Class 9 Biology (Malayalam Medium) Chapter 07 വിഭജനം - വളര്‍ച്ചയ്‌ക്കും പ്രത്യുല്‍പ്പാദനത്തിനും - ചോദ്യോത്തരങ്ങള്‍

Textbooks Solution for Class 9th Biology (Malayalam Medium) Division for Growth and Reproduction | Text Books Solution Biology (Malayalam Medium) ജീവശാസ്ത്രം: അദ്ധ്യായം 07 വിഭജനം - വളര്‍ച്ചയ്‌ക്കും പ്രത്യുല്‍പ്പാദനത്തിനും

SCERT Solutions for Std IX Biology Chapterwise
Class 9 Biology Questions and Answers
Chapter 7: വിഭജനം - വളര്‍ച്ചയ്‌ക്കും പ്രത്യുല്‍പ്പാദനത്തിനും
1. ശരീര വളര്‍ച്ച സാധ്യമാകുന്നതെങ്ങനെ ? 
 കോശവിഭജനവും കോശവളര്‍ച്ചയും മൂലം ശരീരവളര്‍ച്ച സംഭവിക്കുന്നു.

2. കോശ വിഭജനത്തിന്റെ മുഖ്യ ഘട്ടങ്ങള്‍ ?
 ഇന്റര്‍ഫേസ്‌ അല്ലെങ്കില്‍ തയ്യാറെടുപ്പ്‌ ഘട്ടം, വിഭജന ഘട്ടം

3. എന്താണ്‌ ഇന്റര്‍ഫേസ്‌ ?
  കോശം വിഭജനത്തിനായിതയ്യാറെടുക്കുന്ന ഘട്ടം. ഈ ഘട്ടത്തില്‍ കോശാംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു, കോശദ്രവ്യത്തിന്റെ അളവും കോശവലുപ്പവും കൂടുന്നു, ജനിതകവസ്തു ഇരട്ടിക്കുന്നു.

4. വിഭജനഘട്ടത്തിലെ പ്രധാന സംഭവങ്ങല്‍ ?
 ന്യൂക്ലിയസ്‌ വിഭജനം (കാരിയോകൈനസിസ്‌)
 കോശദ്രവ്യവിഭജനം (സൈറ്റോകൈനസിസി)

5. ഇന്റര്‍ഫേസില്‍ നടക്കുന്ന പ്രധാന മാറ്റങ്ങള്‍ ?
 കോശാംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു 
 കോശദ്രവ്യത്തിന്റെ അളവ്‌ കൂടുന്നു. 
 കോശ വലിപ്പം കൂടുന്നു ജനിതകവസ്ത് ഇരട്ടിക്കുന്നു

6. എന്താണ്‌ കോശ ചക്രം ?
 ഒരു കോശം പൂര്‍ണ്ണവളര്‍ച്ചയെത്തിയ കോശം ആയി മാറുന്നത്‌ ഇന്റര്‍ഫേസിലാണ്‌.
പൂര്‍ണ്ണവളര്‍ച്ചയെത്തിയ കോശം വിഭജന ഘട്ടത്തിലൂടെ പുത്രികാ കോശങ്ങളായി മാറുന്നു. ഇന്‍റര്‍ഫേസ്‌, വിഭജന ഘട്ടം എന്നിവ ചാക്രികമായി ആവര്‍ത്തിക്കപ്പെടുന്നതിനാല്‍ രണ്ടും കൂടി ഉള്‍പ്പെടുത്തി കോശചക്രം എന്ന്‌ പറയുന്നു.

7. രണ്ടു തരം കോശവിഭജനം ഏതെല്ലാം ?
 ക്രമഭംഗവും, ഊനഭംഗവും
i) ക്രമഭംഗം :- (ഒരു മാതൃകോശം വിഭജിച്ച്‌ രണ്ട്‌ പുത്രികാകോശങ്ങളായിമാറുന്നു)
ii) നഭംഗം:- (ലൈംഗികാവയവങ്ങളിലെ ബീജോല്‍പാദക കോശങ്ങളില്‍ നടക്കുന്ന കോശവിഭജനരീതി)

8. ക്രമഭംഗം എന്നാല്‍ എന്ത്‌?
• ശരീര വളര്‍ച്ചയെ സഹായിക്കുന്ന കോശവിഭജനം രീതിയാണ്‌ക്രമഭംഗം ഇതില്‍ ഒരു മാതൃകോശം വിഭജിച്ച്‌ രണ്ട്‌ പുത്രികാകോശങ്ങള്‍ ആകുന്നു ഇതിന്‌ രണ്ട്‌ ഘട്ടങ്ങളുണ്ട്‌. ന്യൂക്ലിയസിന്റെ വിഭജനവും കോശദ്രവ്യ വിഭജനവും. ക്രമ ഭംഗത്തില്‍ ആദ്യം നടക്കുന്നത്‌ ന്യൂക്ലിയസിന്റെ വിഭജനമാണ്‌ ഈ ഘട്ടം കാരിയോ കൈനസിസ്‌ എന്ന്‌ അറിയപ്പെടുന്നു.

9. ന്യൂക്ലിയസിന്റെ വിഭജന ഘട്ടങ്ങള്‍.

10. ചിത്രം നിരീക്ഷിക്കുക.

i) ക്രമഭംഗത്തിലെ ഏതു ഘട്ടങ്ങളാണ്‌ചിത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്‌?
A. മെറ്റാഫേസ്‌
B. അനാഫേസ്‌

ii) ക്രമഭംഗത്തിലൂടെ രൂപപ്പെടുന്ന പുത്രികാ കോശങ്ങളിൽ ക്രോമോസോം സംഖ്യ മാതൃകോശത്തിനു തുല്യമായി നിലനിർത്തുന്നതിൽ B ഘട്ടത്തിന്റെ പ്രാധാന്യം എന്ത്? 
• അനാഫേസില്‍ ക്രോമസോമിന്റെ ക്രൊമാറ്റിഡുകള്‍ വേര്‍പിരിയുന്നു. ഓരോ ക്രൊമാറ്റിഡുകളുള്ള പുത്രികാക്രോമസോമുകളായി ഇരുധ്രുവങ്ങളിലേക്ക് നീങ്ങുന്നതിനാല്‍ ഇരുപുത്രികാകോശങ്ങളിലും തുല്യ എണ്ണം ക്രോമസോമുകള്‍ രൂപപ്പെടുന്നു

11. ഒറ്റപ്പെട്ടതേത് ? മറ്റുള്ളവയുടെ പൊതു സവിശേഷതയെന്ത് ?
അനാഫേസ്, ഇന്റർഫേസ്, പ്രൊഫേസ്, മെറ്റാഫേസ്
Answer:
• ഇന്റർഫേസ്.
• മറ്റുള്ളവ ന്യൂക്ലിയസിന്റെ വിഭജനത്തിന്റെ വിവിധ ഘട്ടങ്ങളാണ്.

12. കോശദ്രവ്യ വിഭജനം ......................... എന്നറിയപ്പെടുന്നു 
• സൈറ്റൊകൈനെസിസ്‌

13. സസ്യ കോശത്തിലെയും ജന്തുകോശത്തിലെയും കോശദ്രവ്യ വിഭജനം നടക്കുന്ന വിധം ?

14. കോശദ്രവ്യവിഭജനത്തിൽ ജന്തുകോശവും സസ്യകോശവും തമ്മിൽ എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു ? 
• സസ്യകോശത്തില്‍ ന്യൂക്ലിയസ് വിഭജനത്തിന് ശേഷം പുത്രികാന്യൂക്ലിയസുകള്‍ക്കിടയില്‍ ചെറുസ്തരസഞ്ചികള്‍ രൂപപ്പെടുന്നു. അവ ഒന്നു ചേര്‍ന്ന് കോശഫലകം രൂപപ്പെടുന്നു. കോശഫലകം ഇരുവശത്തേക്കും വളര്‍ന്ന് പ്ലാസ്മാസ്തരവുമായി ചേരുന്നു. കോശഫലകത്തില്‍ സെല്ലുലോസ് അടിഞ്ഞുകൂടി കോശഭിത്തിയായി മാറുന്നു
• ജന്തുകോശത്തില്‍ പ്ലാസ്മാസ്തരം കോശത്തിന്റെ മധ്യഭാഗത്തായി എല്ലാ വശത്തുനിന്നും ഉള്‍വലിയുന്നു. ഉള്‍വലിയുന്ന ഭാഗങ്ങള്‍ ക്രമേണ കൂടിച്ചേര്‍ന്ന് കോശദ്രവ്യം വിഭജിക്കപ്പെടുന്നു.
15. തന്നിരിക്കുന്ന ചിത്രങ്ങള്‍ നിരീക്ഷിക്കുക.
A,B എന്നീ ഘട്ടങ്ങളില്‍ നടക്കുന്ന പ്രക്രിയകള്‍ തിരിച്ചറിയുക ?
A) ജന്തുകോശത്തില്‍ കോശമധ്യഭാഗത്തായി പ്ലാസ്മാസ്തരം ഉള്‍വലിയുന്നു
B) ഉള്‍വലിയുന്ന ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന് കോശദ്രവ്യം വിഭജിക്കപ്പെടുന്നു

16. ക്രമഭംഗത്തിന്‍റെ പ്രത്യേകതകള്‍ വ്യക്തമാക്കുക ?
• ഓരോ തവണ വിഭജിക്കുമ്പോഴും ജനിതകവസ്തു ഇരട്ടിച്ച ശേഷമാണ്‌ കോശം വിഭജിക്കുന്നത്‌. അതിനാല്‍ എത്ര തവണ കോശവിഭജനം നടന്നാലും കോശത്തിലെ ക്രോമസോം സംഖ്യയ്ക്ക് മാറ്റം വരുന്നില്ല .കലകളുടെ കേടുപാട്‌ പരിഹരിക്കുന്നതിനും ശരീര വളര്‍ച്ചയ്ക്കും സഹായിക്കുന്ന വിഭജനമാണ്‌ ക്രമഭംഗം.

17. എന്താണ്‌ കാന്‍സര്‍ ?
• ക്രമഭംഗം ഒരു നിയന്ത്രിത പ്രവര്‍ത്തനമാണ്‌ ഈ നിയന്ത്രിത പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ സംഭവിക്കുന്നത്‌ മൂലം കോശം അമിതമായി വിഭജിച്ച്‌ ക്രമരഹിതമായി പെരുകുന്നു ഈ അവസ്ഥയാണ്‌ ക്യാന്‍സറിലേക്ക്‌നയിക്കുന്നത്‌.

18. മനുഷ്യന്റെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങള്‍ ലിസ്റ്റ്‌ ചെയ്യുക
• സിക്താണ്ഡം
• ബാല്യം
• ഭ്രൂണം
• കൗമാരം
• ഗര്‍ഭസ്ഥ ശിശു
• യൗവനം
• ശൈശവം
• വാര്‍ദ്ധക്യം

19. വാര്‍ദ്ധക്യത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം ?
               അല്ലെങ്കിൽ 
പ്രായമേറിയ വ്യക്തികൾ മറ്റുള്ളവരെ അപേക്ഷിച്ച് ഒരുപാട് ശാരീരിക വെല്ലുവിളികൾ നേരിടുന്നവരാണ് .അത്തരം ശാരീരിക പരിമിതികൾക്ക് നാല് ഉദാഹരണങ്ങൾ എഴുതുക
• കോശവിഭജന നിരക്ക്‌ കുറയുന്നു
• കോശത്തിലേക്ക്‌ ഉള്ള ഓക്സിജന്‍ ലഭ്യത കുറയുന്നു
• കോശങ്ങള്‍ കൂടുതലായി നശിക്കുന്നു
• പേശികള്‍ ശുഷ്‌കിക്കുന്നു
• ഊര്‍ജോൽപാദനം കുറയുന്നു
• ഇന്ദ്രിയങ്ങളുടെ കാര്യക്ഷമത കുറയുന്നു

20. "വാർദ്ധക്യകാലം സമൂഹനിർമ്മിതിയ്ക്ക് 'എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിലേയ്ക്ക് ആവശ്യമായ നാല് ആശയങ്ങൾ എഴുതുക.
• ശാരീരികക്ഷമതയുള്ളപ്പോള്‍ കുടുംബത്തിന് വേണ്ടി അധ്വാനിച്ചവര്‍
• സമൂഹനന്മയ്ക്കായി പ്രയത്നിച്ചവര്‍
• മുതിര്‍ന്നവരോട് വേണ്ടത്ര കരുതലും സ്നേഹവും
• ശാരീരിക മാനസികോല്ലാസവും പരിരക്ഷയും

21. സസ്യങ്ങളിലെ വളര്‍ച്ചയും ജന്തുക്കളിലെ വളര്‍ച്ചയും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം
i) ജന്തുക്കള്‍
•  ജന്തുക്കള്‍ ഒരു നിശ്ചിത ഘട്ടംവരെ മാത്രം വളരുന്നു
•  ജന്തുക്കളില്‍ പ്രത്യേകതരം വളര്‍ച്ചാ കോശങ്ങള്‍ ഇല്ല
ii) സസ്യങ്ങള്‍
• സസ്യങ്ങള്‍ ജീവിതകാലം മുഴുവന്‍ വളരുന്നു
• സസ്യവളര്‍ച്ചയ്ക്ക്‌ കാരണം മെരിസ്റ്റമിക കോശങ്ങള്‍ ആണ്‌

22. 'കവുങ്ങ് ഒരിക്കലും മാവിനെ പോലെ വണ്ണം വയ്ക്കാത്തിന് കാരണം അതില്‍ മെരിസ്റ്റമിക കോശങ്ങള്‍ കുറവായത് കൊണ്ടായിരിക്കാം.' ക്ലാസ് ചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന ഈ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുമോ ?എന്താണ് നിങ്ങളുടെ വിശദീരണം?
• കവുങ്ങ് ഏകബീജപത്രസസ്യമാണ്. കാണ്ഡം വണ്ണം വെക്കാന്‍ സഹായിക്കുന്ന പാര്‍ശ്വമെരിസ്റ്റം ഇതില്‍ കാണപ്പെടുന്നില്ല.

23. സസ്യവളര്‍ച്ച നടക്കുന്നത്‌ ............................... ത്വരിതഗതിയിലുള്ള കോശ വിഭജനവും കോശവൈവിധ്യവല്‍ക്കരണവും മൂലമാണ്‌
• മെരിസ്റ്റമിക കോശങ്ങളുടെ 

24. സസ്യങ്ങളിലെ വിവിധതരം മെരിസ്റ്റമിക കോശങ്ങള്‍ ഏതെല്ലാം. ?
• അഗ്രമെരിസ്റ്റം, പാര്‍ശ്വമെറിസ്റ്റം, പര്‍വാന്തരമെരിസ്റ്റം

25. സസ്യ വളര്‍ച്ച ചില ഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാനുള്ള കാരണമെന്ത്‌?
• സസ്യങ്ങളുടെ ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രമേ മെരിസ്റ്റമിക കോശങ്ങള്‍ കാണപ്പെടുന്നുള്ള. അതിനാല്‍ വളര്‍ച്ച അത്തരം ഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു.

26. ഏകബീജപത്ര സസ്യങ്ങളിലെ കാണ്ഡം ദ്വിബീജപത്ര സസ്യങ്ങളുടെതിനേക്കാള്‍ വേഗത്തില്‍ ദീര്‍ഘിക്കുന്നതിന്റെ കാരണമെന്ത്‌?
• ഏകബീജപത്ര സസ്യങ്ങളില്‍ പര്‍വ്വാന്തര മെരിസ്റ്റം കാണപ്പെടുന്നു .ഇത്‌ കാണ്ഡത്തിന്റെ നീളം കൂടുന്നതിന്‌ സഹായിക്കുന്നു.

27. ഏകബീജപത്രസസ്യങ്ങള്‍ ഒരു പരിധിയില്‍ കൂടുതല്‍ വണ്ണം വയ്ക്കാത്തതിന്‌ കാരണമെന്ത്‌?
• ഏകബീജപത്രസസ്യങ്ങളില്‍ പാര്‍ശ്വ മെരിസ്റ്റം കാണപ്പെടാത്തതിനാല്‍
28. ഏകകോശ ജീവികളില്‍........................... പ്രത്യുത്പാദനത്തിലേക്കാണ്‌ നയിക്കുന്നത്‌.
• ക്രമഭംഗം

29. അമീബയുടെ വിഭജനം.

30. മനുഷ്യനിലെ ക്രോമസോം സംഖ്യ .....................................ആണ്‌
• 46

31. എന്താണ്‌ ക്രോമസോമുകള്‍ ?
• ഓരോ കോശങ്ങളിലും കാണപ്പെടുന്നതും ജനിതക വസ്തുക്കള്‍ കാണപ്പെടുന്നതുമായ ഭാഗങ്ങള്‍. മനുഷ്യന്റെ ഓരോ കോശത്തിലും 46 ക്രോമസോമുകള്‍ വീതമുണ്ട്‌.

32. അണ്ഡവും പുംബീജവും സംയോജിക്കുമ്പോള്‍ ആണ് ---------------- ഉണ്ടാകുന്നത്.
• സിക്താണ്ഡം 


33. ബീജകോശങ്ങള്‍ രൂപപ്പെടുന്ന കോശവിഭജനരീതിയാണ്‌ ....................
• ഊനഭംഗം

34. എന്താണ്‌ നഭംഗം ?
 ബീജോല്‍പാദകകോശങ്ങളില്‍ നടക്കുന്നതും ക്രോമസോം സംഖ്യ പകുതിയായി മാറുന്നതുമായ തരം കോശവിഭജനരീതിയാണ്‌ നഭംഗം. ഇതുവഴി ബീജങ്ങള്‍ (പുംബീജങ്ങളും അണ്ഡവും) രൂപപ്പെടുന്നു. ക്രമഭംഗം മൂലം ജീവിവര്‍ഗത്തിന്റെ ക്രോമസോം സംഖ്യ നിലനിര്‍ത്തപ്പെടുകയും അതിന്റെ ജനിതക തനിമ നിലനില്‍ക്കുകയും ചെയ്യുന്നു.

35. ലൈംഗികാവയവങ്ങളിലെ ................... കോശങ്ങളിലാണ്‌ ഊനഭംഗം നടക്കുന്നത്‌.
 ബീജോല്ലാദകകോശങ്ങളില്‍

36. ചിത്രീകരണം നിരീക്ഷിച്ച്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുക.

i) ബീജോല്‍പാദക കോശങ്ങളിലെ ക്രോമസോമുകളുടെ എണ്ണം
 46
ii) ക്രമഭംഗത്തില്‍ നിന്നും നഭംഗം I ന്റെ വൃത്യാസം
 നഭംഗം I ല്‍ ക്രോമസോം സംഖ്യ പകുതിയാകുന്നു. എന്നാല്‍ ക്രമഭംഗത്തില്‍ ക്രോമസോം സംഖ്യക്ക്‌ വ്യത്യാസം ഉണ്ടാകുന്നില്ല
iii) നഭംഗം II ഉം ക്രമഭംഗവും തമ്മിലുള്ള സമാനത
 നഭംഗം II ക്രമഭംഗത്തിന്‌ സമാനമാണ്‌. ഈ വിഭജനത്തില്‍ ക്രോമസോം സംഖ്യക്ക്‌ വ്യത്യാസം ഉണ്ടാകുന്നില്ല
iv) ഒരു ബീജോല്‍പാദക കോശത്തില്‍ നിന്നും രൂപപ്പെടുന്ന പുംബീജത്തിന്റെയും അണ്ഡത്തിന്റെയും എണ്ണത്തിലുള്ള വ്യത്യാസം എന്ത്‌?
 പുരുഷനില്‍ നഭംഗത്തിന്റെ ഫലമായി ഒരു ബീജോല്‍പ്പാദക കോശത്തില്‍ നിന്ന്‌
23 ക്രോമസോമുകള്‍ ഉള്ള നാല്പുംബീജങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ സ്ത്രീകളില്‍ ഒരു ബീജോല്‍പാദക കോശത്തില്‍ നിന്ന്‌ ഒരു അണ്ഡം മാത്രമേ രൂപപ്പെടുന്നുള്ളു.

37. വിഭജിക്കുന്ന മാതൃകോശത്തിലുള്ളയത്ര തന്നെ ക്രോമസോമുകള്‍ പുതുതായുണ്ടാകുന്ന (പുത്രികാ) കോശങ്ങളിലും കാണപ്പെടാന്‍ കാരണം ?
 ക്രമഭംഗം നടക്കുമ്പോള്‍ ക്രോമസോമുകള്‍ ഇരട്ടിക്കുന്നതുകൊണ്ട്‌. 

38. എത്ര തലമുറകള്‍ കഴിഞ്ഞാലും മനുഷ്യന്റെ ക്രോമസോം സംഖ്യ 46 ആയി (2n) നിലനില്‍ക്കുന്നതിനു കാരണം ?
 നഭംഗഫലമായി ബീജകോശങ്ങളില്‍ ക്രോമസോം സംഖ്യ പകുതിയായി (n) മാറുന്നതുകൊണ്ട്‌.

39. ജീവിവർഗ്ഗങ്ങളെ തനത് ഇനങ്ങങ്ങളായി നിലനിർത്തുന്നതിൽ ഊനഭംഗത്തിന്റെ പ്രാധാന്യം വ്യക്തമാക്കുക?
 ഊനഭംഗത്തില്‍ ക്രോമസോം സംഖ്യ പകുതിയായി കുറയുന്നതിനാല്‍ സന്താനങ്ങളില്‍ ക്രോമസോം സംഖ്യ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ കഴിയുന്നു.
40. പദ ജോഡി ബന്ധം മനസ്സിലാക്കി വിട്ടുപോയ പദം പൂരിപ്പിക്കുക 
i) ശരീരകോശങ്ങൾ : ക്രമഭംഗം
ii) ...........................: ഊനഭംഗം
 ബീജോല്പാദകകോശങ്ങള്‍

41. പോളാര്‍ ബോഡി എന്നാല്‍ എന്ത്‌?
 ബീജോല്‍ പാദക കോശങ്ങളില്‍ ഈനഭംഗം നടക്കുമ്പോള്‍ ഒരു വലിയ അണ്ഡകോശവും മൂന്ന്‌ ചെറിയ കോശങ്ങളും ആണ്‌ ഉണ്ടാകുന്നത്‌. ചെറിയ കോശങ്ങളെ പോളാര്‍ ബോഡി എന്നു പറയുന്നു. പ്രത്യല്ലാദന ശേഷിയില്ലാത്ത ഇവ നശിച്ചുപോകുന്നു.

42. നഭംഗത്തിന്റെ പ്രാധാന്യം എന്ത്‌?
 ലൈംഗികപ്രത്യുല്‍പ്പാദനം നടക്കുന്ന ജീവികളില്‍ എത്ര തലമുറകള്‍ കഴിഞ്ഞാലും ക്രോമസോം സംഖ്യ സ്ഥിരമായി നില നിര്‍ത്തപ്പെടുന്നത്‌ നഭംഗത്തിലൂടെയാണ്‌

43. ഊനഭംഗം 2 ക്രമഭംഗത്തിന് തുല്യമാണ്.ഈ പ്രസ്താവന സാധൂകരിക്കുക.
 പ്രസ്താവന ശരിയാണ്. ഊനഭംഗം 2 ല്‍ ഓരോ പുത്രികാകോശവും വീണ്ടും വിഭജിക്കുന്നു. ഈ വിഭജനത്തില്‍ ക്രോമസോം സംഖ്യയ്ക്ക് വ്യത്യാസമുണ്ടാവുന്നില്ല. അതിനാല്‍ ഊനഭംഗം 2 ക്രമഭംഗത്തിന് സമാനമാണ്.

44. ഒരു പുരുഷ ബീജോത്പാദക കോശം ഊനഭംഗത്തിന് വിധേയമായി നാല് പുംബീജങ്ങൾ ഉണ്ടാകുന്നു.എന്നാൽ സ്ത്രീ ബീജോത്പാദക കോശങ്ങളിൽ നിന്ന് ഒരു അണ്ഡം മാത്രമാണുണ്ടാകുന്നത്. ഈ പ്രസ്താവനയെ ശാസ്ത്രീയമായി സാധൂകരിക്കുക
 പ്രസ്താവന ശരിയാണ്. സ്ത്രീബീജോല്പാദക കോശങ്ങളില്‍ ഊനഭംഗം നടക്കുമ്പോള്‍ ഒരു വലിയ അണ്ഡകോശവും മൂന്ന് ചെറിയ കോശങ്ങളുമാണുണ്ടാകുന്നത്. ചെറിയ കോശങ്ങളായ പോളാര്‍ ബോഡികള്‍ പ്രത്യുല്പാദനശേഷി ഇല്ലാത്തവയുമാണ്.

45. ബീജോല്പാദകകോശങ്ങളില്‍ ഊനഭംഗമാണ് സംഭവിക്കുന്നതെങ്കിലും സാധാരണഗതിയില്‍ ഒരു അണ്ഡം മാത്രമേ ഉണ്ടാകാറുള്ളൂ. ഈ പ്രസ്താവനയോട് നിങ്ങള്‍ എത്രമാത്രം യോജിക്കുന്നു?  നിങ്ങളുടെ വിശദീകരണം എന്താണ് ? 
 പ്രസ്താവന ശരിയാണ്. സ്ത്രീബീജോല്പാദകകോശങ്ങളില്‍ ഊനഭംഗം നടക്കുമ്പോള്‍ ഒരു വലിയ അണ്ഡകോശവും മൂന്ന് ചെറിയ കോശങ്ങളുമാണുണ്ടാവുന്നത്. ചെറിയ കോശങ്ങളായ പോളാര്‍ ബോഡികള്‍ പ്രത്യുല്പാദനശേഷി ഇല്ലാത്തവയായതിനാല്‍ അവ നശിച്ചു പോകുന്നു. അതിനാല്‍ ഒരു അണ്ഡം മാത്രം അവശേഷിക്കുന്നു

46. ക്രമഭംഗവും നഭംഗവും താരതമ്യം ചെയ്ത്‌ പട്ടികപ്പെടുത്തുക.
                  അല്ലെങ്കിൽ 
ലൈംഗിക പ്രത്യുൽപാദനം നടക്കുന്ന ജീവികളിൽ രണ്ടുതരം കോശവിഭജനം നടക്കുന്നു.ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ പട്ടികയാക്കുക

47.
പത്രവാർത്ത ശ്രദ്ധിച്ചല്ലോ! 
കേരളത്തെപ്പോലെ സാമൂഹിക ബോധത്തിനും കുടുംബ ബന്ധങ്ങൾക്കും പരിഗണന നൽകുന്ന സംസ്ഥാനത്തിൽ ഇത്തരം പ്രവണതകൾ ആശാസ്യമാണോ? നിങ്ങളുടെ വിശദീകരണം എഴുതുക ?
 വാര്‍ധക്യം ജീവിതത്തിന്റെ അനിവാര്യതയാണ്
 ശാരീരികക്ഷമതയുള്ളപ്പോള്‍ കുടുമ്പത്തിന്റേയും സമൂഹത്തിന്റേയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ചവര്‍ വാര്‍ധക്യകാലത്ത് പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.
 വാര്‍ധക്യകാലത്ത് തികച്ചും വ്യത്യസ്ത പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കുന്നു
 മുതിര്‍ന്നവരോട് വേണ്ടത്ര കരുതലും സ്നേഹവും നല്‍കണം.

48. 'സസ്യങ്ങള്‍ക്ക് ജന്തുക്കളെ അപേക്ഷിച്ച് വളരെ വേഗത്തിലും ജീവിതകാലം മുഴുവനും വളരാന്‍ കഴിയും'. മേല്‍ പ്രസ്താവന വിലയിരുത്തി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
 പ്രസ്താവന ശരിയാണ്. മെരിസ്റ്റമിക കോശങ്ങളെന്ന പ്രത്യേകതരം കോശങ്ങളുടെ സാന്നിധ്യം. അവയുടെ ത്വരിതഗതിയിലുള്ള വിഭജനം.

Biology മറ്റ് അദ്ധ്യായങ്ങളുടെ Notes- നായി ഇവിടെ ക്ലിക്കുക 
Biology Textbook (pdf) - Click here 
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here