Class 9 Social Science II: Chapter 07 സുരക്ഷിതമായ നാളേയ്ക്ക് - ചോദ്യോത്തരങ്ങൾ 

Study Notes for Class 9th Social Science II For a Safer Future | Text Books Solution Geography (Malayalam Medium) Geography: Chapter 07 സുരക്ഷിതമായ നാളേയ്ക്ക്
 
ഈ അദ്ധ്യായം English Medium Notes Click here

Class 9 Geography Questions and Answers :Chapter 7: സുരക്ഷിതമായ നാളേയ്ക്ക് 
1. തേയില, സുഗന്ധവിളകള്‍ എന്നിവ വ്യാപകമായി കൃഷിചെയ്യുന്ന കേരളത്തിലെ ചില മേഖലകള്‍ പാഠഭാഗത്തില്‍ നിന്നും കണ്ടെത്തുക. ഇവിടുത്ത ജനജീവിതത്തില്‍ പരിസ്ഥിതി എന്തു സ്വാധീനമാണ്‌ ചെലുത്തിയിട്ടുള്ളത്‌?
- കാസര്‍കോടിന്റെ കിഴക്കന്‍ പ്രദേശങ്ങളായ എല്ലുകൊച്ചി, രാജപുരം, റാണിപുരം.
- കണ്ണൂരിന്റെ മലമ്പ്രദേശങ്ങളായ ഇരിട്ടി, പേരാവൂര്‍, ആറളം.
- ഇടുക്കിയിലെ കട്ടപ്പന, നെടുങ്കണ്ടം, ഉടുമ്പഞ്ചോല
- തണുപ്പും കോടമഞ്ഞും പൊതിഞ്ഞുനില്‍ക്കുന്ന പരിസ്ഥിതിയാണുള്ളത്‌.
- തണുപ്പുള്ള കാലാവസ്ഥ പ്രദാനം ചെയ്യുന്നു.
- കൃഷിചെയ്യാന്‍ കഴിയുന്ന വിളകള്‍ ഏതൊക്കെ എന്നു നിശ്ചയിക്കുന്നു.

2. പരിസ്ഥിതിയുടെ ഭാഗമായ ഘടകങ്ങള്‍ ഏതെല്ലാം?
- കാലാവസ്ഥ, ഭൂപ്രകൃതി, മണ്ണ്‌, കൃഷി, സസ്യജന്തുജാലങ്ങള്‍, മനുഷ്യന്‍.

3. മനുഷ്യന്‍ പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെ ഭാഗമായി ചുറ്റുപാടുകളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയിട്ടുള്ളത്‌?
- ദുര്‍ഘടമായ ഭൂപ്രകൃതിയിലൂടെ റോഡുകള്‍ നിര്‍മിച്ചു.
- കുന്നിന്‍ചരിവുകള്‍ തട്ടുകളാക്കി കൃഷിയിറക്കി.
- സാധ്യമായ ഇടങ്ങളില്‍ വീടുകള്‍ നിര്‍മിച്ചു.

4. പൊടി പറത്തിക്കൊണ്ട്‌ മണല്‍ക്കാറ്റു വീശുന്ന വരണ്ട മരുഭൂമികളിലെ ജനജീവിതം എങ്ങനെയാണ്‌?
- അറേബ്യന്‍ മരുപ്രദേശങ്ങളിലെ ജനങ്ങളുടെ വസ്ത്രധാരണരീതിക്ക്‌ ആ പ്രദേശത്തെ കാലാവസ്ഥയുമായി ഏറെ ബന്ധമുണ്ട്‌.
- ജലലഭ്യത നന്നേ കുറവായിരുന്നതിനാല്‍ ഇവിടെ കൃഷി പൊതുവെ കുറവാണ്‌.
- ഇവിടം ഇന്ന്‌ ഏറെ ജനസാന്ദ്രമാണ്‌.
- പെട്രോളിയം നിക്ഷേപങ്ങളുടെ സാന്നിധ്യമാണ്‌ ഇതിനു കാരണം.

5. സമുദ്രനിരപ്പിനും താഴെ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഒരു പ്രദേശം ?പ്രത്യേകതള്‍ എന്തെല്ലാം?
- കുട്ടനാട്‌
- ലോകത്തുതന്നെ അത്യപൂര്‍വമായ ഭൂപ്രകൃതി.
- കായലുകള്‍ക്കും മറ്റ വെള്ളക്കെട്ടുകള്‍ക്കും ഇടയില്‍ ജീവിക്കുന്ന ഇവിടത്തെ ജനങ്ങള്‍ അത്യധ്വാനത്തിലൂടെ ചെളികോരി ഉയര്‍ത്തിയെടുത്തതാണ്‌ നിലങ്ങള്‍.
- കൃഷി ( നെല്ലും തെങ്ങും), താറാവു വളര്‍ത്തല്‍, വിനോദസഞ്ചാരം - തൊഴില്‍.

6. മഞ്ഞുറഞ്ഞ സൈബീരിയന്‍ ജനജീവീതത്തിന്‌ തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം?
- പരിമിതമായ വിഭവങ്ങളും കഠിനമായ കാലാവസ്ഥയും

7. പരിസ്ഥിതിസംരക്ഷണം എന്ത്‌? എന്തിന്‌?
- മനുഷ്യന്‍ നിലനില്‍പ്പിനായി മറ്റ ജീവജാലങ്ങളെ ആശ്രയിക്കുന്നു.
- ആഹാരം, വസ്ത്രം, പാര്‍പ്പിടം, ഔഷധം, ഇന്ധനം എന്നിവയൊക്കെ നമുക്ക്‌ പ്രദാനം ചെയ്യുന്നത്‌ പ്രകൃതിയിലെ സസ്യജന്തു ജാലങ്ങളാണ്‌.
- നിലനില്‍പ്പിന്‌ വായുവും വെള്ളവും എന്നതുപോലെ മണ്ണും പ്രധാനമാണ്‌.
- മനുഷ്യൻ തന്റെ നിലനില്‍പ്പിനെ മാത്രം മുന്നില്‍ കണ്ടുകൊണ്ട്‌ നടത്തുന്ന ഇടപെടലുകള്‍ വിപരീതഫലമാണ്‌ ഉണ്ടാകുന്നത്‌
- സന്തുലിതാവസ്ഥക്ക്‌ കോട്ടംതട്ടാതെ ഇടപെടുക എന്നതാണ്‌ പരിസ്ഥിതി സംരക്ഷണത്തിന്‌ സ്വീകരിക്കേണ്ട മാര്‍ഗ്ഗം.
- സകല ജീവജാലങ്ങളുടെയും ആരോഗ്യപൂര്‍ണമായ നിലനില്‍പ്പിന്‌ പരിസ്ഥിതിയെയും അതിന്റെ വൈവിധ്യത്തെയും സംരക്ഷിച്ചേ മതിയാവു.

8. എന്താണ്‌ പ്രകൃതിക്ഷോഭങ്ങള്‍? രണ്ട്‌ ഉദാഹരണം എഴുതുക.
- ജീവനും സ്വത്തിനും പരിസ്ഥിതിക്കും അപായകരമായേക്കാവുൃന്ന പ്രകൃതിദത്ത
പ്രതിഭാസങ്ങള്‍ പ്രകൃതിക്ഷോഭങ്ങള്‍ എന്നറിയപ്പെടുന്നു .
- ചുഴലിക്കാറ്റ്‌, വെള്ളപ്പൊക്കം

9. എന്താണ്‌ പ്രകൃതിദുരന്തങ്ങള്‍? ഇന്ത്യയില്‍ അനുഭവപ്പെടുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക്‌ ഉദാഹരണം കണ്ടെത്തുക.
- പ്രകൃതിദത്തമായ കാരണങ്ങളാല്‍ ഉണ്ടാകുന്ന ദുരന്തങ്ങളാണ്‌ പ്രകൃതി ദുരന്തങ്ങള്‍
- ചുഴലിക്കാറ്റ്‌, ഭൂകമ്പം, ഉരുള്‍പൊട്ടല്‍, ആലിപ്പഴവര്‍ഷം, ഇടിമിന്നല്‍, സുനാമി,
വെള്ളപ്പൊക്കം, ഹിമപാതം.

10. കേരളത്തിലെ ഏറ്റവും വ്യാപകമായ പ്രകൃതിദുരന്തം ഏതാണ്‌?
- ഉരുള്‍പൊട്ടലുകള്‍

11. കേരളത്തില്‍ ഉരുള്‍പൊട്ടലുകള്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്‌ ഏതു ഭൂപ്രകൃതിയിലാണ്‌? എന്തുകൊണ്ട്‌?
- മലനാട്‌
- മഴയുടെ അളവ്‌ കൂട്ടതല്‍
- ചരിവുകളില്‍ മണ്ണ്‌ താഴേക്ക്‌ ഇടിഞ്ഞിറങ്ങാനുള്ള സാധ്യത കൂടുതല്‍
12. എന്താണ്‌ ഉരുള്‍പൊട്ടല്‍?
- ചരിവു കൂടുതലുള്ള പ്രദേശങ്ങളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതി ശക്തമായി മഴ പെയ്യുമ്പോള്‍ ധാരാളം ജലം മണ്ണിലേക്ക്‌ ആഴ്ന്നിറങ്ങും. ഇത്‌ മണ്ണിലെ സുഷിരങ്ങളില്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തും. ഇളകിയ പാറയുടെയും മറ്റും അടിയിലെ മണ്ണ്‌ വെള്ളത്തിന്റെ തള്ളല്‍ മൂലം താഴേക്കു നീങ്ങാന്‍ ഇടയാക്കും. ഭൂഗുരുത്വം മൂലം ആ ഭാഗം ഒന്നാകെയോ ഭാഗികമായോ വന്‍ശബ്ദത്തോടെ
ഇടിഞ്ഞുവീഴുന്നതിന്‌ ഇതു കാരണമാകുന്നു. ഈ പ്രതിഭാസമാണ്‌ ഉരുള്‍പൊട്ടല്‍.

13. ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലുള്ള പ്രദേശത്തിന്റെ ചരിവ്‌ എത്രയായിരിക്കും എന്നാണ്‌ ഭൗമശാസ്ത്ര പഠനകേന്ദ്രം കണ്ടെത്തിയിട്ടുള്ളത്‌?
- 20 ഡിഗ്രിയില്‍ കൂടുതല്‍

14. മലപ്രദേശങ്ങളില്‍ നീര്‍ച്ചാലുകള്‍ രൂപംകൊള്ളുന്നതെങ്ങനെ ?
- ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ മണ്ണില്‍ സംഭരിക്കപ്പെട്ട ജലം വന്‍ചാലുകളായി ഒഴുകാന്‍
തുടങ്ങും. ഈ നീരൊഴുക്ക്‌ മിക്കപ്പോഴും ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴേക്കും
അവസാനിക്കും. എന്നാല്‍ ചില അവസരങ്ങളില്‍ ഇത്‌ സ്ഥിരം നീർച്ചാലായി മാറുന്നു.

15. എന്തെല്ലാമാണ്‌ കുന്നിന്‍പ്രദേശങ്ങളിലെ അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍?
അല്ലെങ്കിൽ 
മനുഷ്യന്റെ ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ്‌ ഉരുള്‍പൊട്ടാന്‍ സാധ്യത വര്‍ധിപ്പിക്കുന്നത്‌?
- കുന്നിന്റെ വശങ്ങള്‍ ഇടിച്ച്‌ മണ്ണെടുക്കല്‍.
- കുത്തനെ ചരിവുള്ള ഇടങ്ങളില്‍ മണ്ണിന്‌ ഇളക്കം തട്ടുന്ന വിളകള്‍ കൃഷിചെയ്യല്‍.
- ചരിവു കൂടുതലുള്ള ഇടങ്ങളില്‍ വീടുകളും മറ്റു കെട്ടിടങ്ങളും നിര്‍മിക്കല്‍
- വനനശീകരണം

16. കേരളത്തില്‍ ഭൂവിനിയോഗം ശാസ്ത്രീയമായിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌.
എന്തുകൊണ്ട്‌?
- സ്ഥലപരിമിതി എന്നത്‌ കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ്‌.
- കേരളത്തിന്റെ ആകെ ഭൂവിസ്മൃതിയുടെ 30 ശതമാനത്തിലധികവും ചരിവു കൂടിയ
പ്രദേശങ്ങളാണുതാനും.

17. ശാസ്ത്രീയമായ ഭൂവിനിയോഗരീതികള്‍ ഏതെല്ലാം?
- കുന്നിന്‍ചരിവൃകളെ തട്ടുകളാക്കി ചരിവിന്റെ അളവ്‌ കുറയ്ക്കുക.
- മലമ്പ്രദേശങ്ങളിലെ സ്വാഭാവിക നീര്‍ച്ചാലുകള്‍ക്ക്‌ തടസ്സമുണ്ടാക്കാതിരിക്കുക.
- ചരിവ്‌ കൂട്ടുതലുള്ള ഇടങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.

18. കേരളത്തില്‍ ഭൂകമ്പദുരന്ത തീവ്രത എത്രമാത്രമുണ്ട്‌?
- കേരളത്തില്‍ ഭൂകമ്പങ്ങള്‍ മൂലമുള്ള അപകടസാധ്യത വര്‍ധിക്കുന്നതിന്റെ
അടിസ്ഥാനത്തില്‍ കേരളത്തെ സാമാന്യം ദുരന്തതീവ്രതയുള്ള മേഖലയായാണ്‌
പരിഗണിക്കുന്നത്‌.

19. ഭൂകമ്പം തടയുക സാധ്യമല്ല, പക്ഷേ, ശാസ്ത്രീയമായ നടപടികളിലൂടെ നാശനഷ്ടങ്ങളുടെ തീവ്രത കുറയ്കാന്‍ കഴിയും. സമര്‍ത്ഥിക്കുക.
- ഭൂകമ്പസാധ്യതയുള്ള ഇടങ്ങളില്‍ വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്‌
ഒഴിവാക്കേണ്ടതാണ്‌.
- ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന കെട്ടിടനിര്‍മാണരീതികള്‍ അവലംബിക്കുക.
- താരതമ്യേന ഭാരം കുറഞ്ഞ മേല്‍ക്കൂരകളാണ്‌ കൂടുതല്‍ സുരക്ഷിതം.

20. എന്താണ്‌ വെള്ളപ്പൊക്കം?
- മഴക്കാലത്ത്‌ ധാരാളമായി വെള്ളമൊഴുകിയെത്തുമ്പോള്‍ നദിക്ക്‌ ആ വെളളം മുഴുവനും ഉള്‍ക്കൊള്ളാന്‍ കഴിയാതെവരും. അത്തരം അവസ്ഥയില്‍ നദി കരകവിഞ്ഞൊഴുകും. ഇതാണ്‌ വെള്ളപ്പൊക്കം.

21. ഹിമാലയന്‍ നദികളില്‍, വിശേഷിച്ചും ബ്രഹ്മപുത്രാ നദിയുടെ താഴ്വാരങ്ങളില്‍ നിരന്തരം വെള്ളപ്പൊക്കമുണ്ടാകാറുണ്ട്‌.എന്താണ്‌ കാരണം?
- ഈ നദിയുടെ വൃഷ്ടി പ്രദേശങ്ങള്‍ പൊതുവെ കനത്ത മഴ ലഭിക്കുന്ന
ഇടങ്ങളായതിനാലാണ്‌ വെളളപ്പൊക്കം ഉണ്ടാകുന്നത്‌.

22. മലവെള്ളപ്പാച്ചില്‍ (Flash flood) എന്തെന്നു വിശദമാക്കുക?
- കനത്ത മഴയെത്തുടര്‍ന്ന്‌ നോക്കിനില്‍ക്കെ ജലനിരപ്പുയരുന്ന പ്രതിഭാസമാണ്‌
മലവെള്ളപ്പാച്ചില്‍ (Flash flood) എന്ന പേരില്‍ അറിയപ്പെടുന്നത്‌.
- സമീപകാലത്ത്‌ ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്കം ഇതിനുദാഹരണമാണ്‌.

23. വെള്ളപ്പൊക്കം അപകടമാവാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം?
- പുഴയോടുചേര്‍ന്ന പ്രദേശത്ത്‌ വീടുവയ്ക്കാതിരിക്കുക.
- വയലുകള്‍ മണ്ണിട്ട നികത്താതിരിക്കുക, അവ മഴവെള്ളത്തിന്‌ താഴ്‌ന്നിറങ്ങാനുള്ള
സ്ഥലമാണ്‌.
- നദീതീരങ്ങളില്‍ ബണ്ടുകള്‍ നിര്‍മിക്കുക.
24. ദുരന്തലഘൂകരണപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാം?
- വിവേകപൂര്‍വമായ ഇടപെടലുകള്‍ നടത്തുക
- കാലേക്കൂട്ടിയുള്ള മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ നടത്തുക
- ദുരന്തങ്ങളുണ്ടാക്കുന്ന ആഘാതതീവ്രത കുറയ്ക്കുക
- ജനങ്ങളെ സാധാരണജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരുക

25. വിവിധ പ്രകൃതിദ്ൂരന്തങ്ങളുണ്ടാകുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാം?
- വെള്ളപ്പൊക്കം
1. പുഴയോരത്തു താമസിക്കുന്നവര്‍ എത്രയും വേഗം ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറുക.
2. ശക്തമായ ഒഴുക്കുള്ളപ്പോള്‍ പുഴയില്‍ ഇറങ്ങരുത്‌.
3. വീടിനുള്ളില്‍ വെള്ളം കയറുന്നുണ്ടെങ്കില്‍ വൈദ്യുതിബന്ധം വിച്ചേദിക്കുക.
- ഉരുള്‍പൊട്ടല്‍
1. കുത്തനെ ചരിവുള്ള ഇടങ്ങളില്‍നിന്നു മാറിത്താമസിക്കുക.
2. ചരിഞ്ഞ പ്രദേത്ത്‌ താമസിക്കുന്നവര്‍ മഴക്കാലത്ത്‌ കൂട്ടുതല്‍ ശ്രദ്ധാലുക്കളാകുക.
- ഇടിമിന്നല്‍
1. വൈദ്യുതിബന്ധം വിച്ഛേദിക്കുക.
2 കാല്‍ നിലത്തു തൊടാതെ തടിക്കട്ടിലിലോ പലകമേലോ ഇരിക്കുക.
3. തുറസ്സായ സ്ഥലത്താണെങ്കില്‍ താടി കാല്‍മുട്ടുകളിന്‍മേല്‍ എന്ന രീതിയില്‍ ഇരിക്കുക.
4. ഒറ്റപ്പെട്ട മരങ്ങളുടെ ചുവട്ടില്‍ നിന്നു മാറിനില്‍ക്കുക.
- സുനാമി
1.കടലില്‍ അസാധാരണമായ എന്തെങ്കിലും മാറ്റങ്ങളോ അതു സംബന്ധമായ മുന്നറിയിപ്പോ ലഭിച്ചാല്‍ എത്രയും വേഗം തീരത്തുനിന്നു മാറുക.
2 . ലൈഫ്ജാക്കറ്റ്‌, വായുനിറച്ച ട്യൂബ്‌ എന്നിവയിലേതെങ്കിലും ഒപ്പം കരുതുക.
- ഭൂകമ്പം
1. വീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍, പരസ്യപ്പലകകള്‍ എന്നിവയുടെ സമീപത്തു നിന്നു മാറിനില്‍ക്കുക.
2. തുടര്‍ചലന സാധ്യതയുള്ളതിനാല്‍ ഓദ്യോഗിക അറിയിപ്പു ലഭിക്കുന്നതു വരെ
വീടുകളിലേക്കു മടങ്ങരുത്‌.
2. തുറസ്സായ പ്രദേശങ്ങളാണ്‌ സുരക്ഷിതം.
3. ലിഫ്റ്റ്‌ ഉപയോഗിക്കരുത്‌.
4. മൂലകളാണ്‌ വീടിനുള്ളിലെ സുരക്ഷിതമായ ഭാഗം
5. ജനലരികില്‍ നിന്നു മാറുക.

26. വിവിധ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ അനുവര്‍ത്തിക്കേണ്ട പൊതുനടപടികള്‍ എന്തെല്ലാം?
- പരിക്കേറ്റവര്‍ക്ക്‌ എത്രയും വേഗം വൈദ്യസഹായമെത്തിക്കുക.
- ഊഹാപോഹങ്ങള്‍ വിശ്വസിക്കാതിരിക്കുക, പ്രചരിപ്പിക്കാതിരിക്കുക.
- വില പിടിപ്പുള്ള വസ്തക്കള്‍, രേഖകള്‍ എന്നിവ മാത്രം ഒപ്പം കരുതുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- അത്യാവശ്യ മരുന്നുകള്‍ കരുതുക.

27. ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കു പ്രധാനമായും മൂന്നു ഘട്ടങ്ങളാണുള്ളത്‌. ഏതെല്ലാം? ഫ്ലോ ചാർട്ട്.
- രക്ഷാപ്രവര്‍ത്തനങ്ങള്‍
- തയാറെടുപ്പ്‌
- പുനരധിവാസം

28. നാടിനും സമൂഹത്തിനും ഗുണകരമായ നിരവധിപ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക്‌
ഏറ്റെടുക്കാവുന്നതാണ്‌. രണ്ട്‌ ഉദാഹരണങ്ങള്‍ കണ്ടെത്തുക
- അടിയന്തരഘട്ടങ്ങളില്‍ ജനങ്ങള്‍ അനുവര്‍ത്തിക്കേണ്ട നടപടികള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍, നോട്ടീസുകള്‍ എന്നിവ തയാറാക്കി വിതരണം ചെയ്യുക, പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുക.
- ശാസ്ത്രീയ ഭൂവിനിയോഗരീതികള്‍ സംബന്ധിച്ച്‌ ബോധവല്‍ക്കരണ പരിപാടികള്‍
സംഘടിപ്പിക്കുക.

29. സ്കൂളിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിഎന്തെല്ലാം മുന്‍കരുതലുകള്‍ നടത്താം?
- കെട്ടിടങ്ങളില്‍ നിന്ന്‌ അകന്ന്‌ സ്കൂള്‍ ഗ്രൗണ്ടിന്റെ ഏറക്കുറെ മധ്യഭാഗമായിരിക്കും ഏറ്റവും സുരക്ഷിതം. കെട്ടിടങ്ങള്‍ തകര്‍ന്നാലും അവിടേക്ക്‌ അവശിഷ്ടങ്ങള്‍ പതിക്കില്ല എന്നതു കൊണ്ടാണിത്‌. അത്യാഹിതം സംഭവിച്ചാല്‍ ആംബുലന്‍സ്‌, മറ്റ രക്ഷാവാഹനങ്ങള്‍ എന്നിവയ്ക്ക്‌ പ്രവേശിക്കാനുള്ള വഴി ഏതാണെന്ന്‌ മുന്‍കൂട്ടി തീരുമാനിക്കുക. മാര്‍ഗ തടസ്സുമുണ്ടാക്കുന്ന യാതൊന്നും ആ ഭാഗത്ത്‌ സ്ഥാപിക്കരുത്‌. സുരക്ഷിതമായ ഇടങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാകും വിധം അടയാളപ്പെടുത്തി വയ്ക്കണം. ഇടയ്ക്കിടെ ഇത്തരം ദുരന്തസാഹചര്യങ്ങളെ നേരിടാനുള്ള "മോക്ക്ഡ്രില്‍' നടത്തുക.

30. കേരളത്തിലെ ദുരന്തനിവാരണ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കു- ന്നതിന്റെ ചുമതല വഹിക്കുന്ന അതോറിറ്റിയേത്‌?
- കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (Kerala State Disaster
Management Authority (KSDMA)

31. SEOC &  DEOC എന്തെന്ന്‌ വിശദമാക്കുക
- കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം (State Emergency Operations Centre (SEOC) ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ സ്വീകരിക്കേണ്ട നടപടികള്‍, ദുരന്തസാധ്യതാ മുന്നറിയിപ്പുകള്‍ എന്നിവ ജില്ലകള്‍ക്ക്‌ നല്‍കുന്നു. ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ക്കാണ്‌ (DEOC) അതത്‌ പ്രദേശത്തെ ദുരന്തനിവാരണ ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ളത്‌. ജനങ്ങള്‍ക്ക്‌ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നത്‌ ഈ കേന്ദ്രങ്ങള്‍ വഴിയാണ്‌. ദുരന്തമുണ്ടാകാനിടയായാല്‍ ആരോഗ്യം, ക്രമസമാധാനം, ഫയര്‍ഫോഴ്സ്‌, പൊതുമരാമത്ത്‌ തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നതാണ്‌ ഈ കേന്ദ്രങ്ങളുടെ ദൌത്യം.

👉Social Science II Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here