STD 6 കേരളപാഠാവലി: ചിത്രശലഭങ്ങൾ - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 6 Kerala Padavali - Activities - mayakkazhchakal | Std 6 Malayalam കേരളപാഠാവലി: Unit 03 മായക്കാഴ്ചകള്‍:
 ചിത്രശലഭങ്ങൾ - ചോദ്യോത്തരങ്ങൾ - chithrasalabhangal | Teachers Handbook

ജി.ശങ്കരപ്പിള്ള
മലയാള നാടക കൃത്തും സംവിധായകനും ആയിരുന്നു പ്രൊഫ. ജി. ശങ്കരപ്പിള്ള. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം. നാടകക്കളരി  പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ നാലുതട്ടുവിളവിൽ ഒറ്റവീട്ടിൽ വി. ഗോപാലപിള്ളയുടേയും മുട്ടയ്ക്കാല് കമലാക്ഷിയമ്മയുടേയും മകനായി 1930 ജൂൺ 22-ന് ജനിച്ചു. 1960-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാശാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു. 1989-ൽ അന്തരിച്ചു.

ചിത്രശലഭങ്ങൾ
കാണാതായ തോഴിയെ തേടി നടക്കുന്ന മാലാഖമാർ. അവർ ഒരു കാട്ടിലെത്തുന്നതും, ചിത്രശലഭങ്ങളുടെ പിന്നാലെ പോയി അപകടത്തിൽ പെടുന്നതും, പ്രകൃതിയാകുന്ന മുത്തശ്ശി അവരെ സംരക്ഷിക്കുന്നതുമാണ് 'ചിത്രശലഭങ്ങൾ' എന്ന നാടകം. 

പുതിയ പദങ്ങൾ
• പള്ളം - താണ ഭൂമി 
• ഭ്രമിച്ചു - മനസ്സിളകി 
• കൂജനം - പക്ഷികളുടെ കൂ കൂ ശബ്ദം 
• മൂവന്തി - ത്രിസന്ധ്യ 
• പടുതീ - കാട്ടുതീ 
• പടുതി - കിടപ്പ് 
• പുരോഭാഗം - മുൻഭാഗം 
• പ്രതിധ്വനി - മാറ്റൊലി 
 തമാലവനം - ഇരുണ്ട കാട് 
• പ്രതിപത്തി - ഇഷ്ടം

വായിക്കാം പറയാം 
1. “ആ വാക്കുകൾ വീണ്ടും വിണ്ടും പ്രതിധ്വനിച്ചു കേൾക്കുക മാത്രം ചെയ്യുന്നു. മാലാഖ
മാർ നിരാശരായി.”
മാലാഖമാർ നിരാശരാവാൻ കാരണമെന്തായിരിക്കും? ക്ലാസിൽ പറഞ്ഞവതരിപ്പിക്കു.
- മരങ്ങളും ചെടികളും ഇടതിങ്ങി വളർന്നിരിക്കുന്ന ഒരു കാട്ടിലേക്ക് അഞ്ച് മാലാഖമാർ അവരുടെ കളിക്കിടയിൽ എത്തുന്നു. അവരുടെ കൂട്ടത്തിൽ നിന്ന് ഒരു മാലാഖയെ കാണാതായപ്പോൾ അവർ തോഴീ...തോഴീ എന്ന് ഉറക്കെ വിളിക്കുന്നു. അവരുടെ തന്നെ വിളി അവർക്ക് പ്രതിധ്വനിയായി കേൾക്കുന്നത് കൊണ്ട് അവർ നിരാശരാകുന്നു. കാണാതായ മാലാഖയെ കണ്ടെത്താത്തതുകൊണ്ടും, തോഴി തോഴി എന്ന അവരുടെ ശബ്ദം അവർ തന്നെ പ്രതിധ്വനിച്ചു കേൾക്കുകയും ചെയ്യുന്നത്  കൊണ്ടുമാണ് മാലാഖമാർ നിരാശരാകുന്നത്.

കണ്ടെത്താം, എഴുതാം
1. മാലാഖമാരെ വൃദ്ധ ഓർമ്മിപ്പിച്ച കാര്യങ്ങൾ എന്തെല്ലാം? അവർ അത്‌ അനുസരിക്കാതിരിക്കാന്‍ കാരണമെന്ത്‌? കണ്ടെത്തി അവതരിപ്പിക്കു.
- തങ്ങളുടെ തോഴിയെ തേടി കാട്ടിലെത്തിയ മാലാഖമാർക്ക് വൃദ്ധ പുതിയ പാഠങ്ങൾ പഠിപ്പിക്കുന്നു. ഇത്രയും വലിയ കാടിനുള്ളിലേക്ക് ഒറ്റയ്ക്ക് വരരുതെന്ന് അവരോട് ആവശ്യപ്പെടുന്നു. ഈ കാട്ടിനുള്ളിൽ സിംഹവും കരടിയും പാമ്പും അടങ്ങുന്ന വലിയ മൃഗങ്ങൾ ഉണ്ടെന്നും കിട്ടാത്തചിത്രശലഭത്തെ തേടി അവയുടെ വായയിൽ ചെന്ന് പെടരുതെന്നും വൃദ്ധ മാലാഖമാരെ ഓർമിപ്പിക്കുന്നു. പക്ഷേ ഭംഗിയുള്ള മറ്റൊരു ചിത്രശലഭത്തെ കാണുമ്പോൾ വൃദ്ധ പറഞ്ഞതെല്ലാം മാലാഖമാർ മറക്കുന്നു. അവർ ആ ചിത്രശലഭത്തെ പിടിക്കാൻ ശ്രമിക്കുന്നു. എങ്കിലും അവർക്ക് അതിനെ പിടിക്കാൻ സാധിക്കുന്നില്ല. തങ്ങളുടെ കൂടെയുള്ള തോഴിയെ തിരികെ കിട്ടാതെ അവർക്ക് പോകാൻ സാധിക്കില്ല എന്നും അവർ വൃദ്ധയോട് പറയുന്നു. എങ്ങനെയെങ്കിലും തങ്ങളുടെ കൂടെയുള്ള മാലാഖയെ തിരിച്ചുതരാൻ അവർ വൃദ്ധയോട് ആവശ്യപ്പെടുന്നു.

കുറിപ്പ്
1. കിട്ടാത്ത ശലഭത്തെ തേടികാട്ടിനുള്ളില്‍ അകപ്പെടരുത് എന്നു വൃദ്ധ പറയുന്നതിന്റെ പൊരുളെന്ത്‌? കുറിപ്പ്‌ എഴുതു.
- ഒരുപാട് ദുഷ്ടജന്തുക്കളും അപകടങ്ങളും നിറഞ്ഞതാണ് ഈ കാട് എന്ന് വൃദ്ധ മാലാഖമാരോട് പറയുന്നു. മാലാഖമാർ കാണുന്നത് ശലഭത്തെ മാത്രമാണ് പക്ഷേ ഇവിടെ സിംഹവും കരടിയും പാമ്പും അടങ്ങുന്ന വലിയ മൃഗങ്ങൾ ഉണ്ടെന്നും ആ ദുഷ്ടജന്തുക്കളുടെ വായയിൽ അകപ്പെടരുത് എന്നും മാലാഖമാരോട് വൃദ്ധ ഓർമിപ്പിക്കുന്നു. ഭംഗിയുള്ള ചിത്രശലഭങ്ങൾ പ്രലോഭനങ്ങളുടെ പ്രതീകമാണ്. പ്രലോഭനങ്ങളുടെ പിന്നാലെ പോകുമ്പോൾ ശരിക്കും എന്താണ് സംഭവിക്കുന്നത് എന്ന് നാം കാണാതെ പോകുന്നു. അത് വലിയ ബുദ്ധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും ഇടവരുത്തുകയും ചെയ്യും. പുറംമോടി മാത്രം കണ്ടു പ്രലോഭനങ്ങളുടെയും ആദർശങ്ങളുടെയും പിന്നാലെ പോയാൽ അപകടത്തിൽ ചെന്ന് ചാടും എന്നും വൃദ്ധ നമ്മോടു മാലാഖമാരോട് ഓർമിപ്പിക്കുന്നു.

വിശകലനം
1. “മുത്തശ്ശിയാര്‍?” മാലാഖമാരുടെ ഈ ചോദ്യത്തിന്‌ വൃദ്ധ പറയുന്ന മറുപടി;
“ഞാൻ... പ്രകൃതി... അതേ കുഞ്ഞേ, ഞാൻ ... ഈ കാട് ... നിങ്ങളുടെ അമ്മ...” എന്നാണ്‌.
ഇതുനമ്മെ ബോധ്യപ്പെടുത്തുന്നത്‌ എന്താണ്‌?
വിശകലനം ചെയ്ത്‌ കുറിപ്പ്‌ തയാറാക്കു.
- സർവ്വംസഹയായ പ്രകൃതിയെ യാണ് വൃദ്ധ പ്രതിനിധാനം ചെയ്യുന്നത് ഈ കാടിൻറെ നമ്മുടെ അമ്മയാണ് മുത്തശ്ശിയായ പ്രകൃതി. നിസ്വാർത്ഥമായ സ്നേഹവും സഹായവും നൽകാൻ സദാ സന്നദ്ധയായ  മുത്തശ്ശിയും പ്രകൃതിയും രണ്ടും ഒന്നാണ് രണ്ടല്ല. കിട്ടാത്ത ശലഭത്തെ തേടി കാട്ടിൽ എത്തുന്ന മനുഷ്യരുടെ പ്രതീകമായ മാലാഖമാർക്ക് വഴി കാണിച്ചു കൊടുക്കുന്നത് പ്രകൃതിയായ മുത്തശ്ശിയാണ്. മക്കളെ രക്ഷിക്കാൻ എന്ത് ത്യാഗവും സഹിക്കുന്ന അമ്മയെ നമുക്ക് പ്രകൃതിയിൽ നിന്നും മുത്തശ്ശിയിൽ നിന്നും കാണാം. കാടിൻറെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് മറ്റു ജീവജാലങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തരുത് എന്ന്  വൃദ്ധ മാലാഖമാരോട് എന്നപോലെ നമ്മളോട് പറയുന്നു. നമ്മുടെ പൂർവ്വികരും പ്രകൃതിയും തമ്മിലുള്ള ബന്ധം നമുക്ക് അറിയാവുന്നതാണ്. പണ്ടുമുതൽ കാടിനേയും മരങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി കാവുകൾ നിർമ്മിച്ചവരായിരുന്നു നമ്മുടെ പൂർവികർ. നാം പ്രകൃതിയെ സംരക്ഷിക്കുമ്പോൾ പ്രകൃതി നമ്മളെയും സംരക്ഷിക്കുമെന്ന പാഠം ഇതിലൂടെ നമുക്ക് മനസ്സിലാകുന്നു.

കഥാപാത്രനിരൂപണം
1. 'ചിത്രശലഭങ്ങൾ' എന്ന നാടകത്തിലെ ക്രേന്ദകഥാപാതമാണ്‌ വൃദ്ധ. വൃദ്ധയുടെ
എന്തെല്ലാം സവിശേഷതകളാണ്‌ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്‌? താഴെ കൊടുത്ത കോളങ്ങളിൽ എഴുതു.
• രൂപം
ചുക്കിച്ചുളിഞ്ഞ ശരീരം ,
കൂനിക്കൂടിയുള്ള നടത്തം,
കണ്ണ് ശരിക്കും കാണുന്നില്ല
ഇടറുന്ന ശബ്ദം

• സ്വഭാവം
എല്ലാവരോടും വാത്സല്യം,
മറ്റുള്ളവരെ രക്ഷിക്കാൻ ഉള്ള മനസ്സ്
ധാരാളം ജീവിത അനുഭവങ്ങൾ 
മാലാഖ മാരോടുള്ള വാത്സല്യം

• പെരുമാറ്റം
ശാന്തമായ സ്വഭാവം,
സ്നേഹമുള്ള പെരുമാറ്റം
മറ്റുള്ളവരോടുള്ള കാരുണ്യം

• മറ്റു സവിശേഷതകൾ
പ്രകൃതി തന്നെയാണ് വൃദ്ധ 
അമാനുഷിക സിദ്ധികൾ
• ഇവയൊക്കെ ഉൾപ്പെടുത്തി കഥാപാത്രനിരൂപണം തയാറാക്കൂ.
- ജി ശങ്കരപിള്ളയുടെ ചിത്രശലഭങ്ങൾ എന്ന നാടകത്തിലെ മുത്തശ്ശി അഥവാ വൃദ്ധ എന്ന കഥാപാത്രം പ്രകൃതിയുടെ പ്രതിരൂപമാണ്. ചുക്കിച്ചുളിഞ്ഞ ശരീരവും ഇടറിയ ശബ്ദവുമായി നല്ല വയസ്സ് ആയിട്ടുള്ള ഒരു സ്ത്രീയെ പോലെ അവരെ കാണാം. ഒരിക്കലും കിട്ടാത്ത ചിത്രശലഭത്തെ തേടി കാട്ടിൽ അകപ്പെട്ട മാലാഖമാർക്ക് നല്ലപാഠം കാണിച്ചുകൊടുക്കുകയാണ് ഇവിടുത്തെ മുത്തശ്ശി. മുത്തശ്ശിക്ക് മാലാഖമാരോട് ഉള്ള സ്നേഹം, പ്രകൃതിക്ക് നമ്മളോടുള്ള സ്നേഹം എല്ലാം ചിത്രശലഭങ്ങൾ എന്ന നാടകത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. തൻറെ അമാനുഷിക സിദ്ധികൾ ഉപയോഗിച്ചു മുത്തശ്ശി മാലാഖമാരെ സിംഹത്തിൻ്റെ മുന്നിൽനിന്നും രക്ഷപ്പെടുത്തുന്നത് നമ്മൾ കണ്ടു.  പ്രകൃതിയെ നമ്മൾ എത്ര ദ്രോഹിച്ചാലും പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതി മക്കളെ സംരക്ഷിക്കുന്നതുപോലെ നമ്മെ എപ്പോഴും സംരക്ഷിക്കാൻ ശ്രമിക്കുമെന്ന് പാഠഭാഗത്തിൽ നിന്നും നമുക്ക് മനസ്സിലാവും. പ്രകൃതിയായ മുത്തശ്ശി മാലാഖമാർക്ക് ഒരു വലിയ പാഠം തന്നെയാണ് ചിത്രശലഭങ്ങൾ എന്ന നാടകത്തിൽ പറഞ്ഞു നൽകുന്നത് അപകടങ്ങൾ വരുമ്പോൾ എങ്ങനെയാണ് അമ്മ മക്കളെ സംരക്ഷിക്കുന്നത് അതുപോലെയാണ് മുത്തശ്ശി യുടെ കഥാപാത്രം.

ജീവചരിത്രക്കുറിപ്പ്
1.“കുട്ടികളുടെ സദസ്സിനു മുമ്പിൽ അവർക്കിഷ്ടപ്പെടുന്നതും മനസ്സിലാവുന്നതും അവരിൽ ധാർമ്മികബോധം വളർത്തുന്നതുമായ നാടകങ്ങൾ അവതരിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.” ജി. ശങ്കരപ്പിള്ളയെക്കുറിച്ചുള്ള ഈ വാക്യം വായിച്ചല്ലോ. പാഠപുസ്തകത്തിൽ നിന്നും മറ്റും അദ്ദേഹത്തെക്കുറിച്ച് എന്തെല്ലാം കാര്യങ്ങളാണ് നിങ്ങൾ മനസ്സിലാക്കിയത്? ജീവചരിത്രക്കുറിപ്പ് തയാറാക്കു. 
- മലയാള നാടകകൃത്തും സംവിധായകനും ആയിരുന്നു പ്രൊഫ. ജി. ശങ്കരപ്പിള്ള. പരീക്ഷണാത്മകനാടകത്തിന്റെ വക്താവും നാടകക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്നു അദ്ദേഹം. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ 1930 ജൂൺ 22ന് ജനിച്ചു. കേരള സർവകലാശാലയിൽ നിന്ന് മലയാളം ഓണേഴ്സ് ബിരുദം നേടി. വിവിധ കോളേജുകളിൽ അധ്യാപകനായി ജോലി നോക്കിയ അദ്ദേഹം, 1977 ൽ കോഴിക്കോട് സർവകലാശാലയിൽ സ്ഥാപിച്ച സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടർ ആയി. കുട്ടികളുടെ നാടകവേദിയായ രംഗപ്രഭാതിന്റെ സ്ഥാപകരിൽ ഒരാളാണ് ജി. ശങ്കരപ്പിള്ള.
കുട്ടികളുടെ നാടകവേദിയുടെ വികസനത്തിനായി 11 നാടകങ്ങളാണ് അദ്ദേഹം രചിച്ചത്. ഇവ സമാഹരിച്ച പുസ്തകമാണ് 'പ്ലാവിളത്തൊപ്പികൾ'. കുട്ടികളിൽ മൂല്യബോധമുണർത്തുന്നതും, അവരുടെ സമഗ്രവികസനം സാധ്യമാക്കുന്നതുമാകണം കുട്ടികൾക്ക് വേണ്ടിയുള്ള നാടകങ്ങൾ എന്നദ്ദേഹം കരുതിയിരുന്നു.
സ്നേഹദൂതൻ, വിവാഹം സ്വർഗത്തിൽ നടക്കുന്നു, മുക്കുവനും ഭൂതവും, തിരുമ്പി വന്താൻ തമ്പി, പൂജാമുറി, ഭരതവാക്യം, പ്ലാവിലത്തൊപ്പികൾ, ബന്ദി, മണൽത്തരികൾ, കറുത്ത ദൈവത്തെ തേടി, അണ്ടനും അടകോടനും, സബർമതി ദൂരെയാണ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങൾ ആണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്കാരം, ഓൾ ഇന്ത്യ ക്രിട്ടിക്സ് അവാർഡ്, തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1989ലെ പുതുവത്സരദിനത്തിൽ അദ്ദേഹം അന്തരിച്ചു.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here