Class 3 കേരള പാഠാവലി: പാഠം 1: അമൃതം - വെണ്ണക്കണ്ണൻ - ചോദ്യോത്തരങ്ങൾ, പഠന സഹായികൾ  


നാലാം ക്‌ളാസിലെ മലയാളത്തിലെ ഒന്നാം പാഠമായ അമൃതം (വെണ്ണക്കണ്ണൻ)  പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 4 Unit 1: അമൃതം (വെണ്ണ കണ്ണൻ) - Study Materials & Teaching Manual / Questions and Answers.  
ഈ യൂണിറ്റിന്റെ Teachers Manual, Teachers Handbook, Worksheets എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.
അദ്ധ്യായം1 വെണ്ണക്കണ്ണൻ - ചെറുശ്ശേരി നമ്പൂതിരി
ക്രിസ്തുവർഷം 15-‌ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി. പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.
മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നതു്‌ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണു്‌. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു്‌ കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്
മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്.

പാഠ പുസ്തക പ്രവർത്തനങ്ങൾ, ചോദ്യോത്തരങ്ങൾ ചുവടെ

പുതിയ പദങ്ങൾ 
• അഞ്ചിതം - മനോഹരം
• ആഗമിക്കുക -വരിക
• ആർത്തൻ - ദുഃഖിതൻ 
• ആനനം -മുഖം
• ഏറ്റം - അധികം
• കാകൻ - കാക്ക
• കേഴുക - കരയുക
• കൈതവം - കള്ളം
• ചൊല്ലുക - പറയുക
• പയ്യവേ - മെല്ലെ
• തിങ്കൾ - ചന്ദ്രൻ 
• തൂമ - ഭംഗി
• പാലിക്കുക - രക്ഷിക്കുക
• പൈതൽ - ശിശു
• സ്നാനം - കുളി
 
പറയാം എഴുതാം
* “ വെണ്ണ ലഭിക്കാൻ കണ്ണൻ എന്തെല്ലാം ന്യായങ്ങളാണ്‌ അമ്മയോട്‌ പറയുന്നത്‌?
• അമ്മ വരുന്നത്‌ വരെ ഞാൻ പാൽവെണ്ണ കാത്തുസൂക്ഷിച്ചു
• ഒരു കൈയിൽ മാത്രം വെണ്ണ വെച്ചാൽ മറ്റേ കൈ സങ്കടപ്പെടും
• വെണ്ണ കാക്ക കൊണ്ടു പോയി

* വെണ്ണ കിട്ടിയപ്പോൾ കണ്ണൻ ചെയ്തത്‌ എന്ത്‌?
• മറ്റേ കൈയിലും വെണ്ണ വേണമെന്ന്‌ പറഞ്ഞു
• വെണ്ണ വായിലിട്ടിട്ട് കാക്ക കൊണ്ടുപോയി എന്ന്‌ പറഞ്ഞു

* വെണ്ണിലാവോലുന്ന തിങ്കൾ പോലെ കണ്ണന്റെ മുഖം തിളങ്ങാന്‍ കാരണം എന്ത്‌?
- വെണ്ണക്കൊതിയനായ കണ്ണന്റെ രണ്ട് കൈയ്യിലും അമ്മ വെണ്ണ വച്ച് കൊടുത്തപ്പോൾ സന്തോഷം കൊണ്ട് കണ്ണന്റെ മുഖം പൂനിലാവ് പൊഴിക്കുന്ന ചന്ദ്രനെപ്പോലെ പുഞ്ചിരിയാൽ തെളിഞ്ഞു.

* വരികൾ കണ്ടെത്താം
• കൈയിലെ വെണ്ണ കാക്ക കൊണ്ടു പോയി
"കള്ളനായുള്ള കാകൻ താൻ വന്നിട്ടെൻ 
കൈയിലേ വെണ്ണയെ കൊണ്ടു പോയി"

• കണ്ണൻ കള്ളം പറഞ്ഞിട്ടും അമ്മ വീണ്ടും വെണ്ണ നല്‍കുന്നു
വൈകാതവണ്ണമക്കൈതവപ്പൈതൽ തൻ  
കൈകളിൽ രണ്ടിലും വെണ്ണ വെച്ചാൾ 

* അർഥം കണ്ടെത്താം

* താഴെ കൊടുത്ത പദങ്ങളുടെ അർഥം അർഥസൂചിക നോക്കി കണ്ടെത്താം
• സ്നാനം - കുളി 
• ആഗമിക്കുക -വരിക
• ആർത്തൻ - ദുഃഖിതൻ 
• കാകൻ - കാക്ക
• പൈതൽ - ശിശു
• തിങ്കൾ - ചന്ദ്രൻ 
• അഞ്ചിതം - മനോഹരം
• തൂമ - ഭംഗി

* അടിവരയിട്ട പദത്തിന്‌ പകരം അതേ അർത്ഥമുള്ള മറ്റൊരുപദം എഴുതുക.
• കള്ളനായുള്ള കാകൻ - കള്ളനായുള്ള കാക്ക
• ആർത്തനായ്‌ നിന്നു ഞാൻ കേഴും പോലെ - ആർത്തനായ്‌ നിന്ന്‌ ഞാൻ കരയും പോലെ
• വെണ്ണിലാവോലുന്ന തിങ്കൾ - വെണ്ണിലാവോലുന്ന ചന്ദ്രൻ 

* മാതൃക പോലെ മാറ്റിയെഴുതാം 
• ആഗമിപ്പോളവും -ആഗമിക്കുന്നതു വരെ
• ഏതുമേ താരാതെ -ഒന്നും തരാതെ
• കേഴും പോലെ - കരയും പോലെ

* സമ്മാനാർത്ഥമുള്ള പദങ്ങൾ കണ്ടെത്താം 
• മുഖം - ആനനം, വദനം, ആസ്യം
• നിലാവ്‌ - ചന്ദ്രിക, കൗമുദി, ജ്യോത്സ്ന
• പുഞ്ചിരി - മന്ദസ്മിതം, മന്ദഹാസം, സ്മേരം
• കൈ - പാണി, കരം, ഹസ്തം
• അമ്മ - ജനനി, തായ, മാതാവ്‌
• പാൽ - ക്ഷീരം, പയസ്സ്‌, ദുഗ്ധം

* ആവർത്തനത്തിന്റെ ഭംഗി കണ്ടെത്തി ആസ്വദിക്കാം 
• വെണ്ണയെക്കണ്ടൊരു കണ്ണന്താനന്നേരം
വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാൻ
ഇതുപോലെ അക്ഷരങ്ങൾ ആവർത്തിക്കുന്ന വരികൾ പാഠഭാഗത്തുനിന്ന്‌ കണ്ടെത്തി
ചൊല്ലി നോക്കാം.
• ഉണ്ണിക്കൈതന്നിലേ വച്ചുനിന്നീടിനാൾ 
വെണ്ണതാൻ കൊണ്ടുപോന്നമ്മയപ്പോൾ 
  
• വെണ്ണയെക്കണ്ടൊരു കണ്ണന്തന്നാനനം
വെണ്ണിലാവോലുന്ന തിങ്കൾ പോലെ 

• ഒറ്റക്കൈതന്നിൽ നീ വെണ്ണ വച്ചീടിനാൽ 
മറ്റെക്കൈ കണ്ടിട്ടു കേഴുമല്ലോ 
 
• പുഞ്ചിരിത്തുമകൊണ്ടഞ്ചിതമാകയാൽ 
ചെഞ്ചെമ്മേ നിന്നു വിളങ്ങീതപ്പോൾ 

ഒരേ ഈണം ഒരേ താളം 

ആവു വിശപ്പില്ലേ കാച്ചിയ പാലിതാ 
തൂവെള്ളിക്കിണ്ണത്തിൽ തേൻ കുഴമ്പും
നല്ല പഴങ്ങളുമാവോളം ഭക്ഷിച്ചു
വല്ലതും മുൻമട്ടിൽ സംസാരിപ്പിൻ 
- വളളത്തോൾ
ഈ വരികളും വെണ്ണക്കണ്ണൻ എന്ന കവിതയിലെ വരികളും ചൊല്ലി നോക്കൂ. ഈണം സമാനമല്ലേ?
എന്തുകൊണ്ടാകാം ഈ സമാനത? 
കവിതയുടെ താളത്തിന്‌ അതിലെ വരികളിലെ അക്ഷരങ്ങളുടെ എണ്ണവുമായി ബന്ധമുണ്ട്‌. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെയും വള്ളത്തോളിന്റെ ഈ കവിതയിലേയും അക്ഷരങ്ങളുടെ എണ്ണം തുല്യമാണ്‌. ആദ്യത്തെ വരികളില്‍ 2 അക്ഷരവും രണ്ടാമത്തെ വരിയില്‍ 10 അക്ഷരവുമാണ്‌ ഈ രണ്ടു കവിതകളിലും വരുന്നത്‌. ഇതാണ്‌ ഇവയ്ക്കു ഒരേ താളവും ഒരേ ഈണവും കിട്ടാൻ കാരണം.


 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here