Class 9 Social Science II Chapter 02 കാലത്തിന്റെ കൈയ്യൊപ്പുകൾ - ചോദ്യോത്തരങ്ങൾ 

Study Notes for Class 9th Social Science II (Malayalam Medium) The Signature of Time | Text Books Solution Geography: Chapter 02 കാലത്തിന്റെ കൈയ്യൊപ്പുകൾ 
കാലത്തിന്റെ കൈയ്യൊപ്പുകൾ English Medium Notes Click here  
കാലത്തിന്റെ കൈയ്യൊപ്പുകൾ - Textual Questions and Answers & Model Questions
1.പാഠപുസ്തകത്തിലെ ഭൂപടം 2.1,2.2, 2.3 എന്നിവ നിരീക്ഷിച്ച്‌ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എന്തെല്ലാമാണ്‌?
- ഭൂമിയില്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ ഭൂകമ്പങ്ങള്‍ താരതമ്യേന കൂടുതലായി ഉണ്ടാകുന്നു
- പ്രത്യേക പ്രദേശങ്ങളില്‍ അഗ്നിപർവതങ്ങൾ കൂടുതലായി കാണുന്നു
- പര്‍വതങ്ങളുടെ വിന്യാസത്തിലും പ്രത്യേകതയുണ്ട്‌
- ഭൂകമ്പ മേഖലകളും അഗ്നിപര്‍വത മേഖലകളും പര്‍വത മേഖലകളും കാണപ്പെടുന്നത്‌ ഏതാണ്ട്‌ ഒരേ പ്രദേശങ്ങളിലാണ്‌

2. ഭൂകമ്പ നിരീക്ഷണവുമായി ബന്ധപ്പെട്ടവയാണ് സീസ്മോഗ്രാഫ്, റിക്ടര്‍ സ്കെയില്‍ എന്നിവ ഇവ തമ്മിലുള്ള വ്യത്യാസം എന്ത്?
- സീസ്മോ ഗ്രാഫ് - ഭൂകമ്പ തരംഗങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം 
- റിക്ടര്‍ സ്കെയില്‍ - ഭൂകമ്പ സമയത്ത് പുറപ്പെടുന്ന ഊര്‍ജ്ജത്തിന്റെ തീവ്രത അളന്ന തിട്ടപ്പെടുത്തുന്ന തോത്

3. ഭൂകമ്പ മേഖലകളും അഗ്നിപര്‍വത മേഖലകളും പര്‍വത മേഖലകളും കാണപ്പെടുന്നത്‌ ഏതാണ്ട്‌ ഒരേ പ്രദേശങ്ങളിലാണ്‌. ഇത്‌ എന്തുകൊണ്ട്‌?
- ഭൂമിയുടെ പുറംപാളിയായ ഭൂവല്‍ക്കവും മാന്റിലിന്റെ മുകള്‍ഭാഗവും ചേര്‍ന്ന ശിലാമണ്ഡലഭാഗങ്ങള്‍ വലുതും ചെറുതുമായ ഫലകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌
- ശിലാമണ്ഡല ഫലകങ്ങളുടെ അതിരുകളിലുണ്ടാകുന്ന ചലനങ്ങളാണ്‌ ഭൂകമ്പ മേഖലകളുടേയും അഗ്നിപര്‍വ്വത മേഖലകളുടേയും പര്‍വത ശൃംഖലകളുടേയും രൂപീകരണത്തിന്‌ കാരണമാകുന്നത്‌. അതുകൊണ്ടാണ്‌ ഇവ ഏതാണ്ട്‌ഒരേ പ്രദേശങ്ങളില്‍ കാണപ്പെടുന്നത്‌.

4. ശിലാമണ്ഡലത്തിന്റെ ശരാശരി കനം എത്രയാണ്‌?
-100 കി.മീ

5. എന്താണ്‌ ശിലാമണ്ഡല ഫലകങ്ങള്‍?
- അനേകായിരം കിലോമീറ്ററുകള്‍ വിസ്തൃതിയും പരമാവധി 100 കി.മീ കനവുമുള്ള ശിലാ മണ്ഡലഭാഗങ്ങളെ ശിലാമണ്ഡല ഫലകങ്ങള്‍ എന്നു വിളിക്കുന്നു

6. വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ശിലാമണ്ഡലഫലകങ്ങളെ തരം തിരിച്ചിരിക്കുന്നതെങ്ങിനെ? പട്ടികപ്പെടുത്തുക.

7. ഏറ്റവും വലിയ ശിലാമണ്ഡലഫലകമേത്‌:
- പസഫിക്‌ ഫലകം

8. ഫലകങ്ങളുടെ ചലനത്തിന്റെ പ്രത്യേകതയെന്തെല്ലാം?
- അസ്തകനോസ്ഫിയറിനു മുകളിലാണ്‌ ശിലാമണ്ഡലഫലകങ്ങള്‍ കാണപ്പെടുന്നത്‌
- വര്‍ഷത്തില്‍ ശരാശരി 2 മുതല്‍ 12 സെ.മീറ്റര്‍ വരെ വേഗത്തിലാണ്‌ ചലിക്കുന്നത്‌
- ഫലകങ്ങളുടെ ചലനവേഗം എല്ലാകാലത്തും ഒരുപോലെയല്ല

9. എന്താണ്‌ അസ്തനോസ്പിയര്‍?
- ശിലാമണ്ഡലത്തിന്‌ താഴെയായി ശിലാപദാര്‍ത്ഥങ്ങള്‍ ഉരുകി അര്‍ദ്ധദ്രവാവസ്ഥയില്‍ കാണപ്പെടുന്ന ഭാഗമാണ്‌ അസ്തനോസ്ഫിയർ .

10. വന്‍കരാ വിസ്ഥാപന സിദ്ധാന്തം അവതരിപ്പിച്ച ശാസ്തരജ്ഞനാര്‍?
- ആല്‍ഫ്രഡ്‌ വെഗ്നര്‍

11. ശിലാമണ്ഡല ഫലകങ്ങളുടെ വിവിധതരം ചലനങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന ഭൂരൂപങ്ങളും - ഫ്ലോ ചാര്‍ട്ട്‌ തയാറാക്കുക.
12. താഴെ പറയുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഫലക ചലനത്തെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
* ചലനത്തിന് കാരണമായ ബലം
* ഫലകങ്ങളുടെ ചലവേഗം
Answer:
- അസ്തനോസ്ഫിയറിനു മുകളിലാണ് ശില്മണ്ഡലഫലകങ്ങള്‍ കാണപ്പെടുന്നത്. 
ഭൂമിക്കുള്ളിലെ അത്യധികമായ താപത്താല്‍ ഉരുകിയ മാന്റിലിന്റെ ഭാഗമായ മാഗ്മ നിരന്തരം സംവഹനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.
- വര്‍ഷത്തില്‍ ശരാശരി 2 മുതല്‍ 12cm വരെ വേഗത്തിലാണ് ഫലകങ്ങള്‍ ചലിക്കുന്നത്. ഫലകങ്ങളുടെ ചലനവേഗം എല്ലാ കാലത്തും ഒരേപോലയായിരുന്നില്ല. 580 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചലനവേഗം വര്‍‍ഷത്തില്‍ 30 cm വരെ ഉണ്ടായിരുന്നു. 

13. സംയോജക സീമകളും ഛേദക സീമകളും തമ്മിലുള്ള വ്യത്യാസം ഉദാഹരണ സഹിതം വ്യക്തമാക്കുക.
- പരസ്പരം അടുക്കുന്ന ഫലകാതിരുകളാണ് സംയോജക സീമകള്‍. ഇത്തരം ഫലകാതിരുകളിൽ മടക്കു പര്‍വ്വതങ്ങള്‍ - സമുദ്രാന്തര്‍ ഗര്‍ത്തങ്ങള്‍ എന്നിവയുടെ രൂപീകരണം നടക്കുന്നു. ഹിമാലയപർവതം, ചലഞ്ചർ ഗർത്തം എന്നിവ ഉദാഹരണങ്ങളാണ്.
- പരസ്പരം ഉരസി നീങ്ങുന്ന ഫലകാതിരുകളാണ് ഛേദകസീമകള്‍. ഇത്തരം ഫലകാതിരുകള്‍ ഭ്രംശനമേഖലകളാണ്. വടക്കേ അമേരിക്കയിലെ സാൻ ആൻഡ്രിയാസ് ഭ്രംശമേഖല ഉദാഹരണമാണ്.
14. എന്താണ് വിയോജനസീമ? ഉദാഹരണ സഹിതം വ്യക്തമാക്കുക.
- പരസ്പരം അകലുന്ന ഫലകാതിരുകളാണ് വിയോജക സീമകള്‍. ഇത്തരം ഫലകാതിരുകള്‍ സമുദ്രാന്തര്‍ പര്‍വ്വതങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്നു. അറ്റ്ലാന്റിക് സമുദ്രത്തിൽ ഏകദേശം 14000 കി.മീ. നീളത്തിൽ തെക്കുവടക്കായി കാണപ്പെടുന്ന മദ്ധ്യ അറ്റലാന്റിക് പർവ്വതനിര ഉദാഹരണമാണ്.

15. ഏതെല്ലാം ഫലകങ്ങളുടെ അതിരുകളിലാണ്‌ ലോകത്തെ പ്രധാന
മടക്കുപര്‍വതങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്‌?
i) ഹിമാലയം - ഇന്ത്യന്‍ ഫലകത്തിനും യുറേഷ്യന്‍ ഫലകത്തിനും ഇടയിലായി
ii) ആല്‍പ്‌സ്‌ - യൂറേഷ്യന്‍ ഫലകത്തിനും ആഫ്രിക്കന്‍ ഫലകത്തിനും ഇടയിലായി
iii) ആന്റീസ്‌ - തെക്കേ അമേരിക്കന്‍ ഫലകത്തിനും നാസ്‌ക ഫലകത്തിനും ഇടയിലായി
iv) അറ്റ്ലസ്‌ - യുറേഷ്യന്‍ ഫലകത്തിനും ആഫ്രിക്കന്‍ ഫലകത്തിനും ഇടയിലായി

16. സമുദ്രഭാഗം മാത്രം ഉള്‍ക്കൊള്ളുന്ന ശിലാമണ്ഡലഫലകമേത്‌?
- പസഫിക്‌ ഫലകം

17. എന്താണ്‌ നിമജ്ജന മേഖലകള്‍?
- സംയോജക സീമകളില്‍ ഫലകങ്ങള്‍ തമ്മില്‍ സാന്ദ്രതാ വ്യത്യാസം ഉണ്ടെങ്കില്‍ സാന്ദ്രത കൂടിയ ഫലകം സാന്ദ്രത കുറഞ്ഞ ഫലകത്തിനടിയിലേക്ക്‌ ആണ്ടു പോകുന്നു. ഈ മേഖലകളെ നിമജ്ജന മേഖലകള്‍ എന്നു പറയുന്നു

18. നിമജ്ജന മേഖലകളില്‍ രൂപപ്പെടുന്ന ഭൂരൂപമേത്‌? ഉദാഹരണമെഴുതുക
- സമുദ്രാന്തര്‍ഗര്‍ത്തങ്ങള്‍
- പസഫിക്‌സമുദ്രത്തിലെ ചലഞ്ചര്‍ ഗര്‍ത്തം

19. ചലഞ്ചര്‍ ഗര്‍ത്തത്തിന്‌ കാരണമായ ഫലകങ്ങള്‍ ഏതെല്ലാം?
- പസഫിക്‌ഫലകവും ഫിലിപ്പൈന്‍ ഫലകവും
- സാന്ദ്രത കൂടിയ പസഫിക്‌ ഫലകം സാന്ദ്രത കുറഞ്ഞ ഫിലിപ്പൈന്‍ ഫലകത്തിനടിയിലേക്ക്‌ ആണ്ടുപോയിട്ടാണ്‌ ചലഞ്ചര്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളത്‌.

20. മധ്യഅറ്റ്ലാന്‍റിക്‌ പർവതനിര രൂപം കൊണ്ടതെങ്ങിനെ?
- തെക്കേ അമേരിക്കന്‍ ഫലകത്തിന്റേയും ആഫ്രിക്കന്‍ ഫലകത്തിന്റേയും വിയോജനത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്‌.

21. സമുദ്രാന്തര്‍ പര്‍വതനിരകള്‍ രൂപം കൊള്ളന്നതെങ്ങിനെ?
- ഫലകങ്ങളുടെ വിയോജനത്തിന്റെ ഫലമായി അവയ്ക്കിടയിലൂടെ പുറത്തേക്കു വരുന്ന മാഗ്മ തഞ്ഞത്തുറഞ്ഞ്‌ പര്‍വതങ്ങളായി രൂപാന്തരപ്പെടുന്നതാണ്‌ സമുദ്രാന്തര്‍ പര്‍വതനിരകള്‍

22. ഭൂംശമേഖലകള്‍ രൂപം കൊള്ളുന്നതെങ്ങിനെ? ഉദാഹരണമെഴുതുക.
- ഫലകങ്ങള്‍ പരസ്പരം ഉരസി നീങ്ങുന്ന അരികുകളില്‍ പൊതുവെ ഭൂരൂപങ്ങള്‍ സൃഷടിക്കപ്പെടാറില്ല. എന്നാല്‍ ഇത്തരം സീമകള്‍ഭൂംശമേഖലകളാണ്‌
- വടക്കെ അമേരിക്കയിലെ സാന്‍ആന്‍ഡ്രിയാസ്‌ഭൂംശമേഖല

23. ഫലകാതിരുകളില്‍ പൊതുവെ ഭൂകമ്പങ്ങള്‍, അഗ്നിപര്‍വതങ്ങള്‍ ഭൂഭ്രംശം തുടങ്ങിയവകൊണ്ട്‌ പ്രക്ഷുബ്ധമാണ്‌. എന്തുകൊണ്ട്‌?
- മറ്റിടങ്ങളെ അപേക്ഷിച്ച്‌ ഫലകാതിരുകള്‍ പൊതുവെ ദുര്‍ബലമായതിനാലാണിത്.

24. ഉത്ഥാനവും അവതലനവും തമ്മിലുള്ള വ്യത്യാസമെന്ത്‌?
- ഭൗമചലനങ്ങളുടെ ഫലമായി ഭൂവല്‍ക്ക ഭാഗങ്ങള്‍ ഉയര്‍ത്തപ്പെടുന്ന പ്രക്രിയയെ ഉത്ഥാനമെന്നും താഴ്ചപ്പെടുന്ന പ്രക്രിയയെ അവതലനമെന്നും പറയുന്നു

25. ഫലകചലനങ്ങളെ കൂടാതെ ഭൂമുഖത്ത്‌ മാറ്റങ്ങളുണ്ടാക്കുന്ന ചലനങ്ങള്‍ ഏതെല്ലാം? ഫ്ലോ ചാര്‍ട്ട്‌ തയാറാക്കുക. 

26. എന്താണ്‌ ഭൂകമ്പം?
- ഭൂമിയുടെ ആഴങ്ങളില്‍ ഫലകചലന ഫലമായും മറ്റും ശിലകള്‍ക്ക്‌ സ്ഥാനമാറ്റവും ഭൂംശനവും സംഭവിക്കുന്നു. ഇത്‌ ഭൂമിയുടെ ശിലാമണ്ഡലത്തില്‍ പെട്ടെന്ന്‌ ശക്തമായ സമ്മര്‍ദം അനുഭവപ്പെടുകയും ഭൂകമ്പ തരംഗങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ തരംഗങ്ങള്‍ ഭൂമിയുടെ ഉപരിതലത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം പ്രകമ്പനങ്ങളാണ്‌ ഭൂകമ്പമായി അനുഭവപ്പെടുന്നത്‌.

27. ഭൂകമ്പങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തെല്ലാം?
- ഫലകചലനം
- ഭ്രംശനം
- ഖനികളുടെ മേല്‍ക്കൂര ഇടിഞ്ഞു വീഴുന്നത്‌
- ജലസംഭരണികളിലെ സമ്മര്‍ദം
- അഗ്നിപര്‍വതങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍

28. പ്രഭാവകേന്ദ്രവും എപ്പിസെന്ററും എന്തെന്ന്‌ വ്യക്തമാക്കുക
- ഭൂമിയുടെ ആഴങ്ങളില്‍ പ്രകമ്പനങ്ങള്‍ ഉണ്ടാകുന്ന കേന്ദ്രങ്ങളെ പ്രഭവകേന്ദ്രം എന്നും ഇതിനു നേര്‍മുകളില്‍ സ്ഥിതിചെയ്യുന്ന ഭാമോപരിതല കേന്ദ്രത്തെ എപ്പിസെന്റര്‍ എന്നും വിളിക്കുന്നു.

29. ഭൂകമ്പ തരംഗങ്ങള്‍ എത്ര തരം? അവ ഏവ?
- മൂന്നു തരം
- പ്രാഥമിക തരംഗങ്ങള്‍, ദ്വിതീയ തരംഗങ്ങള്‍, പ്രതല തരംഗങ്ങള്‍

30. ഭാൌമോപരിതലത്തില്‍ നാശം വിതയ്ക്കുന്ന തരംഗമേത്‌?
- പ്രതലതരംഗങ്ങള്‍

31. ഭൂകമ്പ തരംഗങ്ങള്‍ രേഖപ്പെടുത്തുന്ന ഉപകരണമേത്‌?
- സീസ്‌മോഗ്രാഫ്‌

32. ഭൂകമ്പ തീവ്രത ഏതു തോതിലാണ്‌ അളക്കുന്നത്‌?
- റിക്ടര്‍ സ്‌കെയില്‍

33.എന്താണ്‌ സുനാമികൾ?
- സമുദ്രാന്തര്‍ഭാഗത്തുണ്ടാകുന്ന ഭൂകമ്പങ്ങള്‍ അനേകം മീറ്ററുകളോളം ഉയര്‍ന്നു പൊങ്ങുന്ന ഭീമന്‍ തിരമാലകള്‍ക്ക്‌ കാരണമാകുന്നു. ഇതാണ്‌ സുനാമികള്‍

34. സുനാമി എന്ന ജാപ്പനീസ്‌വാക്കിനര്‍ഥമെന്ത്‌?
- തുറമുഖ തിരമാലകള്‍

35. സുനാമിയുടെ ഏറ്റവും പ്രകടമായ പ്രത്യാഘാതങ്ങളെന്തെല്ലാം?
- അപകടങ്ങള്‍ക്ക്‌ മുഖ്യമായും വിധേയമാകുന്നത്‌ തീരപ്രദേശങ്ങളാണ്‌
- ജീവഹാനിയും വസ്തുവകകള്‍ക്കുള്ള നാശവുമാണ്‌ പ്രകടമായ പ്രത്യാഘാതങ്ങള്‍

36. 2004 ഡിസംബര്‍ 26 ന്‌ കേരളതീരത്തെ ബാധിച്ച സുനാമിക്ക്‌
കാരണമെന്തായിരുന്നു?
- ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുമാത്രയിലുണ്ടായ ശക്തമായ ഭൂചലനം

37. സുനാമിമുന്നറിയിപ്പ്‌ സംവിധാനത്തിന്റെ ലക്ഷ്യമെന്ത്‌?
- സുനാമിയുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടെത്തി തീരപ്രദേശങ്ങളില്‍ ജീവഹാനിയുണ്ടാകാതിരിക്കാന്‍ വേണ്ട മുന്നറിയിപ്പ്‌ നല്‍കുക.

38. NOAA സ്ഥാപിച്ചിട്ടുളള സുനാമി മുന്നറിയിപ്പ്‌ സംവിധാനം എന്തു പേരില്‍ അറിയപ്പെടുന്നു ?
DART ( DEEP OCEAN ASSESSMENT AND REPORTING OF TSUNAMI)

39. NOOA -പൂര്‍ണരൂപം എന്താണ്‌?
- നാഷണല്‍ ഓഷ്യ്യാനിക്‌ ആന്റ്‌ അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍

40. സുനാമിയില്‍ നിന്ന്‌ രക്ഷനേടാന്‍ എടുക്കേണ്ട മുന്‍കരുതല്‍ എന്തെല്ലാം?
- കടല്‍ത്തിരകള്‍ പിന്നോട്ടു വലിയുന്നത്‌ സുനാമി മുന്നറിയിപ്പായി കരുതി സുരക്ഷിത സ്ഥലത്തേക്ക്‌ മാറുക
- ഒദ്യോഗിക മുന്നറിയിപ്പുകള്‍ ഗൌരവമായി എടുക്കുക
- അപകടഘട്ടം തരണം ചെയ്യു എന്ന്‌ സ്വയം തീരുമാനിക്കാതെ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുക
- ഉക്ഷപ്പെടാനുള്ള തിരക്കിനിടയില്‍ സമയം പാഴാക്കാതെ ജീവനാണ്‌ ഏറ്റവും വലുതെന്ന്‌തിരിച്ചറിയുക
- സുനാമിയില്‍ പെട്ടു പോയാല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഏതെങ്കിലും വസ്തുവില്‍ പിടിമുറുക്കി രക്ഷപ്പെടാന്‍ ശ്രമിക്കുക
41. അഗ്നിപര്‍വതങ്ങള്‍ ഉണ്ടാകുന്നതെങ്ങിനെ?
- ഫലകചലനങ്ങളുടെ ഫലമായി ഫലകാതിരുകളിലെ വിള്ളലുകളിലൂടെ ഉരുകിയ ശിലാദ്രവം പുറത്തേക്കു വന്നാണ്‌ അഗ്നിപർവതങ്ങൾ ഉണ്ടാകുന്നത്‌

42.'പസഫിക്‌സമുദ്രത്തിലെ തീവലയം' എന്ന പ്രയോഗം കൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്ത്‌?
- ലോകത്തിലെ 80% അഗ്നിപര്‍വതങ്ങളും കാണപ്പെടുന്നത്‌ പസഫിക്‌ സമുദ്രത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ക്കു ചുറ്റുമാണ്‌.
- 452 ലധികം അഗ്നിപര്‍വതങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ മേഖലയെയാണ്‌ 'പസഫിക്‌സമുദ്രത്തിലെ തീവലയം "എന്ന്‌ വിശേഷിപ്പിക്കുന്നത്‌.

43. അഗ്നിപര്‍വതങ്ങള്‍ മനുഷ്യന്‌ ഉപയോഗപ്രദമാകുന്ന സാഹചര്യങ്ങള്‍
വ്യക്തമാക്കുക
- ലാവാ ശിലകള്‍ പൊടിഞ്ഞുണ്ടാകുന്ന മണ്ണ്‌ ഫലഭൂയിഷ്ടമാണ്‌. (ഡക്കാന്‍ പീഠഭൂമിയിലെ കറുത്ത മണ്ണ്‌)
- അഗ്നിപര്‍വതപ്രദേശങ്ങളില്‍ പലയിടത്തും ഗീസറുകള്‍ രൂപപ്പെടുന്നു. ഇവയില്‍ പലതും വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്‌. (യെല്ലോ സ്റ്റോൺ പാര്‍ക്ക്‌- വടക്കേ അമേരിക്ക)
-അഗ്നിപര്‍വത സ്‌ഫോടന സമയത്ത്‌ പുറത്തേക്കു വരുന്ന ചാരം വളമായി
ഉപയോഗിക്കാം.

44. കേരളത്തില്‍ അഗ്നിപര്‍വതങ്ങള്‍ക്ക്‌ സാധ്യതയുണ്ടോ ?
- കേരളം ഇന്ത്യന്‍ ഫലകത്തിന്റെ ഏകദേശം മധ്യത്തില്‍ സ്ഥിതിചെയ്യുന്നതു കൊണ്ടു തന്നെ മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ അഗ്നിപര്‍വത സാധ്യത കുറവാണ്‌.

പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും 
45. തെറ്റായ പ്രസ്താവന കണ്ടെത്തി എഴുതുക.
വിയോജക സീമകളില്‍ സമുദ്രാന്തര്‍ പര്‍വ്വതങ്ങളുടെ രൂപീകരണം നടക്കുന്നു.
ചേദക സീമകളില്‍ ഭ്രംശമേഖലകള്‍ രൂപം കൊള്ളുന്നു.
സംയോജക സീമകളില്‍ സമുദ്രാന്തര്‍ ഗര്‍ത്തങ്ങള്‍ രൂപം കൊള്ളുന്നു.
വിയോജക സീമകളില്‍ മടക്കു പര്‍വ്വതങ്ങള്‍ രൂപം കൊള്ളുന്നു.
Answer: വിയോജക സീമകളില്‍ മടക്കു പര്‍വ്വതങ്ങള്‍ രൂപം കൊള്ളുന്നു.

46. സംയോജക സീമകളില്‍ സാന്ദ്രത കൂടിയ ഫലകം സാന്ദ്രത കുറഞ്ഞ ഫലകത്തിനടിയിലേക്ക് ആണ്ടുപോയി രൂപം കൊള്ളുന്ന താഴെ പറയുന്നവയില്‍ ഭൂരൂപം ഏത്?
(മടക്ക് പര്‍വ്വതം, സമുദ്രാന്തര്‍ഗര്‍ത്തങ്ങള്‍, സമുദ്രാന്തര്‍ പര്‍വ്വതങ്ങള്‍, ഭ്രംശമേഖല)
Answer: സമുദ്രാന്തര്‍ ഗര്‍ത്തങ്ങള്‍

47. താഴെ പറയുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഫലക ചലനത്തെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
* ചലനത്തിന് കാരണമായ ബലം
* ഫലകങ്ങളുടെ ചലവേഗം
Answer:
- അസ്തനോസ്ഫിയറിനു മുകളിലാണ് ശില്മണ്ഡലഫലകങ്ങള്‍ കാണപ്പെടുന്നത്. 
ഭൂമിക്കുള്ളിലെ അത്യധികമായ താപത്താല്‍ ഉരുകിയ മാന്റിലിന്റെ ഭാഗമായ മാഗ്മ നിരന്തരം സംവഹനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.
- വര്‍ഷത്തില്‍ ശരാശരി 2 മുതല്‍ 12cm വരെ വേഗത്തിലാണ് ഫലകങ്ങള്‍ ചലിക്കുന്നത്. ഫലകങ്ങളുടെ ചലനവേഗം എല്ലാ കാലത്തും ഒരേപോലയായിരുന്നില്ല. 580 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചലനവേഗം വര്‍‍ഷത്തില്‍ 30 cm വരെ ഉണ്ടായിരുന്നു. 

48. വടക്കെ അമേരിക്കന്‍ ഫലകത്തിന്റെ പടിഞ്ഞാറെ അരുകില്‍ കാണപ്പെടുന്ന പര്‍വ്വതം താഴെ പറയുന്നവയില്‍ ഏത്?
(ആല്‍പ്സ്, അറ്റ് ലസ്,. ആന്റീസ്, റോക്കീസ് )
Answer: റോക്കീസ്

49. ശിലാമണ്ഡല ഫലകങ്ങളുടെ മൂന്ന് പ്രത്യേകതകള്‍ എഴുതുക.
- വന്‍കരാഭാഗവും സമുദ്രഭാഗവും ഉള്‍ക്കൊള്ളുന്നു.
- ചെറിയ ഫലകമെന്നും വലിയഫലകമെന്നും രണ്ടായി തിരിച്ചിട്ടുണ്ട്.
- ദ്രവാവസ്ഥയിലുള്ള അസ്തനോ സ്ഥിയറിനു മുകളിലാണ് ശിലാമണ്ഡല ഫലകങ്ങള്‍ കാണുന്നത്.
- ഫലകങ്ങള്‍ ചലിച്ചുകൊണ്ടിരിക്കുന്നു. (ഏതെങ്കിലും 3 എണ്ണം)

50. മധ്യ അറ്റ് ലാന്റിക് പര്‍വ്വതനിര രൂപപ്പെടാനുള്ള കാരണമെന്ത്?
- വിയോജക സീമകള്‍ക്കിടയില്‍ സമുദ്രാന്തര പര്‍വ്വതങ്ങള്‍ രൂപ്പെടുന്നു.
- ആഫ്രിക്കന്‍ ഫലകവും തെക്കെ അമേരിക്കന്‍ ഫലകവും പരസ്പരം അകലുന്നതിന്റെ ഫലമായി ഇവയ്ക്കിടയിലൂടെ മാഗ്മ പുറത്തേക്ക് വരുകയും തണുത്തുറഞ്ഞ് പര്‍വ്വതമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.

51. ഭൂകമ്പവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
i. ഭൂകമ്പതരംഗങ്ങള്‍ എവിടെ നിന്നാണ് പുറപ്പെടുന്നത്? 
ii. ഭൂകമ്പ തരംഗങ്ങള്‍ എത്രതരം? അവ ഏതെല്ലാം 
iii. ഭൂകമ്പതരംഗങ്ങളില്‍ ഏറ്റവും വിനാശകരമായത് ഏത് ? 
Answer:
i. ഫോക്കസില്‍ നിന്ന് 
ii. മൂന്ന് തരം - പ്രാഥമികതരംഗം, ദ്വീതീയതരംഗം, പ്രതലതരംഗം 
iii. പ്രതലതരംഗം 

52. ഫലകാതിരുകളുടെ ചലനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
i. പരസ്പരം അടുത്തു വരുന്ന ഫലകാതിരുകളുടെ പേരെന്ത്? 
ii. പരസ്പരം അടുത്തു വരുന്ന ഫലകാതിരുകളില്‍ രൂപപ്പെടുന്ന ഭൂരൂപങ്ങള്‍ ഏതെല്ലാം? 
iii. പരസ്പരം അടുത്തു വരുന്ന ഫലകാതിരുകളില്‍ രൂപപ്പെട്ടിട്ടുള്ള രണ്ട് ഭൂരൂപങ്ങള്‍ക്ക് ഉദാഹരണം എഴുതുക. 
Answer:
i. സംയോജക സീമ 
ii. മടക്ക് പര്‍വ്വതങ്ങള്‍, സമുദ്രാന്തര്‍ഗര്‍ത്തങ്ങള്‍ 
iii. ഹിമാലയപര്‍വ്വതം, ചലഞ്ചര്‍ ഗര്‍ത്തം 

53. A കോളത്തിന് അനുയോജ്യമായവ B, C കോളങ്ങളിൽ നിന്നും തിരഞ്ഞെടുത്ത് എഴുതുക.



👉Social Science II Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here