Class 8 Social Science: Chapter 12 ഭൂമിയിലെ ജലം - ചോദ്യോത്തരങ്ങൾ
Study Notes for Class 8th Social Science (Malayalam Medium) Water on Earth | Text Books Solution Geography (Malayalam Medium) Geography: Chapter 12 ഭൂമിയിലെ ജലം
SCERT Solutions for Class 8 Social Science Chapterwise
Class 8 Geography Questions and Answers: Chapter 12: ഭൂമിയിലെ ജലം
ഭൂമിയിലെ ജലം - Questions and Answers
1.എന്നാണ് നാം ലോകജലദിനമായി ആചരിക്കുന്നത്? ലോകജലദിനത്തിന്റെ ലക്ഷ്യമെന്ത്?
ഉത്തരം:
• മാര്‍ച്ച് 22
• സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് ജലം. പല കാരണങ്ങള്‍ കൊണ്ടും ജല സ്രോതസ്സുകളുടെ ലഭ്യത കുറഞ്ഞു വരുന്നു. അതുകൊണ്ടുതന്നെ ജലസംരക്ഷണം അത്യാവശ്യമാണ്. ഈ ഓാര്‍മ്മപ്പെടുത്തലാണ് ജലദിനത്തിന്റെ ലക്ഷ്യം.
2. സൌരയുഥത്തിലെ ജീവഗ്രഹമേത്?
ഉത്തരം: ഭൂമി
3. മഞ്ഞുമൂടിയ ജലാശയങ്ങളില്‍ മഞ്ഞുപാളിക്കടിയില്‍ ജലം കാണപ്പെടുന്നത് എന്തുകൊണ്ട്?
ഉത്തരം: ജലം തണുത്തുറയുമ്പോള്‍ സാന്ദ്രത കുറയുന്നതുമൂലമാണ് മഞ്ഞുകട്ട ജലത്തില്‍ പൊങ്ങിക്കിടക്കുന്നത്. ഈ സവിശേഷതകൊണ്ടാണ് മഞ്ഞുമൂടിയ ജലാശയങ്ങളില്‍ മഞ്ഞുപാളിക്കടിയില്‍ ജലം കാണപ്പെടുന്നത്.
4. ഭൂമിക്ക് ജലഗ്രഹം എന്നും പേരുണ്ട്. എന്തു കൊണ്ടായിരിക്കാം?
ഉത്തരം: ഭൂമിയുടെ വിസ്തൃതിയുടെ മുക്കാല്‍ പങ്കും ജലമായതിനാലാണ് ഇങ്ങനെ
വിശേഷിപ്പിക്കുന്നത്
5. നിങ്ങള്‍ക്കറിയാവുന്ന ഏതെങ്കിലും അഞ്ച് ജലസ്രോതസ്സുകള്‍ എഴുതുക.
ഉത്തരം:
• സമുദ്രങ്ങള്‍
• നീരുറവകള്‍
• കുളങ്ങള്‍
• പുഴകള്‍
• കിണറുകൾ
6. ഭൂമിയില്‍ ലവണജലമാണോ ശുദ്ധജലമാണോ കൂടുതലുള്ളത്?
ഉത്തരം: ലവണജലം
7. ഭൂമിയിലെ ആകെ ജലത്തിന്റെ എത്ര ശതമാനമാണ് ലവണജലം?
ഉത്തരം: 97%
8. മനുഷ്യന് ലഭ്യമായ ശുദ്ധജലം എത്ര ശതമാനമുണ്ട്?
ഉത്തരം: 3%
9. എന്താണ് ജലപരിവൃത്തി (Water cycle)?
ഉത്തരം: പ്രകൃതിയില്‍ ലഭ്യമായ ജലം സദാസമയവും ഒരു രൂപത്തില്‍ നിന്ന് മറ്റൊരു
രൂപത്തിലേയ്ക്ക് മാറുകയും ഇതൊരു ചാക്രിക പ്രക്രിയയായി തുടരുകയുമാണ്. ഈ
പ്രക്രിയ ജലപരിവൃത്തി അഥവാ ജലചക്രം എന്നറിയപ്പെടുന്നു. സമുദ്രത്തിലെയും തടാകങ്ങളിലെയും നദികളിലെയും മറ്റ് ജലാശയങ്ങളിലെയും സസ്യജാലങ്ങളിലെയും ജലം നീരാവിയായി ഉയര്‍ന്ന് മേഘമായിമാറുകയും തുടര്‍ന്ന് മഴയായി പെയ്തിറങ്ങുകയും ആ ജലം തുടര്‍ന്ന് ജലാശയങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്ന പ്രക്രിയയാണിത്.
10. ജലസ്രോതസ്സുകളെ തരം തിരിച്ചിരിക്കുന്നതെങ്ങനെ? ഉദാഹരണങ്ങള്‍ എഴുതുക.
ഉത്തരം: ജലസ്രോതസ്സുകളെ ഉപരിതലജലസ്രോതസുകള്‍, ഭൂഗര്‍ഭജലസ്രോതസുകള്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം.
i) ഉപരിതല ജലസ്രോതസ്സുകള്‍: സമുദ്രങ്ങള്‍, നദികള്‍, തടാകങ്ങള്‍, കായലുകള്‍
ii) ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍: കിണര്‍, കുളം, കുഴല്‍ക്കിണര്‍
11. എന്താണ് സുഷിരിതാവസ്ഥ? സുഷിരിതാവസ്ഥയുള്ള പദാര്‍ഥത്തിനൊരു ഉദാഹരണം എഴുതുക.
ഉത്തരം: മണ്ണില്‍ നിരവധി സൂക്ഷ്മ സുഷിരങ്ങളുണ്ട് (Pore spaces). സുഷിരങ്ങളുള്ള അവസ്ഥയാണ് സുഷിരിതാവസ്ഥ (101050).
ഉദാഹരണം: കളിമണ്ണ്
12. പ്രവേശനീയതയെന്തെന്ന് വിശദീകരിക്കുക?
ഉത്തരം: സുഷിരങ്ങള്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതരം ശിലകളുള്ള ഇടങ്ങളില്‍ മാത്രമാണ് ജലലഭ്യത ഉണ്ടായിരിക്കുക. സുഷിരങ്ങളിലൂടെ ജലത്തിന് നീങ്ങാന്‍ കഴിയുന്നതുകൊണ്ടാണിത്. ശിലകളുടെ ഈ ഗുണ വിശേഷത്തെയാണ് പ്രവേശനീയത (Permeabiltiy) എന്നു പറയുന്നത്.
13. മറ്റിടങ്ങളെ അപേക്ഷിച്ച് നെല്‍പ്പാടങ്ങളില്‍ വെളളം കെട്ടിക്കിടക്കുന്നതിന്റെ കാരണം എന്ത്?
ഉത്തരം: നെല്‍പ്പാടങ്ങളില്‍ കളിമണ്ണിന്റെ സാന്നിധ്യം കൂടുതലായിരിക്കും. കളിമണ്ണിന്
സുഷിരിതാവസ്ഥ ഏറെയുണ്ടെങ്കിലും പ്രവശനീയത തീരെക്കുറവാണ്. അതു ജലത്തെ
ഉള്ളിലേക്ക് കടത്തിവിടില്ല.അതാണ് വെളളം കെട്ടിക്കിടക്കുന്നതിന്റെ കാരണം.
14. എന്താണ് അക്യുഫറുകള്‍?
ഉത്തരം: മേല്‍മണ്ണില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന ജലം മണ്ണിലെ സുഷിരങ്ങളിലും പാറയിടുക്കുകളിലും സംഭരിക്കപ്പെടുന്ന നീരറകളാണ് അക്യുഫറുകള്‍ (Aquifers).
15. ജലപീഠം എന്തെന്ന് വിശദമാക്കുക?
ഉത്തരം: ഭൂമിക്കടിയിലെ ജലസമൃദ്ധമായ ഭാഗത്തിന്റെ മുകള്‍പ്പരപ്പാണ് "ജലപീഠം' (Water table)
16. ഭൂഗര്‍ഭജലത്തിന്റെ പ്രത്യേകതയെന്ത്?
ഉത്തരം: ഭൂമിക്കടിയില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന ജലമാണ് ഭൂഗര്‍ഭജലം.
17. മഴക്കാലത്ത് ജലപീഠം ഉയരുന്നു, വേനല്‍ക്കാലത്ത് താഴുന്നു. ഇതെന്തുകൊണ്ടായിരിക്കാം?
ഉത്തരം: മഴക്കാലത്ത് ജലം ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇത് ഭൂമിക്കടിയിലെ ജലസമൃദ്ധിക്ക് കാരണമാവുന്നത് കൊണ്ട് ജലപീഠം ഉയരുന്നു. എന്നാൽ വേനൽക്കാലത്ത് ജലലഭ്യത കുറവായതിനാൽ ജലം ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങാനുള്ള സാധ്യത കുറയുന്നത് മൂലം ജലപീഠം താഴുന്നു.
18. വിവിധതരം കിണറുകള്‍ ഏതെല്ലാം?
ഉത്തരം:
• കുഴല്‍ക്കിണറുകള്‍
• അരിപ്പക്കിണറുകള്‍
• ആര്‍ട്ടീഷ്യന്‍ കിണറുകള്‍
19. ഏത് സന്ദര്‍ഭങ്ങളിലാണ് കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്നത്?
ഉത്തരം: ജല പീഠത്തിന്റെ മുകള്‍പ്പരപ്പാണ് കിണറ്റിലെ ജലനിരപ്പ്. ജലപീഠം ഏറെ താഴ്ചയിലാണെങ്കില്‍ കിണര്‍ കുഴിക്കുക എളുപ്പമല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കുഴല്‍ക്കിണറാണ് അഭികാമ്യം.
20. അരിപ്പക്കിണറുകളുടെ പ്രത്യേകതയെന്ത്?
ഉത്തരം: മണല്‍ നിറഞ്ഞ പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന ആഴം കുറഞ്ഞ കുഴല്‍കിണറുകളാണ് അരിപ്പക്കിണറുകള്‍ (Filter point wells) എന്നറിയപ്പെടുന്നത്.
21. എന്താണ് ആര്‍ട്ടീഷ്യന്‍ കിണറുകള്‍?
ഉത്തരം: പ്രവേശനീയത തീരെയില്ലാത്ത രണ്ടു ശിലാപാളികള്‍ക്കിടയിലായി പ്രവേശനീയത ഏറെയുള്ള ഒരു ശിലാപാളി ഉണ്ടെന്നിരിക്കട്ടെ. ഈ ശിലാപാളിയിലേക്ക് കുഴിച്ചാല്‍ അതിലൂടെ ജലം സമ്മര്‍ദ്ദം കൊണ്ട് ഉയര്‍ന്ന് ഉപരിതലത്തിലെത്തും. അത്തരം കിണറുകളാണ് ആര്‍ട്ടീഷ്യന്‍ കിണറുകള്‍ എന്നറിയപ്പെടുന്നത്.
22. നീരുറവ, ചൂടു നീരുറവ എന്നിവ എന്തെന്ന് വ്യക്തമാക്കുക?
ഉത്തരം:
• ജലപീഠം ഭൗമോപരിതലത്തെ സ്പര്‍ശിക്കുന്ന ഇടങ്ങളില്‍ ജലം ഭൂമിക്കുള്ളില്‍ നിന്ന് ഉപരിതലത്തിലൂടെ ഒഴുകും. ഇതാണ് നീരുറവ (Spring).
• ചില സ്ഥലങ്ങളില്‍ ഇങ്ങനെയൊഴുകുന്ന വെള്ളത്തിന് ചൂടുണ്ടായിരിക്കും. ഇത്
ചൂടുനീരുറവ (Hot spring) എന്നറിയപ്പെടുന്നു.
23. എന്താണ് ഗീസറുകള്‍? ഇതിനൊരുദാഹരണം?
ഉത്തരം: ഭൂമിക്കുള്ളില്‍ നിന്നു നിശ്ചിത ഇടവേളകളില്‍ ചൂടുവെള്ളവും നീരാവിയും ശക്തമായി പുറത്തേക്കു പ്രവഹിക്കുന്ന പ്രതിഭാസമാണ് ഗീസറുകള്‍.
ഉദാ: അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ഓള്‍ഡ് ഫെയ്ത് ഫുള്‍ ഗീസര്‍
24. ചുടുനീരുറവകളും ഗീസറുകളും രൂപംകൊളളാന്‍ കാരണമെന്ത്?
ഉത്തരം: ഭൂമിക്കുള്ളിലെ വിടവുകളിലൂടെ താണിറങ്ങുന്ന ജലം മാഗ്മയുമായി സമ്പര്‍ക്ക
ത്തിലാവുന്നതുകൊണ്ടാണ് ചുടുനീരുറവകളും ഗീസറുകളും രൂപംകൊള്ളുന്നത്.
25. എന്താണ് തണ്ണീര്‍ത്തടങ്ങള്‍?
ഉത്തരം: ഉപരിതലജലം സംഭരിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളാണ് തണ്ണീര്‍ത്തടങ്ങള്‍. വയലുകള്‍, കുളങ്ങള്‍, ചതുപ്പുനിലങ്ങള്‍ തുടങ്ങി എല്ലാ താഴ്‌ന്നപ്രദേശങ്ങളും തണ്ണീര്‍ത്തടങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടും. ഇവിടങ്ങളില്‍ ശേഖരിക്കപ്പെടുന്ന ജലമാണ് ഭൂഗര്‍ഭജലത്തിന്റെ ഭാഗമാകുന്നത്.
26. തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതുകൊണ്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഉദാഹരണം എഴുതുക
ഉത്തരം:
• കിണറുകളില്‍ ജലനിരപ്പു താഴുന്നു.
• ചെറിയ മഴയില്‍പ്പോലും നദികളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നു.
27. ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കുന്നതെന്ന്?
ഉത്തരം: ഫെബ്രുവരി 2
28. ജലത്തിന്റെ ഉപയോഗങ്ങള്‍ പട്ടികപ്പെടുത്തുക
ഉത്തരം:
• കൃഷി
• വ്യാവസായികാവശ്യത്തിന്
• വൈദ്യുതി ഉല്‍പ്പാദനത്തിന്
• ഗാര്‍ഹികാവശ്യങ്ങള്‍ക്ക്
• ജലഗതാഗതത്തിന്
29. ജലവിഭവം നേരിടുന്ന ഭീഷണികള്‍ എന്തെല്ലാം?
ഉത്തരം:
• ലഭ്യമായ ശുദ്ധ ജലസ്രോതസ്സുകള്‍ പലയിടത്തും ഇന്ന് വറ്റിവരണ്ടു തുടങ്ങിയിരിക്കുന്നു
• ജനസംഖ്യ വര്‍ധിക്കുമ്പോള്‍ ജലത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നതും ജലലഭ്യത കുറയാന്‍ കാരണമാകുന്നു.
• ജലമലിനീകരണം
30. എന്താണ് ജലമലിനീകരണം?
ഉത്തരം: ജലത്തിന്റെ ഭൗതികഗുണങ്ങളിലും രാസഗുണങ്ങളിലും ജൈവപരമായ സവിശേഷതകളിലും വരുന്ന ഹാനികരമായ മാറ്റമാണ് ജലമലിനീകരണം.
31. ഏതൊക്കെ സാഹചര്യങ്ങളാണ് ജലമലിനീകരണത്തിന് കാരണമാകുന്നത്?
ഉത്തരം:
• വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍.
• കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം
• ആശുപത്രികൾ, വീടുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ഒഴുക്കിവിടുന്നതിലൂടെ
• പ്ലാസ്റ്റിക്കിന്റെ ഉപയോഗം
• ആസിഡ് മഴ
32. ജലമലിനീകരണം നിയന്ത്രിക്കുന്നതിന് നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമ മേത്?
ഉത്തരം: ജലമലിനീകരണ നിരോധന നിയന്ത്രണ നിയമം
33. ജലമലിനീകരണം തടയുന്നതില്‍ വ്യക്തികള്‍ക്കും സമൂഹത്തിനും എന്തൊക്കെ ചെയ്യാന്‍ കഴിയും?
ഉത്തരം:
• പൊതു ടാപ്പുകള്‍, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവയ്ക്കരുകില്‍ മാലിന്യങ്ങള്‍ വലിച്ചെറിയരുത്
• ജലമലിനീകരണം സംബന്ധിച്ച നിയമങ്ങള്‍ ഏവരും ശീലിക്കുക
• കുളങ്ങള്‍, കിണറുകള്‍ എന്നിവ വൃത്തിയാക്കി മഴവെള്ള സംരക്ഷണത്തിനും
ശേഖരണത്തിനും ഉപയോഗിക്കുക
• കാര്‍ഷികമേഖലക്ക് ശാസ്ത്രീയമായ ജലസേചനരീതികള്‍ ഉപയോഗിക്കുക
• പാടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുക.
• ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക
34. മഴവെള്ളത്തെ മണ്ണില്‍ താഴ്‌ത്താന്‍ പ്രകൃതി ഒരുക്കിയ സംവിധാനങ്ങള്‍ ഏതെല്ലാം
ഉത്തരം: വനങ്ങള്‍, കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കാവുകള്‍ എന്നിവ.
35. മഴവെള്ളസംഭരണം പല രീതികളില്‍ സാധ്യമാണ്.ഏതെല്ലാം?
ഉത്തരം:
• മേല്‍ക്കൂര മഴവെള്ള സംഭരണം: കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം സംഭരണികളില്‍ ശേഖരിക്കുകയോ ഭൂമിയിലേക്ക് ഇറക്കിവിട്ട് ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുകയോ ചെയ്യാം.
• ഉപരിതലനീരൊഴുക്കിന്റെ സംഭരണം: മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ
ഒഴുകിപ്പോകാതെ മണ്ണിനടിയിലേക്ക് താഴ്ത്താനും ശേഖരിക്കാനും ഇതിലൂടെ കഴിയുന്നു.
36. ഉപരിതല നീരൊഴുക്കിന്റെ സംഭരണം സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?
ഉത്തരം:
• തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക.
• വനങ്ങള്‍ നിലനിര്‍ത്തുക.
• മരങ്ങള്‍ നട്ടുവളര്‍ത്തുക
• ബഹുനിലകൃഷി
• തട്ടുകൃഷി
• പുതയിടല്‍
• തടയണകള്‍ നിര്‍മിക്കുക
• കയ്യാലകള്‍ നിര്‍മിക്കുക
• മഴക്കുഴികള്‍ നിര്‍മിക്കുക
37. വെള്ളത്തിന്റെ പുന:ചംക്രമണം ഒരു ജലസംരക്ഷണമാര്‍ഗ്ഗമാണ്. വിശദീകരിക്കുക.
ഉത്തരം:
• അടുക്കളയിലെ ഉപയോഗത്തിനു ശേഷം പുറത്തേക്കൊഴുക്കുന്ന വെള്ളം
അടുക്കളത്തോട്ടത്തിലെ വിളകള്‍ നനയ്ക്കാന്‍ ഉപയോഗിക്കാം
• വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഒഴുകി വരുന്ന മഴവെള്ളം സംഭരിച്ച് വിവിധ
ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം
• പാഴ് വെള്ളത്തില്‍ സസ്യങ്ങള്‍ നനയ്ക്കുക
• മലിനജല പുനരുപയോഗം പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നു.
• വെള്ളം കാര്‍ഷിക ജലസേചനത്തിനായി ഉപയോഗിക്കുമ്പോള്‍, സംസ്കരിച്ച മലിനജലത്തിലെ പോഷകങ്ങള്‍ (ന്റൈടജന്‍, ഫോസ്ഫറസ്) ഒരു വളമായി പ്രവര്‍ത്തിക്കുന്നു.
38. അടുക്കളയിലെ ഉപയോഗത്തിനു ശേഷം പുറത്തേക്കൊഴുക്കുന്ന വെള്ളം
അടുക്കളത്തോട്ടത്തിലെ വിളകള്‍ നനയ്ക്കാന്‍ ഉപയോഗിക്കാം. ഇത്തരം പ്രവർത്തനങ്ങളുടെ മെച്ചങ്ങളെന്തൊക്കെയാണ്?
ഉത്തരം:
• കുടിവെള്ളം മറ്റാവശ്യങ്ങൾക്കുപയോഗിക്കുന്നത് ഒഴിവാക്കാം.
• ജലത്തിന്റെ അമിത ഉപയോഗം കുറയ്ക്കാം.
• മലിനജല പുനരുപയോഗം പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നു.
• വെള്ളം കാര്‍ഷിക ജലസേചനത്തിനായി ഉപയോഗിക്കുമ്പോള്‍, സംസ്കരിച്ച മലിനജലത്തിലെ പോഷകങ്ങള്‍ (ന്റൈടജന്‍, ഫോസ്ഫറസ്) ഒരു വളമായി പ്രവര്‍ത്തിക്കുന്നു.
* Social Science Textbooks (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments