Class 4 കേരള പാഠാവലി: പാഠം 1: അമൃതം - കുടയില്ലാത്തവർ - ചോദ്യോത്തരങ്ങൾ, പഠന സഹായികൾ | Teaching Manual
നാലാം ക്‌ളാസിലെ മലയാളത്തിലെ ഒന്നാം പാഠമായ അമൃതം (കുടയില്ലാത്തവർ) പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 4 Unit 1: അമൃതം (കുടയില്ലാത്തവർ) kudayillathavar - Study Materials & Teaching Manual / Questions and Answersഅദ്ധ്യായം1 കുടയില്ലാത്തവർ - ഒ.എൻ.വി.കുറുപ്പ് മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ്. കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം ഇദ്ദേഹത്തിന് 2010 ൽ ലഭിച്ചു. പ്രധാന കൃതികൾ: ഭൂമിക്ക് ഒരു ചരമഗീതം, അക്ഷരം, ഉജ്ജയിനി, ശാർങ്ഗകപ്പക്ഷികൾ, ഉപ്പ്, കറുത്തപക്ഷിയുടെ പാട്ട്, വളപ്പൊട്ടുകൾ, ഭൈരവന്റെ തുടി.
കുടയില്ലാത്തവർ - Teaching Manual
പാഠ പുസ്തക പ്രവർത്തനങ്ങൾ, ചോദ്യോത്തരങ്ങൾ ചുവടെഅർത്ഥസൂചിക കനിവ് - ദയകിനാവ് - സ്വപ്നംകുതിരുക - നനഞ്ഞു വീർക്കുകതോഴൻ - കൂട്ടുകാരൻ നിറമോലും - നിറമുള്ളനീര് - വെള്ളം
കണ്ടെത്താം• വേനലൊഴിവെത്ര വേഗം പോയ്! ഒഴിവുകാലത്തോടൊപ്പം എന്തെല്ലാമാണ് പോയ്മറഞ്ഞത്?- ഒഴിവു കാലത്തെ കിനാക്കളും, പൂരവും, പെരുന്നാളും, പൂതവും, തെയ്യവും, വിഷുവുമെല്ലാമാണ്, ഒഴിവു കാലത്തോടൊപ്പം പോയ്‌മറഞ്ഞത്.
• സ്വന്തം ബാല്യം കവി ഓർമിച്ചതെപ്പോഴാണ്?- മഴവെള്ളച്ചാലിലൂടെ പലനിറത്തിലുള്ള കുടകൾ പിടിച്ച് പൊടി മീനുകളെ പോലെആർത്തുലസിച്ചു നടന്നു പോകുന്ന കുട്ടികളെ കണ്ടപ്പോഴാണ് കവിക്ക് തന്റെ ബാല്യകാലം ഓർമ്മവന്നത്.
• കുട്ടിക്കാലത്ത് കവിയെ കൊച്ചുപെങ്ങൾ സഹായിച്ചതെങ്ങനെ?- നനയാതെ തന്നെ കുടയിൽ നിർത്തിയാണ് കൊച്ചു പെങ്ങൾ കുട്ടിക്കാലത്ത് കവിയെസഹായിച്ചത്.
• വേനൽ കിനാക്കൾ കരിഞ്ഞുപോയ് - എന്തൊക്കെയായിരിക്കാം കവിയുടെ വേനൽക്കിനാക്കൾ?- അവധിക്കാലം കഴിയുമ്പോൾ അതു വരെയുണ്ടായിരുന്ന കളിയും ചിരിയും യാത്രകളും സമ്മാനിച്ച സന്തോഷത്തിന് അറുതി വരുന്നു. കളിച്ചും ചിരിച്ചും കൂട്ടുകൂടിയും മതി വരാത്ത അവസ്ഥയും ബാക്കിയായ ആഗ്രഹങ്ങളുമൊക്കെയാണ് ഇവിടെ വേനല്‍ക്കിനാക്കൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
• കുതിരുന്നു ഞാനാ മഴയിലല്ലോ,ഒരു കുഞ്ഞുപെങ്ങൾ തൻ സ്നേഹവായ്പിൽ.. - കുഞ്ഞു പെങ്ങളുടെ സ്നേഹവായ്പിൽ കുതിർന്നു എന്നു പറയുന്നതെന്തുകൊണ്ടാവാം?- പെരുമഴയത്ത് വാഴയില ചൂടി, നനയുന്നില്ല എന്ന മട്ടിൽ എന്നാൽ നനഞ്ഞുവരുന്ന കവിയെ സ്വന്തം അനിയനോടെന്ന പോലെ കനിവുകാട്ടി, തന്റെ കടയിലേക്ക് ചേർത്തു നിർത്തുകയാണ് ഒരു കുഞ്ഞു പെങ്ങൾ. ഈ സമയത്ത് താൻ നനഞ്ഞു കുതിർന്നത് മഴ കൊണ്ടല്ല, കുഞ്ഞു പെങ്ങളുടെ സ്നേഹപെയ്ത്തിനാലാണെന്ന് കവിമനസ്സിലാക്കുന്നു.
പ്രയോഗഭംഗി കണ്ടെത്താം
• മഴത്തുള്ളികളും തുള്ളി വന്നല്ലോ - പള്ളിക്കുടം തുറക്കുമ്പോൾ സന്തോഷത്തോടെ കുട്ടികൾ തുള്ളിച്ചാടി പോകുന്നത് പോലെ മഴക്കാലമെത്തിയപ്പോൾ മഴത്തുള്ളികളും സന്തോഷത്തോടെ തുള്ളിച്ചാടി വന്നു എന്നാണ് കവി പറയുന്നത്.
• പൊടി മീനിൻ നിരപോലാം കൂട്ടുകാർ - മഴയത്ത് പല നിറത്തിലുള്ള കുടകൾ ചൂടി കുട്ടികൾ പോകുന്നത് കാണുമ്പോൾ പുതുമഴയിൽ വെള്ളച്ചാലിലൂടെ പൊടിമീനുകൾ പോകുന്നതുപോലെ കവിക്കു തോന്നുന്നു.
• അനിയനല്ലാത്തോരനിയൻ - കുടയില്ലാത്തതിനാൽ വാഴയില തലയിൽ ചൂടി സ്ളേറ്റും ബുക്കും മാറിലണച്ച് നനഞ്ഞു പോകുകയായിരുന്ന കവിയെ സ്നേഹത്തോടെ അനിയനെപോലെ കരുതി സ്വന്തം കുടയിൽ കൊണ്ടുപോകാൻ ഒരു പെണ്‍കുട്ടി തയ്യാറായി. തികച്ചും അപരിചിതനായിരുന്നിട്ടും ഒരു അനിയനെപ്പോലെ കണ്ട് തന്നെ സഹായിക്കാൻ മനസ്സുകാണിച്ച ആ കൊച്ചു പെങ്ങളുടെ നന്മയും സ്നേഹവുമാണ് ഇവിടെ കവി സുചിപ്പിക്കുന്നത്.
വാക്കുകൾ കണ്ടെത്താം* 'പുതു'ചേർത്ത് ഏതൊക്കെ വാക്കുകൾ എഴുതാം?• പുതുമണം• പുതുമഴ • പുതുതലമുറ• പുതുവർഷം• പുതുലോകം• പുതു മുള • പുതുകവിത• പുതു നാദം കുടയില്ലാത്തവർ - Worksheets - ലിങ്ക് താഴെ
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
നാലാം ക്‌ളാസിലെ മലയാളത്തിലെ ഒന്നാം പാഠമായ അമൃതം (കുടയില്ലാത്തവർ) പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 4 Unit 1: അമൃതം (കുടയില്ലാത്തവർ) kudayillathavar - Study Materials & Teaching Manual / Questions and Answers
അദ്ധ്യായം1 കുടയില്ലാത്തവർ - ഒ.എൻ.വി.കുറുപ്പ്
മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ്. കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം ഇദ്ദേഹത്തിന് 2010 ൽ ലഭിച്ചു. പ്രധാന കൃതികൾ: ഭൂമിക്ക് ഒരു ചരമഗീതം, അക്ഷരം, ഉജ്ജയിനി, ശാർങ്ഗകപ്പക്ഷികൾ, ഉപ്പ്, കറുത്തപക്ഷിയുടെ പാട്ട്, വളപ്പൊട്ടുകൾ, ഭൈരവന്റെ തുടി.
കുടയില്ലാത്തവർ - Teaching Manual
പാഠ പുസ്തക പ്രവർത്തനങ്ങൾ, ചോദ്യോത്തരങ്ങൾ ചുവടെ
അർത്ഥസൂചിക
കനിവ് - ദയ
കിനാവ് - സ്വപ്നം
കുതിരുക - നനഞ്ഞു വീർക്കുക
തോഴൻ - കൂട്ടുകാരൻ
നിറമോലും - നിറമുള്ള
നീര്‍ - വെള്ളം
കണ്ടെത്താം
• വേനലൊഴിവെത്ര വേഗം പോയ്! ഒഴിവുകാലത്തോടൊപ്പം എന്തെല്ലാമാണ് പോയ്മറഞ്ഞത്?
- ഒഴിവു കാലത്തെ കിനാക്കളും, പൂരവും, പെരുന്നാളും, പൂതവും, തെയ്യവും, വിഷുവുമെല്ലാമാണ്, ഒഴിവു കാലത്തോടൊപ്പം പോയ്‌മറഞ്ഞത്.
• സ്വന്തം ബാല്യം കവി ഓർമിച്ചതെപ്പോഴാണ്?
- മഴവെള്ളച്ചാലിലൂടെ പലനിറത്തിലുള്ള കുടകൾ പിടിച്ച് പൊടി മീനുകളെ പോലെ
ആർത്തുലസിച്ചു നടന്നു പോകുന്ന കുട്ടികളെ കണ്ടപ്പോഴാണ് കവിക്ക് തന്റെ ബാല്യകാലം ഓർമ്മവന്നത്.
• കുട്ടിക്കാലത്ത് കവിയെ കൊച്ചുപെങ്ങൾ സഹായിച്ചതെങ്ങനെ?
- നനയാതെ തന്നെ കുടയിൽ നിർത്തിയാണ് കൊച്ചു പെങ്ങൾ കുട്ടിക്കാലത്ത് കവിയെ
സഹായിച്ചത്.
• വേനൽ കിനാക്കൾ കരിഞ്ഞുപോയ് - എന്തൊക്കെയായിരിക്കാം കവിയുടെ വേനൽക്കിനാക്കൾ?
- അവധിക്കാലം കഴിയുമ്പോൾ അതു വരെയുണ്ടായിരുന്ന കളിയും ചിരിയും യാത്രകളും
സമ്മാനിച്ച സന്തോഷത്തിന് അറുതി വരുന്നു. കളിച്ചും ചിരിച്ചും കൂട്ടുകൂടിയും മതി വരാത്ത അവസ്ഥയും ബാക്കിയായ ആഗ്രഹങ്ങളുമൊക്കെയാണ് ഇവിടെ വേനല്‍ക്കിനാക്കൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
• കുതിരുന്നു ഞാനാ മഴയിലല്ലോ,
ഒരു കുഞ്ഞുപെങ്ങൾ തൻ സ്നേഹവായ്പിൽ.. - കുഞ്ഞു പെങ്ങളുടെ സ്നേഹവായ്പിൽ കുതിർന്നു എന്നു പറയുന്നതെന്തുകൊണ്ടാവാം?
- പെരുമഴയത്ത് വാഴയില ചൂടി, നനയുന്നില്ല എന്ന മട്ടിൽ എന്നാൽ നനഞ്ഞുവരുന്ന കവിയെ സ്വന്തം അനിയനോടെന്ന പോലെ കനിവുകാട്ടി, തന്റെ കടയിലേക്ക് ചേർത്തു നിർത്തുകയാണ് ഒരു കുഞ്ഞു പെങ്ങൾ. ഈ സമയത്ത് താൻ നനഞ്ഞു കുതിർന്നത് മഴ കൊണ്ടല്ല, കുഞ്ഞു പെങ്ങളുടെ സ്നേഹപെയ്ത്തിനാലാണെന്ന് കവിമനസ്സിലാക്കുന്നു.
പ്രയോഗഭംഗി കണ്ടെത്താം
• മഴത്തുള്ളികളും തുള്ളി വന്നല്ലോ
- പള്ളിക്കുടം തുറക്കുമ്പോൾ സന്തോഷത്തോടെ കുട്ടികൾ തുള്ളിച്ചാടി പോകുന്നത് പോലെ മഴക്കാലമെത്തിയപ്പോൾ മഴത്തുള്ളികളും സന്തോഷത്തോടെ തുള്ളിച്ചാടി വന്നു എന്നാണ് കവി പറയുന്നത്.
• പൊടി മീനിൻ നിരപോലാം കൂട്ടുകാർ
- മഴയത്ത് പല നിറത്തിലുള്ള കുടകൾ ചൂടി കുട്ടികൾ പോകുന്നത് കാണുമ്പോൾ പുതുമഴയിൽ വെള്ളച്ചാലിലൂടെ പൊടിമീനുകൾ പോകുന്നതുപോലെ കവിക്കു തോന്നുന്നു.
• അനിയനല്ലാത്തോരനിയൻ
- കുടയില്ലാത്തതിനാൽ വാഴയില തലയിൽ ചൂടി സ്ളേറ്റും ബുക്കും മാറിലണച്ച് നനഞ്ഞു പോകുകയായിരുന്ന കവിയെ സ്നേഹത്തോടെ അനിയനെപോലെ കരുതി സ്വന്തം കുടയിൽ കൊണ്ടുപോകാൻ ഒരു പെണ്‍കുട്ടി തയ്യാറായി. തികച്ചും അപരിചിതനായിരുന്നിട്ടും ഒരു അനിയനെപ്പോലെ കണ്ട് തന്നെ സഹായിക്കാൻ മനസ്സുകാണിച്ച ആ കൊച്ചു പെങ്ങളുടെ നന്മയും സ്നേഹവുമാണ് ഇവിടെ കവി സുചിപ്പിക്കുന്നത്.
വാക്കുകൾ കണ്ടെത്താം
* 'പുതു'ചേർത്ത് ഏതൊക്കെ വാക്കുകൾ എഴുതാം?
• പുതുമണം
• പുതുമഴ
• പുതുതലമുറ
• പുതുവർഷം
• പുതുലോകം
• പുതു മുള
• പുതുകവിത
• പുതു നാദം
കുടയില്ലാത്തവർ - Worksheets - ലിങ്ക് താഴെ
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments