Class 9 History: Chapter 01 മധ്യകാലലോകം: അധികാര കേന്ദ്രങ്ങൾ - ചോദ്യോത്തരങ്ങൾ
Textbooks Solution for Class 9th Social Science I Medieval World: Centres of Power (Malayalam Medium) | Text Books Solution History (Malayalam Medium) History: Chapter 01 മധ്യകാലലോകം: അധികാര കേന്ദ്രങ്ങൾ
SCERT Solutions for Class 9 History Chapterwise
Social Science I Questions and Answers in Malayalam
Class 9 History Questions and Answers
മധ്യകാലലോകം: അധികാര കേന്ദ്രങ്ങൾ Questions and Answers
*1453-ല്‍ കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ പതനം വരെയുള്ള കാലഘട്ടം
മധ്യകാലഘട്ടമായി കണക്കാക്കുന്നു. ആധുനിക കാലഘട്ടം പൊ.യു. 1453 മുതല്‍.
1. കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തെ ബൈസന്റൈന്‍ സാമ്രാജ്യം എന്നു വിളിക്കാ൯ കാരണമെന്ത്?
- റോമന്‍ സാമ്രാജ്യം ഏറ്റവും വലിയ പുരാതന സാമ്രാജ്യമായിരുന്നു. ഭരണപരമായ സൗകര്യാര്‍ത്ഥം, റോമന്‍ ചക്രവര്‍ത്തി ഡയോക്ലിഷ്യന്‍ നാലാം നൂറ്റാണ്ടില്‍ സാമ്രാജ്യത്തെ രണ്ടായി വിഭജിച്ചു. അങ്ങനെ റോം കേന്ദ്രമായി പടിഞ്ഞാറൻ റോമാസാമ്രാജ്യവും, കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രമായി പൗരസ്ത്യ റോമന്‍ സാമ്രാജ്യവും നിലവിൽ വന്നു. കോണ്‍സ്റ്റാന്റിനോപ്പിളില്‍, മുമ്പ് ബെൈസന്റിയം എന്നറിയപ്പെട്ടിരുന്നു. അതിനാല്‍ കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തെ ബൈസന്റൈന്‍ സാമ്രാജ്യം എന്ന്‌വിളിച്ചിരുന്നു.
2. ജസ്റ്റീനിയന്റെ ഏറ്റവും വലിയ സംഭാവന എന്ത്?
- "കോര്‍പ്പസ് ജൂറിസ് സിവിലിസ്'.
3. എന്തായിരുന്നു "കോര്‍പ്പസ് ജൂറിസ് സിവിലിസ്' ?
- പ്രശസ്ത കിഴക്കന്‍ റോമന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്റെ ഏറ്റവും വലിയ സംഭാവന, നിലവിലുള്ള എല്ലാ റോമന്‍ നിയമങ്ങളെയും ക്രോഡീകരിച്ച് ഒരു നിയമസംഹിത ഉണ്ടാക്കിയതാണ്. ഇത് 'കോര്‍പ്പസ് ജൂറിസ് സിവിലിസ്' എന്നറിയപ്പെട്ടു.
4. താഴെക്കൊടുത്തിരിക്കുന്ന ഫ്ളോചാർട്ട് പൂർത്തിയാക്കുക.
3. പൌരസ്ത്യ റോമന്‍ സാമ്രാജ്യം വിശുദ്ധ റോമന്‍ സാമ്രാജ്യം എന്നറിയപ്പെടാന്‍ കാരണമെന്ത്?
- ഫ്രാങ്കിഷ് സാമ്രാജ്യത്തിലെ പ്രശസ്ത ചക്രവര്‍ത്തിയായ ഷാലമീ൯ കത്തോലിക്കാ സഭയുടെ ആത്മീയ തലവനായ ലിയോ മൂന്നാമന്‍ മാര്‍പ്പാപ്പയെ നാടോടികളായ ലോംബാര്‍ഡുകൾ എന്ന ആക്രമണകാരികളിൽ നിന്ന് രക്ഷിച്ചു. ഇതിനു പകരമായി മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധ റോമന്‍ ചക്രവര്‍ത്തിയായി കിരീടമണിയിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ സാമ്രാജ്യം വിശുദ്ധ റോമന്‍ സാമ്രാജ്യം എന്നറിയപ്പെട്ടു.
4. കഴിവുറ്റ ഒരു ഭരണകര്‍ത്താവായിരുന്നു ഷാലമീന്‍.സമര്‍ത്ഥിക്കുക.
- ഷാലമീന്‍ ഒരു മികച്ച ജേതാവും കഴിവുറ്റ ഭരണകർത്താവുമായിരുന്നു. മിക്കവാറും എല്ലാ പടിഞ്ഞാറന്‍ യൂറോപ്യന്‍ പ്രദേശങ്ങളെയും അദ്ദേഹം തന്റെ നിയന്ത്രണത്തിലാക്കി. സാമ്രാജ്യത്തില്‍ കേന്ദ്രീകൃതമായ ഭരണം കൊണ്ടുവന്നു. 'കൗണ്ട്‌സ് ' എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥരെ പ്രാദേശിക ഭരണം ഏല്‍പ്പിച്ചു. കൗണ്ടുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ അദ്ദേഹം 'മിസൈ ഡൊമിനിസി' എന്ന പേരില്‍ ഒരു രഹസ്യ വകുപ്പ് സൃഷ്ടിച്ചു. ഷാലമീന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല സ്ഥാപിച്ചു. തത്‌ഫലമായുണ്ടായ ബൌദ്ധിക ഉണര്‍വ്വ് കരോലിന്‍ജിയന്‍ നവോത്ഥാനം എന്നറിയപ്പെട്ടു.
* അറേബ്യന്‍ സാമ്രാജ്യം: ഇറാഖ്, ഇറാന്‍, സൌദി അറേബ്യ എന്നിവ ഉള്‍പ്പെടുന്ന പ്രദേശം അറേബ്യ എന്നറിയപ്പെട്ടു. മുഹമ്മദ് ഇസ്ലാമിന്റെ പ്രവാചകന്‍ അറബ് രാഷ്ട്രത്തിന്റെ തലവനായിരുന്നു. എ.ഡി 632-ല്‍ മുഹമ്മദ് നബിയുടെ മരണശേഷം അറേബ്യയെ ഖലീഫകള്‍ ഭരിച്ചു. അവരുടെ തലസ്ഥാനം മദീനയായിരുന്നു.
2. ഉമവയ്യ രാജവംശം-കുറിപ്പ് തയ്യാറാക്കുക
- ആദ്യകാല ഖലീഫമാര്‍ക്ക് ശേഷം അറേബ്യയെ ഉമവിയ്യ രാജവംശം ഭരിച്ചു. അവര്‍ അറേബ്യയില്‍ കേന്ദ്രീകൃത ഭരണം അവതരിപ്പിച്ചു. സ്വര്‍ണ്ണ നാണയം ദിനാര്‍, വെള്ളി നാണയമായ ദിര്‍ഹാം എന്നിവ അറേബ്യായിൽ പുറത്തിറക്കിയത് ഉമവിയ്യ ഭരണകാലത്താണ്. അവരുടെ തലസ്ഥാനം ഡമാസ്മസ് ആയിരുന്നു.
6. അബ്ബാസിയ രാജവംശം-കുറിപ്പ് തയ്യാറാക്കുക
ഉമവിയ്യ ഭരണത്തിന് ശേഷം അബ്ബാസികള്‍ ഭരണാധികാരികളായി. അബ്ബാസിദുകളുടെ കാലഘട്ടത്തില്‍ തലസ്ഥാനം ബാഗ്‌ദാദിലേക്ക്‌മാറ്റി.
7. അബ്ബാസിദ് രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ഹാറൂൺ - അല്‍ - റഷീദ് ആയിരുന്നു. സമര്‍ത്ഥിക്കുക.
- ഹാറൂണ്‍ - അല്‍ - റഷീദ് ആയിരുന്നു അബ്ബാസിയ ഭരണാധികാരികളില്‍ പ്രസിദ്ധന്‍. പ്രജാക്ഷേമതല്‍പ്പരനായ ഭരണാധികാരിയായിരുന്ന ഹാറൂണ്‍ - അല്‍ - റഷീദ് ധാരാളം ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി. അറേബ്യയിലാദ്യമായി ആശുപത്രികള്‍ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. നീതിന്യായഭരണം ഇസ്‌ലാംമത വിശ്വാസങ്ങള്‍ക്കനുസരിച്ചുള്ളതും നിയമവാഴ്ച കര്‍ക്കശവുമായിരുന്നു. സാമ്രാജ്യത്തിന്റെ ഏതുഭാഗത്തും ജനങ്ങള്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാമായിരുന്നു. വിശുദ്ധ റോമാസാമ്രാജ്യവുമായി ബന്ധം സ്ഥാപിച്ച ഹാറൂണ്‍ - അല്‍ - റഷീദ് ഷാലമിന്റെ കൊട്ടാരത്തിലേക്ക് പ്രതിനിധികളെ അയച്ചിരുന്നു.
* ഓട്ടോമന്‍ സാമ്രാജ്യം: ക്രി.വ. 1453-ല്‍ തുര്‍ക്കി നേതാവ് മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ ഓട്ടോമന്‍ സാമ്രാജ്യം ശക്തിപ്പെട്ടു. സുലൈമാന്റെ കാലത്താണ് ഓട്ടോമന്‍ സാമ്രാജ്യം അതിന്റെ ഉന്നതിയിലെത്തിയത്. അദ്ദേഹത്തെ അല്‍-ഖാനുനി (നിയമം നല്‍കുന്നയാള്‍) എന്നാണ്‌വിളിച്ചിരുന്നത്.
8. സുലൈമാന്റെ ഭരണപരിഷ്കാരങ്ങള്‍ വിവരിക്കുക
- സുലൈമാൻ ഓട്ടോമന്‍ നിയമങ്ങള്‍ ക്രോഡീകരിച്ചു. സാമ്രാജ്യത്തില്‍ കേന്ദ്രീകൃതമായ ഭരണത്തിന് നേതൃത്വം നല്‍കി. ഇക്കാലത്ത് യൂറോപ്പിലെ പല പ്രദേശങ്ങളും ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. ഏഷ്യയുടെ യുദ്ധവീര്യം ഓട്ടോമന്‍ ഭരണാധികാരികളിലൂടെ യൂറോപ്യര്‍ക്ക് ബോധ്യമായി. ഒന്നാം ലോക യുദ്ധ ശേഷം ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നു.
* മംഗോളിയന്‍ സാമ്രാജ്യം: കൂടാരങ്ങളില്‍ താമസിച്ചിരുന്ന നാടോടികളായിരുന്നു മംഗോളിയക്കാര്‍. മംഗോളിയക്കാര്‍ക്കിടയില്‍ വ്യത്യസ്ത ഗോത്രങ്ങള്‍ ഉണ്ടായിരുന്നു, കുതിരപ്പുറത്ത് നാട് ചുറ്റിനടന്ന വിവിധ മംഗോളിയൻ ഗോത്രങ്ങളെ ഒന്നിപ്പിച്ച് മംഗോളിയന്‍ സാമ്രാജ്യം സ്ഥാപിച്ചത് ചെങ്കിസ് ഖാനാണ്. ചെങ്കിസ്ഖാന്റെ ഭരണകേന്ദ്രം സൈബീരിയയിലെ ഒനോൺ നദീതീരത്തുള്ള കാറക്കോറമായിരുന്നു.
9. മംഗോളിയന്‍ സൈന്യത്തിന്റെ പ്രധാന സവിശേഷതകള്‍ എന്തെല്ലാം?
- ശക്തമായ കുതിരപ്പടയായിരുന്നു മംഗോളിയരുടെ സൈന്യത്തിന്റെ പ്രധാന വിശേഷത. കുതിരപ്പറത്തിരുന്ന് ഉപയോഗിക്കാന്‍ കഴിയുന്ന ചെറിയ പീരങ്കികള്‍ സൈന്യത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. ചെങ്കിസ്ഖാന്‍ സൈന്യത്തെ ക്രമീകരിച്ചത് പത്തിന്റെ ഗുണിതങ്ങളായിട്ടായിരുന്നു. സുസംഘടിതമായ ചാരസംഘവും ചെങ്കിസ്ഖാനുണ്ടായിരുന്നു.
10.'കൊറിയര്‍' സമ്പ്രദായത്തിന്റെ സവിശേഷതകള്‍ കണ്ടെത്തുക.
- സാമ്രാജ്യത്തിന്റെ ഭാഗമായ വിദൂര ദേശങ്ങളെ ഭരണകേന്ദ്രവുമായി ബന്ധിപ്പിക്കാന്‍ മംഗോളിയക്കാര്‍ കുതിരകളെ ഉപയോഗിച്ചുള്ള തപാല്‍ സമ്പ്രദായം നടപ്പിലാക്കിയിരുന്നു. ഈ ആശയ വിനിമയ സമ്പ്രദായം കൊറിയര്‍' എന്നറിയപ്പെട്ടു. വളറെയേറെ വേഗത്തിലുള്ളതും കാര്യക്ഷമവുമായിരുന്നു ചെങ്കിസ്ഖാന്റെ കൊറിയര്‍ സമ്പ്രദായം.
* മാലിസാമ്രാജ്യം
11. മാലി സാമ്രാജ്യത്തിലെ തിംബുക്തു മധ്യകാല ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക വാണിജ്യകേന്ദ്രമായിരുന്നു.സമര്‍ത്ഥിക്കുക
- മധ്യകാല ആഫ്രിക്കയിലെ പ്രധാന സാംസ്കാരിക കേന്ദ്രവും കച്ചവട കേന്ദ്രവുമായിരുന്നു തിംബുക്തു. വെനീസ്, ഗ്രാനഡ, ജനോവ എന്നിവിടങ്ങളില്‍നിന്നും വ്യാപാരികള്‍ സ്വര്‍ണ്ണം, ആനക്കൊമ്പ് എന്നിവയുടെ കച്ചവടത്തിനായി തിംബുക്തുവിലെത്തിയിരുന്നു. അടിമക്കച്ചവടത്തിന്റെയും പ്രധാന കേന്ദ്രമായിരുന്നു
അത്. തിംബുത്തുവില്‍ സ്ഥിതിചെയ്യിരുന്ന സര്‍വ്വകലാശാല മധ്യകാല ലോകത്തിലെ പ്രധാന വിജ്ഞാന കേന്ദ്രങ്ങളിലൊന്നായിരുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇവിടെയെത്തിയിരുന്നു. കങ്കന്‍ മൂസ പണികഴിപ്പിച്ച തിംബുത്തുവിലുള്ള ഗ്രേറ്റ് മോസ്ക് മധ്യകാല ലോകത്തെ പ്രധാന ഇസ്ലാമിക പഠന കേന്ദ്രമായിരുന്നു.
* ചൈനയും ജപ്പാനും
12. മധ്യകാല ചൈനയിലെയും ജപ്പാനിലെയും അധികാര രൂപങ്ങളെ താരതമ്യം ചെയ്യുക
- മധ്യകാലഘട്ടത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ചൈന ഭരിച്ചിരുന്നത് ടാങ് രാജവംശമാണ്. രാജ്യത്തിന്റെ പരമാധികാരം ചക്രവര്‍ത്തിയിൽ നിക്ഷിപ്തമായിരുന്നു. മത്സരപരീക്ഷകള്‍ നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തിരുന്നത്. ടാങ് രാജവംശത്തിനുശേഷം, സോങ്, മിംഗ്, മഞ്ചു രാജവംശങ്ങള്‍ ചൈന ഭരിച്ചു.
മധ്യകാല ജപ്പാനില്‍ ചക്രവര്‍ത്തി രാഷ്ട്രീയ കാര്യങ്ങളില്‍ പരമോന്നത തലവനായിരുന്നു. എന്നാല്‍ ഷോഗണ്‍സ് എന്നറിയപ്പെടുന്ന ഫ്യൂഡല്‍ പ്രഭുക്കന്മാരാണ് അധികാരം കൈയാളിയിരുന്നത്. ഭൂമിയുടെ നിയന്ത്രണവും ഷോഗണുകൾക്കായിരുന്നു.
* മധ്യകാല അമേരിക്ക: പുരാതന കാലം മുതല്‍, വടക്കന്‍, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ തനതായ സംസ്കാരങ്ങൾ നിലനിന്നിരുന്നു. അവ മധ്യകാലഘട്ടത്തിലും തുടർന്നു. ഈ പ്രദേശങ്ങളിലെ ഭരണ സംവിധാനങ്ങള്‍ തദ്ദേശീയമായിരുന്നു.
13. അമേരിക്കന്‍ സംസ്കാരങ്ങള്‍ പട്ടികപ്പെടുത്തുക
• മിസിസിപ്പി
• കരീബിയൻ
• മൊഗല്ലോൻ
• പടയൻ
• മായൻ
• ഇൻക
• അസ്ടെക്
• ടോൾടെക്
14. എന്താണ് ഫ്യൂഡലിസം?
- മധ്യകാല യുറോപ്പില്‍ നിലനിന്നിരുന്ന ഭൂമികേന്ദ്രീകൃതമായ സാംസ്കാരിക - രാഷ്ട്രീയ - സാമ്പത്തിക വ്യവസ്ഥിതി ഫ്യൂഡലിസം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
15. ഫ്യൂഡലിസത്തിന്റെ തകര്‍ച്ചക്ക് വഴിതെളിച്ച കാരണങ്ങള്‍ എന്തെല്ലാം ?
• കാലാവസ്ഥാവ്യതിയാനവും കാർഷികോത്പാദനത്തിലെ കുറവും
• ക്ഷാമം
• പ്ളേഗ് പോലുള്ള പകർച്ച വ്യാധികൾ
• കുരിശുയുദ്ധങ്ങൾ
• രാജാക്കന്മാരുടെ വെടിമരുന്നിന്റെ കുത്തക
• കർഷക കലാപങ്ങൾ
• ദേശരാഷ്ട്രങ്ങളുടെ ആവിർഭാവം
പരിശീലന ചോദ്യോത്തരങ്ങൾ
1. മംഗോളിയൻ സാമ്രാജ്യമായി ബന്ധപ്പെട്ട് താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
a) സാമ്രാജ്യം സ്ഥാപിച്ച ഭരണാധികാരി ആര്?
b) ഇദ്ദേഹം നടപ്പിലാക്കിയ തപാൽ സമ്പ്രദായം ഏത് പേരിൽ അറിയപ്പെടുന്നു?
c) സാമ്രാജ്യത്തിന്റെ ഭരണകേന്ദ്രം എവിടെയായിരുന്നു?
Answer:
a) ചെങ്കിസ്ഖാൻ
b) കൊറിയർ
c) സൈബീരിയയിലെ ഒനോണ്‍ നദീ തീരത്തുള്ള കാരക്കോറം
2. താഴെ പറയുന്നവയിൽ ഫ്യൂഡലിസത്തിന്റെ തകർച്ചയ്ക് വഴിതെളിച്ച കാരണം അല്ലാത്തത് ഏത്?
• കുരിശു യുദ്ധങ്ങൾ
• കർഷക കലാപങ്ങൾ
• നാണയങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെട്ടു
• ദേശരാഷ്ട്രങ്ങളുടെ ആവിർഭാവം
Answer:
• നാണയങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെട്ടു
3. മധ്യകാലഘട്ടത്തിലെ ഒരു സാമ്രാജ്യത്തെ കുറിച്ചുള്ള ചില സൂചനകളാണ് ചുവടെ തന്നിട്ടുള്ളത്. അവ പരിശോധിച്ചു് സാമ്രാജ്യം ഏതെന്ന് കണ്ടെത്തുക ?
• കൊറിയർ എന്ന തപാൽ സംവിധാനം നിലനിന്നിരുന്നു
• ഭരണ കേന്ദ്രം സൈബീരിയയിലെ ഒനോൺ നദീ തീരത്തുള്ള കാരക്കോറം ആയിരുന്നു.
Answer:
• മംഗോളിയൻ സാമ്രാജ്യം
4. സ്വർണ നാണയമായ ദിനാറും വെള്ളി നാണയമായ ദിർഹവും അറേബ്യയിൽ പുറത്തിറക്കിയ രാജവംശം ഏത് ?
- ഉമവിയ്യ
5. പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ പതനത്തിനുള്ള പ്രധാന കാരണമെന്ത്?
- തുർക്കികൾ കോണ്‍സ്റ്റാന്റിനോപ്പിൾ ആക്രമിച്ചു കീഴടക്കിയത്
6. ചുവടെ കൊടുത്തിരിക്കുന്ന ഭരണാധികാരികൾ ഏതെല്ലാം സാമ്രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) കങ്കൻ മൂസ
b) സുലൈമാൻ
c) ചെങ്കിസ്ഖാൻ
d) ഷാലമീൻ
Answer:
a) മാലി സാമ്രാജ്യം,
b) ഓട്ടോമൻ സാമ്രാജ്യം
c) മംഗോളിയൻ സാമ്രാജ്യം
d) വിശുദ്ധ റോമാ സാമ്രാജ്യം
7. മാലി സാമ്രജ്യത്തിലെ പ്രധാന സാംസ്‌കാരിക കച്ചവട കേന്ദ്രമായി മാറാൻ തിംബുക് തു വിനെ സഹായിച്ച ഘടകങ്ങൾ എന്തെല്ലാം ?
• സാമ്രാജ്യത്തിലെ തിംബുക്തു, വെനീസ്, ഗ്രാനഡ, ജനോവ എന്നിവിടങ്ങളില്‍ നിന്നും വ്യാപാരികള്‍ സ്വര്‍ണം, ആനക്കൊമ്പ് എന്നിവയുടെ കച്ചവടത്തിനായി 'തിംബുക്തു' വിലെത്തിയിരുന്നു.
• അടിമകച്ചവടത്തിന്റെകേന്ദ്രം
• തിംബുക് തു മധ്യകാലലോകത്തിലെ പ്രധാന വിജ്ഞാനകേന്ദ്രങ്ങളിലൊന്നായിരുന്നു.
• കങ്കന്‍മൂസ പണികഴിപ്പിച്ച തിംബുക്തുവിലുള്ള 'ഗ്രേറ്റ് മോസ്ക്' മധ്യകാല ലോകത്തെ പ്രധാന ഇസ്ലാമിക പഠനകേന്ദ്രമായിരുന്നു.
8. മധ്യകാല ജപ്പാനിലെ ഫ്യൂഡൽ പ്രഭുക്കൻമാർ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
- ഷോഗണുകൾ
21. മാലി സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി ആര് ?
- കങ്കൻ മൂസ
31. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ബ്രാക്കറ്റില്‍ നല്കിയിട്ടുള്ള സാമ്രാജ്യങ്ങളില്‍ ഏതിനെ സൂചിപ്പിക്കുന്നുന്നതാണെന്ന് കണ്ടെത്തി എഴുതുക.
(i) ഏറ്റവും വിസ്‌തൃതമായ സാമ്രാജ്യം.
(ii) ഏഷ്യാമൈനർ മുതൽ അറബിക്കടൽ വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെട്ടത് .
(iii) സൈബീരിയലെ ഒനോൺ നദീ തീരത്തുള്ള കാരക്കോറം ഭരണകേന്ദ്രമായിരുന്നു.
(iv) സുലൈമാൻ എന്ന ഭരണാധികാരിയുടെ കാലത്ത് കൂടുതൽ ശക്തിപ്പെട്ടു.
(അറേബ്യൻ സാമ്രാജ്യം , റോമാ സാമ്രാജ്യം , മംഗോളിയൻസാമ്രാജ്യം ,ഓട്ടോമൻ സാമ്രാജ്യം)
Answer:
(i) റോമാ സാമ്രാജ്യം
(ii)അറേബ്യൻ സാമ്രാജ്യം
(iii) മംഗോളിയൻ സാമ്രാജ്യം
(iv) ഓട്ടോമൻ സാമ്രാജ്യം
History Textbook (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments