Class 5 കേരളപാഠാവലി: ഭൂമി സനാഥയാണ് - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 5 Malayalam - Kerala Padavali Kanakkazhchakal Chapter 2 Bhumi Sanathayanu | Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 02 കാണാക്കാഴ്ചകൾ
Std V കേരളപാഠാവലി: ഭൂമി സനാഥയാണ് - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ വയലാർ രാമവർമ്മമലയാളസാഹിത്യത്തിലെ പ്രശസ്തനായ കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് വയലാർ രാമവർമ്മ. വയലാർ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 15നു ജനിച്ചു. ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്, പാവപ്പെട്ടവരുടെ പാട്ടുകാരൻ ആയി അറിയപ്പെട്ടു. സർഗസംഗീതം, മുളങ്കാട്, പാദമുദ്ര തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ് എന്ന നിലയിലാണു വയലാർ കൂടുതൽ പ്രസിദ്ധനായത്. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1975 ഒക്ടോബർ 27-നു വയലാർ അന്തരിച്ചു. പ്രശസ്തമായ വയലാർ അവാർഡ് ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്.
1. ''പ്രപഞ്ചഗോപുര വാതിൽ തുറന്നു പണ്ടു മനുഷ്യൻ വന്നു "ഗോപുര വാതിൽ തുറന്നു വന്ന മനുഷ്യൻ എങ്ങനെയൊക്കെ വന്നതായിട്ടാണ് കവി പറഞ്ഞിരിക്കുന്നത്? കണ്ടെത്തുക.- ആദിയിൽ പ്രപഞ്ചത്തിന്റെ ഉല്പത്തി സമയത്തു ഉണ്ടായ നാദതരംഗം പോലെയാണ് ഭൂമിയിൽ മനുഷ്യജീവൻ ഉണ്ടായത്. കാലത്തിന്റെ നെറുകയിൽ ചൂടിയ മയിൽപീലി പോലെയും, സ്വപ്നം കാണുന്ന മിഴികൾക്കൊരു സ്വാഗത ഗാനവുമായും, നക്ഷത്രക്കതിർ നട്ടുവളർത്തിയ അക്ഷയപാത്രവുമായാണ് മനുഷ്യൻ വന്നത്.
2. "സങ്കല്പത്തിനു ചിറകുകൾ കിട്ടി സനാഥയായി ഭൂമി" - ഭൂമിയിൽ മനുഷ്യന്റെ വരവോടെ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായി എന്നാണ് നമുക്ക് കവിതയിൽ നിന്നു കണ്ടെത്താൻ കഴിയുന്നത്?- ആദിയിൽ മനുഷ്യൻ വരുന്നതിനു മുമ്പ് ഭൂമി ശൂന്യമായിരുന്നു. ഭൂമിയിൽ മനുഷ്യൻ ആയിരക്കണക്കിന് ഉജ്ജ്വല ശിൽപ്പങ്ങൾ തീർത്തു. അളകാപുരിയും, മധുരാപുരിയും, കലാരൂപങ്ങൾ നിറഞ്ഞാടുന്ന സ്വർഗനഗരിയായ അമരാവതിയും എല്ലാം മനുഷ്യൻ ഭൂമിക്കു സമ്മാനിച്ച അത്ഭുതങ്ങളാണ്. അങ്ങനെ മനുഷ്യന്റെ വരവോടെ ശൂന്യമായിരുന്ന ഭൂമി, എല്ലാ ഐശ്വര്യങ്ങളും നേടി. ഭൂമിയുടെ സ്വപ്നങ്ങൾക്ക് ഉയരത്തിൽ പറക്കാനുള്ള ചിറകുകൾ ലഭിച്ചു. അവൾ സനാഥയായിത്തീർന്നു.
3."പ്രപഞ്ചഗോപുരവാതിൽ' എന്ന പദം “പ്രപഞ്ചത്തിന്റെ ഗോപുര വാതിൽ' എന്ന അർഥത്തിലാണല്ലോ ഉപയോഗിച്ചിരിക്കുന്നത്. എങ്കിൽ താഴെ പറയുന്ന പദങ്ങൾ എങ്ങനെ വിഗ്രഹിക്കും ?• നാദതരംഗം - നാദത്തിന്റെ തരംഗം • ഉജ്ജ്വലശില്പങ്ങൾ - ഉജ്ജ്വലമായ ശില്പങ്ങൾ • സ്വാഗതഗാനം - സ്വാഗതത്തിനുള്ള ഗാനം
4. “വിശ്വപ്രകൃതി വെറും കൈയോടെ വിരുന്നു നൽകാൻ നിന്നു.” ഈ വരികളുടെ അർഥം ആലോചിക്കു. കവിയുടെ സങ്കല്പത്തെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെയാണ് പറയാനുള്ളത്?- മനുഷ്യൻ വരുന്നതിനു മുമ്പ് ഭൂമി ശൂന്യമായിരുന്നു. ശൂന്യമായകൈകളോടെ, വിരുന്നുകാരായി എത്തിയ മനുഷ്യരെ ഭൂമി സ്വീകരിച്ചു. ഭൂമിയുടെ ആതിഥേയം സ്വീകരിച്ച മനുഷ്യൻ, തന്റെ ബുദ്ധിയും, കഴിവും ഉപയോഗിച്ച് ഉജ്ജ്വലശില്പങ്ങളും, അളകാപുരിയും, അമരാവതിയും, മധുരാപുരിയും ഒക്കെ പടുത്തുയർത്തി. അവിടെ നിന്ന് ലോകത്തിന്റെ പുരോഗതി തുടങ്ങുകയായിരുന്നു. കൃഷി, കല, സംസ്കാരം, ശാസ്ത്രസാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നീ എല്ലാ മേഖലകളിലും മനുഷ്യൻ വളർന്നു.
5. പറഞ്ഞയയ്ക്കുക ദേവീ, മനുഷ്യനെ ഒരിക്കലിവിടെക്കുടി...' മനുഷ്യനെ ചന്ദ്രനിലേക്കു ക്ഷണിക്കാൻ തയാറായതിന്റെ കാരണങ്ങൾ എന്തൊക്കെയാവാം? ഒരു ലഘു കുറിപ്പ് തയാറാക്കുക.- മനുഷ്യന്റെ വരവോടു കൂടി ഭൂമിക്കുണ്ടായ പുരോഗതി കണ്ടു ചന്ദ്രൻ അത്ഭുതപ്പെട്ടു. ശൂന്യമായിരുന്ന ഭൂമി, മനുഷ്യന്റെ വരവോടെയാണ് എല്ലാ ഐശ്വര്യങ്ങളും നേടി സനാഥയായത്. ഭൂമിയിൽ ഐശ്വര്യങ്ങൾക്കു കാരണക്കാരനായ മനുഷ്യൻ ഒരുനാൾ അങ്ങോട്ട് വന്നാൽ, തനിക്കും ഇത് പോലെ പുരോഗതി ഉണ്ടാകുമെന്നു ചന്ദ്രൻ വിശ്വസിച്ചിരുന്നു. അതിനാലാണ് ഭൂമിയോടു മനുഷ്യനെ ഇവിടേയ്ക്ക് അയക്കാൻ ചന്ദ്രൻ അപേക്ഷിക്കുന്നത്.
6. മനുഷ്യന്റെ പ്രയത്നം ഭൂമിയിൽ ഏറെ മാറ്റങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഇന്നു നാം കാണുന്ന സമൃദ്ധികൾക്കു പിന്നിൽ നമ്മുടെ പൂർവികരുടെ പരിശ്രമങ്ങളാണുള്ളത്. മനുഷ്യന്റെ സ്വാർഥത ഈ അവസ്ഥയ്ക്ക വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണ്? തെളിവുകളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങൾ അവതരിപ്പിക്കുക.- മനുഷ്യന്റെ പ്രയത്നം കൊണ്ട് കൃഷി, കല, സംസ്കാരം, ശാസ്ത്രസാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നീ എല്ലാ മേഖലകളിലും നാം വളർന്നു. എന്നാൽ നമ്മുടെ പൂർവികർ ഇതിനായി നടത്തിയ പ്രയത്നങ്ങളെ എല്ലാം മറന്നു കൊണ്ട് നാം സ്വാർത്ഥരായി മാറി. കാടിനേയും, മണ്ണിനെയും നാം കൊന്നുകൊണ്ടിരിക്കുന്നു. വെള്ളവും വായുവുമെല്ലാം മലിനമായി. പുഴകളും, കുളങ്ങളും വറ്റിവരണ്ടു. കുടിവെള്ളക്ഷാമവും, കാലാവസ്ഥാവ്യതിയാനവും, വെള്ളപ്പൊക്കവും, മഹാമാരികളും എല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണ്. ഒരു കാലത്തു ഭൂമിയുടെ ഐശ്വര്യത്തിന് കാരണമായിരുന്ന നാം, ഇപ്പോൾ ഭൂമിയുടെ നാശത്തിനു കാരണക്കാരായി മാറിക്കൊണ്ടിരിക്കുകയാണ്.
വിശദീകരണക്കുറിപ്പുകൾ • നക്ഷത്രക്കതിർ - കതിർ എന്ന വാക്കിന് രശ്മി എന്നാണ് അർഥം. നക്ഷത്രത്തിനു ചുറ്റും നെൽക്കതിർ പോലെ പ്രകാശം ചൊരിയുന്നതു കൊണ്ടാണ് ഇങ്ങനെയൊരു വിശേഷണം വന്നത്.
• അളകാപുരി - കുബേരന്റെ രാജധാനി, സമ്പൽ സമൃദ്ധി നിറഞ്ഞതാണ് - ഈ രാജധാനി. അതിനാൽ ഈ വാക്ക് സമ്പൽ സമൃദ്ധിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
• അഷ്ടൈശ്വര്യ സമൃദ്ധി - യോഗസിദ്ധികൊണ്ട് ലഭിക്കുന്ന അമാനുഷിക പ്രഭാവമാണിത്. ശ്രേഷ്ഠന്മാരായ യോഗീശ്വരൻമാരുടെ ശ്രമഫലമായിട്ടാണ് ഭൂമി ഐശ്വര്യം നേടിയത്.
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Questions and Answers for Class 5 Malayalam - Kerala Padavali Kanakkazhchakal Chapter 2 Bhumi Sanathayanu | Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 02 കാണാക്കാഴ്ചകൾ
Std V കേരളപാഠാവലി: ഭൂമി സനാഥയാണ് - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
വയലാർ രാമവർമ്മ
മലയാളസാഹിത്യത്തിലെ പ്രശസ്തനായ കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് വയലാർ രാമവർമ്മ. വയലാർ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 15നു ജനിച്ചു. ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്, പാവപ്പെട്ടവരുടെ പാട്ടുകാരൻ ആയി അറിയപ്പെട്ടു. സർഗസംഗീതം, മുളങ്കാട്, പാദമുദ്ര തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ് എന്ന നിലയിലാണു വയലാർ കൂടുതൽ പ്രസിദ്ധനായത്. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1975 ഒക്ടോബർ 27-നു വയലാർ അന്തരിച്ചു. പ്രശസ്തമായ വയലാർ അവാർഡ് ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്.
1. ''പ്രപഞ്ചഗോപുര വാതിൽ തുറന്നു പണ്ടു മനുഷ്യൻ വന്നു "ഗോപുര വാതിൽ തുറന്നു വന്ന മനുഷ്യൻ എങ്ങനെയൊക്കെ വന്നതായിട്ടാണ് കവി പറഞ്ഞിരിക്കുന്നത്? കണ്ടെത്തുക.
- ആദിയിൽ പ്രപഞ്ചത്തിന്റെ ഉല്പത്തി സമയത്തു ഉണ്ടായ നാദതരംഗം പോലെയാണ് ഭൂമിയിൽ മനുഷ്യജീവൻ ഉണ്ടായത്. കാലത്തിന്റെ നെറുകയിൽ ചൂടിയ മയിൽപീലി പോലെയും, സ്വപ്നം കാണുന്ന മിഴികൾക്കൊരു സ്വാഗത ഗാനവുമായും, നക്ഷത്രക്കതിർ നട്ടുവളർത്തിയ അക്ഷയപാത്രവുമായാണ് മനുഷ്യൻ വന്നത്.
2. "സങ്കല്പത്തിനു ചിറകുകൾ കിട്ടി
സനാഥയായി ഭൂമി" - ഭൂമിയിൽ മനുഷ്യന്റെ വരവോടെ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായി എന്നാണ് നമുക്ക് കവിതയിൽ നിന്നു കണ്ടെത്താൻ കഴിയുന്നത്?
- ആദിയിൽ മനുഷ്യൻ വരുന്നതിനു മുമ്പ് ഭൂമി ശൂന്യമായിരുന്നു. ഭൂമിയിൽ മനുഷ്യൻ ആയിരക്കണക്കിന് ഉജ്ജ്വല ശിൽപ്പങ്ങൾ തീർത്തു. അളകാപുരിയും, മധുരാപുരിയും, കലാരൂപങ്ങൾ നിറഞ്ഞാടുന്ന സ്വർഗനഗരിയായ അമരാവതിയും എല്ലാം മനുഷ്യൻ ഭൂമിക്കു സമ്മാനിച്ച അത്ഭുതങ്ങളാണ്. അങ്ങനെ മനുഷ്യന്റെ വരവോടെ ശൂന്യമായിരുന്ന ഭൂമി, എല്ലാ ഐശ്വര്യങ്ങളും നേടി. ഭൂമിയുടെ സ്വപ്നങ്ങൾക്ക് ഉയരത്തിൽ പറക്കാനുള്ള ചിറകുകൾ ലഭിച്ചു. അവൾ സനാഥയായിത്തീർന്നു.
3."പ്രപഞ്ചഗോപുരവാതിൽ' എന്ന പദം “പ്രപഞ്ചത്തിന്റെ ഗോപുര വാതിൽ' എന്ന അർഥത്തിലാണല്ലോ ഉപയോഗിച്ചിരിക്കുന്നത്. എങ്കിൽ താഴെ പറയുന്ന പദങ്ങൾ എങ്ങനെ വിഗ്രഹിക്കും ?
• നാദതരംഗം - നാദത്തിന്റെ തരംഗം
• ഉജ്ജ്വലശില്പങ്ങൾ - ഉജ്ജ്വലമായ ശില്പങ്ങൾ
• സ്വാഗതഗാനം - സ്വാഗതത്തിനുള്ള ഗാനം
4. “വിശ്വപ്രകൃതി വെറും കൈയോടെ വിരുന്നു നൽകാൻ നിന്നു.” ഈ വരികളുടെ അർഥം ആലോചിക്കു. കവിയുടെ സങ്കല്പത്തെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെയാണ് പറയാനുള്ളത്?
- മനുഷ്യൻ വരുന്നതിനു മുമ്പ് ഭൂമി ശൂന്യമായിരുന്നു. ശൂന്യമായ
കൈകളോടെ, വിരുന്നുകാരായി എത്തിയ മനുഷ്യരെ ഭൂമി സ്വീകരിച്ചു. ഭൂമിയുടെ ആതിഥേയം സ്വീകരിച്ച മനുഷ്യൻ, തന്റെ ബുദ്ധിയും, കഴിവും ഉപയോഗിച്ച് ഉജ്ജ്വലശില്പങ്ങളും, അളകാപുരിയും, അമരാവതിയും, മധുരാപുരിയും ഒക്കെ പടുത്തുയർത്തി. അവിടെ നിന്ന് ലോകത്തിന്റെ പുരോഗതി തുടങ്ങുകയായിരുന്നു. കൃഷി, കല, സംസ്കാരം, ശാസ്ത്രസാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നീ എല്ലാ മേഖലകളിലും മനുഷ്യൻ വളർന്നു.
5. പറഞ്ഞയയ്ക്കുക ദേവീ, മനുഷ്യനെ
ഒരിക്കലിവിടെക്കുടി...' മനുഷ്യനെ ചന്ദ്രനിലേക്കു ക്ഷണിക്കാൻ തയാറായതിന്റെ കാരണങ്ങൾ എന്തൊക്കെയാവാം? ഒരു ലഘു കുറിപ്പ് തയാറാക്കുക.
- മനുഷ്യന്റെ വരവോടു കൂടി ഭൂമിക്കുണ്ടായ പുരോഗതി കണ്ടു ചന്ദ്രൻ അത്ഭുതപ്പെട്ടു. ശൂന്യമായിരുന്ന ഭൂമി, മനുഷ്യന്റെ വരവോടെയാണ് എല്ലാ ഐശ്വര്യങ്ങളും നേടി സനാഥയായത്. ഭൂമിയിൽ ഐശ്വര്യങ്ങൾക്കു കാരണക്കാരനായ മനുഷ്യൻ ഒരുനാൾ അങ്ങോട്ട് വന്നാൽ, തനിക്കും ഇത് പോലെ പുരോഗതി ഉണ്ടാകുമെന്നു ചന്ദ്രൻ വിശ്വസിച്ചിരുന്നു. അതിനാലാണ് ഭൂമിയോടു മനുഷ്യനെ ഇവിടേയ്ക്ക് അയക്കാൻ ചന്ദ്രൻ അപേക്ഷിക്കുന്നത്.
6. മനുഷ്യന്റെ പ്രയത്നം ഭൂമിയിൽ ഏറെ മാറ്റങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഇന്നു നാം കാണുന്ന സമൃദ്ധികൾക്കു പിന്നിൽ നമ്മുടെ പൂർവികരുടെ പരിശ്രമങ്ങളാണുള്ളത്. മനുഷ്യന്റെ സ്വാർഥത ഈ അവസ്ഥയ്ക്ക വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണ്? തെളിവുകളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങൾ അവതരിപ്പിക്കുക.
- മനുഷ്യന്റെ പ്രയത്നം കൊണ്ട് കൃഷി, കല, സംസ്കാരം, ശാസ്ത്രസാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നീ എല്ലാ മേഖലകളിലും നാം വളർന്നു. എന്നാൽ നമ്മുടെ പൂർവികർ ഇതിനായി നടത്തിയ പ്രയത്നങ്ങളെ എല്ലാം മറന്നു കൊണ്ട് നാം സ്വാർത്ഥരായി മാറി. കാടിനേയും, മണ്ണിനെയും നാം കൊന്നുകൊണ്ടിരിക്കുന്നു. വെള്ളവും വായുവുമെല്ലാം മലിനമായി. പുഴകളും, കുളങ്ങളും വറ്റിവരണ്ടു. കുടിവെള്ളക്ഷാമവും, കാലാവസ്ഥാവ്യതിയാനവും, വെള്ളപ്പൊക്കവും, മഹാമാരികളും എല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണ്. ഒരു കാലത്തു ഭൂമിയുടെ ഐശ്വര്യത്തിന് കാരണമായിരുന്ന നാം, ഇപ്പോൾ ഭൂമിയുടെ നാശത്തിനു കാരണക്കാരായി മാറിക്കൊണ്ടിരിക്കുകയാണ്.
വിശദീകരണക്കുറിപ്പുകൾ
• നക്ഷത്രക്കതിർ - കതിർ എന്ന വാക്കിന് രശ്മി എന്നാണ് അർഥം. നക്ഷത്രത്തിനു ചുറ്റും നെൽക്കതിർ പോലെ പ്രകാശം ചൊരിയുന്നതു കൊണ്ടാണ് ഇങ്ങനെയൊരു വിശേഷണം വന്നത്.
• അളകാപുരി - കുബേരന്റെ രാജധാനി, സമ്പൽ സമൃദ്ധി നിറഞ്ഞതാണ് - ഈ രാജധാനി. അതിനാൽ ഈ വാക്ക് സമ്പൽ സമൃദ്ധിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
• അഷ്ടൈശ്വര്യ സമൃദ്ധി - യോഗസിദ്ധികൊണ്ട് ലഭിക്കുന്ന അമാനുഷിക പ്രഭാവമാണിത്. ശ്രേഷ്ഠന്മാരായ യോഗീശ്വരൻമാരുടെ ശ്രമഫലമായിട്ടാണ് ഭൂമി ഐശ്വര്യം നേടിയത്.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments