STD 9 Social Science II: Chapter 09 സമ്പദ്‌വ്യവസ്ഥകളും സാമ്പത്തിക നയങ്ങളും - ചോദ്യോത്തരങ്ങൾ
Study Notes Solution for Class 9 Social Science II Economic Systems and Economic Policies | Text Books Solution Geography (Malayalam Medium) Economics: Chapter 09 സമ്പദ്‌വ്യവസ്ഥകളും സാമ്പത്തിക നയങ്ങളും
Social Science II Chapter 9: സമ്പദ്‌വ്യവസ്ഥകളും സാമ്പത്തിക നയങ്ങളും. 1. ഭൂമി മൂലധനം അസംസ്‌കൃത വസ്തുക്കള്‍ മുതലായ ഉത്പാദനോപാധികളുടെ ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥകളെ മൂന്നായിതിരിക്കാറുണ്ട് അവ ഏതെല്ലാം ? i. മുതലാളിത്ത സമ്പദ്‌വ്യവസ്ഥ ii. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ iii. മിശ്ര സമ്പദ്‌വ്യവസ്ഥ
2. മുതലാളിത്ത സമ്പദ് വ്യവസ്ഥ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?• ഉല്‍പ്പാദനോപാധികള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയാണ് മുതലാളിത്തസമ്പദ്‌വ്യവസ്ഥ.
3. മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതകള്‍ എന്തെല്ലാം ?• സംരംഭകര്‍ക്ക് ഏത് ഉല്‍പ്പന്നവും ഉല്‍പ്പാദിപ്പിക്കാനുള്ള സ്വാതന്ത്ര്യം.• സ്വകാര്യസ്വത്തവകാശം• ലാഭം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം.• പാരമ്പര്യ സ്വത്തുകൈമാറ്റരീതി• വിലനിയന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം.• ഉപഭോക്താക്കളുടെ പരമാധികാരം• ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സംരംഭകരുടെ പരസ്പരമല്‍സരം.
4. മുതലാളിത്ത സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെ 'പോലീസ് സ്റ്റേറ്റ്' എന്ന് വിളിക്കുന്നതെന്തുകൊണ്ട്?• സമ്പദ് വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറവാണ്.• ക്രമസമാധാന പാലനവും വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കലുമാണ് രാഷ്ട്രത്തിന്റെ പ്രധാന ചുമതല.
5. വില സംവിധാനം എന്തെന്ന് വ്യക്തമാക്കുക.• ഉല്‍പ്പന്നത്തിന്റെ വില കൂടുമ്പോള്‍ സംരംഭകര്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും വില കുറയുമ്പോള്‍ ഉല്‍പ്പാദനം കുറയുകയും ചെയ്യുന്നു.• വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉല്‍പ്പാദകരെയും ആവശ്യക്കാരെയും സ്വാധീനിക്കുന്നു.• സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത നിയന്ത്രിക്കപ്പെടുന്നു.
6. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ ദൂഷ്യങ്ങള്‍ എന്ത്?• സ്വകാര്യസ്വത്തവകാശവും പാരമ്പര്യ സ്വത്തുകൈമാറ്റരീതിയും നിലനില്‍ക്കുന്നത് ചിലരുടെ പക്കല്‍ സമ്പത്ത് കുന്നുകൂടുന്നതിന് വഴിയൊരുക്കുന്നു. ഇത് സമൂഹത്തില്‍ സാമ്പത്തിക അന്തരം വര്‍ധിക്കാന്‍ കാരണമാകുന്നു.
7. എന്താണ് സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ?• ഉല്‍പ്പാദനോപാധികള്‍ പൊതു ഉടമസ്ഥതയിലുള്ളതും ക്രേന്ദീകൃത ആസൂര്രണം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ സമ്പദ്വ്യവസ്ഥയാണ് സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ.
8. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതകള്‍ എന്തെല്ലാം?• ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം.• സ്വകാര്യസംരംഭകരുടെ അഭാവം.• സ്വകാര്യസ്വത്തവകാശം, പാരമ്പര്യ സ്വത്തുകൈമാറ്റരീതി എന്നിവയുടെ അഭാവം.• സാമ്പത്തികസമത്വം• സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന പ്രശ്ശങ്ങള്‍ പരിഹരിക്കുന്നത് ആസൂത്രണത്തിലൂടെയാണ്.
9. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ ദൂഷ്യങ്ങള്‍ എന്ത്?• സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയും പ്രശ്നങ്ങളില്‍നിന്നു മുക്തമല്ല. എല്ലാ മേഖലകളിലും മുതല്‍മുടക്കാനുള്ള സാമ്പത്തികശേഷി പൊതുമേഖലയ്ക്ക് കുറവായിരിക്കും. ഇത് സാമ്പത്തികവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. സ്വകാര്യസ്വത്തവകാശവും പാരമ്പര്യ സ്വത്തുകൈമാറ്റരീതിയും ഇല്ലാത്ത സാഹചര്യത്തില്‍ ആളുകള്‍ കൂടുതല്‍ അധ്വാനിക്കാനുള്ള താല്‍പ്പര്യം കാണിക്കണമെന്നില്ല. കമ്പോളത്തില്‍ ഉപഭോക്താവിന് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാനുഒള സ്വാതന്ത്ര്യം കുറവായിരിക്കും.
1൦. ഇന്ത്യയിൽ നിലനില്‍ക്കുന്ന സമ്പദ് വ്യവസ്ഥ?• മിശ്ര സമ്പദ് വ്യവസ്ഥ
11. മിശ്ര സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകള്‍ എന്തെല്ലാം ?• മുതലാളിത്തസമ്പദ്വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെയും ചില സവിശേഷതകള്‍ ചേര്‍ന്നതാണ് മിശ്രസമ്പദ്വ്യവസ്ഥ. മിശ്രസാമ്പത്തികക്രമം നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ.
12. "മിശ്ര സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ". മിശ്ര സമ്പദ് വ്യവസ്ഥയുടെ സവിശേഷതകള്‍ എന്തെല്ലാം?• പൊതു മേഖലയും സ്വകാര്യ മേഖലയും നിലനില്‍ക്കുന്നു.• ആസൂത്രണത്തിലധിഷ്ഠിതമായി പ്രവർത്തിക്കുന്നു• ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നൽകുന്നു• സ്വകാര്യ സ്വത്തവകാശവും സാമ്പത്തിക നിയന്ത്രണവും നിലനിൽക്കുന്നു
13. ഇന്ന് ലോകത്ത് മുതലാളിത്ത സമ്പദ് വ്യവസ്ഥയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കാണാന്‍ കഴിയില്ല. ഉദാഹരണ സഹിതം വ്യക്തമാക്കുക.• U.S.A, U.K എന്നീ മുതലാളിത്തസമ്പദ് വ്യവസ്ഥ നിലവിലുള്ള രാജ്യങ്ങള്‍ സർക്കാർ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്നു.• ക്യൂബ, ചൈന തുടങ്ങിയ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ നിലവിലുള്ള രാജ്യങ്ങളില്‍ സ്വകാര്യസ്വത്തവകാശവും സ്വതന്ത്ര കമ്പോളവും അനുവദിച്ചിട്ടുണ്ട്.
14. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാം?• പൊതുമേഖലയുടെ സാമ്പത്തിക ശേഷി കുറവ്.• കൂടുതല്‍ അധ്വാനിക്കുവാനുള്ള ആളുകളുടെ താല്പര്യക്കുറവ്• ഉപഭോക്താവിന്റെ സ്വാതന്ത്ര്യക്കുറവ്
15. താഴെ കൊടുത്തിട്ടുള്ളവയില്‍ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയില്‍പ്പെടാത്തവയേത്?(സാമ്പത്തിക സമത്വം, ജനക്ഷേമം, പൊതുമേഖലയും സ്വകാര്യ മേഖലയും നിലനില്‍ക്കുന്നു, സ്വകാര്യ സ്വത്തവകാശത്തിന്റെ അഭാവം)• പൊതുമേഖലയും സ്വകാര്യ മേഖലയും നിലനില്‍ക്കുന്നു
16. പുത്തന്‍ സാമ്പത്തിക നയത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം?• സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നു.• വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നു.• രാജ്യാതിര്‍ത്തി ഭേദിച്ച് സാധനങ്ങളുടെയും സേവനങ്ങളുടേയും, സാങ്കേതിക പരിജ്ഞാനത്തിന്റെയും ഒഴുക്ക്.• വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണികളില്‍ ലഭിക്കുന്നു.
17. ചുവടെ നല്‍കിയിരിക്കുന്നവയില്‍ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്ക് അനുകൂലമല്ലാത്ത വാദഗതിയേത്?(കയറ്റുമതി വര്‍ദ്ധിക്കുന്നു, വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുന്നു, സമ്പദ് ഘടനയെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ കഴിവു കുറയുന്നു,ദേശീയ വരുമാനം വർദ്ധിക്കുന്നു)• സമ്പദ് ഘടനയെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ കഴിവു കുറയുന്നു,ദേശീയ വരുമാനം വർദ്ധിക്കുന്നു
18. എന്താണ് ഉദാരവൽക്കരണം?• രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തലാണ് ഉദാരവൽക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
19. ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നടപടികള്‍ എഴുതുക?• വ്യവസായങ്ങള്‍ തുടങ്ങാനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു.• ഇറക്കുമതിച്ചുങ്കവും നികുതികളും കുറച്ചു.• വിദേശ വിനിമയ ചട്ടങ്ങളില്‍ മാറ്റം വരുത്തി• കമ്പോള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.• വിദേശ നിക്ഷേപം അനുവദിച്ചു.• അടിസ്ഥാന സൗകര്യ വികസനം, അടിസ്ഥാന വ്യവസായം എന്നിവയിലെ സര്‍ക്കാര്‍ പങ്കാളിത്തം കുറച്ചു.
20. 1991നു ശേഷം ഇന്ത്യയില്‍ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു. ഇതിന് രണ്ട് ഉദാഹരണങ്ങള്‍ എഴുതുക.• മാരുതി ഉദ്യോഗ് ലിമിറ്റഡ്• മോഡേണ്‍ ഫുഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
21. BOT, PPP എന്നിവയെക്കുറിച്ച് നോട്ട് കുറിക്കുക.• BOT (Build Operate and Transfer)- റോഡ്, പാലം മുതലായവ സ്വകാര്യസംരംഭകര്‍ നിര്‍മിക്കുകയും മുതല്‍മുടക്ക് ടോള്‍പിരിവിലൂടെ തിരിച്ചുപിടിക്കുകയും പിന്നീട് അവ സര്‍ക്കാരിന് കൈമാറുകയും ചെയ്യുന്നു.• PPP (Public Private Partnership)-ചില സംരംഭങ്ങള്‍ സര്‍ക്കാറും സ്വകാര്യസംരംഭകരും സംയുക്തമായി ആരംഭിക്കുന്നു. മുതല്‍മുടക്കിനനുസരിച്ച് ലാഭം പങ്കു വയ്ക്കുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം (CIAL) ഇതിന് ഉദാഹരണമാണ്.
22. എന്താണ് നവഉദാരവല്‍ക്കരണം ?• സര്‍ക്കാര്‍ നിയന്ത്രണങ്ങളെ സമ്പൂര്‍ണമായി നിരാകരിക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങളെ നവഉദാരവല്‍ക്കരണം എന്നുപറയുന്നു.
23. ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാം ?• IMF• ലോക ബാങ്ക്
24. എന്താണ് ആഗോളവല്‍ക്കരണം ?• രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്നുള്ള മൂലധനപ്രവാഹം, തൊഴിലാളികളുടെ ഒഴുക്ക്, സാങ്കേതികവിദ്യയുടെ കൈമാറ്റം, സാധനങ്ങളുടെയും സേവനങ്ങളുടെയും ഒഴുക്ക് എന്നിവ മൂലം രാജ്യങ്ങള്‍ തമ്മിലുണ്ടായ പരസ്പരസാമ്പത്തിക ഏകോപനവും ആശ്രയത്വവുമാണ് ആഗോളവല്‍ക്കരണം എന്നറിയപ്പെടുന്നത്.
25. ആഗോളവല്‍ക്കരണം എന്നത് ലോകം ഒറ്റകമ്പോളമായി മാറുന്ന അവസ്ഥയാണ്. വിശദമാക്കുക• മൂലധന പ്രവാഹം• ആഗോളതലത്തില്‍ തൊഴിലാളികളുടെ പ്രവാഹവും സാങ്കേതികവിദ്യയുടെ കൈമാറ്റവും.• സാധനങ്ങളുടെയും സേവനങ്ങളുടെയും ഒഴുക്ക്.
26. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിസ്ഇന്‍വെസ്റ്റ്മെന്റിന്റെ ധര്‍മ്മം എന്ത്?• പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം.• ഓഹരി വിപണനം
27. എവിടെയാണ് ലോക വ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം? സ്ഥാപിതമായത് എന്ന് ?• ജനീവ• 1995 ജനുവരി 1
28. ലോക വ്യാപാര സംഘടനയിലൂടെ രൂപപ്പെട്ട സ്വതന്ത്ര വ്യാപാരക്കരാറുകളിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം?• ഇറക്കുമതിത്തീരുവ ഘട്ടംഘട്ടമായി കുറയ്ക്കുക.• സബ്സിഡികള്‍ കുറയ്ക്കുക.• പേറ്റന്റ് നിയമങ്ങള്‍ പരിഷ്കരിക്കുക.• സേവനരംഗങ്ങളായ മാധ്യമങ്ങള്‍, ടെലികോം, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലും വിദേശനിക്ഷേപം അനുവദിക്കുക.• ആഭ്യന്തരനിക്ഷേപങ്ങള്‍ക്കു നല്‍കുന്ന പരിഗണന വിദേശനിക്ഷേപങ്ങള്‍ക്കും നല്‍കുക.
29. ലോക വ്യാപാര സംഘടനയിലൂടെ രൂപപ്പെട്ട സ്വതന്ത്ര വ്യാപാര കരാറിലെ നിര്‍ദ്ദേശങ്ങളില്‍പ്പെടാത്ത പ്രസ്താവന ഏത്?a. സബ്സിഡികള്‍ കുറയ്ക്കുക.b. ഇറക്കുമതി തീരുവ ഘട്ടം ഘട്ടമായി ഉയര്‍ത്തുക.c. പേറ്റന്റ് നിയമങ്ങള്‍ പരിഷ്ക്കരിക്കുക.d. ആഭ്യന്തര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ വിദേശ നിക്ഷേപങ്ങള്‍ക്കും നല്‍കുക.Answer:b. ഇറക്കുമതി തീരുവ ഘട്ടം ഘട്ടമായി ഉയര്‍ത്തുക.
30. സ്വതന്ത്ര വ്യാപാര കരാറുകളിലെ നിര്‍ദ്ദേശങ്ങള്‍ ഉദാരവല്‍ക്കരണത്തെയും ആഗോളവല്‍ക്കരണത്തെയും ശക്തിപ്പെടുത്തുന്നവയാണ്. പ്രധാന നിര്‍ദ്ദേശങ്ങള്‍ എഴുതുക.• ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി കുറയ്ക്കുക.• സബ്സിഡികള്‍ കുറയ്ക്കുക.• പേറ്റന്റ് നിയമങ്ങള്‍ പരിഷ്ക്കരിക്കുക• സേവന രംഗങ്ങളില്‍ വിദേശ നിക്ഷേപം അനുവദിക്കുക.
31. എന്താണ് ബഹുരാഷ്ട്രകമ്പനികള്‍ ?• ഒരുരാജ്യത്ത് രജിസ്റ്റര്‍ ചെയ്ത് നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ എന്നറിയപ്പെടുന്നു. • ഉല്‍പ്പന്നങ്ങള്‍ ഒരു രാജ്യത്ത് നിര്‍മിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനു പകരം മൂലധനം വികസ്വരരാജ്യങ്ങളില്‍ നിക്ഷേപിച്ച് അവിടത്തെ അസംസ്കൃതവസ്തുക്കളും തൊഴിലും കമ്പോളവും തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ ഈ കമ്പനികള്‍ക്കു കഴിഞ്ഞു.
32. ബഹുരാഷ്ട്ര കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുക.അല്ലെങ്കിൽ ബഹുരാഷ്ട്രകമ്പനികള്‍ മറ്റ് കമ്പനികളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?• ഉല്‍പ്പന്നങ്ങള്‍ ഒരു രാജ്യത്ത് നിര്‍മിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനു പകരം മൂലധനം വികസ്വരരാജ്യങ്ങളില്‍ നിക്ഷേപിച്ച് അവിടത്തെ അസംസ്കൃതവസ്തുക്കളും തൊഴിലും കമ്പോളവും തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ ഈ കമ്പനികള്‍ക്കു കഴിഞ്ഞു.• ബഹുരാഷ്ട്ര കമ്പനികള്‍ പലപ്പോഴും പ്രാദേശിക കമ്പനികളുമായി ചേര്‍ന്നു കൊണ്ടോ പ്രാദേശിക കമ്പനികളെ ഏറ്റെടുത്തുകൊണ്ടോ ആണ് ഉല്‍പ്പാദനം ആരംഭിക്കുക. അതുവഴി പ്രാദേശിക കമ്പനികളുടെ ഉല്‍പ്പാദന-വിതരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് വേഗത്തില്‍ ഉല്‍പ്പന്നം കമ്പോളത്തിലെത്തിക്കാന്‍ ബഹുരാഷ്ട്രകമ്പനികള്‍ക്ക് കഴിയും. • ഉല്‍പ്പന്നത്തിന്റെ നിര്‍മാണം പ്രാദേശിക ചെറുകിട സംരംഭകരെഏല്‍പ്പിക്കുന്നു. അവരില്‍നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നം സ്വന്തം ബ്രാന്‍ഡ്‌നാമത്തില്‍ വിറ്റഴിക്കുന്നു. • പല രാജ്യങ്ങളിലായി നിര്‍മിക്കുന്ന ഭാഗങ്ങള്‍ ഏതെങ്കിലും ഒരു രാജ്യത്ത് കൂട്ടിയോജിപ്പിക്കുന്ന രീതിയും അവര്‍ പരീക്ഷിക്കുന്നു. വാഹനനിര്‍മാണത്തില്‍ ഈ രീതി ഉപയോഗിക്കുന്നുണ്ട്.
33. ബഹുരാഷ്ട്ര കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് വികസ്വര രാജ്യങ്ങളെ ബാധിക്കുന്നത്?• രാജ്യങ്ങളുടെ ആഭ്യന്തര നയങ്ങളിലും നിയമങ്ങളിലും ബഹുരാഷ്ട്ര കമ്പനികളുടെ ഇടപെടല്‍
34. എന്താണ്‌കമ്പോളവല്‍ക്കരണം ?• സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന പല സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിച്ച് കമ്പോളത്തിന്റെ ഭാഗമായിമാറി. എല്ലാം കമ്പോളത്തില്‍ ലഭ്യമാണ്, അല്ലെങ്കില്‍ കമ്പോളത്തിലേ ലഭ്യമാകൂ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഈ പ്രവണത കമ്പോളവല്‍ക്കരണം എന്നറിയപ്പെടുന്നു. ലാഭമാണ് കമ്പോളവല്‍ക്കരണത്തിന്റെ പരമമായ ലക്ഷ്യം.
35. കമ്പോളവല്‍ക്കരണം സാമ്പത്തിക രംഗത്തു വരുത്തിയ മാറ്റങ്ങള്‍ വിശദമാക്കുക.• കമ്പോളം വളരെ സ്വതന്ത്രവും വ്യാപകവും ശക്തവുമായിമാറി.• കമ്പോളത്തിന്‍മേലുള്ള സര്‍ക്കാര്‍ നിയ്രന്രണം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. • അടിസ്ഥാന വ്യവസായങ്ങള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നിവ കമ്പോളത്തിന്റെ പരിധിയിലേക്കുവന്നു. • സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന പല സ്ഥാപനങ്ങളുംസ്വകാര്യവല്‍ക്കരിച്ച് കമ്പോളത്തിന്റെ ഭാഗമായിമാറി.
36. 'എല്ലാം കമ്പോളത്തില്‍ ലഭ്യമാണ് അല്ലെങ്കില്‍ കമ്പോളത്തിലേ ലഭ്യമാകൂ' എന്ന അവസ്ഥ ഏതു പേരില്‍ അറിയപ്പെടുന്നു ?• കമ്പോളവത്കരണം
37. സര്‍ക്കാര്‍ നിയന്ത്രണങ്ങളെ സമ്പൂര്‍ണ്ണമായി നിരാകരിക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഏതു പേരില്‍ അറിയപ്പെടുന്നു?• നവ ഉദാരവല്‍ക്കരണം
38. പുതിയ സാമ്പത്തിക നയങ്ങളുടെ അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ എന്തെല്ലാം അനുകൂലവാദങ്ങള്‍• വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകുന്നു.• മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയുന്നു.• മത്സരം വര്‍ധിക്കുന്നത് വില കുറയാന്‍ കാരണമാകുന്നു.• കയറ്റുമതി വര്‍ധിക്കുന്നു.• കമ്പനികള്‍ക്ക് വിദേശവിപണികളില്‍ പ്രവേശിക്കാന്‍ കഴിയുന്നു.• കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.• ദേശീയവരുമാനം വര്‍ധിക്കുന്നു.പ്രതികൂല വാദങ്ങള്‍• സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു.• പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം നടക്കുന്നു.• ഇറക്കുമതി പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് കാരണമാകുന്നു.• സമ്പദ്ഘടനയെ നിയന്ത്രിക്കാനുള്ള സര്‍ക്കാറിന്റെ കഴിവ് കുറയുന്നു.• തൊഴില്‍സുരക്ഷിതത്വം കുറയുന്നു.• പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് ഭാവിയില്‍ സര്‍ക്കാര്‍ വരുമാനം കുറയാന്‍ ഇടയാക്കുന്നു.
👉Social Science II Textbook (pdf) - Click here 👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Study Notes Solution for Class 9 Social Science II Economic Systems and Economic Policies | Text Books Solution Geography (Malayalam Medium) Economics: Chapter 09 സമ്പദ്‌വ്യവസ്ഥകളും സാമ്പത്തിക നയങ്ങളും
Social Science II Chapter 9: സമ്പദ്‌വ്യവസ്ഥകളും സാമ്പത്തിക നയങ്ങളും.
ii. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ
iii. മിശ്ര സമ്പദ്‌വ്യവസ്ഥ
2. മുതലാളിത്ത സമ്പദ് വ്യവസ്ഥ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
• ഉല്‍പ്പാദനോപാധികള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയാണ് മുതലാളിത്തസമ്പദ്‌വ്യവസ്ഥ.
3. മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതകള്‍ എന്തെല്ലാം ?
• സംരംഭകര്‍ക്ക് ഏത് ഉല്‍പ്പന്നവും ഉല്‍പ്പാദിപ്പിക്കാനുള്ള സ്വാതന്ത്ര്യം.
• സ്വകാര്യസ്വത്തവകാശം
• ലാഭം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം.
• പാരമ്പര്യ സ്വത്തുകൈമാറ്റരീതി
• വിലനിയന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം.
• ഉപഭോക്താക്കളുടെ പരമാധികാരം
• ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സംരംഭകരുടെ പരസ്പരമല്‍സരം.
4. മുതലാളിത്ത സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെ 'പോലീസ് സ്റ്റേറ്റ്' എന്ന് വിളിക്കുന്നതെന്തുകൊണ്ട്?
• സമ്പദ് വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറവാണ്.
• ക്രമസമാധാന പാലനവും വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കലുമാണ് രാഷ്ട്രത്തിന്റെ പ്രധാന ചുമതല.
5. വില സംവിധാനം എന്തെന്ന് വ്യക്തമാക്കുക.
• ഉല്‍പ്പന്നത്തിന്റെ വില കൂടുമ്പോള്‍ സംരംഭകര്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും വില കുറയുമ്പോള്‍ ഉല്‍പ്പാദനം കുറയുകയും ചെയ്യുന്നു.
• വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉല്‍പ്പാദകരെയും ആവശ്യക്കാരെയും സ്വാധീനിക്കുന്നു.
• സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത നിയന്ത്രിക്കപ്പെടുന്നു.
6. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ ദൂഷ്യങ്ങള്‍ എന്ത്?
• സ്വകാര്യസ്വത്തവകാശവും പാരമ്പര്യ സ്വത്തുകൈമാറ്റരീതിയും നിലനില്‍ക്കുന്നത് ചിലരുടെ പക്കല്‍ സമ്പത്ത് കുന്നുകൂടുന്നതിന് വഴിയൊരുക്കുന്നു. ഇത് സമൂഹത്തില്‍ സാമ്പത്തിക അന്തരം വര്‍ധിക്കാന്‍ കാരണമാകുന്നു.
7. എന്താണ് സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ?
• ഉല്‍പ്പാദനോപാധികള്‍ പൊതു ഉടമസ്ഥതയിലുള്ളതും ക്രേന്ദീകൃത ആസൂര്രണം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ സമ്പദ്വ്യവസ്ഥയാണ് സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ.
8. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതകള്‍ എന്തെല്ലാം?
• ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം.
• സ്വകാര്യസംരംഭകരുടെ അഭാവം.
• സ്വകാര്യസ്വത്തവകാശം, പാരമ്പര്യ സ്വത്തുകൈമാറ്റരീതി എന്നിവയുടെ അഭാവം.
• സാമ്പത്തികസമത്വം
• സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന പ്രശ്ശങ്ങള്‍ പരിഹരിക്കുന്നത് ആസൂത്രണത്തിലൂടെയാണ്.
9. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ ദൂഷ്യങ്ങള്‍ എന്ത്?
• സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയും പ്രശ്നങ്ങളില്‍നിന്നു മുക്തമല്ല. എല്ലാ മേഖലകളിലും മുതല്‍മുടക്കാനുള്ള സാമ്പത്തികശേഷി പൊതുമേഖലയ്ക്ക് കുറവായിരിക്കും. ഇത് സാമ്പത്തികവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. സ്വകാര്യസ്വത്തവകാശവും പാരമ്പര്യ സ്വത്തുകൈമാറ്റരീതിയും ഇല്ലാത്ത സാഹചര്യത്തില്‍ ആളുകള്‍ കൂടുതല്‍ അധ്വാനിക്കാനുള്ള താല്‍പ്പര്യം കാണിക്കണമെന്നില്ല. കമ്പോളത്തില്‍ ഉപഭോക്താവിന് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാനുഒള സ്വാതന്ത്ര്യം കുറവായിരിക്കും.
1൦. ഇന്ത്യയിൽ നിലനില്‍ക്കുന്ന സമ്പദ് വ്യവസ്ഥ?
• മിശ്ര സമ്പദ് വ്യവസ്ഥ
11. മിശ്ര സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകള്‍ എന്തെല്ലാം ?
• മുതലാളിത്തസമ്പദ്വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെയും ചില സവിശേഷതകള്‍ ചേര്‍ന്നതാണ് മിശ്രസമ്പദ്വ്യവസ്ഥ. മിശ്രസാമ്പത്തികക്രമം നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ.
12. "മിശ്ര സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ". മിശ്ര സമ്പദ് വ്യവസ്ഥയുടെ സവിശേഷതകള്‍ എന്തെല്ലാം?
• പൊതു മേഖലയും സ്വകാര്യ മേഖലയും നിലനില്‍ക്കുന്നു.
• ആസൂത്രണത്തിലധിഷ്ഠിതമായി പ്രവർത്തിക്കുന്നു
• ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നൽകുന്നു
• സ്വകാര്യ സ്വത്തവകാശവും സാമ്പത്തിക നിയന്ത്രണവും നിലനിൽക്കുന്നു
13. ഇന്ന് ലോകത്ത് മുതലാളിത്ത സമ്പദ് വ്യവസ്ഥയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കാണാന്‍ കഴിയില്ല. ഉദാഹരണ സഹിതം വ്യക്തമാക്കുക.
• U.S.A, U.K എന്നീ മുതലാളിത്തസമ്പദ് വ്യവസ്ഥ നിലവിലുള്ള രാജ്യങ്ങള്‍ സർക്കാർ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്നു.
• ക്യൂബ, ചൈന തുടങ്ങിയ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ നിലവിലുള്ള രാജ്യങ്ങളില്‍ സ്വകാര്യസ്വത്തവകാശവും സ്വതന്ത്ര കമ്പോളവും അനുവദിച്ചിട്ടുണ്ട്.
14. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാം?
• പൊതുമേഖലയുടെ സാമ്പത്തിക ശേഷി കുറവ്.
• കൂടുതല്‍ അധ്വാനിക്കുവാനുള്ള ആളുകളുടെ താല്പര്യക്കുറവ്
• ഉപഭോക്താവിന്റെ സ്വാതന്ത്ര്യക്കുറവ്
15. താഴെ കൊടുത്തിട്ടുള്ളവയില്‍ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയില്‍പ്പെടാത്തവയേത്?
(സാമ്പത്തിക സമത്വം, ജനക്ഷേമം, പൊതുമേഖലയും സ്വകാര്യ മേഖലയും നിലനില്‍ക്കുന്നു, സ്വകാര്യ സ്വത്തവകാശത്തിന്റെ അഭാവം)
• പൊതുമേഖലയും സ്വകാര്യ മേഖലയും നിലനില്‍ക്കുന്നു
16. പുത്തന്‍ സാമ്പത്തിക നയത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം?
• സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നു.
• വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നു.
• രാജ്യാതിര്‍ത്തി ഭേദിച്ച് സാധനങ്ങളുടെയും സേവനങ്ങളുടേയും, സാങ്കേതിക പരിജ്ഞാനത്തിന്റെയും ഒഴുക്ക്.
• വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണികളില്‍ ലഭിക്കുന്നു.
17. ചുവടെ നല്‍കിയിരിക്കുന്നവയില്‍ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്ക് അനുകൂലമല്ലാത്ത വാദഗതിയേത്?
(കയറ്റുമതി വര്‍ദ്ധിക്കുന്നു, വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുന്നു, സമ്പദ് ഘടനയെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ കഴിവു കുറയുന്നു,ദേശീയ വരുമാനം വർദ്ധിക്കുന്നു)
• സമ്പദ് ഘടനയെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ കഴിവു കുറയുന്നു,ദേശീയ വരുമാനം വർദ്ധിക്കുന്നു
18. എന്താണ് ഉദാരവൽക്കരണം?
• രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തലാണ് ഉദാരവൽക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
19. ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നടപടികള്‍ എഴുതുക?
• വ്യവസായങ്ങള്‍ തുടങ്ങാനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു.
• ഇറക്കുമതിച്ചുങ്കവും നികുതികളും കുറച്ചു.
• വിദേശ വിനിമയ ചട്ടങ്ങളില്‍ മാറ്റം വരുത്തി
• കമ്പോള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
• വിദേശ നിക്ഷേപം അനുവദിച്ചു.
• അടിസ്ഥാന സൗകര്യ വികസനം, അടിസ്ഥാന വ്യവസായം എന്നിവയിലെ സര്‍ക്കാര്‍ പങ്കാളിത്തം കുറച്ചു.
20. 1991നു ശേഷം ഇന്ത്യയില്‍ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു. ഇതിന് രണ്ട് ഉദാഹരണങ്ങള്‍ എഴുതുക.
• മാരുതി ഉദ്യോഗ് ലിമിറ്റഡ്
• മോഡേണ്‍ ഫുഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
21. BOT, PPP എന്നിവയെക്കുറിച്ച് നോട്ട് കുറിക്കുക.
• BOT (Build Operate and Transfer)- റോഡ്, പാലം മുതലായവ സ്വകാര്യസംരംഭകര്‍ നിര്‍മിക്കുകയും മുതല്‍മുടക്ക് ടോള്‍പിരിവിലൂടെ തിരിച്ചുപിടിക്കുകയും പിന്നീട് അവ സര്‍ക്കാരിന് കൈമാറുകയും ചെയ്യുന്നു.
• PPP (Public Private Partnership)-ചില സംരംഭങ്ങള്‍ സര്‍ക്കാറും സ്വകാര്യ
സംരംഭകരും സംയുക്തമായി ആരംഭിക്കുന്നു. മുതല്‍മുടക്കിനനുസരിച്ച് ലാഭം പങ്കു വയ്ക്കുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം (CIAL) ഇതിന് ഉദാഹരണമാണ്.
22. എന്താണ് നവഉദാരവല്‍ക്കരണം ?
• സര്‍ക്കാര്‍ നിയന്ത്രണങ്ങളെ സമ്പൂര്‍ണമായി നിരാകരിക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങളെ നവഉദാരവല്‍ക്കരണം എന്നുപറയുന്നു.
23. ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാം ?
• IMF
• ലോക ബാങ്ക്
24. എന്താണ് ആഗോളവല്‍ക്കരണം ?
• രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്നുള്ള മൂലധനപ്രവാഹം, തൊഴിലാളികളുടെ ഒഴുക്ക്, സാങ്കേതികവിദ്യയുടെ കൈമാറ്റം, സാധനങ്ങളുടെയും സേവനങ്ങളുടെയും ഒഴുക്ക് എന്നിവ മൂലം രാജ്യങ്ങള്‍ തമ്മിലുണ്ടായ പരസ്പരസാമ്പത്തിക ഏകോപനവും ആശ്രയത്വവുമാണ് ആഗോളവല്‍ക്കരണം എന്നറിയപ്പെടുന്നത്.
25. ആഗോളവല്‍ക്കരണം എന്നത് ലോകം ഒറ്റകമ്പോളമായി മാറുന്ന അവസ്ഥയാണ്. വിശദമാക്കുക
• മൂലധന പ്രവാഹം
• ആഗോളതലത്തില്‍ തൊഴിലാളികളുടെ പ്രവാഹവും സാങ്കേതികവിദ്യയുടെ കൈമാറ്റവും.
• സാധനങ്ങളുടെയും സേവനങ്ങളുടെയും ഒഴുക്ക്.
26. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിസ്ഇന്‍വെസ്റ്റ്മെന്റിന്റെ ധര്‍മ്മം എന്ത്?
• പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം.
• ഓഹരി വിപണനം
27. എവിടെയാണ് ലോക വ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം? സ്ഥാപിതമായത് എന്ന് ?
• ജനീവ
• 1995 ജനുവരി 1
28. ലോക വ്യാപാര സംഘടനയിലൂടെ രൂപപ്പെട്ട സ്വതന്ത്ര വ്യാപാരക്കരാറുകളിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം?
• ഇറക്കുമതിത്തീരുവ ഘട്ടംഘട്ടമായി കുറയ്ക്കുക.
• സബ്സിഡികള്‍ കുറയ്ക്കുക.
• പേറ്റന്റ് നിയമങ്ങള്‍ പരിഷ്കരിക്കുക.
• സേവനരംഗങ്ങളായ മാധ്യമങ്ങള്‍, ടെലികോം, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലും വിദേശനിക്ഷേപം അനുവദിക്കുക.
• ആഭ്യന്തരനിക്ഷേപങ്ങള്‍ക്കു നല്‍കുന്ന പരിഗണന വിദേശനിക്ഷേപങ്ങള്‍ക്കും നല്‍കുക.
29. ലോക വ്യാപാര സംഘടനയിലൂടെ രൂപപ്പെട്ട സ്വതന്ത്ര വ്യാപാര കരാറിലെ നിര്‍ദ്ദേശങ്ങളില്‍പ്പെടാത്ത പ്രസ്താവന ഏത്?
a. സബ്സിഡികള്‍ കുറയ്ക്കുക.
b. ഇറക്കുമതി തീരുവ ഘട്ടം ഘട്ടമായി ഉയര്‍ത്തുക.
c. പേറ്റന്റ് നിയമങ്ങള്‍ പരിഷ്ക്കരിക്കുക.
d. ആഭ്യന്തര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ വിദേശ നിക്ഷേപങ്ങള്‍ക്കും നല്‍കുക.
Answer:
b. ഇറക്കുമതി തീരുവ ഘട്ടം ഘട്ടമായി ഉയര്‍ത്തുക.
30. സ്വതന്ത്ര വ്യാപാര കരാറുകളിലെ നിര്‍ദ്ദേശങ്ങള്‍ ഉദാരവല്‍ക്കരണത്തെയും ആഗോളവല്‍ക്കരണത്തെയും ശക്തിപ്പെടുത്തുന്നവയാണ്. പ്രധാന നിര്‍ദ്ദേശങ്ങള്‍ എഴുതുക.
• ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി കുറയ്ക്കുക.
• സബ്സിഡികള്‍ കുറയ്ക്കുക.
• പേറ്റന്റ് നിയമങ്ങള്‍ പരിഷ്ക്കരിക്കുക
• സേവന രംഗങ്ങളില്‍ വിദേശ നിക്ഷേപം അനുവദിക്കുക.
31. എന്താണ് ബഹുരാഷ്ട്രകമ്പനികള്‍ ?
• ഒരുരാജ്യത്ത് രജിസ്റ്റര്‍ ചെയ്ത് നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ എന്നറിയപ്പെടുന്നു.
• ഉല്‍പ്പന്നങ്ങള്‍ ഒരു രാജ്യത്ത് നിര്‍മിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനു പകരം മൂലധനം വികസ്വരരാജ്യങ്ങളില്‍ നിക്ഷേപിച്ച് അവിടത്തെ അസംസ്കൃതവസ്തുക്കളും തൊഴിലും കമ്പോളവും തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ ഈ കമ്പനികള്‍ക്കു കഴിഞ്ഞു.
32. ബഹുരാഷ്ട്ര കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുക.
അല്ലെങ്കിൽ
ബഹുരാഷ്ട്രകമ്പനികള്‍ മറ്റ് കമ്പനികളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
• ഉല്‍പ്പന്നങ്ങള്‍ ഒരു രാജ്യത്ത് നിര്‍മിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനു പകരം മൂലധനം വികസ്വരരാജ്യങ്ങളില്‍ നിക്ഷേപിച്ച് അവിടത്തെ അസംസ്കൃതവസ്തുക്കളും തൊഴിലും കമ്പോളവും തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ ഈ കമ്പനികള്‍ക്കു കഴിഞ്ഞു.
• ബഹുരാഷ്ട്ര കമ്പനികള്‍ പലപ്പോഴും പ്രാദേശിക കമ്പനികളുമായി ചേര്‍ന്നു കൊണ്ടോ പ്രാദേശിക കമ്പനികളെ ഏറ്റെടുത്തുകൊണ്ടോ ആണ് ഉല്‍പ്പാദനം ആരംഭിക്കുക. അതുവഴി പ്രാദേശിക കമ്പനികളുടെ ഉല്‍പ്പാദന-വിതരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് വേഗത്തില്‍ ഉല്‍പ്പന്നം കമ്പോളത്തിലെത്തിക്കാന്‍ ബഹുരാഷ്ട്രകമ്പനികള്‍ക്ക് കഴിയും.
• ഉല്‍പ്പന്നത്തിന്റെ നിര്‍മാണം പ്രാദേശിക ചെറുകിട സംരംഭകരെഏല്‍പ്പിക്കുന്നു. അവരില്‍നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നം സ്വന്തം ബ്രാന്‍ഡ്‌നാമത്തില്‍ വിറ്റഴിക്കുന്നു.
• പല രാജ്യങ്ങളിലായി നിര്‍മിക്കുന്ന ഭാഗങ്ങള്‍ ഏതെങ്കിലും ഒരു രാജ്യത്ത് കൂട്ടിയോജിപ്പിക്കുന്ന രീതിയും അവര്‍ പരീക്ഷിക്കുന്നു. വാഹനനിര്‍മാണത്തില്‍ ഈ രീതി ഉപയോഗിക്കുന്നുണ്ട്.
33. ബഹുരാഷ്ട്ര കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് വികസ്വര രാജ്യങ്ങളെ ബാധിക്കുന്നത്?
• രാജ്യങ്ങളുടെ ആഭ്യന്തര നയങ്ങളിലും നിയമങ്ങളിലും ബഹുരാഷ്ട്ര കമ്പനികളുടെ ഇടപെടല്‍
34. എന്താണ്‌കമ്പോളവല്‍ക്കരണം ?
• സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന പല സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിച്ച് കമ്പോളത്തിന്റെ ഭാഗമായിമാറി. എല്ലാം കമ്പോളത്തില്‍ ലഭ്യമാണ്, അല്ലെങ്കില്‍ കമ്പോളത്തിലേ ലഭ്യമാകൂ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഈ പ്രവണത കമ്പോളവല്‍ക്കരണം എന്നറിയപ്പെടുന്നു. ലാഭമാണ് കമ്പോളവല്‍ക്കരണത്തിന്റെ പരമമായ ലക്ഷ്യം.
35. കമ്പോളവല്‍ക്കരണം സാമ്പത്തിക രംഗത്തു വരുത്തിയ മാറ്റങ്ങള്‍ വിശദമാക്കുക.
• കമ്പോളം വളരെ സ്വതന്ത്രവും വ്യാപകവും ശക്തവുമായിമാറി.
• കമ്പോളത്തിന്‍മേലുള്ള സര്‍ക്കാര്‍ നിയ്രന്രണം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
• അടിസ്ഥാന വ്യവസായങ്ങള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നിവ കമ്പോളത്തിന്റെ പരിധിയിലേക്കുവന്നു.
• സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന പല സ്ഥാപനങ്ങളുംസ്വകാര്യവല്‍ക്കരിച്ച് കമ്പോളത്തിന്റെ ഭാഗമായിമാറി.
36. 'എല്ലാം കമ്പോളത്തില്‍ ലഭ്യമാണ് അല്ലെങ്കില്‍ കമ്പോളത്തിലേ ലഭ്യമാകൂ' എന്ന അവസ്ഥ ഏതു പേരില്‍ അറിയപ്പെടുന്നു ?
• കമ്പോളവത്കരണം
37. സര്‍ക്കാര്‍ നിയന്ത്രണങ്ങളെ സമ്പൂര്‍ണ്ണമായി നിരാകരിക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഏതു പേരില്‍ അറിയപ്പെടുന്നു?
• നവ ഉദാരവല്‍ക്കരണം
38. പുതിയ സാമ്പത്തിക നയങ്ങളുടെ അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ എന്തെല്ലാം
അനുകൂലവാദങ്ങള്‍
• വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകുന്നു.
• മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയുന്നു.
• മത്സരം വര്‍ധിക്കുന്നത് വില കുറയാന്‍ കാരണമാകുന്നു.
• കയറ്റുമതി വര്‍ധിക്കുന്നു.
• കമ്പനികള്‍ക്ക് വിദേശവിപണികളില്‍ പ്രവേശിക്കാന്‍ കഴിയുന്നു.
• കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
• ദേശീയവരുമാനം വര്‍ധിക്കുന്നു.
പ്രതികൂല വാദങ്ങള്‍
• സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു.
• പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം നടക്കുന്നു.
• ഇറക്കുമതി പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് കാരണമാകുന്നു.
• സമ്പദ്ഘടനയെ നിയന്ത്രിക്കാനുള്ള സര്‍ക്കാറിന്റെ കഴിവ് കുറയുന്നു.
• തൊഴില്‍സുരക്ഷിതത്വം കുറയുന്നു.
• പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് ഭാവിയില്‍ സര്‍ക്കാര്‍ വരുമാനം കുറയാന്‍ ഇടയാക്കുന്നു.
👉Social Science II Textbook (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments