Class 9 Political Science (Malayalam Medium) Chapter 08 തിരഞ്ഞെടുപ്പും ജനാധിപത്യവും - ചോദ്യോത്തരങ്ങൾ  

Textbooks Solution for Class 9th Social Science I Election and Democracy | Text Books Solution Political Science (Malayalam Medium) History: Chapter 08 തിരഞ്ഞെടുപ്പും ജനാധിപത്യവും

SCERT Solutions for Class 9 Political Science Chapterwise
ഈ അദ്ധ്യായം English Medium Notes Click here
Social Science I Questions and Answers in English
Class 9 History Questions and Answers
Chapter 8: തിരഞ്ഞെടുപ്പും ജനാധിപത്യവും
തിരഞ്ഞെടുപ്പും ജനാധിപത്യവും Textual Questions and Answers & Model Questions
1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ്‌ നടന്ന വര്‍ഷമേത്‌?
- 1952

2 . ഇന്ത്യയിലെ ആദ്യവോട്ടര്‍ ആര്‍?
- ശ്യാംസരണ്‍ നെഗി

3. ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പിനുള്ള പ്രാധാന്യം എന്ത്‌?
- തിരഞ്ഞെടുപ്പുകള്‍ ജനാഭിലാഷംപ്രതിഫലിപ്പിക്കുന്നു.
- ജനങ്ങള്‍ക്കിഷ്ടപ്പെട്ട ഭരണാധികാരികളെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നു.
- ജനങ്ങള്‍ക്ക്‌ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുന്നതിനും പ്രതികരിക്കുന്നതിനും സാധിക്കുന്നു.
- ഭരണാധികാരികള്‍ ജനാഭിലാഷമറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നതിന്‌

4. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വിവിധ പ്രാതിനിധ്യസ്ഥാപനങ്ങളിലേക്ക്‌ സ്വീകരിച്ചിരിക്കുന്ന തിരഞ്ഞെടുപ്പുരീതികള്‍ ഫ്ലോ ചാര്‍ട്ടിലൂടെ വിശദീകരിക്കുക

2. പ്രത്യക്ഷതിരഞ്ഞെടുപ്പുരീതിയും പരോക്ഷതിരഞ്ഞെടുപ്പുരീതിയും തമ്മിലുള്ള വ്യത്യാസമെന്ത്‌?
- ജനങ്ങള്‍ നേരിട്ട്‌ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന രീതിയെ പ്രത്യക്ഷ തിരഞ്ഞെടുപ്പുരീതി എന്നുപറയുന്നു.
- ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച പ്രതിനിധികളാണ്‌ പരോക്ഷതിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്‌.

6. കേവലഭൂരിപക്ഷസമ്പ്രദായമനുസരിച്ച്‌ തിരഞ്ഞെടുപ്പ്‌ നടത്തുന്ന രീതി വിശദമാക്കുക
       അല്ലെങ്കിൽ 
കേവല ഭൂരിപക്ഷ വ്യവസ്ഥയുടെ പ്രത്യേകതകള്‍ എന്തെല്ലാം?
- രാജ്യത്തെ വിവിധ നിയോജകമണ്ഡലങ്ങളായി തിരിക്കുന്നു.
- ഒരു നിയോജകമണ്ഡലത്തില്‍ നിന്ന്‌ ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കുന്നു.
- എത്ര സ്ഥാനാര്‍ഥികള്‍ക്ക്‌ വേണമെങ്കിലും മത്സരിക്കാം.
- മറ്റ് സ്ഥാനാര്‍ഥികളെ അപേക്ഷിച്ച്‌ കൂടുതല്‍ വോട്ട്‌ ലഭിക്കുന്ന ആള്‍ തിരഞ്ഞെടുക്കപ്പെടുന്നു.

7. ലോകത്തെ ഭൂരിഭാഗം ജനാധിപത്യരാജ്യങ്ങളും കേവലഭൂരിപക്ഷ വ്യവസ്ഥയാണ്‌
സ്വീകരിച്ചിരിക്കുന്നത്‌. കാരണമെന്ത്‌?
- ലളിതവും എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതുമായ തിരഞ്ഞെടുപ്പരീതിയാണ്‌

8. ആനുപാതിക പ്രാതിനിധ്യവ്യവസ്ഥ - കുറിപ്പ്‌ തയാറാക്കുക
- ഇന്ത്യയില്‍ പരോക്ഷ തിരഞ്ഞെടുപ്പുരീതി പിന്തുടരുന്ന രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, രാജ്യസഭാ തിരഞ്ഞെടുപ്പുകളില്‍ ആനുപാതിക പ്രാതിനിധ്യവ്യവസ്ഥയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.
- സംസ്ഥാനങ്ങളില്‍ നിന്ന്‌ രാജ്യസഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്‌ അതാത്‌ സംസ്ഥാന നിയമസഭകളിലെ എം എല്‍ എ മാരാണ്‌.
- സംസ്ഥാന നിയമനിര്‍മാണസഭയില്‍ ഓരോ രാഷ്ട്രീയപ്പാര്‍ട്ടിക്കുമുള്ള അംഗബലത്തിന്‌ ആനുപാതികമായി അവര്‍ക്ക്‌ രാജ്യസഭാപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ സാധിക്കും.

9. നിയോജകമണ്ഡലങ്ങള്‍ എന്തെന്ന്‌ വിശദീകരിക്കുക?
- ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന്‌ ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശത്തേയും ചെറിയ ഭൂപ്രദേശമേഖലയായിതിരിച്ചിരിക്കുന്നു. ഈ ഭൂപ്രദേശ മേഖലകളാണ്‌ നിയോജകമണ്ഡലങ്ങള്‍
- എല്ലാ നിയോജകമണ്ഡലത്തിലും ഏകദേശം തുല്യ ജനസംഖ്യയാണ്‌.
- ഒരു നിയോജകമണ്ഡലത്തില്‍നിന്ന്‌ ഒരു പ്രതിനിധിയെയാണ്‌ തിരഞ്ഞെടുക്കുന്നത്‌.
- രാജ്യത്തെ ജനസംഖ്യാനുപാതത്തില്‍ 513 നിയോജകമണ്ഡലങ്ങളാക്കി തിരിച്ചിരിക്കുന്നു
10. നിയമസഭാമണ്ഡലങ്ങള്‍ - കുറിപ്പ്‌
- ഓരോ സംസ്ഥാനത്തും ജനസംഖ്യാനുപാതത്തില്‍ നിയമസഭാമണ്ഡലങ്ങളുമുണ്ട്‌.
- കേരളസംസ്ഥാനത്ത്‌ ഇപ്പോള്‍ 110 നിയമസഭാ മണ്ഡലങ്ങളുമാണുള്ളത്‌.

11. സംവരണമണ്ഡലങ്ങള്‍ - നോട്ടു കുറിക്കുക
- ലോകസഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേവല ഭൂരിപക്ഷവ്യവസ്ഥ പിന്തുടരുന്നതിനാല്‍ പ്രബല വിഭാഗക്കാര്‍ എല്ലാ മണ്ഡലങ്ങളിലും വിജയിക്കാന്‍ സാധ്യതയുണ്ട്‌.
- എന്നാല്‍ സമൂഹത്തിലെ ദുര്‍ബലരുടെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗക്കാരുടെയും പ്രാതിനിധ്യം ലോകസഭയിലും സംസ്ഥാന നിയമസഭകളിലും ഉറപ്പുവരുത്തേണ്ടതുണ്ട്‌
- ഇന്ത്യയില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ലോകകസഭയിലും സംസ്ഥാന നിയമസഭകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും ജനസംഖ്യാനുപാതികമായി സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു.
- സംവരണം ചെയ്ത മണ്ഡലങ്ങളില്‍ ആ സമുദായത്തില്‍പ്പെട്ടവര്‍ക്ക്‌ മാത്രമേ മത്സരിക്കാന്‍ സാധിക്കുകയുള്ളൂ.
- എന്നാല്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും വോട്ട്‌ ചെയ്യാന്‍ അവകാശമുണ്ടായിരിക്കും.

12 . തിരഞ്ഞെടുപ്പ്‌ സുതാര്യവും നിഷ്പക്ഷവുമാക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വ്യവസ്ഥകളേതെല്ലാം?
- സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം
- തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം
- സ്വതന്ത്ര തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ മുതലായവ

13. സാര്‍വത്രിക പ്രായപൂര്‍ത്തിവോട്ടവകാശം എന്നതു കൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്ത്‌?
- ജാതി-മത-വര്‍ഗ-ഭാഷ-ലിംഗ-പ്രദേശ വൃത്യാസങ്ങളില്ലാതെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാനുള്ള അവകാശമാണ്‌ സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം
- പതിനെട്ടു വയസ്സായ എല്ലാവര്‍ക്കും ഇന്ത്യയില്‍ സാര്‍വത്രിക വോട്ടവകാശത്തിന്‌ അര്‍ഹതയുണ്ട്‌.

14. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം എന്തെന്ന്‌ വ്യക്തമാക്കുക?
- തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജനപ്രതിനിധിയാകാനും എല്ലാ പൌരന്മാര്‍ക്കും അവകാശമുണ്ട്‌.
- ജനപ്രാതിനിധ്യനിയമമനുസരിച്ച്‌ വോട്ടര്‍ പട്ടികയില്‍ പേര്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരു ഇന്ത്യന്‍ പൌരനും മറ്റ്‌ അയോഗ്യതകള്‍ കല്‍പ്പിച്ചിട്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.
- മത്സരിക്കുന്നതിന്‌ കുറഞ്ഞ പ്രായപരിധിനിശ്ചയിച്ചിട്ടുണ്ട്‌. (TextBook Page.127 പട്ടിക)

15. സ്വതന്ത്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ആവശ്യകതയെന്ത്‌?
- ജനാധിപത്യം ഫലപ്രദമാകണമെങ്കില്‍ തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണം.
- ഇത്‌ സാധ്യമാകണമെങ്കില്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഒരു സ്വതന്ത്ര സ്ഥാപനമായിരിക്കണം.

16. ഇന്ത്യന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ - കുറിപ്പ്‌
- ഇന്ത്യന്‍ ഭരണഘടന ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ രൂപം നല്‍കിയിട്ടുണ്ട്‌.
- ഇന്ത്യന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇപ്പോള്‍ മൂന്നു പേര്‍ അടങ്ങുന്ന ഒരു സമിതിയാണ്‌. ഒരു മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷണറും മറ്റു രണ്ടു കമ്മീഷണര്‍മാരും.
- രാഷ്ട്രപതിയാണ്‌ ഇവരെ നിയമിക്കുന്നത്‌
- തിരഞ്ഞെടുപ്പു കമ്മീഷനെ സഹായിക്കുന്നതിനായിഎല്ലാ സംസ്ഥാനങ്ങിലും മുഖ്യ
തിരഞ്ഞെടുപ്പുദ്യോഗസ്ഥരുണ്ട്‌.

17. തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ചുമതലകള്‍ എന്തെല്ലാം?
- തിരഞ്ഞെടുപ്പിന്‌ മേല്‍നോട്ടം വഹിക്കല്‍
- വോട്ടര്‍പട്ടിക തയാറാക്കല്‍
- തിരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളുടെ തീയതി പ്രഖ്യാപിക്കല്‍
- തിരഞ്ഞെടുപ്പുചിഹ്നങ്ങള്‍ അനുവദിക്കല്‍
പെരുമാറ്റച്ചട്ടം രൂപീകരിക്കല്‍
- തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ നിയമനവും പരിശീലനവും
വോട്ടിങ്‌, വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം
- തിരഞ്ഞെടുപ്പ്‌ കണക്കുകള്‍ പരിശോധിക്കല്‍

18. തിരഞ്ഞെടുപ്പു പ്രക്രിയയിലെ ചില അനഭിലഷണീയതകള്‍ - ചാര്‍ട്ട്‌ തയാറാക്കുക.
- പണത്തിന്റെ സ്വാധീനം
- തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ പണം കൊടുത്ത്‌സ്വാധീനിക്കുന്നു.
- തിരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനത്തിന്‌ രാഷ്ട്രീയപാര്‍ട്ടികള്‍ അമിതമായി പണം ചെലവഴിക്കുന്നു.
- തിരഞ്ഞെടുപ്പിനോടനുബന്ധിച്ച അതിക്രമങ്ങള്‍
- പോളിങ്‌ ദിനത്തിലുണ്ടാകുന്ന അതിക്രമങ്ങള്‍
- തിരഞ്ഞെടുപ്പിലെ കള്ളവോട്ടും ബൂത്ത്‌പിടിത്തവും
- ജാതിമതവിഭാഗങ്ങളുടെ സ്വാധീനം
- സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജാതിമത പരിഗണനകള്‍ സ്വാധീനം ചെലുത്തുന്നു.
- സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ്‌
- സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക്‌ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല
- പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ്‌

19. തിരഞ്ഞെടുപ്പു സമ്പ്രദായത്തിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനുവേണ്ടി തിരഞ്ഞെടുപ്പു കമ്മിഷന്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ എന്തെല്ലാം?
- സമ്മതിദായകരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ ഏര്‍പ്പെടുത്തി.
- സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പുചെലവിന്റെ പരിധിനിശ്ചയിച്ചു.
രാഷ്ട്രീയപ്പാര്‍ട്ടിക്കും സ്ഥാനാര്‍ഥികള്‍ക്കുമുള്ള പെരുമാറ്റച്ചട്ടം നടപ്പിലാക്കി.
- തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീന്‍ നടപ്പിലാക്കി
- സമ്മതിദായകരുടെ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.
- നിഷേധവോട്ട്‌ സമ്പദായം (NOTA) നടപ്പിലാക്കി.
- ബാലറ്റില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം ഉള്‍പ്പെടുത്തി.

20. എന്താണ്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍?
- ഒരു പ്രത്യയശാസ്ത്ര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കുകയും രാഷ്ട്രീയാധികാരം നേടുന്നതിനായി നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനകളാണ്‌.

21 . രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചുമതലകള്‍ എന്തെല്ലാം?
- ഗവണ്‍മെന്റിനെയും ജനങ്ങളെയും ബന്ധിപ്പിക്കുന്നു.
- പൊതുജനാഭിപ്രായം രൂപീകരിക്കുന്നു.
- രാഷ്ട്രീയ ബോധവല്‍ക്കരണം നടത്തുന്നു.
- തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടികള്‍ ഗവണ്‍മെന്റ്‌ രൂപീകരിക്കുന്നു.
- തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ഭൂരിപക്ഷം ലഭിക്കാത്ത പാര്‍ട്ടികള്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നു.
- ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങളില്‍ മാറ്റം വരുത്തുന്നതിനു പ്രവര്‍ത്തിക്കുന്നു.
- വിവിധ നയങ്ങളും പരിപാടികളും മുന്നോട്ടുവയ്ക്കുന്നു.
22. ദേശീയപാര്‍ട്ടികളും സംസ്ഥാനപാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസമെന്ത്‌? മൂന്ന്‌ ഉദാഹരണങ്ങള്‍ വീതം എഴുതുക
- പൊതുവെ ദേശവ്യാപകമായിപ്രവര്‍ത്തിക്കുകയും ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുണ്ടാക്കുകയും ചെയ്യന്നവയാണ്‌ ദേശീയ പാര്‍ട്ടികള്‍.
- ഉദാ: ബി ജെ പി, സി പി ഐ (എം), ഐ എന്‍ സി
- ഒരു സംസ്ഥാനത്തുമാത്രം സ്വാധീനമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളാണ്‌ സംസ്ഥാന പാര്‍ട്ടികള്‍
- ഉദാ:ഡി എംകെ, ആര്‍ ജെഡി, എഎ ഐഡിഎംകെ

23. രജിസ്ടേഡ്‌ പാര്‍ട്ടികള്‍ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്ത്‌?
- ദേശീയ-സംസ്ഥാന പാര്‍ട്ടികള്‍ക്ക്‌ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതും എന്നാല്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതുമായ പാര്‍ട്ടികളാണ്‌ രജിസ്ടേഡ്‌ പാര്‍ട്ടികള്‍

24 .മുന്നണിരാഷ്ട്രീയം, മുന്നണി സര്‍ക്കാരുകള്‍ എന്നിവ എന്തെന്ന്‌ വ്യക്തമാക്കുക?
- തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയകക്ഷിക്കും ഒറ്റയ്ക്ക്‌ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യങ്ങളില്‍ പരസ്പരം സഹകരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ കക്ഷികള്‍ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒന്നിച്ചു ചേര്‍ന്ന്‌ മുന്നണി രൂപികരിച്ച്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാറുണ്ട്‌. ഇതാണ്‌ മുന്നണിരാഷ്ട്രീയം. ഇത്തരം മുന്നണികള്‍ വിജയിച്ച്‌ അധികാരത്തില്‍ വരുമ്പോള്‍ രൂപികരിക്കുന്ന സര്‍ക്കാരുകളാണ്‌ മുന്നണി സര്‍ക്കാരുകള്‍.

25. എന്താണ്‌ തിരഞ്ഞെടുപ്പു പ്രവചനശാസ്ത്രം (Psephology)?
- തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനുമുമ്പ്‌ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മുന്നണികളുടെയും വിജയസാധ്യത പരിശോധിച്ച്‌ പ്രവചിക്കുന്ന പഠനശാഖയാണ്‌ തിരഞ്ഞെടുപ്പു പ്രവചനശാസ്ത്രം (Psephology)
- അഭിപ്രായ സര്‍വേകള്‍, മാധ്യമവിശകലനങ്ങള്‍, അഭിമുഖങ്ങള്‍, എക്സിറ്റ്‌ പോള്‍, മുന്‍ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ്‌ ഫലങ്ങള്‍ പ്രവചിക്കാറുള്ളത്‌

26. ഫ്ളോ ചാര്‍ട്ട്‌


Social Science I Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here