Class 3 കേരളപാഠാവലി: എല്ലു മുറിയെപണി ചെയ്താൽ - പഠന സഹായികൾ, ചോദ്യോത്തരങ്ങൾ   


മൂന്നാം ക്‌ളാസിലെ മലയാളത്തിലെ എല്ലു മുറിയെപണി ചെയ്താൽ പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ, ചോദ്യോത്തരങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 3 Unit 3: എല്ലു മുറിയെപണി ചെയ്താൽ - Study Materials & Teaching Manual / Ellumuriye panicheythal Questions and Answers
മൂന്നാം ക്ലാസ്സിലെ മലയാളം Unit 3: എല്ലു മുറിയെപണി ചെയ്താൽ - Study Materials & Teaching Manual, Teachers Handbook, Worksheets ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ചോദ്യോത്തരങ്ങളും താഴെ നൽകിയിട്ടുണ്ട്.
Unit 3 എല്ലു മുറിയെപണി ചെയ്താൽ

• കർഷകന്റെ മക്കളുടെ സ്വഭാവം എങ്ങനെയുള്ളതായിരുന്നു?
അവർക്ക് കൃഷിയിൽ താത്പര്യം ഉണ്ടായിരുന്നില്ല. പ്രഭാതഭക്ഷണം കഴിഞ്ഞു നാടുചുറ്റാനിറങ്ങും. കൂട്ടുകാരുമായി ചേർന്ന് സമയം ചെലവഴിക്കും. ഉച്ചയൂണിന്റെ സമയമാകുമ്പോൾ വീട്ടിൽ തിരിച്ചെത്തും. ഊണുകഴിഞ്ഞു വീണ്ടും കൂട്ടുകാരോടൊപ്പം പോകും. അലസരായ ജീവിതമാണ് ഇവർ തുടരുന്നത്.

• കർഷകന്റെ പറമ്പിൽ വിളവ് കുറയാൻ കാരണമെന്ത്?
പ്രായമായതോടെ അധ്വാനിക്കാനുള്ള കർഷകന്റെ ആരോഗ്യം നഷ്ടമായി. കർഷകന്റെ മക്കൾക്കാവട്ടെ കൃഷിയിൽ താത്പര്യം ഇല്ലാത്തവരായിരുന്നു. പറമ്പിൽ ആരും അധ്വാനിക്കാതായതോടെ ഫലസമൃദ്ധി കുറഞ്ഞു.

• മക്കൾ നിധി കുഴിച്ചെടുക്കാൻ തീരുമാനിച്ചതെപ്പോൾ?
പിതാവ് അസുഖം ബാധിച്ചു മരിച്ചു. പത്തായം നിറയെ നെല്ലും പറമ്പിൽ ഒരു നിധിയും സൂക്ഷിച്ചിട്ടുണ്ടെന്ന് വൃദ്ധൻ മക്കളോട് പറഞ്ഞിരുന്നു. പിതാവിന്റെ മരണശേഷം കുറച്ചുകാലം പത്തായത്തിൽ സൂക്ഷിച്ചിരുന്ന നെല്ലുകൊണ്ട് അവർ അല്ലലില്ലാതെ കഴിഞ്ഞു. അത് തീർന്നപ്പോൾ മക്കൾ നാലുപേരും പിതാവ് പറഞ്ഞപോലെ നിധി കുഴിച്ചെടുക്കാൻ തീരുമാനിച്ചു.

• കർഷകൻറെ തോട്ടത്തിൽ വിളവു കുറഞ്ഞതിനു കാരണം എന്തായിരുന്നു ?
മണ്ണിൽ ആവശ്യത്തിന് കിളയ്ക്കുകയോ വളം ഇടുകയോ ചെയ്യാത്തതുകൊണ്ട് .

• വൃദ്ധ പിതാവ് പലപ്പോഴും ആലോചിച്ചിരുന്നത് എന്തായിരുന്നു ?
തൻറെ കാലം കഴിഞ്ഞാൽ അലസരായ മക്കൾ എങ്ങനെ ജീവിക്കും എന്നോർത്ത്.

• മരണക്കിടക്കയിൽ ആയ വൃദ്ധൻ മക്കളോട് പറഞ്ഞതെന്ത് ?
പറമ്പിൽ ഒരു നിധി കുഴിച്ചിട്ടിട്ടുണ്ട് . എന്റെ മരണത്തിനുശേഷം അതെടുത്തു വിൽക്കുക. അങ്ങനെ കിട്ടുന്ന പണം കൊണ്ട് സുഖമായി ജീവിക്കുക. അതുവരെ കഴിയാൻ ഉള്ളത് പത്തായത്തിൽ ഉണ്ട് . സൂക്ഷിച്ച് ചെലവാക്കണം.

• മക്കൾ പറമ്പ് കുഴിച്ചിളക്കിയതിന്റെ കാരണം എന്തായിരുന്നു ?
പറമ്പിൽ ഒരിടത്ത് നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞെങ്കിലും എവിടെയാണെന്ന് അവർക്ക് അറിയില്ലായിരുന്നു .

• നാലു മക്കളും നിരാശരാകാൻ കാരണം എന്തായിരുന്നു ?
പറമ്പ് മുഴുവൻ കിളച്ചിട്ടും അവർക്ക് അച്ഛൻ പറഞ്ഞ നിധി കണ്ടെത്താനായില്ല.

• നിരാശരായ മക്കളോട് പിതാവിൻറെ സുഹൃത്ത് എന്താണ് പറഞ്ഞത് ?
നന്നായി കിളച്ച് ഇളക്കിയിട്ട് മണ്ണിൽ ആവശ്യത്തിന് വളം ചേർക്കുക..അപ്പോൾ വൃക്ഷങ്ങൾ നല്ല കായ്ഫലം തരും. ഇടവിളയായി നെല്ലും കൃഷി ചെയ്യാം. വേണ്ട വിത്തും വളവും ഞാൻ നൽകാം.

• എന്തായിരുന്നു അച്ഛൻ പറഞ്ഞ യഥാർത്ഥ നിധി ?
പിതാവിന്റെ ആവശ്യപ്രകാരം പറമ്പ് കിളച്ചു മറിച്ചു നല്ല വിത്തും വളവും നൽകിയപ്പോൾ നല്ല വിളവ് ഉണ്ടായി.അവർക്ക് നല്ല വരുമാനം കിട്ടി.അതാണ് യഥാർത്ഥ നിധി എന്ന് പുത്രന്മാർക്ക് അപ്പോൾ ബോധ്യപ്പെട്ടു.

• കർഷകന്‍റെയും മക്കളുടെയും സ്വഭാവ സവിശേഷതകൾ എഴുതുക.
കർഷക
മക്കൾ
അധ്വാനശീലൻ
വൃദ്ധൻ
മികച്ച കർഷക
മക്കളെക്കുറിച്ച് കരുതലുള്ള ആൾ
അലസർ
ആരോഗ്യമുള്ളവർ
ഭക്ഷണം കഴിച്ചു വെറുതെ രസിച്ചു നടക്കുന്നവർ .
ജീവിതത്തെക്കുറിച്ച് ചിന്തയില്ലാത്തവർ.
അധ്വാനിക്കാൻ മടികാണിച്ചിരുന്നവർ.

നിങ്ങൾ, എങ്ങനെ എന്നീ പദങ്ങൾ ചേർത്ത് 'നിങ്ങളെങ്ങനെ' എന്നാക്കിയിരിക്കുന്നു. ഇതുപോലുള്ള പദങ്ങൾ പാഠഭാഗത്തുനിന്നും കണ്ടെത്തി പിരിച്ചെഴുതുക.
• നിങ്ങളെങ്ങനെ - നിങ്ങൾ + എങ്ങനെ
• വൃക്ഷങ്ങളൊക്കെ - വൃക്ഷങ്ങൾ + ഒക്കെ
• പറമ്പൊക്കെ - പറമ്പ് + ഒക്കെ
• ഇത്രയുമായില്ലേ -ഇത്രയും + ആയില്ലേ
• ഉണ്ടായിട്ടില്ല - ഉണ്ടായിട്ട് + ഇല്ല
• ശീലമല്ലാത്ത - ശീലം + അല്ലാത്ത
• ആവശ്യത്തിനുള്ള -ആവശ്യത്തിന് + ഉള്ള
• സമയമങ്ങനെ - സമയം + അങ്ങനെ
• കുഴിച്ചെടുക്കണം - കുഴിച്ച് + എടുക്കണം
• പറഞ്ഞതൊന്നും - പറഞ്ഞത് + ഒന്നും
• പത്തായത്തിലുണ്ട് - പത്തായത്തിൽ + ഉണ്ട്
• കുഴിച്ചെടുക്കണം -കുഴിച്ച് + എടുക്കണം
• ഊണുകഴിഞ്ഞ് -ഊണ് + കഴിഞ്ഞ്
• കണ്ടുപിടിക്കാൻ - കണ്ട് + പിടിക്കാൻ
• സമയമങ്ങനെ - സമയം + അങ്ങനെ
• നോക്കിപ്പറഞ്ഞു -നോക്കി + പറഞ്ഞു
• കുഴിച്ചിട്ടിട്ടുണ്ട് -കുഴിച്ച് + ഇട്ടിട്ടുണ്ട്
• ഉച്ചയൂണ് -ഉച്ച + ഊണ്
• പണിയെടുക്കാൻ- പണി + എടുക്കാൻ
• ഇളക്കിയിട്ടിരിക്കുന്ന -ഇളക്കി + ഇട്ടിരിക്കുന്ന

• വാക്യം പൂർത്തിയാക്കി ആശയം വിശദീകരിക്കുക
"എല്ലുമുറിയെ പണിചെയ്‌താൽ
........................................................................."
ഇതൊരു പഴഞ്ചൊല്ലാണ്. 'എല്ലുമുറിയെ പണിചെയ്‌താൽ പല്ലുമുറിയെ തിന്നാം' എന്നതാണ് ഈ പഴഞ്ചൊല്ലിന്റെ പൂർണ്ണരൂപം. നന്നായി അധ്വാനിച്ചാൽ നല്ല രീതിയിൽ ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാകും.എല്ലുമുറിയെ പണിചെയ്യുക എന്ന് പറഞ്ഞാൽ നന്നായി അധ്വാനിക്കുക എന്നർത്ഥം. പല്ലുമുറിയെ തിന്നാം എന്നു പറഞ്ഞാൽ സുഖമായി ജീവിക്കാം എന്നാണർത്ഥം. അധ്വാനിച്ചാൽ ശ്രേയസ്സുണ്ടാകും.

• താഴെക്കാണുന്ന പഴഞ്ചൊല്ലുകൾ പൂർത്തിയാക്കുക
- സമ്പത്തുകാലത്ത് തൈ പത്തുവച്ചാൽ
ആപത്തുകാലത്ത് കാ പത്തു തിന്നാം.
- വിത്താഴം ചെന്നാൽ പത്താഴം നിറയും.
- വേണമെങ്കിൽ ചക്ക വേരിലും കായ്‌ക്കും.

• കൃഷിയുമായി ബന്ധപ്പെട്ട പദങ്ങൾ ശേഖരിക്കാം എഴുതാം.
- വയൽ
- കണ്ടം
- നിലം
- പാടം
- ചേറ്
- കലപ്പ
- നുകം
- വിത്ത്
- വിത
- ഞാറ്
- വളം
- കൊയ്‌ത്ത്‌
- കറ്റ
- കോരുകൊട്ട
- പുഞ്ചവയൽ

• കൃഷിച്ചൊല്ലുകൾ
ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
കതിരിൽ വളം വച്ചിട്ടു കാര്യമില്ല!
അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
അമരത്തടത്തിൽ തവള കരയണം
ആരിയൻ വിതച്ചാ നവര കൊയ്യാമോ
ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
ഉഴവിൽ തന്നെ കള തീർക്കണം
എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
എള്ളിന് ഉഴവ് ഏഴരച്ചാൽ
എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ?
ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
കണ്ടം വിറ്റു കാളയെ വാങ്ങുമോ
കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)
കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ
കന്നില്ലാത്തവന് കണ്ണില്ല
കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
കർക്കടകത്തിൽ പത്തില കഴിക്കണം
കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌

എല്ലു മുറിയെപണി ചെയ്താൽ - Worksheets

Day 2
Day 3
Day 4




ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here