SCERT KERALA TEXTBOOKS SOLUTIONS & STUDY NOTES: Class 8 History (Malayalam Medium) Chapter 09 മഗധ മുതല്‍ താനേശ്വരം വരെ
Textbooks Solution for Class 8th Social Science (Malayalam Medium) | Text Books Solution History (Malayalam Medium) History: Chapter 09 മഗധ മുതല്‍ താനേശ്വരം വരെ
SCERT Solutions for Class 8 History Chapterwise
ഈ അദ്ധ്യായം English Medium Notes Click here
Social Science Questions and Answers in Malayalam
Class 8 History Questions and Answers
Chapter 9: മഗധ മുതല്‍ താനേശ്വരം വരെ
മഗധ മുതല്‍ താനേശ്വരം വരെ Textual Questions and Answers & Model Questions
1. ചന്ദ്രഗുപ്തമൗര്യന്റെ രാജകൊട്ടാരത്തില്‍ കണ്ട കാഴ്ചകളെക്കുറിച്ച് തന്റെ ഗ്രന്ഥമായ 'ഇന്‍ഡിക' യില്‍ വിവരണം നല്‍കിയ വ്യക്തി ആര്?
- മെഗസ്തനീസ്
2. മൗര്യഭരണത്തെക്കുറിച്ച് എന്തെല്ലാം വിവരങ്ങളാണ് വിവരണത്തില്‍ (Text Page. 145) നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്?
- രാജാവിന് ശക്തമായ സംരക്ഷണം ലഭിച്ചിരുന്നു
- രാജാവിന് ശത്രുക്കള്‍ ഉണ്ടായിരുന്നു
- രാജാവിന്റെ ജീവന് ഭീഷണിഉണ്ടായിരുന്നു
- സ്വന്തം അംഗരക്ഷകരെ തന്നെ സംശയമായിരുന്നു
3. രാജാവിന്റെ ഉത്തരവാദിത്വത്തെ സംബന്ധിച്ച് എന്തെല്ലാം വിവരങ്ങളാണ് കൌടില്യന്റെ കൃതിയായ 'അര്‍ഥശാസ്‌ത്ര' ത്തില്‍ നിന്നു ലഭിക്കുന്നത്?
- രാജാവ് പ്രജകള്‍ക്ക് മാതൃകയായിരിക്കണം.
- രാജാവ് കര്‍ത്തവ്യങ്ങള്‍ നിര്‍വൃഹിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണം
- വിദ്യകൊണ്ട് വിനയം നേടണം.
- സമ്പത്ത് നേടി ലോകരുടെ പ്രീതി സമ്പാദിക്കണം.
- അലസത, അസത്യം പറയല്‍, ,അധര്‍മം ഉളവാക്കുന്ന ഇടപാട് എന്നിവ വര്‍ജിക്കണം.
4. രാഷ്ട്രത്തിന് അനിവാര്യമായ ഏഴു ഘടകങ്ങളെക്കുറിച്ച് കൌടില്യന്‍ അര്‍ത്ഥശാസ്ത്രത്തില്‍ പറയുന്നുണ്ട്. സപ്താംഗങ്ങൾ എന്നറിയപ്പെടുന്ന ഏഴു ഘടകങ്ങള്‍ ഏതെല്ലാം?
- സപ്താംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണവ്യവസ്ഥ
- പാടലീപൂത്രമായിരുന്നു (ഇന്നത്തെ പാറ്റ്ന) ആസ്ഥാനം.
- ശക്തമായ ഒരു സൈന്യം.
- പല രാജ്യങ്ങളുമായും സഖ്യം സ്ഥാപിച്ചു.
- ഭരണത്തില്‍ സഹായിക്കാന്‍ മന്ത്രിമാരും നിരവധി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
- ചുറ്റുമുള്ള പ്രദേശങ്ങള്‍ ആക്രമിച്ചു കീഴടക്കി രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു.
- ഭരണച്ചെലവിനായി പലതരം നികുതികള്‍ പിരിച്ചു
6. മൌര്യരാജ്യത്തിന് ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം എന്ന പദവി നേടിക്കൊടുത്ത ഘടകങ്ങള്‍ എന്തെല്ലാമാണ്?
- രാജ്യം വളരെ വിസ്തൃതമായിരുന്നു.
- ഭരണം രാജാവില്‍ കേന്ദ്രീകരിച്ചിരുന്നു.
- രാജ്യത്തുടനീളം ഏകീകൃതമായ ഭരണസമ്പ്രദായം നില നിന്നിരുന്നു.
7. മൗര്യ സാമ്രാജ്യത്തിലെ ഭരണാധികാരികള്‍ - ഫ്ലോ ചാര്‍ട്ട്
ചന്ദ്രഗുപ്തമൗര്യൻ
⬇
ബിന്ദുസാരൻ
⬇
അശോകന്‍
8. അശോകന്റെ ധമ്മയെക്കറിച്ച് കുറിപ്പ് തയ്യാറാക്കുക
- ധമ്മ(ധര്‍മം) നടപ്പാക്കാന്‍ അശോകന് പ്രേരണയായത് ബുദ്ധമതമാണ്.
- എല്ലാ മതങ്ങളിലെയും ആശയങ്ങള്‍ ഇതില്‍ കാണാന്‍ കഴിയും.
- രാജാവും ജനങ്ങളും തമ്മിലുള്ള ബന്ധം പിതാവും മക്കളും തമ്മിലുള്ള ബന്ധം പോലെയാണ്
- ശിക്ഷകള്‍ ലഘൂകരിക്കുകയും ലളിതജീവിതത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
9. ധമ്മ നടപ്പിലാക്കിയതിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു?
- അശോകന്റെ കാലത്ത് മാര്യസാമാജ്യം വിശാലമായിരുന്നു
- വിശാലമായ രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും സഹാര്‍ദവൃം നിലനിര്‍ത്തേണ്ടത് അനിവാര്യമായിരുന്നു
- ധമ്മ പ്രചരിപ്പിക്കുന്നതിനായി അശോകന്‍ ഉദ്യോഗസ്ഥരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കും അയച്ചു
- ധമ്മ പ്രചരിച്ച പദേശങ്ങളില്‍ സാമൂഹിക സംഘര്‍ഷങ്ങളും വിഭാഗീയ ചിന്തകളും ഇല്ലാതായി
10. അശോകശാസനങ്ങളുടെ പ്രസക്തിയെന്ത്?
- അശോകന്‍ തന്റെ ആശയങ്ങളും കല്പനകളും ജനങ്ങളിലെത്തിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാസനങ്ങള്‍ സ്ഥാപിക്കുകയും പാറകളില്‍ കൊത്തിവെയ്ക്കുകയും ചെയ്തു.
- പാതകളുടെ വശങ്ങളിലും നഗരങ്ങള്‍ക്ക് സമീപവുമാണ് ഇവ കൂടുതലും സ്ഥാപിച്ചത്.
- വലിയ ശിലാശാസനങ്ങള്‍, ചെറിയ ശിലാശാസനങ്ങള്‍, സ്തംഭശാസനങ്ങള്‍ എന്നിങ്ങനെ അവയെ തിരിക്കാം.
- ശാസനങ്ങള്‍ അക്കാലത്തെ കലാവൈഭവത്തിന്റെ തെളിവുകള്‍ കൂടിയാണ്.
11. സ്തൂപങ്ങള്‍ കുറിപ്പ്
- ബുദ്ധന്റെ ശരീരഭാഗങ്ങളോ അദ്ദേഹം ഉപയോഗിച്ച വസ്ത്രക്കളോ അടക്കം ചെയ്തു സ്തൂപങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു.
- സ്തൂപങ്ങള്‍ അക്കാലത്തെ കലാമേന്മയ്ക്കുള്ള ഉദാഹരണങ്ങളാണ്.
- ഇതില്‍ ഏറ്റവും പ്രധാനം സാഞ്ചിയിലെ സ്തൂപമാണ്.
12. മൌര്യസാമ്രാജ്യത്തിലെ സാമ്പത്തികപ്രവര്‍ത്തനങ്ങളെ ഭരണകൂടം നിയന്ത്രിച്ചിരുന്നതെങ്ങിനെ?
- കീഴടക്കിയ പ്രദേശങ്ങളില്‍ ചക്രവര്‍ത്തിയുടെ നിയന്ത്രണത്തില്‍ കൃഷി ആരംഭിച്ചു.
- കാര്‍ഷിക പുരോഗതിക്കായിചക്രവര്‍ത്തിമാര്‍ ജലസേചന സൌകര്യങ്ങളൊരുക്കി.
- കൃഷിയുടെയും ഗ്രാമങ്ങളുടെയും വളര്‍ച്ച കച്ചവടപുരോഗതിക്ക് കാരണമായി.
- കച്ചവടത്തിന്റെ പുരോഗതിക്കായി നിരവധി പാതകള്‍ നിര്‍മ്മിക്കുകയും പാതയ്ക്കിരുവശവും വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുകയും സാധനങ്ങള്‍ ഇറക്കിവയ്ക്കാന്‍ അത്താണികള്‍ നിര്‍മ്മിക്കുകയും ചെയ്തു.
- വൈശാലി, കപിലവസ്തൂ, പാടലീപുത്രം തുടങ്ങിയ നഗരങ്ങളെ വിദൂരദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാതകള്‍ നിര്‍മ്മിച്ചു. ഇത് മറ്റു പ്രദേശങ്ങളുമായി വ്യാപാരബന്ധം സ്ഥാപിക്കാന്‍ സഹായകമായി.
13. മൗര്യസാമ്രാജ്യത്തിലെ നാണയസമ്പ്രദായത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം?
- കച്ചവടത്തിനും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാനും മുദ്രിതനാണയങ്ങള്‍ (Punch marked coins) ഉപയോഗിച്ചു.
- നാണയങ്ങള്‍ അടിച്ചിറക്കാനുള്ള അധികാരം ഭരണകൂടത്തിനായിരുന്നു.
14. നികുതിസമ്പ്രദായത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം?
- ഉദ്യോഗസ്ഥര്‍ കച്ചവടക്കാരില്‍നിന്ന് നികുതി പിരിക്കുകയും അളവുതൂക്ക സമ്പ്രദായത്തിന്‍റെ കൃതൃത ഉറപ്പുവരുത്തുകയും ചെയ്തു
- വന്‍സൈന്യത്തെയും ഉദ്യോഗസ്ഥവൃന്ദത്തെയും നിലനിര്‍ത്താന്‍ ഭരണാധികാരികള്‍ പലതരം നികുതികള്‍ പിരിച്ചു.
- മൗര്യഭരണകാലത്ത് കൃഷി കൂടുതല്‍ വ്യാപകമായതോടെ കൃഷിയെ അടിസ്ഥാനമാക്കിയുള്ള കൈത്തൊഴിലൂകള്‍ രൂപംകൊണ്ടു.
- ഇത് തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വര്‍ണസമ്പ്രദായം കൂടുതല്‍ ശക്തമാകുന്നതിന് ഇടയാക്കി.
- സമൂഹത്തില്‍ അന്ന് ഏഴു വിഭാഗങ്ങള്‍ നിലനിന്നിരുന്നു.
- ദാസന്മാര്‍ എന്ന് വിളിച്ചിരുന്ന അടിമകളും
- കൂട്ടുകുടുംബ സമ്പ്രദായം അന്നത്തെ സമൂഹത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു.
16. മെഗസ്തനീസിന്റെ അഭിപ്രായത്തില്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ഏഴു വിഭാഗങ്ങള്‍ ഏതെല്ലാം?
1) കര്‍ഷകര്‍
2) തത്വചിന്തകര്‍
3) സൈനികര്‍
4) കാലിമേയ്ക്കന്നവരും വേട്ടയാടുന്നവരും
5) കൈത്തൊഴിലുകാരും കച്ചവടക്കാരും
6) ന്യായാധിപന്മാര്‍
7) രാജാവിന്റെ ഉപദേശകര്‍
17. കുഷാനന്മാരില്‍ ശ്രദ്ധേയനായ ഭരണാധികാരി ആര്? പ്രധാന ഭരണപരിഷ്ടാരങ്ങള്‍ എന്തെല്ലാം?
- കനിഷ്കന്‍
- ശകവര്‍ഷം ആരംഭിച്ചു. (സി.ഇ 78) ഇതു പിന്നീട് ഇന്ത്യയുടെ ഔദ്യോഗിക കലണ്ടറായി അംഗീകരിച്ചു
- ബുദ്ധമതത്തിന്റെ വ്യാപനത്തിന് അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കി).
- കനിഷ്കന്‍ മഹായാനബ്ദദ്ധമതത്തെ രാജ്യത്തെ ഓദ്യോഗിക മതമായി പ്രഖ്യാപിക്കുകയും അതിന് പ്രോത്സാഹനം നല്‍കുകയും ചെയ്തു.
- ഇന്ത്യയിലെ ആദ്യത്തെ സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കിയത് കുഷാനന്മാരായിരുന്നു.
- വൈദൃശാസ്ത്രത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ ചരകനും ശുശ്രുതനും അക്കാലത്താണ് ജീവിച്ചിരുന്നത്
- ഗാന്ധാരശില്പകല രൂപപ്പെട്ടു
18. കനിഷ്കന്റെ കൊട്ടാരത്തിലുണ്ടായിരുന്ന ബുദ്ധമതപണ്ഡിതന്മാര്‍ ആരെല്ലാം?
- അശ്വിഘോഷന്‍, വസുമിത്രന്‍
19. ഗാന്ധാരശില്പകലയുടെ പ്രത്യേകതയെന്ത്?
- ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ശില്പവിദ്യയും ഇന്ത്യയില്‍ നിലനിന്നിരുന്ന ശില്പവിദ്യയും ചേര്‍ന്ന് രൂപപ്പെട്ട ഒരു പുതിയ ശൈലിയാണ്.
- ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ (ഗാന്ധാരം) എന്ന പ്രദേശത്താണ് ഇത്തരം ശില്പങ്ങള്‍ ധാരാളമായിനിര്‍മിച്ചിരുന്നത്.
20. മൗര്യകാലഘട്ടത്തിനുശേഷം മധ്യേന്ത്യയിലും ദക്ഷിണേന്ത്യയിലുമായി ശക്തി പ്രാപിച്ച ഭരണാധികാരികള്‍ ആര്‍? പ്രധാന ഭരണപരിഷ്ടാരങ്ങള്‍ എന്തെല്ലാം?
- ശതവാഹനന്മാരായിരുന്നു. ബി.സി.ഇ. ഒന്നാം നൂറ്റാണ്ടിലാണ് അവര്‍ ഭരണം നടത്തിയിരുന്നത്.
- പ്രതിഷ്ത്താന (ഇന്നത്തെ മഹാരാഷ്ട്രയിലെ പൈതാല്‍ ) ആയിരുന്നു അവരുടെ ആസ്ഥാനം.
- ഉത്തരേന്ത്യയില്‍നിന്ന് കച്ചവടക്കാരും, ജൈന- ബുദ്ധ- ബ്രാഹ്മണമത പ്രചാരകരും ദക്ഷിണേന്ത്യയിലേക്കു വന്നു. ഇത് തെക്കും വടക്കും തമ്മിലുള്ള സാംസ്കാരികമായ വിനിമയത്തിനു കാരണമായി.
- ഭരണാധികാരികള്‍ ബുദ്ധസന്ന്യാസിമാര്‍, ബ്രാഹ്മണര്‍ എന്നിവര്‍ക്ക്‌ഭൂമി ദാനമായി നല്‍കി.
21. ശതവാഹനരാജ്യത്തിന്റെ ശക്തിയും വ്യാപ്തിയും വര്‍ധിപ്പിച്ച ഭരണാധികാരികള്‍ ആരെല്ലാം?
- ഗൗതമിപുത്രശതകര്‍ണി, വസിഷ്ഠിപുത്രന്‍
22. ഭൂദാനങ്ങളുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
- കൃഷിഭൂമിയുടെ വ്യാപ്തി വര്‍ധിപ്പിക്കുക
23. ശതവാഹനകാഘഘട്ടത്തില്‍ വ്യാപാരത്തിന്റെ വളര്‍ച്ചയുടെ ഫലമായുണ്ടായ മാറ്റങ്ങള്‍ എന്തെല്ലാം?
- ഗുപ്തസാമ്രാജ്യം.
- ചന്ദ്രഗുപ്തന്‍ ഒന്നാമന്‍
25. ഗുപ്തവര്‍ഷത്തിനു തുടക്കം കുറിച്ച ഭരണാധികാരി?
- ചന്ദ്രഗുപ്ലന്‍ ഒന്നാമന്‍ (സി.ഇ, 320-ല്‍)
26. സമുദ്രഗുപ്തന്റെ ആക്രമണത്തെക്കുറിച്ച് വിവരം ലഭിക്കുന്ന ഗ്രന്ഥം?
- ഹരിസേനന്‍ എന്ന കവി തയാറാക്കിയ 'പ്രശസ്തി '
27. സമുദ്രഗുപ്തന്‍ ഉത്തരേന്ത്യന്‍ രാജ്യങ്ങളെ കീഴടക്കുകയും ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളെ തന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. തന്നിട്ടുള്ള ഭൂപടം പരിശോധിച്ച് പട്ടിക പൂര്‍ത്തിയാക്കുക.
- സമുദ്രഗുപ്ലന്‍
- കാളിദാസന്‍
29. ഗുപ്തകാലഘട്ടത്തിലെ ഭരണാധികാരികള്‍ - ഫ്ലോ ചാര്‍ട്ട്
30. ഗുപ്തകാലഘട്ടത്തിലെ ഭൂദാനം ശതവാഹനകാലഘട്ടത്തില്‍ നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
* ഗുപ്തകാലഘട്ടം
- ഗുപ്തകാലഘട്ടത്തിൽ ജൈനസന്യാസിമാർ, ബുദ്ധസന്യാസിമാർ, ബ്രാഹ്മണർ, കൊട്ടാരത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ക്ഷേത്രങ്ങള്‍ക്കും വ്യാപകമായി ഭൂമി ദാനം നല്‍കി.
- ഭൂമി ലഭിച്ചവര്‍ക്ക് അവ കൈമാറാനുള്ള അധികാരം ഉണ്ടായിരുന്നു.
- അവര്‍ ഭൂമിയില്‍ കര്‍ഷകരെകക്കൊണ്ട് പണിയെടുപ്പിച്ചു
- കര്‍ഷകര്‍ക്ക് ഭൂമിയില്‍ ഒരവകാശവും ഉണ്ടായിരുന്നില്ല.
- കൃഷി വ്യാപകമായെങ്കിലും കര്‍ഷകന്റെ അവസ്ഥ പരിതാപകരമായിരുന്നു.
* ശതവാഹനകാലഘട്ടം
- ബുദ്ധസന്യാസിമാർ, ബ്രാഹ്മണർ എന്നിവര്‍ക്ക് ഭൂമി ദാനം നല്‍കി.
- കൃഷിഭൂമിയുടെ വ്യാപ്തി വർധിപ്പിക്കുക എന്നതായിരുന്നു ഭൂദാനങ്ങളുടെ പ്രധാന ലക്ഷ്യം.
- ദാനം നൽകിയ ഭൂമിയുടെ ഭരണാധികാരവും ക്രമേണ ഇവർക്കു നൽകി.
- രാജാവിന്റെ അധികാരത്തെ ഇത് ദുർബലപ്പെടുത്തി.
31. ഗുപ്തകാലഘട്ടത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ആരായിരുന്നു?
- ഫാഹിയാന്‍
32. ഗുപ്തകാലഘട്ടത്തില്‍ വിവിധ മേഖലകളിലുണ്ടായ മാറ്റങ്ങള്‍ വിലയിരുത്തുക.
- കച്ചവടത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ജനങ്ങള്‍ കൃഷിയിലേക്കു കൂടുതലായി കടന്നുവന്നു.
- നഗരങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടു.
- അധികാരം ഭൂവുടമകളില്‍ കേന്ദ്രീകരിക്കപ്പെട്ടു.
- രാജവാഴ്ച ദുര്‍ബലമായി
- സമൂഹത്തില്‍ നിരവധി വിവേചനങ്ങള്‍ നിലനിന്നിരുന്നു
- വര്‍ണസസമ്പ്രദായം കൂടുതല്‍ ശക്തമായി
- സാഹിത്യരംഗത്തും ശാസ്ത്രരംഗത്തും പുരോഗതിയുണ്ടായി.
- സംസ്കൃതഭാഷയില്‍ നിരവധി കൃതികള്‍ രചിക്കപ്പെട്ടു.
33. കാളിദാസന്റെ പ്രധാന കൃതികള്‍?
- അഭിജ്ഞാനശാകുന്തളം, വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം, കുമാരസംഭവം
34. 'മൃച്ച്ചഘടികാരം' ആരുടെ സംഭാവനയാണ്?
- ശുദ്രകന്‍
35. മുദ്രരാക്ഷസം, ദേവീചന്ദ്രഗുപ്തം എന്നീ കൃതികളുടെ കര്‍ത്താവ്?
- വിശാഖദത്തന്‍
36 വരാഹമിഹിരന്റെ പ്രധാന കൃതികള്‍?
- പഞ്ചസിദ്ധാന്തിക, ലഘുജാതകം, ബൃഹത്ജാതകം
37. ആര്യഭടീയം ആരുടെ കൃതിയാണ്?
- ആര്യഭട്ടൻ
38. അമരസിംഹന്റെ ഭാഷാനിഘണ്ടു?
- അമരകോശം
39. ഗുപ്തന്മാര്‍ക്കുശേഷം പ്രാചീന ഇന്ത്യയില്‍ നിലനിന്ന ശക്തമായ ഭരണാധികാരികള്‍ ആരായിരുന്നു? ഇവരില്‍ പ്രധാനി ആരായിരുന്നു?
- വര്‍ധനരാജാക്കന്മാര്‍
- ഹര്‍ഷവര്‍ധനന്‍
40.ഹര്‍ഷവര്‍ധനന്റെ സംഭാവനകള്‍ എന്തെല്ലാം?
- ബുദ്ധമതത്തിന്റെ പ്രചാരത്തിനായി അദ്ദേഹം നിരവധി സഹായങ്ങള്‍ നല്‍കി.
- നളന്ദ സര്‍വകലാശാലയുടെ ഉന്നമനത്തിനായി പല നടപടികള്‍ കൈക്കൊണ്ടു.
- അദ്ദേഹം രചിച്ച നാടകങ്ങളാണ് രത്നാവലി, പ്രിയദര്‍ശിക, നാഗാനന്ദം എന്നിവ
41. വര്‍ധനരാജാക്കന്മാരുടെ കാലഘട്ടത്തക്കുറിച്ച് പ്രധാനമായും വിവരങ്ങള്‍ ലഭിക്കുന്ന സ്രോതസ്സുകള്‍ ഏതെല്ലാം?
- ബാണ ഭട്ടന്‍ രചിച്ച 'ഹര്‍ഷചരിതം'
- ചൈനീസ് സഞ്ചാരിയായ ഹുയാന്‍സാങ്ങിന്റെ വിവരണങ്ങള്‍
* Social Science Textbooks (pdf) - Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments