STD 5 കേരളപാഠാവലി: ആഭരണം - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ  


Questions and Answers for Class 5 Malayalam - Kerala Padavali chiriyum chinthayum Chapter 1 Abharanam Teachers Handbook | Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 03 ചിരിയും ചിന്തയും  

Std V കേരളപാഠാവലി: ആഭരണം - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
 
കൊട്ടാരത്തിൽ ശങ്കുണ്ണി
ഐതിഹ്യമാല എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്‌ കൊട്ടാരത്തിൽ ശങ്കുണ്ണി(1855 മാർച്ച് 23-1937 ജൂലൈ 22) .അറുപതിലേറെ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.   കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.

ഐതിഹ്യമാല
കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് 

ചിരിയും ചിന്തയും
• കാർട്ടൂണിലെ കുട്ടി പഴഞ്ചൊല്ലിനു നൽകിയ വ്യാഖ്യാനം ശരിയാണോ? 
ഉത്തരം: തെറ്റായ വ്യാഖ്യാനമാണ് കുട്ടി നൽകിയത്. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരുമിച്ചുനിന്നു കൂട്ടായി പരിശ്രമിച്ചാൽ എത്ര അസാധ്യമെന്നു തോന്നുന്നതും നമുക്ക് നേടിയെടുക്കാം എന്നാണ്. ഒത്തൊരുമയുടെ പ്രാധാന്യമാണ് ഈ പഴഞ്ചൊല്ല് നമുക്ക് നൽകുന്ന സന്ദേശം.

ആഭരണം
പദപരിചയം
• പൂരം - ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഉത്സവം 
• തിരുത്തുക - നേർ വഴി കാണിക്കുക 
• രസികൻ - രസിപ്പിക്കുന്നവൻ
• പെട്ടിയേറ്റി - പെട്ടി തലയിൽ ചുമന്ന്
• വെളിപ്പെടുത്തുക - പ്രസിദ്ധപ്പെടുത്തുക
• ഭ്രമം - അമിതമായ ആഗ്രഹം

വായിക്കാം കണ്ടെത്താം
• മുട്ടസ്സുനമ്പൂരി ആധാരപ്പെട്ടി തലയിലേറ്റി നിൽക്കാൻ കാരണമെന്തായിരുന്നു? 
ഉത്തരം: ആറാട്ടുപുഴ പൂരം കാണാൻ പോയതായിരുന്നു മുട്ടസ്സു നമ്പൂരി. പൊങ്ങച്ചം കാണിക്കാനായി ശരീരത്തിൽ പരമാവധി ആഭരണങ്ങളണിഞ്ഞാണ് പൂരത്തിന് ആളുകൾ വരാറുള്ളത്. കയ്യിൽ കാശില്ലെങ്കിൽ കടം വാങ്ങിയാണെങ്കിൽ പോലും ആളുകൾ ആർഭാടം കാണിക്കാനായി അണിഞ്ഞൊരുങ്ങുമായിരുന്നു. ഇത്തരം ആളുകളുടെ ആഭരണഭ്രമത്തെയും പൊങ്ങച്ചത്തെയും പരിഹസിക്കാനും ഇല്ലാതാക്കാനുമാണ് അദ്ദേഹം ആധാരപ്പെട്ടിയും ചുമന്ന് അവിടെയെത്തിയത്. താൻ ചെയ്യുന്നത് അല്പത്തരമാണെന്നു കാണുന്നവർക്കു ബോധ്യമാവുമെന്നു അദ്ദേഹത്തിന് ഉറപ്പായിരുന്നു. തങ്ങളുടെ ആഭരണഭ്രമവും ഇതുപോലെ അനാവശ്യമാണെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണ് മുട്ടസ്സു നമ്പൂരി ഇങ്ങനെ ചെയ്തത്.

• “ഞാനങ്ങനെ ആഭരണമണിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ആധാരപ്പെട്ടിയേറ്റിയത്” നമ്പൂരിയുടെ ഈ അഭിപ്രായം എന്തു സന്ദേശമാണ് നൽകുന്നത് ? ഇത് ഇക്കാലത്ത് എത്രമാത്രം പ്രസക്തമാണെന്ന് ചർച്ചചെയ്ത് കുറിപ്പ് തയാറാക്കുക. 
ഉത്തരം: പൊങ്ങച്ചത്തിനായി ആളുകൾ കാണിക്കുന്ന ആർഭാടങ്ങളെ പരിഹസിക്കാനാണ് അദ്ദേഹം ആധാരപ്പെട്ടിയും ചുമന്ന് അവിടെയെത്തിയത്. വിലകൂടിയ ആഭരങ്ങളണിഞ്ഞാൽ സമൂഹത്തിൽ ഉയർന്ന സ്ഥാനം കിട്ടുമെന്ന ആളുകളുടെ മൂഢവിശ്വാസത്തെ അദ്ദേഹം തുറന്നു കാണിക്കുന്നു. പുറംമോടിയും പൊങ്ങച്ചവും ആരെയും വലിയവരാക്കുന്നില്ല എന്ന സന്ദേശമാണ് അദ്ദേഹം നൽകുന്നത്. ഇന്നത്തെ കാലത്തും ഈ സന്ദേശത്തിനു വളരെയധികം പ്രസക്തിയുണ്ട്. ആഭരണഭ്രമം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. പൊങ്ങച്ചം കാണിക്കാനായി ആളുകൾ കടം വാങ്ങിയും മറ്റും ആഭരണങ്ങളും, വാഹനങ്ങളും വാങ്ങുന്നു. തങ്ങളുടെ ആവശ്യങ്ങളേക്കാൾ സമൂഹത്തിനു മുന്നിൽ തങ്ങൾക്കുള്ള സ്ഥാനത്തിനാണ് ഇവർ പ്രാധാന്യം നൽകുന്നത്. കടങ്ങൾ പെരുകാനും, ഉള്ളതൊക്കെ നഷ്ടപ്പെടാനും ഇത്തരം ആർഭാടങ്ങൾ കാരണമാകും. മുട്ടസ്സുനമ്പൂരിയുടെ സന്ദേശം ഇന്നത്തെ സമൂഹം ഉൾക്കൊള്ളുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

• 'ആഭരണം' എന്ന തലക്കെട്ട് ഈ പാഠഭാഗത്തിന് ഉചിതമാണോ? ചർച്ച ചെയ്തു കുറിപ്പ് തയ്യാറാക്കുക. 
ഉത്തരം: പുറംമോടിയിൽ മാത്രം ഭ്രമിച്ചു ജീവിക്കുന്ന ആധുനിക സമൂഹത്തെ പരിഹസിക്കുന്നതാണ് ഈ പാഠത്തിന്റെ ഇതിവൃത്തം. മലയാളികളുടെ ആഭരണഭ്രമത്തെയും, ധൂർത്തിനെയും, പൊങ്ങച്ചത്തെയും എല്ലാം ഈ കഥയിൽ പ്രതിപാദിക്കുന്നുണ്ട്. ആഭരണഭ്രമവും, ആഡംബരവും മഹാവിപത്താണെന്ന സന്ദേശം പകർന്നുനൽകുന്ന ഈ കഥയ്ക്ക്, 'ആഭരണം' എന്ന പേര് വളരെ ഉചിതമാണ്.

മുട്ടസ്സു നമ്പൂതിരി
വികടസരസ്വതിയുടെ നടനരംഗമായ നാവിനാൽ അത്യന്തം കീർത്തിമാനായിരുന്ന ഈ ബ്രാഹ്മണന്റെ ഇല്ലം തിരുവിതാംകൂറിൽ പ്രസിദ്ധമായിട്ടുള്ള വൈക്കത്തു ക്ഷേത്രത്തിനു സമീപത്താകുന്നു. എന്നുമാത്രമല്ല, വൈക്കത്തു ക്ഷേത്രത്തിലെ സദ്യകളുടെ ദേഹണ്ഡങ്ങൾക്കുള്ള ഭാരവാഹിത്വവും ഇദ്ദേഹത്തിന്റെ ഇല്ലത്തേക്കു കാരാൺമയായിട്ടുള്ളതുമാണ്. ഇപ്പോഴും വലിയ മടപ്പള്ളിയിൽ അടുപ്പിൽ തീയിടുന്നതിനു മൂട്ടസ്സുനമ്പൂരി വന്നല്ലാതെ പാടില്ലെന്നാണ് വെച്ചിരിക്കുന്നത്. 
മുട്ടസ്സു നമ്പൂതിരിയുമായി ബന്ധപ്പെട്ട് ഐതിഹ്യമാലയിൽ നൽകിയിരിക്കുന്ന കഥകളിൽ ഒന്നാണ് താഴെ നൽകുന്നത്.
ഇദ്ദേഹം ആദ്യമായി തിരുവനന്തപുരത്തു പോയപ്പോൾ ഒരു ദിവസം പൊന്നുതമ്പുരാൻ തിരുമനസ്സിലെ കോവിലെഴുന്നള്ളത്തു സമയം മുണ്ടുകൊണ്ടു തല മൂടിക്കെട്ടി ശീവേലിപ്പുരയിലുള്ള ഒരു വലിയ കൽത്തൊട്ടിയിലിറങ്ങി മുഖം മാത്രം പുറത്തേക്കു കാണിച്ചുകൊണ്ടിരുന്നു. ഒരിക്കൽ തിരുമനസ്സുകൊണ്ട് അങ്ങോട്ടു നോക്കിയപ്പോൾ ഈ മുഖം കണ്ടു "അതാരാണ് കൽത്തൊട്ടിയിലിറങ്ങിയിരിക്കുന്നത്, വിളിക്കട്ടെ" എന്നു കല്പിച്ചു. ഉടനെ ഹരിക്കാരൻ നമ്പൂരിയെ വിളിച്ചു തിരുമുമ്പാകെ കൊണ്ടുചെന്നു. "എന്തിനായിട്ടാണ് ഇതിൽ ഇറങ്ങിയിരുന്നത്?" എന്നു കല്പിചു ചോദിചു.
നമ്പൂരി: ഇവിടെ വന്നാൽ മുഖം കാണിക്കണമെന്ന് കേട്ടിട്ടുണ്ട്.
അതിലിറങ്ങിയിരിക്കാഞ്ഞാൽ മുഖം മാത്രമായിട്ടു കാണിക്കാൻ പ്രയാസമായിട്ടിറങ്ങിയതാണ്. നമ്പൂരിയുടെ ഈ ഫലിതം കേട്ടിട്ടു തിരുമനസ്സുകൊണ്ടു സന്തോ‌ഷിച്ചു സമ്മാനം കല്പിച്ചുകൊടുത്തതല്ലാതെ ഒട്ടും തിരുവുള്ളക്കേടുണ്ടായില്ല. 


TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here