Class 9 സോഷ്യൽ സയൻസ് II Chapter 01 സര്‍വ്വവും സൂര്യനാല്‍ - ചോദ്യോത്തരങ്ങൾ
Textbooks Solution for Class 9th Social Science II (Malayalam Medium) Sun: The Ultimate Source | Text Books Solution Geography: Chapter 01 സര്‍വ്വവും സൂര്യനാല്‍
SCERT Solutions for Class 9 Geography Chapterwise
സര്‍വ്വവും സൂര്യനാല്‍ English Medium Notes Click here
Social Science II Questions and Answers in Malayalam
Class 9 Geography Questions and Answers
സര്‍വ്വവും സൂര്യനാല്‍ - Questions and Answers & Model Questions
1. സൗരവികിരണം എന്നാലെന്ത്?
- ഹ്രസ്വതരംഗങ്ങളായി ഭൂമിയില്‍ എത്തുന്ന സൗരോര്‍ജ്ജത്തെയാണ് സൗരവികിരണം എന്നുപറയുന്നത്.
2. അന്തരീക്ഷത്തില്‍ നടക്കുന്ന താപവ്യാപനപ്രക്രിയകള്‍ ഏതെല്ലാം?
അല്ലെങ്കിൽ
അന്തരീക്ഷം ചൂടുപിടിക്കുന്ന വിവിധ പ്രക്രിയകളാണ് ചുവടെ നല്‍കിയിരിക്കുന്ന ചിത്രങ്ങളിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പരിശോധിച്ച് അവ ഓരോന്നും ഏതുതരം പ്രക്രിയയാണെന്ന് രേഖപ്പെടുത്തുക.
A. താപചാലനം - ചൂടുപിടിച്ച ഭൗമോപരിതലത്തോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന
അന്തരീക്ഷഭാഗത്തേക്കു താപം പകരുന്നു.
B. സംവഹനം - ചൂടായ വായു വികസിച്ച് ഉയരുന്നു.
C. അഭിവഹനം - കാറ്റിലൂടെ തിരശ്ചീനതലത്തില്‍ താപം വ്യാപിക്കുന്നു.
D. ഭൗമവികിരണം - ദീര്‍ഘതരംഗരൂപത്തില്‍ ഭൗമോപരിതലത്തില്‍ നിന്നും
ശുന്യാകാശത്തേക്ക് താപം മടങ്ങിപ്പോകുന്നു.
3. ഭൗമവികിരണത്തെ ആഗിരണം ചെയ്യാന്‍ കഴിയുന്ന രണ്ട് വാതകങ്ങള്‍?
- കാര്‍ബണ്‍ഡയോക്സൈഡ്, മീഥൈയ്ന്‍
4. ഭൗമവികിരണം രാത്രികാലങ്ങളിലാണ് കൂടുതല്‍ സംഭവിക്കുന്നത്. എത്തുകൊണ്ട്?
- പകല്‍ സമയത്ത് സൌരവികിരണം മൂലം ഊർജ്ജം ലഭിക്കുന്നു. രാത്രികാലങ്ങളില്‍ സൂര്യപ്രകാശം ഇല്ലാത്തതിനാല്‍ ഊര്‍ജ്ജലഭ്യത കുറവായിരിക്കും. കൂടാതെ ഭൂമിയുടെ ഉപരിതലത്തിന് ഒരു പരിധി വരെ മാത്രമേ സൌരോര്‍ജ്ജം ആഗിരണം ചെയ്യാന്‍ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ രാത്രികാലങ്ങളില്‍ ഭൗമോപരിതലത്തില്‍ നിന്നും താപം കൂടുതലായി മടങ്ങിപ്പോകുന്നു.
5. എന്താണ് ഹീറ്റ്ബജറ്റ്?
- സൌരതാപനവും ഭൗമവികിരണം തമ്മിലുള്ള സന്തുലനത്തെ ഹീറ്റ്ബജറ്റ് എന്നു
വിളിക്കുന്നു.
6. ഹീറ്റ്ബജറ്റ് (താപസന്തുലനം) എന്ന ദൈനംദിന പ്രക്രിയയിലൂടെ ഭൗമോപരിതല താപം സന്തുലിതമായി നിലനിര്‍ത്തപ്പെടുന്നു. ചിത്രത്തിന്റെ സഹായത്തോടെ വിശദമാക്കുക.
- അന്തരീക്ഷത്തിലെ താപത്തിന്റെ തീവ്രതയുടെ അളവാണ്‌താപനില.
- തെര്‍മോമീറ്റര്‍
8. കൂടിയ താപനില ഉച്ചയ്ക്ക് 2 മണിക്കാണ് കണക്കാക്കുന്നത്. എന്തുകൊണ്ട്?
- 12 മണിക്ക് കൂടുതല്‍ സൌരോര്‍ജ്ജം ലഭിക്കുന്നുണ്ടെങ്കിലും ഭൗമവികിരണം മൂലം
അന്തരീക്ഷം ചൂടു പിടിക്കുന്നതിന് ഏകദേശം 2 മണിക്കൂര്‍ സമയം വേണം. അതു
കൊണ്ടാണ്.
9. ദൈനികതാപാന്തരവും ദൈനിക ശരാശരി താപനിലയും തമ്മിലുള്ള വ്യത്യാസമെന്ത്?
- ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള
വ്യത്യാസത്തെയാണ് ദൈനികതാപാന്തരം എന്നു വിളിക്കുന്നത്.
ദൈനിക താപാന്തരം = കൂടിയ താപനില - കുറഞ്ഞ താപനില.
- ഒരു ദിവസത്തെ ശരാശരി താപനിലയെ ദൈനികശരാശരി താപനില എന്നു പറയുന്നു.
ദൈനിക ശരാശരി താപനില = കൂടിയ താപനില + കുറഞ്ഞ താപനില
2
10. എന്താണ് സമതാപ രേഖകള്‍ ?
- സമുദ്രനിരപ്പില്‍ ഒരേ അന്തരീക്ഷ താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ചു കൊണ്ടു വരയ്ക്കുന്ന സാങ്കല്‍പിക രേഖകളെയാണ് സമതാപ രേഖകള്‍ എന്നു വിളിക്കുന്നത്.
11. താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം?
i) അക്ഷാംശ സ്ഥാനം: ഭൂമധ്യരേഖയോടുടടുത്ത് സൂര്യരശ്മികള്‍ ലംബമായി പതിക്കുന്നതിനാല്‍ താപോർജ്ജം കൂടുതല്‍ ലഭിക്കുന്നു. എന്നാല്‍ ധ്രുവങ്ങളോടടുക്കുന്തോറും താപം കുറഞ്ഞു വരുന്നു.
ii) ഉയരം: സമുദ്രനിരപ്പില്‍ നിന്ന് ഉയരം കൂടും തോറും താപനില കുറഞ്ഞു വരുന്നു.
iii) സമുദ്രസാമീപ്യം: സമുദ്രസാമീപ്യമുള്ള സ്ഥലങ്ങളില്‍ താപാന്തരം കുറവും ഉള്‍പ്രദേശങ്ങളില്‍ കൂടുതലുമായിരിക്കും. സമുദ്രസാമീപ്യമുള്ള സ്ഥലങ്ങളില്‍ സദാ മിതമായ താപം നിലനില്‍ക്കുന്നു.
iv) കാറ്റുകള്‍: ഉഷ്ണക്കാറ്റുകള്‍ ഒരു പ്രദേശത്തിന്റെ താപനില ഉയര്‍ത്തുകയും ശീതക്കാറ്റുകള്‍ മൂലം താപനില താഴുകയും ചെയ്യുന്നു.
12. ട്രോപ്പോസ്പിയറിലെ താപനില ഉയരത്തിനനുസരിച്ച് ഓരോ 165 മീറ്ററിനും 1 ഡിഗ്രി സെല്‍ഷ്യസ്‌എന്ന തോതില്‍ കുറഞ്ഞു വരുന്നു. ഈ പ്രക്രിയ എന്തു പേരിലാണ് അറിയപ്പെടുന്നത്?
- ക്രമമായ താപനഷ്ട നിരക്ക്
13. ഇടുക്കി, വയനാട് തുടങ്ങിയ പ്രദേശങ്ങളില്‍ സമീപ ജില്ലകളായ യഥാക്രമം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ താപനിലയേക്കാള്‍ കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. എന്തുകൊണ്ട്?
- വയനാട്, ഇടുക്കി ജില്ലകള്‍ സമീപ ജില്ലകളേക്കാള്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതു
കൊണ്ട്.
14. ഉത്തരാര്‍ധഗോളത്തെ അപേക്ഷിച്ച് ദക്ഷിണാര്‍ധഗോളത്തില്‍ സമതാപ രേഖകള്‍ മധ്യരേഖയ്ക്ക് ഏറക്കുറേ സമാന്തരങ്ങളാണ്. കാരണമെന്തായിരിക്കാം?
- ദക്ഷിണാര്‍ധഗോളത്തില്‍ കരഭാഗങ്ങളേക്കാള്‍ സമുദ്ര ഭാഗങ്ങള്‍ കൂടുതലാണ്. സമുദ്ര ഭാഗങ്ങള്‍ ഏറക്കുറെ ഒരു പോലെയാണ്‌ചൂടു പിടിക്കുന്നത്. അതു കൊണ്ടാണ് ഉത്തരാര്‍ധഗോളത്തെ അപേക്ഷിച്ച് ദക്ഷിണാര്‍ധഗോളത്തില്‍ സമതാപ രേഖകള്‍ മധ്യരേഖയ്ക്ക് ഏറക്കുറേ സമാന്തരങ്ങളാണ്.
15. ഉഷ്ണകാലത്തെയും ശൈത്യകാലത്തെയും കാലാവസ്ഥ ഭൂപടങ്ങളിലെ സമതാപ രേഖകള്‍ വ്യത്യസ്ത സ്വഭാവം പുലര്‍ത്തുന്നു. എന്തുകൊണ്ട്?
- ഉഷ്ണകാലത്ത് കടലിനെ അപേക്ഷിച്ച് കരയില്‍ ഉയര്‍ന്ന താപനിലയും ശൈത്യകാലത്ത് കുറഞ്ഞ താപനിലയും അനുഭവപ്പെടുന്നു. കൂടാതെ ഈ രണ്ടു കാലങ്ങളിലും കരയും കടലും വ്യത്യസ്തമായി ചൂടു പിടിക്കുന്നതു കൊണ്ട് സമതാപ രേഖകള്‍ വ്യത്യസ്ത സ്വഭാവം പുലര്‍ത്തുന്നു.
10. എന്താണ് ആര്‍ദ്രത ? സ്വാധീനിക്കുന്ന ഘടകങ്ങളേതെല്ലാം ?
- അന്തരീക്ഷത്തിലെ ജലാംശത്തെ ആര്‍ദ്രത എന്നു വിളിക്കുന്നു.
- താപനില, സമയം
17. താഴെ കൊടുത്തിരിക്കുന്നവ എന്തെന്ന് വ്യക്തമാക്കുക ?
i) കേവല ആര്‍ദ്രത - വായുവിലടങ്ങിയിട്ടുള്ള നീരാവിയുടെ യഥാര്‍ഥ അളവിനെ കേവല ആര്‍ദ്രത എന്നാണ് വിളിക്കുന്നത്. ഇത് ഒരു ക്യൂബിക് മീറ്റര്‍ വായുവില്‍ എത്ര ഗ്രാം ജലബാഷ്പം (g/m3) എന്ന ഏകകത്തിലാണ് കണക്കാക്കുന്നത്.
ii) പൂരിതാവസ്ഥ - നിശ്ചിത ഊഷ്മാവില്‍ അന്തരീക്ഷത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നീരാവിയുടെ അളവിന് പരിധിയുണ്ട്. അന്തരീക്ഷം നീരാവിപൂരിതമാകുന്ന അവസ്ഥയെ പൂരിതാവസ്ഥ എന്നു വിശേഷിപ്പിക്കാം.
iii) തുഷാരാങ്കം - ഘനീകരണം ആരംഭിക്കുന്ന നിര്‍ണായക ഊഷ്മാവ്.
iv) ആപേക്ഷിക ആര്‍ദ്രത - ഒരു നിശ്ചിത ഊഷ്മാവില്‍ അന്തരീക്ഷ വായുവിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നീരാവിയുടെ അളവും ആ സമയത്ത് അന്തരീക്ഷവായുവില്‍ ഉള്ള നീരാവിയുടെ അളവും തമ്മിലുള്ള അനുപാതമാണ് ആപേക്ഷിക ആര്‍ദ്രത.
18. ആപേക്ഷിക ആര്‍ദ്രത അളക്കാനുള്ള ഉപകരണം
- വെറ്റ് ആന്റ് ഡ്രൈബള്‍ബ് തെര്‍മോമീറ്റര്‍.
19. എന്താണ് ഘനീകരണം ? ഘനീകരണത്തിന്റെ വിവിധ രൂപങ്ങള്‍ ഏതൊക്കെയാണ്?
- അന്തരീക്ഷം പൂരിതാവസ്ഥയില്‍ എത്തിയതിനു ശേഷവും നീരാവി അന്തരീക്ഷത്തിലെത്തുകയോ താപനില ഗണ്യമായി കുറയുകയോ ചെയ്താല്‍ നീരാവി വിവിധ രൂപങ്ങള്‍ കൈവരിക്കുന്നു. ഈ പ്രക്രിയയാണ് ഘനീകരണം.
* തുഷാരം: നീരാവിപൂരിതവായു തണുത്ത പ്രതലങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ നീരാവി ഘനീഭവിച്ച് അവിടങ്ങളില്‍ രൂപം കൊള്ളുന്ന ജലകണങ്ങളാണ് തുഷാരം. പ്രഭാതങ്ങളില്‍ പുല്‍ക്കൊടികളിലും ഇലകളിലും തണുത്ത പ്രതലങ്ങളിലും പറ്റിയിരിക്കുന്ന ജലത്തുള്ളികള്‍ ഉദാഹരണം.
* ഹിമം: രാത്രികാലങ്ങളില്‍ ഉപരിതലതാപം പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെയായി കുറയുന്ന പ്രദേശങ്ങളില്‍ രൂപംകൊള്ളുന്ന നേര്‍ത്ത ഹിമകണങ്ങൾ.
* മൂടല്‍മഞ്ഞ്: അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളിലുള്ള പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് ഘനീകരണം നടക്കുമ്പോള്‍ ഉണ്ടാകുന്ന നേര്‍ത്ത ജലകണികകള്‍. ഇത് ദൂരക്കാഴ്ചയെ തടസ്സപ്പെടുത്താറുണ്ട്. മൂടല്‍മഞ്ഞിലൂടെയുള്ള ദൂരക്കാഴ്ച തീരെ കുറവാണെങ്കില്‍, അതായത് ഒരു കിലോമീറ്റര്‍ ദൂരത്തിലും കുറവാണെങ്കില്‍ അതിനെ കനത്ത മൂടല്‍മഞ്ഞ് എന്നും ദൂരക്കാഴ്ച ഒരു കിലോ മീറ്ററിലുമധികമാണെങ്കില്‍ നേര്‍ത്തമൂടല്‍മഞ്ഞ് എന്നും വിളിക്കുന്നു.
* മേഘങ്ങള്‍: അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് നീരാവി തണുക്കുമ്പോള്‍ ഉണ്ടാകുന്ന 0.001ല്‍ താഴെ വലിപ്പമുള്ള ജല കണികകള്‍.
20. കനത്ത മൂടല്‍മഞ്ഞ് (fog) നേര്‍ത്ത മൂടല്‍മഞ്ഞ്(mist) തമ്മിലുള്ള വ്യത്യാസം ?
- മൂടല്‍മഞ്ഞിലൂടെയുള്ള ദൂരക്കാഴ്ച ഒരു കിലോമീറ്റര്‍ ദൂരത്തിലും കുറവാണെങ്കില്‍ അതിനെ കനത്ത മൂടല്‍മഞ്ഞ് എന്നും ദൂരക്കാഴ്ച ഒരു കിലോമീറ്ററിലുമധികമാണെങ്കില്‍ നേര്‍ത്ത മൂടല്‍മഞ്ഞ് എന്നും വിളിക്കുന്നു.
21. രൂപത്തിന്റെ അടിസ്ഥാനത്തില്‍ മേഘങ്ങളെ വര്‍ഗ്ഗീകരിച്ചിരിക്കുന്നതെങ്ങനെ?
i) സിറസ്‌മേഘങ്ങള്‍ - തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയില്‍ വളരെ ഉയരങ്ങളില്‍
നേര്‍ത്ത തൂവല്‍ക്കെട്ടുകള്‍ പോലെ കാണുന്നു.
ii) സ്ട്രാറ്റസ് മേഘങ്ങള്‍ - താഴ്ന്ന വിതാനങ്ങളില്‍ കനത്ത പാളികളായി കാണപ്പെടുന്നു.
iii) ക്യുമുലസ് മേഘങ്ങള്‍: ഉയര്‍ന്ന സംവഹനപ്രവാഹഫലമായി രൂപം കൊള്ളുന്ന തൂവല്‍ക്കെട്ടുകള്‍ പോലുള്ള ഈ മേഘങ്ങള്‍ ലംബ ദിശയില്‍ കൂടുതല്‍ വ്യാപിച്ചിരിക്കുന്നു.
iv) നിംബസ് മേഘങ്ങള്‍: താഴ്ന്ന വിതാനത്തില്‍ കാണുന്ന ഇരുണ്ട മഴമേഘങ്ങളാണ് ഇവ. ജലകണികകള്‍ സാന്ദ്രമായതിനാല്‍ ഇത് സൂര്യപ്രകാശത്തെ കടത്തിവിടാതെ ഇരുണ്ട നിറത്തില്‍ കാണപ്പെടുന്നു.
22. കുമലോ നിംബസ് മേഘങ്ങള്‍ എന്താണ്?
- കുമുലസ്, നിംബസ്‌എന്നീ മേഘങ്ങള്‍ കൂടി കലര്‍ന്ന് കാണുന്നതാണ് ഈ മേഘങ്ങള്‍
23. ഉയരത്തിന്റെ അടിസ്ഥാനത്തില്‍ മേഘങ്ങളെ തരം തിരിച്ചിരിക്കുന്നതെങ്ങനെ?
1. വളരെ ഉയരത്തില്‍ കാണുന്ന മേഘങ്ങള്‍ (2000 മുതല്‍ 40000 ft)
4. മധ്യ മേഘങ്ങള്‍ (7000 മുതല്‍ 20000 ft)
3. താഴ്ന്ന മേഘങ്ങള്‍ (<7000 ft)
4. കൂടുതല്‍ ഉയരങ്ങളിലേക്ക്‌വ്യാപിച്ചിട്ടുള്ള മേഘങ്ങള്‍ (2000 മുതല്‍ 3000 ft)
24. എന്താണ് വര്‍ഷണം? വര്‍ഷണത്തിന്റെ വിവിധ രൂപങ്ങളേവ?
- തുടര്‍ച്ചയായി ഘനീകരണം നടക്കുമ്പോള്‍ ഭൂഗുരുത്വത്തെ പ്രതിരോധിക്കാനാകാതെ മേഘങ്ങളില്‍ നിന്നു ജലത്തുള്ളികള്‍ മോചിപ്പിക്കപ്പെടുകയും വിവിധ രൂപങ്ങളില്‍ ഭൂമിയിലേക്കു പതിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് വര്‍ഷണം. മഞ്ഞ് (Snow), ആലിപ്പഴം (Hailstones), മഴ (Rainfall) എന്നിവയെല്ലാം വര്‍ഷണത്തിന്റെ വിവിധ രൂപങ്ങളാണ്.
* മഞ്ഞ് (Snow): അന്തരീക്ഷതാപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയായിരിക്കുമ്പോള്‍ വര്‍ഷണം നേര്‍ത്ത ഹിമകണങ്ങളായാണ്
ഭൂമിയിലെത്തുന്നത്. ഇതാണ് മഞ്ഞുവീഴ്ച (Snow fall).
* ആലിപ്പഴം (Hailstones): ചിലപ്പോള്‍ മേഘങ്ങളില്‍നിന്നു മോചിപ്പിക്കപ്പെട്ട ജലത്തുള്ളികള്‍ അന്തരീക്ഷത്തിന്റെ തണുത്തപാളികളിലൂടെ കടന്നു പോകാനിടയായാല്‍ അവ തണുത്തുറഞ്ഞ് മഞ്ഞുകട്ടകളായി ഭൂമിയില്‍ പതിക്കാറുണ്ട്. ഈ വർഷണ രൂപമാണ് ആലിപ്പഴം.
* മഴ (Rainfall): സാധാരണയായി വർഷണം സംഭവിക്കുന്നത് ജലത്തുള്ളികളുടെ രൂപത്തിലാണ്, ഇതാണ് മഴ.
25. മഴയുടെ വിവിധ രൂപങ്ങളേവ? ചിത്രത്തിന്റെ സഹായത്തോടെ വിശദീകരിക്കുക.
* പര്‍വത വൃഷ്ടി അഥവാ ശൈല വൃഷ്ടി: കടലില്‍ നിന്നും നീരാവി നിറഞ്ഞ കാറ്റ് കരയിലേക്കു നീങ്ങുകയും പര്‍വതച്ചെരിവുകളിലൂടെ ഉയര്‍ന്ന് തണുത്ത് ഘനീഭവിച്ച്
മേഘരൂ രൂപം പ്രാപിക്കുന്നു. കാറ്റിന് അഭിമുഖമായ പര്‍വതങ്ങളുടെ വശങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമ്പോള്‍ മറുവശങ്ങളില്‍ താഴ്ന്നിറങ്ങുന്നത് വരണ്ട കാറ്റായതിനാല്‍ അവിടെ മഴ ലഭിക്കുന്നില്ല. ഇത്തരം മഴ പര്‍വത വൃഷ്ടി അഥവാ ശൈല വൃഷ്ടി എന്നറിയപ്പെടുന്നു.
* സംവഹനവൃഷ്ടി:- അന്തരീക്ഷതാപത്താല്‍ വികസിച്ച് മുകളിലേക്കുയരുന്ന വായു തണുത്ത് ഘനീഭവിച്ച് കുമുലസ് മേഘങ്ങള്‍ രൂപപ്പെടുകയും ഇടിമിന്നലോടു കൂടിയ മഴക്ക് കാരണമാകുന്നു. സാധാരണയായി ഉച്ചകഴിഞ്ഞുണ്ടാകന്ന ഈ മഴ അധികനേരം നീണ്ടു നില്‍ക്കാറില്ല.
* തീരദേശമഴ:- കരയ്ക്കും കടലിനും മുകളിലുള്ള അന്തരീക്ഷതാപനില വ്യത്യസ്തമാവുമ്പോള്‍ കടലില്‍ നിന്നുള്ള വായു തീരദേശങ്ങളില്‍ വച്ച് കരയിലെ
വായുവുമായി കൂട്ടിമുട്ടാനിടയായാല്‍ ഉഷ്ണുവായു ഉയര്‍ത്തപ്പെടുകയും തുടര്‍ന്ന് മേഘ
രൂപീകരണത്തിനും മഴക്കും കാരണമാവുന്നു. ഈ മഴയെ തീരദേശ മഴ എന്ന് വിളിക്കുന്നു.
26. എന്താണ്‌മഴനിഴല്‍ പ്രദേശങ്ങള്‍ ?
- പര്‍വതങ്ങളുടെ, കാറ്റിന് പ്രതിമുഖമായ വശങ്ങളില്‍ സ്ഥിതി ചെയ്യുന്നതും മഴ
ലഭിക്കാത്തതുമായ പ്രദേശങ്ങളെ മഴനിഴല്‍ പ്രദേശങ്ങള്‍ എന്നു വിളിക്കുന്നു.
27. കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ലഭിക്കുമ്പോള്‍ തമിഴ് നാടിന്റെ പടിഞ്ഞാറു ഭാഗങ്ങളില്‍ ഇത്‌ലഭിക്കാറില്ല. എന്തുകൊണ്ട്?
- തമിഴ് നാട് മഴനിഴല്‍ പ്രദേശത്താണ് നിലകൊള്ളുന്നത്. അതു കൊണ്ടാണ് മഴ
ലഭിക്കാത്തത്.
പരിശീലന ചോദ്യോത്തരങ്ങൾ
28. സമുദ്ര നിരപ്പിലെ താപനില 30ºC ആണെങ്കില്‍ അതിന് നേര്‍ മുകളില്‍ 330 മീറ്റര്‍ ഉയരത്തിലുള്ള അന്തരീക്ഷതാപം എത്രയായിരിക്കും
- ട്രോപ്പോസ്ഫയറില്‍ ഓരോ 165 മീറ്ററിലും 10 C എന്ന തോതില്‍ താപം കുറയുന്നു
330/165 = 2ºC കുറച്ചാല്‍ 28ºC
29. തമിഴ്നാട്ടില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ലഭിക്കാത്തത് എന്തുകൊണ്ട്?
- നീരാവി നിറഞ്ഞ കാറ്റ് കരയിലേക്ക് നീങ്ങി പര്‍വ്വതചരിവികളിലൂടെ ഉയര്‍ന്ന് തണുത്ത് ഖനീഭവിച്ച മേഘരൂപം പ്രാപിച്ച് കാറ്റിന് അഭിമുഖമായ ഭാഗത്ത് മഴപെയ്യുന്നു. ഈ മഴയാണ് ശൈലവൃഷ്ടി /പര്‍വ്വതവൃഷ്ടി.തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലത്തെ മഴ ഈ വിഭാഗത്തിൽ പെടുന്നു
- എന്നാല്‍ പര്‍വ്വതത്തിന്റെ മറുഭാഗത്ത് താഴ്ന്നിറങ്ങുന്നത് വരണ്ട കാറ്റായതിനാല്‍ മഴ ലഭിക്കാതെ വരുന്ന പ്രദേശത്തെ മഴനിഴല്‍ പ്രദേശം എന്നറിയപ്പെടുന്നു. തമിഴ്നാട് മഴനിഴല്‍ പ്രദേശത്തായതിനാല്‍ മഴ ലഭിക്കുന്നില്ല.
30. തന്നിരിക്കുന്ന അക്ഷാംശങ്ങളില്‍ ഏതിലാണ് സൗരോര്‍ജ്ജ ലഭ്യത താരതമ്യേന കൂടുതല്‍?
അന്റാര്‍ട്ടിക് വൃത്തം
ദക്ഷിണായന രേഖ
ദക്ഷിണധ്രുവം
ആര്‍ട്ടിക് വൃത്തം
Answer: ദക്ഷിണായനരേഖ
31. സൗരോര്‍ജ ലഭ്യത കുറഞ്ഞു വരുന്ന ക്രമത്തില്‍ താഴെ തന്നിരിക്കുന്ന അക്ഷാംശങ്ങളെ ക്രമീകരിക്കുക.
മധ്യരേഖ – ഉത്തരധ്രുവം -- ആര്‍ട്ടിക് വൃത്തം - ഉത്തരായനരേഖ
Answer: മധ്യരേഖ – ഉത്തരായനരേഖ - ആര്‍ട്ടിക് വൃത്തം - ഉത്തരധ്രുവം
32. കൂടിയതാപനിലയും കുറഞ്ഞതാപനിലയും യഥാക്രമം ഉച്ചയ്ക്ക് 2 മണിക്കും സൂര്യോദയത്തിന് തൊട്ടുമുമ്പുമായി കണക്കാക്കുന്നതെന്തിന്?
- സൗരവികിരണം ആഗീരണം ചെയ്തതിന്റെ ഫലമായി ഭൗമോപരിതലവും തുടര്‍ന്ന് അന്തരീക്ഷവും ഏറ്റവും ഉയര്‍ന്ന താപനിലയില്‍ എത്തുന്നത് ഏകദേശം ഉച്ചക്ക് രണ്ട് മണിക്കാണ്.
- ഭൗമവികിരണം കൂടുതല്‍ രാത്രിയിലാണ് സംഭവിക്കുന്നത്. ആയതിനാല്‍
സൂര്യോദയത്തിന് മുമ്പുള്ള സമയതെത്തുമ്പോഴേക്കും താപം ഏറ്റവും കുറവായിരിക്കും.
33. ഉത്തരാര്‍ദ്ധഗോളത്തില്‍ സമതാപരേഖകള്‍ പൊതുവെ വളഞ്ഞു കാണുന്നതിന്റെ കാരണമെന്ത്?
- ഉത്തരാര്‍ദ്ധഗോളത്തില്‍ വന്‍കരാഭാഗങ്ങള്‍ കൂടുതലാണ്.
- കരയും കടലും വ്യത്യസ്തമായി ചൂടുപിടിക്കുന്നതുകൊണ്ടാണ് സമതാപരേഖകള്‍ പൊതുവെ വളഞ്ഞു കാണപ്പെടുന്നത്.
34. അന്തരീക്ഷത്തിലെ ആര്‍ദ്രതയുമായി ബന്ധപ്പെട്ട് താഴെ നല്‍കിയിട്ടുള്ള ആശയങ്ങള്‍ വിശദമാക്കുക.
1. കേവല ആര്‍ദ്രത
2. പൂരിതാവസ്ഥ
3. ആപേക്ഷിക ആര്‍ദ്രത
Answer:
1. വായുവിലടങ്ങിയിരിക്കുന്ന നീരാവിയുടെ യഥാര്‍ത്ഥ അളവ്
2. അന്തരീക്ഷം നീരാവി പൂരിതമാകുന്ന അവസ്ഥ
3. നിശ്ചിത ഊഷ്മാവില്‍ അന്തരീക്ഷത്തിന് ഉള്‍കൊള്ളാന്‍ കഴിയുന്ന ആകെ നീരാവിയുടെ എത്ര ഭാഗമാണ് അന്തരീക്ഷത്തിലുള്ളതെന്ന് ശതമാന കണക്കില്‍ പറയുന്നതാണ്. ആപേക്ഷിക ആര്‍ദ്രത.
35. സൂചനകളുടെ അടിസ്ഥാനത്തില്‍ ഖനീകരണ രൂപങ്ങളെ തിരിച്ചറിഞ്ഞു രേഖപ്പെടുത്തുക.
1. പ്രഭാതങ്ങളില്‍ പുല്‍ക്കൊടികളിലും ഇലകളിലും കാണപ്പെടുന്ന ജലതുള്ളികള്‍
2. അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളിലുള്ള പൊടിപടലങ്ങളെ കേന്ദ്രീകരിച്ചുള്ള ഘനീകരണം.
Answer:
1. തുഷാരം
2. മൂടല്‍മഞ്ഞ്
36. മേഘങ്ങളുമായി ബന്ധപ്പെട്ട ചില സൂചനകള്‍ താഴെ തന്നിരിക്കുന്നു. സൂചനകള്‍ പരിശോധിച്ച് അവ ഏതുതരം മേഘങ്ങളായി ബന്ധപ്പെട്ടവയാണെന്ന് കണ്ടെത്തുക.
1. താഴ്ന്ന വിതാനങ്ങളില്‍ കാണുന്ന ഇരുണ്ട മേഘങ്ങള്‍
2. തെളിഞ്ഞ അന്തരീക്ഷത്തില്‍ നേര്‍ത്ത തൂവല്‍കെട്ടുകള്‍ പോലെ കാണപ്പെടുന്നു.
Answer:
1. നിംബസ് മേഘങ്ങള്‍
2. സിറസ് മേഘങ്ങള്‍
37. 7000 മുതല്‍ 20000 അടിവരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മേഘങ്ങള്‍ അറിയപ്പെടുന്നത് ഏതുപേരിലാണ്?
- മധ്യമേഘങ്ങള്‍
38. തന്നിരിക്കുന്ന ചിത്രം പരിശോധിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
a. ചിത്രത്തിലെ ഒഴുക്കന്‍ രേഖകള്‍ എന്തിനെ സൂചിപ്പിക്കുന്നു?
b. താപവിതരണം സംബന്ധിച്ച് ഒരു നിഗമനം എഴുതുക.
Answer:
a. സമതാപരേഖകള്‍
b. തെക്ക് നിന്ന് വടക്കോട്ട് പോകുന്തോറും താപംകൂടുന്നു.
39. A.ഇടുക്കി, കോഴിക്കോട്, വയനാട്, എറണാകുളം എന്നീ സ്ഥലങ്ങളെ ചുവടെ നല്‍കിയിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തുക.
B.എന്തുകൊണ്ടാണ് ഇത്തരത്തില്‍ താപനിലയില്‍ മാറ്റമുണ്ടാകുന്നത്?
* താപം കൂടുതല്‍, * താപം കുറവ്
Answer:
A. * താപം കൂടുതല്‍
കോഴിക്കോട്
എറണാകുളം
* താപം കുറവ്
വയനാട്
ഇടുക്കി
B. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം
40. മധ്യരേഖാ കാലാവസ്ഥ മേഖലയില്‍ രൂപം കൊള്ളുന്ന മഴയേത്?
- സംവഹനവൃഷ്ടി
41. ചുവടെ നല്‍കിയിരിക്കുന്ന പട്ടിക പരിശോധിച്ച് താപവുമായി ബന്ധപ്പെട്ട രണ്ടു നിഗമനങ്ങള്‍ എഴുതുക.
2. വിവിധ കാലങ്ങളില്‍ ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന താപനില ഒരുപോലെയല്ല.
42. സമുദ്രസാമീപ്യമുള്ള സ്ഥലങ്ങളില്‍ മിതമായ താപം അനുഭവപ്പെടാന്‍ കാരണമെന്ത്?
- കര ചൂടാകമ്പോള്‍ കടലില്‍ നിന്നും കരയിലേക്കും കര തണുക്കുമ്പോള്‍ തിരിച്ചും വായുവിന്റെ നീക്കമുണ്ടാകുന്നതിനാലാണ് സമുദ്ര സാമീപ്യമുള്ള സ്ഥലങ്ങളില്‍ മിതമായ താപം നിലനില്‍ക്കുന്നത്.
43. താഴെ തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ താപവ്യാപന പ്രക്രിയ ഏതെന്ന് തിരിച്ചറിഞ്ഞ് എഴുതുക.
(a) ഭൗമോപരിതലത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അന്തരീക്ഷത്തെ ചൂട് പിടിപ്പിക്കുന്നു.
(b) ചൂടായ വായു വികസിച്ച് ഉയരുന്നു.
(c) കാറ്റിലൂടെ തിരശ്ചീന തലത്തില്‍ താപം വ്യാപിക്കുന്നു.
(d) ദീര്‍ഘതരംഗരൂപത്തില്‍ ഭൗമോപരിതലത്തില്‍ നിന്നും ശൂന്യാകാശത്തേക്ക് താപം മടങ്ങുന്നു.
Answer: a. താപചാലനം
44. തന്നിട്ടുള്ള ഭൂപടങ്ങള്‍ വിശകലനം ചെയ്ത് താപനിലയുമായി ബന്ധപ്പെട്ട ഏതെങ്കിലും രണ്ടു നിഗമനങ്ങള്‍ രേഖപ്പെടുത്തുക.
വിവിധ കാലങ്ങളില്‍ ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന താപനില ഒരുപോലെയല്ല.
പ്രാദേശികവും കാലികവുമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് താപനിലയില്‍ മാറ്റമുണ്ടാകുന്നു (ഏതെങ്കിലും രണ്ടെണ്ണം)
45. തന്നിരിക്കുന്ന പത്രവാര്‍ത്ത പരിശോധിച്ച് കാറ്റുകള്‍ ഒരു പ്രദേശത്തിന്റെ താപനിലയെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന വ്യക്തമാക്കുക.
- ഉഷ്ണക്കാറ്റുകളും ശീതക്കാറ്റുകളും അവ കടന്നുപോകുന്ന പ്രദേശങ്ങളിലെ അന്തരീക്ഷ താപനില യഥാക്രമം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നു.
46. ആപേക്ഷിക ആര്‍ദ്രത കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?
- വെറ്റ് ആന്റ് ഡ്രൈ ബള്‍ബ് തെര്‍മോമീറ്റര്‍
47. വ്യത്യാസമെഴുതുക
തുഷാരവും ഹിമവും
നേര്‍ത്തമൂടല്‍മഞ്ഞും കനത്തമൂടല്‍മഞ്ഞും
Answer:
- രാത്രികാലങ്ങളില്‍ ഭൗമോപരിതലം തണുക്കുന്നതിനെ തുടര്‍ന്ന് ഉപരിതലത്തിനോട് ചേര്‍ന്ന് അന്തരീക്ഷഭാഗം തണുക്കുന്നതുമൂലം നീരാവി ഘനീഭവിച്ച് രൂപംകൊള്ളുന്നതാണ് തുഷാരം.
- രാത്രികാലങ്ങളില്‍ ഉപരിതലതാപം പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയായി കുറയുന്ന പ്രദേശങ്ങളില്‍ രൂപം കൊള്ളുന്ന നേര്‍ത്ത ഹിമകണങ്ങളാണ് ഹിമം.
- രണ്ടു സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരക്കാഴ്ച ഒരു കിലോമീറ്ററിലധികമാണെങ്കില്‍ അത്തരം മൂടല്‍ മഞ്ഞ് നേര്‍ത്ത മൂടല്‍മഞ്ഞും ഒരു കിലോമീറ്ററില്‍ കുറവാണെങ്കില്‍ അവ കനത്ത മൂടല്‍മഞ്ഞുമാണ്.
👉Social Science II Textbook (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments