Class 2 Malayalam - Unit 4  ഈ തെറ്റിന് ശിക്ഷയില്ല - Teacher's Note (Online Class 16/12/2021)


Class 2 EVS - Unit 4 ഈ തെറ്റിന് ശിക്ഷയില്ല - Teacher's Note

ഇന്നത്തെ ക്ലാസ്സ് കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി Online class നെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ നോട്സ് ഒന്ന് കണ്ടോളൂ ...

TEACHER'S NOTE
(Prepared by: Jose Prasad)
Std 2. Malayalam - 44.
Unit 4. ഈ തെറ്റിന് ശിക്ഷയില്ല

ഒരു കുട്ടി നട്ട പച്ചക്കറി തൈകളുടെ വീഡിയോ കാണിച്ചു കൊണ്ടാണ് ഇന്നത്തെ ക്ലാസ്സ് തുടങ്ങിയത്.
പാഠപുസ്തകത്തിലെ കഥയുടെ തുടർച്ച എന്നതുപോലെ ടീച്ചർ രസകരമായ ഒരു കഥ പറഞ്ഞു. തോട്ടത്തിലെ പഴങ്ങൾ മോഷണം പോകുന്നതിൽ സങ്കടപ്പെട്ട് ചിണ്ടനെലി ചിന്താമഗ്നനായി വൃക്ഷത്തിൻ്റെ ചുവട്ടിൽ ഇരുന്നതും, മുത്തശ്ശിയുടെ നിർദ്ദേശ പ്രകാരം രാജാവിനോട് പരാതി പറഞ്ഞതും, സൂത്രശാലിയായ സൂത്രൻ കുറുക്കൻ ശത്രു ആരാണെന്ന് കണ്ടെത്തിയതും...
കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടുവെന്നു കരുതുന്നു. അത്ര പരിചയമില്ലാത്ത, നമ്മളെ കുഴപ്പിക്കുന്ന ക്ഷ, ഗ്ന, ശ്ശ, ത്ര, ത്യ, സ്ത, ബ്ദ തുടങ്ങിയ അക്ഷരങ്ങൾ വരുന്ന വാക്കുകൾ ടീച്ചർ കഥയിൽ ഉപയോഗിച്ചതു ശ്രദ്ധിച്ചോ.

എഴുതാം (page 75)
ഗ്ന - ചിന്താമഗ്നനായി
ബ്ദ - ശബ്ദം, നിശ്ശബ്ദത
സ്ത - അസ്തമിക്കുന്നതിനു മുമ്പ്
വൃ - വൃക്ഷം
ശ്ശ - മുത്തശ്ശി
ഷ്ട - കഷ്ടം, മോഷ്ടാക്കൾ
ത്ര - സൂത്രൻ, സൂത്രം, രാത്രി, ശത്രു
സ്ത്ര - വസ്ത്രം
സ്ഥ - സ്ഥിതി ചെയ്യുന്ന, സ്ഥലം
വ്യ - വ്യത്യാസം
ൽപ്പ - അൽപ്പ സമയം, കൽപ്പിച്ചു
ഴ്ച - ആഴ്ച
ക്ഷ - ക്ഷമിക്കണം
ന്ത - സന്തോഷം, ചിന്തിച്ചു

ഇവയെല്ലാം ടീച്ചർ ഇന്നു പറഞ്ഞ കഥയിലെ വാക്കുകളാണ്. പാഠപുസ്തകത്തിലുള്ള വാക്കുകൾ നിങ്ങൾ തന്നെ കണ്ടെത്തി എഴുതുമല്ലോ.

അക്ഷര വൃക്ഷം
ടീച്ചർ പരിചയപ്പെടുത്തിയ വൃക്ഷത്തിൽ ഓരോ പഴങ്ങളിലും ഓരോ അക്ഷരം എഴുതിയിരുന്നു. പാഠപുസ്തകത്തിലെ നിർദ്ദേശിച്ച അക്ഷരങ്ങൾ വരുന്ന വാക്കുകൾ കണ്ടുപിടിച്ച് എഴുതാനുള്ള നേരത്തെ പറഞ്ഞ പ്രവർത്തനം എല്ലാവരും പൂർത്തിയാക്കണം.

വായന
ഒരു കുട്ടി ഒഴുക്കോടെ പാഠഭാഗം വായിച്ചത് ശ്രദ്ധിച്ചോ? അതുപോലെ തെറ്റില്ലാതെ തപ്പിത്തടയാതെ വായിക്കാൻ എല്ലാവരും പരിശീലിക്കണം. ഉറക്കെ വായിച്ചും തെറ്റുകൾ തിരുത്തി വായിച്ചും വീണ്ടും വീണ്ടും വായിച്ചുമാണ് ആ കഴിവ് നേടേണ്ടത്.

നാലാമത്തെ യൂണിറ്റ് ഇന്നത്തെ ക്ലാസ്സോടെ അവസാനിക്കുകയാണ്. 

ഈ യൂണിറ്റിൽ പഠിച്ചത്

- എലികൾ പൂച്ചെടി മോഷ്ടിച്ച കഥ

- സസ്യങ്ങളെക്കുറിച്ച് കടങ്കഥകൾ

- വാക്യത്തിൻ്റെ അവസാനം പൂർണ വിരാമം ഇടണമെന്ന്.

- സുഗതകുമാരി എഴുതിയ കവിത

- ഇലകളെക്കുറിച്ച്

- ഇല പ്രിൻ്റും ഇല ചിത്രങ്ങളും ഉണ്ടാക്കാർ

- ചെടിയുടെ ഭാഗങ്ങൾ

- ഓരോ ചെടിയുടെയും നടാൻ ഉപയോഗിക്കുന്ന ഭാഗം ഏതെന്ന്

- വിത്തു മുളപ്പിച്ച് നിരീക്ഷണ ക്കുറിപ്പ് എഴുതാൻ.

 - പ്രയാസമുള്ള ചില അക്ഷരങ്ങളും അവ ഉപയോഗിച്ചുള്ള വാക്കുകളും.

അടുത്ത മലയാളം ക്ലാസ്സിൽ അഞ്ചാമത്തെ പാഠം നമുക്ക് പഠിച്ചു തുടങ്ങാം.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here