Class 6 കേരളപാഠാവലി: പടയണി - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 6 Kerala Padavali - Activities - Kalayude Kedaram | Std 6 Malayalam കേരളപാഠാവലി: Unit 02 കലയുടെ കേദാരം:
 പടയണി - ചോദ്യോത്തരങ്ങൾ - padayani | Teachers Handbook

ഡി. വിനയചന്ദ്രൻ
കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ. 1946 മെയ് 16-ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ സര്‍വകലാശാലകളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 2013 ഫെബ്രുവരി 11നു അന്തരിച്ചു.
നരകം ഒരു പ്രേമകവിതയെഴുതുന്നു, വീട്ടിലേയ്ക്കുള്ള വഴി, ദിശാസൂചി, കായിക്കരയിലെ കടൽ, സമയമാനസം, സമസ്തകേരളം പി.ഒ, ഡി. വിനയചന്ദ്രന്റെ കവിതകൾ എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1992ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006ലെ ആശാൻ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

വായിക്കാം പറയാം 
1. നാടക സ്വഭാവമുള്ള ഏതെല്ലാം അനുഷ്ഠാന കലകളെക്കുറിച്ച് പാഠഭാഗത്ത് പരാമർശിക്കുന്നത്?
- കാക്കാരിശ്ശിനാടകം, തെയ്യം, മുടിയേറ്റ് എന്നിവയാണ് ലേഖകൻ പരാമർശിക്കുന്ന നാടക സ്വഭാവമുള്ള അനുഷ്ഠാനകലകൾ.

2. പടയണിയുടെ പിന്നിലുള്ള ഐതിഹ്യമെന്ത്?
ദാരിക നിഗ്രഹത്തിന് ശേഷം കലി ശമിക്കാതിരുന്ന കാളിയെ ശാന്തയാക്കാനായി പരമശിവന്റെ ഭൂതഗണങ്ങളും വാദ്യമേളങ്ങളും തുള്ളലുകളും ഹാസ്യ സംവാദങ്ങളും നടത്തിയത്. കാളി ശാന്തയായതോടെ നാശത്തിന്റെ നടുക്കൽ നീങ്ങി സമൂഹത്തിൽ നന്മയുടെ പ്രകാശം പരന്നു. കാലക്രമത്തിൽ നന്മ കൊതിച്ച നാട്ടുകൂട്ടങ്ങൾ പച്ചത്തപ്പു കൊട്ടി ദേവിയെ വിളിച്ചിറക്കി കോലം കെട്ടി ന്യത്തമാടി എന്നാണ് ചരിത്രം. അങ്ങനെ കരനാഥന്മാരുടെ തണലിൽ പടയണി ഒരു അനുഷ്ഠാനകലാരൂപമായി മാറി. കാളി പ്രീതിക്കു വേണ്ടി നടത്തുന്ന ഒരു കലാരൂപമാണ് പടയണി എങ്കിലും ആത്യന്തികമായി അതിന്റെ ലൿഷ്യം സമൂഹ നന്മയാണ്. ഇരുട്ടിന്റെ പ്രതീകമാണ്ദാ രികൻ. കാളി കാളുന്നവളാണ്. ഇരുട്ടിന്റെ മേൽ ആധിപത്യമുറപ്പിക്കുന്ന വെളിച്ചമാണ് പടയണിയുടെ ആന്തരിക ചൈതന്യം.

3. പടയണിയുടെ വേഷപ്പകർച്ച പ്രകൃതിയോടിണങ്ങുന്നതാണ്. എങ്ങനെ?
- പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് പടയണിയുടെ വേഷവിധാനങ്ങളും ചമയങ്ങളും അനുബന്ധവസ്തുക്കളും തയ്യാറാക്കുന്നത്. കവുങ്ങിൻപാളയിലാണ് കോലങ്ങൾ വരയുന്നത്. പാളയിൽ തന്നെയുള്ള വെള്ള, പച്ച എന്നീ നിറങ്ങൾ കൂടാതെ മഞ്ഞ, ചുവപ്പ് എന്നീ വർണ്ണങ്ങളും കോലം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. കൃത്രിമമായ വസ്തുക്കൾ ഉപയോഗിക്കാതെ തികച്ചും പ്രകൃതിദത്തമായ രീതിയിലാണ് ഈ ചായങ്ങൾ തയ്യാറാക്കുന്നത്. കുരുത്തോലയാണ് തോരണങ്ങൾക്കും മറ്റു അലങ്കാരങ്ങൾക്കും ഉപയോഗിക്കുന്നത്. ഇങ്ങനെ എല്ലാ രീതിയിലും പ്രകൃതിയോട് ഏറെ ഇണങ്ങിനിൽക്കുന്ന കലാരൂപമാണ് പടയണി എന്ന് നമുക്ക് നിസ്സംശയം പറയാം.

പദപരിചയം
* പാഠഭാഗം വായിച്ച് പരിചയമില്ലാത്ത പദങ്ങളുടെ അടിയിൽ വരയിടു. സന്ദർഭത്തിൽനിന്ന് അർഥം ഊഹിച്ചെഴുതുക. 
നിഘണ്ടു പരിശോധിച്ച് ഉറപ്പുവരുത്തുമല്ലോ.
 ഭടജനങ്ങൾ - പടയാളികൾ 
 ഇഹ - ഇപ്പോൾ 
 വടിവിയന്ന - വടിവൊത്ത 
 ചാരു - സുന്ദരമായ 
 ചിതം - യോഗ്യം 
 അന്നം - ആഹാരം 
 അരങ്ങ് - വേദി
 ഹിംസ - വധം, പീഡനം 
 പരദേശി - അന്യദേശക്കാരൻ 
 വശ്യം - വശീകരിക്കുന്ന 
 സാദൃശ്യം - സമാനമായ 
 കലമ്പുക - കോപിക്കുക 
 പ്രമാണി - പ്രധാനി 
 ജാതിക്കോയ്മ - ജാതിവ്യത്യാസം

ശൈലീവിശേഷം
* “ഒരുകാലത്ത് ക്ഷേത്രങ്ങൾ, കാവുകൾ, കളരികൾ എന്നിവ കേന്ദ്രമാക്കി അന്നം മുതൽ അരങ്ങുവരെയുള്ള കാര്യവിചാരം നടന്നിരുന്നു." 
അടിയിൽ വരയിട്ട ശൈലിയുടെ ആശയമെന്ത്? ഇതിന് സമാനമായ മറ്റു ശൈലികൾ കണ്ടെത്തു.
ആഹാരം മനുഷ്യന് എറ്റവും ആവശ്യമായ 'അടിസ്ഥാന ഘടകമാണ്. ജീവിതത്തെ ആസ്വാദ്യമാക്കുന്നതിനും മാനസിക ഉല്ലാസത്തിനുമുള്ള വേദിയാണ് അരങ്ങ്. "അന്നം മുതൽ അരങ്ങുവരെയുള്ള' എന്ന ശൈലി ജീവിതത്തിന്റെ എല്ലാ തലങ്ങളും ഉൾക്കൊള്ളുന്നു എന്ന ആശയത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.
സമാനമായ മറ്റു ശൈലികൾ
• ഉപ്പുതൊട്ടു കർപ്പൂരം വരെ 
 ചൊട്ട മുതൽ ചുടല വരെ  
• അടി മുതൽ മുടി വരെ  
• നഖശിഖാന്തം  
• ആപാദചൂഡം 

ആശയപടം പൂർത്തിയാക്കു 
 കേരളത്തിൽ പ്രചാരത്തിലുള്ള നാടൻ കലാരൂപങ്ങളിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് ചെറുകുറിപ്പ് തയ്യാറാക്കുക.
മുടിയേറ്റ് 
തിരുവിതാംകൂറിലും കൊച്ചിയിലും പ്രചാരത്തിലുള്ള കലയാണിത്. ഭദ്രകാളിയും ദാരി കൻ എന്ന അസുരനും തമ്മിലുള്ള യുദ്ധത്തെ ആധാരമാക്കി, ആരാധനയുടെ ഭാഗമായി നടത്തപ്പെടുന്ന ഒരു പ്രാകൃതനാടകമാണിത്. ചിലയിടങ്ങളിൽ മുടിയെടുപ്പ് എന്നും ഈ കലാരൂപത്തിന് പേരു പറയുന്നു. വീക്ക് (വലന്തല), ചെണ്ട, ഉരുട്ടുചെണ്ട, ഇലത്താളം, ചേങ്ങില എന്നിവയാണ് വാദ്യങ്ങൾ. ഭദ്രകാളിയുടെ കളംവരച്ച് താലപ്പൊലിയും തിരിയു ഴിച്ചിലും കഴിഞ്ഞ് കളംമായ്ച്ച ശേഷമാണ് മുടിയേറ്റ് ആരംഭിക്കുക.
കാളിക്ക് മുഖത്ത് അരിമാവും ചുണ്ണാമ്പും ചേർത്ത് ചുട്ടി കുത്തുന്നു. വസൂരിക്കലയുടെ സങ്കൽപ്പമാണ് ആ പുള്ളികൾക്ക്. കുരുത്തോലകൊണ്ട് അലങ്കരിച്ച മുടി അണിയും. വരി ക്കപ്ലാവിന്റെ കാതൽ വൃത്താകൃതിയിൽ മുറിച്ചെടുത്ത് അതിൽ സിംഹഗജരാജ കുണ്ഡല ങ്ങൾ, നാഗപ്പത്തികൾ എന്നിവ കൊത്തിയാണ് മുടിയുണ്ടാക്കുന്നത്. ചുവന്ന പട്ട്, പീലി, മുത്ത് എന്നിവ മുടിയുടെ അലങ്കാരത്തിന് ഉപയോഗിക്കുന്നു. ദാരികവേഷത്തിന് ചുട്ടിയും തലയിൽ ചെറിയ കുരുത്തോലമുടിയും ഉണ്ടായിരിക്കും.
കാളിയും ദാരികനും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനത്തിൽ ദാരികന്റെ തലയ റുത്ത് കാളി അരങ്ങത്തു വരുന്നതാണ് മുടിയേറ്റിലെ അന്ത്യരംഗം. സൂര്യാസ്തമയത്തോടെ തുടങ്ങുന്ന ചടങ്ങുകൾ പുലർച്ചയോടെയാണ് അവസാനിക്കുക. മുടിയേറ്റ് നടക്കുമ്പോൾ തോറ്റംപാട്ട് ഉണ്ടായിരിക്കും. ദാരികനും ഭദ്രകാളിയും തമ്മിലുള്ള പോരിന്റെ കഥ മുഴുവൻ അടങ്ങിയതായിരിക്കും ഈ തോറ്റംപാട്ടുകൾ.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here