Class 9 Social Science II Chapter 03 ദേശീയവരുമാനം - ചോദ്യോത്തരങ്ങൾ 


Textbooks Solution for Class 9th Social Science II (Malayalam Medium) National Income | Text Books Solution Geography (Malayalam Medium) Economics: Chapter 03 ദേശീയവരുമാനം
ദേശീയവരുമാനം -Textual Questions and Answers & Model Questions
1. എന്താണ്‌ ദേശീയവരുമാനം?
ഉത്തരം:
• ഒരു രാജ്യത്ത്‌ ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ഭാഗമായി ലഭിക്കുന്ന വരുമാനമാണ്‌ രാജ്യത്തിന്റെ ദേശീയ വരുമാനം
• ദേശീയവരുമാനം ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിസൂചിപ്പിക്കുന്നു.
• ഉയര്‍ന്ന ദേശീയ വരുമാനം രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റമാണു കാണിക്കുന്നത്‌.

2. ദേശീയവരുമാനം കണക്കാക്കാന്‍ ഉപയോഗപ്പെടുത്തുന്ന മേഖലകള്‍ ഏതെല്ലാം?
ഉത്തരം:
• കാര്‍ഷികമേഖല
• വ്യവസായമേഖല
• സേവനമേഖല

3. എന്തിനാണ്‌ ദേശീയ വരുമാനം കണക്കാക്കുന്നത്‌ ? ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ എന്തെല്ലാം ?
ഉത്തരം:
• ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എത്രത്തോളമെന്ന്‌ കണ്ടെത്താന്‍
• രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി താരതമ്യം ചെയ്യാന്‍
• സമ്പദ്ഘടനയിലെ വിവിധ മേഖലകളുടെ സംഭാവന വിലയിരുത്തുന്നതിന്‌
• സമ്പദ്‌ വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിന്‌
• ഉല്‍പ്പാദനം, വിതരണം, ഉപഭോഗം തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പരിമിതികളും മേന്മകളും കണ്ടെത്തുന്നതിന്‌.

4. ദേശീയവരുമാനത്തിലെ പ്രധാന ആശയങ്ങള്‍ ഏതെല്ലാം ?
ഉത്തരം:
• മൊത്ത ദേശീയ ഉല്‍പ്പന്നം (GNP)
• മൊത്ത ആഭ്യന്തര ഉല്‍പ്പന്നം (GDP)
• അറ്റ ദേശീയ ഉല്‍പ്പന്നം (NNP)
• പ്രതിശീര്‍ഷ വരുമാനം (Per capita income)

5. എന്താണ്‌ മൊത്ത ദേശീയ ഉല്‍പ്പന്നം ?
ഉത്തരം:
• ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണ്‌ മൊത്ത ദേശീയ ഉല്‍പ്പന്നം.
• ഒരു സാമ്പത്തിക വര്‍ഷത്തേക്കാണ്‌ ഇത്‌ കണക്കാക്കുന്നത്‌.
• ഇന്ത്യയില്‍ ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച്‌ 31 വരെയാണ്‌ ഒരു സാമ്പത്തിക വര്‍ഷം 

6. എന്താണ്‌അന്തിമ ഉല്‍പ്പന്നം ?
ഉത്തരം: ഉപഭോഗത്തിനായി ലഭ്യമാകുന്ന ഉല്‍പ്പന്നമാണ്‌ അന്തിമ ഉല്‍പ്പന്നം.

7. മേഖലകള്‍ തിരിച്ചുള്ള സാമ്പത്തിക വിശകലനത്തിന്‌, ദേശീയ
വരുമാനത്തിന്റെ ഏറ്റവും ഉചിതമായ ആശയമാണ്‌ മൊത്ത ആഭ്യന്തര
ഉല്‍പ്പന്നം (GDP). സമര്‍ത്ഥിക്കുക.
ഉത്തരം:
• ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍
ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ
പണമൂല്യമാണ്‌ മൊത്ത ആഭ്യന്തര ഉല്‍പ്പന്നം.
• വിദേശത്ത്‌ ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം, വിദേശ രാജ്യങ്ങളില്‍
പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നില്ല.

8. എന്താണ്‌ തേയ്മാനച്ചെലവ്‌ (Depreciation charges) ?
ഉത്തരം: യന്ത്രസാമഗ്രികളും മറ്റു സാധനങ്ങളൊക്കെ ഉപയോഗിക്കുമ്പോള്‍ പഴക്കം
കൊണ്ട്‌ തേയ്മാനം സംഭവിക്കുന്നു. ഈ തേയ്മാനം പരിഹരിക്കാനാവശ്യമായ
ചെലവിനെ തേയ്‌മാനച്ചെലവ്‌ എന്നു വിശേഷിപ്പിക്കുന്നു.

9. എന്താണ്‌ അറ്റ ദേശീയ ഉല്‍പ്പന്നം ?
ഉത്തരം: മൊത്ത ദേശീയ ഉല്‍പ്പന്നത്തില്‍ നിന്ന്‌ തേയ്‌മാനച്ചെലവ്‌ കുറയ്ക്കുമ്പോള്‍
ലഭ്യമാകുന്നതിനെയാണ്‌ അറ്റ ദേശീയ ഉല്‍പ്പന്നം എന്നു പറയുന്നത്‌.
അറ്റ ദേശീയ ഉല്‍പ്പന്നം = മൊത്ത ദേശീയ ഉല്‍പ്പന്നം - തേയ്‌മാനച്ചെലവ്‌.
10. പ്രതിശീര്‍ഷ വരുമാനത്തിന്റെ പ്രാധാന്യമെന്ത്‌ ?
ഉത്തരം: 
• ദേശീയ വരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട്‌ ഭാഗിക്കുമ്പോള്‍
കിട്ടുന്നതാണ്‌ പ്രതിശീര്‍ഷ വരുമാനം അല്ലെങ്കില്‍ ആളോഹരിവരുമാനം.
• പ്രതിശീര്‍ഷ വരുമാനം = ദേശീയ വരുമാനം 
                                         ആകെ ജനസംഖ്യ.
• രാജ്യങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാനും രാജ്യങ്ങളുടെ സാമ്പത്തിക നില മനസ്സിലാക്കാനും പ്രതിശീര്‍ഷ വരുമാനം സഹായിക്കുന്നു.

11. ഉല്‍പ്പാദന ഘടകങ്ങളേതെല്ലാം? അവയുടെ പ്രതിഫലങ്ങള്‍ എങ്ങിനെയാണ്‌
കണക്കാക്കുന്നത്‌?
ഉത്തരം: 
• ഭൂമി - പാട്ടം
• തൊഴില്‍ - കൂലി
• മൂലധനം - പലിശ
 സംഘാടനം - ലാഭം

12. ദേശീയ വരുമാനം കണക്കാക്കുന്നതിന്‌ അവലംബിച്ചിട്ടുള്ള മൂന്നു രീതികള്‍ ഏതെല്ലാം ?
ഉത്തരം: 
• ഉല്‍പ്പാദന രീതി
• വരുമാന രീതി
• ചെലവു രീതി

13. എന്താണ്‌ ഉല്‍പാദന രീതി? മേന്മകള്‍ എന്തെല്ലാം ?
ഉത്തരം: 
• പ്രാഥമിക - ദ്വിതീയ - തൃതീയ മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ്‌ ഉല്‍പ്പാദന രീതി.
• ദേശീയ വരുമാനത്തില്‍ വിവിധ മേഖലകളുടെ പങ്കാളിത്തം എത്രത്തോളമുണ്ടെന്ന്‌ മനസ്സിലാക്കുന്നതിന്‌
• ഏതു മേഖലയാണ്‌ കൂടുതല്‍ സംഭാവന ചെയ്യുന്നതെന്ന്‌ വിലയിരുത്തുന്നതിന്‌

14. വരുമാന രീതിയില്‍ ദേശീയ വരുമാനം കണക്കാക്കുന്നതെങ്ങനെ ?
ഉത്തരം: 
• ഉല്‍പ്പാദന ഘടകങ്ങളില്‍ നിന്നു ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം
എന്നിവയുടെ അടിസ്ഥാനത്തില്‍ ദേശീയ വരുമാനം കണക്കാക്കുന്നു.
• ഓരോ ഉല്‍പ്പാദന ഘടകത്തിന്റെയും ദേശീയ വരുമാനത്തിലുള്ള സംഭാവന
വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നു.

15. ദേശീയ വരുമാനം കണക്കാക്കുന്നതില്‍ ചെലവു രീതിയുടെ പ്രാധാന്യമെന്ത്‌ ?
ഉത്തരം: 
• ഒരു വര്‍ഷത്തില്‍ വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്നതാണ്‌ ചെലവു രീതി.
• ദേശീയ വരുമാനം - ഉപഭോഗച്ചചെലവ്‌  നിക്ഷേപച്ചെലവ്‌ “ സര്‍ക്കാര്‍ ചെലവ്‌

16. കുറിപ്പ്‌ തയ്യാറാക്കുക - CSO.
ഉത്തരം: 
• ഇന്ത്യയില്‍ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ്‌ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്‌ (CSO)
• സര്‍ക്കാരിന്റെ ആസൂത്രണ - വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ്‌ കണക്കെടുപ്പ്‌ നടത്തുന്നത്‌.
• ജനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുകളുടെയും തൊഴില്‍ മേഖലകളുടെയും സ്ഥിതി മനസ്സിലാക്കാന്‍ സഹായിക്കുന്നു.

17. ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള പ്രയാസങ്ങള്‍ എന്തെല്ലാം?
ഉത്തരം: 
• വിശ്വാസയോഗ്യമായ സ്ഥിതിവിവരക്കണക്കിന്റെ അഭാവം.
• ഉത്പാദനപ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകുമ്പോൾ ഒന്നിലധികം പ്രാവശ്യം സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യം കണക്കാക്കപ്പെടാം  
• വീട്ടമ്മമാരുടെ ഗാര്‍ഹിക ജോലി ദേശീയവരുമാനത്തിൽ കണക്കാക്കുന്നില്ല.
• സ്വന്തം ഉപഭോഗത്തിന്‌മാത്രം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌ പരിഗണിക്കാറില്ല.
• ജനങ്ങളുടെ നിരക്ഷരതയും അറിവില്ലായുയും
• സേവനങ്ങളുടെ പണ മൂല്യം കണക്കാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട്‌ .
• ഉപഭോക്താക്കള്‍ അവരുടെ ചെലവ്‌ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കാറില്ല.

18. എന്താണ്‌ double counting?
ഉത്തരം: ഉല്‍പ്പാദന പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍
ഒന്നിലധികം പ്രാവശ്യം സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം കണക്കാക്കുന്നതാണ്‌ double counting.
19. തൃതീയ മേഖലയുടെ വളര്‍ച്ചയ്ക്ക്‌ കാരണമായ ഘടകങ്ങള്‍ ഏതെല്ലാം ?
ഉത്തരം: 
• കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ആരംഭിച്ചത്‌.
• ബാങ്കിങ്‌, ഇന്‍ഷുറന്‍സ്‌, വാര്‍ത്താ വിനിമയം തുടങ്ങിയ മേഖലകളിലെ മുന്നേറ്റം
• ഗതാഗതം, വിനോദ സഞ്ചാരം എന്നിവയുടെ പുരോഗതി...
• അറിവധിഷ്ഠിത വ്യവസായങ്ങളുടെ വികസനം.

20. കുറിപ്പ്‌ തയാറാക്കുക - അറിവധിഷ്ഠിത മേഖല.
ഉത്തരം: 
• അറിവും സാങ്കേതിക വിദ്യയും ഫലപ്രദമായിപ്രയോഗിക്കുന്ന മേഖല.
• വിദ്യാഭ്യാസം, നൂതന സാങ്കേതികാശയങ്ങളുടെ പ്രയോഗം, വിവര വിനിമയ
സാങ്കേതിക വിദ്യ എന്നിവയുടെ വളര്‍ച്ച
• ബൌദ്ധിക മൂലധനത്തിന്റെ ഉല്‍പ്പാദനവും ഉപഭോഗവുമാണ്‌ ഇവിടെ നടക്കുന്നത്‌.
• ഒരു സംരംഭത്തിലോ സമൂഹത്തിലോ ഉള്ള ആളുകളുടെ കൂട്ടായ അറിവിനെയാണ്‌ ബൌദ്ധിക മൂലധനം എന്നു വിശേഷിപ്പിക്കുന്നത്‌.

21. തൃതിയ മേഖലയ്ക്ക്‌ കരുത്തു പകരുന്നവര്‍ ആരെല്ലാം ?
ഉത്തരം: 
• സോഫ്റ്റ്‌ വെയര്‍ വിദഗ്ധര്‍
• ബിസിനസ്‌ എക്സിക്യുട്ടീവുകള്‍
• ഗവേഷകര്‍
• ശാസ്ത്രജ്ഞര്‍ 
• നയരൂപീകരണ വിദഗ്ധര്‍
• സാമ്പത്തിക വിദഗ്ധര്‍

22. കേരള സര്‍ക്കാര്‍ അറിവധിഷ്ഠിത മേഖലകളുടെ വികസനത്തിന്‌ മുൻഗണന  നല്‍കുന്നു എന്നതിന്‌ രണ്ട്‌ ഉദാഹരണങ്ങള്‍ എഴുതുക ?
ഉത്തരം: 
• ടെക്‌നോപാര്‍ക്ക്‌
• ഇന്‍ഫോപാര്‍ക്ക്‌

23. ഇന്ത്യക്ക്‌ അറിവധിഷ്ഠിത മേഖലയിലെ മുന്നേറ്റത്തിന്‌ ആവശ്യമായ അനുകൂല
സാഹചര്യങ്ങള്‍ എന്തെല്ലാം ?
ഉത്തരം: 
•  ഇംഗ്ലീഷ്‌ ഭാഷാപ്രാവീണ്യം നേടിയ സാങ്കേതിക വിദഗ്ധരുള്‍പ്പെടുന്ന മാനവവിഭവം
• വിപുലമായ ആഭ്യന്തര കമ്പോളം
• ശക്തമായ സ്വകാര്യ മേഖല
• മെച്ചപ്പെട്ട ശാസ്ത്ര - സാങ്കേതിക വളര്‍ച്ച

24. രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്ക്‌ പ്രാധാന്യം നല്‍കുന്ന ദേശീയ വരുമാന ആശയമേത്‌?
ഉത്തരം: മൊത്ത ആഭ്യന്തര ഉല്‍പ്പന്നം (GDP)


👉Social Science II Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here