Class 8 കേരളപാഠാവലി - Chapter 01 സാന്ദ്ര സൗഹൃദം - ചോദ്യോത്തരങ്ങൾ   


Questions and Answers for Class 8 Malayalam - Kerala Padavali Chapter 1 | Std 8 Malayalam കേരളപാഠാവലി: അദ്ധ്യായം 01 ഇനി ഞാനുണർന്നിരിക്കാം 

Std VIII Malayalam: കേരളപാഠാവലി: അദ്ധ്യായം 01 ഇനി ഞാനുണർന്നിരിക്കാം - Unit 01 സാന്ദ്ര സൗഹൃദം - ചോദ്യോത്തരങ്ങൾ 
സാന്ദ്ര സൗഹൃദം
(കുചേലവൃത്തം വഞ്ചിപ്പാട്ട്‌)
(രാമപുരത്ത്‌ വാര്യര്‍)

1. വടകര പറമ്പില്‍ എല്‍.പി.സ്കൂളിലെ കുട്ടികളുടെ പ്രവൃത്തി നല്‍കുന്ന സന്ദേശം എന്ത്‌?
ഉത്തരം: മുതിര്‍ന്നവരുടെ ലോകം ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുന്ന കുട്ടികള്‍ വര്‍ത്തമാനകാലത്ത്‌ പ്രതീക്ഷ നല്‍കുന്നു. ഇത്തരം സല്‍പ്രവര്‍ത്തികള്‍ക്കുമുന്നില്‍ വലിയ മനസ്സുകളുടെ കൂട്ടായ്മയുണ്ട്‌. ആപത്ത്‌ ഘട്ടങ്ങളില്‍ ഉണ്ടാകുന്ന ഇത്തരം കൂട്ടായ്മകളില്‍ വലിപ്പചെറുപ്പം ഉണ്ടാകാറില്ല.

2. “സാന്ദ്ര സൗഹൃദം' എന്ന പ്രയോഗം നല്‍കുന്ന അര്‍ത്ഥസാധ്യതകള്‍ എന്തെല്ലാം?
ഉത്തരം: സൗഹൃദത്തിന്റെ ദൃഢതയെയും അത്‌ ജീവിതത്തിനു നല്‍കുന്ന നിറവിനെയും കുറിക്കാന്‍ "സാന്ദ്ര സൗഹൃദം' എന്ന പ്രയോഗത്തിനു കഴിയുന്നു. കൃഷ്ണനും കുചേലനും തമ്മിലുള്ള സൗഹൃദത്തിന്റെ ദൃതയാണ്‌ പാഠഭാഗത്തിന്റെ അന്തര്‍ധാര. ജീവിതത്തിന്റെ വിപരീത്രധുവങ്ങളില്‍ നില്‍ക്കുമ്പോഴും അവര്‍ക്കിടയില്‍ സൗഹൃദത്തിന്റെ തെളിമ നിറഞ്ഞുനില്‍ക്കുന്നു. പരസ്പരസ്നേഹത്താല്‍ ബന്ധിതമായ നിസ്വാര്‍ഥമായ സ്നേഹമാണ്‌ അവരുടേത്‌. അവിടെ ശ്രീ കൃഷ്ണന്‍ ദ്വാരകയുടെ അധിപനോ കുചേലന്‍ ദരിദ്രബ്രാഹ്മണനോ അല്ല; ഉപാധികളില്ലാതെ ഭേദഭാവങ്ങളില്ലാതെ സ്‌നേഹിക്കുന്ന സുഹൃത്തുക്കള്‍ മാത്രം.

3. സൗഹൃദം സാന്ദ്രമാകുന്നത്‌ എപ്പോള്‍?
ഉത്തരം: പരസ്പരം തിരിച്ചറിയുമ്പോള്‍, ഉപാധികളില്ലാതെ ഭേദഭാവങ്ങളില്ലാതെ സ്നേഹിക്കുമ്പോള്‍, സൗഹൃദത്തിനായി സ്വയം ത്യജിക്കുമ്പോള്‍ സൗഹൃദം സാന്ദ്രമാകുന്നു.

4. കുചേലനെ കണ്ടപ്പോള്‍ കൃഷ്ണനിലുണ്ടായ ഓര്‍മ്മകള്‍ എന്തെല്ലാം?
ഉത്തരം: 
• സാന്ദീപനി ഗൃഹത്തിലെ ഒന്നിച്ചുള്ള താമസം 
• തമ്മില്‍ ഗാമായ സൗഹൃദം ഉണ്ടായത്‌
• വിറക്‌ ശേഖരിക്കാനായി ഒരുമിച്ചു കാട്ടില്‍ പോയത്‌.
• രാത്രി കൂരിരുട്ടില്‍ ഊഹിച്ചെടുത്ത്‌ ഒരുമിച്ചത്‌.
• അന്യോന്യം കൈകകള്‍ കോര്‍ത്തു പ്രതിസന്ധിയെ അതിജീവിച്ചത്‌.
• ഗുരുവിന്റെ അനുഗ്രഹം ഒരുമിച്ചു നേടിയത്‌.

5. “സൗഹൃദമാണ്‌ കരുത്ത്‌ ഈ ആശയം പാഠഭാഗത്ത്‌ അവതരിപ്പിക്കുന്നത്‌ എങ്ങനെ?
ഉത്തരം: ഗുരുപത്നിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ ശ്രീ കൃഷ്ണനും സുഹൃത്തുക്കളും വിറകു ശേഖരിക്കാനായി കാട്ടിലേക്ക്‌ പുറപ്പെട്ടപ്പോള്‍ ആകസ്മികമായി പെയ്ത മഴയും കൊടുങ്കാറ്റും അവരെ ഭയപ്പെടുത്തി. കൈകള്‍ കോര്‍ത്തുപിടിച്ച്‌ പരസ്പരം തണലായാണ്‌ അവര്‍ ആ പ്രതിസന്ധിയെ അതിജീവിച്ചത്‌. അവര്‍ക്ക്‌ പരസ്പരം സഹായമായ കരുത്ത്‌ സൗഹൃദമാണ്‌.

6. “മാര്‍ത്താണ്ഡനുദിച്ചതും മറന്നില്ലല്ലീ” ഈ വരികളില്‍ തെളിയുന്ന ആശയം എന്ത്‌? ഇത്‌ കാവ്യസന്ദര്‍ഭത്തെ ആകര്‍ഷകമാക്കുന്നത്‌ എങ്ങനെ?
ഉത്തരം: പേമാരിയും കൊടുങ്കാറ്റും നിറഞ്ഞ രാത്രിക്കു ശേഷം പ്രഭാതത്തിലെത്തിയ സൂര്യനെയാണ്‌  മാര്‍ത്താണ്ഡന്‍ എന്ന്‌ വരികളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. സവിശേഷാര്‍ഥത്തില്‍ മാര്‍ത്താണ്ഡന്‍ എന്നത്‌ രാമപുരത്ത്‌ വാര്യരുടെ ദുരിതജീവിതത്തിന്‌ അറുതി വരുത്താനായി ഉദിച്ചുയരാവുന്ന മാര്‍ത്താണ്ഡ വര്‍മ മഹാരാജാവിനെ കുറിക്കുന്നു.

7. സാന്ദീപനീ മഹര്‍ഷിയില്‍ ഗുരുവിന്റെ എന്തെല്ലാം സവിശേഷതകൾ കണ്ടെണ്ടത്താനാവും?
ഉത്തരം: 
• ഗുരുവിന്റെ ശിഷ്യരോടുള്ള സ്നേഹം.
• ആത്മാര്‍ഥത
• ശിഷ്യരെ അന്വേഷിച്ച്‌ പോകുന്നതിലെ ധൈര്യം.
• എളിമ.
• ശാസനയും സ്നേഹവും സമം ചേര്‍ന്ന രക്ഷാകര്‍തൃത്വം.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here