Class 9 കേരളപാഠാവലി - അദ്ധ്യായം 04 പാരിന്റെ നന്മയ്ക്കത്രേ...: കാളകള്‍- ചോദ്യോത്തരങ്ങൾ   


Textbooks Solution for Class 9th Malayalam | Text Books Solution Malayalam കേരളപാഠാവലി: അദ്ധ്യായം 04 പാരിന്റെ നന്മയ്ക്കത്രേ...: കാളകള്‍

SCERT Solutions for Std IX Malayalam Chapterwise
കേരളപാഠാവലി: അദ്ധ്യായം 04 പാരിന്റെ നന്മയ്ക്കത്രേ...: കാളകള്‍

Class 9 Malayalam: Kerala Padavali - Questions and Answers
ഈ അദ്ധ്യായത്തിന്റെ Work Sheet - നായി ഇവിടെ ക്ലിക്കുക 
1. "ആധ്യാത്മികമായ പട്ടിണി” എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്ത്‌?
- പലതരത്തിലുള്ള പട്ടിണിയുണ്ട്‌. മതിയായ ഭക്ഷണം കഴിക്കാതിരിക്കാന്‍ ലഭിക്കാത്ത അവസ്ഥ പട്ടിണിയാണ്‌. സത്യം, ദയ, സ്നേഹം എന്നിവയുടെ അഭാവമാണ്‌ ആധ്യാത്മികമായ പട്ടിണി.

2. നമ്മുടെ പ്രവൃത്തികള്‍ എങ്ങനെയുള്ളതായിരിക്കണമെന്നാണ്‌ ഗാന്ധിജിയുടെ അഭിപ്രായം?
- സത്യം, സ്നേഹം, ദയ, നന്മ തുടങ്ങിയ മാനുഷികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതമാണ്‌ നാം നയിക്കേണ്ടത്‌. ഈ മൂല്യങ്ങള്‍ നാം കൈവിടരുത്. സമുഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക്‌ ക്ഷേമം നല്‍കുന്നതുകൂടിയാകണം നമ്മുടെ പ്രവൃത്തികള്‍. നാം ചെയ്യുന്ന പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്പെടുമ്പോള്‍ നമ്മുടെ ജീവിതം ധന്യമായിത്തീരും.

3. “മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി
ട്ടറ്റത്തു വണ്ടിക്കയ്യിലിരിപ്പു കൂനിക്കൂടി”
“കൂനിക്കൂടി. എന്ന പ്രയോഗം സൂചിപ്പിക്കുന്നത്‌ എന്ത്‌?
- “കൂനിക്കൂടി” എന്ന പ്രയോഗം ജീവിതഭാരത്താല്‍ നിവര്‍ന്നിരിക്കാന്‍ കഴിയാത്ത
അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ദൈന്യം വെളിവാക്കുന്നു.

4. വണ്ടിക്കാരനെ '"വണ്ടിക്കാള” എന്നുവിശേഷിപ്പിച്ചതിന്റെ ഔചിത്യം എന്ത്‌?
കാള ഒരേ സമയം മനുഷ്യാവസ്ഥയെയും തണ്ടുവലിക്കുന്ന കാളയെന്ന മൃഗത്തെയും
സൂചിപ്പിക്കുന്നു. ജീവിതഭാരം പേറിയ വണ്ടിക്കാരനെ "വണ്ടിക്കാള' എന്നു വിശേഷിപ്പിക്കുന്നു. വണ്ടിക്കാരനും വണ്ടിക്കാളയും ഭാരംപേറുന്നവരാണ്‌. കാളവണ്ടിയുടെ തണ്ട്‌ പേറുകയാല്‍ കാളയുടെ കഴുത്ത്‌ കുനിഞ്ഞു പോയി. ജീവിതഭാരമാകുന്ന നുകം തോളിലേറ്റിയാണ്‌ വണ്ടിക്കാരന്റെ തോള്‍ കുനിഞ്ഞത്‌. കാലാകാലങ്ങളായി ഭാരവും പേറി കാളയെപ്പോലെ വേച്ച്‌ വേച്ചാണ്‌ വണ്ടിക്കാരന്റെ നടപ്പ്‌. കാലത്തിന്റെ കരാളമായ പാതകള്‍ താണ്ടി വണ്ടിക്കാരന്റെ കാലുകള്‍ തേഞ്ഞുപോയിരിക്കുന്നു.
- കാളവണ്ടിയുടെ ഭാരത്താല്‍ കണ്ണുനീര്‍ പൊഴിച്ച്‌ കാളയുടെ കണ്ണുകള്‍ നിര്‍ജീവമായിപ്പോയതുപോലെ ദുര്‍വിധിയുടെ സങ്കടക്കടല്‍ കുടിച്ച്‌ വണ്ടിക്കാരന്റെ കണ്ണുകളും നിര്‍ജീവവും നിര്‍വികാരവുമായിത്തീര്‍ന്നു.

5. “കരളില്‍പുണ്ണുപടര്‍ന്നിരിക്കുന്നു” എന്ന പ്രയോഗം കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ എന്ത്‌?
- താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക്‌ സമൂഹം യാതൊരു പരിഗണനയും നല്‍കാറില്ല. തൊഴിലാളിവര്‍ഗം മുതലാളിവര്‍ഗത്തിന്റെ ചൂഷണത്താല്‍ കരള്‍കാഞ്ഞ്‌ മരിക്കുന്നു. സമൂഹത്തിന്റെ പ്രഹരമേറ്റ്‌ വണ്ടിക്കാരന്റെ കരളില്‍ പുണ്ണ്‌ പടര്‍ന്നിരിക്കുന്നു. "പുണ്ണ്‌" എന്ന പ്രയോഗം ജീവിതം നല്‍കിയ വേദനകളെയും ദുരിതാനുഭവങ്ങളെയും സൂചിപ്പിക്കുന്നു.

6. കാളവണ്ടിക്കാരന്റെ ജീവിതയാത്ര എങ്ങനെയുള്ളതാണ്‌?
- ജീവിതഭാരവും പേറി ലക്ഷ്യമില്ലാത്ത യാത്ര

7. “മൃത്യുവിൻ ഭയാനക ശിക്ഷയില്‍ബ്ഭയം പൂണ്ടു കാല്‍ക്ഷണം പതറുന്നില്ല” ഈ പ്രയോഗത്തിലൂടെ കവി സൂചിപ്പിക്കുന്നത്‌ എന്ത്‌?
- കാളവണ്ടിക്കാരന്‍ മരണത്തെപ്പോലും ഭയപ്പെടുന്നില്ല. ജീവിതവും മരണവും അയാള്‍ക്ക്‌ ഒരുപോലെയാണ്‌. ദാരിദ്ര്യത്തില്‍ പിറന്നുവീണ വണ്ടിക്കാരന്‍ ജീവിതഭാരവും പേറി ഇന്നും ലക്ഷ്യമില്ലാതെ യാത്ര തുടരുന്നു.

8. കാളവണ്ടിക്കാരന്റെ വിശ്രമമില്ലാത്ത ജീവിതത്തെ അവതരിപ്പിക്കാന്‍ കവി നല്‍കുന്ന സൂചനകള്‍ എന്തെല്ലാം?
- പുലര്‍കാലത്ത്‌ കന്യകമാര്‍ കുടവുംപേറി താമരക്കുളം നോക്കി സഞ്ചരിക്കുമ്പോള്‍, പുഞ്ചയ്ക്കു കൃഷിക്കാര്‍ വെള്ളം തേവുമ്പോള്‍, ഉച്ചക്ക്‌ വഴിവക്കിലെ പേരാലിന്‍ ചുവട്ടില്‍ വഴിയാത്രക്കാര്‍ കിടന്നുറങ്ങുമ്പോള്‍, കാഞ്ഞിരമരത്തില്‍ തത്തകള്‍ ചിലയ്ക്കുമ്പോള്‍, സന്ധ്യയ്ക്ക്‌ വിഷക്കാവില്‍  മൂങ്ങകള്‍ മൂളുമ്പോള്‍, അകലെ കുന്നിന്‍ മുകളില്‍ രാത്രിതന്‍ ഗുഹകളില്‍ പട്ടികളുടെ ഓളിയിടല്‍ മുഴങ്ങുമ്പോള്‍ ആ വണ്ടിക്കാരന്‍ വണ്ടിയും തെളിച്ച്‌ ദിക്കേതെന്നറിയാതെ സഞ്ചരിക്കുന്നത്‌ കാണാം.

9. “അന്തിയില്‍, വിഷക്കാവില്‍, വെളിച്ചമകറ്റുവാന്‍
ദുര്‍മ്മന്ത്രവാദം ചെയ്യും മുങ്ങകള്‍ മൂളിടുമ്പോള്‍,
അകലെക്കുന്നിന്‍മോളില്‍,രാത്രിതന്‍ ഗുഹകളെ
യലറും തെണ്ടിപ്പട്ടി'യോളി"യാല്‍ നിറയ്ക്കുന്നു”.
ഈ വരികളുടെ ആശയം വിശദമാക്കുക
- മൂങ്ങയുടെ മുളലിനെ ആഭിചാരത്തിലെ ദുര്‍മന്ത്രങ്ങളായി കല്‍പ്പിച്ചിരിക്കുന്നു. ഇരുളിന്റെ സഹചാരിയായ മൂങ്ങയ്ക്ക്‌ വെളിച്ചത്തിന്റെ ലോകം അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. തന്റെ കര്‍മ്മങ്ങള്‍ക്ക്‌ തടസ്സം സൃഷ്ടിക്കുന്ന വെളിച്ചത്തെ അകറ്റുവാനാണ്‌ മൂങ്ങ ശ്രമിക്കുന്നത്‌.
- ഇരുളും വെളിച്ചവും പ്രകൃതിയുടെ ഭിന്നഭാവങ്ങളാണ്‌. വെളിച്ചം ഐശ്വര്യത്തിന്റെയും നന്മയുടെയും അറിവിന്റെയും അന്ധകാരം തിന്മയുടെയും പ്രതീകമാണ്‌. സമൂഹത്തില്‍ ഇത്തിരിയെങ്കിലും പുലരുന്ന വെളിച്ചത്തെ (നന്മയെ) ഇല്ലായ്മ ചെയ്യാന്‍ ദുഷ്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരുടെ പ്രതീകമായി മൂങ്ങ മാറുന്നു.
- രാത്രിയെ ഗുഹയായി കല്‍പിക്കുമ്പോള്‍ തെണ്ടിപ്പട്ടിയുടെ ഓളിയിടലും മൂങ്ങയുടെ മൂളലും രാത്രിയുടെ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. മൂങ്ങയുടെ മൂളലും പട്ടിയുടെ ഓരിയിടലും വരാന്‍ പോകുന്ന മരണത്തിന്റെ സൂചനകളായി പല ജനവിഭാഗങ്ങളും വിശ്വസിക്കുന്നു.
വണ്ടിക്കാന്റെ ആസന്നമരണം വ്യംഗ്യമായി സൂചിപ്പിക്കുന്ന വരികളാണിവ.

10. രാത്രിയുടെ ഭയാനകത ആവിഷ്കരിക്കാന്‍ പ്രയോഗിച്ച ബിംബങ്ങള്‍ ഏതെല്ലാം?
- മൂങ്ങയുടെ മൂളലും പട്ടികളുടെ ഓരിയിടലും രാത്രിയുടെ ഭയനാകത സുഷ്ടിക്കുന്നു.

11. “നാടകമേ...യുലകം; നാളൈ നടപ്പതേ
യാരറിവാര്‍ ഒരു നാടകമേ. ...യുലകം'
എന്ന വണ്ടിക്കാരന്റെ പാടുന്ന പാട്ടിന്റെ പൊരുള്‍ എന്ത്‌?
- പ്രതീക്ഷനശിച്ച ലോകത്തെക്കുറിച്ചാണ്‌ വണ്ടിക്കാരന്‍ പാടുന്നത്‌. വണ്ടിക്കാരന്റെ
പാട്ട്‌ അനിശ്ചിതത്വം നിറഞ്ഞ ഭാവിയെക്കുറിച്ചുള്ളതാണ്‌. നാളെ നടക്കാന്‍പോകുന്നത്‌ എന്താണെന്ന്‌ ആര്‍ക്കും അറിയില്ല. “നാടകമേയുലകം നാളൈ നടപ്പതെ യാരറിവാന്‍ എന്ന ഗാനം ജീവിതം ഒരു നാടകവും നാമെല്ലാം അതിലെ അഭിനേതാക്കളുമാണെന്ന ഷേക്സ്പിയര്‍ വചനം ഓര്‍മ്മിപ്പിക്കുന്നു.

12. കവിയുടെ കരള്‍ നടുക്കിയ കാഴ്ച എന്തായിരുന്നു?
- നാലുപേര്‍ പഴന്തുണിമൂടിയ മരക്കട്ടിലുമായി പോകുന്നു. വണ്ടിക്കാളയായിരുന്ന വണ്ടികാരന്‍ ആ തുണിക്കുള്ളില്‍ ചൈതന്യമറ്റു കിടക്കുന്നു.

13. വണ്ടിക്കാരന്റെ മരണത്തില്‍ ലോകത്തിന്റെ പ്രതികരണം എന്തായിരുന്നു?
- ചുറ്റിലും നിന്ന്‌ കണ്ണുനീര്‍ ചൊരിയാന്‍ മിത്രങ്ങളുണ്ടായിരുന്നില്ല. വിണ്ണിലേക്ക്‌ വിഷാദത്തിന്റെ വിലാപം പടര്‍ന്നില്ല. അദ്ധാനവര്‍ഗ്ഗം കാളകളെപ്പോലെ ജീവിച്ചുമരിക്കുന്നു. അവരുടെ മരണത്തില്‍ ആരും ദു.ഖിക്കുന്നില്ല.

14. തോളത്തു ഘനം തുങ്ങും കട്ടിലും പേറിക്കൊണ്ടു
കാളകള്‍ നാലും മാത്രമിഴഞ്ഞു നീങ്ങീടുന്നു”.
ഈ വരിള്‍ സൂചിപ്പിക്കുന്നത്‌ എന്ത്‌?
- തോളത്ത്‌ ഘനം തൂങ്ങുന്ന കട്ടിലും വഹിച്ചുകൊണ്ട്‌ നാല് പേര്‍ ഇഴഞ്ഞുനീങ്ങുന്നു. വണ്ടിക്കാരന്റെ ശവമഞ്ചം പേറുന്ന നാലുപേരെയും കാളകളായി കല്‍പ്പിച്ചിരിക്കുന്നു.കട്ടിലിന്റെ നാല് കാലുകള്‍ കാളവണ്ടിയുടെ കാലിനോട്‌ സാദൃശ്യപ്പെടുത്തിയിരിക്കുന്നു.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here