Class 9 Geography: Chapter 04 പ്രകൃതിയുടെ കൈകളാല്‍ - ചോദ്യോത്തരങ്ങൾ
Study Notes for Class 9th Social Science II (Malayalam Medium) By the Hands of Nature | ഭൂമിശാസ്ത്രം: അദ്ധ്യായം 04 പ്രകൃതിയുടെ കൈകളാല്‍
SCERT Solutions for Class 9 Geography Chapterwise
ഈ അദ്ധ്യായം English Medium Notes Click here
Social Science II Questions and Answers in Malayalam
Chapter 4: പ്രകൃതിയുടെ കൈകളാല്‍
1. ഭൂരൂപങ്ങള്‍ ഉണ്ടാകുന്നത്.
- ഭൗമോപരിതലത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ നിരവധി ഭൂരൂപങ്ങള്‍ നിര്‍മിക്കുന്നു. ബാഹ്യശക്തികളുടെ അപരദനം, നിക്ഷേപണം എന്നീ പ്രക്രിയകളുടെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ഇവ ദശലക്ഷകണക്കിനു വര്‍ഷം കൊണ്ട് രൂപം കൊള്ളുന്നവയാണ്.
2. ഭൂമിയുടെ ഉപരിതലത്തിൽ മാറ്റങ്ങളുണ്ടാക്കുന്ന ശക്തികൾ
- ബാഹ്യശക്തികൾ
- ആന്തരശക്തികൾ
3. ഭൗമോപരിതലത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ മൂലം ഉണ്ടാകുന്ന ഭൂരൂപങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ കണ്ടെത്തുക
- പര്‍വതങ്ങള്‍, താഴ് വരകൾ, സമതലങ്ങള്‍, പീഠഭൂമികൾ, വെള്ളച്ചാട്ടങ്ങള്‍
4. എന്താണ് ഭൂരൂപരൂപീകരണ പ്രക്രിയകള്‍?
- ഭൂരൂപങ്ങളുണ്ടാകുന്നതിനു സഹായിക്കുന്ന പ്രക്രിയകളാണ് ഭൂരൂപരൂപീകരണ
പ്രക്രിയകള്‍
5. എന്താണ് ഭൂരൂപരൂപീകരണ സഹായികള്‍? ഉദാഹരണങ്ങള്‍ കണ്ടെത്തുക.
- വൈവിധ്യമാര്‍ന്ന ഭൂരൂപങ്ങളുണ്ടാകുവാന്‍ സഹായിക്കുന്ന ബാഹ്യ ശക്തികളെയാണ്
ഭൂരൂപരൂപീകരണ സഹായികള്‍ എന്നു പറയുന്നത്
ഉദാ: ഒഴുകുന്ന ജലം, കാറ്റ്, ഹിമാനികള്‍, തിരമാല
6. ഭൂരൂപങ്ങളുടെ രൂപീകരണം, പരിണാമം എന്നിവയെക്കുറിച്ച് പഠിക്കുന്ന ഭൂമിശാസ്ത്രശാഖയേത്?
- ഭൂരൂപശാസ്ത്രം
7. എന്താണ് അപക്ഷയം? വിവിധതരം അപക്ഷയങ്ങള്‍ ഏതെല്ലാം?
- കാലാന്തരത്തില്‍ ശിലകള്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാവുന്നതുമൂലം
ശിലകള്‍ പൊട്ടിപ്പൊടിയുകയോ വിഘടിക്കുകയോ ചെയ്യുന്ന പ്രക്രിയകളെ അപക്ഷയം എന്നു വിളിക്കുന്നു.
ഭൗതിക അപക്ഷയം
രാസിക അപക്ഷയം
ജൈവിക അപക്ഷയം 8. അപരദനവും നിക്ഷേപണവും എന്തെന്ന് വ്യക്തമാക്കുക?
14. പ്രഭവസ്ഥാനം മുതല്‍ നദീമുഖം വരെയുള്ള ചരിവിലെ വൃത്യാസത്തിനനുസരിച്ച് നദീമാര്‍ഗത്തെ (River course) പൊതുവെ മൂന്നു ഘട്ടങ്ങളായിതിരിക്കാം. അവ എതെല്ലാമാണ് ? താരതമ്യം ചെയ്യുക
- അപക്ഷയത്തിലൂടെ ശിലകള്‍ പൊടിഞ്ഞ് രൂപപ്പെട്ട ശിലാവസ്തുക്കളെ ഭൂരൂപ രൂപീകരണസഹായികള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു നീക്കിക്കൊണ്ടു പോകുന്ന പ്രകിയയാണ് അപരദനം
അപക്ഷയത്തിലൂടെ രൂപപ്പെടുന്ന ശിലാവസ്തുക്കള്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന പ്രക്രിയയാണ് നിക്ഷേപണം
9. താഴെ കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിച്ച് A, B എന്നീ പ്രക്രിയകളുടെ പേരെഴുതുക.
10. നദിയുടെ പ്രഭവസ്ഥാനവും നദീമുഖവും തമ്മിലുള്ള വ്യത്യാസമെന്ത്?
- ഒരു നദി ഉത്ഭവിക്കുന്ന പ്രദേശത്തെ പ്രഭവസ്ഥാനമെന്നും അവ കടലിലോ മറ്റേതെങ്കിലും ജലാശയത്തിലോ പതിക്കുന്ന ഇടത്തെ നദീമുഖമെന്നും വിളിക്കുന്നു
11. നദിയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഘടകങ്ങളേതെല്ലാം?
- ജലത്തിന്റെ അളവ്, ശിലാഘടന, പ്രദേശത്തിന്റെ ചരിവ്, അവസാദങ്ങളുടെ അളവ്
12. നദിയുടെ അപരദന തീവ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങളേതെല്ലാം?
- ഒഴുക്കിന്റെ വേഗം, ഒഴുകുന്ന പ്രദേശത്തെ ചരിവ്, ശിലാഘടന
13. എന്താണ് അപഘര്‍ഷണം?
- നദി ഒഴുക്കിക്കൊണ്ടുപോകുന്ന ചരല്‍, മണല്‍, ഉരുളന്‍ കല്ലുകള്‍ തുടങ്ങിയ
ശിലാപദാര്‍ത്ഥങ്ങള്‍ അടിത്തട്ടിലും ഇരുവശങ്ങളിലുമുള്ള ശിലകളില്‍ ഉരസുന്നതിനും
തന്മൂലം പാറകള്‍ക്ക് തേയ്മാനം ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇപ്രകാരമുള്ള
അപരദനം അപഘര്‍ഷണം എന്നറിയപ്പെടുന്നു
- ഉപരിഘട്ടം
നദി ഉദ്ഭവിക്കുന്ന സ്ഥലത്തുനിന്ന് കുത്തനെയുള്ള ചരിവിലൂടെ അതിവേഗത്തില്‍ ഒഴുകുന്ന ഭാഗമാണ് ഉപരിഘട്ടം. അപരദന പ്രക്രിയയുടെ തീവ്രത കൂടുതലായി കാണപ്പെടുന്ന ഘട്ടമാണിത്.
* നദിയുടെ ഉദ്ഭവ പ്രദേശം.
* കുത്തനെയുള്ള ചരിവിലൂടെ നദി ഒഴുകുന്നു.
* ശക്തമായ അപരദനപ്രവര്‍ത്തനം.
* നിക്ഷേപണ പ്രവര്‍ത്തനങ്ങള്‍ ഇല്ല.
* 'V' രൂപ താഴ് വരകള്‍, വെള്ളച്ചാട്ടം തുടങ്ങിയ ഭൂരൂപങ്ങള്‍ കാണപ്പെടുന്നു.
- മധ്യഘട്ടം
ചരിവ് താരതമ്യേന കുറഞ്ഞ അടിവാര മേഖലയിലൂടെ നദി ഒഴുകുന്ന ഭാഗമാണ് മധ്യഘട്ടം. ഈ ഘട്ടത്തില്‍ നദിയുടെ വേഗം കുറയുന്നതിനാല്‍ അപരദനതീവ്രത കുറഞ്ഞ് നിക്ഷേപണപ്രവര്‍ത്തനം ആരംഭിക്കുന്നു.
* അടിവാരത്തുകൂടി ഒഴുകുന്നു.
* അപരദനവും നിക്ഷേപണപ്രവര്‍ത്തനങ്ങളും സജീവം.
* മിയാന്‍ഡറുകള്‍, ഓക്സ്-ബോ തടാകങ്ങള്‍ തുടങ്ങിയ ഭൂരൂപങ്ങള്‍ കാണപ്പെടുന്നു.
- കീഴ്ഘട്ടം
സമതലഭാഗത്തു കൂടിയുള്ള നദിയുടെ ഒഴുക്കാണ് കീഴ്ഘട്ടം. അവസാദങ്ങള്‍ നദിയില്‍ കൂടുതലായി കാണുന്നതിനാലും ഒഴുക്കിന്റെ വേഗം കുറവായതിനാലും ഈ ഘട്ടത്തില്‍ നിക്ഷേപണപ്രവര്‍ത്തനം കൂടുതലാണ്.
* സമതലപ്രദേശത്തുകൂടി ഒഴുകുന്നു.
* നിക്ഷേപണപ്രവര്‍ത്തനങ്ങള്‍ സജീവം.
* പ്രളയ സമതലങ്ങള്‍, ഡല്‍റ്റ തുടങ്ങിയ നിക്ഷേപണഭൂരൂപങ്ങള്‍ കാണപ്പെടുന്നു.
15. നദീതടങ്ങളില്‍ കാണപ്പെടുന്ന പാറക്കഷ്ണങ്ങളുടെ ഉരുളന്‍ ആകൃതിക്കും മെഴുക്കന്‍
പ്രതലത്തിനും കാരണമാകുന്ന പ്രക്രിയയേത്?
- അപഘര്‍ഷണ പ്രക്രിയയിലൂടെ കഠിനശിലകളെപ്പോലും മിനുസപ്പെടുത്തിയെടുക്കുന്നതാണ് ഇതിനു കാരണം
16. എന്താണ് നദീജന്യഭൂരൂപങ്ങള്‍? 2 ഉദാഹരണങ്ങള്‍ എഴുതുക?
- നദിയുടെ അപരദനനിക്ഷേപണഫലമായുണ്ടാകുന്ന ഭൂരൂപങ്ങളെ നദീജന്യ ഭൂരൂപങ്ങള്‍ എന്നുവിളിക്കുന്നു
ഉദാ: "V" രൂപതാഴ് വരകള്‍, വെള്ളച്ചാട്ടങ്ങള്‍
17. "V" രൂപതാഴ് വരകള്‍ രൂപം കൊള്ളുന്നതെങ്ങിനെ?
- ഒഴുക്കിന്റെ വേഗം വര്‍ധിക്കുന്നതിനനുസരിച്ച് നദിയുടെ അടിത്തട്ടില്‍ അപരദനം
തീവ്രമാകുന്നതോടെ നീര്‍ച്ചാലുകളുടെ ആഴം വര്‍ധിക്കുകയും താഴ്ചരകള്‍ക്ക് V രൂപം
കൈവരുകയും ചെയ്യന്നു.
18. വെള്ളച്ചാട്ടങ്ങള്‍ രൂപം കൊള്ളുന്നത് നദിയുടെ ഏത് ഘട്ടത്തിലാണ്? എങ്ങിനെയാണ് രൂപം കൊള്ളുന്നത്?
- ഉപരിഘട്ടത്തില്‍
നദിയുടെ അപരദന ഫലമായി കഠിനവും മുദുവൃമായ ശിലകള്‍ ഇടകലര്‍ന്നു കാണപ്പെടുന്ന താഴ് വരകളില്‍ മുദുശിലകള്‍ കൂടുതല്‍ അപരദനത്തിന് വിധേയമാകുന്നു. ഇത് വെള്ളച്ചാട്ടങ്ങള്‍ രൂപം കൊള്ളുന്നതിന് കാരണമാകുന്നു
19. എന്താണ് മിയാന്‍ഡറുകള്‍?
- താരതമ്യേന ചരിവ് കുറഞ്ഞ പ്രദേശത്തുകൂടി പോകുന്ന നദിയുടെ ഒഴുക്കിനെ അവസാദങ്ങളോ ശിലാരൂപങ്ങളോ തടസ്സപ്പെടുത്തുമ്പോള്‍ നദി വളഞ്ഞൊഴുകുന്നു. നദീമാര്‍ഗത്തില്‍ കാണപ്പെടുന്ന ഇത്തരം വളവുകളെ വലയങ്ങള്‍ അഥവാ മിയാന്‍ഡറുകള്‍ എന്നു പറയുന്നു
20. ഓക്സ്- ബോ തടാകങ്ങള്‍ രൂപം കൊള്ളുന്നതെങ്ങിനെ?
- തുടര്‍ച്ചയായ അപരദന - നിക്ഷേപണപ്രക്രിയകളിലൂടെ നദീ വലയങ്ങള്‍ കൂടുതല്‍
വളയുകയും തുടര്‍ന്ന് നദി നേര്‍ഗതി സ്വീകരിക്കുകയും ചെയ്യുന്നു. വളഞ്ഞൊഴുകിയ ഭാഗം നദിയുടെ പ്രധാന ഭാഗത്തു നിന്ന് വേര്‍പെട്ട് ഒറ്റപ്പെട്ട തടാകങ്ങള്‍ രൂപപ്പെടുന്നു.
ഇത്തരം തടാകങ്ങളെ ഓക്സ് - ബോ തടാകങ്ങള്‍ എന്നറിയപ്പെടുന്നു.
21. എന്താണ് പ്രളയസമതലങ്ങള്‍? ഇവയുടെ കാര്‍ഷിക പ്രാധാന്യമെന്ത്?
OR
വെള്ളപ്പൊക്കം മനുഷ്യന് ഗുണകരമാവുന്നതെങ്ങിനെ ?
- പ്രളയബാധിതമാകുന്ന നദികളുടെ ഇരുകരകളിലും എക്കല്‍ നിക്ഷേപിച്ച് രൂപപ്പെടുന്ന സമതലങ്ങളാണ് പ്രളയസമതലങ്ങള്‍
- എക്കല്‍മണ്ണ്, ജലലഭ്യത എന്നിവ കൃഷിക്ക് അനുയോജ്യമാണ്.
22. ഡെല്‍റ്റകള്‍ രൂപം കൊള്ളുന്നതെങ്ങിനെ? ഉദാഹരണം എഴുതുക?
- നദീ മുഖത്തോടടുക്കുമ്പോള്‍ നദി വളരെ സാവധാനത്തില്‍ ഒഴുകുന്നു. നദീമുഖത്തില്‍ ജലത്തിന്റെയും അവസാദത്തിന്റെയും അളവ് കൂടുതലായതു കൊണ്ട് മിക്ക നദികളും ചെറിയ കൈവഴികളായി പിരിഞ്ഞൊഴുകുമ്പോള്‍ അവസാദങ്ങള്‍ ഈ
കൈവഴികള്‍ക്കിടയില്‍ നിക്ഷേപിച്ചുണ്ടാകുന്ന ത്രികോണ സമാനമായ ഭൂരൂപമാണ്
ഡെല്‍റ്റ
ഉദാ: സുന്ദരവനം ഡെല്‍റ്റ
23. ലോകപ്രശസ്തമായ പല നദീതട സംസ്കാരങ്ങളും ഉടലെടുത്തത് പ്രളയസമതലങ്ങളിലാണ്. കാരണമെന്ത്?
- പ്രളയസമതലങ്ങളിലെ എക്കല്‍നിക്ഷേപം കൊണ്ടും ജലലഭ്യതകൊണ്ടും കൃഷി വ്യാപകമാവുകയും സംസ്കാരങ്ങള്‍ വളര്‍ന്നു വരുകയും ചെയ്തു.
24. നദികള്‍ രൂപം നല്‍കുന്ന ഭൂരൂപങ്ങളെക്കുറിച്ച് പട്ടിക തയ്യാറാക്കുക
25. എന്താണ് കാസ്റ്റ് ഭൂപ്രകൃതി?
- ഭൂഗര്‍ഭജലത്തിന്റെ അപരദന നിക്ഷേപണ ഭൂരൂപങ്ങള്‍ മുഖ്യമായും ചുണ്ണാമ്പശിലാ
പ്രദേശങ്ങളിലാണ് കാണുന്നത്. ഇത്തരം ഭൂസവിശേഷതകളെ കാസ്റ്റ് ഭൂപ്രകൃതി എന്നു
വിളിക്കുന്നു
26. ഭൂഗര്‍ഭജലജന്യഭൂരൂപങ്ങള്‍ ഏതെല്ലാം? പ്രത്യേകതയെനത്തെല്ലാം?
- ചുണ്ണാമ്പ് ഗുഹകള്‍ - ചുണ്ണാമ്പു ശിലാഭാഗങ്ങള്‍ ഭൂഗര്‍ഭ ജലവുമായിലയിക്കുന്നതിന്റെ
ഫലമായിരൂപം കൊള്ളുന്നതാണ് ചുണ്ണാമ്പു ഗുഹകള്‍ (അപരദനം )
- സ്റ്റാലക് റ്റൈറ്റുകള്‍ - ജലവുമായി അലിഞ്ഞുചേര്‍ന്നുണ്ടായ ചുണ്ണാമ്പു മിശ്രിതം ഗുഹയുടെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വീഴുകയും കുറച്ചു ഭാഗം ഗുഹയുടെ മേല്‍ഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്നു. ഈ പ്രകിയ ഏറെക്കാലം തുടരുന്നതിന്റെ ഫലമായി ഈ ചുണ്ണാമ്പു നിക്ഷേപരൂപങ്ങള്‍ താഴേക്ക് വളരുന്നു. ഈ ഭൂരൂപങ്ങളാണ് സ്റ്റാലക് റ്റൈറ്റുകള്‍ (നിക്ഷേപണം)
- സ്റ്റാലക് മൈറ്റുകള്‍ - ഗുഹയുടെ മേല്‍ക്കൂരയില്‍ നിന്ന് തുള്ളിയായിവീഴുന്ന ചുണ്ണാമ്പു
മിശ്രിതം ഗുഹയുടെ അടിത്തറയില്‍ വീഴുമ്പോള്‍ അവിടെ അടിഞ്ഞുകൂടുന്ന ചുണ്ണാമ്പു
നിക്ഷേപം താഴെ നിന്ന് മുകളിലേക്കു വളരുന്നു. ഈ ഭൂരൂപങ്ങളാണ് സ്റ്റാലക് മൈറ്റുകള്‍ (നിക്ഷേപണം)
- ചുണ്ണാമ്പു ശിലാസ്തംഭങ്ങള്‍ - സ്റ്റാലക് റ്റൈറ്റുകളും സ്റ്റാലക് മൈറ്റുകളും കൂടുതല്‍
വളരുന്നതിലൂടെ അവ പരസ്പരം കൂടിച്ചേര്‍ന്ന് രൂപം കൊള്ളുന്നതാണ് ചുണ്ണാമ്പു
ശിലാസ്തംഭങ്ങള്‍(നിക്ഷേപണം)
27. ചുണ്ണാമ്പശിലാഗുഹക്ക് ഉദാഹരണം? പ്രത്യേകതയെന്ത്?
- ബോറാഗുഹകള്‍ (വിശാഖപട്ടണം )
- വിനോദസഞ്ചാരകേന്ദ്രമാണ്
28. കടല്‍ത്തീര ഭൂരൂപങ്ങള്‍ ഉണ്ടാകുന്നതെങ്ങിനെ?
- തിരമാലകളുടെ അപരദനം, നിക്ഷേപണം എന്നിവയുടെ ഫലമായാണ് കടല്‍ത്തീര
ഭൂരൂപങ്ങള്‍ ഉണ്ടാകുന്നത്
29. കടല്‍ത്തീരത്തെ പൊതുവെ രണ്ടായിതിരിക്കാം. ഏതെല്ലാം?
* പാറക്കെട്ടുകള്‍ നിറഞ്ഞവ
* പാറക്കെട്ടുകള്‍ അല്ലാത്തവ
30. കടല്‍ത്തീര ഭൂരൂപങ്ങള്‍ ഏതെല്ലാം?
1) കടല്‍ത്തീര ക്ലിഫുകള്‍ - കടലിലേക്കു തള്ളിനില്‍ക്കുന്ന ചെങ്കുത്തായ കുന്നുകളാണ്
കടല്‍ത്തീര ക്ലിഫുകള്‍ (തൂക്കു പാറക്കെട്ടുകൾ)
- തിരമാലകളുടെ അപരദന ഫലമായികടലിന് അഭിമുഖമായ കരഭാഗം ഇടിഞ്ഞാണ്
ചെങ്കുത്തായ ഈ രൂപം ഉണ്ടാകുന്നത്
ഉദാ : വര്‍ക്കലതീരത്ത് കാണുന്ന കടല്‍ത്തീര ക്ലിഫുകള്‍
2) സ്തംഭങ്ങള്‍- കടല്‍ത്തീരത്ത്‌എഴുന്നു നില്‍ക്കുന്ന തൂണുകള്‍ പോലുള്ള ശിലാരൂപങ്ങളാണ് സ്തംഭങ്ങള്‍
തിരമാലകള്‍ കടല്‍ത്തീര പാറക്കെട്ടുകളില്‍ ശക്തമായടിക്കുന്നതിനാല്‍ തേയ്മാനം
സംഭവിച്ചതിന്റെ ഫലമായി കടല്‍ത്തീര പാറക്കെട്ടുകള്‍ ഒറ്റപ്പെട്ട തൂണുകളായി
രൂപപ്പെടുന്നു
ഉദാ: കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി കടല്‍ത്തീരത്ത് കാണപ്പെടുന്ന സ്തംഭങ്ങള്‍
3) ബീച്ചുകള്‍ - തിരമാലകള്‍ വഹിച്ചു കൊണ്ടുവരുന്ന മണല്‍, മിനുസമായ ചരല്‍ മുതലായവ കടല്‍ത്തീരത്ത് നിക്ഷേപിച്ചുണ്ടാകുന്ന താല്‍ക്കാലിക ഭൂരൂപങ്ങളാണ് ബീച്ചുകള്‍
ഉദാ: കോവളം, ചെറായി
31. എന്താണ് ഡിഫ്ളേഷന്‍?
- മരുഭൂമിയില്‍ ചുഴറ്റിവീശുന്ന ശക്തമായ കാറ്റ് വരണ്ട മണല്‍മണ്ണിനെ ഇളക്കിമാറ്റി
മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നു. ഇതാണ് ഡിഫ്ളേഷന്‍
32. കൂണ്‍ ശിലകള്‍ ഉണ്ടാകുന്നതെങ്ങിനെ ?
- ശക്തമായി വരുന്ന കാറ്റുകള്‍ വഹിച്ചു കൊണ്ടുവരുന്ന മണല്‍ത്തരികളും മറ്റു
ശിലാപദാര്‍ത്ഥങ്ങളും മരുഭൂമിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ശിലകളില്‍ നിരന്തരമായി
ആഞ്ഞടിക്കുന്നതിന്റെ ഫലമായി ശിലകള്‍ക്ക് തേയ്‌മാനം സംഭവിക്കുകയും കൂണ്‍
രൂപത്തിലുള്ള ശിലകളുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്യുന്നു
33. എന്താണ് ബര്‍ക്കനുകള്‍?
- കാറ്റിന്റെ നിക്ഷേപണ ഫലമായി മരുഭൂമികളില്‍ കാണപ്പെടുന്ന ചന്ദ്രക്കലയുടെ
ആകൃതിയിലുള്ള മണല്‍ക്കൂനകളാണ് ബര്‍ക്കനുകള്‍
34. മരുഭൂമിയില്‍ ഭൂരൂപങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്ന ബാഹ്യ ശക്തിയേതാണ്?
- കാറ്റ്
35. മരുഭൂമിക്കാഴ്ച്ചകള്‍ കാണാനാകാത്ത ലോകത്തിലെ ഏക വന്‍കരയേത്?
- യൂറോപ്പ്
36. എന്താണ് ഹിമാനികള്‍? ഹിമാനീയ അപരദനഭൂരൂപങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍
കാരണമെന്ത്?
- ചലിക്കുന്ന മഞ്ഞുപാളികളാണ് ഹിമാനികള്‍
മഞ്ഞുപാളികള്‍ നീങ്ങുമ്പോള്‍ അവിടങ്ങളിലെ പാറക്കഷണങ്ങളും മണ്ണും മറ്റു
പദാര്‍ത്ഥങ്ങളും ഒപ്പം നീക്കിക്കൊണ്ടുപോകുന്നു. ഹിമാനിയുടെ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പാറക്കഷണങ്ങള്‍ അവ സഞ്ചരിക്കുന്ന പ്രതലങ്ങളെ ഉരച്ച് മിനുസപ്പെടുത്തുന്നു. ഇത് ഭൂരൂപങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമാകുന്നു.
37. ഉയരം കൂടിയ പര്‍വത പ്രദേശങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഭൂരൂപങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്ന ബാഹ്യശക്തിയേത്?
- ഹിമാനി
38. ഹിമാനീയ അപരദനഭൂരൂപങ്ങള്‍ ഏതെല്ലാം?
1. സിര്‍ക്കുകള്‍ - ഹിമാനികളുടെ അപരദന ഫലമായി ഉണ്ടാകുന്ന ചാരുകസേരയുടെ രൂപത്തിലുള്ള താഴ്‌വരകളാണ് സിര്‍ക്കുകള്‍
2. U രൂപ ഹിമ താഴ്‌വരകള്‍ - താഴ്‌വരകളിലൂടെ ഹിമാനികള്‍ കടന്നുപോകുമ്പോള്‍ അപരദനം നിമിത്തം അടിത്തട്ട് നിരപ്പായതും വശങ്ങള്‍ ചെങ്കുത്തായതുമായ താഴ്‌വരകള്‍ രൂപം കൊള്ളുന്നു
39. ഹിമാനീയ നിക്ഷേപണ ഭൂരൂപം ഏത്? ഉണ്ടാകുന്നതെങ്ങിനെ?
- മൊറൈനുകള്‍ - ഹിമാനികള്‍ വഹിച്ചു കൊണ്ടുവരുന്ന അവസാദങ്ങള്‍ താഴ്‌വരയുടെ
വിവിധ ഭാഗങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടാകുന്ന ഭൂരൂപമാണിത്
40. താഴ്‌വരയുടെ ഏതെല്ലാം ഭാഗങ്ങളിലാണ് മൊറൈനുകള്‍ രൂപംകൊള്ളുന്നത്?
- താഴ്‌വരയുടെ വശങ്ങളില്‍
- താഴ്‌വരയുടെ മധ്യഭാഗങ്ങളില്‍
- താഴ്‌വരകള്‍ അവസാനിക്കുന്ന ഭാഗങ്ങളില്‍
41. എന്താണ് നിരപ്പാക്കല്‍ പ്രക്രീയ?
- അപരദന ഫലമായി ഉയര്‍ന്ന പ്രദേശങ്ങള്‍ നിരപ്പാക്കപ്പെടുകയും നിക്ഷേപണ ഫലമായി താഴ്ന്ന പ്രദേശങ്ങള്‍ നികത്തപ്പെടുകയും ചെയ്യുന്നു
രണ്ടു പ്രവര്‍ത്തനങ്ങളും ഭാമോപരിതലത്തെ നിരപ്പാക്കുന്നതിനാല്‍ ഇവയെ നിരപ്പാക്കല്‍ പ്രക്രിയ എന്നു പറയുന്നു
42. ഭൗമോപരിതലത്തിന് രൂപം മാറ്റം വരുത്തുന്ന മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണം എഴുതുക?
- വയല്‍ നികത്തല്‍
- കുന്നിടിച്ച് നിരപ്പാക്കല്‍
- പാറ പൊട്ടിക്കല്‍
43. ഭൂരൂപീകരണത്തിന്റെ അടിസ്ഥാനത്തില്‍ 'v' രൂപ താഴ്വരകളും 'U' രൂപ താഴ്‌വരകളും തമ്മിലുള്ള വ്യത്യാസം എഴുതുക.
- നദിയുടെ അടിത്തട്ടില്‍ അപരദനം തീവ്രമാകുന്നതോടെ 'V' രൂപത്തിലുള്ള താഴ്‌വരകള്‍ രൂപം കൊള്ളുന്നു.
താഴ്‌വരകളിലൂടെ ഹിമാനികള്‍ കടന്നു പോകുമ്പോള്‍ അപരദനം നിമിത്തം 'U' രൂപ താഴ്‌വരകള്‍ രൂപം കൊള്ളുന്നു.
44. 'A' കോളത്തിന് അനുയോജ്യമായവ 'B' 'C' കോളങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത് ചേര്‍ത്ത് എഴുതുക.
👉Social Science II Textbook (pdf) - Click here
SCERT Kerala High School Study Material |
---|
STD X (All Subjects) Study Material |
STD IX (All Subjects) Study Material |
STD VIII (All Subjects) Study Material |
SCERT UP Class Study Material |
---|
STD VII (All Subjects) Study Material |
STD VI (All Subjects) Study Material |
STD V (All Subjects) Study Material |
SCERT LP Class Study Material |
---|
STD IV (All Subjects) Study Material |
STD III (All Subjects) Study Material |
STD II (All Subjects) Study Material |
STD I (All Subjects) Study Material |
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments