Std 8 Social Science: Chapter 3 ഭൗമരഹസ്യങ്ങള്‍ തേടി - ചോദ്യോത്തരങ്ങൾ
Textbooks Solution for Class 8 Social Science (Malayalam Medium) | Text Books Solution Geography (Malayalam Medium) Geography: Chapter 3 ഭൗമരഹസ്യങ്ങള്‍ തേടി (In Search of Earth's Secrets)
ഈ അദ്ധ്യായം English Medium Notes Click here
Class 8 Geography Questions and Answers - Chapter 3: ഭൗമരഹസ്യങ്ങള്‍ തേടി
ഭൗമരഹസ്യങ്ങള്‍ തേടി- Textual Questions and Answers & Model Questions
1 ഭൂമിയുടെ ഉള്ളറ രഹസ്യങ്ങളെപ്പറ്റി നേരിട്ട് വിവര ശേഖരണം നടത്താന്‍ നമുക്കുള്ള പരിമിതികള്‍ എന്തെല്ലാം ?
- ഭൂമിയില്‍ ആഴം കൂടുന്നതിനനുസരിച്ച് താപവും മര്‍ദ്ദവും കൂടുന്നു.
- മുകളിലത്തെ പാളികള്‍ ചെലുത്തുന്ന ഭാരമാണ് താഴേക്കു പോകുംതോറുമുള്ള മര്‍ദ്ദ വ്യതിയാനത്തിന് കാരണം.
- ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന ഉയര്‍ന്ന താപം.
2. ഭൂമിയുടെ ഉള്ളറയെപ്പറ്റി മനസ്സിലാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഏതെല്ലാം?
- അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളിലൂടെ ഭൗമോപരിതലത്തില്‍ എത്തിച്ചേരുന്ന
വസ്തുക്കളില്‍ നിന്ന്
- ഖനികളില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍
- ഭൂകമ്പ സമയത്തുണ്ടാകുന്ന തരംഗങ്ങളുടെ ചലനം വിശകലനം ചെയ്യുന്നതിലൂടെ.
3. ഭൂമിയുടെ വ്യത്യസ്ത പാളികള്‍ ഏതെല്ലാം ? ചിത്രം നിരീക്ഷിച്ച് ഈ വ്യത്യസ്തപാളികൾ ഏതൊക്കെയെന്ന് കണ്ടെത്തു.
4. ഭൂമിയുടെ വ്യത്യസ്ത പാളികളുടെ സവിശേഷതകൾ എന്തൊക്കെയാണ്?
i). ഭൂവൽക്കം (Crust)
- ഭൂമിയുടെ താരതമ്യേന നേര്‍ത്ത പുറന്തോട്
- ഏകദേശം 40 കി.മീ. കനം
- രണ്ട് ഭാഗങ്ങള്‍-വന്‍കരഭുവല്ക്കം, സമുദ്രഭൂവല്ക്കം
• വന്‍കരഭൂവല്‍ക്കവും സമുദ്രഭൂവല്‍ക്കവും
- സിലിക്ക (Silica) അലുമിന (Alumina) എന്നീ ധാതുക്കള്‍ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാല്‍ വന്‍കര ഭൂവല്‍ക്കത്തെ സിയാല്‍ ((SIAL) എന്ന് വിളിക്കുന്നു.
- സിലിക്ക (Silica), മഗ്നീഷ്യം (Magnesium) എന്നീ ധാതുക്കള്‍ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാല്‍ സമുദ്ര ഭൂവല്‍ക്കത്തെ സിമാ (SIMA) എന്ന് വിളിക്കുന്നു.
ii). മാന്റില്‍ (Mantle)
- ഭൂവല്ക്കത്തിന് താഴെയായിസ്ഥിതി ചെയ്യുന്നു
- ഭൂവല്ക്ക പാളിക്ക് താഴെ തുടങ്ങി 2900 കി.മീ. വരെ
- രണ്ട് ഭാഗങ്ങള്‍ - ഉപരിമാന്റില്‍, അധോമാന്റില്‍
• ഉപരിമാന്റിലും അധോമാന്റിലും
- ഉപരിമാന്റിൽ:- സിലിക്കൺ സംയുക്തങ്ങള്‍ കൊണ്ട് നിര്‍മ്മിതമായ ഈ പാളി ഖരാവസ്ഥായിലാണ്.
- അധോമാന്റിൽ:- ഉപരിമാന്റലിന് താഴെയായി സ്ഥിതി ചെയ്യുന്ന ഈ പാളിയില്‍ പദാര്‍ത്ഥങ്ങള്‍ അര്‍ധദ്രവാവസ്ഥയിലാണ്.
iii). കാമ്പ് (Core)
- ഭൂമിയുടെ കേന്ദ്രഭാഗം 2900 കി.മീ. ല്‍ തുടങ്ങി 6371 കി.മീ. വരെ
- രണ്ട് ഭാഗങ്ങള്‍:- പുറക്കാമ്പ്, അകക്കാമ്പ്
• പുറക്കാമ്പും അകക്കാമ്പും
- പുറക്കാമ്പിലെ പദാര്‍ത്ഥങ്ങള്‍ ഉരുകിയ അവസ്ഥയിലാണ്.
- ഭൂമിയുടെ ക്രേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന ഉയര്‍ന്ന മര്‍ദ്ദംമൂലം അകക്കാമ്പ് ഖരാവസ്ഥയില്‍ സ്ഥിതിചെയ്യുന്നു. പ്രധാനമായും നിക്കല്‍ (Ne), ഇരുമ്പ് (Fe) എന്നീ ധാതുക്കളാല്‍ നിര്‍മിതമായതിനാല്‍ കാമ്പ് നിഫെ (NIFE) എന്നും അറിയപ്പെടുന്നു.
5. പുറക്കാമ്പിലെ പദാര്‍ത്ഥങ്ങള്‍ ഉരുകിയ അവസ്ഥയിലാണെങ്കിലും അകക്കാമ്പ്
ഖരാവസ്ഥയിലാണ്‌സ്ഥിതി ചെയ്യുന്നത്. എന്തുകൊണ്ട്?
- ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന ഉയര്‍ന്ന മര്‍ദ്ദം മൂലമാണ് അകക്കാമ്പ് ഖരാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നത്.
6. കാമ്പ് നിഫെ (NIFE) എന്നും അറിയപ്പെടുന്നു. എന്തായിരിക്കാം കാരണം ?
- പ്രധാനമായും നിക്കല്‍ (Ni), ഇരുമ്പ് (Fe) എന്നീ ധാതുക്കളാല്‍ നിര്‍മിതമായതിനാല്‍ കാമ്പ് നിഫെ എന്നും അറിയപ്പെടുന്നു.
7. ഭൗമപാളികളില്‍ ഏറ്റവും കനംകുറഞ്ഞ പാളിയെക്കുറിച്ച് ഒരു കുറിപ്പെഴുതുക.
- ഏറ്റവും കനംകുറഞ്ഞ പാളി - ഭൂവല്ക്കം
- ഏകദേശ കനം 40 കിലോമീറ്റര്‍
- രണ്ട് ഭാഗങ്ങള്‍ - വന്‍കരഭൂവല്കം, സമുദ്രഭൂവല്കം
8. ചുവടെ തന്നിട്ടുള്ളവയില്‍ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളി ഏത്?
(മാന്റില്‍, പുറക്കാമ്പ്, ഭൂവല്ക്കം, അകക്കാമ്പ്)
- അകക്കാമ്പ്
9. വിവിധ ഭൗമപാളികളുടെ പേരുകളാണ് ചുവടെ ചേര്‍ക്കുന്നത്. അവയെ ഉപരിതലത്തില്‍നിന്നും ഉള്ളിലേക്ക് എന്ന തരത്തില്‍ ക്രമീകരിച്ചെഴുതുക.
(പുറക്കാമ്പ്, അകക്കാമ്പ്, ഭൂവല്ക്കം, മാന്റില്‍)
- ഭൂവല്ക്കം - മാന്റില്‍ - പുറക്കാമ്പ് - അകക്കാമ്പ്
10. എന്താണ്‌ശിലാ മണ്ഡലം? പ്രത്യേകതകള്‍ എന്തെല്ലാം?
- ഭൂവല്‍ക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേര്‍ന്നതാണ് ശിലാമണ്ഡലം (Lithosphere)
- ശിലകള്‍ കൊണ്ട്‌നിര്‍മിക്കപ്പെട്ടിരിക്കുന്നു.
- വ്യത്യസ്ത നിറത്തിലും കാഠിന്യത്തിലുമുള്ള ശിലകളുണ്ട്.
- വൈവിധ്യങ്ങള്‍ക്കു കാരണം അതിലടങ്ങിയിട്ടുള്ള ധാതുക്കളാണ്.
ഉദാ: സിലിക്ക, അഭ്രം, ബോക്സൈറ്റ്
11. അസ്തനോസ്ഫിയര്‍ -കുറിപ്പ് തയാറാക്കുക
- ശിലാ മണ്ഡലത്തിന് താഴെയായി ശിലാപദാര്‍ത്ഥങ്ങള്‍ ഉരുകി അര്‍ദ്ധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം അസ്തനോസ്ഫിയർ (Asthenosphere) എന്നറിയപ്പെടുന്നു.
- അഗ്നിപര്‍വ്വതങ്ങളിലൂടെ പുറത്തെത്തുന്ന ലാവയുടെ സ്രോതസ്സാണിത്.
12. രൂപംകൊള്ളുന്ന പ്രക്രിയയുടെ അടിസ്ഥാനത്തില്‍ ശിലകളെ എത്രയായിതരം തിരിക്കാം. ഏതെല്ലാം ?
- ആഗ്നേയശിലകള്‍
- അവസാദശിലകള്‍
- കായാന്തരിതശിലകള്‍
13. ആഗ്നേയശിലകള്‍ രൂപം കൊള്ളുന്നതെങ്ങനെ ? 2 ഉദാഹരണങ്ങള്‍ എഴുതുക.
- ഭൂവല്‍ക്കത്തിലെ വിടവുകളിലൂടെ ഉയരുന്ന ഉരുകിയ ശിലാദ്രവം ഭൗമോപരിതലത്തില്‍ വച്ചോ ഭൂവൽക്കത്തിനുള്ളില്‍ വച്ചോ തണുത്തുറഞ്ഞ് രൂപപ്പെടുന്ന ശിലകളാണ് ആഗ്നേയശിലകള്‍
- ഉദാ. ഗ്രാനൈറ്റ്, ബസാൾട്ട്
14. ആഗ്നേയശിലകള്‍ പ്രാഥമികശിലകള്‍ എന്നറിയപ്പെടുന്നതെന്തുകൊണ്ട്?
- മറ്റെല്ലാ ശിലകളും ആഗ്നേയ ശിലകള്‍ക്ക് രൂപമാറ്റം സംഭവിച്ച് രൂപം കൊള്ളുന്നതിനാല്‍ ആഗ്നേയശിലകള്‍ പ്രാഥമിക ശിലകള്‍ എന്നറിയപ്പെടുന്നു.
15. അവസാദശിലകള്‍ രൂപപ്പെടുന്നതിന് കാരണമെന്ത്? ഉദാഹരണങ്ങള്‍ എഴുതുക.
- കാലാന്തരത്തില്‍ ശിലകള്‍ ക്ഷയിച്ച് പൊടിയുന്നു. ഈ അവസാദങ്ങള്‍ താഴ്ന പ്രദേശങ്ങളില്‍ പാളികളായി നിക്ഷേപിക്കപ്പെടുന്നു. പിന്നീട് അവ ഉറച്ച് വിവിധ തരം അവസാദശിലകളായിമാറുന്നു.
- ഉദാ: മണല്‍ക്കല്ല്, ചുണ്ണാമ്പുകല്ല്
16. അവസാദശിലകള്‍ അടുക്കുശിലകള്‍ എന്നറിയപ്പെടാനുള്ള കാരണമെന്ത്?
- പാളികളായി രൂപപ്പെടുന്നതു കൊണ്ടാണ് അവസാദശിലകള്‍ അടുക്കുശിലകള്‍ എന്നിയപ്പെടുന്നത്
17. കായാന്തരിതശിലകള്‍ രൂപം കൊള്ളുന്നതെങ്ങനെ? ഉദാഹരണങ്ങള്‍ എഴുതുക.
- ഉയര്‍ന്ന മര്‍ദ്ദം മുലമോ താപം മൂലമോ ശിലകള്‍ ഭാതികമായും രാസപരമായും മാറ്റങ്ങള്‍ക്ക് വിധേയമായാണ് കായാന്തരിതശിലകള്‍ രൂപപ്പെടുന്നത്.
- ഉദാ: മാര്‍ബിള്‍, സ്ളേസ്റ്റ്
18. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ശിലയേത്?
- കായാന്തരിതശിലകള്‍ .
19. എന്താണ് ശിലാചക്രം?
- ശിലകള്‍ അവ രൂപപ്പെട്ട അവസ്ഥയില്‍ തന്നെ എക്കാലവും തുടരണമെന്നില്ല. അവ കാലാന്തരത്തില്‍ പലവിധ മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. ശിലകള്‍ ഒന്നില്‍ നിന്ന്‌മ റ്റൊന്നിലേക്ക് രൂപമാറ്റം സംഭവിക്കുന്നത് ഒരു തുടര്‍ പ്രക്രിയയാണ്. ഇതാണ് ശിലാചക്രം.
• അവസാദശിലകള്‍ ഉരുകി തണുത്തുറഞ്ഞ് ആഗ്നേയ ശിലകളായിമാറുന്നു.
• ആഗ്നേയശിലകള്‍ ഉരുകി (ഉയര്‍ന്ന മര്‍ദ്ദം / താപം) കായാന്തരിത ശിലകകളായിമാറുന്നു
• കായാനത്തരിത ശിലകള്‍ ഉരുകി തണുത്തുറഞ്ഞ് ആഗ്നേയ ശിലകള്‍ ഉണ്ടാകുന്നു.
• കായാന്തരിത ശിലകള്‍ പൊടിയുന്നു (അപക്ഷയം) അവസാദശില കളായിമാറുന്നു.
• അവസാദശില ഉരുകി കായാന്തരിതശിലകള്‍ രൂപപ്പെടുന്നു.
20. എന്താണ് അപക്ഷയം? വിവിധതരം അപക്ഷയങ്ങള്‍ ഏതെല്ലാം?
- കാലാന്തരത്തില്‍ ശിലകള്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാവുന്നതു മൂലം ശിലകള്‍ പൊട്ടിപ്പൊടിയുകയോ വിഘടിക്കുകയോ ചെയ്യുന്ന പ്രക്രിയകളെ അപക്ഷയം എന്നു വിളിക്കുന്നു.
• ഭൗതിക അപക്ഷയം
• രാസിക അപക്ഷയം
• ജൈവിക അപക്ഷയം
21. അപക്ഷയം - ഫ്ലോ ചാര്‍ട്ട്
കാരണമാകുന്നത്?
- പാറ പൊട്ടിക്കല്‍
- ഖനനം
- കുന്ന് ഇടിച്ച് നിരപ്പാക്കല്‍
- ക്വാറിയിലെ പ്രവര്‍ത്തനങ്ങള്‍
23. അപക്ഷയ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനെ ഏതെല്ലാം തരത്തിലാണ് സഹായിക്കുന്നത്?
- ശിലകളിലെ ധാതുക്കള്‍ വേര്‍തിരിക്കപ്പെടുന്നു.
- ഖനന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു.
- മണ്ണിന്റെ രൂപീകരണത്തിന് കാരണമാകുന്നു.
24. സസ്യജന്തുജാലങ്ങള്‍ അപക്ഷയപ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിശദമാക്കുക.
- സസ്യങ്ങളുടെ വേരുകള്‍ ശിലകളുടെ വിടവുകളിലേക്ക് ആഴ്ന്നിറങ്ങുന്നതിലൂടെ
- സസ്യജന്തുജാലങ്ങളുടെ ജീര്‍ണനത്തിലൂടെ
- ചെറുജീവികള്‍ മാളങ്ങളുണ്ടാക്കുന്നതിലൂടെ
25. മണ്ണ് രൂപപ്പെടുന്നതെങ്ങനെ?
- അപക്ഷയ പ്രക്രിയകളിലൂടെ ശിലകള്‍ പൊടിഞ്ഞും ജൈവാവശിഷ്ടങ്ങള്‍ ജീര്‍ണിച്ചു ചേര്‍ന്നും അതിദീര്‍ഘകാലത്തെ പ്രക്രിയകള്‍ വഴിയാണ് മണ്ണ് രൂപപ്പെടുന്നത്.
26. മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളേതെല്ലാം ?
- കാലാവസ്ഥ
- ഭൂപ്രകൃതി
- സസ്യങ്ങളും ജന്തുക്കളും
- മാതൃശില
- സമയം
27. മണ്ണിന്റെ ഉപയോഗങ്ങള്‍ എന്തെല്ലാം ?
- നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്
- കളിമണ്‍ പാത്രനിര്‍മ്മാണം
- ഇഷ്ടിക നിര്‍മ്മാണം
- കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക്
28. മണ്ണിന്റെ ശോഷണത്തിന് വഴി തെളിയിക്കുന്ന മനുഷ്യ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം ?
- ജീര്‍ണനത്തിന് വിധേയമാകാത്ത പ്ലാസ്റ്റിക് ഉപയോഗം
- അമിത രാസവളപ്രയോഗങ്ങള്‍
- അശാസ്ത്രീയമായ നിര്‍മ്മാണം
- ഖനനം
- കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
- മലിനജലം മണ്ണിലേക്ക് ഒഴുക്കുന്നത്
- അമിതമായ കന്നുകാലി മേച്ചില്‍
29.മണ്ണ് സംരക്ഷണത്തിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഏതെല്ലാം ?
- വനനശീകരണം തടയല്‍
- വിളപരിവൃത്തി
- മലഞ്ചെരുവുകളിലെ തട്ടു കൃഷി
- തടയണ നിര്‍മ്മാണം
30. എന്നാണ് ലോക മണ്ണ്ദിനമായി ആചരിക്കുന്നത്? പ്രാധാന്യമെന്ത്?
- ഡിസംബര്‍ 5
- മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടന എല്ലാ വര്‍ഷവും ഡിസംബര്‍ 5 ലോക മണ്ണ് ദിനമായി ആചരിക്കുന്നു.
31. അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി നാം ആചരിച്ച വര്‍ഷമേത്?
- 2015
32. മണ്ണിനങ്ങള്‍ - പട്ടിക
33. മരുഭൂമികളില്‍ ഏറ്റവും സജീവമായി നടക്കുന്നത് ഏതുതരം അപക്ഷയമാണ്? എന്തുകൊണ്ട്?
- ഭൗതിക അപക്ഷയം
- ഉയര്‍ന്ന താപം അനുഭവപ്പെടുമ്പോള്‍ ധാതുക്കളുടെ വികാസത്തിനു കാരണമാവുകയും തുടര്‍ന്ന് അവ ശിഥിലമാവുകയും ചെയ്യുന്നു.
* Social Science Textbooks (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments