SSLC History (Malayalam Medium) Chapter 11 സമൂഹശാസ്ത്രം: എന്ത്? എന്തിന്? - ചോദ്യോത്തരങ്ങൾ
Textbooks Solution for SSLC Social Science I (Malayalam Medium) Sociology: What? Why? | Text Books Solution History (Malayalam Medium) History: Chapter 11 സമൂഹശാസ്ത്രം: എന്ത്? എന്തിന്?
SCERT Solutions for Class 10th History Chapterwise
Class 10 Social Science I - Questions and Answers
Chapter 11: സമൂഹശാസ്ത്രം: എന്ത്? എന്തിന്?
സമൂഹശാസ്ത്രം: എന്ത്? എന്തിന്?, Textual Questions and Answers & Model Questions
1. സര്‍ഗ്ഗ രചനയും സമൂഹശാസ്ത പഠനവും തമ്മിലുള്ള വ്യത്യാസം എന്തെല്ലാം?
ഉത്തരം:
സര്‍ഗ്ഗ രചന
• ഭാവന, സര്‍ഗ്ഗാത്മകത എന്നിവ ഉപയോഗിച്ച് രചന നടത്തുന്നു.
• സാമൂഹിക സംഭവങ്ങളെ സൌന്ദര്യാത്മക തലങ്ങളില്‍ ആവിഷ്‌കരിക്കുന്നു.
• സര്‍ഗ്ഗ രചന ആസ്വാദനം ലക്ഷ്യം വയ്ക്കുന്നു.
സമൂഹശാസ്ത്ര പഠനം
• സാമൂഹിക പ്രതിഭാസങ്ങള്‍ വിഷയങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു.
• സാമൂഹിക അവസ്ഥകളെ കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുന്നു.
• സമൂഹത്തെ വസ്തു നിഷ്ടമായി അപഗ്രഥിക്കുന്നു.
2. സാമൂഹ്യശാസ്ത്ര ശാഖയുമായി ബന്ധപെട്ട പഠനമേഖലകള്‍.
ഉത്തരം:
• സാമ്പത്തിക വ്യവഹാരത്തെ കുറിച്ചുള്ള പഠനം - സാമ്പത്തിക ശാസ്ത്രം.
• കഴിഞ്ഞ കാലത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചുള്ള അന്വേഷണം - ചരിത്രം
• രാജ്യത്തെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും ഉള്ള പഠനം - രാഷ്ട്രതന്ത്ര ശാസ്ത്രം
• മനുഷ്യഉത്ഭവത്തെക്കുറിച്ചും വംശീയ പരിണാമത്തെ കുറിച്ചുള്ള പഠനം - നരവംശശാസ്ത്രം
• മനുഷ്യമനസ്സിനെ കുറിച്ചും മാനസിക അവസ്ഥകളെ കുറിച്ചും ഉള്ള പഠനം - മനശാസ്ത്രം
• മനുഷ്യനും സാമൂഹിക ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സമഗ്രമായ പഠനം - സമൂഹശാസ്ത്രം.
3. എന്താണ് സമൂഹശാസ്ത്രം?
ഉത്തരം:
• മനുഷ്യനും സാമൂഹിക ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സമഗ്രമായ പഠനമാണ് സമൂഹശാസ്ത്രം.
4. പത്തൊമ്പതാം നൂറ്റാണ്ട് ചരിത്രത്തില്‍ അറിയപെടുന്നത് ഏത്പേരിലാണ്?
ഉത്തരം: വിപ്ലവയുഗം.
5. സമൂഹശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തിന് വഴിയൊരുക്കിയ 3 വിപ്ലവങ്ങള്‍ ഏവ?
ഉത്തരം:
• ജ്ഞാനോദയം അഥവാ ശാസ്ത്ര വിപ്ലവം.
• ഫ്രഞ്ച് വിപ്ലവം.
• വ്യാവസായിക വിപ്ലവം.
6. സമൂഹശാസ്ത്രം ഉത്ഭവിച്ചത് എവിടെ?
ഉത്തരം:
• പടിഞ്ഞാറന്‍ യൂറോപ്പില്‍.
7. ആരാണ് സമൂഹശാസ്ത്രത്തിന്റെ പിതാവ്?
ഉത്തരം: ഫ്രഞ്ചുകാരനായ അഗസ്ത്യ കോംതെ
8. ചാള്‍സ്‌ഡാര്‍വിന്റെ പരിണാമ സിദ്ധാന്ത തത്വങ്ങള്‍ സമൂഹ പഠനത്തിന് പ്രയോജനപെടുത്തിയ ചിന്തകന്‍ ആര്?
ഉത്തരം:
• ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍
• അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജീവശാസ്ത്രപരമായ പരിണാമം പോലെതന്നെ
മനുഷ്യസമൂഹവും വ്യത്യസ്ത ഘട്ടങ്ങളിലൂടെ പരിണമിച്ചാണ് ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്.
9. സമൂഹശാസ്ത്രത്തിന്റെ വികാസത്തിന് സംഭാവന നല്‍കിയ ചിന്തകന്മാര്‍ ആരെല്ലാം?
ഉത്തരം:
• കാള്‍മാക്ക്,
• എമൈല്‍ ദുര്‍ഖിം,
• മാക്സ് വെബര്‍.
10. ഇന്ത്യയില്‍ ആദ്യമായി സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ചത് ഏത് സര്‍വകലാശാലയിലാണ്?
ഉത്തരം: ബോംബെ സര്‍വകലാശാല.
11. ഇന്ത്യയില്‍ സാമൂഹ്യശാസ്ത്ര പഠനത്തിന് പ്രധാന സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ ആരെല്ലാം?
ഉത്തരം:
• ജി.എസ്. ഘുര്യേ,
• എ.ആര്‍. ദേശായി,
-എസ്.സി.ദുബേ,
• എം. എന്‍. ശ്രീനിവാസ്,
• ഡി. പി. മുഖര്‍ജി.
12. സമൂഹശാസ്ത്രത്തിന്റെ നിര്‍വചനം
ഉത്തരം:
• മനുഷ്യജീവിതത്തിന്റെ സാമൂഹികവശങ്ങളെക്കുറിച്ച് നടത്തുന്ന ശാസ്ത്രീയ പഠനമാണ് സമൂഹശാസ്ത്രം. ഈ നിര്‍വചനപ്രകാരം സമൂഹശാസ്ത്രത്തില്‍
മനുഷ്യ ജീവിതത്തെക്കുറിച്ച് പഠിക്കുന്നു.
• മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുന്നു.
• മനുഷ്യന്റെ മാനസിക വ്യവഹാരങ്ങളെ കുറിച്ച് പഠിക്കുന്നു.
13. സമൂഹശാസ്ത്ര പഠനം എന്തിന്?/സമൂഹശാസ്ത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കുക.
ഉത്തരം:
• സമൂഹത്തെക്കുറിച്ചുള്ള ശരിയായ ധാരണ രൂപീകരിക്കാന്‍ സഹായിക്കുന്നു.
• സ്വന്തം സമൂഹത്തെയും മറ്റുള്ളവരുടെ സമൂഹത്തെയും വസ്തുനിഷ്ടമായി അറിയാന്‍ സഹായിക്കുന്നു.
• വ്യക്തിയും സാമൂഹിക സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ സഹായിക്കുന്നു.
• സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നു.
• സാമൂഹിക പ്രശ്നങ്ങള്‍ക്കു പരിഹാരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു.
• സാമൂഹിക ആസൂത്രണത്തിനും വികസനത്തിനും പ്രയോജനപ്പെടുന്നു.
• പിന്നോക്കവിഭാഗങ്ങള്‍, ചൂഷിതര്‍, വിവേചനത്തിനും പീഡനത്തിനും വിധേയരാകുന്നവര്‍ എന്നിവരെക്കുറിച്ചുള്ള പഠനങ്ങള്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനമായിത്തീരുന്നു.
14. സമൂഹശാസ്ത്രത്തിലെ പഠനമേഖലകള്‍?
ഉത്തരം:
• സാമൂഹിക സ്ഥാപനങ്ങള്‍
• സാമൂഹിക സംഘങ്ങള്‍
• സാമൂഹിക ബന്ധങ്ങള്‍
• സാമൂഹീകരണം
• സാമൂഹിക നിയന്ത്രണം
• സമുദായങ്ങള്‍
• സാമൂഹിക മാറ്റം
• സാമൂഹിക പ്രശ്നങ്ങള്‍.
15. സമൂഹശാസ്ത്രത്തിലെ പഠനരീതികള്‍
ഉത്തരം:
• സോഷ്യല്‍ സര്‍വ്വേ
• അഭിമുഖം
• നിരീക്ഷണം
• കേസ്‌സ്റ്റഡി
16. സോഷ്യല്‍ സര്‍വ്വേ
ഉത്തരം:
• സാമൂഹിക വിഷയങ്ങള്‍ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പഠനരീതിയാണ് സര്‍വ്വേ
• തിരഞ്ഞെടുത്ത ഒരു സംഘം ജനങ്ങളില്‍നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഠനവിഷയത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ സര്‍വ്വേ സഹായിക്കുന്നു.
• വലിയ ഒരു വിഭാഗം ജനങ്ങളില്‍ നിന്ന് വിവരം ശേഖരിക്കേണ്ടി വരുന്ന പഠനത്തിലാണ് സര്‍വ്വേ രീതി ഉപയോഗിക്കുന്നത്.
17. സെന്‍സസ്
ഉത്തരം: രാജ്യത്തെ മൊത്തം ജനങ്ങളെകുറിച്ചുള്ള വിവരം ശേഖരിക്കുന്ന ഒരിനം സര്‍വേയാണ് സെന്‍സസ്. എന്നാല്‍ പലപ്പോഴും സെന്‍സസ് പ്രായോഗികമല്ല. കാരണം, സെന്‍സസില്‍ പഠനവിധേയമാക്കുന്ന മൊത്തം വ്യക്തികളില്‍നിന്നും വിവരം ശേഖരിക്കേണ്ടിവരും. പകരം പഠനവിധേയമാക്കുന്ന മൊത്തം വ്യക്തികളില്‍നിന്നും തിരഞ്ഞെടുക്കുന്ന നിശ്ചിത
എണ്ണം ആളുകളില്‍ നിന്നാണ് വിവരശേഖരണം നടത്തുന്നത്. ഇത്തരം പഠനങ്ങളെ സാമ്പിള്‍ സര്‍വ്വേ എന്നുപറയുന്നു.
18. സര്‍വ്വേയില്‍ വിവരം ശേഖരിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍?
ഉത്തരം:
• സോഷ്യല്‍മീഡിയ,
• ടെലഫോണ്‍,
• ചോദ്യാവലി.
19. എന്താണ് ചോദ്യാവലി?
ഉത്തരം:
• വിവരശേഖരണത്തിനായി ഗവേഷകര്‍ ഉപയോഗിക്കുന്ന ചോദ്യങ്ങളുടെ പട്ടികയാണ് ചോദ്യാവലി.
• ചോദ്യാവലി പ്രതികര്‍ത്താക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് വിവരശേഖരണം നടത്തുന്നത്.
• പഠനവിധേയമാക്കുന്ന സംഘത്തെയാണ് പ്രതികര്‍ത്താക്കള്‍ എന്നുപറയുന്നത്.
• പ്രതികര്‍ത്താക്കള്‍ പൂരിപ്പിച്ചു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തുന്നത്.
20. അഭിമുഖം
ഉത്തരം:
• വാമൊഴിയായി വിവരം ശേഖരിക്കുന്ന ഒരു രീതിയാണ് അഭിമുഖം.
• ഗവേഷകനും പ്രതികര്‍ത്താക്കളും തമ്മിലുള്ള സംഭാഷണമാണ്‌അഭിമുഖം.
• വ്യക്തികളുടെ മനോഭാവം, കാഴ്ചപ്പാട്, വിശ്വാസം, ജീവിതസാഹചര്യം, തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മതലങ്ങളില്‍ അറിയുന്നതിനും വിശകലനം നടത്തുന്നതിനും അഭിമുഖം ഉപയോഗിക്കുന്നു.
21. അഭിമുഖം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?
ഉത്തരം:
• ആവശ്യമായ വ്യക്തികളെ കണ്ടെത്തല്‍
• ശേഖരിക്കേണ്ട വിവരങ്ങളെ കുറിച്ച് ധാരണ രൂപീകരിക്കല്‍
• ഉചിതമായ ചോദ്യങ്ങള്‍ ഒരുക്കല്‍
• ഫലവത്തായ രീതിയിലുള്ള ആശയവിനിമയം.
• സമയ ക്രമീകരണം,
• ലഭിച്ച വിവരങ്ങള്‍ ക്രമപ്പെടുത്തലും റിപ്പോര്‍ട്ട് തയ്യാറാക്കലും.
22. അഭിമുഖവും ചോദ്യാവലിയും തമ്മിലുള്ള വ്യത്യാസമെന്ത്?
ഉത്തരം:
ഉത്തരം:
• കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായ
രേഖപ്പെടുത്തുന്ന രീതിയാണ്‌നിരീക്ഷണം.
• അഭിമുഖം പോലുള്ള രീതികള്‍ പ്രായോഗികമല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന പഠനരീതിയാണ്‌നിരീക്ഷണം.
• നേരിട്ട് ശേഖരിക്കുന്ന ഇത്തരം വിവരങ്ങള്‍ കൃത്യമായ വിലയിരുത്തലിന് സഹായിക്കുന്നു.
നിരീക്ഷണം രണ്ടുതരത്തിലുണ്ട്
1. പങ്കാളിത്തനിരീക്ഷണം
2. പങ്കാളിത്തരഹിതനിരീക്ഷണം
24. പങ്കാളിത്തനിരീക്ഷണം
ഉത്തരം:
• നിരീക്ഷകന്‍ പഠനമേഖലയില്‍നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയാണ്
പങ്കാളിത്തനിരീക്ഷണം.
• സമൂഹശാസ്തജ്ഞന്‍ പഠനവിധേയമാക്കുന്ന സംഘത്തില്‍ താമസിച്ച് അവരുടെ
ജീവിതത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്ന രീതിയാണ് പങ്കാളിത്തനിരീക്ഷണം.
• ഇതിനായി ഗവേഷകന്‍ അവരുടെ ഭാഷ സംസ്കാരം എന്നിവ പഠിക്കുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ പങ്കാളിയാവുകയും ചെയ്യുന്നു.
• പങ്കാളിത്തനിരീക്ഷണത്തിലൂടെ പ്രകടമല്ലാത്ത പെരുമാറ്റരീതികള്‍ വരെ പഠനവിധേയമാക്കാന്‍ കഴിയുന്നു.
• പങ്കാളിത്ത നിരീക്ഷണത്തെ ഫീല്‍ഡ്‌വര്‍ക്ക് എന്നും വിളിക്കാറുണ്ട്.
• നരവംശശാസ്ത്രമാണ് പഠനത്തിനായി ഈ രീതി ഏറെ ഉപയോഗിച്ചിരിക്കുന്നത്.
25. പങ്കാളിത്തരഹിത നിരീക്ഷണം
ഉത്തരം:
• പങ്കാളിത്തരഹിത നിരീക്ഷണത്തില്‍ സമൂഹശാസ്ത്രജ്ഞന്‍ സംഘത്തില്‍ താമസിച്ച് പഠനം നടത്തുന്നില്ല.
• പകരം പുറത്തുനിന്ന് പഠനവിധേയമാക്കുന്ന സംഘം അറിയാതെ നിരീക്ഷണം നടത്തുകയാണ് ചെയ്യുന്നത്.
• പോലീസുകാര്‍ പ്രതിയെന്നു സംശയിക്കുന്നവരെ സാധാരണ വേഷത്തില്‍ നിരീക്ഷിക്കുന്നത് ഇതിന് ഉദാഹരണമാണ്
26. കേസ്‌സ്റ്റഡി
ഉത്തരം:
• അപൂർവ്വവും വേറിട്ടതുമായ സാമൂഹിക പ്രതിഭാസങ്ങളെക്കുറിച്ചും പ്രശ്നങ്ങളെകുറിച്ചും ആഴത്തില്‍ പഠിക്കാനാണ്‌കേസ്‌സ്റ്റഡി പ്രയോജനപ്പെടുത്തുന്നത്.
• ഇത്തരം പഠനങ്ങള്‍ സൂക്ഷ്മവും സമഗ്രവും ആയിരിക്കും.
• ഈ പഠന രീതി ഉപയോഗിച്ച് പഠനവിധേയമാക്കുന്ന വിഷയത്തെ കേസ് എന്ന് പറയുന്നു.
• കേസിനെക്കുറിച്ചുള്ള വിശദമായ പഠനമാണ് കേസ്‌സ്റ്റഡി.
27. സമൂഹശാസ്ത്ര ത്തിന്റെ പ്രയോഗിക മേഖലകള്‍
ഉത്തരം:
• വാണിജ്യം,
• നഗരാസൂത്രണം,
• സാമൂഹികക്ഷേമം,
• പരസ്യം,
• വാര്‍ത്താവിനിമയം,
• വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടേറെ മേഖലകളിലേക്ക് സമൂഹശാസ്ത്രത്തിന് പ്രയോഗ സാധ്യതകളുണ്ട്.
Social Science I Textbook (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments