വായനാദിനം ക്വിസ് | June 19


Vayana Dinam Quiz
 | വായനാദിനം ക്വിസ് | Vayana Dinam Questions and Answers | Important Questions 
| PSC Questions | LP / UP / HS Quiz | School Quiz | P. N. Panicker June 19
വായനാദിനം ചോദ്യങ്ങളും ഉത്തരങ്ങളും 
വായനാദിനം: ജൂൺ 19 വായനാദിനം.1996 മുതലാണ് കേരള സർക്കാർ ജൂൺ 19 വായനാദിനമായി പ്രഖ്യാപിക്കുന്നത്. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി മലയാളികൾ ആചരിക്കുന്നത്. എന്നാൽ ലോക വായന (പുസ്തക) ദിനം ഏപ്രിൽ 23 ആണ്.

LP / UP / HS വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ 100 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ചോദ്യോത്തരങ്ങൾ ആവശ്യമെങ്കിൽ ഇതുൾപ്പെടെ 291 ചോദ്യോത്തരങ്ങളുടെ ലിങ്ക് ഏറ്റവും താഴെയായി നൽകിയിട്ടുണ്ട്.

വായനാദിനം ക്വിസ് ചുവടെ

1. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
പി .എൻ പണിക്കർ

2. ശ്രീ എൻ പണിക്കർ ജനിച്ചത് എവിടേയാണ്?
നീലംപേരൂർ (കോട്ടയം 1909 മാര്‍ച്ച്‌ 1ന്‌)

3. ഏതു വർഷം മുതലാണ്‌ കേരളത്തിൽ വായനാ ദിനമായി ജൂണ്‍ 19
ആചരിക്കുന്നത്‌ തുടങ്ങിയത്‌?
1996 ജൂണ്‍ 19 മുതല്‍

4. പി എൻ പണിക്കരുടെ മുഴുവന്‍ പേര്‌ എന്ത്‌?
പുതുവായിൽ നാരായണ പണിക്കർ 

5. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചത്‌ ആര്‌?
പി എൻ പണിക്കർ 

6. പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷം?
2004 ജൂൺ 19

7. മലയാള ഭാഷയുടെ പിതാവ് ആരാണ്?
എഴുത്തച്ഛൻ

8. കിളിപ്പാട്ട്‌ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ ആര്‌?
തുഞ്ചത്ത്‌ രാമാനുജൻ എഴുത്തച്ഛൻ 

9. മലയാളത്തിലെ അധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട കവികൾ ആരെല്ലാം?
- ആശാൻ, ഉള്ളൂർ, വള്ളത്തോൾ 

10. ഭൂമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥ എഴുതിയത് ആരാണ്?
വൈക്കം മുഹമ്മദ് ബഷീർ

11. മലയാളം അച്ചടിയുടെ പിതാവ് ആരാണ്?
ബെഞ്ചമിൻ ബെയ്‌ലി 

12. മലയാളത്തിലെ ആദ്യ സന്ദേശകാവ്യം ഏതാണ്?
- ഉണ്ണുനീലിസന്ദേശം

13. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത്‌?
വിദ്യാവിനോദിനി

14. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം, ആരുടെ വരികൾ?
- അക്കിത്തം അചുതൻ നമ്പൂതിരി

15. രാമായണം എഴുതിയത് ആര്?
വാൽമീകി

16. ‘കേരള തുളസീദാസ്‌’ എന്നറിയപ്പെടുന്നത് ആരാണ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

17. മലയാളത്തിലെ ആദ്യ നിഘണ്ടു, വ്യാകരണഗ്രന്ഥം എന്നിവ രചിച്ചത്‌ ആരാണ്‌?
- ഹെർമൻ ഗുണ്ടർട്ട്‌

18. മലയാളത്തിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്‌?
- രാമചരിതം

19. ആദ്യത്തെ സമ്പൂർണ്ണ മലയാള കൃതി ഏത്?
- സംക്ഷേപ വേദാർത്ഥം

20. വീണ പൂവ് എഴുതിയത് ആരാണ്?
കുമാരനാശാൻ

21. മലയാള സാഹിത്യത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ എന്ന്‌ കണക്കാക്കപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവാര്‌ ?
ഒ. ചന്തുമേനോൻ 

22. രമണൻ, എന്ന കാവ്യം എഴുതിയത് ആരാണ്?
ചങ്ങമ്പുഴ

23. 1930-ൽ ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മലയാള സാഹിത്യകാരൻ?
സർദാർ കെ എം പണിക്കർ

24. ഭാരതപര്യടനം എന്ന പ്രശസ്തമായ കൃതി രചിച്ച സാഹിത്യ നിരൂപകൻ? 
- കുട്ടികൃഷ്ണമാരാർ

25. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പ്രശസ്തമായ നോവൽ രചിച്ചതാര്?
എം മുകുന്ദൻ

26. ‘നീർമാതളം പൂത്തകാലം’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
മാധവിക്കുട്ടി

27. മഹാഭാരതം രചിച്ചത് ആര്?
വേദവ്യാസൻ

28. നളചരിതം ആട്ടക്കഥ ആരാണ്‌ രചിച്ചത്‌?
ഉണ്ണായിവാര്യർ 

29. കേരള ശാകുന്തളം എന്ന്‌ വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്‌?
നളചരിതം ആട്ടക്കഥ

30. “ആസ്സാം പണിക്കാർ' എന്ന കവിതയുടെ രചയിതാവ്‌ ആര്‌?
- വൈലോപ്പിള്ളി ശ്രീധരമേനോൻ 

31. മഹാകവിജി ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച കവിതാ സമാഹാരം ഏത്‌ ?
- ഓടക്കുഴൽ 

32. ഖസാക്കിന്റെ ഇതിഹാസം' എന്ന നോവൽ എഴുതിയതാര്‌?
ഒ. വി വിജയൻ 

33. എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ആദ്യ വനിത ആര്‌?
ബാലാമണിയമ്മ

34. എഴുത്തച്ഛൻ പുരസ്കാരം നേടിയ രണ്ടാമത്തെ വനിത ആര്‌?
കമലാസുരയ്യ

35. മുത്തശ്ശി എന്ന നോവലിന്റെ കർത്താവാര്‌ ?
ചെറുകാട്‌

36. മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യ കൃതി ഏത്‌?
വർത്തമാന പുസ്തകം

37. 'കാപ്പിരികളുടെ നാട്ടിൽ' എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത്‌ ആരാണ്‌?
- എസ്‌ കെ പൊറ്റക്കാട്‌

38. സാമൂഹ്യ പരിഷ്കരണത്തെ ലക്ഷ്യമാക്കി V T ഭട്ടതിരിപ്പാട്‌ രചിച്ച നാടകം?
- അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്‌

39. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്‌?
വാസനാവികൃതി

40. തൃക്കോട്ടൂർ കഥകളുടെ രചയിതാവാര്‌?
- യു എ ഖാദർ 

41. കുറ്റിപെൻസിൽ എഴുതിയതാര്‌?
- കുഞ്ഞുണ്ണി മാഷ്‌

42. ദി പോസ്റ്റ്മാൻ ആരുടെ ചെറുകഥയാണ്‌?
രവീന്ദ്രനാഥ ടാഗോർ 

43. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ?
എം കെ സാനു

44. മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ' ഇത്‌ ആരുടെ വരികൾ ?
സഹോദരൻ അയ്യപ്പൻ

45. 'കാക്കേ കാക്കേ കൂടെവിടെ ' എന്നുതുടങ്ങുന്ന കവിത ആരാണ്‌ രചിച്ചത്‌?
ഉള്ളൂർ എസ്‌ പരമേശ്വരയ്യർ 

46. ''മണ്ടൻ മുത്തപ്പാ” വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഏത്‌ കഥയിലെ കഥാപാത്രം?
മുച്ചിട്ടുകളിക്കാരന്റെ മകൾ 

47. 'ഒന്നേകാൽ കോടി മലയാളികൾ' ആരുടെ രചനയാണ്‌?
- ഇ എം എസ്‌ നമ്പൂതിരിപ്പാട്‌

48. മലയാള സാഹിത്യത്തിലെ 'പൂങ്കുയിൽ' എന്നറിയപ്പെടുന്നത്‌ ആരാണ്‌?
വള്ളത്തോൾ നാരായണമേനോൻ 

49. മലയാളത്തിലെ ആദ്യ നോവൽ ഏത്‌?
കുന്ദലത (അപ്പു നെടുങ്ങാടി)

50. ജ്ഞാനപ്പാനയുടെ കര്‍ത്താവാര്‌?
പൂന്താനം

51. കേരളത്തിലെ ഏറ്റവും പ്രശസ്തനായ മാപ്പിളപ്പാട്ട്‌ കവിയാര്‌?
- മൊയ്‌തീൻ കുട്ടി വൈദ്യർ 

52. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്‌?
വീണപൂവ്‌

53. കഥകളിയുടെ സാഹിത്യരൂപം ഏത്‌?
- ആട്ടക്കഥ

54. സ്വന്തം പിതാവിന്റെ മരണം പശ്ചാത്തലമാക്കി വയലാർ രചിച്ച ഭാവ കാവ്യം ഏത്‌?
ആത്മാവിൽ ഒരു ചിത

55. മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ ഖണ്ഡകാവ്യം ഏത്‌?
ദുരവസ്ഥ

56. 'ചരിത്രത്തിനൊപ്പം നടന്ന ഒരാൾ ' എന്ന ജീവചരിത്രം ആരെ കുറിച്ചുള്ളതാണ്‌?
- ഇ എം എസ്‌

57. കേരള വാത്മീകി ' എന്നറിയപ്പെടുന്നത്‌ ആര്‌?
- വള്ളത്തോൾ നാരായണമേനോൻ 

58. എഴുത്തച്ഛൻ പുരസ്കാരം വീട്ടിൽ കൊണ്ടുവന്നു തന്നാൽ മാത്രമേ താൻ സ്വീകരിക്കുകയുള്ളൂ എന്ന്‌ നിർബന്ധം പിടിച്ച സാഹിത്യകാരൻ ആര്‌?
പൊൻകുന്നം വർക്കി

59. 'രാമചരിതമാനസം' രചിച്ചതാര്‌?
- തുളസീദാസ്‌

60. തമിഴ്‌ ഭാഷയിലെ പ്രധാന ഇതിഹാസങ്ങൾ ഏവ?
ചിലപ്പതികാരം, മണിമേഖല

61. ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌?
കൊട്ടാരക്കര തമ്പുരാൻ 

62. കുട നന്നാക്കുന്ന ചോയി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്‌?
എം മുകുന്ദൻ 

62. കോരൻ, ചിരുത, ചാത്തൻ കഥാപാത്രങ്ങളായി വരുന്ന കൃതി ഏത്‌?
രണ്ടിടങ്ങഴി

63. കണ്ടാണശ്ശേരിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്‌ ആര്‌?
കോവിലൻ 

64. ജീൻ വാൽ ജീൻ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്‌ ആര്‌?
- വിക്ടർ ഹ്യൂഗോ

65. പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്‌?
ചട്ടമ്പിസ്വാമികൾ 

66. രവീന്ദ്രനാഥ ടാഗോറിന്‌ നോബൽ സമ്മാനം ലഭിച്ച കൃതി ഏത്‌?
ഗീതാഞ്ജലി

66. തന്റെ ഡയറിക്കുറിപ്പുകളിലൂടെ നാസി ഭീകരതയെ വിവരിച്ച്‌ ലോകപ്രശസ്തയായ പെൺകുട്ടി?
- ആൻ ഫ്രാങ്ക്‌ (ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ)

67. എഴുത്തച്ഛന്റെ ജീവിതകഥ ആധാരമാക്കി സി രാധാകൃഷ്ണൻ എഴുതിയ നോവൽ?
- തീക്കടൽ കടഞ്ഞ്‌ തിരുമധുരം

68. ഗാന്ധിജിയുടെ മരണത്തിൽ മനം നൊന്ത്‌ വള്ളത്തോൾ രചിച്ച കാവ്യം?
ബാപ്പുജി

69. പൊന്‍കുന്നം വർക്കിയുടെ 'തൂലിക ചിത്രങ്ങൾ' എന്ന കൃതിയിലെ നായിക?
അക്കമ്മ ചെറിയാൻ 

70. ഇബനു ബത്തൂത്ത കഥാപാത്രമാവുന്ന ആനന്ദിന്റെ നോവൽ ?
ഗോവർദ്ധന്റെ യാത്രകൾ 

71. വയലാറിന്റെ സഞ്ചാര സാഹിത്യ കൃതിയുടെ പേര്‌?
പുരുഷാന്തരങ്ങളിലൂടെ

72. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്‌?
- പാട്ടബാക്കി

73. പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ്‌?
കെ ദാമോദരൻ 

74. ആത്മകഥ നോവലായി രചിച്ചനോവലിസ്റ്റ്‌ ആര്‌?
എസ്‌ കെ പൊറ്റക്കാട്‌

75. 'പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ' എന്നു തുടങ്ങുന്ന ഈ കവിത രചിച്ചതാര്‌?
വള്ളത്തോൾ നാരായണമേനോൻ 

76. “അപ്പുക്കിളി” ഏത്‌ നോവലിലെ കഥാപാത്രമാണ്‌?
ഖസാക്കിന്റെ ഇതിഹാസം

77. 'സുഭദ്ര' ഏത്‌ നോവലിലെ കഥാപാത്രം?
മാർത്താണ്ഡവർമ്മ

78. മജീദ്‌ നായകനായി വൈക്കം മുഹമ്മദ്‌ ബഷീർ രചിച്ച നോവൽ ഏത്‌?
- ബാല്യകാലസഖി

79. നൈനിത്താൾ പശ്ചാത്തലമാക്കി എം ടി വാസുദേവൻ നായർ രചിച്ച നോവൽ ഏത്‌?
മഞ്ഞ്‌

80. 'ശക്തിയുടെ കവി' എന്ന്‌ വിശേഷിപ്പിക്കുന്നതാരെ?
ഇടശ്ശേരി ഗോവിന്ദൻ നായർ 

81. ബൈബിൾ കഥയിൽ നിന്നും ഇതിവൃത്തം സ്വീകരിച്ചുകൊണ്ട്‌ വള്ളത്തോൾ രചിച്ച ഖണ്ഡകാവ്യം ഏത്‌ ?
മഗ്‌ ദല മറിയം

82. ഇന്ത്യാവിഭജനത്തെ പശ്ചാത്തലമാക്കി പി കേശവദേവ്‌ രചിച്ച നോവൽ ഏത്‌?
ഭ്രാന്താലയം

83. 'സാഹിത്യപഞ്ചാനനൻ' എന്നറിയപ്പെടുന്നത്‌ ആര്‌?
പി കെ നാരായണപിള്ള

84. ''ആയുസ്സിന്റെ പുസ്തകം'' എന്ന നോവലിന്റെ രചയിതാവ്‌?
സി വി ബാലകൃഷ്ണൻ 

85. 'പാണ്ഡവപുരം ' എന്ന നോവലിന്റെ രചയിതാവ്‌ ആരാണ്‌?
സേതു

86. കണ്ണൻ എന്ന കാളയെ കേന്ദ്രമാക്കി പൊൻകുന്നം വർക്കി രചിച്ച ശ്രദ്ധേയമായ ചെറുകഥ ഏത്‌?
ശബ്ദിക്കുന്ന കലപ്പ

87. ഇരട്ടക്കുട്ടികളായ എസ്തയും റാഫേലും മുഖ്യ കഥാപാത്രങ്ങളായ നോവൽ ഏത്‌?
- ഗോഡ്‌ ഓഫ്‌ സ്മോൾ തിങ്‌ സ്‌ (അരുന്ധതി റോയ്‌)

88. 'യുദ്ധവും സമാധാനവും ' എന്ന പ്രശസ്ത നോവൽ എഴുതിയതാര്‌?
ടോൾസ്റ്റോയി

89. വന്ദേമാതരം ഉൾക്കൊള്ളിച്ചിരിക്കുന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവലേത്‌?
ആനന്ദമഠം

90. ഇഎം എസ്‌ നമ്പൂതിരിപ്പാടിനെ പരാമർശിക്കുന്ന എം.മുകുന്ദന്റെ കൃതി ഏതാണ്‌?
കേശവന്റെ വിലാപങ്ങൾ 

91. വൈക്കം മുഹമ്മദ്‌ ബഷീർ എഴുതിയ നാടകം?
- കഥാബീജം

92. അധ്യാപക നാടകകൃത്ത്‌ എന്നറിയപ്പെടുന്നത്‌ ആര്‌?
- കാരൂർ നീലകണ്ഠപ്പിള്ള

93. നാലപ്പാട്ട്‌ നാരായണ മേനോൻ എഴുതിയ വിലാപകാവ്യം ഏത്‌?
കണ്ണുനീർത്തുള്ളി

94. റിക്ഷാ വണ്ടിക്കാരൻ പപ്പു നായകനായ മലയാള നോവൽ ഏത്‌?
ഓടയിൽ നിന്ന്‌

95. നാണിടീച്ചർ ഏത്‌ കൃതിയിലെ കഥാപാത്രം?
മുത്തശ്ശി

96. കാളിദാസനെ നായകനാക്കി ഉജ്ജയിനി എന്ന കവിത രചിച്ചത്‌ ആരാണ്‌?
ഒ എൻ വി കുറുപ്പ്‌

96. ദാസൻ കഥാപാത്രമാകുന്ന എം മുകുന്ദന്റെ നോവൽ ഏത്‌?
മയ്യഴി പുഴയുടെ തീരങ്ങൾ 

97. ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ രചിച്ചത്‌ ആരാണ്‌?
പി കെ ബാലകൃഷ്ണൻ 

98. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്‌?
അവകാശികൾ 

99. നായ കഥാപാത്രമാകുന്ന വെള്ളപ്പൊക്കത്തിൽ എന്ന കഥയുടെ രചയിതാവ്‌?
- തകഴി ശിവശങ്കരപ്പിള്ള

100. കാളക്കുട്ടി കഥാപാത്രമാകുന്ന മാണിക്യൻ എന്ന കഥ എഴുതിയതാര്‌?
ലളിതാംബിക അന്തർജ്ജനം




ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here