Class 3 മലയാളം: പാഠം 1: അമ്മയോടൊപ്പം (കണ്ണന്റെ അമ്മ, പൂമൊട്ട്) - ചോദ്യോത്തരങ്ങൾ, പഠന സഹായികൾ
മൂന്നാം ക്‌ളാസിലെ മലയാളത്തിലെ ഒന്നാം പാഠമായ അമ്മയോടൊപ്പം പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 3 Unit 1: അമ്മയോടൊപ്പം - Study Materials & Teaching Manual / Questions and Answersമൂന്നാം ക്ലാസ്സിലെ മലയാളം Unit 1: കണ്ണന്റെ അമ്മ, പൂമൊട്ട് - Study Materials & Teaching Manual, Worksheets ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. Unit 1 അമ്മയോടൊപ്പംTeaching Manualപാഠ പുസ്തക പ്രവർത്തനങ്ങൾ, ചോദ്യോത്തരങ്ങൾ ചുവടെ കണ്ടെത്താം പറയാം
1. അമ്മ കണ്ണനെ അന്വേഷിച്ചത് ആരോടെല്ലാമാണ്?കരിവണ്ട്, തുമ്പി, മലർച്ചെണ്ടുകൾ, പേടമാൻ, കാളിന്ദിനദി എന്നിവരോടെല്ലാമാണ് അമ്മ കണ്ണനെക്കുറിച്ചു അന്വേഷിച്ചത്.
2. അവരുടെ മറുപടിയായി വരുന്ന വരികൾ ഏതൊക്കെയാണ്?കണ്ടില്ലാ ഞങ്ങൾ കണ്ടില്ല. കരി വണ്ടും തുമ്പിയും മൂളുന്നു
കണ്ടില്ലാ ഞങ്ങൾ കണ്ടില്ലാ മലർ-ച്ചെണ്ടുകൾ മിണ്ടാതെ നില്ക്കുന്നു
കണ്ടിട്ടേയില്ല ഞാനെന്നു പേടമാൻ കണ്ണും നീട്ടിത്തിരിയുന്നു
കണ്ണനിക്കാട്ടിലേ വന്നില്ലാ! കൊച്ചു കാളിന്ദിയോളങ്ങൾ തുള്ളുന്നു
3. അമ്മ കണ്ണും പൂട്ടി നിൽക്കാൻ കാരണമെന്തായിരിക്കാം ?അമ്മ കണ്ണനെ അന്വേഷിച്ച് നടന്നപ്പോൾ ഓടക്കുഴൽ വിളി കേട്ടു. കണ്ണൻ അടുത്തുതന്നെ ഉണ്ടെന്ന് അമ്മയ്ക്ക് മനസിലായി അതോടെ അമ്മയ്ക്ക് സമാധാനമായി. . അതാണ് കണ്ണും പൂട്ടി നിൽക്കാൻ കാരണം.
കണ്ണന്റെ കുസൃതികൾ• കാട്ടിൽ ഒളിച്ചു നടക്കുന്നത്. കണ്ണന്റെ കുസൃതിയാണ്. ഇതുപോലെ കണ്ണന്റെ മറ്റു കുസൃതികൾ കൂട്ടിച്ചേർക്കുക. • തൈരുകലം എറിഞ്ഞു ഉടയ്ക്കുന്നത് • ഉറിയിൽ വെച്ച വെണ്ണ കട്ടുതിന്നുന്നത് • ഉറിയിൽ വെച്ച നെയ്യപ്പം കട്ടുതിന്നുന്നത് • പശുക്കിടാവിനെ കയറഴിച്ചു വിടുന്നത് • ഉരൽ വലിച്ചുകൊണ്ട് നടന്നത് • അമ്മ കാണാതെ മണ്ണ് തിന്നുന്നു.• പാൽക്കുടങ്ങൾ എറിഞ്ഞുടച്ചു
ചിത്രവായനമയിൽ, തത്ത, കരിവണ്ട്, തുമ്പി, പേടമാൻ, പൂക്കൾ, നദി, ഓടക്കുഴലുമായി ഒളിച്ചു നിൽക്കുന്ന കണ്ണൻ.
ഊഹിച്ചെഴുതാം• കണ്ണൻ അമ്മയെ ഒളിച്ചുനടക്കുന്നത് എന്തുകൊണ്ടാവാം?കണ്ണൻ പശുകിടാവിനെ അഴിച്ചുവിട്ടു, വെണ്ണക്കലങ്ങൾ എറിഞ്ഞുടച്ചു, ഉറിയിൽ വച്ച വെണ്ണ മോഷ്ടിച്ചു, അമ്മ കാണാതെ മണ്ണ് തിന്നു, പാൽക്കുടങ്ങൾ എറിഞ്ഞുടച്ചു. ഇത്തരം കുസൃതികൾക്ക് അമ്മ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് കണ്ണനറിയാം. അതുകൊണ്ടാണ് കണ്ണൻ അമ്മയെ ഒളിച്ചുനടന്നത്.
വരികൾ കണ്ടെത്തുക• അമ്മയുടെ വിഷമം അലിഞ്ഞ് പോയി എന്ന ആശയം സൂചിപ്പിക്കുന്ന വരികൾ എഴുതുക.കമ്പു കരംവിട്ടു വീഴുന്നു: മുഖം പുഞ്ചിരികൊണ്ടു തിളങ്ങുന്നു! - അമ്മയുടെ വിഷമം അലിഞ്ഞുപോയി എന്ന് സൂചിപ്പിക്കുന്ന വരികളാണിവ.
• അമ്മയ്‌ക്ക് കോപം വന്നു എന്ന് സൂചിപ്പിക്കുന്ന വരികൾ ഏതെല്ലാം?കണ്ടോ കണ്ണനെ? കണ്ണും ചുവന്നമ്മ കാട്ടിൽ തേടി നടക്കുന്നു - അമ്മയ്‌ക്ക് കോപം വന്നു എന്ന് സൂചിപ്പിക്കുന്ന വരികളാണിവ.
ഇഷ്ടപ്പെട്ട വരികൾ • ഈ കവിതയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ ഏതെല്ലാമാണ്? ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്?"കണ്ടോ കണ്ണനെ? കണ്ണും ചുവന്നമ്മകാട്ടിൽ തേടി നടക്കുന്നു "ഈ വരികളാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഒരമ്മ തന്റെ കുട്ടിയെ കാണാതെവിഷമിച്ച് കോപം കൊണ്ട് അന്വേഷിച്ചു നടക്കുന്ന രംഗമാണ് ഈ വരികൾ. ഒരമ്മക്ക് കുട്ടിയോടുള്ള സ്നേഹവും വാത്സല്യവുമാണ് ഈ വരികളിൽ കാണുന്നത്. അതുകൊണ്ടാണ് എനിക്ക് ഈ വരികൾ ഇഷ്ട്ടപ്പെട്ടത്.
ഭാവങ്ങൾ എന്തെല്ലാം• 'കണ്ണും ചുവന്നമ്മ', 'കണ്ണുംപൂട്ടി നിന്നമ്മ' - ഏതൊക്കെ ഭാവങ്ങളാണ് ഈ വാക്കുകളിൽ തെളിയുന്നത്?കണ്ണും ചുവന്നമ്മ:- അമ്മയുടെ ദേഷ്യത്തിന്റെ ഭാവമാണ് ഈ വാക്കുകളിൽ കാണുന്നത്.കണ്ണുംപൂട്ടി നിന്നമ്മ:- മകനായ കണ്ണന്റെ ഓടക്കുഴൽ വിളി കേട്ടുള്ള സന്തോഷവും, ആശ്വാസവുമാണ് ഈ വാക്കുകളിൽ കാണുന്നത്.
എന്റെ പദശേഖരത്തിലേയ്‌ക്ക്• കവിതയിൽ കണ്ടെത്തിയ പുതിയ പദങ്ങൾ ശേഖരിക്കാംകഴല് - കാല് കമ്പ് - വടികരം -കൈഹൃത്ത് - ഹൃദയംമലർ - പൂവ്കഴച്ചു - വേദനിച്ചുകാളിന്ദിയോളം - കാളിന്ദി നദിവലയുക - ക്ഷീണിക്കുക
മാറ്റിയെഴുതാംകണ്ടോ കണ്ണനെ - കണ്ണനെ കണ്ടോ കണ്ടില്ലാ ഞങ്ങൾ - ഞങ്ങൾ കണ്ടില്ല കണ്ണുംപൂട്ടി നിന്നമ്മ - അമ്മ കണ്ണും പൂട്ടിനിന്നു വലഞ്ഞപ്പോളമ്മ - അമ്മ വലഞ്ഞപ്പോൾ
ഒറ്റപ്പദമാക്കാംകാളിന്ദിയിലെ ഓളങ്ങൾ - കാളിന്ദിയോളങ്ങൾ മലരിന്റെ ചെണ്ടുകൾ - മലർച്ചെണ്ടുകൾ
പൂമൊട്ട്മദർ തെരേസഅഗതികളുടെ അമ്മയായ മദർ തെരേസ അൽബേനിയൻ ദമ്പതികളുടെ മകളായി 1910 ഓഗസ്റ്റ് 26ന് മാസിഡോണിയയിൽ ജനിച്ചു. യഥാർത്ഥ പേര് ആഗ്നസ് ബൊജസ്ക്യു ലൊറേറ്റ. കന്യാസ്ത്രീയായി 19ാം വയസ്സിൽ കൊൽക്കത്തയിലെത്തി. നീല ബോർഡറുള്ള വെള്ള സാരി ധരിച്ച് 1948 ഓഗസ്‌റ്റ് 17ന് കൊൽക്കത്ത കേന്ദ്രമാക്കി മദർ തെരേസ തുടക്കം കുറിച്ച മിഷനറീസ് ഓഫ് ചാരിറ്റി ലോകമെങ്ങും ലക്ഷക്കണക്കിനു പാവങ്ങൾക്ക് അഭയവും ആശ്രയവുമേകുന്നു. അനാഥരിലും അഗതികളിലും ദൈവത്തെ കണ്ട് അവർക്കായി ജീവിച്ച മദർ തെരേസ 1951ൽ ഇന്ത്യൻ പൗരത്വമെടുത്തു. 1997 സെപ്റ്റംബർ 5ന് അന്തരിച്ച അവർ 2003 ൽ വാഴ്ത്തപ്പെട്ടവളും 2016 ൽ വിശുദ്ധയുമായി പ്രഖ്യാപിക്കപ്പെട്ടു.
വായിക്കാം കണ്ടെത്താം1. പാഠഭാഗം വായിച്ചല്ലോ, ഇതിലെ കഥാപാത്രങ്ങൾ ആരെല്ലാം?അമ്മ, ആഗ്നസ്, ലാസർ, ഏജ്
2. ഹോംഗ്സ് എന്ന വിളിപ്പേരിന്റെ അർത്ഥമെന്താണ്?പൂമൊട്ട്
3. ലാസറും ഏജും മധുരക്കൊതിയരാണെന്ന് എങ്ങനെ മനസ്സിലാക്കാം?അമ്മ വീട്ടിൽ ഇല്ലാത്ത തക്കം നോക്കി അവർ മധുരപലഹാരങ്ങൾ എടുത്തു തിന്നുമായിരുന്നു.
4. അമ്മ കുഞ്ഞുങ്ങളുടെ മുറിയിലെ വിളക്കണച്ചത് എന്തുകൊണ്ടാണ്?ഗുരുനാഥന്മാരെ പരിഹസിച്ചതുകൊണ്ട്. മറ്റുള്ളവരെക്കുറിച്ചു കുറ്റം പറയുന്നവർ എപ്പോഴും ഇരുട്ടിലായിരിക്കും. ഇത് മനസിലാക്കി കൊടുക്കാനാണ് വിളക്ക് കെടുത്തിയത്.
കൂടതൽ ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടത്തി എഴുതുക.1. അഗതികളുടെ അമ്മ എന്ന് അറിയപെട്ടത് ആരാണ് ?മദർ തെരേസ.
2. മദർ തെരേസയുടെ കുട്ടിക്കാലത്തെ വിളിപ്പേര് എന്തായിരുന്നു?ഹോംഗ്സ് 3. മദർ തെരേസ ജനിച്ചത് എവിടെ?അൽബേനിയയിൽ.
4. ഹോംഗ്സിന്റെ മൂത്ത സഹോദരന്റെ പേര് ?ലാസർ
5. ഹോംഗ്സിന്റെ സഹോദരിയുടെ പേര്?ഏജ്
6. ലാസറിന്റെ ഇഷ്ടഭക്ഷണം എന്തൊക്കെയായിരുന്നു?കേക്കും ജാമും ചോക്ലേറ്റും.
7. അമ്മ വീട്ടിലില്ലാത്തപ്പോൾ ലാസറും ഏജും എന്തുചെയ്യുമായിരുന്നു? മധുര പലഹാരങ്ങൾ എടുത്തുതിന്നും.
8. ഹോംഗ്സ് അവരുടെ കുട്ടത്തിൽ കൂടാതിരുന്നതിനുകാരണം?അമ്മയറിയാതെ ആഹാരം എടുത്തു കഴിക്കുന്നത് ശരിയല്ല എന്നതായിരുന്നു അവളുടെ പക്ഷം.
9. ഹോംഗ്സിന്റെ കാതിൽ മുഴങ്ങിയ അമ്മയുടെ വാക്കുകൾ എന്തായിരുന്നു? ആരും കാണുന്നില്ലെന്നു കരുതി ഒരിക്കലും തെറ്റുചെയ്യരുത്.
10. ഹോംഗ്സ് അമ്മയോട് പരാതിപ്പെട്ടത് എന്താണ്?മറ്റുമുറികളിലും തൊട്ടടുത്ത വീടുകളിലും തെരുവിലുമെല്ലാം വെളിച്ചമുണ്ട്. ഞങ്ങളുടെ മുറിയിൽ മാത്രം വെളിച്ചമില്ല എന്നാണ് ഹോംഗ്സ് പരാതി പറഞ്ഞത്.
എന്തെല്ലാം നന്മകൾ• സ്‌നേഹം • കാരുണ്യം • ആദരവ് • ത്യാഗം • വിനയം • അലിവ് • പരോപകാരം • സത്യം • ക്ഷമ • ദയ
ആശയം കണ്ടെത്തുക"മറ്റുള്ളവരെക്കുറിച്ചു കുറ്റം മാത്രം പറയുന്നവർ എപ്പോഴും ഇരുട്ടിലായിരിക്കും." ഈ വാക്കുകളിലെ ആശയം കണ്ടെത്തി എഴുതുക.സ്വന്തം കുറ്റങ്ങളും കുറവുകളും തിരിച്ചറിയുന്നവന് മറ്റൊരാളെ കുറ്റം പറയാൻ സാധിക്കില്ല. മറ്റുള്ളവരുടെ നന്മകൾ കണ്ടെത്താൻ നമ്മുക്ക് കഴിയണം. നന്മയുള്ള മനസുള്ളവർക്കേ മറ്റുള്ളവരുടെ നന്മകൾ കണ്ടെത്താൻ കഴിയൂ. നന്മ എന്നത് പ്രകാശമാണ് അത് നമ്മൾ മറ്റുള്ളവരിലേക്കും കൂടി പകർത്താൻ ശ്രമിക്കണം. എങ്കിൽ മാത്രമേ നമ്മുടെ ജീവിതം കൊണ്ട് പ്രയോജനം ഉള്ളു. നാം ഒരാളെ കുറ്റം പറയാൻ ശ്രമിക്കുമ്പോൾ നമ്മുടെ നേർക്കും അതിനേക്കാൾ ഏറെ കുറ്റങ്ങൾ കണ്ടെത്താൻ അനേകം പേർ തയ്യാറാകുമെന്ന് നാം തിരിച്ചറിയണം.
എന്റെ പദശേഖരത്തിലേയ്ക്ക്പൂമൊട്ട് എന്ന പാഠഭാഗത്തിലെ പുതിയ പദങ്ങൾ • അഗതികൾ = പാവപ്പെട്ടവർ (ഗതിയില്ലാത്തവർ)• സഹപാഠി = കൂടെ പഠിക്കുന്ന ആൾ• പരിഹസിക്കുക = കളിയാക്കുക• അയൽപക്കം = അയൽവീട്• ഭംഗി = ചന്തം• വിളിപ്പേര് = ഓമനപ്പേര്• മധുരക്കൊതിയൻ = മധുരം തിന്നുന്നതിൽ കൊതിയുള്ളവൻ• പക്ഷം = അഭിപ്രായം• കാത് = ചെവി• പരിഭ്രാന്തൻ = പേടിച്ചവൻ• ഗുരുനാഥൻ = അധ്യാപകൻ• പരിഹസിക്കുക = കളിയാക്കുക അമ്മയോടൊപ്പം - Worksheets
Day 2Day 3Day 4
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
മൂന്നാം ക്‌ളാസിലെ മലയാളത്തിലെ ഒന്നാം പാഠമായ അമ്മയോടൊപ്പം പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 3 Unit 1: അമ്മയോടൊപ്പം - Study Materials & Teaching Manual / Questions and Answers
മൂന്നാം ക്ലാസ്സിലെ മലയാളം Unit 1: കണ്ണന്റെ അമ്മ, പൂമൊട്ട് - Study Materials & Teaching Manual, Worksheets ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.
Unit 1 അമ്മയോടൊപ്പം
Teaching Manual
പാഠ പുസ്തക പ്രവർത്തനങ്ങൾ, ചോദ്യോത്തരങ്ങൾ ചുവടെ
കണ്ടെത്താം പറയാം
1. അമ്മ കണ്ണനെ അന്വേഷിച്ചത് ആരോടെല്ലാമാണ്?
കരിവണ്ട്, തുമ്പി, മലർച്ചെണ്ടുകൾ, പേടമാൻ, കാളിന്ദിനദി എന്നിവരോടെല്ലാമാണ് അമ്മ കണ്ണനെക്കുറിച്ചു അന്വേഷിച്ചത്.
2. അവരുടെ മറുപടിയായി വരുന്ന വരികൾ ഏതൊക്കെയാണ്?
കണ്ടില്ലാ ഞങ്ങൾ കണ്ടില്ല. കരി
വണ്ടും തുമ്പിയും മൂളുന്നു
കണ്ടില്ലാ ഞങ്ങൾ കണ്ടില്ലാ മലർ-
ച്ചെണ്ടുകൾ മിണ്ടാതെ നില്ക്കുന്നു
കണ്ടിട്ടേയില്ല ഞാനെന്നു പേടമാൻ
കണ്ണും നീട്ടിത്തിരിയുന്നു
കണ്ണനിക്കാട്ടിലേ വന്നില്ലാ! കൊച്ചു
കാളിന്ദിയോളങ്ങൾ തുള്ളുന്നു
3. അമ്മ കണ്ണും പൂട്ടി നിൽക്കാൻ കാരണമെന്തായിരിക്കാം ?
അമ്മ കണ്ണനെ അന്വേഷിച്ച് നടന്നപ്പോൾ ഓടക്കുഴൽ വിളി കേട്ടു. കണ്ണൻ അടുത്തുതന്നെ ഉണ്ടെന്ന് അമ്മയ്ക്ക് മനസിലായി അതോടെ അമ്മയ്ക്ക് സമാധാനമായി. . അതാണ് കണ്ണും പൂട്ടി നിൽക്കാൻ കാരണം.
കണ്ണന്റെ കുസൃതികൾ
• കാട്ടിൽ ഒളിച്ചു നടക്കുന്നത്. കണ്ണന്റെ കുസൃതിയാണ്. ഇതുപോലെ കണ്ണന്റെ മറ്റു കുസൃതികൾ കൂട്ടിച്ചേർക്കുക.
• തൈരുകലം എറിഞ്ഞു ഉടയ്ക്കുന്നത്
• ഉറിയിൽ വെച്ച വെണ്ണ കട്ടുതിന്നുന്നത്
• ഉറിയിൽ വെച്ച നെയ്യപ്പം കട്ടുതിന്നുന്നത്
• പശുക്കിടാവിനെ കയറഴിച്ചു വിടുന്നത്
• ഉരൽ വലിച്ചുകൊണ്ട് നടന്നത്
• അമ്മ കാണാതെ മണ്ണ് തിന്നുന്നു.
• പാൽക്കുടങ്ങൾ എറിഞ്ഞുടച്ചു
ചിത്രവായന
മയിൽ, തത്ത, കരിവണ്ട്, തുമ്പി, പേടമാൻ, പൂക്കൾ, നദി, ഓടക്കുഴലുമായി ഒളിച്ചു നിൽക്കുന്ന കണ്ണൻ.
ഊഹിച്ചെഴുതാം
• കണ്ണൻ അമ്മയെ ഒളിച്ചുനടക്കുന്നത് എന്തുകൊണ്ടാവാം?
കണ്ണൻ പശുകിടാവിനെ അഴിച്ചുവിട്ടു, വെണ്ണക്കലങ്ങൾ എറിഞ്ഞുടച്ചു, ഉറിയിൽ വച്ച വെണ്ണ മോഷ്ടിച്ചു, അമ്മ കാണാതെ മണ്ണ് തിന്നു, പാൽക്കുടങ്ങൾ എറിഞ്ഞുടച്ചു. ഇത്തരം കുസൃതികൾക്ക് അമ്മ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് കണ്ണനറിയാം. അതുകൊണ്ടാണ് കണ്ണൻ അമ്മയെ ഒളിച്ചുനടന്നത്.
വരികൾ കണ്ടെത്തുക
• അമ്മയുടെ വിഷമം അലിഞ്ഞ് പോയി എന്ന ആശയം സൂചിപ്പിക്കുന്ന വരികൾ എഴുതുക.
കമ്പു കരംവിട്ടു വീഴുന്നു: മുഖം
പുഞ്ചിരികൊണ്ടു തിളങ്ങുന്നു! - അമ്മയുടെ വിഷമം അലിഞ്ഞുപോയി എന്ന് സൂചിപ്പിക്കുന്ന വരികളാണിവ.
• അമ്മയ്‌ക്ക് കോപം വന്നു എന്ന് സൂചിപ്പിക്കുന്ന വരികൾ ഏതെല്ലാം?
കണ്ടോ കണ്ണനെ? കണ്ണും ചുവന്നമ്മ
കാട്ടിൽ തേടി നടക്കുന്നു - അമ്മയ്‌ക്ക് കോപം വന്നു എന്ന് സൂചിപ്പിക്കുന്ന വരികളാണിവ.
ഇഷ്ടപ്പെട്ട വരികൾ
• ഈ കവിതയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ ഏതെല്ലാമാണ്? ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്?
"കണ്ടോ കണ്ണനെ? കണ്ണും ചുവന്നമ്മ
കാട്ടിൽ തേടി നടക്കുന്നു "
ഈ വരികളാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഒരമ്മ തന്റെ കുട്ടിയെ കാണാതെ
വിഷമിച്ച് കോപം കൊണ്ട് അന്വേഷിച്ചു നടക്കുന്ന രംഗമാണ് ഈ വരികൾ. ഒരമ്മക്ക് കുട്ടിയോടുള്ള സ്നേഹവും വാത്സല്യവുമാണ് ഈ വരികളിൽ കാണുന്നത്. അതുകൊണ്ടാണ് എനിക്ക് ഈ വരികൾ ഇഷ്ട്ടപ്പെട്ടത്.
ഭാവങ്ങൾ എന്തെല്ലാം
• 'കണ്ണും ചുവന്നമ്മ', 'കണ്ണുംപൂട്ടി നിന്നമ്മ' - ഏതൊക്കെ ഭാവങ്ങളാണ് ഈ വാക്കുകളിൽ തെളിയുന്നത്?
കണ്ണും ചുവന്നമ്മ:- അമ്മയുടെ ദേഷ്യത്തിന്റെ ഭാവമാണ് ഈ വാക്കുകളിൽ കാണുന്നത്.
കണ്ണുംപൂട്ടി നിന്നമ്മ:- മകനായ കണ്ണന്റെ ഓടക്കുഴൽ വിളി കേട്ടുള്ള സന്തോഷവും, ആശ്വാസവുമാണ് ഈ വാക്കുകളിൽ കാണുന്നത്.
എന്റെ പദശേഖരത്തിലേയ്‌ക്ക്
• കവിതയിൽ കണ്ടെത്തിയ പുതിയ പദങ്ങൾ ശേഖരിക്കാം
കഴല് - കാല്
കമ്പ് - വടി
കരം -കൈ
ഹൃത്ത് - ഹൃദയം
മലർ - പൂവ്
കഴച്ചു - വേദനിച്ചു
കാളിന്ദിയോളം - കാളിന്ദി നദി
വലയുക - ക്ഷീണിക്കുക
മാറ്റിയെഴുതാം
കണ്ടോ കണ്ണനെ - കണ്ണനെ കണ്ടോ
കണ്ടില്ലാ ഞങ്ങൾ - ഞങ്ങൾ കണ്ടില്ല
കണ്ണുംപൂട്ടി നിന്നമ്മ - അമ്മ കണ്ണും പൂട്ടിനിന്നു
വലഞ്ഞപ്പോളമ്മ - അമ്മ വലഞ്ഞപ്പോൾ
ഒറ്റപ്പദമാക്കാം
കാളിന്ദിയിലെ ഓളങ്ങൾ - കാളിന്ദിയോളങ്ങൾ
മലരിന്റെ ചെണ്ടുകൾ - മലർച്ചെണ്ടുകൾ
പൂമൊട്ട്
മദർ തെരേസ
അഗതികളുടെ അമ്മയായ മദർ തെരേസ അൽബേനിയൻ ദമ്പതികളുടെ മകളായി 1910 ഓഗസ്റ്റ് 26ന് മാസിഡോണിയയിൽ ജനിച്ചു. യഥാർത്ഥ പേര് ആഗ്നസ് ബൊജസ്ക്യു ലൊറേറ്റ. കന്യാസ്ത്രീയായി 19ാം വയസ്സിൽ കൊൽക്കത്തയിലെത്തി.
നീല ബോർഡറുള്ള വെള്ള സാരി ധരിച്ച് 1948 ഓഗസ്‌റ്റ് 17ന് കൊൽക്കത്ത കേന്ദ്രമാക്കി മദർ തെരേസ തുടക്കം കുറിച്ച മിഷനറീസ് ഓഫ് ചാരിറ്റി ലോകമെങ്ങും ലക്ഷക്കണക്കിനു പാവങ്ങൾക്ക് അഭയവും ആശ്രയവുമേകുന്നു. അനാഥരിലും അഗതികളിലും ദൈവത്തെ കണ്ട് അവർക്കായി ജീവിച്ച മദർ തെരേസ 1951ൽ ഇന്ത്യൻ പൗരത്വമെടുത്തു.
1997 സെപ്റ്റംബർ 5ന് അന്തരിച്ച അവർ 2003 ൽ വാഴ്ത്തപ്പെട്ടവളും 2016 ൽ വിശുദ്ധയുമായി പ്രഖ്യാപിക്കപ്പെട്ടു.
വായിക്കാം കണ്ടെത്താം
1. പാഠഭാഗം വായിച്ചല്ലോ, ഇതിലെ കഥാപാത്രങ്ങൾ ആരെല്ലാം?
അമ്മ, ആഗ്നസ്, ലാസർ, ഏജ്
2. ഹോംഗ്സ് എന്ന വിളിപ്പേരിന്റെ അർത്ഥമെന്താണ്?
പൂമൊട്ട്
3. ലാസറും ഏജും മധുരക്കൊതിയരാണെന്ന് എങ്ങനെ മനസ്സിലാക്കാം?
അമ്മ വീട്ടിൽ ഇല്ലാത്ത തക്കം നോക്കി അവർ മധുരപലഹാരങ്ങൾ എടുത്തു തിന്നുമായിരുന്നു.
4. അമ്മ കുഞ്ഞുങ്ങളുടെ മുറിയിലെ വിളക്കണച്ചത് എന്തുകൊണ്ടാണ്?
ഗുരുനാഥന്മാരെ പരിഹസിച്ചതുകൊണ്ട്. മറ്റുള്ളവരെക്കുറിച്ചു കുറ്റം പറയുന്നവർ എപ്പോഴും ഇരുട്ടിലായിരിക്കും. ഇത് മനസിലാക്കി കൊടുക്കാനാണ് വിളക്ക് കെടുത്തിയത്.
കൂടതൽ ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടത്തി എഴുതുക
.
1. അഗതികളുടെ അമ്മ എന്ന് അറിയപെട്ടത് ആരാണ് ?
മദർ തെരേസ.
2. മദർ തെരേസയുടെ കുട്ടിക്കാലത്തെ വിളിപ്പേര് എന്തായിരുന്നു?
ഹോംഗ്സ്
3. മദർ തെരേസ ജനിച്ചത് എവിടെ?
അൽബേനിയയിൽ.
4. ഹോംഗ്സിന്റെ മൂത്ത സഹോദരന്റെ പേര് ?
ലാസർ
5. ഹോംഗ്സിന്റെ സഹോദരിയുടെ പേര്?
ഏജ്
6. ലാസറിന്റെ ഇഷ്ടഭക്ഷണം എന്തൊക്കെയായിരുന്നു?
കേക്കും ജാമും ചോക്ലേറ്റും.
7. അമ്മ വീട്ടിലില്ലാത്തപ്പോൾ ലാസറും ഏജും എന്തുചെയ്യുമായിരുന്നു?
മധുര പലഹാരങ്ങൾ എടുത്തുതിന്നും.
8. ഹോംഗ്സ് അവരുടെ കുട്ടത്തിൽ കൂടാതിരുന്നതിനുകാരണം?
അമ്മയറിയാതെ ആഹാരം എടുത്തു കഴിക്കുന്നത് ശരിയല്ല എന്നതായിരുന്നു അവളുടെ പക്ഷം.
9. ഹോംഗ്സിന്റെ കാതിൽ മുഴങ്ങിയ അമ്മയുടെ വാക്കുകൾ എന്തായിരുന്നു?
ആരും കാണുന്നില്ലെന്നു കരുതി ഒരിക്കലും തെറ്റുചെയ്യരുത്.
10. ഹോംഗ്സ് അമ്മയോട് പരാതിപ്പെട്ടത് എന്താണ്?
മറ്റുമുറികളിലും തൊട്ടടുത്ത വീടുകളിലും തെരുവിലുമെല്ലാം വെളിച്ചമുണ്ട്. ഞങ്ങളുടെ മുറിയിൽ മാത്രം വെളിച്ചമില്ല എന്നാണ് ഹോംഗ്സ് പരാതി പറഞ്ഞത്.
എന്തെല്ലാം നന്മകൾ
• സ്‌നേഹം
• കാരുണ്യം
• ആദരവ്
• ത്യാഗം
• വിനയം
• അലിവ്
• പരോപകാരം
• സത്യം
• ക്ഷമ
• ദയ
ആശയം കണ്ടെത്തുക
"മറ്റുള്ളവരെക്കുറിച്ചു കുറ്റം മാത്രം പറയുന്നവർ എപ്പോഴും ഇരുട്ടിലായിരിക്കും." ഈ വാക്കുകളിലെ ആശയം കണ്ടെത്തി എഴുതുക.
സ്വന്തം കുറ്റങ്ങളും കുറവുകളും തിരിച്ചറിയുന്നവന് മറ്റൊരാളെ കുറ്റം പറയാൻ സാധിക്കില്ല. മറ്റുള്ളവരുടെ നന്മകൾ കണ്ടെത്താൻ നമ്മുക്ക് കഴിയണം. നന്മയുള്ള മനസുള്ളവർക്കേ മറ്റുള്ളവരുടെ നന്മകൾ കണ്ടെത്താൻ കഴിയൂ. നന്മ എന്നത് പ്രകാശമാണ് അത് നമ്മൾ മറ്റുള്ളവരിലേക്കും കൂടി പകർത്താൻ ശ്രമിക്കണം. എങ്കിൽ മാത്രമേ നമ്മുടെ ജീവിതം കൊണ്ട് പ്രയോജനം ഉള്ളു. നാം ഒരാളെ കുറ്റം പറയാൻ ശ്രമിക്കുമ്പോൾ നമ്മുടെ നേർക്കും അതിനേക്കാൾ ഏറെ കുറ്റങ്ങൾ കണ്ടെത്താൻ അനേകം പേർ തയ്യാറാകുമെന്ന് നാം തിരിച്ചറിയണം.
എന്റെ പദശേഖരത്തിലേയ്‌ക്ക്
പൂമൊട്ട് എന്ന പാഠഭാഗത്തിലെ പുതിയ പദങ്ങൾ
• അഗതികൾ = പാവപ്പെട്ടവർ (ഗതിയില്ലാത്തവർ)
• സഹപാഠി = കൂടെ പഠിക്കുന്ന ആൾ
• പരിഹസിക്കുക = കളിയാക്കുക
• അയൽപക്കം = അയൽവീട്
• ഭംഗി = ചന്തം
• വിളിപ്പേര് = ഓമനപ്പേര്
• മധുരക്കൊതിയൻ = മധുരം തിന്നുന്നതിൽ കൊതിയുള്ളവൻ
• പക്ഷം = അഭിപ്രായം
• കാത് = ചെവി
• പരിഭ്രാന്തൻ = പേടിച്ചവൻ
• ഗുരുനാഥൻ = അധ്യാപകൻ
• പരിഹസിക്കുക = കളിയാക്കുക
അമ്മയോടൊപ്പം - Worksheets
Day 2
Day 3
Day 4
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments