STD 8 സാമൂഹ്യശാസ്ത്രം: Chapter 07 സമ്പദ്ശാസ്ത്ര ചിന്തകൾ - ചോദ്യോത്തരങ്ങൾ
Study Notes for Class 8th Social Science (Malayalam Medium) Economic Thought | Text Books Solution Social Science (Malayalam Medium) Chapter 07 സമ്പദ്ശാസ്ത്ര ചിന്തകൾ
👉ഈ അദ്ധ്യായം English Medium ഇവിടെ ക്ലിക്ക് ചെയ്യുക
Class 8 സാമൂഹ്യ ശാസ്ത്രം - ചോദ്യോത്തരങ്ങൾ
Chapter 07 സമ്പദ്ശാസ്ത്ര ചിന്തകൾ
1. എന്താണ് ഉല്‍പ്പാദനം?
ഉത്തരം: മനുഷ്യന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന പ്രക്രിയ.
2. ഉല്‍പാദനത്തിന്റെ ഭാഗമായിവരുന്ന ഏതെങ്കിലും അഞ്ച് പ്രവര്‍ത്തനങ്ങള്‍ പട്ടികപ്പെടുത്തുക
ഉത്തരം: കൃഷി, വ്യവസായം, അധ്യാപനം, ആരോഗ്യരംഗത്തെ പ്രവര്‍ത്തനം, ട്രാഫിക് പോലീസിന്റെ സേവനം, ബാങ്കിങ്ങ്
3. ഉത്പാദന ഘടകങ്ങളും അവയ്ക്ക് ലഭിക്കുന്ന പ്രതിഫലവും എഴുത്തു.
ഉത്തരം:
• ഭൂമി - വാടക
• തൊഴിൽ - വേതനം
• മൂലധനം - പലിശ
• സംഘാടനം - ലാഭം
4. വിതരണം സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്തുന്നതെങ്ങിനെ?
ഉത്തരം:
• വിതരണം സമ്പദ് വ്യവസ്ഥയില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്
• ഉല്‍പാദന ഘടകങ്ങള്‍ക്ക് അവയുടെ പങ്കിന് അനുസരിച്ചാണ് പ്രതിഫലം വിതരണം ചെയ്യപ്പെടുന്നത്.
• നീതിപൂര്‍വ്വമായ വിതരണം സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്തുന്നു.
5. ഉല്‍പാദനം, വിതരണം, ഉപഭോഗം ഇവ പരസ്പരം ബന്ധപെട്ടിരിക്കുന്നു. ഈ പ്രസ്താവന സാധുകരിക്കുക.
ഉത്തരം:
• മനുഷ്യന്‍ തന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗത്തിലൂടെയാണ്
• ഉല്‍പാദന പ്രക്രിയയില്‍ പങ്കെടുക്കുന്നതു മൂലം ലഭിക്കുന്ന പ്രതിഫലമാണ് ഉപഭോഗത്തിനു വേണ്ടി ചെലവഴിക്കുന്നത്.
• ഉല്‍പാദന ഘടകങ്ങള്‍ക്ക് അവയുടെ പങ്കിന് അനുസരിച്ചാണ് പ്രതിഫലം വിതരണം ചെയ്യപ്പെടുന്നത്. അതിനാല്‍ ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു
6. എന്താണ് സാമ്പത്തിക ശാസ്ത്രം? ഇതിന്റെ പ്രാധാന്യമെന്ത്?
ഉത്തരം:
• വിവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഉല്‍പ്പാദനം, വിതരണം, ഉപഭോഗം എന്നിവയും പഠനവിധേയമാക്കുന്ന ശാസ്തൃശാഖ.
• മനുഷ്യനെകുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള പഠനം കൂടിയാണ്
• ലോക സാമ്പത്തിക സാഹചര്യങ്ങളെ പഠനവിധേയമാക്കാനും സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സാമ്പത്തിക ശാസ്ത്രപഠനം ഉപയോഗ പ്രദമാണ്
7. സമ്പദ്ഘടനയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ എന്തെല്ലാം? പ്രശ്ങ്ങള്‍ പരിഹരിക്കുന്നതെങ്ങനെ?
ഉത്തരം:
(i). എന്താണ് ഉല്‍പാദിപ്പിക്കപ്പെടേണ്ടത്? എത്ര അളവില്‍?
• ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് സമൂഹത്തിന് ആവശ്യമായ മുന്‍ഗണനാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കണം
• സമൂഹത്തിന്റെ ആവശ്യവും ഉല്പന്നത്തിന്റെ അളവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ പാലിക്കേണ്ടതാണ്
(ii). എങ്ങനെ ഉല്‍പാദിപ്പിക്കാം?
• സമൂഹത്തിൽ ലഭ്യമായ വിഭവങ്ങളെയും സാങ്കേതിക വിദ്യയെയും അടിസ്ഥാനപ്പെടുത്തിയാണ് എങ്ങനെ ഉൽപാദിപ്പിക്കാം എന്ന് തീരുമാനിക്കേണ്ടത്
• വിഭവങ്ങളുടെ ലഭ്യതയ്ക്കുനുസരിച്ച് ഉല്‍പാദനത്തിന്റെ രീതിയില്‍ വ്യത്യസ്തത ഉണ്ടാകാറുണ്ട്
(iii) ആര്‍ക്കുവേണ്ടി ഉൽപാദിപ്പിക്കാം?
• സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയാകണം ഉത്പാദനം നടത്തേണ്ടത്.
• സമൂഹത്തില്‍ പരമാവധിപേര്‍ക്ക് ഗുണം ലഭിക്കുന്ന തരത്തില്‍ ആവശ്യങ്ങളുടെ മുന്‍ഗണനക്കനുസരിച്ച് ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.
ഉത്പാദനത്തിൽ നിന്നുള്ള വരുമാനം എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്നതും പ്രധാനമാണ്.
8. ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാര്? അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമേത്?
ഉത്തരം:
• ആഡം സ്മിത്ത്
• നേച്ചര്‍ ആന്‍ഡ് കോസസ് ഓഫ് ദ വെല്‍ത്ത് ഓഫ് നേഷന്‍സ്
9. എന്താണ് ലെസേഫെയര്‍ സിദ്ധാന്തം? ആവിഷ്കരിച്ചതാര്?
ഉത്തരം: സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ പരിമിതപ്പെടുത്തണമെന്നും വ്യക്തിസ്വാതന്ത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നുമുള്ള ആശയമാണ് ആഡം സമിത്ത് മുന്നോട്ട് വച്ച ലെസേഫെയര്‍ സിദ്ധാന്തം
10. കാള്‍ മാര്‍ക്സ് 'മിച്ചമൂല്യം' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
ഉത്തരം: തൊഴിലാളികളുടെ അധ്വാനത്തിന്റെ പ്രതിഫലത്തില്‍ ഒരു ഭാഗം മാത്രം തൊഴിലാളിക്കു പ്രതിഫലമായി നല്‍കുകയും ബാക്കി സിംഹഭാഗവും മുതലാളി ലാഭമാക്കി മാറ്റുകയും ചെയ്യുന്നു. ഇതാണ് മിച്ചമൂല്യം.
11. കാള്‍ മാര്‍ക്സ് തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രചിച്ച പ്രസിദ്ധമായ കൃതി?
ഉത്തരം: മൂലധനം
12. ആല്‍ഫ്രഡ് മാര്‍ഷലിന്റെ സാമ്പത്തികതത്വങ്ങള്‍ എന്തെല്ലാം? പ്രധാന കൃതിയേത്?
ഉത്തരം:
• സമ്പത്ത് ആത്യന്തികമായി മനുഷ്യക്ഷേമത്തിനു വേണ്ടിയായിരിക്കണമെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങളെല്ലാം മനുഷ്യക്ഷേമത്തിന് പ്രാധാന്യം നല്‍കുന്നതായിരിക്കണമെന്നും തന്റെ 'സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍' എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ചു.
13. ലയണല്‍ റോബിന്‍സിന്റെ സാമ്പത്തിക ആശയങ്ങള്‍ വിലയിരുത്തുക
ഉത്തരം:
• വർദ്ധിച്ച ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധം.
• പരിമിതമായ വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കേണ്ടതാണ് ലയണല്‍ റോബിന്‍സ് വ്യക്തമാക്കി.
14. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍.എ. സാമുവല്‍സണിന്റെ അടിസ്ഥാന ആശയം എന്തായിരുന്നു.
ഉത്തരം: ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് സാമ്പത്തിക ആസൂത്രണവും ശരിയായ വിഭവവിനിയോഗവും അത്യാവശ്യമാണ്
15. ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്രസിദ്ധാന്തങ്ങളില്‍ പ്രസിദ്ധമായ ചാണക്യന്റെ ഗ്രന്ഥമേത്?
ഉത്തരം: അര്‍ത്ഥശാസ്ത്രം
16. സാമ്പത്തിക ശാസ്ത്രരംഗത്ത് ചാണക്യന്റെ സംഭാവനയെന്ത്?
ഉത്തരം:
• ഫലപ്രദമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ അഭാവം ഒരു രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്നു.
• രാജ്യത്തിന്റെ സാമ്പത്തികപുരോഗതിക്ക് ശരിയായ നയങ്ങൾ ആവശ്യമാണ്.
• ഇത്തരം നയങ്ങളിലൂടെ സർക്കാരിന് വരുമാനനഷ്ടം തടയാൻ കഴിയുന്നതാണ്.
17. എന്താണ്‌ചോര്‍ച്ചാ സിദ്ധാന്തം? ആവിഷ്കരിച്ചതാര്?
ഉത്തരം:
• ഇന്ത്യയുടെ സമ്പത്ത് ചോര്‍ത്തിയെടുക്കുന്നതാണ് ബ്രിട്ടീഷ് ഭരണമെന്നും, ഇത് ഇന്ത്യയെ ദാരിദ്രയത്തിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും നയിച്ചുവെന്നുമുള്ള അഭിപ്രായമാണ് ചോര്‍ച്ചാ സിദ്ധാന്തം.
• ദാദാഭായ് നവറോജി
18. സമ്പത്തിന്റെ ചോര്‍ച്ചക്കുള്ള പ്രധാന കാരണങ്ങളായി ദാദാഭായ് നവറോജി കണ്ടെത്തിയത് എന്തെല്ലാം?
ഉത്തരം:
• ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കല്‍
• ഇന്ത്യയിലെ അസംസ്കൃതവസ്തുക്കള്‍ തുച്ഛമായ വില നല്‍കി ശേഖരിച്ച് അതുകൊണ്ടുണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ കൂടിയ വിലയ്ക്ക് ഇന്ത്യന്‍ കമ്പോളത്തില്‍ തന്നെ വിറ്റഴിക്കല്‍
• ബ്രിട്ടന്റെ സാമ്രാജ്യത്വ വികസനത്തിനു വേണ്ടി ഇന്ത്യന്‍ സമ്പത്ത് കൊള്ളയടിക്കല്‍.
* ഇന്ത്യന്‍ തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയും കാര്‍ഷിക , വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ ബ്രിട്ടനിലേക്ക് കയറ്റിയയ്ക്കുകയും ചെയ്യൽ.
19. രമേശ് ചന്ദ്രദത്തിന്റെ സാമ്പത്തിക ശാസ്ത്ര പഠനങ്ങളിലൂടെ വൃക്തമാക്കുന്ന വസ്തുതയെന്ത്?
ഉത്തരം:
• ബ്രിട്ടീഷ് ചൂഷണവും പടിഞ്ഞാറന്‍ നാഗരികതയും എങ്ങനെയാണ് ഇന്ത്യയെ തകര്‍ത്തതെന്ന് പഠനം വ്യക്തമാക്കുന്നു.
20. ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്രാശയങ്ങള്‍ക്ക് തുടക്കമിട്ട ഗ്രന്ഥമേത്?
ഉത്തരം: ഹിന്ദ് സ്വരാജ് (1909)
21. ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്ര ചിന്തകള്‍ എന്തെല്ലാം?
ഉത്തരം:
• ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും പ്രാധാന്യം
• ട്രസ്റ്റീഷിപ്പ് എന്ന മഹത്തായ ആശയം
* സത്യത്തിലും അഹിംസയിലും അധിഷ്ടിതമായ ഒരു സമ്പദ് വ്യവസ്ഥ
• കാര്‍ഷിക ഗ്രാമീണ വ്യവസ്ഥയ്ക്ക് പ്രാധാന്യം
• കുടില്‍ - ചെറുകിട വ്യവസായങ്ങള്‍ക്ക് പരിഗണന
• സമത്വത്തില്‍ അടിയുറച്ച സമ്പദ് വ്യവസ്ഥയുടെ രൂപീകരണം
• സ്വയം പര്യാപ്തവും, സ്വാശ്രയവുമായ പ്രാദേശിക സമ്പദ് വ്യവസ്ഥ
22. ഗാന്ധിജിയുടെ സാമ്പത്തികാശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ആരെല്ലാം? ഇവരുടെ ആശയങ്ങളുടെ പ്രാധാന്യമെന്ത്?
ഉത്തരം:
• ജെ. സി. കുമരപ്പ, ശ്രീമന്‍ നാരായണ്‍, ധരം പാല്‍
• കാര്‍ഷിക മേഖലയ്ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന വികസനം.
23. 1998 ല്‍ നോബല്‍ സമ്മാനം ലഭിച്ച ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാര്? ആശയങ്ങളുടെ പ്രസക്തിയെന്ത്?
ഉത്തരം:
• അമര്‍ത്യാസെന്‍
• മനുഷ്യക്ഷേമം, സാമ്പത്തിക അസമത്വം, വികസനം എന്നിവയെ കുറിച്ച് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ ലോക സാമ്പത്തിക ശാസ്ത്ര ചിന്തകള്‍ക്ക് മുതല്‍ക്കൂട്ടായി.
• ദാരിദ്ര രേഖ നിര്‍ണയിക്കുന്നതിലെ അപാകത അമർത്യാസെൻ ചൂണ്ടിക്കാട്ടി
• ദാരിദ്ര്യം, അസമത്വം, ക്ഷാമം എന്നിവയായിരുന്നു പ്രധാന പഠനവിഷയങ്ങള്‍.
24. പട്ടിക തയ്യാറാക്കാം - പ്രശസ്ത പാശ്ചാത്യ സാമ്പത്തിക ചിന്തകന്മാര്‍.
👉Social Science Notes All Chapters - Click here
👉Social Science Textbooks (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments