STD 6 കേരളപാഠാവലി: ഹാമെലിനിലെ കുഴലൂത്തുകാരൻ - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 6 Kerala Padavali - Activities - mayakkazhchakal | Std 6 Malayalam കേരളപാഠാവലി: Unit 03 മായക്കാഴ്ചകള്‍: ഹാമെലിനിലെ കുഴലൂത്തുകാരൻ - ചോദ്യോത്തരങ്ങൾ - hamanile kuzhaluthukaran | Teachers Handbook
ഹാമെലിനിലെ കുഴലൂത്തുകാരൻമധ്യകാലഘട്ടത്തിൽ, ജർമ്മനിയിലെ ഹാമെലിൻ പട്ടണത്തിലെ കുട്ടികൾ കൂട്ടത്തോടെ അപ്രത്യക്ഷരാവുകയോ മരിച്ചുപോവുകയോ ചെയ്തുവെന്നു പറയപ്പെടുന്നു. ഇതിനെ ആസ്പദമാക്കി നിരവധി കഥകളും കവിതകളും രചിക്കപ്പെട്ടു. ഗ്രിം സഹോദരന്മാർ സമാഹരിച്ച ഒരു ജർമ്മൻ നാടോടിക്കഥ.
റോസ്മേരി മലയാളത്തിലെ പ്രമുഖ സാഹിത്യകാരിയാണ് റോസ് മേരി. ആദ്യ കവിതാസമാഹരം 'വാക്കുകൾ ചേക്കേറുന്നിടം' ആണ്. 2019 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം റോസ് മേരിക്ക് ലഭിച്ചു.എസ്.ബി.ടി. കവിതാ പുരസ്‌കാരം, മുതുകുളം പാർവ്വതി അമ്മ പുരസ്‌കാരം, ലളിതാംബിക അന്തർജ്ജനം യുവസാഹിത്യകാരി പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ധാരാളം റഷ്യൻ കൃതികളെ മലയാളികൾക്കു പരിചയപ്പെടുത്തിയതിന് PUSHKIN CENTRE FOR RUSSIAN LANGUAGE AND RUSSIAN CULTURAL CENTRE TRIVANDRUM 2012 ലെ SERGEI ESENIN AWARD സമ്മാനിക്കുകയുണ്ടായി.1956 ജൂൺ 22-നു കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. പിതാവ്: ഡോ. കെ.സി. ചാക്കോ (പാപ്പച്ചൻ) കടമപ്പുഴ. മാതാവ്: റോസമ്മ. പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളെജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, ചിദംബരം അണ്ണാമല സർവകലാശാല, തിരുവനന്തപുരം പ്രസ്സ് ക്ലബ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിലും ഇന്ത്യാ ടുഡേ (മലയാളം) ടെലിവിഷൻ കറസ്പോണ്ടന്റായും ജോലിചെയ്തിട്ടുണ്ട്.
വായിക്കാം പറയാം 1. എന്തുകൊണ്ടും ഐശ്വര്യപൂർണമായ ഒരിടമാണ് ഹാമെലിൻ എന്നുപറയാൻ കാരണമെന്ത് ? പിന്നീട് അവിടെ സംഭവിച്ചതെന്താണ്? കണ്ടെത്തിപ്പറയൂ ?- വെസർ നദിക്കു തീരത്തുള്ള മനോജ്ഞമായ പട്ടണമായിരുന്നു ഹാമെലിൻ. ശുദ്ധവായു. ശുദ്ധജലം, ഫലഭൂയിഷ്ഠമായ മണ്ണ്, സച്ചരിതരായ ജനങ്ങൾ അങ്ങനെ എന്തുകൊണ്ടും ഐശര്യ പൂർണമായ പട്ടണമായിരുന്നു ഹാമെലിൻ. പിന്നീട് ഒരു ദിവസം ആയിരത്തോളം എലികൾ ഹാമെലിനിൽ പ്രവേശിച്ചു. അവ എല്ലായിടത്തും വ്യാപിച്ചു. അത് കൊണ്ട് തന്നെ ഹാമെലിൻ പട്ടത്തിലെ ജനങ്ങളുടെ സ്വസ്ഥത നശിച്ചു.
കണ്ടെത്തി എഴുതൂ1. മൂഷികപ്പടയുടെ കടന്നു കയറ്റം നഗരവാസികളുടെ ജീവിതത്തെ എങ്ങനെയെല്ലാം ബാധിച്ചു എന്ന് ചുരുക്കി എഴുതുക.- ഒരു ദിവസം ഹാമെലിൻ പട്ടണം എലികളുടെ അധീനതയിൽ ആയി. എല്ലായിടത്തും മൂഷികപ്പടകൾ. ഓഫീസുകളിൽ, പള്ളികളിൽ, വീടുകളിൽ കൃഷിസ്ഥലങ്ങളിൽ ജാക്കറ്റുകളുടെ പോക്കറ്റുകളിൽ , കുട്ടിക്കുള്ള തൊട്ടിലുകളിൽ, അങ്ങനെ എല്ലായിടത്തും മുഷികന്മർ സ്ഥാനം പിടിച്ചു. അവർക്ക് ഒന്നിനേയും ഭയമുണ്ടായിരുന്നില്ല. ഭക്ഷണങ്ങൾ അവർ തട്ടിപ്പറിക്കുന്നതും മറ്റും സ്ഥിരമുള്ള അനുഭവങ്ങളായി ഹാമെലിൻ പട്ടണത്തിലെ ആളുകളുടെ സ്വസ്ഥജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു. ഏലികളുടെ ബഹളവും ചിലപ്പും കാരണം ആളുകൾക്ക് സംസാരിക്കാൻ വയ്യ എന്ന് വരേ ആയി. കുഞ്ഞുങ്ങളെ തൊട്ടിലാട്ടുമ്പോൾ രണ്ട് എലികൾ കൂടെ തൊട്ടിലിനകത്ത് കേറിക്കിടക്കും. ഭക്ഷണത്തിലും കൃഷിയിലും സമാധാനത്തിലും ഉറക്കത്തിലും സംസാരങ്ങളിൽ പോലും സ്വസ്ഥതയില്ലാത്ത അവസ്ഥ ആയി.
2. “തെരുവീഥിയുടെഇരുവശത്തും അവിശ്വസനീയമായ ഈ കാഴ്ചകാണാൻ തടിച്ചുകൂടിയ ജനങ്ങൾ.”എന്തായിരുന്നുആ കാഴ്ച? കണ്ടെത്തികുറിപ്പ് തയാറാക്കുക.- കുഴലൂത്തുകാരൻ തൻ്റെ കുഴൽവാദ്യം ഈണത്തിൽ വായിച്ചപ്പോൾ അത്ഭുതകരമായ ശബ്ദം പുറത്തു വന്നു. ചാടിയും കരണ്ടും നിന്നിരുന്ന എലികളെല്ലാം ഒന്ന് പണി നിർത്തിവെച്ചിട്ട് കുഴൽവാദ്യം കേട്ട ദിക്കിലേക്ക് ഓടാൻ തുടങ്ങി. ഒന്നിടവിട്ട് എല്ലാ എലികളും അയാളുടെ പിന്നാലെ ആ മനോഹരമായ ശബ്ദത്തെ പിന്തുടർന്നു. അയാൾ എലികളേയും കൊണ്ട് വെസെർ നദിയിലേക്ക് തൻ്റെ സംഗീതവുമായി ഇറങ്ങി. അവസാന എലിയും വെള്ളത്തിൽ വീഴുന്നവരെ അയാൾ പാട്ടു തുടർന്നു. തെരുവീഥിയുടെ ഇരുവശത്തും അവിശ്വസനീയമായ ഈ കാഴ്ചകൾ കാണാൻ ജനങ്ങൾ തടിച്ചുകൂടി.
വിളംബരം1. “മനസ്സു മടുത്ത മേയർ ഇങ്ങനെയൊരുവിളംബരം പുറപ്പെടുവിച്ചു.”മേയർക്ക് മനസ്സു മടുത്തതെന്തുകൊണ്ട്? ചർച്ചചെയ്യൂ.- എലികളുടെ ശല്യം സഹിക്കവയ്യാതെ ഹാമെലിൻ പട്ടണത്തിലെ ജനങ്ങൾ നഗര പിതാവായ മേയറിനു നിവേദനം നൽകി. ജനങ്ങൾ അനുഭവിക്കുന്ന അതേ ബുദ്ധിമുട്ടുകൾ മേയറും അനുഭവിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങളിൽ നിന്ന് ഒരു മാറ്റം ഉണ്ടാവാൻ മേയറും ആഗ്രഹിച്ചു. പുറംനാടുകളിൽ നിന്ന്വരെ എലിപിടുത്തക്കാർ വന്നിട്ടും എലികൾ പെറ്റുപെരുകുന്നു എന്നല്ലാതെ ഒട്ടും കുറഞ്ഞില്ല. എലികളെ കൊല്ലാൻ പലവഴികളും ഹാമെലിനിലെ ആളുകൾ ശ്രമിച്ചു നോക്കി പക്ഷേ എല്ലാം അമ്പേ പരാജയം. ഈ സാഹചര്യത്തിലാണ് മേയർ വിളംബരം പുറപ്പെടുവിച്ചത്.
സംഭാഷണം1. മേയറും കുഴലൂത്തുകാരനും തമ്മിൽ നടന്ന സംഭാഷണം രണ്ടുപേർ ചേർന്ന് ഭാവത്തോടെ അവതരിപ്പിക്കൂ. മേയർ: താങ്കൾ ആരാണ്?കുഴലൂത്തുകാരൻ: ഞാൻ കുഴലൂത്തുകാരൻ. ഇവിടെ എലികളെ ഇല്ലാതാക്കിയാൽ സമ്മാനം തരുമെന്ന് കേട്ട് വന്നതാണ്. ഇവിടുത്തെ എലികളെ ഒന്നടങ്കം ഇല്ലാതാക്കിയാൽ നിങ്ങളെനിക്ക് ആയിരം പൊൻപണം സമ്മാനമായി നൽകുമോ?മേയർ: ആയിരമല്ല പതിനായിരം പൊൻപണം ഞാൻ നൽകും, ഈ എലികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കു.കുഴലൂത്തുകാരൻ: എങ്കിൽ എലികൾ മരിച്ചിട്ടു കാണാം... ആയിരം പൊൻപണം സൂക്ഷിച്ചു വെച്ചോളു...
പദഭംഗി1. നടന്നു നടന്ന് അയാൾ വെസെർനദിക്കരയിലെത്തി.ഈ വാക്യത്തിൽ ഒരേപദം ആവർത്തിച്ചതു ശ്രദ്ധിച്ചല്ലോ.ഇതുകൊണ്ട് ആശയത്തിന് എന്തു ശക്തിയാണ് ലഭിക്കുന്നത്?ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കു:• പതുങ്ങിപ്പതുങ്ങി• പെയ്തു പെയ്ത്സമാനമായ കുടുതല്‍ പദങ്ങള്‍ കണ്ടെത്തി എഴുതുക.അക്ഷരങ്ങളുടെയും വാക്കുകളുടെയും തുടർച്ചയായ ആവർത്തനം മൂലം സൃഷ്ടിക്കുന്ന താളം അർത്ഥത്തിന് ഊന്നൽ നൽകുകയും ശബ്ദഭംഗി വരുത്തുകയും ചെയ്യുന്നു. നടന്ന് നടന്ന് എന്ന് പറയുമ്പോൾ നടപ്പ് തുടരുന്നു എന്നും. ഒരു പാട് ദൂരം നടന്നാണ് അയാൾ അവിടെ എത്തിച്ചെർന്നതെന്നും മനസ്സിലാക്കാം.* ചില പ്രയോഗങ്ങൾ• തുടരെത്തുടരെ, • വന്ന് വന്ന്. • പാടിപ്പാടി, • കണ്ട് കണ്ട്, • പറന്ന് പറന്ന്• ചാടിച്ചാടി
അഭിപ്രായകുറിപ്പ്1. നാട്ടിലെ എല്ലാ എലികളും നശിച്ചപ്പോള്‍ മേയര്‍ കുഴലുത്തുകാരനോട പെരുമാറിയതെങ്ങനെ? തുടര്‍ന്ന് കുഴലൂത്തുകാരന്‍ ചെയ്തതെന്ത് ? രണ്ടുപേരും ചെയ്തത് ശരിയായോ?നിങ്ങളുടെ അഭിപ്രായം കുറിപ്പാക്കുക.- ഹാമെലിൻ പട്ടണത്തിൽ എലികളുടെ ശല്യം സഹിക്കാൻ വയ്യാതെ വന്നപ്പോൾ കുഴലൂത്തുകാരൻ ആണ് എലികളിൽ നിന്ന് അവരെ രക്ഷിച്ചത്. എലികളെ മുഴുവൻ തുരത്തിയോടിച്ചാൽ ആയിരം പൊൻപണം സമ്മാനമായി തരാമെന്ന് മേയർ കുഴലൂത്തുകാരനോട് പറഞ്ഞിരുന്നു. കുഴലൂത്തുകാരൻ പറഞ്ഞതുപോലെ തന്നെ എലികളെ എല്ലാം ഇല്ലാതാക്കി. പക്ഷേ വാക്കു പറഞ്ഞിരുന്ന മേയർ വാക്കു തെറ്റിച്ച് ആയിരം പൊൻപണം നൽകാൻ തയ്യാറായില്ല. മേയർ വാക്കു തെറ്റിച്ചു എന്ന് മനസ്സിലാക്കിയ കുഴലൂത്തുകാരൻ അവിടെനിന്ന് ഹാമെലിൻ പട്ടണത്തിലെത്തി വീണ്ടും തൻ്റെ കുഴൽ നാദം ആലപിക്കാൻ തുടങ്ങി കുഴലൂത്തുകാരൻ്റെ മനോഹരമായ സംഗീതം കേട്ടതും ഹാമെലിനിലെ എല്ലാ കുട്ടികളും അയാളുടെ കൂടെ ഓടിക്കൂടാൻ തുടങ്ങി. കുട്ടികളെ എല്ലാം കൊണ്ടു കുഴലൂത്തുകാരൻ ഒരു മലമുകളിലേക്കാണ് പോയത്. പിന്നീട് പട്ടണത്തിലെ ആരും കുട്ടികളെ കണ്ടിട്ടില്ല. മേയർ പറഞ്ഞ വാക്കു തെറ്റിച്ചത് കൊണ്ടു ഹാമെലിൻ പട്ടണത്തിലെ ഒരു തലമുറയെ തന്നെ കുഴലൂത്തുകാരൻ ഇല്ലാതാക്കി രണ്ടുപേരും ചെയ്തത് ശരിയായില്ല എന്ന് വേണം നമുക്ക് മനസ്സിലാക്കാൻ.
കഥാപാത്രനിരൂപണം1. ഹാമെലിന്‍ പട്ടണത്തിലെ മുഴുവന്‍ എലികളെയും തുരത്തിയ കുഴലൂത്തുകാരന്‍ മടങ്ങിയത് ആ നാട്ടിലെ കുട്ടികളെയും കൊണ്ടാണ്. കുഴലൂത്തുകാരന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതകാഴ്ചപ്പാടുകള്‍ക്കും കഥയിലെ സംഭവങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ എത്രത്തോളം പ്രസക്തിയുണ്ട്? നിങ്ങളുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി കഥാപാത്രനിരൂപണം തയാറാക്കുക.- എലികളുടെ ശല്യംമൂലം വലഞ്ഞ ഹാമെലിന്‍ പട്ടണത്തിലേക്ക് വിചിത്രവേഷധാരിയായ കുഴലൂത്തുകാരന്‍ എത്തുകയും എലികളെ മുഴുവന്‍ അവിടെനിന്ന് തുരത്തുകയും ചെയ്തു. എലികളെ തുരത്തുന്നവര്‍ക്ക് ആയിരം പൊന്‍പണം ഹാമെലിന്‍ പട്ടണത്തിന്റെ മേയര്‍ വാഗ്ദാനംചെയ്തിരുന്നു. അതില്‍ വിശ്വസിച്ചാണ് കുഴലൂത്തുകാരന്‍ എലികളെ തുരത്താനെത്തിയത്. തന്റെ മാന്ത്രികസംഗീതത്തിലൂടെ എലികളെപ്പോലും ആകര്‍ഷിക്കാനുള്ള കഴിവ് അയാള്‍ക്കുണ്ടായിരുന്നു. ഏറ്റെടുത്ത ജോലി വളരെ ആത്മാര്‍ഥമായിത്തന്നെ അയാള്‍ ചെയ്തു. പക്ഷേ വാഗ്ദാനംചെയ്ത പണം മേയര്‍ നല്‍കാത്തതിനാല്‍ അയാള്‍ ആ നാട്ടിലെ കുട്ടികളെയുംകൊണ്ട് അപ്രത്യക്ഷനായി. മേയറോട് യാതൊരക്ഷരവും എതിര്‍ത്തുപറയാനോ പട്ടണവാസികളോട് യാതൊന്നും സംസാരിക്കാനോ അയാള്‍ തയാറായില്ല. പണം മോഹിച്ചാണ് അയാള്‍ എലികളെ തുരത്തിയത്. അതു നല്‍കാത്തതിനാലാണ് അയാള്‍ ആ നാട്ടിലെ കുട്ടികളെയുംകൊണ്ട് അപ്രത്യക്ഷനായത്. അയാളുടെ ആ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാനാവില്ല. മേയര്‍ പണം നല്‍കാത്ത കാര്യം അയാള്‍ക്ക് പട്ടണവാസികളോട് പറയാമായിരുന്നു. ഒരുപക്ഷേ, അവര്‍ അതിന് പരിഹാരം കണ്ടെത്തിക്കൊടുക്കുമായിരുന്നേനെ. മേയറുടെയും കുഴലൂത്തുകാരന്റെയും സ്വഭാവമുള്ള നിരവധി വ്യക്തികള്‍ ഇന്നത്തെ സമൂഹത്തിലുണ്ട്. മേയറെപ്പോലെ കാര്യം കഴിഞ്ഞപ്പോള്‍ വാക്കുപാലിക്കാത്ത നിരവധി വ്യക്തികള്‍ ഈ കാലഘട്ടത്തിലുമുണ്ട്. അത്തരക്കാരുടെ പ്രവൃത്തികള്‍ വലിയ ആപത്തുകള്‍ സമൂഹത്തിന് വരുത്തിവയ്ക്കും. കുഴലൂത്തുകാരന്റെ സ്വഭാവമുള്ളവരും നമുക്കിടയില്‍ ധാരാളമുണ്ട്. തനിക്ക് ന്യായമായി ലഭിക്കേണ്ട എന്തെങ്കിലും കിട്ടാതെ വന്നാല്‍ അതിന്റെ പരിഹാരത്തിനു ശ്രമിക്കാതെ ഉടനടി പ്രവര്‍ത്തിച്ച് മറ്റുള്ളവരെയുംകൂടി ദുഃഖത്തിലാക്കുന്നവരാണിവര്‍. ഇത്തരക്കാരും സമൂഹത്തിനാപത്താണ്.
കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും1. ഹാമെലിന്‍ ഏതു നദിയുടെ തീരത്തെ പട്ടണമായിരുന്നു?- വെസെർനദിയുടെ തീരത്തെ പട്ടണമാണ് ഹാമെലിന്‍.
2. എലികൾ എത്തുന്നതിനുമുമ്പ് ഹാമെലിനിലെ ജനജീവിതം എപ്രകാരമായിരുന്നു?- വെസെര്‍നദിയുടെ തീരത്തുള്ള മനോജ്ഞമായ ഒരു പട്ടണമായിരുന്നു ഹാമെലിൻ. ശുദ്ധവായു, തെളിനീര്‍, ഫലഭൂയിഷ്ഠമായ മണ്ണ്, അധ്വാനികളും സച്ചരിതരുമായ ദേശവാസികള്‍- ഇവയെല്ലാം ആ പട്ടണത്തിന്റെ പ്രത്യേകതകളായിരുന്നു. എലികള്‍ എത്തുന്നതിനുമുമ്പ് എന്തുകൊണ്ടും ഐശ്വര്യപൂര്‍ണമായിരുന്നു ഹാമെലിനിലെ ജനജീവിതം.
3. ജനങ്ങളുടെ പരാതി വായിക്കാതെതന്നെ മേയര്‍ക്ക് കാര്യം പിടികിട്ടിയതെങ്ങനെ?- എലികളെക്കൊണ്ട് വശംകെട്ട ജനങ്ങള്‍ മേയര്‍ക്ക് ഒരു നിവേദനം സമര്‍പ്പിച്ചു. എലികള്‍ തങ്ങളുടെ ജീവിതം എങ്ങനെ നരകതുല്യമാക്കി എന്നതായിരുന്നു ആ നിവേദനത്തിന്റെ വിഷയം. പക്ഷേ അത് വായിക്കാതെതന്നെ മേയര്‍ക്ക് കാര്യംപിടികിട്ടിയിരുന്നു. കാരണം ജനങ്ങളെപ്പോലെതന്നെ മേയറും എലികളെക്കൊണ്ടുള്ള ദുരിതം അനുഭവിക്കുന്നുണ്ടായിരുന്നു.
4. കുഴലൂത്തൂകാരന്റെ രൂപം എങ്ങനെയുള്ളതായിരുന്നു?- വിചിത്രവേഷധാരിയായിരുന്നു കുഴലൂത്തുകാരന്‍. കുപ്പായത്തിന്റെ ഒരു പാതി മഞ്ഞ, മറുപാതി ചുവപ്പ്. മഞ്ഞയും ചുവപ്പും വരകളുള്ള ഒരു ഉറുമാല്‍ കഴുത്തില്‍ കെട്ടിയിരുന്നു. കഴുത്തില്‍ കെട്ടിയ കട്ടിയുള്ള ഒരു ചരടിന്റെ അറ്റത്തായി ഒരു കുഴല്‍വാദ്യം തൂങ്ങിക്കിടന്നു. അയാളുടെ വിരലുകള്‍ അസാധാരണമാംവിധം നീണ്ടുമെലിഞ്ഞതായിരുന്നു. സാവധാനത്തിലുള്ള ചലനവും മൃദുലമായ സംസാരവും കൊണ്ട് അയാള്‍ക്കൊരു വിഷാദവാന്റെ മട്ടുണ്ടായിരുന്നു.
5. ആരാണ് 'ഹാമെലിനിലെ കുഴലൂത്തുകാരൻ' എന്നാ നാടോടിക്കഥ എഴുതിയത്?- റോസ് മേരി
6. എന്തിന്റെ കടന്നുകയറ്റമാണ് ഹാമെലിൻ പട്ടണവാസികൾ ഉടെ സ്വസ്ഥത കളഞ്ഞത്?- മൂഷിക പടകൾ
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
ഹാമെലിനിലെ കുഴലൂത്തുകാരൻ
മധ്യകാലഘട്ടത്തിൽ, ജർമ്മനിയിലെ ഹാമെലിൻ പട്ടണത്തിലെ കുട്ടികൾ കൂട്ടത്തോടെ അപ്രത്യക്ഷരാവുകയോ മരിച്ചുപോവുകയോ ചെയ്തുവെന്നു പറയപ്പെടുന്നു. ഇതിനെ ആസ്പദമാക്കി നിരവധി കഥകളും കവിതകളും രചിക്കപ്പെട്ടു. ഗ്രിം സഹോദരന്മാർ സമാഹരിച്ച ഒരു ജർമ്മൻ നാടോടിക്കഥ.
റോസ്മേരി
മലയാളത്തിലെ പ്രമുഖ സാഹിത്യകാരിയാണ് റോസ് മേരി. ആദ്യ കവിതാസമാഹരം 'വാക്കുകൾ ചേക്കേറുന്നിടം' ആണ്. 2019 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം റോസ് മേരിക്ക് ലഭിച്ചു.എസ്.ബി.ടി. കവിതാ പുരസ്‌കാരം, മുതുകുളം പാർവ്വതി അമ്മ പുരസ്‌കാരം, ലളിതാംബിക അന്തർജ്ജനം യുവസാഹിത്യകാരി പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ധാരാളം റഷ്യൻ കൃതികളെ മലയാളികൾക്കു പരിചയപ്പെടുത്തിയതിന് PUSHKIN CENTRE FOR RUSSIAN LANGUAGE AND RUSSIAN CULTURAL CENTRE TRIVANDRUM 2012 ലെ SERGEI ESENIN AWARD സമ്മാനിക്കുകയുണ്ടായി.
1956 ജൂൺ 22-നു കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. പിതാവ്: ഡോ. കെ.സി. ചാക്കോ (പാപ്പച്ചൻ) കടമപ്പുഴ. മാതാവ്: റോസമ്മ. പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളെജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, ചിദംബരം അണ്ണാമല സർവകലാശാല, തിരുവനന്തപുരം പ്രസ്സ് ക്ലബ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിലും ഇന്ത്യാ ടുഡേ (മലയാളം) ടെലിവിഷൻ കറസ്പോണ്ടന്റായും ജോലിചെയ്തിട്ടുണ്ട്.
വായിക്കാം പറയാം
1. എന്തുകൊണ്ടും ഐശ്വര്യപൂർണമായ ഒരിടമാണ് ഹാമെലിൻ എന്നുപറയാൻ കാരണമെന്ത് ? പിന്നീട് അവിടെ സംഭവിച്ചതെന്താണ്? കണ്ടെത്തിപ്പറയൂ ?
- വെസർ നദിക്കു തീരത്തുള്ള മനോജ്ഞമായ പട്ടണമായിരുന്നു ഹാമെലിൻ. ശുദ്ധവായു. ശുദ്ധജലം, ഫലഭൂയിഷ്ഠമായ മണ്ണ്, സച്ചരിതരായ ജനങ്ങൾ അങ്ങനെ എന്തുകൊണ്ടും ഐശര്യ പൂർണമായ പട്ടണമായിരുന്നു ഹാമെലിൻ. പിന്നീട് ഒരു ദിവസം ആയിരത്തോളം എലികൾ ഹാമെലിനിൽ പ്രവേശിച്ചു. അവ എല്ലായിടത്തും വ്യാപിച്ചു. അത് കൊണ്ട് തന്നെ ഹാമെലിൻ പട്ടത്തിലെ ജനങ്ങളുടെ സ്വസ്ഥത നശിച്ചു.
കണ്ടെത്തി എഴുതൂ
1. മൂഷികപ്പടയുടെ കടന്നു കയറ്റം നഗരവാസികളുടെ ജീവിതത്തെ എങ്ങനെയെല്ലാം ബാധിച്ചു എന്ന് ചുരുക്കി എഴുതുക.
- ഒരു ദിവസം ഹാമെലിൻ പട്ടണം എലികളുടെ അധീനതയിൽ ആയി. എല്ലായിടത്തും മൂഷികപ്പടകൾ. ഓഫീസുകളിൽ, പള്ളികളിൽ, വീടുകളിൽ കൃഷിസ്ഥലങ്ങളിൽ ജാക്കറ്റുകളുടെ പോക്കറ്റുകളിൽ , കുട്ടിക്കുള്ള തൊട്ടിലുകളിൽ, അങ്ങനെ എല്ലായിടത്തും മുഷികന്മർ സ്ഥാനം പിടിച്ചു. അവർക്ക് ഒന്നിനേയും ഭയമുണ്ടായിരുന്നില്ല. ഭക്ഷണങ്ങൾ അവർ തട്ടിപ്പറിക്കുന്നതും മറ്റും സ്ഥിരമുള്ള അനുഭവങ്ങളായി ഹാമെലിൻ പട്ടണത്തിലെ ആളുകളുടെ സ്വസ്ഥജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു. ഏലികളുടെ ബഹളവും ചിലപ്പും കാരണം ആളുകൾക്ക് സംസാരിക്കാൻ വയ്യ എന്ന് വരേ ആയി. കുഞ്ഞുങ്ങളെ തൊട്ടിലാട്ടുമ്പോൾ രണ്ട് എലികൾ കൂടെ തൊട്ടിലിനകത്ത് കേറിക്കിടക്കും. ഭക്ഷണത്തിലും കൃഷിയിലും സമാധാനത്തിലും ഉറക്കത്തിലും സംസാരങ്ങളിൽ പോലും സ്വസ്ഥതയില്ലാത്ത അവസ്ഥ ആയി.
2. “തെരുവീഥിയുടെഇരുവശത്തും അവിശ്വസനീയമായ ഈ കാഴ്ചകാണാൻ തടിച്ചുകൂടിയ ജനങ്ങൾ.”
എന്തായിരുന്നുആ കാഴ്ച? കണ്ടെത്തികുറിപ്പ് തയാറാക്കുക.
- കുഴലൂത്തുകാരൻ തൻ്റെ കുഴൽവാദ്യം ഈണത്തിൽ വായിച്ചപ്പോൾ അത്ഭുതകരമായ ശബ്ദം പുറത്തു വന്നു. ചാടിയും കരണ്ടും നിന്നിരുന്ന എലികളെല്ലാം ഒന്ന് പണി നിർത്തിവെച്ചിട്ട് കുഴൽവാദ്യം കേട്ട ദിക്കിലേക്ക് ഓടാൻ തുടങ്ങി. ഒന്നിടവിട്ട് എല്ലാ എലികളും അയാളുടെ പിന്നാലെ ആ മനോഹരമായ ശബ്ദത്തെ പിന്തുടർന്നു. അയാൾ എലികളേയും കൊണ്ട് വെസെർ നദിയിലേക്ക് തൻ്റെ സംഗീതവുമായി ഇറങ്ങി. അവസാന എലിയും വെള്ളത്തിൽ വീഴുന്നവരെ അയാൾ പാട്ടു തുടർന്നു. തെരുവീഥിയുടെ ഇരുവശത്തും അവിശ്വസനീയമായ ഈ കാഴ്ചകൾ കാണാൻ ജനങ്ങൾ തടിച്ചുകൂടി.
വിളംബരം
1. “മനസ്സു മടുത്ത മേയർ ഇങ്ങനെയൊരുവിളംബരം പുറപ്പെടുവിച്ചു.”
മേയർക്ക് മനസ്സു മടുത്തതെന്തുകൊണ്ട്? ചർച്ചചെയ്യൂ.
- എലികളുടെ ശല്യം സഹിക്കവയ്യാതെ ഹാമെലിൻ പട്ടണത്തിലെ ജനങ്ങൾ നഗര പിതാവായ മേയറിനു നിവേദനം നൽകി. ജനങ്ങൾ അനുഭവിക്കുന്ന അതേ ബുദ്ധിമുട്ടുകൾ മേയറും അനുഭവിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങളിൽ നിന്ന് ഒരു മാറ്റം ഉണ്ടാവാൻ മേയറും ആഗ്രഹിച്ചു. പുറംനാടുകളിൽ നിന്ന്വരെ എലിപിടുത്തക്കാർ വന്നിട്ടും എലികൾ പെറ്റുപെരുകുന്നു എന്നല്ലാതെ ഒട്ടും കുറഞ്ഞില്ല. എലികളെ കൊല്ലാൻ പലവഴികളും ഹാമെലിനിലെ ആളുകൾ ശ്രമിച്ചു നോക്കി പക്ഷേ എല്ലാം അമ്പേ പരാജയം. ഈ സാഹചര്യത്തിലാണ് മേയർ വിളംബരം പുറപ്പെടുവിച്ചത്.
സംഭാഷണം
1. മേയറും കുഴലൂത്തുകാരനും തമ്മിൽ നടന്ന സംഭാഷണം രണ്ടുപേർ ചേർന്ന് ഭാവത്തോടെ അവതരിപ്പിക്കൂ.
മേയർ: താങ്കൾ ആരാണ്?
കുഴലൂത്തുകാരൻ: ഞാൻ കുഴലൂത്തുകാരൻ. ഇവിടെ എലികളെ ഇല്ലാതാക്കിയാൽ സമ്മാനം തരുമെന്ന് കേട്ട് വന്നതാണ്. ഇവിടുത്തെ എലികളെ ഒന്നടങ്കം ഇല്ലാതാക്കിയാൽ നിങ്ങളെനിക്ക് ആയിരം പൊൻപണം സമ്മാനമായി നൽകുമോ?
മേയർ: ആയിരമല്ല പതിനായിരം പൊൻപണം ഞാൻ നൽകും, ഈ എലികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കു.
കുഴലൂത്തുകാരൻ: എങ്കിൽ എലികൾ മരിച്ചിട്ടു കാണാം... ആയിരം പൊൻപണം സൂക്ഷിച്ചു വെച്ചോളു...
പദഭംഗി
1. നടന്നു നടന്ന് അയാൾ വെസെർനദിക്കരയിലെത്തി.
ഈ വാക്യത്തിൽ ഒരേപദം ആവർത്തിച്ചതു ശ്രദ്ധിച്ചല്ലോ.
ഇതുകൊണ്ട് ആശയത്തിന് എന്തു ശക്തിയാണ് ലഭിക്കുന്നത്?
ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കു:
• പതുങ്ങിപ്പതുങ്ങി
• പെയ്തു പെയ്ത്
സമാനമായ കുടുതല്‍ പദങ്ങള്‍ കണ്ടെത്തി എഴുതുക.
അക്ഷരങ്ങളുടെയും വാക്കുകളുടെയും തുടർച്ചയായ ആവർത്തനം മൂലം സൃഷ്ടിക്കുന്ന താളം അർത്ഥത്തിന് ഊന്നൽ നൽകുകയും ശബ്ദഭംഗി വരുത്തുകയും ചെയ്യുന്നു. നടന്ന് നടന്ന് എന്ന് പറയുമ്പോൾ നടപ്പ് തുടരുന്നു എന്നും. ഒരു പാട് ദൂരം നടന്നാണ് അയാൾ അവിടെ എത്തിച്ചെർന്നതെന്നും മനസ്സിലാക്കാം.
* ചില പ്രയോഗങ്ങൾ
• തുടരെത്തുടരെ,
• വന്ന് വന്ന്.
• പാടിപ്പാടി,
• കണ്ട് കണ്ട്,
• പറന്ന് പറന്ന്
• ചാടിച്ചാടി
അഭിപ്രായകുറിപ്പ്
1. നാട്ടിലെ എല്ലാ എലികളും നശിച്ചപ്പോള്‍ മേയര്‍ കുഴലുത്തുകാരനോട പെരുമാറിയ
തെങ്ങനെ? തുടര്‍ന്ന് കുഴലൂത്തുകാരന്‍ ചെയ്തതെന്ത് ? രണ്ടുപേരും ചെയ്തത് ശരി
യായോ?
നിങ്ങളുടെ അഭിപ്രായം കുറിപ്പാക്കുക.
- ഹാമെലിൻ പട്ടണത്തിൽ എലികളുടെ ശല്യം സഹിക്കാൻ വയ്യാതെ വന്നപ്പോൾ കുഴലൂത്തുകാരൻ ആണ് എലികളിൽ നിന്ന് അവരെ രക്ഷിച്ചത്. എലികളെ മുഴുവൻ തുരത്തിയോടിച്ചാൽ ആയിരം പൊൻപണം സമ്മാനമായി തരാമെന്ന് മേയർ കുഴലൂത്തുകാരനോട് പറഞ്ഞിരുന്നു. കുഴലൂത്തുകാരൻ പറഞ്ഞതുപോലെ തന്നെ എലികളെ എല്ലാം ഇല്ലാതാക്കി. പക്ഷേ വാക്കു പറഞ്ഞിരുന്ന മേയർ വാക്കു തെറ്റിച്ച് ആയിരം പൊൻപണം നൽകാൻ തയ്യാറായില്ല. മേയർ വാക്കു തെറ്റിച്ചു എന്ന് മനസ്സിലാക്കിയ കുഴലൂത്തുകാരൻ അവിടെനിന്ന് ഹാമെലിൻ പട്ടണത്തിലെത്തി വീണ്ടും തൻ്റെ കുഴൽ നാദം ആലപിക്കാൻ തുടങ്ങി കുഴലൂത്തുകാരൻ്റെ മനോഹരമായ സംഗീതം കേട്ടതും ഹാമെലിനിലെ എല്ലാ കുട്ടികളും അയാളുടെ കൂടെ ഓടിക്കൂടാൻ തുടങ്ങി. കുട്ടികളെ എല്ലാം കൊണ്ടു കുഴലൂത്തുകാരൻ ഒരു മലമുകളിലേക്കാണ് പോയത്. പിന്നീട് പട്ടണത്തിലെ ആരും കുട്ടികളെ കണ്ടിട്ടില്ല. മേയർ പറഞ്ഞ വാക്കു തെറ്റിച്ചത് കൊണ്ടു ഹാമെലിൻ പട്ടണത്തിലെ ഒരു തലമുറയെ തന്നെ കുഴലൂത്തുകാരൻ ഇല്ലാതാക്കി രണ്ടുപേരും ചെയ്തത് ശരിയായില്ല എന്ന് വേണം നമുക്ക് മനസ്സിലാക്കാൻ.
കഥാപാത്രനിരൂപണം
1. ഹാമെലിന്‍ പട്ടണത്തിലെ മുഴുവന്‍ എലികളെയും തുരത്തിയ കുഴലൂത്തുകാരന്‍ മടങ്ങിയത് ആ നാട്ടിലെ കുട്ടികളെയും കൊണ്ടാണ്. കുഴലൂത്തുകാരന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതകാഴ്ചപ്പാടുകള്‍ക്കും കഥയിലെ സംഭവങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ എത്രത്തോളം പ്രസക്തിയുണ്ട്? നിങ്ങളുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി കഥാപാത്രനിരൂപണം തയാറാക്കുക.
- എലികളുടെ ശല്യംമൂലം വലഞ്ഞ ഹാമെലിന്‍ പട്ടണത്തിലേക്ക് വിചിത്രവേഷധാരിയായ കുഴലൂത്തുകാരന്‍ എത്തുകയും എലികളെ മുഴുവന്‍ അവിടെനിന്ന് തുരത്തുകയും ചെയ്തു. എലികളെ തുരത്തുന്നവര്‍ക്ക് ആയിരം പൊന്‍പണം ഹാമെലിന്‍ പട്ടണത്തിന്റെ മേയര്‍ വാഗ്ദാനംചെയ്തിരുന്നു. അതില്‍ വിശ്വസിച്ചാണ് കുഴലൂത്തുകാരന്‍ എലികളെ തുരത്താനെത്തിയത്. തന്റെ മാന്ത്രികസംഗീതത്തിലൂടെ എലികളെപ്പോലും ആകര്‍ഷിക്കാനുള്ള കഴിവ് അയാള്‍ക്കുണ്ടായിരുന്നു. ഏറ്റെടുത്ത ജോലി വളരെ ആത്മാര്‍ഥമായിത്തന്നെ അയാള്‍ ചെയ്തു. പക്ഷേ വാഗ്ദാനംചെയ്ത പണം മേയര്‍ നല്‍കാത്തതിനാല്‍ അയാള്‍ ആ നാട്ടിലെ കുട്ടികളെയുംകൊണ്ട് അപ്രത്യക്ഷനായി. മേയറോട് യാതൊരക്ഷരവും എതിര്‍ത്തുപറയാനോ പട്ടണവാസികളോട് യാതൊന്നും സംസാരിക്കാനോ അയാള്‍ തയാറായില്ല. പണം മോഹിച്ചാണ് അയാള്‍ എലികളെ തുരത്തിയത്. അതു നല്‍കാത്തതിനാലാണ് അയാള്‍ ആ നാട്ടിലെ കുട്ടികളെയുംകൊണ്ട് അപ്രത്യക്ഷനായത്. അയാളുടെ ആ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാനാവില്ല. മേയര്‍ പണം നല്‍കാത്ത കാര്യം അയാള്‍ക്ക് പട്ടണവാസികളോട് പറയാമായിരുന്നു. ഒരുപക്ഷേ, അവര്‍ അതിന് പരിഹാരം കണ്ടെത്തിക്കൊടുക്കുമായിരുന്നേനെ.
മേയറുടെയും കുഴലൂത്തുകാരന്റെയും സ്വഭാവമുള്ള നിരവധി വ്യക്തികള്‍ ഇന്നത്തെ സമൂഹത്തിലുണ്ട്. മേയറെപ്പോലെ കാര്യം കഴിഞ്ഞപ്പോള്‍ വാക്കുപാലിക്കാത്ത നിരവധി വ്യക്തികള്‍ ഈ കാലഘട്ടത്തിലുമുണ്ട്. അത്തരക്കാരുടെ പ്രവൃത്തികള്‍ വലിയ ആപത്തുകള്‍ സമൂഹത്തിന് വരുത്തിവയ്ക്കും. കുഴലൂത്തുകാരന്റെ സ്വഭാവമുള്ളവരും നമുക്കിടയില്‍ ധാരാളമുണ്ട്. തനിക്ക് ന്യായമായി ലഭിക്കേണ്ട എന്തെങ്കിലും കിട്ടാതെ വന്നാല്‍ അതിന്റെ പരിഹാരത്തിനു ശ്രമിക്കാതെ ഉടനടി പ്രവര്‍ത്തിച്ച് മറ്റുള്ളവരെയുംകൂടി ദുഃഖത്തിലാക്കുന്നവരാണിവര്‍. ഇത്തരക്കാരും സമൂഹത്തിനാപത്താണ്.
കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
1. ഹാമെലിന്‍ ഏതു നദിയുടെ തീരത്തെ പട്ടണമായിരുന്നു?
- വെസെർനദിയുടെ തീരത്തെ പട്ടണമാണ് ഹാമെലിന്‍.
2. എലികൾ എത്തുന്നതിനുമുമ്പ് ഹാമെലിനിലെ ജനജീവിതം എപ്രകാരമായിരുന്നു?
- വെസെര്‍നദിയുടെ തീരത്തുള്ള മനോജ്ഞമായ ഒരു പട്ടണമായിരുന്നു ഹാമെലിൻ. ശുദ്ധവായു, തെളിനീര്‍, ഫലഭൂയിഷ്ഠമായ മണ്ണ്, അധ്വാനികളും സച്ചരിതരുമായ ദേശവാസികള്‍- ഇവയെല്ലാം ആ പട്ടണത്തിന്റെ പ്രത്യേകതകളായിരുന്നു. എലികള്‍ എത്തുന്നതിനുമുമ്പ് എന്തുകൊണ്ടും ഐശ്വര്യപൂര്‍ണമായിരുന്നു ഹാമെലിനിലെ ജനജീവിതം.
3. ജനങ്ങളുടെ പരാതി വായിക്കാതെതന്നെ മേയര്‍ക്ക് കാര്യം പിടികിട്ടിയതെങ്ങനെ?
- എലികളെക്കൊണ്ട് വശംകെട്ട ജനങ്ങള്‍ മേയര്‍ക്ക് ഒരു നിവേദനം സമര്‍പ്പിച്ചു. എലികള്‍ തങ്ങളുടെ ജീവിതം എങ്ങനെ നരകതുല്യമാക്കി എന്നതായിരുന്നു ആ നിവേദനത്തിന്റെ വിഷയം. പക്ഷേ അത് വായിക്കാതെതന്നെ മേയര്‍ക്ക് കാര്യം
പിടികിട്ടിയിരുന്നു. കാരണം ജനങ്ങളെപ്പോലെതന്നെ മേയറും എലികളെക്കൊണ്ടുള്ള ദുരിതം അനുഭവിക്കുന്നുണ്ടായിരുന്നു.
4. കുഴലൂത്തൂകാരന്റെ രൂപം എങ്ങനെയുള്ളതായിരുന്നു?
- വിചിത്രവേഷധാരിയായിരുന്നു കുഴലൂത്തുകാരന്‍. കുപ്പായത്തിന്റെ ഒരു പാതി മഞ്ഞ, മറുപാതി ചുവപ്പ്. മഞ്ഞയും ചുവപ്പും വരകളുള്ള ഒരു ഉറുമാല്‍ കഴുത്തില്‍ കെട്ടിയിരുന്നു. കഴുത്തില്‍ കെട്ടിയ കട്ടിയുള്ള ഒരു ചരടിന്റെ അറ്റത്തായി ഒരു കുഴല്‍വാദ്യം തൂങ്ങിക്കിടന്നു. അയാളുടെ വിരലുകള്‍ അസാധാരണമാംവിധം നീണ്ടുമെലിഞ്ഞതായിരുന്നു. സാവധാനത്തിലുള്ള ചലനവും മൃദുലമായ സംസാരവും കൊണ്ട് അയാള്‍ക്കൊരു വിഷാദവാന്റെ മട്ടുണ്ടായിരുന്നു.
5. ആരാണ് 'ഹാമെലിനിലെ കുഴലൂത്തുകാരൻ' എന്നാ നാടോടിക്കഥ എഴുതിയത്?
- റോസ് മേരി
6. എന്തിന്റെ കടന്നുകയറ്റമാണ് ഹാമെലിൻ പട്ടണവാസികൾ ഉടെ സ്വസ്ഥത കളഞ്ഞത്?
- മൂഷിക പടകൾ
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments