Class 10 കേരളപാഠാവലി - Chapter 01 ലക്ഷ്മണ സാന്ത്വനം - ആശയം - ചോദ്യോത്തരങ്ങൾ
Std X Malayalam: കേരളപാഠാവലി: Unit 01 കാലാതീതം കാവ്യ വിസ്മയം - അദ്ധ്യായം 01ലക്ഷ്മണ സാന്ത്വനം - ചോദ്യോത്തരങ്ങൾ
എഴുത്തച്ഛൻ: കവി പരിചയം -
* ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നു
* പ്രാചീന കവിത്രയത്തില്‍ ഒരാള്‍
* 16 നൂറ്റാണ്ടില്‍ ജീവിച്ചു എന്ന് കരുതുന്നു.
* മലപ്പുറം ജില്ലിയില്‍ തിരൂരില്‍ ജനനം.
* കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
* ഭക്തിയിലൂടെ ഒരു ജനതയെ പരിവര്‍ത്തിപ്പിക്കുക എന്ന ചരിത്രദൗത്യം നിര്‍വഹിച്ചു.
പ്രധാന കൃതികൾ:
* അധ്യാത്മരാമായണം കിളിപ്പാട്ട്
* മഹാഭാരതം കിളിപ്പാട്ട്
കിളിപ്പാട്ട്‌പ്രസ്ഥാനം - കവിയുടെ അഭ്യര്‍ത്ഥന മാനിച്ച് കിളി, കഥ പറയുന്ന രീതിയില്‍ എഴുതപ്പെട്ടിരിക്കുന്ന കാവ്യങ്ങളെയാണ് കിളിപ്പാട്ടുകള്‍ എന്നു പറയുന്നത്.
ശാരികപൈതലിനെ (കിളിപ്പെണ്‍ മകള്‍) വിളിച്ചു വരുത്തി ഭഗവല്‍ക്കഥകള്‍
പറയാനാവശ്യപ്പെടുന്ന രീതിയിലുള്ള രചന. വാഗ്ദേവിയുടെ(സരസ്വതി) കൈയിലിരിക്കുന്ന തത്തയെ കൊണ്ട് കഥ പറയിക്കുമ്പോള്‍ അതിനു കൂടുതല്‍ ഉത്കൃഷ്ടതയുണ്ടാവും എന്ന വിശ്വാസം.
ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്: അയോദ്ധ്യാകാണ്ഡത്തില്‍ വിവരിക്കുന്ന രാമാഭിഷേക വിഘ്‌നമാണ് സന്ദര്‍ഭം. കൈകേയിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ദശരഥ മഹാരാജാവിനു തന്റെ തീരുമാനം മാറ്റേണ്ടി വന്നു. രാമന്‍ യുവരാജാവ് ആകുന്നില്ല എന്ന് മാത്രമല്ല പതിനാലു വര്‍ഷം വനവാസം സ്വീകരിക്കുകയും വേണം. അച്ചന്റെ വാക്കു മാനിച്ച് കാട്ടിലേക്ക്‌പുറപ്പെടാനൊരുങ്ങുന്ന രാമകുമാരന്‍ അമ്മ കൌസല്യയോട്‌യാത്ര ചോദിക്കാന്‍ അന്തപുരത്തിലെത്തുമ്പോഴാണ് ലക്ഷ്മണനെ കണ്ടുമുട്ടുന്നത്. അഭിഷേക വിഘ്‌നം ലക്ഷ്മണനെ കുപിതനാക്കി.
പാഠഭാഗാശയം:
• കോപതാപാധീനനായിനില്‍ക്കുന്ന ലക്ഷ്മണനെ ശ്രീരാമന്‍
സാന്ത്വനിപ്പിക്കുന്നു.
വത്സാ, സമിത്രേ, കുമാരാ, നീ മത്സരഭാവമില്ലാതെ എന്റെ വാക്കുകള്‍ കേള്‍ക്കുക.
(വത്സാ എന്ന വാത്സല്യം തുളുമ്പുന്ന വിളി, സുമിത്രയെ പോലെ ബഹുമാന്യയായ
ഒരമ്മയുടെ പുത്രനാണെന്ന്‌ധ്വനി, നീ കുമാരനാകയാല്‍ ഇത്തിരി എടുത്തുചാട്ടമുണ്ടെന്ന്
ജ്യേഷ്ഠവാത്സല്യം.)
• ലക്ഷ്മണനെക്കുറിച്ച് മതിപ്പോടെ സംസാരിക്കുന്നു. നിന്നെക്കുറിച്ചുള്ള സത്യമെല്ലാം ഞാന്‍ മുമ്പെ തന്നെ അറിഞ്ഞിരിക്കുന്നു. നിന്റെ മനസ്സില്‍ എപ്പോഴും എന്നെക്കുറിച്ചുള്ള വാത്സല്യമാണെന്നും അത് നിന്നോളം മറ്റാര്‍ക്കുമില്ലെന്നും ഞാന്‍ അറിയുന്നു. നിനക്ക് ചെയ്യാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്നും നിശ്ചയമാണ്. എങ്കിലും ഞാന്‍ പറയുന്നത് നീ കേള്‍ക്കുക.
• രാജ്യം, ദേഹം, ലോകം ധനധാന്യങ്ങള്‍ എന്നിവ അനിത്യമാണെന്ന് സമര്‍ഥിക്കുന്നു.
അതുകൊണ്ടുതന്നെ നശ്വരമായ അതിന്റെ നേട്ടത്തില്‍ ആനന്ദിക്കാനൊന്നുമില്ലെന്നും
അനുജനോട്‌പറയുന്നു.
• സുഖഭോഗങ്ങള്‍മിന്നല്‍പോലെക്ഷണികങ്ങളാണ്.ആയുസ്സും വേഗത്തില്‍ നഷ്ടപ്പെടുന്നതാണ്
• ചുട്ടുപഴുത്ത ലോഹത്തില്‍ ഒരു തുള്ളി ജലം വീഴുമ്പോള്‍ എന്തു സംഭവിക്കുമോ അതുപോലെ ക്ഷണഭംഗുരമാണ് (ക്ഷണം നേരം കൊണ്ട് നശിക്കുന്നത്) മര്‍ത്യജന്മവും.
• പാമ്പിന്റെ വായിലിരയായി വീണ തവള ആഹാരത്തിന്‌ശ്രമിക്കുന്നതുപോലെ
കാലമാകുന്ന സര്‍പ്പത്താല്‍ (കാലാഹി) വിഴുങ്ങപ്പെട്ട മനുഷ്യന്‍ ചഞ്ചല മനസ്‌ക്കരായി
ലൌകിക സുഖങ്ങള്‍ തേടുകയാണ്.
• പുത്രന്‍(മകന്‍), കൂട്ടുകാരന്‍, ഭാര്യ തുടങ്ങിയ പ്രിയപ്പെട്ടവരോടൊപ്പമുള്ള കുടുംബജീവിതം അല്‍പ കാലത്തേക്ക് മാത്രമേ ഉള്ളൂ.
• സത്രത്തില്‍ ഒരു രാത്രി ഒത്തുകൂടുന്ന വഴിയാത്രക്കാര്‍ പിരിഞ്ഞു പോകുന്നതു പോലെയും പുഴയില്‍ ഒഴുകുന്ന പൊങ്ങു തടികള്‍ പോലെയും തികച്ചും അസ്ഥിരമാണ് ജീവിതം. (നാടും വീടും കുടുംബവും ജീവിതവും അല്പകാലം മാത്രം എന്ന ആശയമാണ് ഇവിടെ സൂചിപ്പിക്കുന്നത്)
• ധനം, ഐശ്വര്യം, യൗവനം ഇവയൊന്നും ശാശ്വതമല്ല സ്വപ്നം കണ്ട് തീരുന്ന വേഗത്തില്‍ അല്‍പായുസ്സായ കുടുംബ ജീവിതം അവസാനിക്കുന്നു.
• രാഗം, ദ്വേഷം, മദം, മാത്സര്യം, ലോഭം (രാഗാദി) എന്നിവയോടു കൂടിയ ജീവിതമാകെ
നിരുപിക്കല്‍ (ചിന്തിച്ചാല്‍) സ്വപ്ന തുല്യമാണ് സഖേ.
• ദേഹം നിമിത്തമാണ് അഹംഭാവമുണ്ടാവുന്നത്. ഞാന്‍ ബ്രാഹ്മണനാണ്, രാജാവാണ്, ഞാന്‍ ശ്രേഷ്ഠനാണ് എന്നൊക്കെ മനുഷ്യര്‍ ആവര്‍ത്തിച്ച് പറഞ്ഞഹങ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ജത്തുക്കള്‍ അവരെ ഭക്ഷിച്ചു
വിസര്‍ജിച്ചേക്കാം. തീയില്‍ വെന്ത് ചാമ്പലായിത്തീരാം. മണ്ണിനടിയില്‍ ചീഞ്ഞ്
കീടങ്ങളാകാം. അതിനാല്‍ ദേഹത്തെ അടിസ്ഥാനമാക്കിയുള്ള അതിമോഹം
ഒരിക്കലും നല്ലതല്ല.
• ശരീരത്തിന്റെ നിസ്സാരതയെക്കുറിച്ച് പറയുന്നു. തോല്, മാംസം, രക്തം, അസ്ഥി,
മൂത്രം, ശുക്ലം എന്നിവയെല്ലാം സമ്മേളിക്കുന്ന ഒരിടം മാത്രമാണ് ശരീരം. അത്
നശിച്ചു പോകാനുള്ളതാണ്.
• പഞ്ചഭൂതങ്ങളാല്‍ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) നിര്‍മിച്ച ആ ശരീരം കൊണ്ട് ആരും ഒന്നും നേടുന്നില്ല. ശരീരം പരിണാമിയും അസ്ഥിരവുമാണ്.
• ദേഹാഭിമാനം നിമിത്തമുള്ള മോഹം കൊണ്ട് ലോകം നശിപ്പിക്കാമെന്ന വിചാരം
അറിവില്ലായ്മയാണ് ലക്ഷ്മണാ നീ അറിയുക.
• ദേഹാഭിമാനികള്‍ക്ക്‌എല്ലാ ദോഷങ്ങളും വന്നു ഭവിക്കുന്നത് കോപത്താല്‍ (രോഷേണ) ആണെന്ന് ഓര്‍ക്കുക.
• ദേഹമാണ്‌താന്‍ എന്ന ചിന്ത മോഹത്തെ ജനിപ്പിക്കുന്ന അവിദ്യയാണ്.
• ഞാന്‍ ദേഹമല്ല ആത്മാവെന്ന ബോധം മോഹത്തെ ഇല്ലാതാക്കുന്ന വിദ്യയാണ്.
(മോഹത്തെ ഹനിക്കുന്ന വിദ്യ)
• സുഖഭോഗങ്ങളില്‍ മുഴുകി കഴിയുന്ന ജീവിതത്തിന് (സംസാരകാരിണി) കാരണമാകുന്നത് അവിദ്യയും ഇതില്‍നിന്നുള്ള മോചനത്തിന് (സംസാരനാശിനി) കാരണമാക്കുന്നത് വിദ്യയുമാണ്.
• അതുകൊണ്ട് മോക്ഷം ആഗ്രഹിക്കുന്നവന്‍ ഏകാന്ത മാനസനായി വിദ്യ
അഭ്യസിക്കേണ്ടതാണ്. അവിടെ കാമക്രോധലോഭമോഹാദികള്‍ ശത്രുക്കളാണെന്നും നീ അറിയുക.
• ക്രോധം കൊണ്ടാണ് അമ്മ, സഹോദരന്‍, കൂട്ടുകാരന്‍, പത്നി എന്നിവരെയെല്ലാം
ഹനിക്കാന്‍ മനുഷ്യന്‍ (പുമാന്‍) തുനിയുന്നത്.
• ക്രോധം മൂലം മനസ്താപമുണ്ടാകുന്നു, ക്രോധം ലൌകിക ബന്ധനം ഉണ്ടാക്കുന്നു.
• ക്രോധം ധര്‍മ്മ ക്ഷയത്തിന് കാരണമാകുന്നു. ആയതിനാല്‍ അറിവുള്ളവര്‍ ക്രോധം
പരിത്യജിക്കണമെന്ന് ശ്രീരാമന്‍ ലക്ഷ്മണനെ സാന്ത്വനിപ്പിക്കുന്നു.
• ശ്രീരാമൻ ലക്ഷ്മണന്റെ പരുഷമായ വാക്കുകൾ ശ്രദ്ധാപൂർവം കേൾക്കുന്നു. ലക്ഷ്ണനെ നിറഞ്ഞ വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്നു.
• മൃദുവായ ഭാഷയിൽ സ്‌നേഹപൂര്‍വം സംബോധന ചെയ്യുന്നു. ലകക്ഷ്മണന്റെ കഴിവുകളെ അഭിനന്ദിക്കുന്നു.
• ലക്ഷ്മണന്റെ വാദഗതികളെ പൊതുവേ അംഗീകരിക്കുന്നു. എന്നാല്‍ മറ്റൊരു
വീക്ഷണത്തിലൂടെ അവയെ വിലയിരുത്തുന്നു.
• ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടി ഗുണദോഷ വിചാരംനടത്തുന്നു.
• യഥാർത്ഥ പ്രശ്നം കണ്ടെത്താന്‍ സഹായകമായ സൂചനകള്‍ നൽകുന്നു. പ്രശ്നപരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു.
ജ?വിതത്തിന്റെ നശ്വരത ബോഗ്യപ്പെട്ടത്താന്‍ ശ്ര?രാമ൯ പറയുന്നുത്തെത്തെല്ലാം?
& കാണപ്പെടുന്ന ലോകം വാസ്തവമല്ല.
൭ കുടുംബത്തിലെ കൂടിച്ചേരല്‍ അല്‍പ്പുകാലത്തേക്ക് മാത്രമാണ്.
൫ ഐശ്വര്യം യ൯വനവും സ്ഥിരമല്ല.
& ലോകജീവിതം സ്വപ്പ തുല്യമാണ്.
“ചക്ഷ്യ ശ്രവണഗളാസ്ഥമാം ദരദ്ൃരം...... .............. തആലോല ചേതസാ ഭോഗങ്ങള്‍ തേട്ടന്നു.”
അര്‍ത്ഥം കണ്ടെത്തുന്നു. ചക്ഷു ശരവണന്‍, ഗളസ്ഥം, ദര്‍ദ്ദൂരം അഹി, പരിഗ്രസ്തം.
പാമ്പിന്റെ വായിലകപ്പെട്ടിട്ടും ഭക്ഷണം കാംക്ഷിക്കുന്ന തവള . ലാകിക സുഖങ്ങള്‍
തേടുന്നവര്‍.
മരണം മുന്നില്‍ ഉള്ളപ്പോഴും ജീവിതത്തോടുള്ള ആസക്തി അവസാനിക്കുന്നില്ല.
പാമ്പ് വളരെ പതുക്കെ വിഴുങ്ങുന്നതു കൊണ്ട് തവള അത്‌അറിയുന്നില്ല.
ചോദ്യോത്തരങ്ങൾ
1. കവികള്‍ക്ക് ലോകമെമ്പാടും ഒരേ ഭാഷയേയുള്ളു എന്നു പറയുന്നത് എന്തുകൊണ്ട്?
ഉത്തരം: വികാരം, ഭാവം, ആശയം എന്നിവ ഭാഷയിലൂടെ വിനിമയം ചെയ്യപ്പെടുന്നു. ഇതേ വികാരമാണ് ലോകത്തിലുള്ള എല്ലാ കാവ്യങ്ങളിലൂടെയും ആവിഷ്കരിക്കപ്പെടുന്നത്. മഹത്തായ കവിതകള്‍ ലോകനന്മ ലക്ഷ്യം വയ്ക്കുന്നു. കവിതയുടെ ഭാവതലം സാര്‍വ്വലൗകികമാണ്.
2. "വത്സ സൗമിത്രേ എന്ന സംബോധനയില്‍ തെളിയുന്ന ഭാവം എന്ത്? ശ്രീരാമന്‍ ലക്ഷ്മണനെ അങ്ങനെ സംബോധന ചെയ്യുന്നതിന്റെ കാരണങ്ങള്‍
എന്തൊക്കെയായിരിക്കും?
ഉത്തരം: വത്സാ, സൗമിത്രേ, കുമാരാ നീ മത്സരം വെടിഞ്ഞ് എന്റെ വാക്കുകള്‍ കേള്‍ക്കുക എന്ന ശ്രീരാമവാക്യം തന്നെ ലക്ഷ്‌മണസാന്ത്വനമാണ്. വത്സാ എന്ന വാത്സല്യം തുളുമ്പുന്ന വിളി, സുമിത്രയെപ്പോലെ ബഹുമാന്യയായ ഒരു അമ്മയുടെ മകനാണ് നീ എന്ന ധ്വനി, നീ കുമാരനാകയാല്‍ ഇത്തിരി എടുത്തുചാട്ടമുണ്ടെന്ന ജ്യേഷ്ഠവാത്സല്യം എല്ലാം ഈ സംബോധനയില്‍ കാണാം. ശ്രീരാമന്റെ അതിയായ സ്നേഹവും വാത്സല്യവും ഈ വരികളിലൂടെ വ്യക്തമാകുന്നു. ആദ്യം ലക്ഷ്മണനെ അംഗീകരിക്കുന്നു. പിന്നീട് ഉപദേശിക്കുന്നു. ശാന്തനാക്കിയ ശേഷം മാത്രം കാര്യങ്ങള്‍ അവതരിപ്പിക്കുന്ന. ലക്ഷ്മണന് തന്നോടുള്ള സ്നേഹം തനിക്കറിയാമെന്ന് ബോധ്യപ്പെടുത്തുന്നു. പ്രകോപിതനായി നില്‍ക്കുന്ന ആളെ ശാന്തനാക്കുന്ന തന്ത്രപരമായ സമീപനമാണ് ശ്രീരാമന്‍ സ്വീകരിച്ചത്. ശ്രീരാമന്റെ വിനയവും ഈ വാക്കുകളില്‍ കാണാന്‍ കഴിയും.
3. ലക്ഷ്മണന്റെ കോപം നിഷ്ഫലമാണെന്ന് ശ്രീരാമന്‍ പറയുന്നതിന്റെ യുക്തികള്‍ എന്തെല്ലാം?
ഉത്തരം: രാജ്യം, ദേഹം, ലോകം, ധനം, ധാന്യം, മുതലായ ഈ കാണുന്നവയെല്ലാം ശാശ്വതമല്ല. അതിനാൽ നിന്റെ പ്രയത്നം നിഷ്ഫലമാണ്. സുഖഭോഗങ്ങളും ആയുസ്സും മിന്നലിന്റെ പ്രഭപോലെ നിമിഷനേരംകൊണ്ട് ഇല്ലാതാകുന്നതാണ്.
4. മനുഷ്യ ജന്മത്തിന്റെ ക്ഷണഭംഗുരതയെ ശ്രീരാമന്‍ ബോധ്യപ്പെടുത്തുന്നതെങ്ങനെ?
ഉത്തരം: ആയുസ്സ് മിന്നലിന്റെ പ്രഭപോലെ നിമിഷനേരംകൊണ്ട് ഇല്ലാതാകുന്നതാണ്. മനുഷ്യ ജന്മം ക്ഷണികമാണ്. തീയില്‍ ചുട്ടുപഴുത്ത ലോഹത്തില്‍ പതിച്ച ജലബിന്ദു ക്ഷണനേരത്താല്‍ ഇല്ലാതാകുന്നതുപോലെ മനുഷ്യ ജന്മം ക്ഷണികമാണ്.
5. മനുഷ്യലോകം സുഖഭോഗങ്ങളുടെ പിന്നാലെ ചഞ്ചലമനസ്കരായ് പായുന്നതിന്റെ അനൗചിത്യം കവി വ്യക്തമാക്കുന്നതെങ്ങനെ?
അല്ലെങ്കിൽ
“ചക്ഷു:ശ്രവണഗളസ്ഥമാം ദര്‍ദുരം ഭക്ഷണത്തിന്നപേക്ഷിയ്ക്കുന്നതുപോലെ കാലാഹിനാ പരിഗ്രസ്തമാം ലോകവു മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു”: ഈ വരികളിലെ ആശയം വിശദമാക്കുക
ഉത്തരം: പാമ്പിന്റെ വായിലിരയായി വീണ തവള ആഹാരത്തിന് ശ്രമിക്കുന്നതുപോലെ കാലമാകുന്ന സര്‍പ്പത്താല്‍ വിഴുങ്ങപ്പെട്ട മനുഷ്യന്‍ ചഞ്ചലമനസ്കരായി സുഖങ്ങള്‍ക്ക് പിന്നാലെ പായുകയാണ്. മരണം മുന്നിലുള്ളപ്പോഴും ജീവിതത്തോടുള്ള ആസക്തി അവസാനിക്കുന്നില്ല. പാമ്പ് വളരെ പതുക്കെ വിഴുങ്ങുന്നതുകൊണ്ട് തവള അത് അറിയുന്നില്ല. കാലമാകുന്ന പാമ്പ്
മനുഷ്യരെ വിഴുങ്ങിയിരിക്കുന്നു. കാലം ഭയം ജനിപ്പിക്കുന്നു. ചിലപ്പോള്‍ ചടുലമായും ചിലപ്പോള്‍ മന്ദമായും ചലിക്കുന്നതായി തോന്നാം. കാലത്തെ പാമ്പായി അവതരിപ്പിച്ചതിന്റെ യുക്തി ഇതാണ് .
6. കുടുംബത്തിലെ ഒത്തുചേരല്‍ ചഞ്ചലമാണ് എന്ന് കവി അവതരിപ്പിക്കുന്നതെങ്ങനെ?
ഉത്തരം: പുത്രന്‍, സുഹൃത്ത്, ധനം, ഭാര്യ എന്നിവ ഒരിക്കലും സ്ഥിരമായി ഉണ്ടാവണമെന്നില്ലു. വഴിയാത്രക്കാര്‍ വഴിയമ്പലത്തില്‍ ഒത്തുചേര്‍ന്നു അല്പകാലം കഴിഞ്ഞു വേര്‍പിരിയുന്നതു പോലെയാണ് ഇവയുടെ കൂടിച്ചേരല്‍. അവ അല്പകാലസ്ഥിതമാണ്. നദിയിലൂടെ ഒഴുകുന്ന തടിക്കഷണം നദിയുടെ വേഗതയും കാലാവസ്ഥയുമനുസരിച്ചു തീരത്തടിയുകയും പിന്നെയുമൊഴുകുകയും പിന്നെ എവിടെയൊക്കെയോ എങ്ങനെയൊക്കെയോ ആയിമാറുകയും ചെയ്യുന്നതുപോലെ ഒരു സഞ്ചാരമാണീ ജീവിതം .ഭവനത്തിലെ ജീവിതവും, ഐശ്വര്യവും
യൗവ്വനവും, കള്രതസുഖവും (ഭാര്യയോടൊത്തുള്ള ജീവിതം) ഒക്കെ സ്വപ്നസമാനമാണ്.
7. ദേഹം നിമിത്തം മഹാമോഹം നന്നല്ല എന്ന് ശ്രീരാമന്‍ ലക്ഷ്മണനെ ബോധ്യപ്പെടുത്തുന്നത് എങ്ങനെ?
ഉത്തരം: ശരീരചിന്തകൊണ്ട് അഹംഭാവിയായ ചിലര്‍ ബ്രാഹ്മണനെന്നും രാജാവെന്നും ശ്രേഷ്ഠനെന്നും ചിന്തിക്കുമ്പോള്‍ ആ ശരീരം ജന്തുക്കള്‍ ഭക്ഷിച്ചും അഗ്നിയില്‍ ചാരമായും കൃമികളായും പോകുന്നു. അതുകൊണ്ട് ദേഹം നിമിത്തം മഹാമോഹം നന്നല്ല. ഈ ശരീരത്തെ വെറുതെ സ്നേഹിക്കുന്നതെന്തിന്? ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാല്‍ നിര്‍മ്മിതമായ ശരീരം ത്വക്ക്, മാംസം, രക്തം, അസ്ഥി, മൂത്രം, രേതസ്സ് എന്നിവ സമ്മേളിക്കുന്ന ഒരിടം മാത്രമാണ്. അത് നശിച്ച് പോവാനുള്ളതുമാണ്. പഞ്ചഭുതങ്ങളാല്‍ നിര്‍മ്മിച്ച ആ ശരീരംകൊണ്ട് ആരും ഒന്നും നേടുന്നില്ല. അത് വികാരം ജനിപ്പിക്കുന്നതും പരിണാമിയുമാണ്.
8. വിദ്യയും അവിദ്യയും തമ്മിലുള്ള വ്യത്യാസം എന്ത്?
ഉത്തരം: ഭൂലോകത്തെ ചുട്ടുകരിക്കാം എന്ന ചിന്തക്ക് കാരണം അറിവില്ലായ്മയാണ്. ദേഹമാണ് താന്‍ എന്ന ചിന്ത ജനിപ്പിക്കുന്ന അവിദ്യ മോഹമാതാവും വിദ്യ മോഹത്തെ ഇല്ലാതാക്കുന്നതുമാണ്. ആത്മാവാണ് നിത്യം എന്ന ചിന്ത വിദ്യയാണ്. ജീവിത ദുരിതങ്ങള്‍ക്ക് കാരണം അവിദ്യയും ജീവിത ദുഃഖങ്ങളെ ഇല്ലാതാക്കുന്നത് വിദ്യയുമാണ്. അത് തിരിച്ചറിയലാണ്; മനസ്സിലാക്കലാണ് വിദ്യാഭ്യാസം. അതുകൊണ്ട് മോക്ഷം ആഗ്രഹിക്കുന്നയാള്‍ ഏകാന്തമായ മനസ്സോടെ വിദ്യ അഭ്യസിക്കണം.
9. അറിവുള്ളവര്‍ ക്രോധം പരിത്യജിക്കണം എന്ന് പറയുന്നതിന്റെ യുക്തികള്‍ എന്തെല്ലാം?
ഉത്തരം: കാമം, ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം എന്നിവ മനുഷ്യന്റെ ശത്രുക്കളും മുക്തിക്ക് വിഘ്നം വരുത്തുന്നവയുമാണ്. ഇതില്‍ ക്രോധമാണ് ഭയങ്കരം. ക്രോധാവിഷ്ടന്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും മിത്രങ്ങളെയും നിഗ്രഹിക്കുന്നു. അത് മനസ്താപത്തിന് കാരണമാകുന്നു. ജീവിതത്തെ ബന്ധനത്തിലാക്കുന്നു .ധര്‍മ്മത്തെ നശിപ്പിക്കുന്നു. അതുകൊണ്ട് ബുദ്ധിയുള്ളവര്‍ ക്രോധത്തെ ഉപേക്ഷിക്കുന്നു.
10. എഴുത്തച്ഛന്റെ കൃതികളുടെ സവിശേഷതകള്‍ എന്തെല്ലാം?
ഉത്തരം:
* ദീര്‍ഘമായ സമസ്തപദങ്ങള്‍ -
• വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദു
• പുത്രമിത്രാര്‍ഥകള്രതാദിസംഗമം
* വിഭക്തിപ്രത്യങ്ങളോടുകൂടിയ സംസ്കൃത പദങ്ങള്‍-
• ബിന്ദുനാ, കാലാഹിനാ, ചേതസാ
* ശ്രോതാവിനെ സംബോധനചെയ്യുന്ന രീതി -
• കേള്‍ക്ക നീ, ഓര്‍ക്ക നീ, നിരൂപിക്ക ലക്ഷ്മണാ
* ഈരടികളിലെ രണ്ടാമത്തെ അക്ഷരം സമാനം-
• വത്സ - മത്സര, നിന്നുടെ - മുന്നമേ
* തത്വചിന്ത-
• ഗഹനമായ ആശയത്തെ ഉദാഹരണങ്ങളിലൂടെ ലളിതമാക്കുന്നു.
11. എഴുത്തച്ഛന്റെ ഭാഷാശൈലി
* ഭാവഗൗരവത്തിനു വേണ്ടി ദീര്‍ഘമായ സമസ്ത പദങ്ങള്‍ ഉപയോഗിക്കുന്നു.
• വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ.
• ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദൂരം
• പുത്രമിത്രാര്‍ഥകളത്രാദിസംഗമം
• ത്വങ് മാംസരക്താസ്ഥിവിണ്‍മൂത്രരേതസ്
• മാതാപിതൃഭാതൃമിത്രസഖികള്‍
* വിഭക്തി പ്രത്യയങ്ങളോടു കൂടിയ സംസ്കൃത പദങ്ങള്‍ ഉപയോഗിക്കുന്നു.
• ബിന്ദുനാ, കാലാഹിനാ, ചേതസാ, രോഷേണ, നദ്യാ, ദേഹാഭിമാനിനാം,
ബ്രാഹ്മണോഹം, രേതസാ....
* ശ്രോതാവിനെ സംബോധന ചെയ്യൂന്ന ക്രിയാ പദങ്ങള്‍ ആവര്‍ത്തിക്കുന്നു.
• കേള്‍ക്ക്, നീ കേള്‍ക്കണം, ഓര്‍ക്കനി, അറികെടോ, നിരുപിക്കലക്ഷ്മണാ, അരിക നീ, കേള്‍.
* ഈരടികളിലെ രണ്ടാമത്തെ വര്‍ണ്ണം സമാനമാണ്.
• വത്സര - മത്സര, നിന്നുടെ - മുന്നമേ, പാന്ഥര്‍ - താന്തര്‍
12. സമാസം .
" വിഭക്തിക്കുറി കൂടാതെ
പദയോഗം സമാസമാം"
• ഭൈമി - ഭീമന്റെ പുത്രീ.
• ജാനകി- ജനകന്റെ പുത്രി.
• സൗമിത്രി - സുമിത്രയുടെ പുത്രന്‍
• മര്‍ത്ത്യജന്മം - മര്‍ത്ത്യന്റെ ജന്മം
• ക്ഷണപ്രഭാചഞ്ചലം - ക്ഷണപ്രഭ പോലെ ചഞ്ചലം
• രാജ്യദേഹാദി- രാജ്യം, ദേഹം, ആദിയായവ
• പഞ്ചഭൂതനിര്‍മ്മിതം - പഞ്ചഭൂതത്താല്‍ നിര്‍മ്മിതം
• വാത്സല്യപൂരം - വാത്സല്യത്തിന്റെ പൂരം.
• രാമബാണം - രാമന്റെ ബാണം
• മോക്ഷാര്‍ത്ഥി - മോക്ഷത്തെ അര്‍ത്ഥിക്കുന്നവന്‍
• ആലയ സംഗമം - ആലയത്തിലെ സംഗമം.
13. വിഭക്തിയും പ്രത്യയങ്ങളും
• നിര്‍ദ്ദേശികവിഭക്തി ..............പ്രത്യയമില്ല
• പ്രതിഗ്രാഹികവിഭക്തി............. പ്രത്യയം - എ
• സംയോജിക വിഭക്തി ............. പ്രത്യയം - ഓട്
• ഉദ്ദേശിക വിഭക്തി............. പ്രത്യയം - ക്ക്, ഉ
• പ്രയോജിക വിഭക്തി ........... പ്രത്യയം - ആല്‍
• സംബന്ധികാ വിഭക്തി............... പ്രത്യയം - ഉടെ, ന്റെ
• ആധാരിക വിഭക്തി ................. പ്രത്യയം - ഇല്‍, കരല്‍
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments