STD 8 Social Science Chapter 10 ഭൂമിയുടെ പുതപ്പ്‌ - ചോദ്യോത്തരങ്ങൾ 

Textbooks Solution for Class 8th Social Science (Malayalam Medium) BLANKET OF THE EARTH | Text Books Solution Geography (Malayalam Medium) Geography: Chapter 10 ഭൂമിയുടെ പുതപ്പ്‌


Class 8 Chapter 10: ഭൂമിയുടെ പുതപ്പ്‌ - Questions and Answers
1. എന്താണ്‌ അന്തരീക്ഷം?
- ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പാണ്‌ അന്തരീക്ഷം

2. ഭൂമിയെ ജീവഗൃഹമായി നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന വാതകങ്ങളേതെല്ലാം?
- ഓക്സിജന്‍, കാര്‍ബണ്‍ഡയോക്സൈഡ്‌

3. ഓക്സിജന്‍,കാര്‍ബണ്‍ഡയോക്സൈഡ്‌ എന്നീ വാതകങ്ങളുടെ അളവിനെ നിയന്ത്രിക്കുന്നതില്‍ സസ്യങ്ങള്‍ക്കുള്ള പങ്കെന്ത്‌?
- സസ്യങ്ങള്‍ അവയുടെ വളര്‍ച്ചയ്കാവശ്യമായ ഊര്‍ജം സംഭരിക്കുന്നത്‌ പ്രകാശസംശ്ലേഷണത്തിലൂടെയാണ്‌. ഇതിലൂടെ സസ്യങ്ങള്‍ കാര്‍ബണ്‍ഡയോക്സൈഡ്‌ ആഗിരണം ചെയ്യുകയും അന്തരീക്ഷത്തിലേക്ക്‌ ഓക്സിജന്‍ പുറന്തള്ളുകയും ചെയ്യുന്നു. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ആവശ്യമായ പ്രാണവായുവാണ്‌ ഈ ഓക്സിജന്‍

4. അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങളേതെല്ലാം? ഏറ്റവും കൂടുതലായി കാണപ്പെടുന്ന വാതകമേത്‌?
- നൈട്രജന്‍, ഓക്സിജന്‍, ആര്‍ഗണ്‍, കാര്‍ബണ്‍ഡയോക്സൈഡ്‌, ഓസോണ്‍, നിയോണ്‍, ഹീലിയം, ക്രിപ്റ്റന്‍, ഹൈഡ്രജന്‍, സെനോണ്‍
- നൈട്രജന്‍

5. അന്തരീക്ഷത്തിലെ ആനുപാതിക അളവിന്റെ അവരോഹണക്രമത്തില്‍ വാതകങ്ങളെ പുനക്രമീകരിക്കുക.
* ആര്‍ഗണ്‍ - ഓക്സിജന്‍ - കാര്‍ബണ്‍ഡയോക്സൈഡ് - നൈട്രജന്‍
Answer:
- നൈട്രജന്‍ - ഓക്സിജന്‍ - ആര്‍ഗണ്‍ - കാര്‍ബണ്‍ഡയോക്സൈഡ്

6. ജീവജാലങ്ങളുടെ നിലനില്‍പ്പിന്‌ നൈട്രജന്‍, കാര്‍ബണ്‍ ഡയോക്സൈഡ്‌ ഓക്സിജന്‍, എന്നീ വാതകങ്ങള്‍ക്ക്‌ എത്രമാത്രം പ്രാധാന്യമുണ്ടെന്ന്‌ കണ്ടെത്തുക.
- പ്രകാശസംശ്ലേഷണത്തിന്‌ സസ്യങ്ങള്‍ കാര്‍ബണ്‍ ഡയോക്സൈഡ്‌ ഉപയോഗപ്പെടുത്തുന്നു. 
- ശ്വസനപ്രക്രിയയ്ക്കായി മനുഷ്യനും മറ്റു ജന്തുജാലങ്ങളും ഓക്സിജന്‍ ഉപയോഗപ്പെടുത്തുന്നു.
- നൈട്രജന്‍ സ്ഥിതീകരണത്തിലൂടെ സസ്യവളര്‍ച്ചയ്കായി നൈട്രജന്‍ ഉപയോഗപ്പെടുത്തുന്നു.

7. അന്തരീക്ഷത്തിലെ ജലത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?
- ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളില്‍ ബാഷ്പീകരണത്തോത്‌ കൂടുതലായിരിക്കും. ഇവിടങ്ങളിലെ അന്തരീക്ഷത്തില്‍ ജലാംശം കൂടുതല്‍ കാണുന്നു.
- ഉപരിതല ജലസ്രോതസ്സുകളായ സമുദ്രങ്ങള്‍, നദികള്‍, മറ്റു ജലാശയങ്ങള്‍ എന്നിവയോടടടുത്തുള്ള അന്തരീക്ഷഭാഗങ്ങളില്‍ ജലാംശം കൂടുതലായിരിക്കും.

8. ഏതൊക്കെ മാര്‍ഗങ്ങളിലൂടെയാണ്‌ മുഖ്യമായും പൊടിപടലങ്ങള്‍ അന്തരീക്ഷത്തിലെത്തിച്ചേരുന്നത്‌?
- കാറ്റിലൂടെ ഭൂമിയില്‍നിന്ന്‌ ഉയര്‍ത്തപ്പെടുന്നവ.
- അഗ്നിപര്‍വതങ്ങളിലൂടെ പുറത്തുവരുന്നവ.
- ഉല്‍ക്കകള്‍ കത്തുന്നതിലുൂടെ ഉണ്ടാകുന്ന ചാരം

9. അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങളെ ഘനീകരണമര്‍മം എന്ന്‌ വിശേഷിപ്പിക്കാന്‍ കാരണമെന്ത്‌?
      അല്ലെങ്കിൽ 
അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങള്‍ക്ക് ഏറെ കാലാവസ്ഥ പ്രാധാന്യമുണ്ട്. എങ്ങനെയെന്ന് വ്യക്തമാക്കുക.
- അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങള്‍ കേന്ദ്രീകരിച്ച് ത്വരിതമായി ഖനീകരണം നടക്കുന്നു. ഇത് മേഘരൂപീകരണത്തിനും മഴയ്ക്കും കാരണമാകുന്നു. അതിനാല്‍ പൊടിപടലങ്ങളെ ഘനീകരണ മര്‍മം എന്നു വിളിക്കുന്നു.

10. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ക്കുള്ള പ്രാധാന്യമെന്ത്‌?
- അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങളെ കേന്ദ്രീകരിച്ച്‌ ഘനീകരണ പ്രക്രിയ നടക്കുന്നതു കൊണ്ടാണ്‌ മേഘങ്ങള്‍ രൂപപ്പെടുന്നത്‌.

11. ചുവടെ ചേര്‍ത്തിട്ടുള്ളതില്‍ ഏത് പ്രദേശത്താണ് അന്തരീക്ഷജലം ഏറ്റവും കൂടുതലുണ്ടാകാന്‍ സാധ്യത? എന്തുകൊണ്ട്?
* തിരുവനന്തപുരം
* ബാംഗ്ളൂര്‍
* ഡല്‍ഹി
Answer:
- തിരുവനന്തപുരം
- തിരുവനന്തപുരം സമുദ്രസമീപത്താണ്

12. ചുവടെ പ്രസ്താവിച്ചിട്ടുള്ള സാഹചര്യങ്ങള്‍ക്ക് കാരണങ്ങള്‍ എഴുതുക.
i) മധ്യരേഖാപ്രദേശത്ത് അന്തരീക്ഷജലാംശം കൂടുതലും ധ്രുവപ്രദേശങ്ങളില്‍ കുറവുമായിരിക്കും.
ii) തീരദേശങ്ങളെ അപേക്ഷിച്ച് ഉള്‍പ്രദേശങ്ങളില്‍ അന്തരീക്ഷജലാംശം കുറവായിരിക്കും.
Answer:
i) ചൂടുകൂടിയ പ്രദേശങ്ങളില്‍ ബാഷ്പീകരണത്തോത് കൂടുതലായിരിക്കും. അതിനാല്‍ ജലാംശം കൂടുതലായിരിക്കും
ii) ഭൗമോപരിതല ജലസ്രോതസുകള്‍ (സമുദ്രം, തടാകം, നദികള്‍, മറ്റ് ജലാംശങ്ങള്‍) ക്ക് സമീപം അന്തരീക്ഷ ജലാംശം കൂടുതലായിരിക്കും.

13. എവറസ്റ്റ്‌ കൊടുമുടി കയറുന്ന പര്‍വൃതാരോഹകര്‍ ഓക്സിജന്‍ സിലിണ്ടര്‍ ഒപ്പം കരുതുന്നതെന്തിനാണ്‌ ?
- ഉയരം കൂടുന്തോറും വാതകങ്ങളുടെ (ഓക്സിജന്‍) അളവ്‌ കുറഞ്ഞു വരുന്നു.

14. ശൈത്യമേഖലാ രാജ്യങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ സ്ഫടികം കൂടുതലായി ഉപയോഗിക്കാറുണ്ട്‌. എന്തുകൊണ്ട്‌?
- സ്ഫടികതലങ്ങള്‍ക്ക്‌ സൗരോര്‍ജത്തെ (സൗരതാപനത്തെ) ഉള്ളിലേക്കു കടത്തി വിടാനും ഭൗമവികിരണത്തെ തടഞ്ഞു നിര്‍ത്താനും കഴിവുണ്ട്‌. ഇത്തരത്തില്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ താപം കുറയാതെ നിലനിര്‍ത്താനാകുന്നു.

15. എന്താണ് ഹരിതഗൃഹങ്ങള്‍?
ശൈത്യമേഖലാ രാജ്യങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ സ്ഫടികം കൂടുതലായി ഉപയോഗിക്കാറുണ്ട്‌. ഭൌമവികിരണത്തെ തടഞ്ഞു നിര്‍ത്തി സസ്യവളര്‍ച്ചയ്കാവശ്യമായ താപം ഉള്ളില്‍ നിലനിര്‍ത്താന്‍ ഈ സ്ഫടിക നിര്‍മ്മിതികള്‍കൊണ്ട്‌ കഴിയുന്നു. അതിനാല്‍ ഇവയെ ഹരിതഗൃഹങ്ങള്‍ (Green House) എന്നാണു വിളിക്കുന്നത്‌.

16. ഹരിതഗൃഹ പ്രഭാവം, ഹരിതഗൃഹവാതകങ്ങള്‍ ഇവ എന്താണ്?
- കാര്‍ബണ്‍ ഡയോക്സൈഡ്‌, മീഥേന്‍, ഓസോണ്‍ തുടങ്ങിയ വാതകങ്ങളും നീരാവിയും ഭൂമിയില്‍ നിന്നുയരുന്ന ഭാമവികിരണത്തെ ആഗിരണം ചെയ്ത്‌ ഭൂമിയോടടുത്തുള്ള അന്തരീക്ഷത്തിലെ താപനില കുറയാതെ നിലനിര്‍ത്തുന്നു. ഈ പ്രതിഭാസത്തെ ഹരിതഗൃഹപ്രഭാവമെന്നും (Green House Effect) ഇതിന്‌ കാരണമാകുന്ന വാതകങ്ങളെ ഹരിതഗൃഹവാതകങ്ങള്‍ (Green House gases) എന്നും പറയുന്നു.

17. ഏതൊക്കെയാണ്‌ ഹരിതഗൃഹവാതകങ്ങളുടെ സ്രോതസ്സുകള്‍?
- അഗ്നിപര്‍വത സ്‌ഫോടനം, ജൈവവസ്തുക്കളുടെ ജീര്‍ണനം തുടങ്ങിയ സ്വാഭാവിക മാര്‍ഗങ്ങളിലൂടെയും ധാതു ഇന്ധനങ്ങള്‍ കത്തിക്കല്‍, മരം മുറിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയും ഹരിതഗൃഹവാതകങ്ങള്‍ അത്തരീക്ഷത്തിലെത്തുന്നു.

18. വര്‍ധിച്ചതോതില്‍ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തിച്ചേരുന്നതിനു കാരണമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉദാഹരണങ്ങള്‍ കണ്ടെത്തുക
- വനനശീകരണം, വാഹനങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും പുറന്തള്ളുന്ന പുക.

19. 'ഹരിതഗൃഹവാതകങ്ങളുടെ വര്‍ദ്ധനവിലൂടെ അന്തരീക്ഷ താപനില ഉയര്‍ന്നു വരുന്നു.'
i) പ്രസ്താവനയിലെ പ്രക്രിയയ്ക്ക് പേര് പറയുക.
ii) ഈ പ്രക്രിയ ജീവന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നത് എങ്ങനെയെല്ലാം?
Answer:
i) ആഗോളതാപനം 
ii) ധ്രുവീയ മഞ്ഞുരുകലിലൂടെ സമുദ്രനിരപ്പുയരുന്നു. തീരദേശ ആവാസവ്യവസ്ഥ തകരുന്നതിലൂടെ ഭക്ഷ്യക്ഷാമം, കുടിയേറ്റം എന്നിവ സൃഷ്ടിക്കുന്നു.
20. ഹരിതഗൃഹപ്രഭാവം ജീവന്റെ നിലനില്‍പ്പിന് അനിവാര്യമാണെങ്കിലും ഇത് ദോഷഫലങ്ങളും സൃഷ്ടിക്കുന്നു. എങ്ങനെയെന്ന് വ്യക്തമാക്കുക. ഹരിതഗൃഹവാതകങ്ങളുടെ സ്രോതസുകള്‍ ഏതെല്ലാം?
ഹരിതഗൃഹവാതകങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവ് അന്തരീക്ഷ താപനില ഉയരാന്‍ ഇടവരുത്തുന്നു. 
- ഹരിതഗൃഹവാതകങ്ങള്‍ സൃഷ്ടിക്കുന്ന മനുഷ്യപ്രവര്‍ത്തനങ്ങള്‍:-വ്യവസായശാലകളില്‍ നിന്നുള്ള പുക, വനനശീകരണം, വാഹന പുക/ഫോസില്‍ ഇന്ധനം കത്തിക്കല്‍ 
- ഹരിതഗൃഹങ്ങള്‍ സൃഷ്ടിക്കുന്ന സ്വാഭാവിക പ്രക്രിയകള്‍:- ജൈവ ജീര്‍ണനം, അഗ്നിപര്‍വത സ്ഫോടനം

21. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ്‌ കൂടുന്നതിന്‌ വനനശീകരണം കാരണമാകുന്നു. എങ്ങനെ?
- അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡ്‌ സസ്യങ്ങള്‍ പ്രകാശ സംശ്ലേഷണത്തിന്‌ ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണ്‌ അളവ്‌ ക്രമാതീതമായി വര്‍ദ്ധിക്കാത്തത്‌.
- വനനശീകരണം മൂലം മരങ്ങള്‍ ഇല്ലാതാവുമ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡ്‌ ആഗിരണം ചെയ്യാത്ത അവസ്ഥയ്ക്ക്‌ കാരണമാകുന്നു.

22. മേഘാവൃതമായ ദിവസങ്ങളില്‍ ചൂട് കൂടുതല്‍ അനുഭവപ്പെടാന്‍ കാരണമെന്ത്‌?
- മേഘാവൃതമായ ദിവസങ്ങളിൽ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന മേഘങ്ങൾ ഹരിതഗൃഹങ്ങളിലെ കണ്ണാടി മേൽക്കൂരയെപ്പോലെ പ്രവർത്തിക്കുന്നു. ഹ്രസ്വതരംഗ രൂപത്തിൽ ഭൂമിയിലേക്ക് വരുന്ന സൂര്യരശ്മികളെ ഭൗമോപരിതലത്തിലേക്ക് കടത്തിവിടുകയും ദീർഘ തരംഗരൂപത്തിലുള്ള ഭൌമവികരണത്തെ ആഗിരണം ചെയ്ത് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു

23. എന്താണ്‌ ആഗോളതാപനം?
- ഹരിതഗൃഹ വാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധനവിനെ ആഗോളതാപനം (Global Warming) എന്നു വിശേഷിപ്പിക്കുന്നു.

24. ആഗോളതാപനം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിന്‌ ഭീഷണിയാവുന്നു. എങ്ങിനെ?
- ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതിലൂടെ സമുദ്രജലനിരപ്പുയരും
- സമുദ്രതീര ആവാസവ്യവസ്ഥയിലുണ്ടാകുന്ന നാശം ഭക്ഷ്യ ദൌര്‍ലഭ്യം, വന്‍തോതിലുള്ള കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാകും
- ആവാസവ്യവസ്ഥയിലെ പല സസ്യജന്തുജാലങ്ങളുടെയും നാശത്തിന്‌ വഴിതെളിക്കും.

25. ആഗോളതാപനം നിയന്ത്രിക്കാനുതകുന്ന രണ്ട്‌ പ്രവര്‍ത്തനങ്ങള്‍ എഴുതുക
- മരങ്ങള്‍ വെച്ചു പിടിപ്പിക്കുക
- പൊതു ഗതാഗതം കൂടുതല്‍ ഉപയോഗപ്പെടുത്തുക

26. 'വനവല്‍ക്കരണത്തിലൂടെ ആഗോളതാപത്തെ ഒരു പരിധിവരെ ചെറുക്കാനാകും' എങ്ങനെയെന്ന് വിശദമാക്കുക.
- വനവല്‍ക്കരണത്തിലൂടെ പ്രകാശസംശ്ലേഷണത്തോത് കൂടുന്നു. ഇത് കാര്‍ബണ്‍ഡയോക്സൈഡ് കൂടുതല്‍ ആഗിരണം ചെയ്യപ്പെടാന്‍ ഇടവരുത്തുന്നു 
- കാര്‍ബണ്‍ ഡയോക്സൈ‍‍‍‍‍ഡ് കുറയുമ്പോള്‍ ഹരിതഗൃഹപ്രഭാവം കുറയന്നതിനാല്‍ അന്തരീക്ഷ താപവും കുറയുന്നു.

27. ഓസോണ്‍ പാളിഎന്നതു കൊണ്ട്‌ എന്താണ്‌ അര്‍ത്ഥമാക്കുന്നത്‌? ഇതിന്റെ പ്രാധാന്യമെന്ത്‌?
- അന്തരീക്ഷത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഒരു പാളിയായി ഓസോണ്‍ വാതകം
കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ഇതിനെ ഓസോണ്‍ പാളിഎന്നു പറയുന്നു.
-  സൂര്യനില്‍ നിന്നുള്ള ഹാനികരമായ അള്‍ട്രാവയലറ്റ്‌ രശ്മികളെ ആഗിരണം ചെയ്യുകയും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

28. എന്താണ്‌ ഓസോണീകരണം?
- ഏക അറ്റോമിക ഓക്സിജന്‍ തന്മാത്രകള്‍ സാധാരണ ഓക്സിജന്‍ തന്മാത്രകളോട്‌ കൂടി ചേര്‍ന്ന്‌മൂന്ന്‌ ആറ്റമുള്ള ഓസോണ്‍ വാതകം രൂപംകൊള്ളുന്നു. ഈ പ്രക്രിയയെ ഓസോണീകരണം എന്നു പറയുന്നു.

29. ക്ലോറോഫ്ളുറോ കാര്‍ബണുകള്‍, ഹാലോൺ തുടങ്ങിയ വാതകങ്ങളുടെ സ്രോതസ്സുകള്‍ ഏതെല്ലാം?
- റഫ്രിജറേറ്ററുകള്‍, എയര്‍കണ്ടീഷനറുകള്‍, വിവിധതരം സ്പ്രേകള്‍, അഗ്നി- ശമന വാതകങ്ങള്‍, പെയിന്റ്‌ തുടങ്ങിയവ

30. അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ സൃഷ്ടിക്കുന്ന ദോഷഫലങ്ങള്‍ എന്തെല്ലാം?
- കാലാവസ്ഥാ മാറ്റം
- തൊലിപ്പുറത്തുണ്ടാകുന്ന കാന്‍സര്‍
- അന്ധത, നിശാതിമിരം
- അകാല വാര്‍ധക്യം
- ആഹാരശ്യംഖലയുടെ തകര്‍ച്ച
- കൃഷി നാശം
- സസ്യവളര്‍ച്ച മുരടിക്കല്‍

31. എന്താണ്‌ ഓസോണ്‍ സുഷിരം? ഇത്‌ ഉണ്ടാകുന്നതെങ്ങനെ?
- അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയിലുണ്ടാകുന്ന ശോഷണത്തെ ഓസോണ്‍ സുഷിരം ((ozonehole) എന്നുവിളിക്കുന്ന. ക്ലോറോഫ്ളുറോ കാര്‍ബണുകള്‍, ഹാലോൺ തുടങ്ങിയ വാതകങ്ങള്‍ക്ക്‌ ദീര്‍ഘകാലം അന്തരീക്ഷത്തില്‍ മാറ്റമില്ലാതെ നിലനില്‍ക്കാന്‍ ശേഷിയുണ്ട്‌. ഉയര്‍ന്ന വിതാനങ്ങളിലേക്ക്‌ എത്തുന്ന ഈ വാതകങ്ങള്‍ സൂര്യനില്‍നിന്നുള്ള അള്‍ട്രാവയലറ്റ്‌ കിരണങ്ങളാല്‍ വിഘടിച്ച്‌ ക്ലോറിന്‍, ബ്രോമിന്‍ തുടങ്ങിയ വാതകങ്ങളായിമാറ്റപ്പെടുന്നു. ഈ വാതകങ്ങള്‍ക്ക്‌ ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിക്കാന്‍ കഴിയും. ഇപ്രകാരം ഓസോൺ പാളിക്കുണ്ടാകുന്ന ശോഷണത്തെ ഓസോൺ സുഷിരം എന്ന് പറയുന്നു.

32. ലോക ഓസോണ്‍ ദിനമായി ആചരിക്കുന്നതെന്ന്‌? ഈ ദിനത്തിന്റെ പ്രാധാന്യം?
- സെപ്റ്റംബര്‍ 16
- ഓസോണ്‍ സംരക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ച്‌ അവബോധം ജനിപ്പിക്കുക
- ഓസോണ്‍ ശോഷണത്തിന്‌ കാരണമായേക്കാവുന്ന ഉല്‍പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക

33. ഹോമാസ്ഫിയര്‍ എന്നു വിളിക്കുന്ന അന്തരീക്ഷഭാഗമേത്‌?
- ഭൗമോപരിതലത്തില്‍നിന്ന്‌ ഏകദേശം 90 കിലോമീറ്റര്‍ ഉയരം വരെ വാതകസംരചന ഏറെക്കുറെ ഒരുപോലെയാണ്‌. അന്തരീക്ഷത്തിന്റെ ഈ ഭാഗത്തെ ഹോമാസ്ഫിയര്‍ (Homosphere) എന്നു വിളിക്കുന്നു.

34. 'ഹോമോസ്ഫിയര്‍' എന്ന് വിളിക്കപ്പെടുന്ന അന്തരീക്ഷഭാഗത്തിന്റെ വ്യാപ്തി താഴെ പറയുന്നവയില്‍ ഏത്?
a) 0 – 8 കിലോമീറ്റര്‍
b) 50 കിലോമീറ്റര്‍ വരെ
c) 50 മുതല്‍ 80 കിലോമീറ്റര്‍
d) 0 – 90 കിലോമീറ്റര്‍
Answer:
d) 0 – 90 കിലോമീറ്റര്‍

35. ഹെറ്ററോസ്ഫിയര്‍ എന്നു വിളിക്കുന്ന അന്തരീക്ഷഭാഗമേത്‌? എന്തുകൊണ്ട്‌?
- 90 കിലോമീറ്ററിന്‌ മുകളിലായിസ്ഥിതി ചെയ്യുന്ന അന്തരീക്ഷഭാഗത്തെ ഹെറ്ററോസ്ഫിയര്‍ (Het) erosphere) എന്നു വിളിക്കുന്നു
- ഇവിടെ വാതകസംരചനയില്‍ ഐകരൂപ്യമില്ല.

36. ഭൗമാന്തരീക്ഷത്തില്‍ ഏകദേശം 90 കിലോമീറ്റര്‍ ഉയരത്തിന് ശേഷം വാതകസംരചനയില്‍ ഐക്യരൂപം ഇല്ല. പ്രസ്തുത അന്തരീക്ഷഭാഗത്തിന്റെ പേരെന്ത്? 
a) ഹോമോസ്ഫിയര്‍
b) ട്രോപോസ്ഫിയര്‍
c) മിസോസ്ഫിയര്‍
d) ഹെറ്ററോസ്ഫിയര്‍
Answer:
d) ഹെറ്ററോസ്ഫിയര്‍

37. പ്രധാന അന്തരീക്ഷമണ്ഡലങ്ങള്‍ ഏതെല്ലാം?
- ട്രോപ്പോസ്റ്റിയര്‍, സ്ട്രാറ്റോസ്ഫിയര്‍,മിസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍
38. ഓരോ അന്തരീക്ഷമണ്ഡലത്തിന്റേയും സവിശേഷതകള്‍ വിശദമാക്കുക.
* ട്രോപ്പോസ്ഫിയർ 
- ഭൂമിയോട്‌ ചേര്‍ന്നു സ്ഥിതിചെയ്യുന്ന ഈ അന്തരീക്ഷമണ്ഡലം ഏകദേശം 13 കിലോമീറ്റര്‍ ഉയരം വരെ വ്യാപിച്ചിരിക്കുന്നു.
- മധ്യരേഖാ പ്രദേശത്ത്‌ വായു ചൂടുപിടിച്ച്‌ ഉയരങ്ങളിലേക്ക്‌ വ്യാപിക്കുന്നതിനാല്‍ ഇവിടെ ട്രോപ്പോസ്ഫിയറിന്‌ കൂടുതല്‍ ഉയരമുണ്ട്‌ (ഏകദേശം 18 കി.മീ. വരെ).
- മേഘരൂപീകരണം, മഴ, മഞ്ഞ്‌, കാറ്റ്‌, ഇടിമിന്നല്‍ തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങളെല്ലാം ഈ മണ്ഡലത്തിലാണ്‌ സംഭവിക്കുന്നത്‌.
- ട്രോപോസ്ഫിയറില്‍ ഓരോ 165 മീറ്റര്‍ ഉയരത്തിനും ഒരു ഡിഗ്രി സെല്‍ഷ്യസ്‌ എന്ന
തോതില്‍ താപം കുറഞ്ഞുവരുന്നു. ഇതിനെ ക്രമമായ താപനഷ്ടനിരക്ക്‌ എന്നു വിളിക്കുന്നു.
- ട്രോപ്പോസ്ഫിയറിനു മുകളിലുള്ള സംക്രമണമേഖലയെ ട്രോപ്പോപാസ്‌ എന്നു വിളിക്കുന്നു.
* സ്ട്രാറ്റോസ്ഫിയര്‍
- ട്രോപ്പോപാസില്‍ തുടങ്ങി ഭൂമിയില്‍നിന്ന്‌ ഏകദേശം 50 കിലോമീറ്റര്‍ ഉയരം വരെ വ്യാപിച്ചിരിക്കുന്നു.
- സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ന്ന വിതാനങ്ങളില്‍ ഉയരം കൂടുന്നതിനനുസരിച്ച്‌ താപനിലയില്‍ മാറ്റം അനുഭവപ്പെടുന്നില്ല. ഈ മേഖലയെ സമതാപമേഖല എന്നറിയപ്പെടുന്നു.
- ഓസോണ്‍പാളി ഹാനികരങ്ങളായ അൾട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്ത്‌ ഭൂമിയിലെത്താതെ നിയന്ത്രിക്കുന്നു.
- തെളിഞ്ഞ അത്തരീക്ഷസ്ഥിതിയും വായു അറകളുടെ അസാന്നിധ്യവുകൊണ്ട്‌ ജറ്റ്‌ വിമാനങ്ങളുടെ സുഗമസഞ്ചാരം സാധ്യമാക്കുന്നു.
- സ്ട്രാറ്റോസ്ഫിയറിനു മുകളിലുള്ള സംക്രമണമേഖലയെ സ്ട്രാറ്റോപാസ്‌ എന്നു വിളിക്കുന്നു.
* മിസോസ്ഫിയര്‍
- ഭൂമിയില്‍നിന്ന്‌ 50 മുതല്‍ 80 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വ്യാപിച്ചിരിക്കുന്നു.
- ഉയരത്തിനനുസരിച്ച്‌ താപം കുറഞ്ഞുവരുന്നു. അന്തരീക്ഷത്തിലെ ഏറ്റവും കുറഞ്ഞ താപനില മിസോപാസില്‍ അനുഭവപ്പെടുന്നു (800 മുതല്‍ 1000⁰C വരെ).
- ഉല്‍ക്കകള്‍ മിസോസ്ഫിയറില്‍ പ്രവേശിക്കുന്നതിലൂടെ ഘര്‍ഷണത്താല്‍ കത്തിച്ചാരമാകുന്നു.
- മിസോസ്ഫിയറിനു മുകളിലുള്ള സംക്രമണമേഖല മിസോപാസ്‌ എന്നറിയപ്പെടുന്നു.
* തെര്‍മോസ്ഫിയര്‍
- ഏകദേശം 80 മുതല്‍ 600 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വ്യാപിച്ചിരിക്കുന്നു.
- ഉയരുംതോറും താപനില ഗണ്യമായി വര്‍ധിക്കുന്നു.
- തെര്‍മോസ്ഫിയറിന്റെ താഴ്ന്ന ഭാഗത്തെ അയണോസ്ഫിയറെന്ന് വിളിക്കുന്നു.
- അയണോസ്ഫിയര്‍ റേഡിയോ പരിപാടികളുടെ ദീര്‍ഘദൂര പ്രക്ഷേപണം സാധ്യമാക്കുന്നു.

39. എന്താണ്‌ ക്രമമായ താപനഷ്ടനിരക്ക്‌?
- ട്രോപോസ്ഫിയറില്‍ ഓരോ 165 മീറ്റര്‍ ഉയരത്തിനും ഒരു ഡിഗ്രി സെല്‍ഷ്യസ്‌ എന്ന തോതില്‍ താപം കുറഞ്ഞു വരുന്നു. ഇതിനെ ക്രമമായ താപനഷ്ട നിരക്ക്‌ എന്നു വിളിക്കുന്നു (Normal Lapse Rate).

40. 'ഭൂമിയുടെ അന്തരീക്ഷത്തില്‍ ഉയരത്തിന് ആനുപാതികമായി ക്രമമായ താപനഷ്ടം സംഭവിക്കുന്നു'
i) അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ക്രമമായ താപനഷ്ടം അനുഭവപ്പടുന്നത്?
ii) ക്രമമായ താപനഷ്ടനിരക്ക് പ്രസ്താവിക്കുക
iii) സമുദ്രനിരക്കില്‍ അന്തരീക്ഷതാപം 30o സെല്‍ഷ്യസ് ആയിരിക്കെ 1650 മീറ്റര്‍ ഉയരത്തില്‍ ഏകദേശ താപനില കണക്കാക്കുക.
Answer:
i) ട്രോപ്പോസ്ഫിയര്‍
ii) 1oC/165 മീറ്റര്‍
iii) 1650/165 = 10, 1650 മീറ്റര്‍ ഉയരത്തിലെ താപം
 = 30o – 10o
= 20o C

41. താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകള്‍ ഓരോന്നും ഏതേത്‌ അന്തരീക്ഷ മണ്ഡലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ തിരിച്ചറിഞ്ഞ് യോജിച്ച കള്ളിയില്‍ ✓ രേഖപ്പെടുത്തുക.


42. ഫ്ലോചാര്‍ട്ട്‌
* Social Science Textbooks (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here