Class 6 കേരളപാഠാവലി: ജീവനുള്ള പാട്ട് - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 6 Kerala Padavali - Activities - Kalayude Kedaram | Std 6 Malayalam കേരളപാഠാവലി: Unit 01 കലയുടെ കേദാരം:
 ജീവനുള്ള പാട്ട് - ചോദ്യോത്തരങ്ങൾ - jeevanulla pattu

ജി കുമാരപിള്ള
കേരളത്തിലെ ഒരു പ്രമുഖ കവിയും ഗാന്ധിയനും അദ്ധ്യാപകനുമാണ് ജി.കുമാരപിള്ള 1923 ആഗസ്റ്റ് 22 ന് കോട്ടയത്തിനടുത്തുള്ള വെന്നിമലയിൽ ജനിച്ചു. അച്ഛൻ പെരിങ്ങര പി.ഗോപാലപിള്ള, അമ്മ പാർവ്വതിഅമ്മ. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. പൗരാവകാശം, മദ്യനിരോധനം, ഗാന്ധിമാർഗ്ഗം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ച ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു ജി. കുമാരപ്പിള്ള. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗമായിരുന്നു. 2000 സെപ്റ്റംബർ 17 ന് അന്തരിച്ചു.

അർത്ഥം കണ്ടെത്താം
ഉദാരം - ദാനശീലമുള്ള 
മൂകൻ - നിശബ്ദൻ, ഊമ 
താവകം - അങ്ങയുടെ, നിന്റെ 
ലീനൻ - ലയിച്ചവൻ 
സർവവും - എല്ലാം 
വിസ്മരിക്കുക - മറക്കുക 
ആനതാസ്യം - ആനതമായ ആസ്യം (താഴ്ത്തിയ മുഖം) 
ദിവ്യം - ദൈവത്വമുള്ളത്
പ്രദക്ഷിണം - വലത്തോട്ടുള്ള ചുറ്റിനടത്തം,വലംവയ്പ്
മാമകം - എനിക്കുള്ളത്, എന്റെതായ

വായിക്കാം, പറയാം 
1. കാട്ടുപുൽത്തണ്ട് എന്നു വിശേഷിപ്പിക്കുന്നതെന്തിനെയാണ്? 
- ഓടക്കുഴലിനെയാണ് കാട്ടുപുൽത്തണ്ട് എന്ന് വിശേഷിപ്പിക്കുന്നത്.

2. ഗന്ധർവബാലന്റെ നാദധാര കേൾവിക്കാരിയെ എങ്ങനെയെല്ലാമാണ് സ്വാധീനിക്കുന്നത്? 
- ഓടക്കുഴലിൽ ഗന്ധർവബാലകൻ തീർക്കുന്ന അത്ഭുതകരമായ പാട്ടു കേട്ട് പെൺകുട്ടി എല്ലാം മറന്ന് മുഖം കുനിച്ചു നിന്ന് പോകുന്നു. അളക്കാനാവാത്ത ആത്മനിർവൃതി പുൽകി നിൽക്കുന്ന ആ സമയത്ത് അവൾ മറ്റൊന്നും കാണാറില്ല. ആ ഗാനം അകന്നകന്നു അന്തിവാനിൽ അലിഞ്ഞു ചേരുമ്പോളും അവളുടെ കൗതുകം നിറഞ്ഞ മനസ്സ് ഗന്ധർവബാലകന്റെ ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. അത്ര മനോഹരമാണ് ആ നാദധാര.

3. "ഈ ജനാലതൻ മുന്നിലരക്ഷണം മൂകനായൊന്നു നിന്നിട്ടു പോകണേ” മൂകനായി ഒന്നു നിൽക്കണമെന്ന് പെൺകുട്ടി പറയാൻ കാരണമെന്ത്?
- കാട്ടുപുൽത്തണ്ടിൽനിന്ന് അത്ഭുതകരവും ശ്രേഷ്ഠവും ആയ പാട്ട് സൃഷ്ടിക്കുന്ന ഗന്ധർവബാലകനെ ഒരു നോക്ക് കാണാൻ ആഗ്രഹിക്കുകയാണ് പെൺകുട്ടി. ആ ഗായകനെ അവൾ ഒരിക്കൽ പോലും കണ്ടിട്ടില്ല. ഗായകനെ ഒന്ന് കാണാൻ വേണ്ടി മാത്രമാണ് ജനാലക്കരികിൽ പാട്ട് പാടാതെ ഒരു നിമിഷം മൗനമായി ഒന്ന് നിന്നിട്ടു പോകൂ എന്നവൾ യാചിക്കുന്നത്.

വിശകലനം ചെയ്യാം 
 “താവകോജ്ജ്വല ഗാനത്തിൽനിന്നു ഞാൻ വേർതിരിഞ്ഞൊന്നു കാണട്ടെ നിൻമുഖം.” പെൺകിടാവ് ഇങ്ങനെ ആവശ്യപ്പെടുന്നത് എന്തുകൊണ്ട്? ചർച്ചചെയ്ത് എഴുതുക.
- ഗന്ധർവബാലകന്റെ പാട്ടു മാത്രമേ ആ പെൺകുട്ടി കേട്ടിട്ടുള്ളു. ആ പാട്ടു കേൾക്കുമ്പോൾ തന്നെ അവൾ അതിൽ ലയിച്ചു സ്വയം മറന്നു. നിൽക്കും. മറ്റൊന്നും അവൾക്കു ശ്രദ്ധിക്കാൻ കഴിയുന്നില്ല, അവന്റെ മുഖം പോലും. ആ മുഖം ഒരു നോക്ക് കാണാൻ വേണ്ടിയാണ് ജനാലക്കരികിൽ പാട്ട് പാടാതെ ഒരു നിമിഷം മൗനമായി ഒന്ന് 'നിന്നിട്ടു പോകും എന്നവൾ യാചിക്കുന്നത്.

കാവ്യഭംഗി 
 “കാട്ടുപുൽത്തണ്ടിലദ്ഭുതോദാരമാം 
പാട്ടുണർത്തുന്ന ഗന്ധർവബാലകാ!" വരികളിലെ സൗന്ദര്യം ചർച്ചചെയ്യു. ഇതുപോലുള്ള മറ്റു വരികൾ കണ്ടെത്തു. 
- നാമെല്ലാം സംഗീതം ആസ്വദിക്കുന്നവരാണ്. വെറുമൊരു മുളംതണ്ടിൽ നിന്ന് പോലും സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിക്കാൻ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. ഈ കവിതയിലും വെറും ഒരു കാട്ടുപുൽതണ്ടിൽ നിന്നാണ് അത്ഭുതകരവും ശ്രേഷ്ഠവും ആയ പാട്ട് ഗന്ധർവബാലകൻ സൃഷ്ടിക്കുന്നത്.
ഈ കവിതയിലെ സമാനമായ വരികൾ: 
 ലോലമാകുമപ്പുല്ലാങ്കുഴലിലെ 
നാദലോക മഹാദ്ഭുതധാരയിൽ
സമാനമായ മറ്റു വരികൾ: 
 കാട്ടിലെ പാഴ്ചമുളം തണ്ടിൽ നിന്നും 
പാട്ടിന്റെ പാലാഴി തീർത്തവനേ. 
- പി. ഭാസ്കരൻ
 വണ്ടുകൾ തുളച്ച പുൽത്തണ്ടുകളിൽ 
ഞങ്ങളിൽ വീണ്ടുമൊരു പാട്ടായ് വരൂ നീ 
- ഒ. എൻ. വി. കുറുപ്പ്

ആസ്വാദനക്കുറിപ്പ് 
 കവിതയുടെ ആശയം, പദചേർച്ച, പ്രയോഗഭംഗി തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം.
- ജി.കുമാരപിള്ളയുടെ' "ജീവനുള്ള പാട്ട് "എന്ന കവിതയിൽ കാട്ടുപുൽത്തണ്ടിൽനിന്നും കേൾക്കുന്ന ഗന്ധർവബാലന്റെ മനോഹരമായ ഗാനത്തിൽ മതിമറന്നിരിക്കുന്ന ഒരു പെൺകുട്ടിയെക്കുറിച്ചാണ് പറയുന്നത്. ഗന്ധർവ്വ ബാലൻ സൃഷ്ടിക്കുന്ന ആ മനോഹരമായ പാട്ടിൽ അലിഞ്ഞുചേർന്ന് എല്ലാം മറന്ന് പെൺകുട്ടി മുഖം താഴ്ത്തി നിൽക്കുന്നതു കൊണ്ട് ആ ഗായകനെ അവൾ ഒരിക്കൽ പോലും കണ്ടിട്ടില്ല. ആ ഗന്ധർവബാലന്റെ മുഖം അവൾ കാണാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്, ഒരു നിമിഷം ജനാലക്കരികിൽ പാട്ട് പാടാതെ മൗനമായി ഒന്ന് നിന്നിട്ട് പോകുവാൻ അവൾ ഗന്ധർവബാലനോട് അപേക്ഷിക്കുകയാണ്. സംഗീതം നമ്മെ എല്ലാം മറന്നുള്ള ഒരു മാസ്മരിക ലോകത്തേക്ക് നയിക്കുന്നു എന്നാണ് കവി ഭാവാത്മകമായി ഈ കവിതയിൽ അവതരിപ്പിക്കുന്നത്.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here