിടുന്നത്എങ്ങനെ?  
- CGST,SGST നികുതികള്‍ ഉപഭോക്താക്കളില്‍ നിന്നും ഒരുമിച്ച് പിരിച്ചെടുത്ത് കേന്ദ്രവും സംസ്ഥാനവും തുല്ല്യമായി വീതിച്ചെടുക്കുന്നു.
- IGSTയില്‍ സംസ്ഥാന വിഹിതം കേന്ദ്ര ഗവണ്‍മെന്റാണ് നല്കുന്നത്.

22. നിലവിലെ ഘടന അനുസരിച്ച് ജി.എസ്.ടി സമിതിയുടെ ചെയര്‍മാന്‍ ആരാണ്?
- കേന്ദ്ര ധനകാര്യ മന്ത്രി 

23. നിലവിലുള്ള ജി.എസ്.ടി നിരക്കുകള്‍ രേഖപ്പെടുത്തുക?
- 5%, 12%, 18%, 28% 

24. അന്തര്‍ സംസ്ഥാന ക്രയവിക്രയങ്ങളുടെ മേല്‍ ചുമത്തുന്ന നികുതിയേത്?
- ഇന്റര്‍ഗ്രേറ്റഡ് ജി.എസ്.ടി(IGST) 

25. ‘സർചാർജും' ‘ സെസ്സും’ തമ്മിലുള്ള വ്യത്യാസം എന്ത്? 
- നികുതിക്കുമേല്‍ ചുമത്തുന്ന അധികനികുതിയാണ്‌ സര്‍ചാര്‍ജ്‌. ഒരു നിശ്ചിതകാലത്തേക്കാണ്‌ സര്‍ച്ചാര്‍ജ്‌ ചുമത്തുന്നത്‌. സാധാരണ വരുമാന നികുതിയുടെ നിശ്ചിതശതമാനമാണ്‌ സര്‍ചാര്‍ജായി ഈടാക്കുന്നത്‌.
- സര്‍ക്കാര്‍ ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി ചുമത്തുന്ന അധികനികുതിയാണ്‌ സെസ്സ്‌. ആവശ്യത്തിന്‌ പണം ലഭിച്ചുകഴിഞ്ഞാല്‍ സെസ്സ്‌ നിര്‍ത്തലാക്കാം. വ്യക്തിഗത ആദായനികുതിയോടൊപ്പം ചുമത്തുന്ന വിദ്യാഭ്യാസസെസ്സ്‌ ഇതിനൊരു ഉദാഹരണമാണ്‌. 

26. കേന്ദ്ര-സംസ്ഥാന- തദ്ദേശസ്വയംഭരണ സര്‍ക്കാരുകള്‍ ചുമത്തുന്ന ചില നികുതികള്‍ ചുവടെ ചേര്‍ക്കുന്നു. പട്ടികപ്പെടുത്തുക.
കോര്‍പറേറ്റ്‌ നികുതി, ഭൂനികുതി, വസ്തുനികുതി, വ്യക്തിഗത ആദായനികുതി, തൊഴില്‍നികുതി, സ്റ്റാമ്പ്‌ ഡ്യൂട്ടി, കേന്ദ്ര ജി.എസ്‌.ടി, സംയോജിത ജി.എസ്‌.ടി., സംസ്ഥാന ജി.എസ്‌.ടി, തൊഴില്‍നികുതി.

27. എന്താണ് പൊതു കടം? രണ്ട് തരത്തിലുള്ള പൊതു കടം എഴുതുക? 
സര്‍ക്കാര്‍ വാങ്ങുന്ന വായ്പകളാണ്‌ പൊതുകടം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വായ്പകള്‍ വാങ്ങാറുണ്ട്‌. ഇവ യഥാക്രമം ആഭ്യന്തരകടം, വിദേശകടം എന്നറിയപ്പെടുന്നു. 

28. ആഭ്യന്തരകടം, വിദേശകടം എന്നിവ വ്യക്തമാക്കുക.
ആഭ്യന്തരകടം - രാജ്യത്തിനകത്തുള്ള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സര്‍ക്കാര്‍ വാങ്ങുന്ന വായ്പകളെയാണ്‌ ആഭ്യന്തരകടം എന്നു പറയുന്നത്‌.
വിദേശകടം - വിദേശ ഗവണ്‍മെന്റുകളില്‍നിന്നും അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന വായ്പകളാണ്‌ വിദേശകടം എന്നതുകൊണ്ടര്‍ഥമാക്കുന്നത്‌. 

29. ഇന്ത്യയുടെ പൊതുകടം വര്‍ധിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാം?
- ജനസംഖ്യാ വര്‍ധനവ്‌
- പ്രകൃതി ദുരന്തങ്ങള്‍
- പെട്ടെന്നുണ്ടാകുന്ന യുദ്ധങ്ങള്‍
- പകര്‍ച്ചാവ്യാധി രോഗങ്ങള്‍
- വികസന പ്രവര്‍ത്തനങ്ങള്‍
- സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍

30. ഇന്ത്യയുടെ വാർഷിക പ്രതിശീർഷ കടം കണക്കാക്കുക. 
- ഒരു വർഷത്തെ മൊത്തം കടത്തെ ഒരു വർഷത്തെ ജനസംഖ്യയുമായി വിഭജിച്ച് ഇന്ത്യയുടെ പ്രതിശീർഷ കടം നമുക്ക് ലഭിക്കും. 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് നമ്മുടെ ജനസംഖ്യ 1, 21, 01, 93, 422 ആണ്. 
2015 ലെ പൊതു കടം = 5, 50, 36, 75
ആളോഹരി കടം = 1, 21, 01, 93, 422 - 5503675
= 00, 45, 47, 76 കോടി

31. ഇന്ത്യയുടെ പൊതുകടം വർദ്ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ അനന്തരഫലങ്ങള്‍ ചർച്ചചെയ്ത്‌ കണ്ടെത്തലുകൾ അവതരിപ്പിക്കുക.
- ജനസംഖ്യാ വർദ്ധനവും, വികസനവും പൊതു കടത്തിന്റെ വർദ്ധനവിന് കാരണമാകും. പൊതു കടം വർദ്ധിപ്പിച്ചാൽ, പൊതു വരുമാനത്തിന്റെ വലിയൊരു ഭാഗം പലിശയ്ക്കും തിരിച്ചടവിനും നീക്കിവയ്ക്കും. തൽഫലമായി ക്ഷേമ പദ്ധതികൾക്കുള്ള വിഹിതം താഴുകയും അത് ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

32. എന്താണ് പൊതുധനകാര്യം? 
- പൊതുവരുമാനം, പൊതുചെലവ്‌, പൊതുകടം എന്നിവയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന സാമ്പത്തികശാസ്ത്രശാഖയാണ്‌ പൊതുധനകാര്യം. പൊതുധനകാര്യ സംബന്ധമായ കാര്യങ്ങള്‍ ബജറ്റിലൂടെയാണ്‌ പ്രതിപാദിക്കുന്നത്‌.

33. എന്താണ് ബജറ്റ്‌? ഏതൊക്കെയാണ് മൂന്ന് തരം ബജറ്റുകൾ?
- ഒരു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരവും ചെലവും വിശദമാക്കുന്ന ധനകാര്യ രേഖയാണ്‌ ബജറ്റ്‌. പ്രധാനമായും ബജറ്റിനെ മൂന്നായ്‌ തരം തിരിക്കുന്നു. 

34. എന്താണ് ധനനയം?
- പൊതുവരുമാനം, പൊതുചെലവ്‌, പൊതുകടം എന്നിവയെ സംബന്ധിച്ച സര്‍ക്കാര്‍ നയമാണ്‌ ധനനയം. ബജറ്റിലൂടെയാണ്‌ ധനനയം നടപ്പിലാക്കുന്നത്‌.
ധനനയത്തിന്റെ ലക്ഷ്യങ്ങള്‍
1) സാമ്പത്തിക സ്ഥിരത കൈവരിക്കല്‍
2) തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക
3) അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക.
4) വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. 

35. ധനനയം സാമ്പത്തികഭ്രദതയെ ബാധിക്കുന്ന വിലക്കയറ്റത്തെയും വില
ച്ചുരുക്കത്തെയും നിയന്ത്രിക്കുന്നത്‌ എപ്രകാരമാണ്‌?
- സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന വിലക്കയറ്റവും വിലച്ചുരുക്കവും ധനനയം നിയന്ത്രിക്കുന്നു. വിലക്കയറ്റം ഉണ്ടാകുമ്പോൾ നികുതി നിരക്ക് വർദ്ധിക്കുന്നു. ഇതിന്റെ ഫലമായി ജനങ്ങളുടെ വാങ്ങൽ ശേഷി കുറയുന്നു. അതുപോലെ, വിലച്ചുരുക്ക സമയത്ത് നികുതി കുറയ്ക്കുന്നു. അത് ജനങ്ങളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കും. തൽഫലമായി ഉൽപ്പന്നങ്ങളുടെ ആവശ്യം വർദ്ധിക്കുന്നു. ഇത് ഉൽപ്പന്നങ്ങളുടെ വിലയിൽ വർദ്ധനവിന് കാരണമാകുന്നു. ധനനയത്തിന്റെ സമയോചിതമായ പ്രയോഗം അത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ സർക്കാരിനെ സഹായിക്കുന്നു.

36. പൊതു ധനകാര്യവും ധനനയവും ഒരു രാജ്യത്തിന്റെ പുരോഗതി നിർണ്ണയിക്കുന്നു. സമർഥിക്കുക.  
- പൊതു ധനകാര്യവും ധനനയവും ഒരു രാജ്യത്തിന്റെ പുരോഗതി നിർണ്ണയിക്കുന്നു. പൊതുവരുമാനം, പൊതുചെലവ്‌, പൊതുകടം എന്നിവയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന സാമ്പത്തികശാസ്ത്രശാഖയാണ്‌ പൊതുധനകാര്യം. ഇത് ബജറ്റിലൂടെ അവതരിപ്പിക്കുന്നു. പൊതു വരുമാനം, പൊതുചെലവ്, പൊതു കടം എന്നിവ സംബന്ധിച്ച സർക്കാർ നയമാണ് ധനനയം. 
ഈ നയങ്ങൾ നടപ്പാക്കുന്നത് ബജറ്റിലൂടെയാണ്. ധനനയം രാജ്യങ്ങളുടെ പുരോഗതിയെ സ്വാധീനിക്കുന്നു. വികസന പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനും വളർച്ച കൈവരിക്കുന്നതിനും മികച്ച ധനനയം സഹായിക്കുന്നു. 
സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന വിലക്കയറ്റവും വിലച്ചുരുക്കവും ധനനയം നിയന്ത്രിക്കുന്നു. വിലക്കയറ്റം ഉണ്ടാകുമ്പോൾ നികുതി നിരക്ക് വർദ്ധിക്കുന്നു. ഇതിന്റെ ഫലമായി ജനങ്ങളുടെ വാങ്ങൽ ശേഷി കുറയുന്നു. അതുപോലെ, വിലച്ചുരുക്ക സമയത്ത് നികുതി കുറയ്ക്കുന്നു. അത് ജനങ്ങളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കും. തൽഫലമായി ഉൽപ്പന്നങ്ങളുടെ ആവശ്യം വർദ്ധിക്കുന്നു. ഇത് ഉൽപ്പന്നങ്ങളുടെ വിലയിൽ വർദ്ധനവിന് കാരണമാകുന്നു. ധനനയത്തിന്റെ സമയോചിതമായ പ്രയോഗം അത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ സർക്കാരിനെ സഹായിക്കുന്നു.

37. ഡയഗ്രാം വിശകലനം ചെയ്ത് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
1. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഏത് നികുതിയില്‍ നിന്നാണ്?
2. ആദായ നികുതിയില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം എത്ര?
3. ജി.എസ്.ടി, കസ്റ്റംസ് തീരുവ, എക്സൈസ് ഡ്യൂട്ടി എന്നിവയില്‍ നിന്നുള്ള ആകെ വരുമാനം എത്ര? 
1. കോര്‍പ്പറേറ്റ് നികുതി (563744.73 കോടിരൂപ)
2. 441255.27 കോടിരൂപ
3. 856868 കോടിരൂപ 

38. പട്ടിക നിരീക്ഷിച്ച് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
1. 2013-14നെ അപേക്ഷിച്ച് 2017-18 BE ലെ പൊതുകടം എത്രമാത്രം വര്‍ധിച്ചിട്ടുണ്ട്?
2. 2012-13നെ അപേക്ഷിച്ച് 2017-18 BE ലെ ആഭ്യന്തരകടം എത്രമാത്രം വര്‍ധിച്ചിട്ടുണ്ട്?
3. വിദേശകടം ഏറ്റവും കുറഞ്ഞവര്‍ദ്ധനവ് രേഖപ്പെടുത്തിയ വര്‍ഷം ഏത്?
Answer:
1. 2179578 കോടി രൂപ
2. 2415571 കോടി രൂപ
3. 2013-2014 സാമ്പത്തിക വര്‍ഷം 

39. ഒരു രാജ്യത്തിന്റെ ചില വര്‍ഷങ്ങളിലെ സാങ്കല്പിക ബജറ്റ് വിവരങ്ങള്‍ പട്ടികയില്‍ നല്‍കിയിട്ടുണ്ട്. പട്ടിക നിരീക്ഷിച്ച് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
1. ഏത് വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ചെലവ് രേഖപ്പെടുത്തിയിരിക്കുന്നത്?
2. ഏറ്റവും കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയ വര്‍ഷം?
3. 2013-14, 2014-15, 2015-16 വര്‍ഷങ്ങളിലെ ബജറ്റിനെ സൂചനകള്‍ക്കനുസരിച്ച് വേര്‍തിരിക്കുക. 
1. 2015-16                                                  
2. 2013-14                                                
3. 2013-14 --മിച്ച ബജറ്റ്
2014-15 --സന്തുലിത ബജറ്റ്
2015-16 --കമ്മി ബജറ്റ്           

40. ഇന്ത്യയിലെ സാമ്പത്തിക വര്‍ഷം തെരഞ്ഞെടുത്തെഴുതുക.
(ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ,
ജൂണ്‍1 മുതല്‍ മെയ് 31 വരെ,
മാര്‍ച്ച് 1 മുതല്‍ ഫെബ്രുവരി 28 വരെ
ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ)
Answer.
ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ 

41. താഴെ തന്നിരിക്കുന്നവയില്‍ തെറ്റായി രേഖപ്പെടുത്തിയവ ശരിയാക്കി എഴുതുക. 
കമ്മി ബജറ്റ്        - വരുമാനം = ചെലവ്
മിച്ച ബജറ്റ്          - വരുമാനം < ചെലവ്
സംതുലിത ബജറ്റ് - വരുമാനം > ചെലവ്
Answer.
കമ്മി ബജറ്റ്        - വരുമാനം < ചെലവ്
മിച്ച ബജറ്റ്          - വരുമാനം > ചെലവ്
സംതുലിത ബജറ്റ് - വരുമാനം = ചെലവ്

42. ജനസംഖ്യാ വര്‍ദ്ധനവ് സര്‍ക്കാരിന്റെ ചെലവ് വര്‍ദ്ധിപ്പിക്കുന്നതെങ്ങനെ?
1. ജനസംഖ്യ കൂടുമ്പോള്‍ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയവയ്ക്ക് കൂടുതല്‍ സൗകര്യം ഒരുക്കണം.
2. ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാരിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നു. 

43. വിലക്കയറ്റം, വിലച്ചുരുക്കം എന്നിവ ധനനയത്തിലൂടെ നിയന്ത്രിക്കുന്നതെങ്ങനെ?
1. വിലക്കയറ്റ സമയത്ത് നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറക്കുന്നു. വാങ്ങല്‍ കുറയുന്നതിനാല്‍ വില കുറയുന്നു.
2. വിലച്ചുരുക്ക സമയത്ത് നികുതി കുറച്ച് ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂട്ടുന്നു. വാങ്ങല്‍ കൂടുന്നതിലൂടെ വില വര്‍ദ്ധിക്കുന്നു. 

44. പൊതുവരുമാനത്തിന്റെ രണ്ട് പ്രധാന സ്രോതസ്സുകള്‍ ഏതൊക്കെ?
1. നികുതി വരുമാനം
2. നികുതിയേതര വരുമാനം 

45. പഞ്ചായത്ത് പ്രദേശത്തെ സർക്കാർ ഉദ്യോഗസ്ഥർ പഞ്ചായത്തിന് നികുതി അടയ്ക്കുന്നു. ഏത് തരം നികുതിയാണ് ഇത്?
- തൊഴിൽ നികുതി 

Geography Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here