SCERT KERALA TEXTBOOKS SOLUTIONS & STUDY NOTES: Class 9 Physics (Malayalam Medium) Chapter 07 തരംഗചലനം
Textbooks Solution for Class 9th Physics (Malayalam Medium) | Text Books Solution Physics: Wave Motion ഭൗതികശാസ്ത്രം: അദ്ധ്യായം 07 തരംഗചലനം
SCERT Solutions for Class 9 Physics Chapterwise
Class 9 Physics Questions and Answers
Chapter 7: തരംഗചലനം
തരംഗചലനം - Study Notes, Textual Questions and Answers & Model Questions
1. ഒരു തരംഗത്തിന്റെ പിരിയഡ് 0.2 ആയാല്‍ അതിന്റെ ആവൃത്തിയെത്ര?
ഉത്തരം: ആവൃത്തി f = 1/T = 1/0.2 = 10/2 = 5 Hz
2. ഒരു തരംഗത്തിന്റെ സവിശേഷതകള്‍ തന്നിരിക്കുന്നു.
(ഉച്ചമര്‍ദ്ദമേഖലകളും നീചമര്‍ദ്ദമേഖലകളുമുണ്ട്, മാധ്യമത്തിലെ കണികകള്‍ തരംഗദിശക്ക് സമാന്തരമായി കമ്പനം ചെയ്യുന്നു)
a. ഇത്‌ഏതുതരം തരംഗമാണ്?
b. ഇത്തരം തരംഗത്തിന് ഒരുദാഹരണമെഴുതുക.
ഉത്തരം: a. അനുദൈര്‍ഘ്യതരംഗം. b. ശബ്ദം.
3. ആവൃത്തി 10Hz ഉം തരംഗദൈര്‍ഘ്യം 2m ഉം ആയ തരംഗത്തിന്റെ തരംഗവേഗം കണക്കാക്കുക.
ഉത്തരം: തരംഗവേഗം, v = fλ = 10x2 = 20m/s
മാധ്യമത്തിലൂടെ പ്രേഷ
4. ഒരു തരംഗം ഒരു മാധ്യമത്തിലൂടെ പ്രേഷണം ചെയ്യുന്നത് ചിത്രീകരിച്ചിരിക്കുന്നു.
b. ഇതിലെ C, R എന്നിവ എന്തിനെ സൂചിപ്പിക്കുന്നു?
c. ഇതിലെ ഒരു C യില്‍നിന്നും തൊട്ടടുത്ത C യിലേക്കുള്ള ദൂരം തരംഗത്തിന്റെ
------------------ ആണ്. (ആയതി/ആവൃത്തി/തരംഗദൈര്‍ഘ്യം)
ഉത്തരം:
a. അനുദൈര്‍ഘ്യതരംഗം.
b. C - ഉച്ചമര്‍ദദമേഖല, R നീചമര്‍ദ്ദമേഖല.
c. തരംഗദൈര്‍ഘ്യം.
5. അനുദൈര്‍ഘ്യതരംഗങ്ങളും അനുപ്രസ്ഥതരംഗങ്ങളും തമ്മിലുള്ള രണ്ട് പ്രധാന വ്യത്യാസങ്ങളെഴുതുക.
i) അനുദൈര്‍ഘ്യതരംഗം
മാധ്യമത്തിലെ കണികകള്‍ തരംഗദിശക്ക് ലംബമായികമ്പനം ചെയ്യുന്നു.
ശൃംഗങ്ങളും ഗര്‍ത്തങ്ങളും ഉണ്ട്.
ii) അനുപ്രസ്ഥതരംഗം
മാധ്യമത്തിലെ കണികകള്‍ തരംഗദിശക്ക് സമാന്തരമായി കമ്പനം ചെയ്യുന്നു.
ഉച്ചമര്‍ദ്ദമേഖലകളും നീചമര്‍ദ്ദമേഖലകളും ഉണ്ട്
6. താഴെ ചിത്രീകരിച്ചിരിക്കുന്ന അനുപ്രസ്ഥതരംഗം 0.5 സെക്കന്റ് കൊണ്ട് 24 മീറ്റര്‍ ദൂരം സഞ്ചരിക്കുന്നു.
a. ഇതില്‍ A, E&I എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നവ ഈ തരംഗത്തിലെ .................. ആണ്.
(ഉച്ചമര്‍ദ്ദമേഖല, നീചമര്‍ദ്ദമേഖല, ശൃംഗം, ഗര്‍ത്തം)
b. C യുടെ അതേ കമ്പനാവസ്ഥയിലുള്ള രണ്ട് ബിന്ദുക്കളേവ?
c. തുലനസ്ഥാനത്തുള്ള ഒരേ കമ്പനാവസ്ഥയിലുള്ള മൂന്ന് ബിന്ദുക്കളുടെ പേരെഴുതുക.
d. ഈ തരംഗത്തിന്റെ തരംഗദൈര്‍ഘ്യം, ആയതിഎന്നിവ എത്ര?
e.ഇതിന്റെ ആവൃത്തി കണക്കാക്കുക.
f. ഈ തരംഗത്തിന്റെ വേഗമെത്ര?
ഉത്തരം:
a. ശൃംഗങ്ങള്‍.
b. G യും K യും.
c. B,F&J ആല്ലെങ്കില്‍ D,H&L
d. തരംഗദൈര്‍ഘ്യം = 8m ആയതി = 2 cm
e. ആവൃത്തി, f = n/t = 3/0.5 = 30/5 = 6Hz.
f. തരംഗവേഗം, v = fλ = 6x8 = 48 m/s
7. പരുപരുത്ത പ്രതലങ്ങളില്‍ ശബ്ദത്തിന് പ്രതിപതനം .......... ആണ്.
(കുറവാണ്/കൂടുതലാണ്)
ഉത്തരം: കുറവാണ്
8. ശബ്ദത്തിന്റെ ഏതുസവിശേഷതയാണ് സ്റ്റെതസ്‌കോപ്പില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
ഉത്തരം: ആവര്‍ത്തനപ്രതിപതനം.
9. ശബ്ദത്തിന്റെ ആവര്‍ത്തനപ്രതിപതനം പ്രയോജനപ്പെടുത്തിയിട്ടുള്ള ഉപകരണങ്ങള്‍ക്ക് ഉദാഹരണങ്ങളെഴുതുക.
ഉത്തരം: സ്റ്റെതസ്ലോപ്പ്, ഹോണ്‍, മെഗാഫോണ്‍, ട്രംപറ്റ്, സൌണ്ട് ബോര്‍ഡ്.
10. അനുരണനം എന്നാലെന്ത്?
ഉത്തരം: ശബ്ദത്തിന്റെ ആവര്‍ത്തനപ്രതിപതനം മൂലം ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും മറ്റും അനുഭവപ്പെടുന്ന മുഴക്കമാണ് അനുരണനം.
11. ചെവിയിലെത്തുന്ന ശബ്ദം അല്പസമയത്തേക്ക് ചെവിയില്‍ തങ്ങിനില്‍ക്കും.
a. ചെവിയുടെ ഈ സവിശേഷത എന്തുപേരിലാണ് അറിയപ്പെടുന്നത്?
b. എത്രസമയമാണ്‌ശബ്ദം തങ്ങിനില്‍ക്കുന്നത്?
ഉത്തരം:
a. ശ്രവണസ്ഥിരത.
b. 1/10 സെക്കന്റ്
12. ഒരു ശബ്ദം കേട്ടതിനുശേഷം അതേ ശബ്ദം വീണ്ടും കേള്‍ക്കുന്നതാണ് പ്രതിധ്വനി.
a. പ്രതിധ്വനിക്ക് കാരണമായ ശബ്ദപ്രതിഭാസമേത്?
b.വായുവിലൂടെ ശബ്ദം സഞ്ചരിക്കുമ്പോള്‍ പ്രതിധ്വനി കേള്‍ക്കണമെങ്കില്‍ ശ്രോതാവും പ്രതിപതനതലവും തമ്മിലുണ്ടായിരിക്കേണ്ട കുറഞ്ഞദൂരമെത്ര?
c. ജലത്തിലായാല്‍ ഈ ദൂരത്തില്‍ എന്തുമാറ്റമാണുണ്ടാകുന്നത്?
ഉത്തരം:
a. ശബ്ദപ്രതിപതനം.
b. 17m
c. 17 മീറ്ററിനേക്കാള്‍ കൂടുതലായിരിക്കും.
13. അക്കുസ്റ്റിക്ഓഫ് ബില്‍ഡിങ്ങ് എന്നാലെന്ത്?
ഉത്തരം: സിനിമാശാലകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ നിര്‍മ്മിക്കുമ്പോള്‍ ശബ്ദം എല്ലായിടത്തും വ്യക്തമായി കേള്‍ക്കത്തക്കവിധത്തില്‍ അതിനെ രൂപപ്പെടുത്തുവാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് അക്കുസ്റ്റിക് ഓഫ് ബില്‍ഡിങ്ങ്.
14. ഒരു ഓഡിറ്റോറിയത്തിനകത്ത് ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയും?
ഉത്തരം: ചുവരുകള്‍ പരുപരുത്തതാക്കുക, തറയില്‍ കാര്‍പ്പെറ്റ് വിരിക്കുക, ഭിത്തികളില്‍ കര്‍ട്ടന്‍ തൂക്കുക.
15. മനുഷ്യരിലെ ശ്രവണപരിധിയെത്ര?
ഉത്തരം. 20 Hz മുതല്‍ 20000 Hz വരെ.
16. അള്‍ട്രാസോണിക് ശബ്ദമെന്നാലെന്ത്?
ഉത്തരം: 20000Hz ല്‍ കൂടുതല്‍ ആവൃത്തിയുള്ള ശബ്ദമാണ് അള്‍ട്രാസോണിക് ശബ്ദം.
17. 20000Hz ല്‍ കൂടുതല്‍ ആവൃത്തിയുള്ള ശബ്ദും എന്തുപേരിലാണ് അറിയപ്പെടുന്നത്?
ഉത്തരം: അള്‍ട്രാസോണിക്‌ശബ്ദം
18. അള്‍ട്രാസോണിക് ശബ്ദങ്ങളുപയോഗിച്ച് ഹൃദയത്തിന്റെ ചിത്രം എടുക്കാന്‍ കഴിയും. ഇത് എന്തുപേരിലാണ് അറിയപ്പെടുന്നത്?
ഉത്തരം: എക്കോ കാര്‍ഡിയോഗ്രാഫി.
19. SONAR എന്നാലെന്ത്” ഇതില്‍ ഉപയോഗപ്പെടുത്തുന്ന തരംഗമേത്?
ഉത്തരം: സമുദ്രങ്ങളുടെ ആഴം കണക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് SONAR. അള്‍ട്രാസോണിക് ശബ്ദതരംഗങ്ങളാണ് ഇതിലുപയോഗിക്കുന്നത്.
40. അള്‍ട്രാസോണിക്‌ശബ്ദത്തിന്റെ ഏതാനും ഉപയോഗങ്ങളെഴുതുക.
ഉത്തരം: സോണാറുകള്‍, എക്കോ കാര്‍ഡിയോഗ്രാഫി, അള്‍ട്രാസോണോഗ്രാഫി, ലോഹക്കുഴലുകളുടെയും മറ്റും വിള്ളലുകള്‍ കണ്ടെത്തുന്നതിന്.
21. വൈദ്യശാസ്ത്രരംഗത്ത് അള്‍ട്രാസോണിക് ശബ്ദം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ക്ക് ഉദാഹരണങ്ങളെഴുതുക.
ഉത്തരം: എക്കോ കാര്‍ഡിയോഗ്രാഫി, അള്‍ടാസോണോഗ്രാഫി.
22. ഒരു കപ്പലിലെ സോണാറില്‍നിന്നും പുറപ്പെട്ട അള്‍ട്രാസോണിക്‌ശബ്ദം 0.4 സെക്കന്റിന് ശേഷം സോണാറിന്റെ ഡിറ്റക്ടറില്‍ തിരിച്ചെത്തുന്നുവെങ്കില്‍ കടലിന്റെ ആഴം എത്രയായിരിക്കും. കടല്‍ജലത്തിലെ ശബ്ദവേഗം 1520m/ട എന്ന് പരിഗണിക്കുക.
ഉത്തരം: തരംഗം സഞ്ചരിക്കാനെടുത്ത ആകെ സമയം, t = 0.4 s
തരംഗവേഗം, v = 1520 m/ട
തരംഗം സഞ്ചരിച്ച ആകെദൂരം, s = vt = 1520x0.4 = 608 m
സമുദ്ൂത്തിന്റെ ആഴം = s/2 = 608/2 = 304 m
23. ഭൂമിയില്‍ ഏതെങ്കിലും ഒരിടത്ത് ഭൂകമ്പം, അഗ്നിപര്‍വതസ്‌ഫോടനം എന്നിവയുണ്ടാകുമ്പോള്‍ അതിന്റെ പ്രകമ്പനംമൂലം നാശനഷ്ടങ്ങള്‍ മറ്റുഭാഗങ്ങളിലേക്കും വ്യാപരിക്കാറുണ്ട്.
a. ഇതിനുകാരണമായ തരംഗമേത്?
b. ഈ തരംഗങ്ങളുടെ തീവ്രത അളക്കുന്ന സംവിധാനമേത്?
ഉത്തരം:
a. സീസ്മിക് തരംഗങ്ങള്‍.
b. റിക്ചര്‍ സ്‌കെയില്‍.
24. സീസ്മിക് തരംഗങ്ങളെക്കുറിച്ചുള്ള പഠനമാണ് സീസ്‌മോളജി.
a. വിവിധതരം സീസ്മിക് തരംഗങ്ങളേവ?
b. ഇവയിലേതിനാണ് ഏറ്റവും ഉയര്‍ന്ന വേഗമുള്ളത്?
ഉത്തരം:
ദ. പ്രാഥമിക തരംഗങ്ങള്‍ (P - തരംഗങ്ങള്‍), ദ്വിതീയതരംഗങ്ങള്‍ (S -തരംഗങ്ങള്‍), ഉപരിതല തരംഗങ്ങള്‍ (L - തരംഗങ്ങള്‍)
b. പ്രാഥമിക തരംഗങ്ങള്‍ക്ക്.
25. ഭൂകമ്പസമയത്തുണ്ടാകുന്ന രണ്ടുതരം ഉപരിതല തരംഗങ്ങളാണ് ഭൂകമ്പം മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് പ്രധാനകാരണം. ഈ തരംഗങ്ങളുടെ പേരെഴുതുക.
ഉത്തരം: റാലെ തരംഗങ്ങളും ലവ് തരംഗങ്ങളും.
26. മനുഷ്യരുടെ ശ്രവണപരിധി 20Hz മുതല്‍ 20000Hz വരെയാണ്? എങ്കില്‍ മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തിന്റെ തരംഗദൈര്‍ഘ്യ പരിധിയെത്ര? (വായുവിലെ ശബ്ദവേഗം - 340 m/s)
ഉത്തരം. λ1 = 340/20000 = 0.017 m λ2 = 340/20 = 17 m
അതായത് 0.017m മുതല്‍ 17 m വരെ തരംഗദൈര്‍ഘ്യമുള്ള ശബ്ദം മനുഷ്യര്‍ക്ക് ശ്രവിക്കാന്‍ കഴിയും.
27. 2kHz ആവൃത്തിയുള്ള ഒരുതരംഗത്തിന്റെ തരംഗദൈര്‍ഘ്യം 35 cm ആണെങ്കില്‍ ഈ തരംഗത്തിന് 1500 m സഞ്ചരിക്കാന്‍ എത്രസമയം വേണ്ടിവരും?
ഉത്തരം: തരംഗവേഗം,v = fλ = 2x1000x0.35 = 700m/s
ഈ തരംഗത്തിന് 1500 m സഞ്ചരിക്കാനാവശ്യമായ സമയം, t = s/v = 1500/700 = 2.1s
28. 340 m/s വേഗത്തില്‍ സഞ്ചരിക്കുന്ന 34m തരംഗദൈര്‍ഘ്യമുള്ള ശബ്ദം മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയുമോ? ഉത്തരംസാധൂകരിക്കുക.
ഉത്തരം: തരംഗത്തിന്റെ ആവൃത്തി, f = v/λ = 340/34 = 10 Hz.
ശബ്ദത്തിന്റെ ആവൃത്തി ശബ്ദപരിധിക്ക് പുറത്തായതിനാല്‍ ഈ ശബ്ദം മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല.
29. 340 m/s വേഗത്തില്‍ സഞ്ചരിക്കുന്ന ഒരുതരംഗത്തിന്റെ തരംഗദൈര്‍ഘ്യം 1.5 km ആയാല്‍ തരംഗത്തിന്റെ ആവൃത്തിയെത്ര?
ഉത്തരം: തരംഗത്തിന്റെ ആവൃത്തി, f = v/λ = 340/1500 = 0.23 Hz.
30. ഓഡിറ്റോറിയങ്ങളുടെ സ്റ്റേജിനുപിന്നില്‍ സൗണ്ട്‌ബോര്‍ഡുകള്‍ ക്രമീകരിക്കാറുണ്ട്? ഇതിന്റെ ആവശ്യകതയെന്ത്?
ഉത്തരം: ശബ്ദത്തിന്റെ ആവര്‍ത്തനപ്രതിപതനം പ്രയോജനപ്പെടുത്തി ശബ്ദം ഹാളിനകത്തെല്ലായിടത്തും ഒരേപോലെ എത്തിക്കുന്നതിനാണ് ഈ ക്രമീകരണം നടത്തുന്നത്.
31. ആദ്യജോടിയിലെ ബന്ധത്തിനനുസരിച്ച് രണ്ടാമത്തെജോടി പൂര്‍ത്തീകരിക്കുക.
a. ശബ്ദം: അനുദൈര്‍ഘ്യതരംഗം, ജലോപരിതലത്തിലെ തരംഗം: .......
b. അനുപ്രസ്ഥതരംഗം: കണികകള്‍ തരംഗദിശക്ക് ലംബമായികമ്പനം ചെയ്യുന്നു: അനുദൈര്‍ഘ്യതരംഗം: ......
c. ആയതി:മീറ്റര്‍; ആവൃത്തി: .......
d. സ്റ്റതസ്ലോപ്പ്; ആവര്‍ത്തന പ്രതിപതനം; സോണാർ: .......
ഉത്തരം:
a. അനുപ്രസ്ഥതരംഗം.
b. കണികകള്‍ തരംഗദിശക്ക് സമാന്തരമായി കമ്പനം ചെയ്യുന്നു.
c. ഹെര്‍ട്സ്.
d. പ്രതിപതനം.
32. 256 Hz ആവൃത്തിയുടെ ഒരു ട്യൂണിംഗ് ഫോര്‍ക്ക് ഉത്തേജിപ്പിച്ച് തണ്ട് മേശപ്പുറത്ത് അമര്‍ത്തുന്നു.
a) മേശ കമ്പനം ചെയ്യുന്ന ആവൃത്തി എത്ര?
b) ഈ പ്രതിഭാസം ഏതു പേരിലറിയപ്പെടുന്നു
ഉത്തരം:
a) 256 Hz
b) പ്രണോദിത കമ്പനം
33. ഭൂകമ്പം ഉണ്ടാകുമ്പോള്‍ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും പുറപ്പെടുന്ന തരംഗം ഏത് ? ഭൂകമ്പത്തിന്റെ അളവ് നിര്‍ണ്ണയിക്കുന്നത് ഏത് ഉപകരണത്തിന്റെ സഹായത്തോടെയാണ്.?
ഉത്തരം: സീസ്മിക് തരംഗങ്ങള്‍, സീസ്മോഗ്രാഫ്
34. ഒരു മാധ്യമത്തില്‍ക്കൂടി ശബ്ദം 1020 മീറ്റര്‍ ദൂരം സഞ്ചരിച്ചത് 3 സെക്കന്റ് കൊണ്ടാണ്. ആ മാധ്യമം ചുവടെ ചേര്‍ത്തിരിക്കുന്നതില്‍ ഏതാകാനാണ് സാധ്യത?ഉത്തരം സാധൂകരിക്കുക
(അലൂമിനിയം, സ്റ്റീല്‍, വായു, കടല്‍ജലം)
ഉത്തരം:
ശബ്ദവേഗത v = 1020/30 = 340 m/s ആയതിനാല്‍ വായുവിലൂടെ മറ്റുള്ളവയിലെ ശബ്ദവേഗം വളരെ കൂടുതലാണ്.
35. തുലനസ്ഥാനത്തു നിന്ന് ഒരു കണികക്ക് ഉണ്ടാകുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരമാണ്………………...
ഉത്തരം: ആയതി
36. പ്രസരണത്തിന് മാധ്യമം ആവശ്യമുള്ള തരംഗങ്ങളാണ് ................
(പ്രകാശതരംഗം, വൈദ്യുത കാന്തികതരംഗം, യാന്ത്രിക തരംഗം, റേഡിയോ തരംഗം)
ഉത്തരം: യാന്ത്രികതരംഗം
37. ഒഴിഞ്ഞഹാളില്‍ വെച്ച് ശബ്ദമുണ്ടാക്കിയാല്‍ മുഴക്കമായി അനുഭവപ്പെടുന്നു. ഈ പ്രതിഭാസത്തിന്റെ പേരെഴുതുക.
ഉത്തരം: അനുരണനം
38. ശബ്ദ പ്രതിഭാസം ഉപയോഗപ്പെടുത്തിയ ഉപകരണങ്ങളാണ് ചിത്രത്തില്‍
a) ഈ ഉപകരണങ്ങളില്‍ ശബ്ദത്തിന്റെ ഏത് പ്രത്യേകതയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
b) ചില ഹാളുകളുടെ സീലിങ്ങുകള്‍ വളച്ച് നിര്‍മ്മിച്ചിരിക്കുന്നു. ഇതു കൊണ്ടുള്ള പ്രയോജനം എന്ത് ?
ഉത്തരം:
a) ആവര്‍ത്തന പ്രതിപതനം
b) ആവര്‍ത്തന പ്രതിപതനം ഒഴിവാക്കികൊണ്ട് ശബ്ദം വ്യക്തമായി ശ്രവിക്കുന്നതിന്
39. കയറിലെ തരംഗചലനം നിരീക്ഷിക്കുന്നതിനായി ജനല്‍ക്കമ്പികള്‍ കെട്ടിയ കയറില്‍ ഒരു റിബണ്‍ കെട്ടിയിരിക്കുന്നു. ചരടിലൂടെയുള്ള തരംഗവേഗം സ്ഥിരമാണ്.
a) ചരടില്‍ രൂപപ്പെടുന്നത് ഏതു തരം തരംഗമാണ് ?
b) റിബണ്‍ ഒരു സെക്കന്‍റില്‍ 5 കമ്പനങ്ങള്‍ പൂര്‍ത്തിയാകുന്നു. എങ്കില്‍ ചരടിലൂടെയുള്ള തരംഗവേഗത എത്ര?
c) ചരടിന്റെ കമ്പനങ്ങള്‍ ഇരട്ടിയാക്കിയാല്‍ A മുതല്‍ B വരെയുള്ള അകലത്തില്‍ എന്തുമാറ്റം വരും എന്നു വിശദമാക്കുക.
ഉത്തരം:
a) അനുപ്രസ്ഥതരംഗം
b) V = fxƛ
v = 5 x 0.20= 1 m/s
c) അകലം പകുതിയാകും
40. ജലോപരിതലത്തില്‍ രൂപംകൊളളുന്ന തരംഗത്തിന്റെ ചിത്രീകരണം നിരീക്ഷിക്കുക. (ജലത്തിലെ തരംഗവേഗം1500 m/s ആയി കണക്കാക്കുക)
(a) ജലോപരിതലത്തിലെ തരംഗം ഏതുതരമാണ് ?
(b) ചിത്രത്തിലെ പാത്രത്തിന്റെ വ്യാസം 90 cm ആണെങ്കില്‍ ജലതരഗത്തിന്റെ ആവൃത്തി എത്ര?
(c) പാത്രത്തില്‍ ഉപ്പുചേര്‍ത്ത് 2500 m/s വേഗതയില്‍ ഇതേശബ്ദം കടന്നുപോകുമ്പോള്‍ തരംഗദൈര്‍ഘ്യത്തില്‍ എന്തുമാറ്റമുണ്ടാകുും. വിശദീകരിക്കുക.
ഉത്തരം:
(a) അനുപ്രസ്ഥം /യാന്ത്രികതരംഗം
(b) 90 cm ല്‍ 1.5 cycle ƛ= 60 cm
(c) തരംഗദൈര്‍ഘ്യം ƛ=V/f = 2500/2500 =1m
തരംഗദൈര്‍ഘ്യം കൂടും
3
41. ഉത്തരങ്ങള്‍ എഴുതുക
a. ഓഡിറ്റോറിയങ്ങളിൽ ശബ്ദത്തിന്റെ ആവര്‍ത്തനപ്രതിപതനം സൃഷ്ടിക്കുന്ന രണ്ട് പ്രശ്നങ്ങള്‍ എഴുതുക?
b. ഇത് പരിഹരിക്കാന്‍ കൈക്കൊള്ളാവുന്ന രണ്ട് മാര്‍ഗങ്ങള്‍ എഴുതുക?
ഉത്തരം:
a. പ്രതിധ്വനി, അനുരണനം
b. ജനല്‍/വാതില്‍ ക്രമീകരിക്കല്‍, കര്‍ട്ടണ്‍ ഉപയോഗിക്കല്‍, തറപരുക്കനാക്കുക, മുറിയുടെ അകലം ക്രമീകരിക്കല്‍
42. ഉചിതമായ രീതിയില്‍ പൂരിപ്പിക്കുക.
വായുവിലെ ശബ്ദ തരംഗം : അനുദൈര്‍ഘ്യതരംഗം
ജലോപരിതലത്തിലെ തരംഗം : ............................
ഉത്തരം: അനുപ്രസ്ഥതരംഗം
43. ചിത്രത്തില്‍ ചില ഉപകരണങ്ങള്‍ നല്‍കിയിരിക്കുന്നു.
a) ഗിത്താറിന്റെ സൗണ്ട് ബോര്‍ഡ്, ചെണ്ടയ്ക്കകത്തെ വായു എന്നിവയുടെ കമ്പനം ഏത് പേരിലറിയപ്പെടുന്നു ?
b) ഈ പ്രതിഭാസം എന്തെന്ന് വിശദമാക്കുക.
ഉത്തരം:
a) പ്രണോദിത കമ്പനം
b) കമ്പനം ചെയ്യുന്ന ഒരു വസ്തുവിന്റെ പ്രേരണമൂലം മറ്റൊരു വസ്തു കമ്പനം ചെയ്യുന്ന പ്രതിഭാസമാണ് പ്രണോദിത കമ്പനം
44. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും പുറപ്പെടുന്ന തരംഗങ്ങളാണ് ഭൂകമ്പത്തിന്റെ കാരണം.
a) ഇത്തരം തരംഗങ്ങള്‍ ഏതു പേരിലറിയപ്പെടുന്നു?
b) ഭൂകമ്പത്തിന്റെ അളവ് നിര്‍ണ്ണയിക്കുന്നത് ഏത് ഉപകരണത്തിന്റെ സഹായത്തോടെയാണ്.
ഉത്തരം:
a) സീസ്മിക് തരംഗങ്ങള്‍
b) സീസ്മോഗ്രാഫ്
45. തരംഗവേഗവുമായി ബന്ധപ്പട്ട് താഴെതന്നിട്ടുള്ള ഗണിത പ്രശ്നങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുക.
a. 256 Hz ആവൃത്തിയും 1.5 m തരംഗദൈര്‍ഘ്യവുമുള്ള ശബ്ദത്തിന്റെ വേഗം എത്ര?
b. മുകളില്‍ നല്‍കിയ ഗണിതക്രിയയില്‍ മാധ്യമത്തിന് മാറ്റമില്ലാതെ ആവൃത്തി 512Hz ആക്കി ഉയര്‍ത്തിയാല്‍ തരംഗദൈര്‍ഘ്യത്തില്‍ എന്ത് മാറ്റമുണ്ടാക്കും?
c. 256 Hz ആവൃത്തിയുള്ള ടൂണിങ് ഫോര്‍ക്കില്‍ നിന്നുള്ള ശബ്ദം വായുവിലൂടെ സഞ്ചരിക്കുമ്പോഴും സ്റ്റീലിലൂടെ സഞ്ചരിക്കമ്പോഴും ഏതിലായിരിക്കും തരംഗദൈര്‍ഘ്യം കൂടുതല്‍ ? വിശദമാക്കുക.
(ശബ്ദവേഗം: സ്റ്റീലില്‍ - 5941 m/s, വായുവില്‍ - 343 m/s)
ഉത്തരം:
a. V = λ x f
256 x 1.5 = 384 m/s
b. ƛ = v/f
= 384/512 = 0.75m
c. സ്റ്റീലിലൂടെ സഞ്ചരിക്കമ്പോഴാണ് തരംഗ ദൈര്‍ഘ്യം കൂടുതല്‍
സ്റ്റീലിലൂടെ സഞ്ചരിക്കുമ്പോള്‍ തരംഗദൈര്‍ഘ്യം = v/f =5941/256 = 23.2m
വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ തരംഗദൈര്‍ഘ്യം =v/f = 343/256= 1.3m
46. ഒരു ബസ്സറില്‍ നിന്നുള്ള ശബ്ദം അകലെ ഇരിക്കുന്ന ഒരു കുട്ടി കേള്‍ക്കുന്നതിന്റെ ഗ്രാഫിക രൂപമാണ് ചുവടെ നല്‍കിയിരിക്കുന്നത്
a. വായുവിലൂടെ ശബ്ദ തരംഗം സഞ്ചരിക്കുമ്പോള്‍ മാധ്യമ കണികകളുടെ കമ്പനം ഏത് ദിശയിലായിരിക്കും ?
b. വായുവിലൂടെ ശബ്ദ വേഗം 350 m/s ആണെങ്കില്‍ തരംഗത്തിന്റെ ആവൃത്തി എത്ര?
c. കുട്ടി ഇരിക്കുന്നത് ബസ്സറില്‍ നിന്നും 100 m അകലത്തിലാണെങ്കില്‍ ബസ്സറില്‍ നിന്നുള്ള ശബ്ദം എത്ര സമയം കൊണ്ടാണ് കുട്ടിയുടെ ചെവിയില്‍ എത്തുന്നത്?
d. ഈ ശബ്ദം ഇതേ അകലത്തിലിരുന്ന് കുറഞ്ഞ സമയം കൊണ്ട് കേള്‍ക്കാന്‍ മാധ്യമത്തില്‍ എന്തുമാറ്റം ഉണ്ടാകണം?
ഉത്തരം:
a. ശബ്ദസഞ്ചാരദിശക്ക് സമാന്തരമായി കണികകള്‍ കമ്പനം ചെയ്യുന്നു
b. v = f x ƛ
f = 350/5 = 70Hz
c. വേഗം = ദൂരം/സമയം
സമയം = 100/350
t = 0.285s
d. സാന്ദ്രത, ആര്‍ദ്രത, കാറ്റ്, താപനില ഇവയിലുള്ള വ്യത്യാസം വേഗതയെ സ്വാധീനിക്കും
47. ചുവടെകൊടുത്തിരിക്കുന്ന സൂചനകള്‍ ഉപയോഗപ്പെടുത്തി നല്‍കിയിരിക്കുന്ന ജീവിത സന്ദര്‍ഭങ്ങള്‍ക്ക് ശാസ്ത്രീയമായ വിശദീകരണം നല്‍കുക.
a. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ വീടുകളിലെ ഗ്ലാസ്സ് കൊണ്ടുള്ള ജനല്‍ പാളികള്‍ പൊട്ടി പോകാറുണ്ട്.
(സൂചന : സ്വാഭാവിക ആവൃത്തി, കമ്പന ആയതി, അനുനാദം, പ്രണോദിത കമ്പനം )
b. വലിയ ഹാളുകളില്‍ ശബ്ദം വ്യക്തമായി ശ്രവിക്കാന്‍ ചില ക്രമീകരണങ്ങള്‍ ചെയ്യുന്നു.
(സൂചന : കാര്‍പ്പെറ്റുകള്‍, അക്കൂസ്റ്റിക്സ് ഓഫ് ബില്‍ഡിങ്, ശബ്ദ പ്രതിപതനം , അനുരണനം )
ഉത്തരം:
a. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജനല്‍ പാളികള്‍ പ്രണോദിത കമ്പനത്തിന് വിധേയമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇടിനാദത്തിന്റെ സ്വാഭാവിക ആവൃത്തി ജനല്‍ പാളികളുടെ സ്വാഭാവിക ആവൃത്തിക്ക് തുല്യമാകുന്നു. അപ്പോള്‍ അനുനാദം സംഭവിക്കുകയും ജനല്‍ പാളികള്‍ കൂടുതല്‍ ആയതിയില്‍ കമ്പനം ചെയ്യുകയും ജനല്‍ പാളികള്‍ പൊട്ടി പോകുകയും ചെയ്യുന്നു.
b. വലിയ ഹാളുകളില്‍ ശബ്ദപ്രതിപതനം മൂലം അനുരണനവും പ്രതിധ്വനിയും ഉണ്ടാവുകയും ശബ്ദവ്യക്തത ഇല്ലാതാവുകയും ചെയ്യുന്നു. കര്‍ട്ടൂനുകളും കാര്‍പ്പെറ്റുകളും ഉപയോഗിച്ച് ഇത് നിയന്ത്രിക്കുന്നു. ഇതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് അക്കൂസ്റ്റിക്സ് ഓഫ് ബില്‍ഡിങ്ങ്.
(ആശയങ്ങള്‍ അനുയോജ്യമായി ഉപയോഗിക്കണം , ശരിയായ രീതിയില്‍ ക്രമീകരിക്കണം)
48. 480 Hz ആവൃത്തിയുള്ള ഒരു ടൂണിങ്ഫോര്‍ക്ക് കമ്പനം ചെയ്തപ്പോള്‍ ഉണ്ടായ ശബ്ദം 360 m/s വേഗത്തില്‍ അന്തരീക്ഷവായുവിലൂടെ സഞ്ചരിച്ചു. എങ്കില്‍
a. വായുവിലൂടെ കടന്നുപോയ തരംഗത്തിന്റെ തരംഗദൈര്‍ഘ്യം എത്ര?
b. ശബ്ദം സഞ്ചരിച്ച വായുവിന്റെ നീളം 3 മീ ആണെങ്കിൽ, ഉച്ചമർദ മേഖലകളുടെ എണ്ണം എത്ര
ഉത്തരം:
a. ƛ =v/f = 360/480 = 0.75m
b. ƛ = 0.75m, അതായത് 3m ല്‍ 3/0.75= 4 ഉച്ചമർദ മേഖലകള്‍
Physics Textbook (pdf) - Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments