Class 9 History (Malayalam Medium) Chapter 09 നല്ല നാളെയ്ക്കായി - ചോദ്യോത്തരങ്ങൾ
Textbooks Solution for Class 9th Social Science I Towards a Bright Future | Text Books Solution History (Malayalam Medium) History: Chapter 09 നല്ല നാളെയ്ക്കായി
SCERT Solutions for Class 9 History Chapterwise
ഈ അദ്ധ്യായം English Medium Notes Click here
Social Science I Questions and Answers in English
Class 9 History Questions and Answers
Chapter 9: നല്ല നാളെയ്ക്കായി.
നല്ല നാളെയ്ക്കായി. Textual Questions and Answers & Model Questions
1. എന്താണ് സാമൂഹ്യപ്രശ്നങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? സാമൂഹ്യശാസ്ത്രജ്ഞരുടെ നിര്‍വചനങ്ങളിലൂടെ വ്യക്തമാക്കുക?
- സമൂഹത്തിലെ എല്ലാവരെയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന പ്രശ്നങ്ങളെയാണ് സാമൂഹിക പ്രശ്നമായി കണക്കാക്കുന്നത്.
- വ്യക്തികളുടെ പ്രശ്നമോ പൊതുവായ പ്രശ്നമോ സമൂഹത്തെ ബാധിക്കുകയും ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ അത് സാമൂഹികപ്രശ്നമായിമാറുന്നു.
- " സാമൂഹികക്രമത്തില്‍ ഒഴിച്ചു കൂടാനാവാത്തതെന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുന്ന പെരുമാറ്റരീതികളുടെയും സാമൂഹികനിയമങ്ങളുടെയും ലംഘനമാണ് സാമൂഹിക പ്രശ്നം.” (റോബര്‍ട്ട് മര്‍ട്ടന്‍ & റോബര്‍ട്ട് നിസ്ബെറ്റ്)
- " സമൂഹത്തിന്റെ സഹിഷ്ണുതാപരമായ നിലനില്‍പ്പ് ഇല്ലാതാക്കുന്ന തരത്തിലുള്ള വ്യക്തികളുടെ സ്വഭാവ വ്യതിചലനത്തെയാണ് സാമൂഹിക പ്രശ്നമായി കണക്കാക്കുന്നത്." (ലെന്‍ബെര്‍ഗ്)
- സമൂഹത്തിലെ പൊതു പെരുമാറ്റരീതികളുടെ ലംഘനം
- സാമൂഹികനിയമങ്ങളുടെ നിഷേധം
- സമൂഹത്തിന്റെ നിലനില്‍പ്പിന് ഭീഷണി.
2. സമൂഹം നേരിടുന്ന വിവിധ സാമൂഹിക പ്രശ്നങ്ങള്‍ പട്ടികപ്പെടുത്തുക
- ദാരിദ്രം
- തൊഴിലില്ലായ്‌മ
- പാര്‍പ്പിട പ്രശ്നം
- വൃദ്ധജനങ്ങളുടെ അനാഥത്വം
- സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍
- കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍
- ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം
- കൌമാരകുറ്റകൃത്യങ്ങള്‍
- സൈബര്‍ കുറ്റകൃത്യങ്ങള്‍
3. എന്താണ് ദാരിദ്യം?
- ജീവിതം, ആരോഗ്യം, കാര്യക്ഷമത എന്നിവയ്ക്ക് വേണ്ട ഏറ്റവും കുറഞ്ഞ ഉപഭോഗവസ്തുക്കള്‍ നേടുന്നതിനുള്ള കഴിവില്ലായ്മയാണ് ദാരിദ്യം.
4. എന്താണ് തൊഴിലില്ലായ്മ? ഇത് ദാരിദ്യത്തിന് കാരണമാവുൃന്നതെങ്ങനെ?
- പണിയെടുക്കാനുള്ള ശാരീരികവും മാനസികവുമായ കഴിവും അതിനുള്ള പ്രായവും സമ്മതവും ഉണ്ടായിരുന്നിട്ടും ജോലി ലഭിക്കാത്ത അവസ്ഥയാണ് തൊഴിലില്ലായ്ക
- തൊഴിലില്ലായ്മ എന്നത് ദാരിദ്ര്യവുമായി ബന്ധപ്പെട്ട സാമൂഹികപ്രശ്നമാണ്.
- ജനങ്ങളില്‍ ഒരു വിഭാഗം ജീവിക്കാന്‍ വേണ്ടി ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ കണ്ടെത്തുമ്പോള്‍ ലോകത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ അതിന് കഴിയാത്തവരാണ്.
- തൊഴില്‍ ലഭിക്കാത്ത അവസ്ഥ വരുമാനം ലഭിക്കാന്‍ പ്രയാസം ഉണ്ടാകുന്നു. ഇത് ദാരിദ്യത്തിലേക്ക് നയിക്കുന്നു
5. പാര്‍പ്പിടമില്ലായ്മ ഒരു സാമൂഹികപ്രശ്നമായിമാറുന്നതെങ്ങനെ?
- സുരക്ഷിതവും അനുയോജ്യവൃമായ വാസസ്ഥലം കരസ്ഥമാക്കാനോ നിലനിര്‍ത്താനോ കഴിയാത്ത അവസ്ഥ യാണ് പാര്‍പ്പിടമില്ലായ്മ
- മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളിലൊന്നാണ് പാര്‍പ്പിടം
- ഒരു വ്യക്തിക്കും കുടുംബത്തിനും ആരോഗ്യകരമായ രീതിയില്‍ ജീവിതം നയിക്കാനാവശ്യമായ ഒരു വീടുണ്ടാവുക എന്നത് പൌരന്റെ അവകാശത്തില്‍പ്പെടുന്നു.
- പാര്‍പ്പിടമില്ലായ്മ ഒരു പൌരന്റെ ജീവനും സുരക്ഷക്കും ഭീഷണിയാണ്.
6. എന്നാണ് നമ്മള്‍ ലോക വൃദ്ധദിനമായി ആചരിക്കുന്നത്?
- ഒക്ടോബര്‍ 1
7. വൃദ്ധര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാം?
- സ്നറേഹമില്ലായ്ക അംഗീകാരമില്ലായ്മ, ഒറ്റപ്പെടല്‍, അനിശ്ചിതത്വബോധം, സാമ്പത്തികപ്രതിസന്ധി, ആരോഗ്യപ്രശ്നങ്ങള്‍, മാനസികപിരിമുറുക്കം തുടങ്ങിയവ
8. വൃദ്ധസദനങ്ങള്‍ നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്നത് എന്തുകൊണ്ട്?
- അണുകുടുംബങ്ങളുടെ വര്‍ധനവും മെച്ചപ്പെട്ട സൌകര്യങ്ങള്‍ തേടി നഗരങ്ങളിലേക്കുള്ള താമസം മാറലും കാരണം വൃദ്ധജനങ്ങള്‍ക്ക് മുമ്പ് ലഭിച്ചിരുന്ന പരിചരണമോ പരിഗണനയോ ലഭിക്കാത വരുന്നു. ഇത് അവരുടെ അനാഥത്വത്തിന് കാരണമാകുന്നു.
- ഇത് അവരില്‍ പലവിധ ആന്തരിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു
- അവരുടെ അനാഥത്വം സമീപകാലത്ത് ഒരു പൊതുപ്രശ്നമായി വളരുകയാണ്.
9. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാം?
- സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍.
- വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കല്‍.
- ഒരേ ജോലിക്ക് വ്യത്യസ്ത കൂലി
- കഴിവു തെളിയിക്കാനുള്ള അവസരം നിഷേധിക്കല്‍
- പൊതുരംഗത്തുനിന്നു മാറ്റിനിര്‍ത്തല്‍
10. സ്ത്രീകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏതെല്ലാമാണ്?
- ഭരണഘടന സ്ത്രീയുടെ അവകാശ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നു
- സ്തീ സുരക്ഷാ നിയമങ്ങള്‍ (ഉദാ: സ്ത്രീധന നിരോധന നിയമം)
- വനിതാ ഹെല്‍പ് ലൈന്‍ സംവിധാനം
- സ്ത്രീ ശാക്തീകരണ പദ്ധതികള്‍ (ഉദാ: കുടുംബശ്രീ )
- എന്റെ കൂട് പദ്ധതി (വനിത ശിശു വികസന വകുപ്പ്)
- സ്വാധര്‍ സ്‌കീം - കേന്ദ്ര സര്‍ക്കാര്‍ ധനസഹായ പദ്ധതി
11 .ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം സാമൂഹ്യ പ്രശ്നമായി മാറുന്നതെങ്ങനെ?
- ശാരീരികവും മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
- ആത്മഹത്യ, അപകടമരണം എന്നിവയ്ക്ക് കാരണമാകുന്നു
- കുടുംബപ്രശ്നം, സാമ്പത്തികപ്രതിസന്ധി എന്നിവയ്ക്ക് കാരണമാകുന്നു.
- കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു.
- ഒറ്റപ്പെടലിന് കാരണമായിത്തീരുന്നു
- ലഹരിപദാര്‍ഥങ്ങളോടുള്ള അഭിനിവേശം ഒരു രോഗമായിമാറുന്നു
12. കൌമാര കുറ്റകൃത്യങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
- 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെ കൌമാര കുറ്റകൃത്യങ്ങളായാണ് കണക്കാക്കുന്നത്. ഇവര്‍ കൌമാര കുറ്റാരോപിതര്‍ എന്നാണറിയപ്പെടുന്നത്.
13. ചെറുപ്രായത്തില്‍ത്തന്നെ കുട്ടികള്‍ കുറ്റവാകളായിത്തീരാനുള്ള കാരണങ്ങള്‍ എന്തെല്ലാം?
- കുടുംബബന്ധങ്ങളിലെ ശിഥിലീകരണം.
- ലഹരിയുടെ ഉപയോഗം
- ദൃശ്യമാധ്യമങ്ങളുടെ ദുരുപയോഗം.
- സാമൂഹികമൂല്യങ്ങളുടെ തകര്‍ച്ച.
14. കുട്ടികളിലെ കുറ്റവാസനകള്‍ തടയാന്‍ സഹായകമായ ഘടകങ്ങള്‍ ഏതെല്ലാം?
- സ്കൂളുകള്‍, പൊലീസ് സംവിധാനം, ബോധവല്‍ക്കരണം, പിന്തുണാ സംവിധാനം, സാമൂഹിക പ്രവര്‍ത്തനം.
15. കൌമാര കുറ്റകൃത്യങ്ങള്‍ തടയാനുള്ള സംവിധാനങ്ങള്‍ ഏതെല്ലാം?
- ചൈല്‍ഡ് ഗൈഡന്‍സ് ക്ലിനിക് - കുട്ടികളിലെ പ്രശ്നങ്ങള്‍ കണ്ടെത്താനും വിശകലനം ചെയ്യാനുമുള്ള സംവിധാനം
- കൌണ്‍സലിംങ് സെന്റര്‍ - കുട്ടികളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട (Behavioural) പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കേന്ദ്രം
16. എന്താണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ ? ഇത് കൈകാര്യം ചെയ്യുന്ന പ്രത്യേക സംവിധാനം ഏത്?
- വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള കുറ്റകൃത്യങ്ങള്‍
- സൈബര്‍ സെല്‍
17. സാമൂഹിക മാധ്യമങ്ങളുടെ ഗുണദോഷങ്ങള്‍ പട്ടികപ്പെടുത്തുക.
* ഗുണങ്ങള്‍
- അറിവിന്റെ ഏതറ്റം വരെ പോകാനും നിമിഷങ്ങള്‍മതി
- ഏതു മുക്കിനും മുലയിലും നടക്കുന്ന സംഭവങ്ങള്‍ അനുനിമിഷം ലഭിക്കുന്നു
- പുതിയ ആശയങ്ങള്‍ നമ്മളിലേക്കെത്തിക്കുന്നു
- വിവരശേഖരണത്തിനും വിനോദത്തിനുമായി ഉപയോഗപ്പെടുത്തുന്നു
- ലോകത്തെ സൗഹാര്‍ദത്തിലേക്ക് നയിക്കുന്നു
* ദോഷങ്ങള്‍
- നമ്മുടെ സമയം നഷ്ടപ്പെടുത്തുന്നു
- കൗമാരപ്രായക്കാരുടെ പഠിത്തവും ഉറക്കവും നഷ്ടപ്പെടുത്തുന്നു.
- വീടുകളില്‍ അകല്‍ച്ച സൃഷ്ടിക്കുന്നു.
- കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നു.
- കണ്ണിന്റെ കാഴ്ചശക്തി കുറക്കുന്നു.
- വ്യക്തികളുടെ സാമൂഹിക ജീവിതത്തിലും സ്വകാര്യജീവിതത്തിലും നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമായിത്തീരുന്നു.
18. സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ കണ്ടെത്തുക
- ബാലവേല
- ഭിക്ഷാടനം
- ശൈശവ വിവാഹം
- ലൈംഗിക ചൂഷണങ്ങള്‍
- കുട്ടികളുടെ കടത്ത്
- കുടുംബത്തിലെ അവഗണനയും ദുരുപയോഗവും
19. സാമൂഹിക പ്രശ്നങ്ങളുടെ പരസ്പര ബന്ധം വിലയിരുത്തുക
- സാമുഹികപ്രശ്ലങ്ങള്‍ പലതും പരസ്പരം ബന്ധപ്പെട്ട കിടക്കുന്നു.
- സാമുഹികപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൊതുസ്വഭാവങ്ങളുണ്ട്.
- കാലത്തിനനുസരിച്ച് സാമൂഹികപ്രശ്നങ്ങള്‍ക്കു മാറ്റം സംഭവിക്കാറുണ്ട്.
പരിശീലന ചോദ്യോത്തരങ്ങൾ
20. വ്യക്തികളുടെ പ്രശ്നം സാമൂഹിക പ്രശ്നമായി മാറുന്നത് എങ്ങനെ?
- വ്യക്തികളുടെ പ്രശ്നം സമൂഹത്തെ ബാധിക്കുകയും ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍.
21. വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കുറ്റ കൃത്യങ്ങള്‍ കണ്ടെത്തുന്ന സംവിധാനം ഏത്?
- സൈബര്‍ സെല്‍
22. ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം സൃഷ്ടിക്കുന്നപ്രശ്നങ്ങള്‍ ഏവ ?
- വ്യക്തികളില്‍ ആരോഗ്യപ്രശ്നങ്ങള്‍
- കുടുംബ ശൈഥില്യവും സാമൂഹ്യമായ ഒറ്റപ്പെടലും
- ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍
- സാമ്പത്തിക പ്രതിസന്ധി
- കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു
- ആത്മഹത്യ, അപകടമരണം
23. അവശതയും അനാഥത്വവും അനുഭവിക്കുന്ന വൃദ്ധജനങ്ങളെ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന മൂന്ന് കാര്യങ്ങള്‍ എഴുതുക.
- ആവശ്യങ്ങള്‍ മനസ്സിലാക്കി സഹായിക്കുക
- പൊതു ഇടങ്ങളില്‍ അവര്‍ക്കു പരിഗണന നല്‍കുക
- അവരെ സന്ദര്‍ശിച്ച് അവരുമായി സംസാരിക്കുക
- ബസ്സുകളില്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കുക.
(അനുയോജ്യമായവയും പരിഗണിക്കുക)
24. നമ്മുടെ നാട്ടില്‍ വൃദ്ധസദനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനുള്ള കാരണങ്ങള്‍ വിശദമാക്കുക.
- അണുകുടുംബങ്ങളുടെ വര്‍ദ്ധനവ്
- മെച്ചപ്പെട്ട സൗകര്യങ്ങള്‍ തേടി നഗരങ്ങളിലേക്കു താമസം മാറല്‍.
- കുടുംബത്തില്‍ നിന്ന് പരിഗണന ലഭിക്കാത്തത്
25. ദാരിദ്ര്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
- ജീവിതം, ആരോഗ്യം, കാര്യക്ഷമത എന്നിവയ്ക്കു വേണ്ട ഏറ്റവും കുറഞ്ഞ ഉപഭോഗവസ്തുക്കള്‍ നേടുന്നതിനുള്ള കഴിവില്ലായ്മ.
26. സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാം?
- വ്യക്തി ജീവിതം താറുമാറാക്കുന്നു
- സാമൂഹിക സുരക്ഷിതത്വം ഇല്ലാതാവുന്നു
- ദീര്‍ഘകാലം സമൂഹത്തില്‍ നിലനില്‍ക്കുന്നു
27. സാമൂഹികപ്രശ്നങ്ങള്‍ രൂപം കൊള്ളാനിടയാക്കുന്ന സാഹചര്യങ്ങള്‍ എന്തെല്ലാം?
- സമൂഹത്തിലെ പൊതു പെരുമാറ്റരീതികളുടെ ലംഘനം
- സാമൂഹിക നിയമങ്ങളുടെ നിഷേധം
- സമൂഹത്തിന്റെ നിലനില്പിന് ഭീഷണി
- വ്യക്തികളുടെ സ്വഭാവവ്യതിചലനം
28. സാമൂഹിക പ്രശ്നമെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
- സമൂഹത്തിലെ എല്ലാവരെയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന പ്രശ്നങ്ങള്‍
29. സമൂഹത്തിന്റെ സഹിഷ്ണുതാപരമായ നിലനില്‍പ്പ് ഇല്ലാതാക്കുന്ന തരത്തിലുള്ള വ്യക്തികളുടെ സ്വഭാവവ്യതിചലനത്തെയാണ് സാമൂഹ്യപ്രശ്നമായി കണക്കാക്കുന്നത്. ഈ പ്രസ്താവന ആരുടേതാണ് ?
- ലെന്‍ ബോര്‍ഗ്
30. കൗമാരകുറ്റകൃത്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള രണ്ടു സംവിധാനങ്ങളുടെ പേരെഴുതുക.
- ചൈല്‍ഡ് ഗൈഡന്‍സ് ക്ലിനിക്ക്
- കൗണ്‍സലിംങ് സെന്റര്‍
31. കൗമാര കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയാക്കുന്ന സാഹചര്യങ്ങളില്‍ ഒന്ന് 'കുടുംബബന്ധങ്ങളിലെ ശിഥിലീകരണമാണ് ‘. മറ്റു മൂന്നുകാരണങ്ങള്‍ എഴുതുക.
- ലഹരിയുടെ ഉപയോഗം
- ദൃശ്യമാധ്യമങ്ങളുടെ ദുരുപയോഗം
- സാമൂഹിക മൂല്യങ്ങളുടെ തകര്‍ച്ച
32. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന മൂന്ന് പ്രശ്നങ്ങള്‍ എഴുതുക.
- സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റ കൃത്യങ്ങള്‍
- വിദ്യാഭ്യാസം നിഷേധിക്കല്‍
- ഒരേ ജോലിക്ക് വ്യത്യസ്ത കൂലി
- കഴിവുതെളിയിക്കാനുള്ള അവസരം നിഷേധിക്കല്‍
- പൊതുരംഗത്തുനിന്നു മാറ്റി നിര്‍ത്തല്‍.
33. വൃദ്ധരില്‍ ആന്തരിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനിടയാക്കുന്ന ഘടകങ്ങള്‍ എതെല്ലാം ?. (ഏതെങ്കിലും 4 എണ്ണം)
- സ്നേഹമില്ലായ്മ
- അംഗീകാരമില്ലായ്മ
- ഒറ്റപ്പെടല്‍
- അനിശ്ചിതത്വബോധം
- സാമ്പത്തിക പ്രതിസന്ധി
- ആരോഗ്യപ്രശ്നങ്ങള്‍
- മാനസിക പിരിമുറുക്കം
34. തൊഴിലില്ലായ്മ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
- പണിയെടുക്കാനുള്ള ശാരീരികവും മാനസികവുമായ കഴിവും അതിനുള്ള പ്രായവും സമ്മതവും ഉണ്ടായിരുന്നിട്ടും ജോലി ലഭിക്കാത്ത അവസ്ഥ.
35. ആധുനിക സമൂഹം നേരിടുന്ന ഏതെങ്കിലും നാല് പ്രശ്നങ്ങള്‍ എഴുതുക.
- ദാരിദ്ര്യം
- തൊഴിലില്ലായ്മ
- വൃദ്ധജനങ്ങളുടെ അനാഥത്വം
- സൈബര്‍ കുറ്റകൃത്യങ്ങള്‍
- പാര്‍പ്പിട പ്രശ്നം
- കൗമാര കുറ്റകൃത്യങ്ങള്‍
- ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം
- സ്ത്രീകള്‍ക്കും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍.
(ഏതെങ്കിലും നാല് എണ്ണം)
Social Science I Textbook (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments