Class 5 കേരളപാഠാവലി - Chapter 01 മലയാളനാടേ ജയിച്ചാലും - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 5 Malayalam - Kerala Padavali Chapter 1 മലയാളനാടേ ജയിച്ചാലും | Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 01 തേനൂറും മലയാളം
Std V Malayalam: കേരളപാഠാവലി: അദ്ധ്യായം 01 മലയാളനാടേ ജയിച്ചാലും - ആശയം - ചോദ്യോത്തരങ്ങൾ തേനൂറും മലയാളംഅമ്പത്താറക്ഷരമല്ലഅമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളംമലയാളമെന്ന നാലക്ഷരമല്ലഅമ്മ എന്ന ഒരൊറ്റക്ഷരമാണ്മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം- കുഞ്ഞുണ്ണി• മലയാളം എന്ന വാക്കിന് കവി നൽകുന്ന അർത്ഥങ്ങൾ എന്തെല്ലാമാണ്?വെറും അമ്പത്താറോ അമ്പത്തൊന്നോ അക്ഷരങ്ങള്‍ മാത്രമല്ല മലയാളം എന്നത്.മലയാളം എന്ന വാക്കിലെ നാല് അക്ഷരങ്ങളുമല്ല. അമ്മ എന്ന ഒരൊറ്റ അക്ഷരവും, മണ്ണ് എന്ന ഒരൊറ്റ അക്ഷരവുമാണ് മലയാളം. നമുക്ക് പകരം വയ്ക്കാന്‍ കഴിയാത്തവയാണ് അമ്മയും, മണ്ണും. അതുപോലെതന്നെ നമുക്കേറ്റവും പ്രിയപ്പെട്ടവയും. അത് പോലെ പകരം വയ്ക്കാന്‍ കഴിയാത്തതും തനിക്കേറ്റവും പ്രിയപ്പെട്ടതുമാണ് തന്റെ മാതൃഭാഷയായ മലയാളവും എന്നാണ കുഞ്ഞുണ്ണിമാഷ് പറയുന്നത്.മലയാളനാടേ ജയിച്ചാലും(ചങ്ങമ്പുഴ കൃഷ്ണപിള്ള)
* ആശയം
• മലയാളനാടേ, നിന്‍ മാറിലോരോമലര്മാല ചാര്‍ത്തുന്നു മഞ്ജിമകള്വിജയിക്കു ഞങ്ങള്‍ പിറന്ന നാടേ!വിമലശ്രീ നിത്യം പുലര്‍ന്ന വീടേ!കരള്‍ കക്കും നിന്‍കളിത്തോപ്പിലെത്ര കവികോകിലങ്ങള്‍ പറന്നു പാടി!അവിരളോന്മാദം തരുന്നു ഞങ്ങള്‍-ക്കവര്‍ പെയ്ത കാകളിത്തേന്മഴകള്‍- മലയാളനാടിന്റെ മാറിലേക്ക് സൗന്ദര്യത്തിന്റെ പുഷ്പമാല അര്‍പ്പിക്കുകയാണ് കവി.പരിശുദ്ധമായ ഐശ്വര്യം നിത്യവും പുലരുന്ന വീടായ മലയാളനാടേ, നീ വിജയിക്കട്ടെ. ഹൃദയഹാരിയായ നിന്റെ കളിത്തോപ്പില്‍ കവികളാകുന്ന കുയിലുകള്പാറിപ്പറന്നു പാടി. അവര്‍ പെയ്ത കാകളിത്തേനാകുന്ന മഴ ഞങ്ങള്‍ക്ക് അമിതമായ ആഹ്ലാദം നല്‍കുന്നു.
• പരശ്ശതം വര്‍ഷങ്ങള്‍ക്കപ്പുറത്താ-പരിചേലും തുഞ്ചന്പറമ്പിലെങ്ങോഒരു തൈമരത്തില്‍ തളിര്‍ത്ത കൊമ്പ-ത്തൊരു പച്ചത്തത്തമ്മ കൂടുകൂട്ടിഅഖിലവേദാന്ത പുരാണതത്ത്വ-മവളാത്തമോദമെടുത്തുപാടിഅഴകുറ്റ ഗാനമേ, നിന്റെ മുന്പില്തൊഴുകൈപ്പുമൊട്ടുമായ് നില്പു ഞങ്ങള്‍- വര്‍ഷങ്ങള്‍ക്കപ്പുറം പ്രകൃതിഭംഗി നിറഞ്ഞ തുഞ്ചന്‍പറമ്പിലെ ഒരു തൈമരത്തിന്റെ തളിര്‍ത്ത കൊമ്പില്‍ ഒരു പച്ചത്തത്തമ്മ കൂടുകൂട്ടി. അത് മറ്റാരുമല്ല, ആധുനികമലയാളഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന എഴുത്തച്ചന്‍ ആണ്. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം. എല്ലാ വേദാന്തങ്ങളും പുരാണതത്വങ്ങളും അവള്‍ സന്തോഷത്തോടെ പാടി. ആ കിളിപ്പെണ്ണിന്റെ അഴകുറ്റ ഗാനത്തിന് മുന്നില്‍ തൊഴുകൈപൂമൊട്ടുകളുമായി നില്‍ക്കുകയാണ് മലയാളികള്‍.
• ഫലിതത്തിന്‍ തൈലം പകര്‍ന്നു കുഞ്ചന്നിലവിളക്കൊന്നു കൊളുത്തിവച്ചുഅതിനുള്ളിലായിരം പൊന്‍തിരിക-ളറിവിന്‍ വെളിച്ചം ചൊരിഞ്ഞെരിഞ്ഞുമണിമുകില്വര്ണനെ വാഴ്ത്തിവാഴ്ത്തിമതിമാൻ ചെറുശ്ശേരി പാട്ടുപാടി- ഫലിതത്തിന്റെ തൈലം പകര്‍ന്നു കൊണ്ടാണ് കുഞ്ചന്‍ നിലവിളക്ക് കൊളുത്തിയത്. ഓട്ടന്‍തുള്ളല്‍ എന്നൊരു കലാരുപത്തിനാണ് കുഞ്ചന്‍നമ്പ്യാര്‍ നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചത്. ആ വിളക്കിലെ ആയിരം പൊന്‍തിരികള്‍ അറിവിന്റെ വെളിച്ചം ചൊരിഞ്ഞു കൊണ്ട് എരിഞ്ഞു. പുതിയൊരു കലയുടെയും സാഹിത്യത്തിന്റെയുംപൊന്തിരികളാണ് കുഞ്ചന്‍നമ്പ്യാര്‍ കൊളുത്തി വെച്ചത്. ഇനി കവി സൂചിപ്പിക്കുന്നത് ചെറുശ്ശേരിയെ കുറിച്ചാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥയില്‍ മലയാളഭാഷയുടെ ശക്തിയും സൌന്ദര്യവും നമുക്ക് കാണാന്‍ കഴിയും. മണിമുകില്‍ വര്‍ണ്ണനായ ശ്രീകൃഷ്ണനെയാണ് കവി വാഴ്ത്തി പാടുന്നത്. ഇവിടെ കവി ചെറുശ്ശേരിയെ മതിമാന്‍ ചെറുശ്ശേരി എന്നാണ് വിശേഷിപ്പിച്ചത്.
• അഭിനവമാശാന്റെ തത്ത്വചിന്താ-മധുരമാം പാവനപ്രേമഗാനംമറവിക്കും മായ്ക്കുവാനായിടാതെമഹിതാഭ വീശിപ്പരിലസിപ്പൂമധുരമായ് വള്ളത്തോള്‍ ഞങ്ങള്‍ കേള്ക്കാന്മണിവീണ മന്ദമെടുത്തു മീട്ടി,- ആധുനിക കവിത്രയങ്ങളിൽ ഒരാളായ കുമാരനാശാനെ ആണ് കവി ഓര്‍മ്മിപ്പിക്കുന്നത്. സ്നേഹഗായകനാണ് ആശാന്‍. അദ്ദേഹത്തിന്റെ കവിതകളില്‍ എല്ലാം സ്നേഹത്തെ പ്രകീര്‍ത്തിക്കുന്നത് കാണാം. ആശാന്റെ പരിശുദ്ധമായ പ്രേമഗാനം മറവിക്ക് പോലും മായ്ക്കാനാകാതെ മഹനീയമായ ശോഭ വീശിപരിലസിക്കുന്നു. ഇനി വള്ളത്തോളിനെ കുറിച്ചു കവി പറയുന്നത് നോക്കാം. കവിതയുടെ മണിവീണ മീട്ടിയ കവിയെന്നാണിവിടെ വിശേഷിപ്പിക്കുന്നത്. ശബ്ദ സൗന്ദര്യവും സര്‍ഗാത്മകതയും നിറഞ്ഞതായിരുന്നു വള്ളത്തോള്‍ കവിതകള്‍. വരികളിലെല്ലാം സംഗീതം തുളുമ്പുന്നതായിരുന്നു വള്ളത്തോള്‍ ശൈലി.
• വിജയശ്രീലാളിതനായൊരുള്ളൂര്വിപുലപാണ്ഡിത്യം തുറന്നുകാട്ടിപ്രണയിപ്പൂ ഹാ! ഞങ്ങള്‍ ഭക്തിപൂര്വംപ്രതിഭാപ്രഭാവമേ നിന്റെ മുന്‍പില്‍- ഇനി നമുക്ക് കവി ഉള്ളൂരിനെ കുറിച്ച് വര്‍ണ്ണിച്ചിരിക്കുന്നത് നോക്കാം. ഉള്ളൂരിനെ വിജയശ്രീലാളിതനായാണ് കവി കാണുന്നത്. കവി എന്ന നിലയിലും പണ്ഡിതന്‍ എന്ന നിലയിലും ഉള്ളൂര്‍ വിജയ ലക്ഷ്മിയാല്‍ അനുഗ്രഹീതനാണ്. ഉജ്വല ശബ്ദാഢ്യന്‍ എന്ന് സാഹിത്യലോകം വിശേഷിപ്പിക്കുന്ന ഉള്ളുരിനെ കവി ഭക്തിപൂര്‍വ്വം നമസ്കരിക്കുന്നു. ആ മഹാപ്രതിഭയുടെ മുമ്പില്‍ ഭക്തിപൂര്‍വ്വം കൈകൂപ്പി നില്‍ക്കുകയാണ് മലയാള മനസ്സ്.
* ചങ്ങമ്പഴ കൃഷ്ണപിള്ള
മലയാളഭാഷയിലെ ഒരു മഹാകവിയാണ് ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴകൃഷ്ണപിള്ള. 1911 ഒക്ടോബര്‍ 10ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്ജനിച്ചു.ഹൈസ്കൂള്‍ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ് അദ്ദേഹത്തിന്റെ സുഹൃത്തും കവിയുമായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്തത്. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പര്‍ശിച്ചു. “രമണന്‍' എന്ന വിലാപ കാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തില്‍ അതിപ്രശസ്തമായി. പഠനത്തിനുശേഷം ദുര്‍വ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാള്‍ അവിടെ തുടര്‍ന്നില്ല. രണ്ടുവര്‍ഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജില്‍ ചേര്‍ന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.പില്‍ക്കാലത്ത് ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ് രചിക്കപ്പെട്ടത്. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉള്‍പ്പെടെ അമ്പത്തിയേഴു കൃതികള്‍ ചങ്ങമ്പുഴ രചിച്ചിട്ടുണ്ട്. രമണന്‍, വാഴക്കുല, ദിവ്യഗീതം, ദേവഗീത, ബാഷ്പാഞ്ജലി, സ്പന്ദിക്കുന്ന അസ്ഥിമാടം, രക്തപുഷ്പങ്ങൾ, മദിരോത്സവം എന്നിവ പ്രധാന കൃതികള്‍ ആണ്.1948 ജൂണ്‍ 17-ാം തീയതി ഈ ലോകത്തോട് അദ്ദേഹം യാത്രപറഞ്ഞു. 37 വയസ്സേ അപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
പഠനപ്രവർത്തനങ്ങൾ
* പുതിയ പദങ്ങള്‍• കളിത്തോപ്പ് - കളിസ്ഥലം• പരശതം - നൂറിലധികം• മഞ്ജിമ - മനോഹാരിത • മതിമാൻ - ബുദ്ധിമാൻ • വിമലം - പരിശുദ്ധമായത് • ശ്രീ - ഐശ്വര്യം • കോകിലം - കുയിൽ • പരിചേലും - ഭംഗിയുള്ള • ആത്തമോദം - വർദ്ധിച്ച സന്തോഷം
* വായിക്കാം കണ്ടെത്താം
• കേരളത്തെ മലയാളനാട് എന്ന് കവി വിളിക്കുന്നത് എന്തുകൊണ്ടാവാം? നിങ്ങളുടെ ഊഹങ്ങള്‍ പറയൂ.- സഹ്യപര്‍വ്വതത്തിനും (മലയ്ക്കും), അറബിക്കടലിനും (ആളം) ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ മലയാളനാട് എന്നാണ് കേരളം അറിയപ്പെട്ടിരുന്നത്. ഇവിടുത്തെ ഭാഷയെ മലയാളം എന്നും വിളിച്ചു. മലയാളം സംസാരിക്കുന്ന ആളുകളുടെ നാട് എന്ന അര്‍ത്ഥത്തിലാണ് കവി മലയാളനാട് എന്ന് വിളിച്ചത്.
• ഏതൊക്കെ കവികളെക്കുറിച്ചാണ് പാഠഭാഗത്ത് സൂചനകളുള്ളത്? കണ്ടെത്തു. നിങ്ങള്‍ക്ക് മറ്റേതൊക്കെ കവികളെ അറിയാം?- മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തു എഴുത്തച്ചന്‍, കൃഷ്ണഗാഥയുടെ രചയിതാവായ ചെറുശ്ശേരി, തുള്ളല്‍ കലയുടെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാര്‍ എന്നീ പ്രാചീന കവിത്രയങ്ങളെ കുറിച്ചാണ് കവിതയുടെ ആദ്യഭാഗത്തു സുചിപ്പിക്കുന്നത്. തുടര്‍ന്ന് ആധുനിക കവിത്രയങ്ങളായകുമാരനാശാന്, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരുടെ രചനാശൈലിയെകുറിച്ചും കവി വിവരിക്കുന്നു.ഇവരെ കൂടാതെ ഓ എന്‍ വി, സുഗതകുമാരി, ബാലാമണിയമ്മ, അക്കിത്തംഇങ്ങനെ തുടര്‍ന്ന് പോകുന്നു നമ്മുടെ കവികളുടെ നിര.
• നമ്മുടെ നാടിന്റെ സവിശേഷതകള്‍ സൂചിപ്പിക്കുന്ന ചില വരികള്‍ കവിതയില്‍ കാണാം. നാടിന്റെ എന്തൊക്കെ സവിശേഷതകളാണ് ഈ വരികളിലൂടെ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്നത്? - മരത്തകപ്പട്ടുടുത്ത നാട്- കഥകളിയുടെ നാട് - സ്നേഹസമ്പന്നരായ മനുഷ്യരുടെ നാട്- പിറന്ന നാട്- കേളീകദംബങ്ങള്‍ പൂക്കുന്ന നാട്- വിമലശ്രീ നിത്യം പുലര്‍ന്ന വീട്- വയലേലകളുടെ നാട്- നദികളുടെ നാട്- കവിശ്രേഷ്ഠരുടെ നാട്- പ്രകൃതിഭംഗി തുളുമ്പുന്ന നാട് - വയലേലകളുടെ നാട്
• സമാനമായ ചില വരികള്‍കൂടി നോക്കു:- മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്മലയാളമെന്നൊരു നാടുണ്ട്കൊച്ചു മലയാളമെന്നൊരു നാടുണ്ട്
- കേരളം കേരളം കേളികൊട്ടുയരുന്ന കേരളംകേളീകദംബം പൂക്കും കേരളംകേരകേളീ സദനമാമെന്‍ കേരളംകേരളത്തിന്റെ ഏതൊക്കെ പ്രത്യേകതകളെക്കുറിച്ചാണ് ഈ ഗാനങ്ങളില്‍ പറയുന്നത്?- മാമലകള്‍ക്കപ്പുറത്ത് എന്ന ഗാനത്തില്‍ സഹ്യപര്‍വ്വതത്തിനപ്പുറത്ത് പച്ചപ്പട്ടുടുത്തകേരളമെന്നൊരു നാടുണ്ട് എന്നാണ് പറയുന്നത്. കേരളത്തിന്റെ ഹരിതാഭമായ ഭംഗിയെക്കുറിച്ചുള്ള ഒരു പ്രവാസിയുടെ ഓര്‍മ്മകളാണ് ഈ ഗാനത്തിലുള്ളത്. മലയാളനാടിന്റെ പ്രകൃതിസൌന്ദര്യമാണ് ഈ പാട്ടില്‍ വര്‍ണ്ണിക്കുന്നത്.കേരളം കേരളം എന്ന ഗാനത്തില്‍ കേരളനാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായ കഥകളിയിലെ കേളികൊട്ടിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. കഥകളിയുടെ നാടാണ് കേരളം എന്നാണ് ഇവിടെ പറയുന്നത്. തെങ്ങുകളുടെ നാടായ കേരളത്തിന്റെ പ്രകൃതിഭംഗിയെക്കുറിച്ചും ഈ കവിതയിൽ പറയുന്നുണ്ട്. കേരളത്തിന്റെ സംസ്കാരവും പ്രകൃതി ഭംഗിയും തന്നെയാണ് ഈ പാട്ടിലും തെളിയുന്നത്.
“ഫലിതത്തിന്‍ തൈലം പകര്‍ന്നു കുഞ്ചന്നിലവിളക്കൊന്നു കൊളുത്തിവച്ചു”• കുഞ്ചന്റെ കവിതയുടെ ചില പ്രത്യേകതകള്‍ ഈ വരികളില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ കവിതയുടെ മറ്റെന്തെല്ലാം മേന്മകള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും? കണ്ടെത്തിയവ താഴെ കൊടുത്തതു പോലെ എഴുതു.* പ്രയോഗഭംഗി
• കവിതയില്‍ കാണുന്ന ചില പദച്ചേര്‍ച്ചുകളും പ്രയോഗങ്ങളും ശ്രദ്ധിക്കൂ:കവികോകിലങ്ങള്‍, തൊഴുകൈപ്പൂമൊട്ട്, ഫലിതത്തിന്‍തൈലം ഇവ എന്തു ഭംഗിയാണ് നല്‍കുന്നത്?• കവികോകിലങ്ങള്‍:- കവികളാകുന്ന കോകിലങ്ങളെയാണ് കവികോകിലങ്ങള്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കോകിലങ്ങള്‍ / കുയിലുകള്‍ മനോഹരമായി പാടുന്നവരാണ്. കവികളാകട്ടെ മനോഹരമായി കവിത രചിക്കുന്നവരുമാണ്.• തൊഴുകൈപ്പൂമൊട്ട്:- തൊഴുതുപിടിച്ച കൈകള്‍ക്കു പൂമൊട്ടിന്റെ ആകൃതിയാണ്. ഇതിനാലാണ് കൂപ്പുകൈകളെ തൊഴുകൈപ്പുമൊട്ട് എന്ന് വിശേഷിപ്പിക്കുന്നത്.• ഫലിതത്തിന്‍തൈലം:- തൈലം എന്നാല്‍ എണ്ണ എന്നാണ് അര്‍ഥം. ഫലിതമാകുന്ന എണ്ണ പകര്‍ന്നാണ് കുഞ്ചന്‍ നമ്പ്യാര്‍ മലയാളമണ്ണില്‍ ഓട്ടൻ തുള്ളലാകുന്ന നിലവിളക്കിന് തിരി കൊളുത്തിയത്. ഫലിതമാണ് തുള്ളലിന്റെ മുഖമുദ്ര എന്നാണ് ഇവിടെ സൂചന.• ഇത്തരത്തിലുള്ള പദച്ചേര്‍ച്ചകള്‍ കണ്ടെത്തി പ്രയോഗഭംഗി വിശദീകരിക്കുക.• കാകളിത്തേന്മഴകൾ:- മലയാളത്തിന്റെ പ്രിയപ്പെട്ട വൃത്തങ്ങളാണ് കാകളിയും മഞ്ജരിയും കേകയുമെല്ലാം. കവികോകിലങ്ങള്‍ കാകളിവൃത്തത്തില്‍ രചിച്ച മനോഹരമായ കവിതകളെയാണ് തേന്മഴകള്‍ എന്ന് ഇവിടെ സൂചിപ്പിക്കുന്നത്.• പാവന പ്രേമഗാനം:- കുമാരനാശാന്റെ കവിതകളിലെ തത്വചിന്തയെക്കുറിച്ചുംസ്നേഹസങ്കല്പത്തെക്കുറിച്ചുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആശാന്റെ പരിശുദ്ധമായ പ്രേമഗാനം മറവിക്ക് പോലും മായ്ക്കാനാവാത്തതാണ്.
• ചില പദച്ചേരുവകള്‍ നിര്‍മിക്കാം• പ്രാചീന കവിത്രയങ്ങൾ - ചെറുശ്ശേരി - എഴുത്തച്ഛൻ - കുഞ്ചൻ നമ്പ്യാർ • ആധുനിക കവിത്രയങ്ങൾ - കുമാരനാശാൻ - ഉള്ളൂർ - വള്ളത്തോൾ
* ജീവചരിത്രകുറിപ്പ് തയ്യാറാക്കാം.• കുഞ്ചൻ നമ്പ്യാർ - തുള്ളല്‍ എന്ന പുതിയാരു കലയ്ക്ക് രുപം നല്‍കിയ കവിയും കലാകാരനുമാണ് കുഞ്ചന്‍ നമ്പ്യാര്‍. പാലക്കാട് ജില്ലയിലെ ലക്കിടിക്കടുത്ത് കിള്ളിക്കുറിശ്ശി മംഗലമാണ് ജന്മസ്ഥലം.നർമ്മത്തിൽ പൊതിഞ്ഞ സാമൂഹിക വിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യ കവികളിൽ അഗ്രഗണനീയനാണ് കുഞ്ചൻ നമ്പ്യാർ. ഓട്ടന്‍തുള്ളല്‍, പറയന്‍ തുള്ളല്‍, ശീതങ്കന്‍തുള്ളല്‍ എന്നീ മൂന്നുവിഭാഗം തുള്ളലുകൾക്കായി നിരവധി കൃതികൾ അദ്ദേഹം രചിച്ചു.ലക്കിടി, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ കുഞ്ചന്‍ നമ്പ്യാര്‍ക്ക് സ്മാരകമുണ്ട്.പ്രധാനകൃതികള്‍: ശ്രീകൃഷ്ണചരിതം മണിപ്രവാളം, സ്യമന്തകം, ഘോഷയാത്ര,സീതാസ്വയംവരം, കല്യാണസൗഗന്ധികം, നളചരിതം കിളിപ്പാട്ട്.
• ആസ്വാദനക്കുറിപ്പ് മലയാളനാടിന്റെ മാറിലേക്ക് സൗന്ദര്യത്തിന്റെ പുഷ്പമാല അര്‍പ്പിക്കുകയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. മലയാളനാടിന്റെ മനോഹരദൃശ്യങ്ങളെയും മലയാളത്തിലെ ശ്രേഷ്ഠരായ കവികളെയും ഈ കവിതയിലൂടെ കവി ഓര്‍മ്മിക്കുന്നു. വര്‍ഷങ്ങള്‍ക്കപ്പുറം പ്രകൃതിഭംഗി നിറഞ്ഞ തുഞ്ചന്‍പറമ്പിലെ ഒരു തൈമരത്തിന്റെ തളിര്‍ത്ത കൊമ്പില്‍ ഒരു പച്ചത്തത്തമ്മ കൂടുകൂട്ടി. അത് മറ്റാരുമല്ല, ആധുനികമലയാള ഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്‍ ആണ് എന്ന് കവി പറയുന്നു. ഫലിതത്തിന്റെ തൈലം പകര്‍ന്ന് നിലവിളക്ക് കൊളുത്തിയ കുഞ്ചന്‍ നമ്പ്യാരെയാണ് പിന്നെ കവി ഓര്‍ക്കുന്നത്. ഓട്ടന്‍തുള്ളല്‍ എന്നൊരു കലാരൂപത്തിനാണ് കുഞ്ചന്‍നമ്പ്യാര്‍ നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചത്. പുതിയൊരു കലയുടെയും സാഹിത്യത്തിന്റെയും പൊന്‍തിരികളാണ് കുഞ്ചന്‍നമ്പ്യാര്‍ കൊളുത്തി വെച്ചത്. ഇനി കവി സൂചിപ്പിക്കുന്നത് ചെറുശ്ശേരിയെ കുറിച്ചാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥയില്‍ മലയാളഭാഷയുടെ ശക്തിയും സൌന്ദര്യവും നമുക്ക് കാണാന്‍ കഴിയും. ഇവിടെ കവി ചെറുശ്ശേരിയെ മതിമാൻ ചെറുശ്ശേരി എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് ആധുനിക കവിത്രയങ്ങളില്‍ ഒരാളായ കുമാരനാശാനെ ആണ് കവി ഓര്‍മ്മിപ്പിക്കുന്നത്. സ്നേഹഗായകനാണ് ആശാന്‍. അദ്ദേഹത്തിന്റെ കവിതകളില്‍ എല്ലാം സ്നേഹത്തെ പ്രകീര്‍ത്തിക്കുന്നത് കാണാം. ഇനി വള്ളത്തോളിനെ കുറിച്ചു കവി പറയുന്നത് നോക്കാം. കവിതയുടെ മണിവീണ മീട്ടിയ കവിയെന്നാണിവിടെ വിശേഷിപ്പിക്കുന്നത്. ശബ്ദ സൗന്ദര്യവും സര്‍ഗാത്മകതയും നിറഞ്ഞതായിരുന്നു വള്ളത്തോള്‍ കവിതകള്‍. വരികളിലെല്ലാം സംഗീതം തുളുമ്പുന്നതായിരുന്നു വള്ളത്തോള്‍ ശൈലി. ഉള്ളൂരിനെ വിജയശ്രീലാളിതനായാണ് കവി കാണുന്നത്. കവി എന്ന നിലയിലും പണ്ഡിതന്‍ എന്ന നിലയിലും ഉള്ളൂര്‍ വിജയ ലക്ഷ്മിയാല്‍ അനുഗ്രഹീതനാണ്. ഉജ്വല ശബ്ദാഢ്യന്‍ എന്നാണ് സാഹിത്യലോകം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഉജ്വല ശബ്ദാഢ്യന്‍ ഉള്ളൂരിനെ കവി ഭക്തിപൂര്‍വ്വം നമസ്കരിക്കുന്നു. ആ മഹാപ്രതിഭയുടെ മുമ്പില്‍ ഭക്തിപൂര്‍വ്വം കൈകൂപ്പി നില്‍ക്കുകയാണ് മലയാള മനസ്സ്.
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Questions and Answers for Class 5 Malayalam - Kerala Padavali Chapter 1 മലയാളനാടേ ജയിച്ചാലും | Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 01 തേനൂറും മലയാളം
Std V Malayalam: കേരളപാഠാവലി: അദ്ധ്യായം 01 മലയാളനാടേ ജയിച്ചാലും - ആശയം - ചോദ്യോത്തരങ്ങൾ
തേനൂറും മലയാളം
അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം
മലയാളമെന്ന നാലക്ഷരമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം
- കുഞ്ഞുണ്ണി
• മലയാളം എന്ന വാക്കിന് കവി നൽകുന്ന അർത്ഥങ്ങൾ എന്തെല്ലാമാണ്?
വെറും അമ്പത്താറോ അമ്പത്തൊന്നോ അക്ഷരങ്ങള്‍ മാത്രമല്ല മലയാളം എന്നത്.
മലയാളം എന്ന വാക്കിലെ നാല് അക്ഷരങ്ങളുമല്ല. അമ്മ എന്ന ഒരൊറ്റ അക്ഷരവും, മണ്ണ് എന്ന ഒരൊറ്റ അക്ഷരവുമാണ് മലയാളം. നമുക്ക് പകരം വയ്ക്കാന്‍ കഴിയാത്തവയാണ് അമ്മയും, മണ്ണും. അതുപോലെതന്നെ നമുക്കേറ്റവും പ്രിയപ്പെട്ടവയും. അത് പോലെ പകരം വയ്ക്കാന്‍ കഴിയാത്തതും തനിക്കേറ്റവും പ്രിയപ്പെട്ടതുമാണ് തന്റെ മാതൃഭാഷയായ മലയാളവും എന്നാണ കുഞ്ഞുണ്ണിമാഷ് പറയുന്നത്.
മലയാളനാടേ ജയിച്ചാലും
(ചങ്ങമ്പുഴ കൃഷ്ണപിള്ള)
* ആശയം
• മലയാളനാടേ, നിന്‍ മാറിലോരോ
മലര്‍മാല ചാര്‍ത്തുന്നു മഞ്ജിമകള്‍
വിജയിക്കു ഞങ്ങള്‍ പിറന്ന നാടേ!
വിമലശ്രീ നിത്യം പുലര്‍ന്ന വീടേ!
കരള്‍ കക്കും നിന്‍കളിത്തോപ്പിലെത്ര
കവികോകിലങ്ങള്‍ പറന്നു പാടി!
അവിരളോന്മാദം തരുന്നു ഞങ്ങള്‍-
ക്കവര്‍ പെയ്ത കാകളിത്തേന്മഴകള്‍
- മലയാളനാടിന്റെ മാറിലേക്ക് സൗന്ദര്യത്തിന്റെ പുഷ്പമാല അര്‍പ്പിക്കുകയാണ് കവി.
പരിശുദ്ധമായ ഐശ്വര്യം നിത്യവും പുലരുന്ന വീടായ മലയാളനാടേ, നീ വിജയിക്കട്ടെ. ഹൃദയഹാരിയായ നിന്റെ കളിത്തോപ്പില്‍ കവികളാകുന്ന കുയിലുകള്‍
പാറിപ്പറന്നു പാടി. അവര്‍ പെയ്ത കാകളിത്തേനാകുന്ന മഴ ഞങ്ങള്‍ക്ക് അമിതമായ ആഹ്ലാദം നല്‍കുന്നു.
• പരശ്ശതം വര്‍ഷങ്ങള്‍ക്കപ്പുറത്താ-
പരിചേലും തുഞ്ചന്‍പറമ്പിലെങ്ങോ
ഒരു തൈമരത്തില്‍ തളിര്‍ത്ത കൊമ്പ-
ത്തൊരു പച്ചത്തത്തമ്മ കൂടുകൂട്ടി
അഖിലവേദാന്ത പുരാണതത്ത്വ-
മവളാത്തമോദമെടുത്തുപാടി
അഴകുറ്റ ഗാനമേ, നിന്റെ മുന്‍പില്‍
തൊഴുകൈപ്പുമൊട്ടുമായ് നില്പു ഞങ്ങള്‍
- വര്‍ഷങ്ങള്‍ക്കപ്പുറം പ്രകൃതിഭംഗി നിറഞ്ഞ തുഞ്ചന്‍പറമ്പിലെ ഒരു തൈമരത്തിന്റെ തളിര്‍ത്ത കൊമ്പില്‍ ഒരു പച്ചത്തത്തമ്മ കൂടുകൂട്ടി. അത് മറ്റാരുമല്ല, ആധുനികമലയാള
ഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന എഴുത്തച്ചന്‍ ആണ്. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം. എല്ലാ വേദാന്തങ്ങളും പുരാണതത്വങ്ങളും അവള്‍ സന്തോഷത്തോടെ പാടി. ആ കിളിപ്പെണ്ണിന്റെ അഴകുറ്റ ഗാനത്തിന് മുന്നില്‍ തൊഴുകൈപൂമൊട്ടുകളുമായി നില്‍ക്കുകയാണ് മലയാളികള്‍.
• ഫലിതത്തിന്‍ തൈലം പകര്‍ന്നു കുഞ്ചന്‍
നിലവിളക്കൊന്നു കൊളുത്തിവച്ചു
അതിനുള്ളിലായിരം പൊന്‍തിരിക-
ളറിവിന്‍ വെളിച്ചം ചൊരിഞ്ഞെരിഞ്ഞു
മണിമുകില്‍വര്‍ണനെ വാഴ്ത്തിവാഴ്ത്തി
മതിമാൻ ചെറുശ്ശേരി പാട്ടുപാടി
- ഫലിതത്തിന്റെ തൈലം പകര്‍ന്നു കൊണ്ടാണ് കുഞ്ചന്‍ നിലവിളക്ക് കൊളുത്തിയത്. ഓട്ടന്‍തുള്ളല്‍ എന്നൊരു കലാരുപത്തിനാണ് കുഞ്ചന്‍നമ്പ്യാര്‍ നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചത്. ആ വിളക്കിലെ ആയിരം പൊന്‍തിരികള്‍ അറിവിന്റെ വെളിച്ചം ചൊരിഞ്ഞു കൊണ്ട് എരിഞ്ഞു. പുതിയൊരു കലയുടെയും സാഹിത്യത്തിന്റെയും
പൊന്‍തിരികളാണ് കുഞ്ചന്‍നമ്പ്യാര്‍ കൊളുത്തി വെച്ചത്. ഇനി കവി സൂചിപ്പിക്കുന്നത് ചെറുശ്ശേരിയെ കുറിച്ചാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥയില്‍ മലയാളഭാഷയുടെ ശക്തിയും സൌന്ദര്യവും നമുക്ക് കാണാന്‍ കഴിയും. മണിമുകില്‍ വര്‍ണ്ണനായ ശ്രീകൃഷ്ണനെയാണ് കവി വാഴ്ത്തി പാടുന്നത്. ഇവിടെ കവി ചെറുശ്ശേരിയെ മതിമാന്‍ ചെറുശ്ശേരി എന്നാണ് വിശേഷിപ്പിച്ചത്.
• അഭിനവമാശാന്റെ തത്ത്വചിന്താ-
മധുരമാം പാവനപ്രേമഗാനം
മറവിക്കും മായ്ക്കുവാനായിടാതെ
മഹിതാഭ വീശിപ്പരിലസിപ്പൂ
മധുരമായ് വള്ളത്തോള്‍ ഞങ്ങള്‍ കേള്‍ക്കാന്‍
മണിവീണ മന്ദമെടുത്തു മീട്ടി,
- ആധുനിക കവിത്രയങ്ങളിൽ ഒരാളായ കുമാരനാശാനെ ആണ് കവി ഓര്‍മ്മിപ്പിക്കുന്നത്. സ്നേഹഗായകനാണ് ആശാന്‍. അദ്ദേഹത്തിന്റെ കവിതകളില്‍ എല്ലാം സ്നേഹത്തെ പ്രകീര്‍ത്തിക്കുന്നത് കാണാം. ആശാന്റെ പരിശുദ്ധമായ പ്രേമഗാനം മറവിക്ക് പോലും മായ്ക്കാനാകാതെ മഹനീയമായ ശോഭ വീശിപരിലസിക്കുന്നു. ഇനി വള്ളത്തോളിനെ കുറിച്ചു കവി പറയുന്നത് നോക്കാം. കവിതയുടെ മണിവീണ മീട്ടിയ കവിയെന്നാണിവിടെ വിശേഷിപ്പിക്കുന്നത്. ശബ്ദ സൗന്ദര്യവും സര്‍ഗാത്മകതയും നിറഞ്ഞതായിരുന്നു വള്ളത്തോള്‍ കവിതകള്‍. വരികളിലെല്ലാം സംഗീതം തുളുമ്പുന്നതായിരുന്നു വള്ളത്തോള്‍ ശൈലി.
• വിജയശ്രീലാളിതനായൊരുള്ളൂര്‍
വിപുലപാണ്ഡിത്യം തുറന്നുകാട്ടി
പ്രണയിപ്പൂ ഹാ! ഞങ്ങള്‍ ഭക്തിപൂര്‍വം
പ്രതിഭാപ്രഭാവമേ നിന്റെ മുന്‍പില്‍
- ഇനി നമുക്ക് കവി ഉള്ളൂരിനെ കുറിച്ച് വര്‍ണ്ണിച്ചിരിക്കുന്നത് നോക്കാം. ഉള്ളൂരിനെ വിജയശ്രീലാളിതനായാണ് കവി കാണുന്നത്. കവി എന്ന നിലയിലും പണ്ഡിതന്‍ എന്ന നിലയിലും ഉള്ളൂര്‍ വിജയ ലക്ഷ്മിയാല്‍ അനുഗ്രഹീതനാണ്. ഉജ്വല ശബ്ദാഢ്യന്‍ എന്ന് സാഹിത്യലോകം വിശേഷിപ്പിക്കുന്ന ഉള്ളുരിനെ കവി ഭക്തിപൂര്‍വ്വം നമസ്കരിക്കുന്നു. ആ മഹാപ്രതിഭയുടെ മുമ്പില്‍ ഭക്തിപൂര്‍വ്വം കൈകൂപ്പി നില്‍ക്കുകയാണ് മലയാള മനസ്സ്.
* ചങ്ങമ്പഴ കൃഷ്ണപിള്ള
മലയാളഭാഷയിലെ ഒരു മഹാകവിയാണ് ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ
കൃഷ്ണപിള്ള. 1911 ഒക്ടോബര്‍ 10ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍
ജനിച്ചു.
ഹൈസ്കൂള്‍ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ് അദ്ദേഹത്തിന്റെ സുഹൃത്തും കവിയുമായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്തത്. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പര്‍ശിച്ചു. “രമണന്‍' എന്ന വിലാപ കാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തില്‍ അതിപ്രശസ്തമായി. പഠനത്തിനുശേഷം ദുര്‍വ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാള്‍ അവിടെ തുടര്‍ന്നില്ല. രണ്ടുവര്‍ഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജില്‍ ചേര്‍ന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.
പില്‍ക്കാലത്ത് ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ് രചിക്കപ്പെട്ടത്. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉള്‍പ്പെടെ അമ്പത്തിയേഴു കൃതികള്‍ ചങ്ങമ്പുഴ രചിച്ചിട്ടുണ്ട്. രമണന്‍, വാഴക്കുല, ദിവ്യഗീതം, ദേവഗീത, ബാഷ്പാഞ്ജലി, സ്പന്ദിക്കുന്ന അസ്ഥിമാടം, രക്തപുഷ്പങ്ങൾ, മദിരോത്സവം എന്നിവ പ്രധാന കൃതികള്‍ ആണ്.
1948 ജൂണ്‍ 17-ാം തീയതി ഈ ലോകത്തോട് അദ്ദേഹം യാത്രപറഞ്ഞു. 37 വയസ്സേ അപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
പഠനപ്രവർത്തനങ്ങൾ
* പുതിയ പദങ്ങള്‍
• കളിത്തോപ്പ് - കളിസ്ഥലം
• പരശതം - നൂറിലധികം
• മഞ്ജിമ - മനോഹാരിത
• മതിമാൻ - ബുദ്ധിമാൻ
• വിമലം - പരിശുദ്ധമായത്
• ശ്രീ - ഐശ്വര്യം
• കോകിലം - കുയിൽ
• പരിചേലും - ഭംഗിയുള്ള
• ആത്തമോദം - വർദ്ധിച്ച സന്തോഷം
* വായിക്കാം കണ്ടെത്താം
• കേരളത്തെ മലയാളനാട് എന്ന് കവി വിളിക്കുന്നത് എന്തുകൊണ്ടാവാം? നിങ്ങളുടെ ഊഹങ്ങള്‍ പറയൂ.
- സഹ്യപര്‍വ്വതത്തിനും (മലയ്ക്കും), അറബിക്കടലിനും (ആളം) ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ മലയാളനാട് എന്നാണ് കേരളം അറിയപ്പെട്ടിരുന്നത്. ഇവിടുത്തെ ഭാഷയെ മലയാളം എന്നും വിളിച്ചു. മലയാളം സംസാരിക്കുന്ന ആളുകളുടെ നാട് എന്ന അര്‍ത്ഥത്തിലാണ് കവി മലയാളനാട് എന്ന് വിളിച്ചത്.
• ഏതൊക്കെ കവികളെക്കുറിച്ചാണ് പാഠഭാഗത്ത് സൂചനകളുള്ളത്? കണ്ടെത്തു. നിങ്ങള്‍ക്ക് മറ്റേതൊക്കെ കവികളെ അറിയാം?
- മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തു എഴുത്തച്ചന്‍, കൃഷ്ണഗാഥയുടെ രചയിതാവായ ചെറുശ്ശേരി, തുള്ളല്‍ കലയുടെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാര്‍ എന്നീ പ്രാചീന കവിത്രയങ്ങളെ കുറിച്ചാണ് കവിതയുടെ ആദ്യഭാഗത്തു സുചിപ്പിക്കുന്നത്. തുടര്‍ന്ന് ആധുനിക കവിത്രയങ്ങളായ
കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരുടെ രചനാശൈലിയെ
കുറിച്ചും കവി വിവരിക്കുന്നു.
ഇവരെ കൂടാതെ ഓ എന്‍ വി, സുഗതകുമാരി, ബാലാമണിയമ്മ, അക്കിത്തം
ഇങ്ങനെ തുടര്‍ന്ന് പോകുന്നു നമ്മുടെ കവികളുടെ നിര.
• നമ്മുടെ നാടിന്റെ സവിശേഷതകള്‍ സൂചിപ്പിക്കുന്ന ചില വരികള്‍ കവിതയില്‍ കാണാം. നാടിന്റെ എന്തൊക്കെ സവിശേഷതകളാണ് ഈ വരികളിലൂടെ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്നത്?
- മരത്തകപ്പട്ടുടുത്ത നാട്
- കഥകളിയുടെ നാട്
- സ്നേഹസമ്പന്നരായ മനുഷ്യരുടെ നാട്
- പിറന്ന നാട്
- കേളീകദംബങ്ങള്‍ പൂക്കുന്ന നാട്
- വിമലശ്രീ നിത്യം പുലര്‍ന്ന വീട്
- വയലേലകളുടെ നാട്
- നദികളുടെ നാട്
- കവിശ്രേഷ്ഠരുടെ നാട്
- പ്രകൃതിഭംഗി തുളുമ്പുന്ന നാട്
- വയലേലകളുടെ നാട്
• സമാനമായ ചില വരികള്‍കൂടി നോക്കു:
- മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്
കൊച്ചു മലയാളമെന്നൊരു നാടുണ്ട്
- കേരളം കേരളം കേളികൊട്ടുയരുന്ന കേരളം
കേളീകദംബം പൂക്കും കേരളം
കേരകേളീ സദനമാമെന്‍ കേരളം
കേരളത്തിന്റെ ഏതൊക്കെ പ്രത്യേകതകളെക്കുറിച്ചാണ് ഈ ഗാനങ്ങളില്‍ പറയുന്നത്?
- മാമലകള്‍ക്കപ്പുറത്ത് എന്ന ഗാനത്തില്‍ സഹ്യപര്‍വ്വതത്തിനപ്പുറത്ത് പച്ചപ്പട്ടുടുത്ത
കേരളമെന്നൊരു നാടുണ്ട് എന്നാണ് പറയുന്നത്. കേരളത്തിന്റെ ഹരിതാഭമായ ഭംഗിയെക്കുറിച്ചുള്ള ഒരു പ്രവാസിയുടെ ഓര്‍മ്മകളാണ് ഈ ഗാനത്തിലുള്ളത്. മലയാളനാടിന്റെ പ്രകൃതിസൌന്ദര്യമാണ് ഈ പാട്ടില്‍ വര്‍ണ്ണിക്കുന്നത്.
കേരളം കേരളം എന്ന ഗാനത്തില്‍ കേരളനാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായ കഥകളിയിലെ കേളികൊട്ടിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. കഥകളിയുടെ നാടാണ് കേരളം എന്നാണ് ഇവിടെ പറയുന്നത്. തെങ്ങുകളുടെ നാടായ കേരളത്തിന്റെ പ്രകൃതിഭംഗിയെക്കുറിച്ചും ഈ കവിതയിൽ പറയുന്നുണ്ട്. കേരളത്തിന്റെ സംസ്കാരവും പ്രകൃതി ഭംഗിയും തന്നെയാണ് ഈ പാട്ടിലും തെളിയുന്നത്.
“ഫലിതത്തിന്‍ തൈലം പകര്‍ന്നു കുഞ്ചന്‍
നിലവിളക്കൊന്നു കൊളുത്തിവച്ചു”
• കുഞ്ചന്റെ കവിതയുടെ ചില പ്രത്യേകതകള്‍ ഈ വരികളില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ കവിതയുടെ മറ്റെന്തെല്ലാം മേന്മകള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും? കണ്ടെത്തിയവ താഴെ കൊടുത്തതു പോലെ എഴുതു.
* പ്രയോഗഭംഗി
• കവിതയില്‍ കാണുന്ന ചില പദച്ചേര്‍ച്ചുകളും പ്രയോഗങ്ങളും ശ്രദ്ധിക്കൂ:
കവികോകിലങ്ങള്‍, തൊഴുകൈപ്പൂമൊട്ട്, ഫലിതത്തിന്‍തൈലം ഇവ എന്തു ഭംഗിയാണ് നല്‍കുന്നത്?
• കവികോകിലങ്ങള്‍:- കവികളാകുന്ന കോകിലങ്ങളെയാണ് കവികോകിലങ്ങള്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കോകിലങ്ങള്‍ / കുയിലുകള്‍ മനോഹരമായി പാടുന്നവരാണ്. കവികളാകട്ടെ മനോഹരമായി കവിത രചിക്കുന്നവരുമാണ്.
• തൊഴുകൈപ്പൂമൊട്ട്:- തൊഴുതുപിടിച്ച കൈകള്‍ക്കു പൂമൊട്ടിന്റെ ആകൃതിയാണ്. ഇതിനാലാണ് കൂപ്പുകൈകളെ തൊഴുകൈപ്പുമൊട്ട് എന്ന് വിശേഷിപ്പിക്കുന്നത്.
• ഫലിതത്തിന്‍തൈലം:- തൈലം എന്നാല്‍ എണ്ണ എന്നാണ് അര്‍ഥം. ഫലിതമാകുന്ന എണ്ണ പകര്‍ന്നാണ് കുഞ്ചന്‍ നമ്പ്യാര്‍ മലയാളമണ്ണില്‍ ഓട്ടൻ തുള്ളലാകുന്ന നിലവിളക്കിന് തിരി കൊളുത്തിയത്. ഫലിതമാണ് തുള്ളലിന്റെ മുഖമുദ്ര എന്നാണ് ഇവിടെ സൂചന.
• ഇത്തരത്തിലുള്ള പദച്ചേര്‍ച്ചകള്‍ കണ്ടെത്തി പ്രയോഗഭംഗി വിശദീകരിക്കുക.
• കാകളിത്തേന്മഴകൾ:- മലയാളത്തിന്റെ പ്രിയപ്പെട്ട വൃത്തങ്ങളാണ് കാകളിയും മഞ്ജരിയും കേകയുമെല്ലാം. കവികോകിലങ്ങള്‍ കാകളിവൃത്തത്തില്‍ രചിച്ച മനോഹരമായ കവിതകളെയാണ് തേന്മഴകള്‍ എന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
• പാവന പ്രേമഗാനം:- കുമാരനാശാന്റെ കവിതകളിലെ തത്വചിന്തയെക്കുറിച്ചും
സ്നേഹസങ്കല്പത്തെക്കുറിച്ചുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആശാന്റെ പരിശുദ്ധമായ പ്രേമഗാനം മറവിക്ക് പോലും മായ്ക്കാനാവാത്തതാണ്.
• ചില പദച്ചേരുവകള്‍ നിര്‍മിക്കാം
• പ്രാചീന കവിത്രയങ്ങൾ
- ചെറുശ്ശേരി
- എഴുത്തച്ഛൻ
- കുഞ്ചൻ നമ്പ്യാർ
• ആധുനിക കവിത്രയങ്ങൾ
- കുമാരനാശാൻ
- ഉള്ളൂർ
- വള്ളത്തോൾ
* ജീവചരിത്രകുറിപ്പ് തയ്യാറാക്കാം.
• കുഞ്ചൻ നമ്പ്യാർ
- തുള്ളല്‍ എന്ന പുതിയാരു കലയ്ക്ക് രുപം നല്‍കിയ കവിയും കലാകാരനുമാണ് കുഞ്ചന്‍ നമ്പ്യാര്‍. പാലക്കാട് ജില്ലയിലെ ലക്കിടിക്കടുത്ത് കിള്ളിക്കുറിശ്ശി മംഗലമാണ് ജന്മസ്ഥലം.
നർമ്മത്തിൽ പൊതിഞ്ഞ സാമൂഹിക വിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യ കവികളിൽ അഗ്രഗണനീയനാണ് കുഞ്ചൻ നമ്പ്യാർ. ഓട്ടന്‍തുള്ളല്‍, പറയന്‍ തുള്ളല്‍, ശീതങ്കന്‍തുള്ളല്‍ എന്നീ മൂന്നുവിഭാഗം തുള്ളലുകൾക്കായി നിരവധി കൃതികൾ അദ്ദേഹം രചിച്ചു.
ലക്കിടി, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ കുഞ്ചന്‍ നമ്പ്യാര്‍ക്ക് സ്മാരകമുണ്ട്.
പ്രധാനകൃതികള്‍: ശ്രീകൃഷ്ണചരിതം മണിപ്രവാളം, സ്യമന്തകം, ഘോഷയാത്ര,
സീതാസ്വയംവരം, കല്യാണസൗഗന്ധികം, നളചരിതം കിളിപ്പാട്ട്.
• ആസ്വാദനക്കുറിപ്പ്
മലയാളനാടിന്റെ മാറിലേക്ക് സൗന്ദര്യത്തിന്റെ പുഷ്പമാല അര്‍പ്പിക്കുകയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. മലയാളനാടിന്റെ മനോഹരദൃശ്യങ്ങളെയും മലയാളത്തിലെ ശ്രേഷ്ഠരായ കവികളെയും ഈ കവിതയിലൂടെ കവി ഓര്‍മ്മിക്കുന്നു. വര്‍ഷങ്ങള്‍ക്കപ്പുറം പ്രകൃതിഭംഗി നിറഞ്ഞ തുഞ്ചന്‍പറമ്പിലെ ഒരു തൈമരത്തിന്റെ തളിര്‍ത്ത കൊമ്പില്‍ ഒരു പച്ചത്തത്തമ്മ കൂടുകൂട്ടി. അത് മറ്റാരുമല്ല, ആധുനികമലയാള ഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്‍ ആണ് എന്ന് കവി പറയുന്നു. ഫലിതത്തിന്റെ തൈലം പകര്‍ന്ന് നിലവിളക്ക് കൊളുത്തിയ കുഞ്ചന്‍ നമ്പ്യാരെയാണ് പിന്നെ കവി ഓര്‍ക്കുന്നത്. ഓട്ടന്‍തുള്ളല്‍ എന്നൊരു കലാരൂപത്തിനാണ് കുഞ്ചന്‍നമ്പ്യാര്‍ നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചത്. പുതിയൊരു കലയുടെയും സാഹിത്യത്തിന്റെയും പൊന്‍തിരികളാണ് കുഞ്ചന്‍നമ്പ്യാര്‍ കൊളുത്തി വെച്ചത്. ഇനി കവി സൂചിപ്പിക്കുന്നത് ചെറുശ്ശേരിയെ കുറിച്ചാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥയില്‍ മലയാളഭാഷയുടെ ശക്തിയും സൌന്ദര്യവും നമുക്ക് കാണാന്‍ കഴിയും. ഇവിടെ കവി ചെറുശ്ശേരിയെ മതിമാൻ ചെറുശ്ശേരി എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് ആധുനിക കവിത്രയങ്ങളില്‍ ഒരാളായ കുമാരനാശാനെ ആണ് കവി ഓര്‍മ്മിപ്പിക്കുന്നത്. സ്നേഹഗായകനാണ് ആശാന്‍. അദ്ദേഹത്തിന്റെ കവിതകളില്‍ എല്ലാം സ്നേഹത്തെ പ്രകീര്‍ത്തിക്കുന്നത് കാണാം. ഇനി വള്ളത്തോളിനെ കുറിച്ചു കവി പറയുന്നത് നോക്കാം. കവിതയുടെ മണിവീണ മീട്ടിയ കവിയെന്നാണിവിടെ വിശേഷിപ്പിക്കുന്നത്. ശബ്ദ സൗന്ദര്യവും സര്‍ഗാത്മകതയും നിറഞ്ഞതായിരുന്നു വള്ളത്തോള്‍ കവിതകള്‍. വരികളിലെല്ലാം സംഗീതം തുളുമ്പുന്നതായിരുന്നു വള്ളത്തോള്‍ ശൈലി. ഉള്ളൂരിനെ വിജയശ്രീലാളിതനായാണ് കവി കാണുന്നത്. കവി എന്ന നിലയിലും പണ്ഡിതന്‍ എന്ന നിലയിലും ഉള്ളൂര്‍ വിജയ ലക്ഷ്മിയാല്‍ അനുഗ്രഹീതനാണ്. ഉജ്വല ശബ്ദാഢ്യന്‍ എന്നാണ് സാഹിത്യലോകം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഉജ്വല ശബ്ദാഢ്യന്‍ ഉള്ളൂരിനെ കവി ഭക്തിപൂര്‍വ്വം നമസ്കരിക്കുന്നു. ആ മഹാപ്രതിഭയുടെ മുമ്പില്‍ ഭക്തിപൂര്‍വ്വം കൈകൂപ്പി നില്‍ക്കുകയാണ് മലയാള മനസ്സ്.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments