Class 9 കേരളപാഠാവലി - അദ്ധ്യായം 04 പാരിന്റെ നന്മയ്ക്കത്രേ...: സാക്ഷി- ചോദ്യോത്തരങ്ങൾ   


Textbooks Solution for Class 9th Malayalam | Text Books Solution Malayalam കേരളപാഠാവലി: അദ്ധ്യായം 04 പാരിന്റെ നന്മയ്ക്കത്രേ...: സാക്ഷി

SCERT Solutions for Std IX Malayalam Chapterwise
കേരളപാഠാവലി: അദ്ധ്യായം 04 പാരിന്റെ നന്മയ്ക്കത്രേ...: സാക്ഷി

Class 9 Malayalam Questions and Answers
കേരളപാഠാവലി: അദ്ധ്യായം 04 പാരിന്റെ നന്മയ്ക്കത്രേ...: സാക്ഷി
1. “ഒരു ജീവിതം കരിയിലപോലെ പാറുന്നു”. 
ഈ പ്രയോഗം സൂചിപ്പിക്കുന്നത്‌ എന്ത്‌?
- ഉമ എന്ന കഥാപാത്രത്തിന്റെ ജീവിതത്തെ കരിയിലയോട്‌ സാദൃശ്യപ്പെടുത്തിയിരിക്കുന്നു.ഭാരമില്ലാത്ത കരിയില കാറ്റില്‍ പാറിപ്പോകും.ജീവിത പ്രശ്നമാകുന്ന കാറ്റില്‍ അവള്‍ ആടിഉലയുന്നു.ജീവിത പ്രതിസന്ധികള്‍ അവളെ തകര്‍ത്തുകളഞ്ഞു.

2. “വേരോടിയുറച്ചതുപോലെ അവള്‍ അനങ്ങാതിരുന്നു". “വേരോടിയുറച്ചതുപോലെ' എന്ന പ്രയോഗം നല്‍കുന്ന അര്‍ത്ഥസാധ്യതകള്‍ എന്തൊക്കെ?
- മണ്ണില്‍വേരോടിയ വൃക്ഷം ഭൂമിയില്‍ ഉറച്ചുനില്‍ക്കുന്നു. “വേരോടിയുറച്ചതുപോലെ' എന്ന പ്രയോഗം ഉമയുടെ ഏറെനാളായുള്ള കാത്തിരിപ്പിനെ സൂചിപ്പിക്കുന്നു. ഉമ ഏറെ നാളായി വിവാഹസര്‍ട്ടിഫിക്കറ്റിനായി ഓഫീസ്‌ കയറിയിറങ്ങുന്നു. തന്റെ ആവശ്യം നേടാനായി ഇനിയും കാത്തിരിക്കേണ്ടിവരും എന്ന ധ്വനി ഈ പ്രയോഗത്തിലുണ്ട്‌.

3. “ഇരിപ്പ്‌ ഉറയ്ക്കുന്ന ഒരു ഇരിപ്പിടം” എന്ന പ്രയോഗംകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ എന്ത്‌?
- വിവാഹസര്‍ട്ടിഫിക്കറ്റിനായുള്ള ഉമയുടെ കാത്തിരിപ്പ്‌ നീണ്ടുപോകുന്നു.എത്ര താമസിച്ചാലും ഉദ്ദേശിച്ചകാര്യം നേടിയേ മടങ്ങു എന്ന സൂചന ഈ വാക്കുകളില്‍ ഉണ്ട്‌.

4. “ഓഫീസിലെ തിരച്ചില്‍ പലരും ഒരനുഷ്ഠാനംപോലെ ശീലപ്പെടുത്തുന്നു. രജിസ്റ്ററില്‍ രണ്ട്‌ ഏടുകള്‍ മിസ്സിങ്‌ ആയിരുന്നു.” “അനുഷ്ഠാനം” എന്ന പദത്തിന്റെ അര്‍ത്ഥതലങ്ങള്‍ എന്തെല്ലാം?
- നിത്യേനയുള്ള പ്രവൃത്തിയാണ്‌ അനുഷ്ഠാനം. ചെയ്യേണ്ട ജോലി കൃത്യമായി മറ്റുള്ളവര്‍ക്ക്‌ ഉപകാരപ്രദമായി ചെയ്യാതെ അശ്രദ്ധമായി ചടങ്ങ്‌ മാത്രമായി ചെയ്യുന്നു.

5. “തളയ്ക്കപ്പെട്ട മൃഗത്തിന്റെ വന്യമായ നോട്ടം" എന്ന പ്രയോഗം സൂചിപ്പിക്കുന്നത്‌ എന്ത്‌?
സ്വൈരമായി സഞ്ചരിക്കുന്നവയാണ്‌ മൃഗങ്ങള്‍. തളയ്ക്കുന്നവരോട്‌ അതിയായ രോക്ഷവും പ്രതിഷേധിക്കാന്‍ കഴിയാത്ത നിസ്സഹായതയും അവയ്ക്കുണ്ടാകും. ഉമ വിവാഹസര്‍ട്ടിഫിക്കറ്റിനായി ദിവസങ്ങളോളം അലയുന്നു. ഒടുവില്‍ രജിസ്റ്റര്‍ കണ്ടെത്തിയപ്പോള്‍ അതില്‍ നിന്നും ഉമയുടെ വിവാഹം രേഖപ്പെടുത്തിയ രണ്ട്‌ ഏടുകള്‍ മാത്രം നശിപ്പിക്കപ്പെട്ടതായി കാണുന്നു.സത്യം അറിയുന്ന നിമിഷത്തില്‍ ഉദ്യോഗസ്ഥരോട്‌ ഉമയ്ക്കുണ്ടാകുന്ന രോഷവും ഉദ്യോഗസ്ഥരുടെ അനീതിയോട്‌ പ്രതികരിക്കാന്‍ കഴിയാത്തതിലുള്ള നിസ്സഹായതയും ഈ വാക്കുകളില്‍ പ്രകടമാകുന്നു.

6. “അപ്പോഴും അയാള്‍ അതുതന്നെ ഓര്‍ത്തു.
പരമേശ്വരന്റെ തപസ്സ്‌, ഉമാമുഖം".
ഈ വാക്യം കഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
- ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ ഉത്തമമാതൃകയാണ്‌ പരമേശ്വരനും പാര്‍വ്വതിയും( ഉമ). ഇതേ പേര്‍ തന്നെയാണ്‌ കഥാകൃത്ത്‌ കഥയിലെ നായികയ്ക്കും ഭര്‍ത്താവിനും നല്‍കിയിരിക്കുന്നത്‌. തന്റെ ഭാര്യയോടുള്ള പരമേശ്വരന്‍ എന്ന ഭര്‍ത്താവിന്റെ പെരുമാറ്റം ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്നതാണ്‌.
7. വിവാഹസര്‍ട്ടിഫിക്കറ്റിന്‌ ഉമയുടെ ജിവിതത്തിലുള്ള പ്രാധാന്യം എന്ത്‌?
- അമ്പലത്തില്‍ നടന്ന ഉമയുടെ വിവാഹത്തിന്റെ രേഖയാണ്‌ വിവാഹസര്‍ട്ടിഫിക്കറ്റ്‌. ഉമയെ വിവാഹം ചെയ്തിട്ടില്ല എന്നുപറഞ്ഞ്‌ വിവാഹമോചനത്തിനു കേസ്‌ നല്‍കിയ ഭര്‍ത്താവിന്റെയും തന്നെ സംശയത്തോടെ കാണുന്ന ലോകത്തിന്റെയും മുന്നില്‍ ആത്മാഭിമാനം വിണ്ടെടുക്കാന്‍ വിവാഹസര്‍ട്ടിഫിക്കറ്റ്‌ കൂടിയേതീരു.

8. “സാക്ഷി” എന്ന ശീര്‍ഷകത്തിന്റെ ഔചിത്യം പരിശോധിക്കുക.
- അമ്പലത്തില്‍വെച്ച്‌ നടന്ന ഉമയുടെയും പരമേശ്വരന്റെയും വിവാഹത്തിന്‌ സമൂഹം
സാക്ഷിയാണ്‌. രജിസ്റ്റാര്‍ ഓഫീസില്‍ നടന്ന വിവാഹരജിസ്ട്രേഷനില്‍ ഓഫീസറും ജീവനക്കാരും സാക്ഷികളാകുന്നു. പൊതുസമൂഹത്തെ സാക്ഷിയാക്കി നടന്ന ഒരു വിവാഹത്തിന്‌ ഒടുവില്‍ ആരും സാക്ഷികളില്ലാതെയായിത്തീരുന്ന സാഹചര്യം കഥയില്‍ കാണാം.സത്യത്തിനു സാക്ഷിയാവാന്‍ താത്പര്യമില്ലാത്ത; താത്പര്യമുണ്ടെങ്കിലും സാഹചര്യങ്ങള്‍ അനുവദിക്കാത്ത സമൂഹത്തിന്റെ പ്രതിനിധികളായി കഥയിലെ സാക്ഷികളെല്ലാം മാറുന്നു. സാക്ഷി എന്ന പദത്തിന്‌ കാഴ്ചക്കാരന്‍ എന്നും അര്‍ത്ഥമുണ്ട്‌. അനീതിക്കെതിരെ പ്രതികരിക്കാനാവാതെ വെറുമൊരു കാഴ്ചക്കാരായി പലര്‍ക്കും നില്‍ക്കേണ്ടി വരുന്നു.

കഥാപാത്രങ്ങള്‍സവിശേഷതകള്‍
ഉമ
• അനാഥയാക്കപ്പെടുന്ന സ്ത്രീ
 ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്നവള്‍
 ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ ബലിയാട്‌
 നീതിനിഷേധിക്കപ്പെട്ടവള്‍
 ജീവിതപ്രതിസന്ധികളെ ഒറ്റയ്ക്ക്‌ നേരിടുന്നവള്‍
 സ്ത്രീയെ ഉടല്‍മാത്രമായി കാണുന്ന പുരുഷമേധാവിത്വത്തിനെതിരെ പോരാടുന്നവള്‍
 സ്വന്തം അന്തസ്സും വ്യക്തിത്വവും വിണ്ടെടുക്കാന്‍ പൊരുതുന്നവള്‍
പരമേശ്വരന്‍
 ഉമയുടെ ഭര്‍ത്താവ്‌
 സ്ത്രീയെ ഉടല്‍മാത്രമായി കാണുന്നു
 സ്വാര്‍ത്ഥനായ മനുഷ്യന്‍
 പവിത്രമായ വിവാഹബന്ധത്തിനും കുടുംബബജിവിതത്തിനും വിലകല്‍പ്പിക്കാത്തവന്‍
ഓഫീസര്‍
 മനുഷ്യ സ്നേഹിയായ ഉദ്യോഗസ്ഥന്‍
 നീതിനിഷേധത്തിനെതിരെ പ്രതിഷേധിക്കുന്നെങ്കിലും നിസ്സഹായന്‍
 ജീവിച്ചിരിക്കുന്ന സാക്ഷി
രവീന്ദ്രനാഥ്‌
 മനസ്സാക്ഷി ഇല്ലാത്ത ഉദ്യോഗസ്ഥന്‍
 കൈക്കൂലിക്കാരനും സ്വജനപക്ഷപാതിയും
 സഹാനുഭൂതി ഇല്ലാത്തവന്‍
 നിസ്സഹായതയുടെ സങ്കടങ്ങളില്‍ രസിക്കുന്നവന്‍


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here