SSLC Social Science I: Chapter 10 പൗരബോധം - ചോദ്യോത്തരങ്ങൾ 


Study Notes for SSLC Social Science I (Malayalam Medium) Civic Consciousness | Text Books Solution History (Malayalam Medium) History: Chapter 10 പൗരബോധം

SCERT Solutions for Class 10th History Chapterwise

Class 10 Social Science I - Questions and Answers 
Chapter 10: പൗരബോധം 
പൗരബോധം, Textual Questions and Answers & Model Questions
1.പൌരബോധം എന്നാല്‍ എന്ത്‌?
ഉത്തരം: ഓരോപൌരനും സമൂഹത്തിന്വേണ്ടി ഉള്ളതാണെന്നും, സമൂഹത്തിന്റെ
ഉത്തമതാല്‍പ്പര്യങ്ങളാണ്‌ പൌരന്റേത്‌എന്നുമുള്ള തിരിച്ചറിവാണ്‌ പരബോധം. പൌരബോധമുള്ളവര്‍ അവനവനോടും, സമൂഹത്തോടും, മാനവികതയോടും കൂറും ഉത്തരവാദിത്തമുള്ളവരും ആയിരിക്കും. ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ സമൂഹനന്മയ്ക്ക്‌ വേണ്ടിയാകുമ്പോള്‍ സമൂഹത്തിലെ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന തിരിച്ചറിവാണ്‌ പൗരബോധത്തിന്റെ അടിസ്ഥാനം.

2. പൊതുസമുഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിന്‌ പാരബോധം എങ്ങനെ സഹായിക്കുന്നു? ഉദാഹരണങ്ങള്‍ സമര്‍ത്ഥിക്കുക.
ഉത്തരം: 
 സാമൂഹികബോധം വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും പൌരബോധം
സഹായിക്കുന്നു.
 പൌരബോധമുള്ള വ്യക്തികള്‍ സാമുഹ്യബോധം, മൂല്യബോധം, നിസ്വാര്‍ത്ഥത, സേവനസന്നദ്ധത, കാരുണ്യം, പ്രകൃതി സ്‌നേഹം, ലക്ഷ്യബോധം, ആത്മാര്‍ത്ഥത എന്നീ സ്വഭാവ സവിശേഷതകള്‍ ഉള്ളവരായിരിക്കും.
 അതിനാല്‍ പൌരബോധമുള്ള വ്യക്തികള്‍ പൊതുസമുഹം നേരിടുന്ന പ്രശ്നങ്ങളായ
ജലക്ഷാമം, പരിസ്ഥിതിമലിനീകരണം, അഴിമതി എന്നിവക്കെതിരെ ആത്മാര്‍ത്ഥതമായി പ്രവര്‍ത്തിക്കുന്നു.

3. പൌരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങള്‍:
ഉത്തരം: 
 കുടുംബം 
 സംഘടനകള്‍,
 വിദ്യാഭ്യാസം,
 മാധ്യമങ്ങള്‍
 ജനാധിപത്യവ്യവസ്ഥ
 സാമൂഹിക വ്യവസ്ഥ,
 രാഷ്ട്രീയവ്യവസ്ഥ.

4. പൌരബോധം വളര്‍ത്തുന്നതില്‍ കുടുബം വഹിക്കുന്ന പങ്ക്‌ വിശദമാക്കുക.
ഉത്തരം: 
 മുതിര്‍ന്നവരെ ബഹുമാനിക്കുക, സമൂഹ സേവനത്തിലേര്‍പ്പെടുക എന്നിവ നാം പഠിക്കുന്നത്‌ കുടുംബത്തില്‍ നിന്നാണ്‌. 
 കുടുംബത്തില്‍ നിന്നുള്ള പ്രചോദനവും പ്രോത്സാഹനും വ്യക്തികളില്‍ പൌരബോധം വളര്‍ത്തുന്നു.
 ഓരോ വ്യക്തിയും കുടുംബത്തിനു വേണ്ടിയും കുടുംബം സമൂഹത്തിനു വേണ്ടിയുമാണെന്ന ബോധ്യം വളര്‍ത്തുന്നത്ത്‌ കുടുംബത്തില്‍ നിന്നാണ്‌

5. പൌരബോധം വളര്‍ത്തുന്നതില്‍ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക്‌ വിശദമാക്കുക.
ഉത്തരം: 
 വിവിധ വിഷയളുടെ പഠനത്തിലൂടെ ലഭിക്കുന്ന അറിവുകള്‍ സമൂഹത്തിന്‌ പ്രയോജനകരമായ രീതിയില്‍ ഉപയോഗിക്കാന്‍ വ്യക്തിയെ പ്രാപ്തനാക്കുന്നത്‌ വിദ്യാഭ്യാസമാണ്‌
 ജനങ്ങളില്‍ മുല്യബോധം, സഹിഷ്ണുത, നേതൃത്വഗുണം, പരിസ്ഥിതിബോധം,
ശാസ്ത്രാവബോധം, എന്നിവ വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെ കഴിയുന്നു.
 ശാസ്ത്രവും സാങ്കേതികവിദ്യയും സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്താന്‍
വിദ്യാഭ്യാസത്തിലൂടെ കഴിയുന്നു.
 മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ജനങ്ങളില്‍ പൌരബോധമെത്തിക്കാന്‍ കഴിയുന്നു.

6. പൌരബോധം വളര്‍ത്തുന്നതില്‍ സംഘടനകള്‍, വഹിക്കുന്ന പങ്ക്‌ വിശദമാക്കുക.
ഉത്തരം: 
 രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ നിരവധി സംഘടനകള്‍ നമ്മുടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 
 വ്യക്തികളെ സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുന്നത്‌ ഇത്തരം
സംഘടനകളാണ്‌
 പരിസ്ഥിതിസംരക്ഷണം, മനുഷ്യാവകാശസംരക്ഷണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിരവധി സന്നദ്ധസംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
 പാരിസ്ഥിതിക അവബോധവും മനുഷ്യാവകാശബോധവും വ്യക്തികളില്‍ സൃഷ്ടിക്കാന്‍ ഉത്തരം സംഘടനകള്‍ക്ക്‌ സാധിക്കും.

7. പൌരബോധം വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍, വഹിക്കുന്ന പങ്ക്‌ വിശദമാക്കുക.
ഉത്തരം: 
 പൌരബോധം വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക്‌ വലിയ സ്ഥാനമാണുള്ളത്‌.
 അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക്‌ മാധ്യമങ്ങളും സമുഹത്തെ വളരെയധികം
സ്വാധീനിക്കുന്നുണ്ട്‌.
 മാധ്യമങ്ങള്‍ നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണം 
 ശരിയായതും വസ്തുനിഷ്ഠവുമായ വിവരങ്ങള്‍ ക്രിയാത്മകമായ ആശയ രുപീകരണത്തിലേക്ക്‌ നയിക്കുകയും അത്‌ പൌരബോധം വളര്‍ത്തുന്നതിന്‌ സഹായിക്കുകയും ചെയ്യുന്നു
 മാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്ന അറിവുകള്‍ വിമര്‍ശനാത്മകമായിവിലയിരുത്തണം.

8. പൌരബോധം വളര്‍ത്തുന്നതില്‍ ജനാധിപത്യം വഹിക്കുന്ന പങ്ക്‌ വിശദമാക്കുക.
ഉത്തരം: 
 പൌരബോധം വളര്‍ത്തിയെടുക്കുന്നതിന്‌ സഹായിക്കുന്ന എല്ലാ ഘടകങ്ങളുടെയും
അടിസ്ഥാനം ജനാധിപത്യമാണ്‌.
 ജനാധിപത്യം ഒരു ജീവിത രീതിയാണ്‌.
 മറ്റുള്ളവരില്‍ നിന്നും സ്വീകരിക്കുന്ന സഹകരണവും പിന്‍തുണയും തിരികെ നല്‍കുക
എന്നത്‌ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ അടയാളമാണ്‌.
 ജനാധിപത്യം സഹജീവികളെക്കുറിച്ച്‌ ചിന്തിക്കാനും അവരുടെ സ്വാതന്ത്ര്യം, സമത്വം, അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നു.
 ജനാധിപത്യം നിയമവാഴ്ചയില്‍ വിശ്വസിക്കുന്നു.
 നിയമവാഴ്ചയെന്നാല്‍ എല്ലാരും നിയമവിധേയരാണ്‌ എന്നതാണ്‌.

9. വിദ്യാര്‍ത്ഥികളിലെ പൌരബോധം വ്യക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏവ?
ഉത്തരം: 
 ജൈവകൃഷി,
 ട്രാഫിക്‌ ബോധവല്‍ക്കരണം,
 ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍,
 ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍,
 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്‌.

10. എന്താണ്‌ധാര്‍മികത? പൌരബോധം വളര്‍ത്തുന്നതില്‍ ധാര്‍മികതയുടെ പങ്കെന്ത്‌?
ഉത്തരം: 
 നന്മതിന്‍മകള്‍ തിരിച്ചറിഞ്ഞ്‌ നന്മയെ സ്വീകരിക്കുകയും കടമകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുകയുമാണ്‌ ധാര്‍മികതകൊണ്ടര്‍ത്ഥമാക്കുന്നത്‌.
 സമൂഹത്തോടും രാജ്യത്തോടുമുള്ള കടമ നിറവേറ്റുക ഓരോ വ്യക്തിയുടെയും ധര്‍മമാണ്‌.
 ജീവിതത്തിന്റെ എല്ലാ മേഖലകളിലും ധാര്‍മിക ബോധം സൃഷ്ടിക്കലാണ്‌ പൗരബോധം വളര്‍ത്തിയെടുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.
 പൌരബോധം ക്രിയാത്മകമായൊരു മാനസിക അവസ്ഥയാണ്‌.

11. പൌരബോധം നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും ഏവ?
ഉത്തരം: 
വെല്ലുവിളികള്‍
 വ്യക്തികള്‍ പൊതുതാല്‍പര്യങ്ങളെ അവഗണിച്ച്‌ സ്വന്തം താല്‍പ്പേര്യങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്നതാണ്‌ പൌരബോധം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പരിഹാരമാര്‍ഗങ്ങള്‍
 ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുക.
 പൊതുതാല്‍പ്പര്യങ്ങള്‍ ഹനിക്കാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുക.
 മറ്റുള്ളവരില്‍ ന്നിന്നു പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ നമ്മില്‍ന്നിന്നു തുടങ്ങുക.
 ജനാധിപത്യത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായിപ്രവര്‍ത്തിക്കുക.
 അവകാശങ്ങള്‍ക്കൊപ്പം ചുമതലകള്‍ക്കും തുല്യപരിഗണന നല്‍കുക.

12. സാമുഹ്യശാസ്ത്രപഠനം പൌരബോധ രുപീകരണത്തിനെ എങ്ങനെ സഹായിക്കുന്നു?
ഉത്തരം: 
 വൈവിധ്യങ്ങളെ ബഹുമാനിക്കാനും സഹിഷ്ണുതയോടെ പെരുമാറാനും വ്യക്തികളെ
പ്രാപ്തരാക്കുന്നു.
 രാഷ്ട്രീയ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക പ്രശ്നങ്ങളുടെ വിവിധ പശ്ചാതലങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്നു.
 വിവിധ പ്രശ്നങ്ങള്‍ക്ക്‌ സമഗ്രമായ പരിഹാരം നിര്‍ദേശിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നു.
 സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കുന്നു.
 പൌരബോധത്തിന്റെ ഉത്തമമാതൃകകളും പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തി വ്യക്തികളെ പൌരബോധമുള്ളവരാക്കുകയും കര്‍മനിരതരാക്കുകയും ചെയ്യുന്നു.


Social Science I Textbook (pdf) - Click here 

TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here