STD 5 കേരളപാഠാവലി: കൃഷിമാഷ് - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 5 Malayalam - Kerala Padavali Kanakkazhchakal Chapter 3 Krishimash Teachers Handbook| Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 02 കാണാക്കാഴ്ചകൾ
Std V കേരളപാഠാവലി: കൃഷിമാഷ് - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ തെത്സുകോ കുറോയാനഗിചലച്ചിത്ര അഭിനേത്രിയും ടെലിവിഷൻ അവതാരകയുമാണ് തെത്സുകോ കുറോയാനഗി (ജനനം : 1933 ഓഗസ്റ്റ് 9). ജപ്പാനീസ് നഗരമായ ടോക്കിയോയിൽ. ജപ്പാനിലെ പ്രശസ്ത ടെലിവിഷൻ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വിൽ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തഗ്രന്ഥമാണ് ടോടോചാൻ - ജനാലക്കരികിലെ വികൃതിപ്പെൺകുട്ടി. ടോട്ടോചാൻ എന്ന വികൃതിയായ പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായി ടോട്ടോചാൻ ഈ അനുഭവകഥയിൽ നിറഞ്ഞു നില്‍ക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാർ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തിൽ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റർ തന്റെ ടോമോ എന്ന സ്കൂളിൽ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളിൽ ടോട്ടോചാൻ ഒരു പഠനവിഷയമാണ്.
വായിക്കു കണ്ടെത്തു1. "ഒരധ്യാപകനു ചേർന്ന മട്ടിലേ അല്ല അദ്ദേഹത്തിന്റെ വസ്ത്രധാരണം." ടോട്ടോചാൻ ഇങ്ങനെ ചിന്തിക്കാൻ കാരണം എന്താവാം? - കൃഷി മാഷ് കുട്ടികളെ പഠിപ്പിക്കാൻ എത്തിയത് വയലിൽ കൃഷിചെയ്യുമ്പോൾ ധരിക്കാറുള്ള വേഷത്തിലായിരുന്നു. ബനിയന് മുകളിൽ മുഷിഞ്ഞ ഒരു മുറിക്കയ്യൻ ഷർട്ടായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ടൈയ്ക്ക് പകരമായി കഴുത്തിലൂടെ ഒരു തോർത്ത് ചുറ്റിയിട്ടിരുന്നു. ഒപ്പം നരച്ച് കീറിയ ഒരു നീല ട്രൗസറും പഴകിപ്പൊളിഞ്ഞ വൈക്കോൽതൊപ്പിയും റബ്ബർ പതിപ്പിച്ച നാടൻ കാലുറകളും ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. ഇതൊന്നും ഒരു അധ്യാപകന് ചേർന്ന് രീതിയിലുള്ള വസ്ത്രധാരണം ആയിരുന്നില്ല.
2. കൊബായാഷി മാസ്റ്റർ എന്തുകൊണ്ടായിരിക്കാം ഒരു കൃഷിക്കാരനെത്തന്നെ സ്കൂളിൽ അധ്യാപകനായി കൊണ്ടു വന്നത്?- കുട്ടികളെ പഠിപ്പിക്കുന്നവരുടെ അധ്യാപന യോഗ്യതയെക്കാൾ ഓരോ വിഷയത്തിലുമുള്ള അവരുടെ അനുഭവജ്ഞാനത്തെയാണ് മാസ്റ്റർ വില കൽപ്പിച്ചിരുന്നത്. കൃഷിയെ പറ്റി കുട്ടികൾക്ക് ശരിയായ അറിവ് പകർന്നു കൊടുക്കാൻ കഴിയുന്നത് കൃഷിക്കാരന് തന്നെയാകും എന്ന് മാസ്റ്റർ മനസ്സിലാക്കിയിരുന്നു. അതിനാലാണ് കൃഷി പഠിപ്പിക്കാൻ കൃഷിക്കാരനെ തന്നെ അദ്ദേഹം സ്കൂളിൽ കൊണ്ടുവന്നത്.
3. ഒരു കൃഷിയധ്യാപകനെന്ന നിലയിൽ എന്തെല്ലാം പ്രത്യേകതകളാണ് നിങ്ങൾ കൃഷിമാഷിൽ കണ്ടെത്തിയത്?- സ്വന്തം അനുഭവത്തിൽ നിന്ന് ശരിയായ അറിവുകൾ കുട്ടികൾക്ക് പകർന്നു കൊടുക്കാൻ കഴിയുന്ന ഒരു അധ്യാപകനാണ് അദ്ദേഹം. കൃഷിയുടെ ആദ്യാവസാനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി അദ്ദേഹം വിവരിക്കുന്നുണ്ട്. സംസാരത്തിനിടയിൽ അദ്ദേഹം ഒരിക്കൽ പോലും തന്റെ ജോലി നിർത്തുന്നില്ല. ഇതിൽനിന്നും തന്റെ ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയും. പാടത്ത് ഒരു പാമ്പിനെ കണ്ടപ്പോൾ അദ്ദേഹം കുട്ടികളെ ആശ്വസിപ്പിക്കുകയും അതിനെ ഉപദ്രവിക്കേണ്ടതില്ല എന്ന് അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. സഹജീവികളോടുള്ള സ്നേഹം കുട്ടികളിൽ ഉണ്ടാക്കുവാനും അദ്ദേഹത്തിന്റെ ഈ പ്രവർത്തി സഹായിക്കും. ഇതെല്ലാം മറ്റ് അധ്യാപകരിൽ നിന്നും കൃഷി മാഷിനെ വ്യത്യസ്തനാക്കുന്നു.
4. താഴെ നൽകിയ വരികളിലെ ആശയം എന്തൊക്കെ കാര്യങ്ങളുമായി ബന്ധപ്പെടുത്താം?• സംസാരിക്കുന്നതിനിടയിൽ ഒരിക്കൽപ്പോലും അദ്ദേഹം കള പറിക്കൽ നിർത്തിയില്ല. കുട്ടികൾക്ക് കൃഷിയെ സംബന്ധിച്ചുള്ള അറിവുകൾ പകർന്നു കൊടുക്കാൻ എത്തിയതാണ് കൃഷിമാഷ്. എല്ലാ ജോലികളിലും കുട്ടികളെ കൂടി പങ്കെടുപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ അദ്ധ്യാപനം. കൃഷിയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും കുട്ടികൾക്ക് വ്യക്തമായി പറഞ്ഞു കൊടുക്കുന്നതിനിടയ്ക്കും ഒരിക്കൽപ്പോലും അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്ന ജോലിയായ കളപറിക്കൽ നിർത്തിയില്ല. ചെയ്യുന്ന ജോലിയോടുണ്ടാവേണ്ട ആത്മാർത്ഥതയും സംസാരത്തേക്കാൾ പ്രവർത്തിയാണ് പ്രധാനം എന്ന പാഠവുമാണ് കുട്ടികൾക്ക് കൃഷിമാഷ് ഇതിലൂടെ മനസ്സിലാക്കി കൊടുത്തത്.• “നമ്മള് അങ്ങോട്ട് ഉപദ്രവിക്കാതിരുന്നാൽ അതൊന്നും ചെയ്യില്യ.” കുട്ടികൾ കളപറിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്ക് ഒരു പാമ്പിനെ കാണുന്നു. പേടിച്ചു പോയ കുട്ടികളോട് പേടിക്കേണ്ടെന്നും, അങ്ങോട്ട് ഉപദ്രവിച്ചില്ലെങ്കിൽ പാമ്പു നമ്മളെ ഒന്നും ചെയ്യില്ലെന്നും കൃഷിമാഷ് പറയുന്നു. ഭൂമിയിലെ ജീവജാലങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന പാഠമാണ് അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകിയത്. നമ്മെപ്പോലെതന്നെ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളതാണ് ഓരോ ജീവജാലവും. അകാരണമായി അവ ആരെയും ഉപദ്രവിക്കാറില്ല. നാം അവയെ ഉപദ്രവിക്കുമ്പോൾ മാത്രമാണ് ജീവഭയം കൊണ്ട് അവ നമ്മെ തിരിച്ചു ഉപദ്രവിക്കുന്നത്.
5. കൃഷിമാഷ് ഒരു നല്ല അധ്യാപകനായിരുന്നോ? എന്തൊക്കെ കാരണങ്ങൾ കൊണ്ട്? വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കൂ.- സ്വന്തം അനുഭവത്തിൽ നിന്ന് കുട്ടികളെ പഠിപ്പിക്കുന്ന ഒരാൾ ആകണം അവരുടെ അധ്യാപകൻ എന്ന ചിന്തയിലാണ് കൊബായാഷി മാസ്റ്റർ ഒരു കൃഷിക്കാരനെ തന്നെ കുട്ടികളെ പഠിപ്പിക്കാനായി കൊണ്ടുവന്നത്. കൃഷിമാഷ് അനുഭവജ്ഞാനം ഏറെയുള്ള ഒരു കർഷകനായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലെ തഴമ്പുകൾ അദ്ദേഹത്തിന്റെ അനുഭവത്തിന്റെ സാക്ഷ്യപത്രങ്ങൾ ആയിരുന്നു. ആ അനുഭവ സമ്പത്ത് മുഴുവൻ അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകുന്നു. പഠിപ്പിക്കുമ്പോഴും വയൽ ജോലികൾ ചെയ്യുന്നതിൽ ആയിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. കൃഷിപ്പണികൾ ആദ്യാവസാനം അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. ഒപ്പം സഹജീവികളോടുള്ള സ്നേഹത്തെക്കുറിച്ചും എല്ലാം അദ്ദേഹം പഠിപ്പിക്കുന്നു. തീർച്ചയായും കുട്ടികളെ പഠിപ്പിക്കാനും അവർക്ക് ശരിയായി അറിവ് പകർന്നു കൊടുക്കാനും കഴിയുന്ന നല്ല ഒരു അധ്യാപകൻ തന്നെയായിരുന്നു കൃഷിമാഷ്.
6. "കൃഷി അന്നും ഇന്നും'' എന്ന വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളുടെ നാട്ടിലുള്ള ഒരു കർഷകനുമായി അഭിമുഖം നടത്താനുള്ള ചോദ്യങ്ങൾ തയാറാക്കാം. അഭിമുഖം നടത്തി ആശയങ്ങൾ ചോദ്യോത്തര രൂപത്തിൽ ക്രോഡീകരിക്കു.ചോദ്യമാതൃക താഴെ നൽകുന്നു.1. താങ്കൾ എത്ര വയസ്സ് മുതലാണ് കൃഷി തുടങ്ങിയത് ? 2. ആദ്യകാലത്ത് എന്തൊക്കെ വിളകളാണ് ഉണ്ടായിരുന്നത് ? 3. അന്നൊക്കെ മഴയെ ആശ്രയിച്ചായിരുന്നല്ലോ കൃഷി. ഏതൊക്കെ വിളകൾ ഏതൊക്കെ കാലത്ത് നടണമെന്നതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ? 4. സ്വന്തം ആവശ്യത്തിന് മാത്രം ആയിരുന്നോ കൃഷി ചെയ്തിരുന്നത് ?5. മിച്ചം വന്നിരുന്ന കാർഷികോൽപന്നങ്ങൾ എവിടെയാണ് വിറ്റിരുന്നത് ? 6. ഇന്നത്തെ കൃഷി രീതിയിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പറയാമോ? 7. ഒരു കൃഷിക്കാരൻ എന്ന രീതിയിൽ താങ്കൾ സംത്യപ്തനാണോ? 8. പുതിയ തലമുറയിലെ കൃഷിക്കാരോട് താങ്കൾക്ക് എന്താണ് പറയുവാനുള്ളത്?
ലഘുപന്യാസം തയാറാക്കുക“പരിശ്രമം ചെയ്യുകിലെന്തിനെയുംവശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യനെ പാരിലയച്ചതീശൻ''സ്വപ്നം കാണുന്നതെന്തും സ്വന്തമാക്കാൻ മനുഷ്യനു കരുത്തുണ്ട് എന്ന സന്ദേശമാണല്ലോ ഈ വരികളിൽനിന്നു ലഭിക്കുന്നത്. അനന്തവിഹായസ്സിലേക്ക്, കൃഷിമാഷ്, ഭൂമി സനാഥയാണ് എന്നീ പാഠഭാഗങ്ങളിലെ ആശയങ്ങൾ ഉൾപ്പെടുത്തി ഒരു ലഘുപന്യാസം തയാറാക്കുക.- പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ ആഗ്രഹിക്കുന്നതെന്തും നേടാൻ മനുഷ്യന് കഴിയും. എന്ത് കഠിനാധ്വാനം ചെയ്യാനും ആരോഗ്യമുള്ള കൈകളുമായാണ് മനുഷ്യനെ ദൈവം ഭൂമിയിലേക്കയച്ചിരിക്കുന്നത് എന്നാണ് കവി പറയുന്നത്. മനുഷ്യനെ അനന്ത വിഹായസ്സിൽ എത്തിക്കുക എന്ന മഹത്തരമായ ശാസ്ത്രനേട്ടം കൈവരിക്കാൻ കഴിഞ്ഞത് യൂറി ഗഗാറിന്റെയും, കൂടെ മറ്റനേകം പേരുടെയും കഠിനമായ പരിശ്രമത്തിന്റെ ഫലമായാണ്.ഭൂമിയിലേക്ക് മനുഷ്യൻ കടന്നു വന്നതോടെ ഭൂമി സനാഥയായി എന്നാണ് വയലാർ പറയുന്നത്. മനുഷ്യന്റെ അധ്വാനവും, പരിശ്രമങ്ങളും ഭൂമിയെ നാം ഇന്ന് കാണുന്ന നിലയിലേക്ക് പുരോഗമിക്കാൻ സഹായിച്ചു. കൃഷിയുടെയും, അധ്വാനത്തിന്റെയും, ആത്മാർത്ഥതയുടെയും മഹത്വത്തെക്കുറിച്ചു കൃഷിമാഷ് നമ്മെ പഠിപ്പിക്കുന്നു. കർഷകന്റെ അധ്വാനവും ലോകത്തിന്റെ വളർച്ചക്ക് പ്രധാനമാണ്. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ ഭക്ഷണം നമുക്ക് നൽകുന്നത് കർഷകരാണ്. ലോകത്തെ പുരോഗതിയിലേക്കു നയിക്കുന്നത് കൂട്ടായ പരിശ്രമം തന്നെയാണ്. ശാസ്ത്രജ്ഞരും, കൃഷിക്കാരും, അധ്യാപകരും, കലാകാരന്മാരും, വ്യവസായികളും എല്ലാം ഈ പുരോഗതിയുടെ ഭാഗമാണ്. ഇവരുൾപ്പെടുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പരിശ്രമമാണ് ഇന്ന് നാം ജീവിക്കുന്ന ലോകത്തെ രൂപപ്പെടുത്തിയത്.
പദപരിചയംഔപചാരികം - ഉപചാരപൂർവം, മര്യാദപ്രകാരംഅജ്ഞാതം - അറിയാത്തത്ഭീമാകാരം - വളരെ വലിയ രൂപംഅനന്തം - അവസാനമില്ലാത്തത് അസുലഭം - എളുപ്പത്തിൽ കിട്ടാത്ത, അപൂർവമായ വിഹായസ്സ് - ആകാശംമുഖാമുഖം - മുഖത്തോടു മുഖമായി, നേരിട്ട് ദൗത്യം - ഉദ്യമം ചുമതല - ഉത്തരവാദിത്വംഗർജനം - അലർച്ചഅത്യന്തവിരളമായ - വളരെ അപൂർവമായവിശാലം - വലുപ്പം, വിസ്താരം അസഹ്യം - സഹിക്കാനാവാത്തത് ഏകാന്തതാബോധം - ഒറ്റയ്ക്കാണെന്ന ബോധംപുഞ് ജം - കൂട്ടംസനാഥ - നാഥനുള്ളആദി - ആദ്യത്തെ, ഒന്നാമത്തെ തിരുമിഴി - രാജാവിന്റെയോ ദേവന്റെയോ നേത്രം അക്ഷയപാത്രം- സൂര്യൻ പാണ്ഡവർക്ക് സമ്മാനിച്ച പാത്രം, അതിൽ വിഭവങ്ങൾ ഒരിക്കലും ഒഴിയാറില്ല.വിശ്വം - ലോകം, പ്രപഞ്ചംഅഷ്ടശ്വര്യം - യോഗസിദ്ധികൾകൊണ്ട് ലഭിക്കുന്ന എട്ട് അമാനുഷിക സിദ്ധികൾനിഷേധം - വിരോധം, വിലക്ക്
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Questions and Answers for Class 5 Malayalam - Kerala Padavali Kanakkazhchakal Chapter 3 Krishimash Teachers Handbook| Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 02 കാണാക്കാഴ്ചകൾ
Std V കേരളപാഠാവലി: കൃഷിമാഷ് - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
തെത്സുകോ കുറോയാനഗി
ചലച്ചിത്ര അഭിനേത്രിയും ടെലിവിഷൻ അവതാരകയുമാണ് തെത്സുകോ കുറോയാനഗി (ജനനം : 1933 ഓഗസ്റ്റ് 9). ജപ്പാനീസ് നഗരമായ ടോക്കിയോയിൽ. ജപ്പാനിലെ പ്രശസ്ത ടെലിവിഷൻ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വിൽ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തഗ്രന്ഥമാണ് ടോടോചാൻ - ജനാലക്കരികിലെ വികൃതിപ്പെൺകുട്ടി. ടോട്ടോചാൻ എന്ന വികൃതിയായ പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായി ടോട്ടോചാൻ ഈ അനുഭവകഥയിൽ നിറഞ്ഞു നില്‍ക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാർ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തിൽ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റർ തന്റെ ടോമോ എന്ന സ്കൂളിൽ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളിൽ ടോട്ടോചാൻ ഒരു പഠനവിഷയമാണ്.
വായിക്കു കണ്ടെത്തു
1. "ഒരധ്യാപകനു ചേർന്ന മട്ടിലേ അല്ല അദ്ദേഹത്തിന്റെ വസ്ത്രധാരണം." ടോട്ടോചാൻ ഇങ്ങനെ ചിന്തിക്കാൻ കാരണം എന്താവാം?
- കൃഷി മാഷ് കുട്ടികളെ പഠിപ്പിക്കാൻ എത്തിയത് വയലിൽ കൃഷിചെയ്യുമ്പോൾ ധരിക്കാറുള്ള വേഷത്തിലായിരുന്നു. ബനിയന് മുകളിൽ മുഷിഞ്ഞ ഒരു മുറിക്കയ്യൻ ഷർട്ടായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ടൈയ്ക്ക് പകരമായി കഴുത്തിലൂടെ ഒരു തോർത്ത് ചുറ്റിയിട്ടിരുന്നു. ഒപ്പം നരച്ച് കീറിയ ഒരു നീല ട്രൗസറും പഴകിപ്പൊളിഞ്ഞ വൈക്കോൽതൊപ്പിയും റബ്ബർ പതിപ്പിച്ച നാടൻ കാലുറകളും ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. ഇതൊന്നും ഒരു അധ്യാപകന് ചേർന്ന് രീതിയിലുള്ള വസ്ത്രധാരണം ആയിരുന്നില്ല.
2. കൊബായാഷി മാസ്റ്റർ എന്തുകൊണ്ടായിരിക്കാം ഒരു കൃഷിക്കാരനെത്തന്നെ സ്കൂളിൽ അധ്യാപകനായി കൊണ്ടു വന്നത്?
- കുട്ടികളെ പഠിപ്പിക്കുന്നവരുടെ അധ്യാപന യോഗ്യതയെക്കാൾ ഓരോ വിഷയത്തിലുമുള്ള അവരുടെ അനുഭവജ്ഞാനത്തെയാണ് മാസ്റ്റർ വില കൽപ്പിച്ചിരുന്നത്. കൃഷിയെ പറ്റി കുട്ടികൾക്ക് ശരിയായ അറിവ് പകർന്നു കൊടുക്കാൻ കഴിയുന്നത് കൃഷിക്കാരന് തന്നെയാകും എന്ന് മാസ്റ്റർ മനസ്സിലാക്കിയിരുന്നു. അതിനാലാണ് കൃഷി പഠിപ്പിക്കാൻ കൃഷിക്കാരനെ തന്നെ അദ്ദേഹം സ്കൂളിൽ കൊണ്ടുവന്നത്.
3. ഒരു കൃഷിയധ്യാപകനെന്ന നിലയിൽ എന്തെല്ലാം പ്രത്യേകതകളാണ് നിങ്ങൾ കൃഷിമാഷിൽ കണ്ടെത്തിയത്?
- സ്വന്തം അനുഭവത്തിൽ നിന്ന് ശരിയായ അറിവുകൾ കുട്ടികൾക്ക് പകർന്നു കൊടുക്കാൻ കഴിയുന്ന ഒരു അധ്യാപകനാണ് അദ്ദേഹം. കൃഷിയുടെ ആദ്യാവസാനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി അദ്ദേഹം വിവരിക്കുന്നുണ്ട്. സംസാരത്തിനിടയിൽ അദ്ദേഹം ഒരിക്കൽ പോലും തന്റെ ജോലി നിർത്തുന്നില്ല. ഇതിൽനിന്നും തന്റെ ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയും. പാടത്ത് ഒരു പാമ്പിനെ കണ്ടപ്പോൾ അദ്ദേഹം കുട്ടികളെ ആശ്വസിപ്പിക്കുകയും അതിനെ ഉപദ്രവിക്കേണ്ടതില്ല എന്ന് അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. സഹജീവികളോടുള്ള സ്നേഹം കുട്ടികളിൽ ഉണ്ടാക്കുവാനും അദ്ദേഹത്തിന്റെ ഈ പ്രവർത്തി സഹായിക്കും. ഇതെല്ലാം മറ്റ് അധ്യാപകരിൽ നിന്നും കൃഷി മാഷിനെ വ്യത്യസ്തനാക്കുന്നു.
4. താഴെ നൽകിയ വരികളിലെ ആശയം എന്തൊക്കെ കാര്യങ്ങളുമായി ബന്ധപ്പെടുത്താം?
• സംസാരിക്കുന്നതിനിടയിൽ ഒരിക്കൽപ്പോലും അദ്ദേഹം കള പറിക്കൽ നിർത്തിയില്ല.
കുട്ടികൾക്ക് കൃഷിയെ സംബന്ധിച്ചുള്ള അറിവുകൾ പകർന്നു കൊടുക്കാൻ എത്തിയതാണ് കൃഷിമാഷ്. എല്ലാ ജോലികളിലും കുട്ടികളെ കൂടി പങ്കെടുപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ അദ്ധ്യാപനം. കൃഷിയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും കുട്ടികൾക്ക് വ്യക്തമായി പറഞ്ഞു കൊടുക്കുന്നതിനിടയ്ക്കും ഒരിക്കൽപ്പോലും അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്ന ജോലിയായ കളപറിക്കൽ നിർത്തിയില്ല. ചെയ്യുന്ന ജോലിയോടുണ്ടാവേണ്ട ആത്മാർത്ഥതയും സംസാരത്തേക്കാൾ പ്രവർത്തിയാണ് പ്രധാനം എന്ന പാഠവുമാണ് കുട്ടികൾക്ക് കൃഷിമാഷ് ഇതിലൂടെ മനസ്സിലാക്കി കൊടുത്തത്.
• “നമ്മള് അങ്ങോട്ട് ഉപദ്രവിക്കാതിരുന്നാൽ അതൊന്നും ചെയ്യില്യ.”
കുട്ടികൾ കളപറിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്ക് ഒരു പാമ്പിനെ കാണുന്നു. പേടിച്ചു പോയ കുട്ടികളോട് പേടിക്കേണ്ടെന്നും, അങ്ങോട്ട് ഉപദ്രവിച്ചില്ലെങ്കിൽ പാമ്പു നമ്മളെ ഒന്നും ചെയ്യില്ലെന്നും കൃഷിമാഷ് പറയുന്നു. ഭൂമിയിലെ ജീവജാലങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന പാഠമാണ് അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകിയത്. നമ്മെപ്പോലെതന്നെ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളതാണ് ഓരോ ജീവജാലവും. അകാരണമായി അവ ആരെയും ഉപദ്രവിക്കാറില്ല. നാം അവയെ ഉപദ്രവിക്കുമ്പോൾ മാത്രമാണ് ജീവഭയം കൊണ്ട് അവ നമ്മെ തിരിച്ചു ഉപദ്രവിക്കുന്നത്.
5. കൃഷിമാഷ് ഒരു നല്ല അധ്യാപകനായിരുന്നോ? എന്തൊക്കെ കാരണങ്ങൾ കൊണ്ട്? വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കൂ.
- സ്വന്തം അനുഭവത്തിൽ നിന്ന് കുട്ടികളെ പഠിപ്പിക്കുന്ന ഒരാൾ ആകണം അവരുടെ അധ്യാപകൻ എന്ന ചിന്തയിലാണ് കൊബായാഷി മാസ്റ്റർ ഒരു കൃഷിക്കാരനെ തന്നെ കുട്ടികളെ പഠിപ്പിക്കാനായി കൊണ്ടുവന്നത്. കൃഷിമാഷ് അനുഭവജ്ഞാനം ഏറെയുള്ള ഒരു കർഷകനായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലെ തഴമ്പുകൾ അദ്ദേഹത്തിന്റെ അനുഭവത്തിന്റെ സാക്ഷ്യപത്രങ്ങൾ ആയിരുന്നു. ആ അനുഭവ സമ്പത്ത് മുഴുവൻ അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകുന്നു. പഠിപ്പിക്കുമ്പോഴും വയൽ ജോലികൾ ചെയ്യുന്നതിൽ ആയിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. കൃഷിപ്പണികൾ ആദ്യാവസാനം അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. ഒപ്പം സഹജീവികളോടുള്ള സ്നേഹത്തെക്കുറിച്ചും എല്ലാം അദ്ദേഹം പഠിപ്പിക്കുന്നു. തീർച്ചയായും കുട്ടികളെ പഠിപ്പിക്കാനും അവർക്ക് ശരിയായി അറിവ് പകർന്നു കൊടുക്കാനും കഴിയുന്ന നല്ല ഒരു അധ്യാപകൻ തന്നെയായിരുന്നു കൃഷിമാഷ്.
6. "കൃഷി അന്നും ഇന്നും'' എന്ന വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളുടെ നാട്ടിലുള്ള ഒരു കർഷകനുമായി അഭിമുഖം നടത്താനുള്ള ചോദ്യങ്ങൾ തയാറാക്കാം. അഭിമുഖം നടത്തി ആശയങ്ങൾ ചോദ്യോത്തര രൂപത്തിൽ ക്രോഡീകരിക്കു.
ചോദ്യമാതൃക താഴെ നൽകുന്നു.
1. താങ്കൾ എത്ര വയസ്സ് മുതലാണ് കൃഷി തുടങ്ങിയത് ?
2. ആദ്യകാലത്ത് എന്തൊക്കെ വിളകളാണ് ഉണ്ടായിരുന്നത് ?
3. അന്നൊക്കെ മഴയെ ആശ്രയിച്ചായിരുന്നല്ലോ കൃഷി. ഏതൊക്കെ വിളകൾ ഏതൊക്കെ കാലത്ത് നടണമെന്നതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ?
4. സ്വന്തം ആവശ്യത്തിന് മാത്രം ആയിരുന്നോ കൃഷി ചെയ്തിരുന്നത് ?
5. മിച്ചം വന്നിരുന്ന കാർഷികോൽപന്നങ്ങൾ എവിടെയാണ് വിറ്റിരുന്നത് ? 6. ഇന്നത്തെ കൃഷി രീതിയിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പറയാമോ? 7. ഒരു കൃഷിക്കാരൻ എന്ന രീതിയിൽ താങ്കൾ സംത്യപ്തനാണോ?
8. പുതിയ തലമുറയിലെ കൃഷിക്കാരോട് താങ്കൾക്ക് എന്താണ് പറയുവാനുള്ളത്?
ലഘുപന്യാസം തയാറാക്കുക
“പരിശ്രമം ചെയ്യുകിലെന്തിനെയും
വശത്തിലാക്കാൻ കഴിവുള്ളവണ്ണം
ദീർഘങ്ങളാം കൈകളെ നൽകിയത്രേ
മനുഷ്യനെ പാരിലയച്ചതീശൻ''
സ്വപ്നം കാണുന്നതെന്തും സ്വന്തമാക്കാൻ മനുഷ്യനു കരുത്തുണ്ട് എന്ന സന്ദേശമാണല്ലോ ഈ വരികളിൽനിന്നു ലഭിക്കുന്നത്. അനന്തവിഹായസ്സിലേക്ക്, കൃഷിമാഷ്, ഭൂമി സനാഥയാണ് എന്നീ പാഠഭാഗങ്ങളിലെ ആശയങ്ങൾ ഉൾപ്പെടുത്തി ഒരു ലഘുപന്യാസം തയാറാക്കുക.
- പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ ആഗ്രഹിക്കുന്നതെന്തും നേടാൻ മനുഷ്യന് കഴിയും. എന്ത് കഠിനാധ്വാനം ചെയ്യാനും ആരോഗ്യമുള്ള കൈകളുമായാണ് മനുഷ്യനെ ദൈവം ഭൂമിയിലേക്കയച്ചിരിക്കുന്നത് എന്നാണ് കവി പറയുന്നത്. മനുഷ്യനെ അനന്ത വിഹായസ്സിൽ എത്തിക്കുക എന്ന മഹത്തരമായ ശാസ്ത്രനേട്ടം കൈവരിക്കാൻ കഴിഞ്ഞത് യൂറി ഗഗാറിന്റെയും, കൂടെ മറ്റനേകം പേരുടെയും കഠിനമായ പരിശ്രമത്തിന്റെ ഫലമായാണ്.
ഭൂമിയിലേക്ക് മനുഷ്യൻ കടന്നു വന്നതോടെ ഭൂമി സനാഥയായി എന്നാണ് വയലാർ പറയുന്നത്. മനുഷ്യന്റെ അധ്വാനവും, പരിശ്രമങ്ങളും ഭൂമിയെ നാം ഇന്ന് കാണുന്ന നിലയിലേക്ക് പുരോഗമിക്കാൻ സഹായിച്ചു.
കൃഷിയുടെയും, അധ്വാനത്തിന്റെയും, ആത്മാർത്ഥതയുടെയും മഹത്വത്തെക്കുറിച്ചു കൃഷിമാഷ് നമ്മെ പഠിപ്പിക്കുന്നു. കർഷകന്റെ അധ്വാനവും ലോകത്തിന്റെ വളർച്ചക്ക് പ്രധാനമാണ്. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ ഭക്ഷണം നമുക്ക് നൽകുന്നത് കർഷകരാണ്.
ലോകത്തെ പുരോഗതിയിലേക്കു നയിക്കുന്നത് കൂട്ടായ പരിശ്രമം തന്നെയാണ്. ശാസ്ത്രജ്ഞരും, കൃഷിക്കാരും, അധ്യാപകരും, കലാകാരന്മാരും, വ്യവസായികളും എല്ലാം ഈ പുരോഗതിയുടെ ഭാഗമാണ്. ഇവരുൾപ്പെടുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പരിശ്രമമാണ് ഇന്ന് നാം ജീവിക്കുന്ന ലോകത്തെ രൂപപ്പെടുത്തിയത്.
പദപരിചയം
ഔപചാരികം - ഉപചാരപൂർവം, മര്യാദപ്രകാരം
അജ്ഞാതം - അറിയാത്തത്
ഭീമാകാരം - വളരെ വലിയ രൂപം
അനന്തം - അവസാനമില്ലാത്തത്
അസുലഭം - എളുപ്പത്തിൽ കിട്ടാത്ത, അപൂർവമായ
വിഹായസ്സ് - ആകാശം
മുഖാമുഖം - മുഖത്തോടു മുഖമായി, നേരിട്ട്
ദൗത്യം - ഉദ്യമം
ചുമതല - ഉത്തരവാദിത്വം
ഗർജനം - അലർച്ച
അത്യന്തവിരളമായ - വളരെ അപൂർവമായ
വിശാലം - വലുപ്പം, വിസ്താരം
അസഹ്യം - സഹിക്കാനാവാത്തത്
ഏകാന്തതാബോധം - ഒറ്റയ്ക്കാണെന്ന ബോധം
പുഞ് ജം - കൂട്ടം
സനാഥ - നാഥനുള്ള
ആദി - ആദ്യത്തെ, ഒന്നാമത്തെ
തിരുമിഴി - രാജാവിന്റെയോ ദേവന്റെയോ നേത്രം
അക്ഷയപാത്രം- സൂര്യൻ പാണ്ഡവർക്ക് സമ്മാനിച്ച പാത്രം, അതിൽ വിഭവങ്ങൾ ഒരിക്കലും ഒഴിയാറില്ല.
വിശ്വം - ലോകം, പ്രപഞ്ചം
അഷ്ടശ്വര്യം - യോഗസിദ്ധികൾകൊണ്ട് ലഭിക്കുന്ന എട്ട് അമാനുഷിക സിദ്ധികൾ
നിഷേധം - വിരോധം, വിലക്ക്
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments