Class 9 കേരളപാഠാവലി - Unit 01 സൗന്ദര്യലഹരി - ആശയം - ചോദ്യോത്തരങ്ങൾ
Textbooks Solution for Class 9 Malayalam - Kerala Padavali Chapter 1 | Std 9 Malayalam കേരളപാഠാവലി: അദ്ധ്യായം 01 നിന്നെത്തേടുവതേതൊരു ഭാവന!
Std IX Malayalam: കേരളപാഠാവലി: അദ്ധ്യായം 01 നിന്നെത്തേടുവതേതൊരു ഭാവന! - Unit 01 സൗന്ദര്യലഹരി - ചോദ്യോത്തരങ്ങൾ
നിന്നെത്തേടുവതേതൊരുഭാവന!
അടുത്തടിവച്ചു തൊടുവാ൯ നോക്കുമ്പോളലേക്കു പായും വെളിച്ചമേ നിന്നെശതിക്കു സാത്വികക്കറുകയേകി ഞാൻ മെരുക്കുവാൻ നോക്കും മരിക്കുവോളവും !- ( വെളിച്ചത്തിലേക്ക്-ചി. കുഞ്ഞിരാമന്‍ നായര്‍)വരികളില്‍ തെളിയുന്ന ആശയം* വെളിച്ചം എന്നത് കൊണ്ട് സൗന്ദര്യം, സത്യം, നന്മ എന്നൊക്കെ അര്‍ത്ഥമാക്കുന്നുണ്ട്.*സൌന്ദര്യം നിര്‍വചനാതീതമാണ് - നിര്‍വചനത്തിനും അപ്പുറമാണ്.* അതിനെ തേടുകയാണ് ഓരോ കലാകാരനും എഴുത്തുകാരനും.* സൗന്ദര്യം - കാണുന്നവന്റെ കണ്ണിലാണെന്ന ചൊല്ലൂമുണ്ടല്ലോ.* ഈ കവിതയില്‍ വെളിച്ചത്തെ അഥവ ആ സൗന്ദര്യത്തെ മെരുക്കാനാണ് കവി ആഗ്രഹിക്കുന്നത്.* സത്യം, നന്മ, സൗന്ദര്യം ഈ ഗുണങ്ങള്‍ എന്നിവ ആവിഷ്കരിക്കാനാണ് കലാകാരന്റെ ശ്രമങ്ങള്‍.* പൂര്‍ണമായി സൗന്ദര്യത്തെ ആവിഷ്കരിക്കാന്‍ ഒരു സാഹിത്യകാരനും കഴിഞ്ഞിട്ടില്ല.* നിരന്തരാന്വേഷിയായ കവി, തന്നെ പ്രലോഭിക്കുന്ന സൗന്ദര്യത്തെ (വെളിച്ചം) വരുതിയിലാക്കാന്‍ ശ്രമിക്കുന്നു.* സാത്വികക്കറുക (മനസ്സിന്റെ നന്മ ) നല്‍കി കവി അതിനെ മെരുക്കാന്‍ ശ്രമിക്കുന്നൂയെങ്കിലും അടുത്തുചെല്ലമ്പോഴേക്കും അത് കവിയെ കബളിപ്പിച്ച് വഴുതി മാറുകയാണ്.* എങ്കിലും നിരാശനാകാതെ മരിക്കുവോളം അതിനെ മെരുക്കാന്‍ ശ്രമിക്കുമെന്ന്, സൗന്ദര്യത്തെ ആവിഷ്കരിക്കാന്‍ ശ്രമിക്കുമെന്ന് കവി പറയുന്നു.* പ്രകൃത്യോപാസകനായ കവിയുടെ സൗന്ദര്യ സാക്ഷാത്ക്കാരയാത്ര
സൗന്ദര്യലഹരി - ചങ്ങമ്പുഴ കൃഷ്ണപിള്ള (ബാഷ്യാഞ്ജലി) • ബാഷ്യാഞ്ജലി എന്ന കാവ്യ സമാഹാരത്തിലെ ഏതാനും വരികളാണ്‌പാഠഭാഗം.• പ്രപഞ്ചമൊരു മനോഹര ചിത്രശാലയായി, നൃത്തശാലയായി കവിക്ക് അനുഭവപ്പെടുന്നു.• ഓരോ ദിവസവും അതിന്റെ സൗന്ദര്യം ലോകത്തെ തന്നെ പുതുക്കുന്നതായി കവി അഭിപ്രായപ്പെടുന്നു.• ഈ സൗന്ദര്യമാണ് ജീവിതത്തെ മധുരിപ്പിക്കുന്നതെന്നും അത് ജീവിതത്തെ വെറുക്കാതിരിക്കാന്‍ നമ്മെ സഹായിക്കുന്നു എന്നും കവി പറയുന്നു.• നാട്യ വേദിയൊരുക്കി, നര്‍ത്തനം ചെയ്യാന്‍ ജീവിതത്തെ ക്ഷണിക്കുന്ന പ്രകൃതി, ജീവിക്കാനുള്ള ഊര്‍ജ്ജമായി, ഉത്‌ബോധനമായിമാറുന്നുയെന്നും കവി.
* കവിതയുടെ ആശയം• പച്ചിലച്ചാര്‍ത്തിന്റെ ഇടയിലൂടെ പടിഞ്ഞാറന്‍ ആകാശത്തിലെ പനിനീര്‍ പൂന്തോട്ടങ്ങളതാ കാണുന്നു.• ഇതുപോലുള്ള സൗന്ദര്യം എത്ര കാലമായി താന്‍ ആസ്വദിക്കാന്‍ തുടങ്ങിയിട്ട്, എങ്കിലും അതിന് ഒരു കുറവു സംഭവിച്ചിട്ടില്ലല്ലോയെന്ന് കവി ആശ്ചര്യപ്പെടുന്നു.• ഓരോരോ ദിവസവും വിലമതിക്കാനാവാത്ത (അനര്‍ഘം) ഈ മനോഹാരിതയാണ് ഈ ലോകഗോളത്തെ പുതുക്കുന്നത്. പ്രകൃതിയിലെ വൈവിധ്യത്തെയാണ്‌കവി സൂചിപ്പിക്കുന്നത്.• വൈവിധ്യമാര്‍ന്ന ഈ പ്രകൃതി സൗന്ദര്യമാണ് പ്രപഞ്ചത്തിലെ ജീവിതത്തെ വെറുക്കാതെ നമ്മെ മുന്നോട്ട് നയിക്കുന്നതെന്നും കവി ആശ്ചര്യപ്പെടുന്നു.• കിഴക്കന്‍ ആകാശത്ത് സിന്ദൂരപൂരം പൂശി പൂവിനെ ചിരിപ്പിച്ച് വന്നണയുന്ന പുലരി - സൂര്യോദയം - പ്രഭാതത്തിലെ പ്രകൃതി ഭംഗി, പൂക്കള്‍ വിരിയുന്നത്.• ആകാശത്തില്‍ മുല്ലമൊട്ടുകള്‍ വാരി വിതറി ഉല്ലാസഭരിതയായി വന്നെത്തുന്ന സന്ധ്യ - സന്ധ്യയുടെ വരവ്, ആകാശത്ത് നക്ഷത്രങ്ങള്‍ തെളിഞ്ഞ്‌വരുന്നത്.• ആകാശത്തില്‍ ഉല്ലാസ നൃത്തം ചെയ്യുന്ന പൂര്‍ണചന്ദ്രന്‍ ഒഴുക്കുന്ന പൂനിലാവില്‍ മുങ്ങിക്കുളിച്ചെത്തുന്ന രജനി - നിലാവില്‍ കുളിച്ച രാത്രി .• എന്തിനേറെ പറയുന്നു പ്രകൃതിയിലെ സൗന്ദര്യമയമായതെന്തും നമ്മുടെ ജീവിതത്തെ മധുരിപ്പിച്ചീടുന്നുയെന്ന് കവി.• സുന്ധത്തില്‍ ഉന്മാദിച്ച തണുപ്പുള്ള ഇളം തെന്നല്‍, തളിര്‍ത്ത മരങ്ങളെ തഴുകിത്തളരവേ - സുഗന്ധം പേറിയെത്തുന്ന തളര്‍ന്ന ഇളംക്കാറ്റ്.• ഹൃദയത്തിന്റെ ഉള്ളറയില്‍ ആകാശത്തെപ്പേറിക്കൊണ്ട്, സ്വന്തം തിരകളാല്‍ താളം പിടിച്ചു,പാട്ടു പാടി, പാറക്കെട്ടുകള്‍ തോറും പളുങ്കമണികള്‍ ചിന്നിച്ചിതറി കാട്ടു ചോലകള്‍ ആമന്ദത്തോടു കൂടി കഴുകവേ (ആകാശത്തെ പ്രതിബിംബിച്ച്, പാറക്കെട്ടുകളില്‍ തട്ടി ജലകണങ്ങള്‍ തെറിപ്പിച്ച് ഒഴുകുന്ന കാട്ടു്ചോലകള്‍ )• പൂന്തേന്‍ തുളുമ്പുന്ന പൂക്കള്‍ക്ക് ചുറ്റും കൂടി മൂളിക്കൊണ്ട് തേനീച്ചകള്‍ പറന്നു കളിക്കവേ.• കാട്ടുവള്ളികളാവുന്ന നടികള്‍ നല്ല ഇളം തളിര്‍ക്കൂട്ടങ്ങളായ ചില്ലക്കൈകളാട്ടിനൃത്തം ചെയ്തീടവെ.• അറിയാതെ അവരോടു കൂടി നമ്മളും ഏതോ പരമാനന്ദ പ്രവാഹത്തില്‍ മുഴകുന്നുവെന്ന് കവി പറയുന്നു.• ഈ വിധത്തിലുള്ള മനോഹര വസ്‌തുക്കളെല്ലാം ചേര്‍ന്ന് നമ്മെ നിത്യവും ജീവിക്കൂ ജീവിക്കൂ എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു.
* പ്രകൃതിയുടെ ഉദ്ബോധനം• പ്രകൃതിയിലെ മനോഹര വസ്തുക്കള്‍ നിരന്തം ജീവിക്കൂയെന്ന് ഉദ്ബോധിപ്പിക്കുന്നു.• പുലരി, സന്ധ്യ, രജനി - ഇവയുടെ മനോഹരമായ വരവ്.• കുളിര്‍ത്ത മണിത്തെന്നല്‍• മുരളുന്ന വണ്ടുകള്‍ (സംഗീതം)• ആരണ്യ പൂഞ്ചോലകള്‍ (കാട്ടുചോലകളുടെ താളം)• ചില്ലക്കൈകളാട്ടുന്ന വല്ലിക നടികള്‍ (നര്‍ത്തനം)താളരാഗനൃത്തസംഗമവേദിയായ പ്രകൃതി, പ്രകൃതി ഭാവങ്ങള്‍, അതിന്റെ ഭാഗമാകാൻ മനുഷ്യനെ ക്ഷണിക്കുന്നു.
* കാവ്യ ഭംഗി: " അന്തരംഗാന്തരത്തിലാംബരാന്തത്തെയേന്തി ............. ളാമന്ദമൊഴുകവേ"• അരുവി ആകാശത്തെ പ്രതിഫലിപ്പിക്കുന്നു - തെളിഞ്ഞ വെള്ളത്തില്‍ പ്രതിബിംബിക്കുന്ന ആകാശക്കാഴ്ച.• മേഘങ്ങളെ ഗര്‍ഭത്തില്‍ പേറുന്ന ആകാശം - ആകാശ മേഘങ്ങള്‍ മഴയായി പെയ്ത് അരുവിയായി ഒഴുകുന്നതും സൂചന. അരുവിയില്‍ ആകാശമുണ്ടെന്ന അര്‍ത്ഥവും ലഭിക്കുന്നു.• താളം പിടിച്ച്, പാട്ടു പാടി, പളുങ്കു മണി ചിന്നി, ആമന്ദം ഒഴുകുന്നു - സുദീര്ഘമായവാക്യങ്ങള് അരുവിയുടെ ഒഴുക്കിന്റെ പ്രതീതി ഉണ്ടാക്കുന്നു• അക്ഷരങ്ങളുടെ ആവര്‍ത്തന ഭംഗി.... ന്ത... ന്ത .... ("അനുപ്രാസം - വ്യഞ്ജനത്തെആവര്ത്തിക്കുകില് ഇടയ്ക്കിടെ")• ശബ്ദഭംഗി - അന്തരംഗം, അന്തരം, അംബരം, ഏന്തി• ചിന്നിച്ചിതറുന്ന ജലത്തുള്ളികളെ പളുങ്കമണികളായി കല്‍പ്പിച്ചിരിക്കുന്നു.
* ഔചിത്യഭംഗി" പൂർവ ദിങ്മുഖത്തിങ്കൽ ......... ................................ കുളിച്ചെത്തും രജനിയും"പുലരി, സന്ധ്യ, രാത്രി - ഇവയുടെ വരവിന്റെ അവതരണം - സദൃശ്യ കല്‍പ്പന• പുലരി- സിന്ദൂര പൂരം പൂശി പൂവിനെച്ചിരിപ്പിച്ചെത്തുന്നു - പുലരിയിലെ ആകാശത്തിലെ ചുവപ്പ്, പൂവിടരുന്നതിനെ ചിരിയായി കല്‍പ്പിച്ചിരിക്കുന്നു.• സന്ധ്യ മുല്ലമൊട്ടുകള്‍ വാരി വിതറി ഉല്ലാസ ഭരിതയായി സന്ധ്യയെത്തുന്നു - സൂര്യാസ്തമയത്തോടെ ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങളെ മുല്ലമൊട്ടുകളായി കല്‍പ്പിച്ചിരിക്കുന്നു.• രാത്രി - പൂനിലാവാവുന്ന നദിയില്‍ മുങ്ങിക്കുളിച്ച് രാത്രിയെത്തുന്നു - നിലാവു പെയ്യുന്ന രാത്രി.• നിലാവിനെ 'നദിയായി'കല്‍പ്പിച്ചിരിക്കുന്നു - പൂനിലാവില്‍ കുളിച്ചെത്തുന്ന, വാര്‍മതി ഒഴുക്കുന്ന.
"ഹൃദയം പൊട്ടിയ കവിതകണക്കാപാല്‍പ്പുഴയൊഴുകുമ്പോള്‍"- പി. കുഞ്ഞിരാമന്‍നായര്‍ (വെളിച്ചത്തിന്റെ കളി ). കാവ്യഭാഷയുടെ ഭംഗി.
* പ്രകൃതിയില്‍ മനുഷ്യഭാവം" വല്ലികാനടികൾ നൽപല്ലവാകുലമായ ചില്ലക്കൈകളാട്ടിനർത്തനം ചെയ്‌തീടവേ"• വള്ളിച്ചെടികള്‍ ചില്ലക്കൈകളാട്ടിനൃത്തം ചെയ്യുന്നതായി കല്‍പ്പിച്ചിരിക്കുന്നു. (ഇവിടെ നൃത്തം പ്രകൃതി വസ്തുക്കളില്‍ ആരോപിച്ചിരിക്കുന്നു).• അതുപോലെ സിന്ദൂര പൂരം പൂശി പൂവിനെ ചിരിപ്പിച്ച് എത്തുന്ന പ്രഭാതം. (സിന്ദൂരം പൂശുന്നത് മനുഷ്യ ഭാവങ്ങളാണ്)• ആകാശത്ത് മുല്ലമൊട്ടുകള്‍ വാരി വിതറിയെത്തുന്ന സന്ധ്യാശ്രീ. (മുല്ലമൊട്ടുകള്‍ വാരിവിതറുന്ന മാനുഷിക ഭാവം )• പൂനിലാവില്‍ കുളിച്ചെത്തുന്ന രജനി. (കുളിച്ച് ഈറനുടുത്ത് വരുന്ന ഒരു ഗ്രാമീണ കന്യകയുടെ ഭാവം രാത്രിക്ക് കല്‍പ്പിച്ച് നല്‍കുന്നു)
* വര്‍ണന തയ്യാറാക്കാംനാനാനിറം ചേരും കാറുകളേചാരുവര്ണക്കടലാസുകളേആരുവാനാരുവാനീ വിധത്തില്കീറിയെറിയുന്നു വാനിടത്തില്‍ "- (കരിമ്പുഴ രാമകൃഷ്ണന്‍)
'പച്ചിലച്ചാര്‍ത്തിന്‍ പഴുതിങ്കലുടതാ കാണ്മു പശ്ചിമാംബരത്തിലെ പ്പനിനീര്‍പ്പൂന്തോട്ടങ്ങള്‍ (ചങ്ങമ്പുഴ)
• മനോഹരമായ വര്‍ണക്കടലാസുകള്‍ കീറിയെറിഞ്ഞപ്പോലെ എന്ന് മേഘങ്ങളെ വര്‍ണിക്കുന്നു. (കരിമ്പുഴ രാമകൃഷ്ണന്‍.)• പടിഞ്ഞാറന്‍ ആകാശത്തുള്ള നാനാവര്‍ണത്തിലുള്ള മേഘങ്ങളെ പനിനീര്‍പ്പൂന്തോട്ടങ്ങളായി വര്‍ണിക്കുന്നു (ചങ്ങമ്പുഴ)
* ഇതുപോലുള്ള വര്‍ണനകള്‍ നിങ്ങള്‍ക്കും ചെയ്യാം.ഉദാ:- കുളിച്ചു പൂപ്പൊലിപ്പാട്ടിൽ വിളിച്ചു മലനാടിനെഒളിച്ചു പൂക്കളം തീർത്തുകളിച്ച പുലർവേളകൾ (പി. കുഞ്ഞിരാമൻ നായർ)• ഓണക്കാലം മലയാളിക്ക് ഏറെ ഗൃഹാതുരത്വം തുളുമ്പുന്ന ഓര്മകളാണ്സമ്മാനിക്കുന്നത്. മലയാളനാടിന് അധികമായി ലഭിച്ച ഒരു വസന്തകാലമായും ഓണത്തെ വാഴ്ത്താറുണ്ട്.അങ്ങിനെയുള്ള ഒരു ഓണക്കാലം പടിയിറങ്ങുമ്പോഴുള്ള മലയാളക്കരയുടെ പ്രകൃതിയെയാണ് പ്രകൃത്യോപാസകനായ കവി, പി.കുഞ്ഞിരാമന്‍ നായര്‍ ഈ വരികളില്‍ വര്‍ണിച്ചിരിക്കുന്നത് .പൂക്കളം തീര്‍ത്തു കളിച്ച പുലര്‍വേളകള്‍ എവിടെയോ പോയി മറഞ്ഞു. പൂപ്പൊലി പാട്ടുകള്‍ എങ്ങും മുഴക്കി കൊണ്ടായിരുന്നു ആ ചിങ്ങപ്പുലരികള്‍ മലനാടിനെ വിളിച്ചുണര്‍ത്തിയിരുന്നത്.പൂപ്പൊലിപാട്ടുകള്‍ പാടി, നാടെങ്ങും ചുറ്റിനടന്ന്, പൂക്കള്‍ പറിച്ച്, പുലരിയില്‍ പൂക്കളം തീര്‍ക്കുന്ന കൊച്ചു കുട്ടികളുടെ ചിത്രമാണ് ഈ വര്‍ണന. ഭാഷാ ലാളിത്യം, പ്രാസഭംഗി, പ്രകൃതി പശ്ചാത്തലമാക്കിയ വര്‍ണന എന്നിവയെല്ലാം കൊണ്ട് ഓണക്കാലത്തിന്റെ ഹരിതാഭമായ ഒരു വാങ്‌മയ ചിത്രം കവി, പി. കഞ്ഞിരാമന്‍ നായര്‍ ഈ വരികളില്‍ വിളക്കിചേര്‍ത്തിരിക്കുന്നു.
* വിഗ്രഹാർത്ഥങ്ങള്‍• പച്ചിലച്ചാർത്ത്- പച്ചിലയുടെ ചാർത്ത്• പ്രാപഞ്ചിക ജീവിതം - പ്രപഞ്ചത്തിലെ ജീവിതം• മുല്ലമൊട്ട് - മുല്ലയുടെ മൊട്ട്• ആരണ്യ പൂഞ്ചോല - ആരണ്യത്തിലെ പൂഞ്ചോല• വല്ലികാനടികൾ - വല്ലികളാകുന്ന നടികൾ • പരമാനന്ദം - പരമമായ ആനന്ദം• സിന്ധൂരപൂരം - സിന്ധൂരത്തിന്റെ പൂരം• പളുങ്കുമണികൾ - പളുങ്കിന്റെ മണികള്‍
* ചോദ്യോത്തരങ്ങൾ
1. പശ്ചിമാംബരത്തിലെ പനിനീര്‍ പൂന്തോട്ടങ്ങള്‍ എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത് ?ഉത്തരം: പടിഞ്ഞാറന്‍ ചക്രവാളത്തിലെ ചുവന്നു തുടുത്ത മേഘങ്ങളെയാണ് പനിനീര്‍ പൂന്തോട്ടമായി കല്പിച്ചിരിക്കുന്നത്.
2. പ്രപഞ്ച ജീവിതത്തെ വെറുക്കാതിരിക്കാന്‍ കവിയെ പ്രേരിപ്പിക്കുന്നത് എന്ത്?ഉത്തരം: എന്നും പുതുമയോടെ പ്രത്യക്ഷമാകുന്ന സൗന്ദര്യമാണ് പ്രപഞ്ച ജീവിതത്തെവെറുക്കാതിരിക്കാന് കവിയെ പ്രേരിപ്പിക്കുന്നത്.
3. പുലരി, സന്ധ്യ, രാത്രി എന്നിവയുടെ വരവിനെ കവി വര്‍ണിച്ചിരിക്കുന്നത് എങ്ങനെ?ഉത്തരം: പുലരി സിന്ദൂരം വാരിപ്പൂശി പൂവിനെ ചിരിപ്പിച്ച് കടന്നു വരുന്നു. പുലരിയുടെഅരുണശോഭയെ സിന്ദുരം പൂശിയതായി കല്പിക്കുന്നു . നക്ഷത്രങ്ങളാകുന്ന മുല്ലമൊട്ടുകള്‍ വാരിവിതറി സന്തോഷവതിയായി സന്ധ്യ എത്തുന്നു. പൂനിലാവാകുന്ന നദിയില്‍ മുങ്ങികുളിച്ചാണ് രാത്രി വരുന്നത്.
4. ജീവിതത്തെ മധുരിപ്പിക്കുന്നു എന്ന പ്രയോഗത്തിന്റെ അര്‍ഥതലം എന്ത്ഉത്തരം: പ്രപഞ്ചത്തിലെ സൗന്ദര്യപൂര്‍ണമായ എല്ലാ വസ്തുക്കളും ചേര്‍ന്നാണ് ജീവിതത്തെ മധുരിപ്പിക്കുന്നത്.
5."അന്തരംഗാന്തരത്തിലാംബരാന്തത്തെയേന്തി” എന്ന പ്രയോഗത്തിന്റെ സവിശേഷത എന്ത്?ഉത്തരം: അരുവി തന്റെ മാറില്‍ ആകാശത്തെ പ്രതിഫലിപ്പിക്കുന്നു. ഘനീഭവിച്ച മേഘങ്ങളാണ് മഴയായിപെയ്ത് അരുവിയില്‍ എത്തിച്ചേരുന്നത്. ആകാശം തന്നെ അരുവിയായി മാറുന്നു എന്ന അര്‍ഥസൂചനയുമുണ്ട്.
6. അരുവി എങ്ങനെയെല്ലാം യാത്രചെയ്യുന്നു എന്നാണ് കവി പറയുന്നത്?ഉത്തരം: അരുവി വെണ്‍നുരകളാല്‍ താളമിട്ട് പാട്ടുപാടി പളുങ്കുമണികള്‍ ചിതറി ഒഴുകിപ്പോകുന്നു.
7. 'വല്ലികാനടികള്‍ 'എന്ന പ്രയോഗത്തിന്റെ ഭംഗി വിശദമാക്കുക?ഉത്തരം: തളിരിലകള്‍ നിറഞ്ഞ ചില്ലകളാകുന്ന കൈകളാട്ടി കാറ്റിലുലയുന്ന വള്ളികളെ നര്‍ത്തകിമാരോട് സാദൃശ്യപ്പെടുത്തുന്നു. കാറ്റിലുലയുന്ന വള്ളികളുടെ ചാഞ്ചാട്ടം കൈകളാട്ടി നൃത്തമാടുന്ന സുന്ദരിയുടെ ചലനമായി കവി കാണുന്നു.
8. ചെറുകാറ്റ് എന്തെല്ലാം ചെയ്യുന്നു?ഉത്തരം: തണുത്ത മണിത്തെന്നല്‍ സുഗന്ധം കൊണ്ട് ഉന്മാദാവസ്‌ഥയില്‍ തളിരിട്ട വൃക്ഷങ്ങളെ തഴുകി തളരുന്നു.
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Textbooks Solution for Class 9 Malayalam - Kerala Padavali Chapter 1 | Std 9 Malayalam കേരളപാഠാവലി: അദ്ധ്യായം 01 നിന്നെത്തേടുവതേതൊരു ഭാവന!
Std IX Malayalam: കേരളപാഠാവലി: അദ്ധ്യായം 01 നിന്നെത്തേടുവതേതൊരു ഭാവന! - Unit 01 സൗന്ദര്യലഹരി - ചോദ്യോത്തരങ്ങൾ
നിന്നെത്തേടുവതേതൊരുഭാവന!
അടുത്തടിവച്ചു തൊടുവാ൯ നോക്കുമ്പോ
ളലേക്കു പായും വെളിച്ചമേ നിന്നെ
ശതിക്കു സാത്വികക്കറുകയേകി ഞാൻ
മെരുക്കുവാൻ നോക്കും മരിക്കുവോളവും !
- ( വെളിച്ചത്തിലേക്ക്-ചി. കുഞ്ഞിരാമന്‍ നായര്‍)
വരികളില്‍ തെളിയുന്ന ആശയം
* വെളിച്ചം എന്നത് കൊണ്ട് സൗന്ദര്യം, സത്യം, നന്മ എന്നൊക്കെ അര്‍ത്ഥമാക്കുന്നുണ്ട്.
*സൌന്ദര്യം നിര്‍വചനാതീതമാണ് - നിര്‍വചനത്തിനും അപ്പുറമാണ്.
* അതിനെ തേടുകയാണ് ഓരോ കലാകാരനും എഴുത്തുകാരനും.
* സൗന്ദര്യം - കാണുന്നവന്റെ കണ്ണിലാണെന്ന ചൊല്ലൂമുണ്ടല്ലോ.
* ഈ കവിതയില്‍ വെളിച്ചത്തെ അഥവ ആ സൗന്ദര്യത്തെ മെരുക്കാനാണ് കവി ആഗ്രഹിക്കുന്നത്.
* സത്യം, നന്മ, സൗന്ദര്യം ഈ ഗുണങ്ങള്‍ എന്നിവ ആവിഷ്കരിക്കാനാണ് കലാകാരന്റെ ശ്രമങ്ങള്‍.
* പൂര്‍ണമായി സൗന്ദര്യത്തെ ആവിഷ്കരിക്കാന്‍ ഒരു സാഹിത്യകാരനും കഴിഞ്ഞിട്ടില്ല.
* നിരന്തരാന്വേഷിയായ കവി, തന്നെ പ്രലോഭിക്കുന്ന സൗന്ദര്യത്തെ (വെളിച്ചം) വരുതിയിലാക്കാന്‍ ശ്രമിക്കുന്നു.
* സാത്വികക്കറുക (മനസ്സിന്റെ നന്മ ) നല്‍കി കവി അതിനെ മെരുക്കാന്‍ ശ്രമിക്കുന്നൂയെങ്കിലും അടുത്തുചെല്ലമ്പോഴേക്കും അത് കവിയെ കബളിപ്പിച്ച് വഴുതി മാറുകയാണ്.
* എങ്കിലും നിരാശനാകാതെ മരിക്കുവോളം അതിനെ മെരുക്കാന്‍ ശ്രമിക്കുമെന്ന്, സൗന്ദര്യത്തെ ആവിഷ്കരിക്കാന്‍ ശ്രമിക്കുമെന്ന് കവി പറയുന്നു.
* പ്രകൃത്യോപാസകനായ കവിയുടെ സൗന്ദര്യ സാക്ഷാത്ക്കാരയാത്ര
സൗന്ദര്യലഹരി - ചങ്ങമ്പുഴ കൃഷ്ണപിള്ള (ബാഷ്യാഞ്ജലി)
• ബാഷ്യാഞ്ജലി എന്ന കാവ്യ സമാഹാരത്തിലെ ഏതാനും വരികളാണ്‌പാഠഭാഗം.
• പ്രപഞ്ചമൊരു മനോഹര ചിത്രശാലയായി, നൃത്തശാലയായി കവിക്ക് അനുഭവപ്പെടുന്നു.
• ഓരോ ദിവസവും അതിന്റെ സൗന്ദര്യം ലോകത്തെ തന്നെ പുതുക്കുന്നതായി കവി അഭിപ്രായപ്പെടുന്നു.
• ഈ സൗന്ദര്യമാണ് ജീവിതത്തെ മധുരിപ്പിക്കുന്നതെന്നും അത് ജീവിതത്തെ വെറുക്കാതിരിക്കാന്‍ നമ്മെ സഹായിക്കുന്നു എന്നും കവി പറയുന്നു.
• നാട്യ വേദിയൊരുക്കി, നര്‍ത്തനം ചെയ്യാന്‍ ജീവിതത്തെ ക്ഷണിക്കുന്ന പ്രകൃതി, ജീവിക്കാനുള്ള ഊര്‍ജ്ജമായി, ഉത്‌ബോധനമായിമാറുന്നുയെന്നും കവി.
* കവിതയുടെ ആശയം
• പച്ചിലച്ചാര്‍ത്തിന്റെ ഇടയിലൂടെ പടിഞ്ഞാറന്‍ ആകാശത്തിലെ പനിനീര്‍ പൂന്തോട്ടങ്ങളതാ കാണുന്നു.
• ഇതുപോലുള്ള സൗന്ദര്യം എത്ര കാലമായി താന്‍ ആസ്വദിക്കാന്‍ തുടങ്ങിയിട്ട്, എങ്കിലും അതിന് ഒരു കുറവു സംഭവിച്ചിട്ടില്ലല്ലോയെന്ന് കവി ആശ്ചര്യപ്പെടുന്നു.
• ഓരോരോ ദിവസവും വിലമതിക്കാനാവാത്ത (അനര്‍ഘം) ഈ മനോഹാരിതയാണ് ഈ ലോകഗോളത്തെ പുതുക്കുന്നത്. പ്രകൃതിയിലെ വൈവിധ്യത്തെയാണ്‌കവി സൂചിപ്പിക്കുന്നത്.
• വൈവിധ്യമാര്‍ന്ന ഈ പ്രകൃതി സൗന്ദര്യമാണ് പ്രപഞ്ചത്തിലെ ജീവിതത്തെ വെറുക്കാതെ നമ്മെ മുന്നോട്ട് നയിക്കുന്നതെന്നും കവി ആശ്ചര്യപ്പെടുന്നു.
• കിഴക്കന്‍ ആകാശത്ത് സിന്ദൂരപൂരം പൂശി പൂവിനെ ചിരിപ്പിച്ച് വന്നണയുന്ന പുലരി - സൂര്യോദയം - പ്രഭാതത്തിലെ പ്രകൃതി ഭംഗി, പൂക്കള്‍ വിരിയുന്നത്.
• ആകാശത്തില്‍ മുല്ലമൊട്ടുകള്‍ വാരി വിതറി ഉല്ലാസഭരിതയായി വന്നെത്തുന്ന സന്ധ്യ - സന്ധ്യയുടെ വരവ്, ആകാശത്ത് നക്ഷത്രങ്ങള്‍ തെളിഞ്ഞ്‌വരുന്നത്.
• ആകാശത്തില്‍ ഉല്ലാസ നൃത്തം ചെയ്യുന്ന പൂര്‍ണചന്ദ്രന്‍ ഒഴുക്കുന്ന പൂനിലാവില്‍ മുങ്ങിക്കുളിച്ചെത്തുന്ന രജനി - നിലാവില്‍ കുളിച്ച രാത്രി .
• എന്തിനേറെ പറയുന്നു പ്രകൃതിയിലെ സൗന്ദര്യമയമായതെന്തും നമ്മുടെ ജീവിതത്തെ മധുരിപ്പിച്ചീടുന്നുയെന്ന് കവി.
• സുന്ധത്തില്‍ ഉന്മാദിച്ച തണുപ്പുള്ള ഇളം തെന്നല്‍, തളിര്‍ത്ത മരങ്ങളെ തഴുകിത്തളരവേ - സുഗന്ധം പേറിയെത്തുന്ന തളര്‍ന്ന ഇളംക്കാറ്റ്.
• ഹൃദയത്തിന്റെ ഉള്ളറയില്‍ ആകാശത്തെപ്പേറിക്കൊണ്ട്, സ്വന്തം തിരകളാല്‍ താളം പിടിച്ചു,പാട്ടു പാടി, പാറക്കെട്ടുകള്‍ തോറും പളുങ്കമണികള്‍ ചിന്നിച്ചിതറി കാട്ടു ചോലകള്‍ ആമന്ദത്തോടു കൂടി കഴുകവേ (ആകാശത്തെ പ്രതിബിംബിച്ച്, പാറക്കെട്ടുകളില്‍ തട്ടി ജലകണങ്ങള്‍ തെറിപ്പിച്ച് ഒഴുകുന്ന കാട്ടു്ചോലകള്‍ )
• പൂന്തേന്‍ തുളുമ്പുന്ന പൂക്കള്‍ക്ക് ചുറ്റും കൂടി മൂളിക്കൊണ്ട് തേനീച്ചകള്‍ പറന്നു കളിക്കവേ.
• കാട്ടുവള്ളികളാവുന്ന നടികള്‍ നല്ല ഇളം തളിര്‍ക്കൂട്ടങ്ങളായ ചില്ലക്കൈകളാട്ടിനൃത്തം ചെയ്തീടവെ.
• അറിയാതെ അവരോടു കൂടി നമ്മളും ഏതോ പരമാനന്ദ പ്രവാഹത്തില്‍ മുഴകുന്നുവെന്ന് കവി പറയുന്നു.
• ഈ വിധത്തിലുള്ള മനോഹര വസ്‌തുക്കളെല്ലാം ചേര്‍ന്ന് നമ്മെ നിത്യവും ജീവിക്കൂ ജീവിക്കൂ എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു.
* പ്രകൃതിയുടെ ഉദ്ബോധനം
• പ്രകൃതിയിലെ മനോഹര വസ്തുക്കള്‍ നിരന്തം ജീവിക്കൂയെന്ന് ഉദ്ബോധിപ്പിക്കുന്നു.
• പുലരി, സന്ധ്യ, രജനി - ഇവയുടെ മനോഹരമായ വരവ്.
• കുളിര്‍ത്ത മണിത്തെന്നല്‍
• മുരളുന്ന വണ്ടുകള്‍ (സംഗീതം)
• ആരണ്യ പൂഞ്ചോലകള്‍ (കാട്ടുചോലകളുടെ താളം)
• ചില്ലക്കൈകളാട്ടുന്ന വല്ലിക നടികള്‍ (നര്‍ത്തനം)
താളരാഗനൃത്തസംഗമവേദിയായ പ്രകൃതി, പ്രകൃതി ഭാവങ്ങള്‍, അതിന്റെ ഭാഗമാകാൻ
മനുഷ്യനെ ക്ഷണിക്കുന്നു.
* കാവ്യ ഭംഗി:
" അന്തരംഗാന്തരത്തിലാംബരാന്തത്തെയേന്തി ............. ളാമന്ദമൊഴുകവേ"
• അരുവി ആകാശത്തെ പ്രതിഫലിപ്പിക്കുന്നു - തെളിഞ്ഞ വെള്ളത്തില്‍ പ്രതിബിംബിക്കുന്ന ആകാശക്കാഴ്ച.
• മേഘങ്ങളെ ഗര്‍ഭത്തില്‍ പേറുന്ന ആകാശം - ആകാശ മേഘങ്ങള്‍ മഴയായി പെയ്ത് അരുവിയായി ഒഴുകുന്നതും സൂചന. അരുവിയില്‍ ആകാശമുണ്ടെന്ന അര്‍ത്ഥവും ലഭിക്കുന്നു.
• താളം പിടിച്ച്, പാട്ടു പാടി, പളുങ്കു മണി ചിന്നി, ആമന്ദം ഒഴുകുന്നു - സുദീര്‍ഘമായ
വാക്യങ്ങള്‍ അരുവിയുടെ ഒഴുക്കിന്റെ പ്രതീതി ഉണ്ടാക്കുന്നു
• അക്ഷരങ്ങളുടെ ആവര്‍ത്തന ഭംഗി.... ന്ത... ന്ത .... ("അനുപ്രാസം - വ്യഞ്ജനത്തെ
ആവര്‍ത്തിക്കുകില്‍ ഇടയ്ക്കിടെ")
• ശബ്ദഭംഗി - അന്തരംഗം, അന്തരം, അംബരം, ഏന്തി
• ചിന്നിച്ചിതറുന്ന ജലത്തുള്ളികളെ പളുങ്കമണികളായി കല്‍പ്പിച്ചിരിക്കുന്നു.
* ഔചിത്യഭംഗി
" പൂർവ ദിങ്മുഖത്തിങ്കൽ ......... ................................ കുളിച്ചെത്തും രജനിയും"
പുലരി, സന്ധ്യ, രാത്രി - ഇവയുടെ വരവിന്റെ അവതരണം - സദൃശ്യ കല്‍പ്പന
• പുലരി- സിന്ദൂര പൂരം പൂശി പൂവിനെച്ചിരിപ്പിച്ചെത്തുന്നു - പുലരിയിലെ ആകാശത്തിലെ ചുവപ്പ്, പൂവിടരുന്നതിനെ ചിരിയായി കല്‍പ്പിച്ചിരിക്കുന്നു.
• സന്ധ്യ മുല്ലമൊട്ടുകള്‍ വാരി വിതറി ഉല്ലാസ ഭരിതയായി സന്ധ്യയെത്തുന്നു - സൂര്യാസ്തമയത്തോടെ ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങളെ മുല്ലമൊട്ടുകളായി കല്‍പ്പിച്ചിരിക്കുന്നു.
• രാത്രി - പൂനിലാവാവുന്ന നദിയില്‍ മുങ്ങിക്കുളിച്ച് രാത്രിയെത്തുന്നു - നിലാവു പെയ്യുന്ന രാത്രി.
• നിലാവിനെ 'നദിയായി'കല്‍പ്പിച്ചിരിക്കുന്നു - പൂനിലാവില്‍ കുളിച്ചെത്തുന്ന, വാര്‍മതി ഒഴുക്കുന്ന.
"ഹൃദയം പൊട്ടിയ കവിതകണക്കാപാല്‍പ്പുഴയൊഴുകുമ്പോള്‍"
- പി. കുഞ്ഞിരാമന്‍നായര്‍ (വെളിച്ചത്തിന്റെ കളി ). കാവ്യഭാഷയുടെ ഭംഗി.
* പ്രകൃതിയില്‍ മനുഷ്യഭാവം
" വല്ലികാനടികൾ നൽപല്ലവാകുലമായ ചില്ലക്കൈകളാട്ടിനർത്തനം ചെയ്‌തീടവേ"
• വള്ളിച്ചെടികള്‍ ചില്ലക്കൈകളാട്ടിനൃത്തം ചെയ്യുന്നതായി കല്‍പ്പിച്ചിരിക്കുന്നു. (ഇവിടെ നൃത്തം പ്രകൃതി വസ്തുക്കളില്‍ ആരോപിച്ചിരിക്കുന്നു).
• അതുപോലെ സിന്ദൂര പൂരം പൂശി പൂവിനെ ചിരിപ്പിച്ച് എത്തുന്ന പ്രഭാതം. (സിന്ദൂരം പൂശുന്നത് മനുഷ്യ ഭാവങ്ങളാണ്)
• ആകാശത്ത് മുല്ലമൊട്ടുകള്‍ വാരി വിതറിയെത്തുന്ന സന്ധ്യാശ്രീ. (മുല്ലമൊട്ടുകള്‍ വാരിവിതറുന്ന മാനുഷിക ഭാവം )
• പൂനിലാവില്‍ കുളിച്ചെത്തുന്ന രജനി. (കുളിച്ച് ഈറനുടുത്ത് വരുന്ന ഒരു ഗ്രാമീണ കന്യകയുടെ ഭാവം രാത്രിക്ക് കല്‍പ്പിച്ച് നല്‍കുന്നു)
* വര്‍ണന തയ്യാറാക്കാം
നാനാനിറം ചേരും കാറുകളേ
ചാരുവര്‍ണക്കടലാസുകളേ
ആരുവാനാരുവാനീ വിധത്തില്‍
കീറിയെറിയുന്നു വാനിടത്തില്‍ "- (കരിമ്പുഴ രാമകൃഷ്ണന്‍)
'പച്ചിലച്ചാര്‍ത്തിന്‍ പഴുതിങ്കലുടതാ കാണ്മു
പശ്ചിമാംബരത്തിലെ പ്പനിനീര്‍പ്പൂന്തോട്ടങ്ങള്‍ (ചങ്ങമ്പുഴ)
• മനോഹരമായ വര്‍ണക്കടലാസുകള്‍ കീറിയെറിഞ്ഞപ്പോലെ എന്ന് മേഘങ്ങളെ വര്‍ണിക്കുന്നു. (കരിമ്പുഴ രാമകൃഷ്ണന്‍.)
• പടിഞ്ഞാറന്‍ ആകാശത്തുള്ള നാനാവര്‍ണത്തിലുള്ള മേഘങ്ങളെ പനിനീര്‍പ്പൂന്തോട്ടങ്ങളായി വര്‍ണിക്കുന്നു (ചങ്ങമ്പുഴ)
* ഇതുപോലുള്ള വര്‍ണനകള്‍ നിങ്ങള്‍ക്കും ചെയ്യാം.
ഉദാ:- കുളിച്ചു പൂപ്പൊലിപ്പാട്ടിൽ
വിളിച്ചു മലനാടിനെ
ഒളിച്ചു പൂക്കളം തീർത്തു
കളിച്ച പുലർവേളകൾ (പി. കുഞ്ഞിരാമൻ നായർ)
• ഓണക്കാലം മലയാളിക്ക് ഏറെ ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മകളാണ്
സമ്മാനിക്കുന്നത്. മലയാളനാടിന് അധികമായി ലഭിച്ച ഒരു വസന്തകാലമായും ഓണത്തെ വാഴ്ത്താറുണ്ട്.
അങ്ങിനെയുള്ള ഒരു ഓണക്കാലം പടിയിറങ്ങുമ്പോഴുള്ള മലയാളക്കരയുടെ പ്രകൃതിയെയാണ് പ്രകൃത്യോപാസകനായ കവി, പി.കുഞ്ഞിരാമന്‍ നായര്‍ ഈ വരികളില്‍ വര്‍ണിച്ചിരിക്കുന്നത് .
പൂക്കളം തീര്‍ത്തു കളിച്ച പുലര്‍വേളകള്‍ എവിടെയോ പോയി മറഞ്ഞു. പൂപ്പൊലി പാട്ടുകള്‍ എങ്ങും മുഴക്കി കൊണ്ടായിരുന്നു ആ ചിങ്ങപ്പുലരികള്‍ മലനാടിനെ വിളിച്ചുണര്‍ത്തിയിരുന്നത്.
പൂപ്പൊലിപാട്ടുകള്‍ പാടി, നാടെങ്ങും ചുറ്റിനടന്ന്, പൂക്കള്‍ പറിച്ച്, പുലരിയില്‍ പൂക്കളം തീര്‍ക്കുന്ന കൊച്ചു കുട്ടികളുടെ ചിത്രമാണ് ഈ വര്‍ണന. ഭാഷാ ലാളിത്യം, പ്രാസഭംഗി, പ്രകൃതി പശ്ചാത്തലമാക്കിയ വര്‍ണന എന്നിവയെല്ലാം കൊണ്ട് ഓണക്കാലത്തിന്റെ ഹരിതാഭമായ ഒരു വാങ്‌മയ ചിത്രം കവി, പി. കഞ്ഞിരാമന്‍ നായര്‍ ഈ വരികളില്‍ വിളക്കിചേര്‍ത്തിരിക്കുന്നു.
* വിഗ്രഹാർത്ഥങ്ങള്‍
• പച്ചിലച്ചാർത്ത്- പച്ചിലയുടെ ചാർത്ത്
• പ്രാപഞ്ചിക ജീവിതം - പ്രപഞ്ചത്തിലെ ജീവിതം
• മുല്ലമൊട്ട് - മുല്ലയുടെ മൊട്ട്
• ആരണ്യ പൂഞ്ചോല - ആരണ്യത്തിലെ പൂഞ്ചോല
• വല്ലികാനടികൾ - വല്ലികളാകുന്ന നടികൾ
• പരമാനന്ദം - പരമമായ ആനന്ദം
• സിന്ധൂരപൂരം - സിന്ധൂരത്തിന്റെ പൂരം
• പളുങ്കുമണികൾ - പളുങ്കിന്റെ മണികള്‍
* ചോദ്യോത്തരങ്ങൾ
1. പശ്ചിമാംബരത്തിലെ പനിനീര്‍ പൂന്തോട്ടങ്ങള്‍ എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത് ?
ഉത്തരം: പടിഞ്ഞാറന്‍ ചക്രവാളത്തിലെ ചുവന്നു തുടുത്ത മേഘങ്ങളെയാണ് പനിനീര്‍ പൂന്തോട്ടമായി കല്പിച്ചിരിക്കുന്നത്.
2. പ്രപഞ്ച ജീവിതത്തെ വെറുക്കാതിരിക്കാന്‍ കവിയെ പ്രേരിപ്പിക്കുന്നത് എന്ത്?
ഉത്തരം: എന്നും പുതുമയോടെ പ്രത്യക്ഷമാകുന്ന സൗന്ദര്യമാണ് പ്രപഞ്ച ജീവിതത്തെ
വെറുക്കാതിരിക്കാന്‍ കവിയെ പ്രേരിപ്പിക്കുന്നത്.
3. പുലരി, സന്ധ്യ, രാത്രി എന്നിവയുടെ വരവിനെ കവി വര്‍ണിച്ചിരിക്കുന്നത് എങ്ങനെ?
ഉത്തരം: പുലരി സിന്ദൂരം വാരിപ്പൂശി പൂവിനെ ചിരിപ്പിച്ച് കടന്നു വരുന്നു. പുലരിയുടെ
അരുണശോഭയെ സിന്ദുരം പൂശിയതായി കല്പിക്കുന്നു . നക്ഷത്രങ്ങളാകുന്ന മുല്ലമൊട്ടുകള്‍ വാരിവിതറി സന്തോഷവതിയായി സന്ധ്യ എത്തുന്നു. പൂനിലാവാകുന്ന നദിയില്‍ മുങ്ങികുളിച്ചാണ് രാത്രി വരുന്നത്.
4. ജീവിതത്തെ മധുരിപ്പിക്കുന്നു എന്ന പ്രയോഗത്തിന്റെ അര്‍ഥതലം എന്ത്
ഉത്തരം: പ്രപഞ്ചത്തിലെ സൗന്ദര്യപൂര്‍ണമായ എല്ലാ വസ്തുക്കളും ചേര്‍ന്നാണ് ജീവിതത്തെ മധുരിപ്പിക്കുന്നത്.
5."അന്തരംഗാന്തരത്തിലാംബരാന്തത്തെയേന്തി” എന്ന പ്രയോഗത്തിന്റെ സവിശേഷത എന്ത്?
ഉത്തരം: അരുവി തന്റെ മാറില്‍ ആകാശത്തെ പ്രതിഫലിപ്പിക്കുന്നു. ഘനീഭവിച്ച മേഘങ്ങളാണ് മഴയായിപെയ്ത് അരുവിയില്‍ എത്തിച്ചേരുന്നത്. ആകാശം തന്നെ അരുവിയായി മാറുന്നു എന്ന അര്‍ഥസൂചനയുമുണ്ട്.
6. അരുവി എങ്ങനെയെല്ലാം യാത്രചെയ്യുന്നു എന്നാണ് കവി പറയുന്നത്?
ഉത്തരം: അരുവി വെണ്‍നുരകളാല്‍ താളമിട്ട് പാട്ടുപാടി പളുങ്കുമണികള്‍ ചിതറി ഒഴുകിപ്പോകുന്നു.
7. 'വല്ലികാനടികള്‍ 'എന്ന പ്രയോഗത്തിന്റെ ഭംഗി വിശദമാക്കുക?
ഉത്തരം: തളിരിലകള്‍ നിറഞ്ഞ ചില്ലകളാകുന്ന കൈകളാട്ടി കാറ്റിലുലയുന്ന വള്ളികളെ നര്‍ത്തകിമാരോട് സാദൃശ്യപ്പെടുത്തുന്നു. കാറ്റിലുലയുന്ന വള്ളികളുടെ ചാഞ്ചാട്ടം കൈകളാട്ടി നൃത്തമാടുന്ന സുന്ദരിയുടെ ചലനമായി കവി കാണുന്നു.
8. ചെറുകാറ്റ് എന്തെല്ലാം ചെയ്യുന്നു?
ഉത്തരം: തണുത്ത മണിത്തെന്നല്‍ സുഗന്ധം കൊണ്ട് ഉന്മാദാവസ്‌ഥയില്‍ തളിരിട്ട വൃക്ഷങ്ങളെ തഴുകി തളരുന്നു.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments